ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ഫോമയുടെ ആശംസകൾ
ഷോളി കുന്പിളുവേലി
Thursday, October 9, 2025 7:18 AM IST
ന്യൂയോർക്ക് : ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജേഴ്സിയിലെ എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ വച്ച് നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ആശംസകൾ നേർന്നു ഫോമ.
ഫോമയുടെ വളർച്ചക്ക് ഇന്ത്യ പ്രസ് ക്ലബ് നൽകിയിട്ടുള്ള സഹായങ്ങൾ വളരെ വിലപ്പെട്ടതാണെന്നു ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു. ഫോമയുടെ എല്ലാ സഹകരണങ്ങളും മാധ്യമ കോൺഫറസിനിനു ഉണ്ടാകുമെന്നും ബേബി മണക്കുന്നേൽ ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാറിനെ അറിയിച്ചു.
കോൺഫറൻസിൽ താൻ മുഴുവൻ സമയവും പങ്കെടുക്കുമെന്നും, ഫോമായുടെ സഹകരണം കോൺഫറസിന്റെ വിജയത്തിനായി ആദ്യാവസാനം വരെ ഉണ്ടാകുമെന്നും ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ് അറിയിച്ചു. ഇന്ത്യ പ്രസ് ക്ലബ് എന്നും ഫോമയുടെ നല്ല സുഹൃത്താണെന്നും , കോൺഫറസിന് എല്ലാവിധ ആശംസകളും നേരുന്നതായും ഫോമാ ട്രഷറർ സിജിൽ പാലക്കലോടി പറഞ്ഞു.
അമേരിക്കയിലെ മലയാളി മാധ്യമ രംഗത്ത് ഇന്ത്യ പ്രസ് ക്ലബ് നൽകി വരുന്ന സേവനങ്ങൾ നിസ്തുലമാണെന്നും, അക്ഷര സ്നേഹികളുടെ കൂട്ടായ്മക്കു എല്ലാ വിജയാശംസകളും നേരുന്നതായി ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ് , ജോയിൻറ് സെക്രട്ടറി പോൾ ജോസ് , ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണ എന്നിവർ പറഞ്ഞു.