മറിയാമ്മ തോമസ് ന്യൂജഴ്സിയിൽ അന്തരിച്ചു
രാജു ശങ്കരത്തിൽ
Friday, October 10, 2025 2:02 PM IST
ന്യൂജഴ്സി: വെണ്ണിക്കുളം നാരകത്താനി നാറാണത്ത് വീട്ടിൽ പരേതനായ എൻ.എം. മത്തായിയുടെ ഭാര്യ മറിയാമ്മ തോമസ് (ഓമന - 77) ന്യൂജഴ്സിയിൽ അന്തരിച്ചു. മോൻസി മാത്യു (ന്യൂജഴ്സി), തോമസ് മാത്യു (ഫിലഡൽഫിയ) എന്നിവർ മക്കളും വിജി മോൻസി മാത്യു, റിനി ജോർജ് എന്നിവർ മരുമക്കളുമാണ്.
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം നാല് മുതൽ 7.30 വരെ മാർത്തോമ്മാ ചർച്ച് ഓഫ് ന്യൂജഴ്സിയിൽ വച്ച് (The Mar Thoma Church of New Jersey, 790 NJ-10, Randolph, NJ 07869) നടത്തപ്പെടും.
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ 11 വരെ മാർത്തോമ്മാ ചർച്ച് ഓഫ് ന്യൂജഴ്സിയിൽ നടക്കും. അതേത്തുടർന്ന് 11.30ന് ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരി & മസോളിയത്തിൽ (Gate of Heaven Cemetery & Mausoleum, 225 Ridgedale Avenue, East Hanover, New Jersey 07936,) സംസ്കാരവും നടക്കും.