ലൂസിയാന വേഴ്സസ് കാലൈസ് കേസിൽ യുഎസ് സുപ്രീം കോടതി വീണ്ടും വാദം കേൾക്കും
ഏബ്രഹാം തോമസ്
Wednesday, October 8, 2025 6:21 AM IST
വാഷിംഗ്ടൺ ഡിസി: യുവർ വോട്ട്, തേർ ലൈൻസ്’ എന്ന് പലപ്പോഴും യുഎസ് റീഡിസ്ട്രിക്റ്റിങ്ങുകളെ വിശേഷിപ്പിക്കാറുണ്ട്. യുഎസ് സുപ്രീം കോടതി 15ന് ലൂസിയാന വേഴ്സസ് കാലൈസ് വിധിയിൽ വീണ്ടും വാദം കേൾക്കും. ഇക്കാര്യത്തിൽ വളരെ അസാധാരണമായ ഒരു പ്രഖ്യാപനമാണ് കോടതിയിൽ നിന്നുണ്ടായത്.
സംസ്ഥാനങ്ങൾക്ക് ഏത് അളവു വരെ ജനങ്ങളുടെ വർഗ്ഗ വിവരങ്ങൾ ന്യൂനപക്ഷങ്ങളുടെ വോട്ടിങ് അധികാരം വോട്ടിങ് റൈറ്റ്സ് ആക്ട് ഓഫ് 1965 നൽകുന്ന അധികാരത്തിലൂടെ സംരക്ഷിക്കുവാൻ ഉപയോഗിക്കാം എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാനാണ് സുപ്രീം കോടതി തങ്ങളുടെ വിധി പുനഃപരിശോധിക്കുന്നത്.
ണ്ടാമത്തെ പ്രധാന ന്യൂനപക്ഷമായ കറുത്ത വർഗ്ഗക്കാർ കൂടുതൽ വസിക്കുന്ന ഇലക്ടറൽ ഡിസ്ട്രിക്ടുകൾ അവരുടേതായി പ്രഖ്യാപിക്കുവാനുള്ള ശ്രമമായി വിധിയുടെ പുനഃപരിശോധനയെ ചിലർ വിശേഷിപ്പിക്കുന്നുണ്ട്. ഇത് ബ്ലാക്ക് വോട്ടിങ് പവർ ഡൈല്യൂട്ടിങ് ശ്രമങ്ങളെ ചെറുക്കാനാണ് എന്ന് മറ്റു ചിലർ ആരോപിക്കുന്നു.
ദേശവ്യാപകമായി റീഡിസ്ട്രിക്ടിങ് നടത്തുമ്പോൾ കറുത്ത വർഗ്ഗ കേന്ദ്രീകൃത ഡിസ്ട്രിക്ടുകൾ സൃഷ്ടിച്ച് കറുത്ത വർഗ്ഗക്കാർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താനാണ് വിധി പുനഃപരിശോധിക്കുന്നതെന്ന അവരുടെ വാദം 15ന് നടക്കുന്ന പുനർവാദം അന്വർഥമാക്കിയേക്കാം. പക്ഷേ, കറുത്ത വർഗ്ഗ കേന്ദ്രീകൃത ഇലക്ടറൽ ഡിസ്ട്രിക്ടുകൾ ഉണ്ടായാൽ അവിടെയെല്ലാം മറ്റെല്ലാ വർഗ്ഗക്കാർക്കും പരിഗണനയും പ്രാതിനിധ്യവും നിഷേധിക്കപ്പെടുമെന്ന ആശങ്ക മറ്റു വർഗ്ഗക്കാർ പങ്കുവെക്കുന്നു.
പുതിയൊരു വിധി പഴയ കോടതി വിധിയെ മറികടന്നെത്തിയാൽ, ഡൈല്യൂട്ടിങ് ബ്ലാക്ക് വോ പവറിനെ സംരക്ഷിക്കാനാണെന്ന് തെളിഞ്ഞാൽ, അത് ഭരണഘടന നിഷേധിക്കുന്ന വർഗ്ഗാധിഷ്ഠിത വോ
ട്ടിംഗ് വിവേചനമായിരിക്കുമെന്നും ആരോപണമുണ്ട്. പുതിയ റൂളിംഗ് പഴയതിനെതിരാണെങ്കിൽ അത് സംസ്ഥാനങ്ങൾ നടത്തുന്ന റീഡിസ്ട്രിക്ടിങ്ങിനെയും പൊളിറ്റിക്കൽ മാപ്പിങ്ങിനെയും ബാധിക്കും.വിആർഎയുടെ ശക്തിക്ക് പുതിയ നിർവചനം നൽകുന്നതുമായിരിക്കും.
നിലവിലെ കേസിൽ ലൂസിയാനയിൽ കറുത്ത വർഗക്കാർക്ക് അനുകൂലമായ ഒരു പുതിയ ഇലക്ടറൽ ഡിസ്ട്രിക്ട് കൂടി (രണ്ടാമത്തേതായി) അനുവദിക്കണോ എന്നാണ് കോടതിക്ക് തീരുമാനിക്കുവാനുള്ളത്. അങ്ങനെ ചെയ്താൽ വോട്ടുകൾക്ക് വേണ്ടി നിയമം ദുരുപയോഗം ചെയ്തു എന്നാരോപണമുണ്ടാകും. യുഎസ് ഭരണഘടനയുടെ പതിനാലാം ഭേദഗതി നിരോധിച്ച ’ഒരു വർഗ്ഗത്തെ അവരുടെ വോട്ടുകൾക്ക് വേണ്ടി പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങൾ’ ആയി ആരോപിക്കപ്പെടാം.കേസിന്റെ പുനർവാദവും വിധിയും ഏറെ താല്പര്യത്തോടെയാണ് സാമുദായിക, രാഷ്ട്രീയ നേതാക്കൾ കാത്തിരിക്കുന്നത്. വളരെ സജീവമായി ഇതിനകം തന്നെ ഈ കേസ് മാറിക്കഴിഞ്ഞിരിക്കുന്നു.