ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അനു സ്കറിയ മത്സരിക്കുന്നു
ലിജോ ജോർജ്
Wednesday, October 8, 2025 3:06 PM IST
ഫിലഡൽഫിയ: ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അനു സ്കറിയ മത്സരിക്കുന്നു. ഫിലഡൽഫിയയിലെ മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയും ബോർഡ് ഓഫ് ട്രസ്റ്റീസും അനുവിന് പിന്തുണ നൽകി.
അനു സ്കറിയുടെ പ്രവർത്തനം ഫോമയുടെ വളർച്ചയ്ക്ക് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിലഡൽഫിയയിലെ മലയാളി അസോസിയേഷൻ വ്യക്തമാക്കി.