ആൻസമ്മ സെബാസ്റ്റ്യൻ മാളിയേക്കൽ ന്യൂയോർക്കിൽ അന്തരിച്ചു
ഷോളി കുമ്പിളുവേലി
Thursday, October 9, 2025 7:35 AM IST
ന്യൂയോർക്ക്: അമേരിക്കയിലെ യോങ്കേഴ്സിൽ സ്ഥിര താമസമാക്കിയ ചമ്പക്കുളം മാളിയേക്കൽ സെബാസ്റ്റിന്റെ (ബാബു) ഭാര്യ ആൻസമ്മ (60) അന്തരിച്ചു. പരേത കൈനകരി കുറുപ്പശേരി കുടുംബാംഗമാണ്.
മക്കൾ: ഫാ. തോമസ് (ടോം) മാളിയേക്കൽ (ചങ്ങനാശേരി അതിരൂപത), ടീനു സെബാസ്റ്റ്യൻ (യൂ.എസ്.എ), ടിജോ സെബാസ്റ്റ്യൻ (യുഎസ്എ). മരുമക്കൾ: സെൽബിൻ പുതിയിടം (യുഎസ്എ), ഷെയ്ന ടോമി (യുഎസ്എ). ഫാ. ജോസഫ് കുറുപ്പശേരി സിഎംഐ പരേതയുടെ സഹോദരനാണ്.
വ്യുവിംഗ് സർവീസ്: വെള്ളിയാഴ്ച നാലു മുതൽ എട്ട് വരെ ഫ്ളിൻ മെമ്മോറിയൽ ഫ്യൂണറൽ ഹോം 1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്സ്, ന്യൂയോർക്ക് 10710. സംസ്കാര ശുശ്രുഷകൾ ശനിയാഴ്ച രാവിലെ 8.30ന് ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ ഫൊറോന ദേവാലയത്തിൽ ആരംഭിക്കും.
തുടർന്ന് വൈറ്റ് പ്ലൈൻസിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ സംസ്കാരം (575 ഹിൽസൈഡ് അവന്യൂ, വൈറ്റ് പ്ലെയിൻസ്, ന്യൂയോർക്ക് 10603).
Wake Service: Friday, Oct. 10, 2025: 4:00 PM to 8:00 PM – Flynn Memorial Funeral Home,
Funeral Service: Saturday, Oct 11, 2025 : 8:30 AMstarts at St. Thomas Syro Malabar Catholic Church, Bronx, (810 E, 221 St. Bronx ) Interment at Mount Calvary Cemetery, 575 Hillside Ave, White Plains 10603.