യുഎസിൽ പുതുതായി എട്ടു ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ കൂടി പ്രവർത്തനമാരംഭിച്ചു
എബി മക്കപ്പുഴ
Monday, August 4, 2025 2:52 PM IST
ഡാളസ്: അമേരിക്കയിലെ ഇന്ത്യക്കാർക്ക് കോൺസുലാർ സേവനങ്ങൾ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കാനായി കൂടുതൽ നഗരങ്ങളിൽ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ തുറന്ന് ഇന്ത്യ.
ഓഗസ്റ്റ് ഒന്നുമുതൽ യുഎസിലെ എട്ട് നഗരങ്ങളിൽ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ പ്രവർത്തനമാരംഭിച്ചു. ശനിയാഴ്ച പ്രവൃത്തി ദിനമാണെന്ന് അധിതൃതർ അറിയിച്ചു.
മസാച്യുസെറ്റ്സിലെ ബോസ്റ്റൺ, ഒഹിയോയിലെ കൊളംബസ്, ടെക്സസിലെ ഡാളസ്, അഡിസൺ, മിഷിഗണിലെ ഡെട്രോയിറ്റ്, ഫ്ലോറിഡയിലെ ഒലാൻഡോ, നോർത്ത് കരോളിനയിലെ റാലെ, കാലിഫോർണിയയിലെ സാൻ ജോസ് എന്നിവിടങ്ങളിലാണ് പുതിയ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ തുറന്നത്.