മന്ദഗതിയിൽ ഉരുളുന്ന ഭരണചക്രം നിശ്ചലമാവുമോ?
ഏബ്രഹാം തോമസ്
Thursday, October 9, 2025 1:04 PM IST
വാഷിംഗ്ടൺ ഡിസി: ഭരണ, പ്രതിപക്ഷ ഏറ്റുമുട്ടലിൽ ഒരു വിട്ടുവീഴ്ച രണ്ട് പക്ഷത്തു നിന്നും ദൃശ്യമാവുന്നില്ല. വിവിധ ഏജൻസികൾക്കും പദ്ധതികൾക്കും തുടർന്ന് കൊണ്ട് പോകാനും പുതിയതായി കർമ്മ പദ്ധതികൾ ആരംഭിക്കുവാനും ഈ സാഹചര്യത്തിൽ സാധ്യമല്ല എന്ന് ഓരോ ദിനം കഴിയുമ്പോഴും നാം മനസിലാക്കി വരുന്നു.
ഭരണ സ്തംഭനത്തിന്റെ എട്ടാം ദിവസം കടന്നു കഴിയുമ്പോൾ ട്രെഷറി സെക്രട്ടറി സ്കോട് ബെസന്റ് സ്തംഭനം സൃഷ്ടിക്കാവുന്ന വിപത്തുകളെ കുറിച്ച് ചില മുന്നറിയിപ്പുകൾ നൽകി. സാമ്പത്തിക വളർച്ചയെയും തൊഴിൽ മേഖലയെയും വലിയ തോതിൽ വിനാശകരമായി ഇത് ബാധിക്കുമെന്ന് ബെസന്റ് പറഞ്ഞു.
ട്രെഷറിയുടെ അണ്ടർ സെക്രട്ടറി ഫോർ ഡൊമസ്റ്റിക് ഫിനാന്സ് ജോനാഥൻ മക്കെർണൻ ഈ മുന്നറിയിപ്പു ആവർത്തിച്ചു. മറ്റൊരു അഭിമുഖത്തിൽ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ടിനെ ഇത് വല്ലാതെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
"സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മന്ദഗതിയിലായിരുന്ന യുഎസ് ഇക്കോണമി തുടർന്നുള്ള രണ്ടു പാദത്തിലും മുന്നേറ്റം നടത്തി. എന്നാൽ അടുത്ത പാദത്തിൽ ഇത് തുടരുമോ എന്ന് സംശയമാണ്.
നീണ്ട ഭരണസ്തംഭനത്തിനു വളർച്ച മുരടിപ്പിക്കുവാനോ പിന്നോട്ട് തിരിപ്പിക്കുവാനോ കഴിയും. പിരിച്ചു വിടൽ നേരിടുന്ന ഏഴര ലക്ഷം ഫെഡറൽ ജീവനക്കാരുടെ പ്രശ്നത്തിൽ ഗവൺമെന്റിന് എന്ത് ചെയ്യാനാവും എന്നതിനെ ആശ്രയിച്ചിരിക്കും സാമ്പത്തികാവസ്ഥയുടെ പോക്ക്.
സെനറ്റിലെയും ഹാവ്സിലെയും ഡെമോക്രറ്റിക് നേതാക്കന്മാർ, സെനറ്റർ ചക് ഷൂമേറും പ്രതിനിധി ഹകീം ജെഫ്റീസും അവർ അമേരിക്കൻ ജനതയെ പ്രതിനിധീകരിക്കുന്നില്ല, നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതു പോലെ അവർ ഓരോ കാരണങ്ങൾ പറഞ്ഞു ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നും മക്കെർണൻ ആരോപിച്ചു.
തൊഴിൽ മേഖലയാണ് സാമ്പത്തികാവസ്ഥയിലെ ഏറ്റവും സജീവമായ രംഗം. സ്വകാര്യ മേഖലയിൽ 3,20,000 ജീവനക്കാരുടെ കുറവ് 2025 സെപ്റ്റംബറിൽ ഉണ്ടായി. ഇത് ഹയറിംഗിലെ മന്ദഗതി സൂചിപ്പിക്കുന്നു.
ആഴ്ച തോറുമുള്ള തൊഴിലില്ലായ്മ കോവിഡ് വർഷമായ 2020നു ശേഷം ഏറ്റവും ഉയരത്തിലാണ്. സോയാബീൻ കർഷകർക്ക് വളരെ അധികം പിന്തുണ നൽകുന്ന ചില പ്രഖ്യാപനങ്ങൾ അടുത്ത ദിവസങ്ങളിൽ ഉണ്ടായേക്കും.
ഫെഡിന്റെ ചെയർമാൻ ജെറോം പവലിന്റെ കാലാവധി മെയ് 2026ൽ അവസാനിക്കുകയാണ്. പുതിയ ചെയെറിനു വേണ്ടി നടത്തുന്ന അഭിമുഖങ്ങളുടെ ഒന്നാം ഘട്ടം അവസാനിച്ചു. അടുത്താഴ്ച നടക്കുന്ന രണ്ടാം ഇന്റർവ്യൂകളോടെ മൂന്നോ അഞ്ചോ പേരുകൾ തെരഞ്ഞെടുത്തു പ്രസിഡന്റ് ട്രംപിന് സമർപ്പിച്ചേക്കും.
ആറാമത് തവണയും ഒരു സ്റ്റോപ്പ് ഗ്യാപ് ബിൽ പാസാക്കി ഭരണസ്തംഭനം ഒഴിവാക്കാനുള്ള ശ്രമം പരാജയപെട്ടു. 54നു എതിരേ 45 വോട്ടുകൾക്കാണ് ബിൽ പരാജയപ്പെട്ടത്.
ഗ്രാമങ്ങളിലെ ചെറിയ വിമാന താവളങ്ങളിൽ നിന്ന് വലിയ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന എയർലൈനുകൾക്കു നൽകുന്ന ധനസഹായം തുടരുവാൻ എസൻഷ്യൽ എയർ സർവീസ് പ്രോഗ്രാമിന് 41 മില്യൺ ഡോളർ അധിക സഹായം നൽകാനുള്ള ശ്രമം വിജയിച്ചതായി ട്രാൻസ്പോർട്ടേഷൻ ഡിപ്പാർട്മെന്റ് അറിയിച്ചു.
ഭരണസ്തംഭനം തുടരുമ്പോഴും ധനസഹായം നേടാൻ കഴിഞ്ഞത് വലിയ നേട്ടമായിഎന്ന് നിരീക്ഷകർ പറഞ്ഞു.