റാന്നി അസോസിയേഷൻ ഹൂസ്റ്റണിൽ കേരളപ്പിറവി വിപുലമായി ആഘോഷിക്കുന്നു
ജിൻസ് മാത്യു
Thursday, October 9, 2025 10:08 AM IST
ഹൂസ്റ്റൺ: ഒന്നര പതിറ്റാണ്ടിലേറെയായി ഹൂസ്റ്റണിൽ പ്രവർത്തിക്കുന്ന ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ(എച്ച്ആർഎ) കേരളപ്പിറവി ആഘോഷവും കുടുംബ സംഗമവും നവംബർ രണ്ടിന് വൈകുന്നേരം നാല് മുതൽ കേരള ഹൗസിൽ(മാഗ് ഹാളിൽ) വിവിധ കലാപരിപാടികളൊടെ നടത്തുവാൻ തീരുമാനിച്ചു.
എച്ച്ആർഎ പ്രസിഡന്റ് ബിജു സഖറിയ അധ്യക്ഷത വഹിച്ച എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ജനറൽ സെകട്ടറി വിനോദ് ചെറിയാൻ സ്വാഗതം പറഞ്ഞു.

ഉപരക്ഷാധികാരി ജിമോൻ റാന്നി, വൈസ് പ്രസിഡന്റുമാരായ ജിൻസ് മാത്യു കിഴക്കേതിൽ, മാത്യുസ് ചാണ്ടപ്പിള്ള, ജോയിന്റ് ട്രഷറർ സ്റ്റീഫൻ ഏബ്രഹാം, സജി ഇലഞ്ഞിക്കൽ എന്നിവർ പ്രസംഗിച്ചു.
ട്രഷറർ ബിനു സഖറിയ നന്ദി രേഖപ്പെടുത്തി.