സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ
Thursday, October 9, 2025 11:35 AM IST
ന്യൂയോർക്ക്: ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി സെർജിയോ ഗോറിനെ നിയമിക്കും. യുഎസ് അംബാസഡർമാരായി ഇന്ത്യയിൽ നിയമിതരായവരിൽ ഏറ്റവും പ്രായക്കുറവുള്ളയാളാണു 38 കാരനായ ഗോർ.
107 അംഗ സെനറ്റിൽ 51 വോട്ടുകൾ ഗോറിന് അനുകൂലമായി ലഭിച്ചു. 47 പേർ എതിർത്ത് വോട്ടുചെയ്തു. ഇന്ത്യ - യുഎസ് ഉഭയകക്ഷിബന്ധം മോശം അവസ്ഥയിലൂടെ കടന്നുപോകുന്നതിനിടെയാണു പുതിയ അംബാസഡറുടെ നിയമനം.
ദക്ഷിണേഷ്യൻ കാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി കലിഫോർണിയയിൽ നിന്നുള്ള പോൾ കാപുറിനെയും സിംഗപുർ അംബാസഡറായി ഫ്ലോറിഡയിൽ നിന്നുള്ള അഞ്ജാനി സിൻഹയെയും നിയമിക്കാനും സെനറ്റ് അനുമതി നൽകി.