വേൾഡ് മലയാളി കൗൺസിൽ കുവൈറ്റ് പ്രൊവിൻസ് ഓണാഘോഷം സംഘടിപ്പിച്ചു
അബ്ദുല്ല നാലുപുരയിൽ
Thursday, October 16, 2025 2:18 AM IST
കുവൈറ്റ് സിറ്റി: വേൾഡ് മലയാളി കൗൺസിൽ (WMC) കുവൈറ്റ് പ്രൊവിൻസ് സംഘടിപ്പിച്ച ’ഹൃദ്യം 2025’ ഓണാഘോഷം കുവൈറ്റ് സിറ്റിയിലെ ഹോട്ടൽ പാർക്ക് അവന്യൂവിൽ വച്ചു നടത്തപ്പെട്ടു. മലയാളികളുടെ ഐക്യത്തിന്റെ ഉജ്ജ്വല പ്രതീകമായി മാറിയ ഈ ആഘോഷം കലാ, സാംസ്കാരിക വിനിമയങ്ങൾക്ക് വേദിയൊരുക്കി.
പ്രോഗ്രാമിന്റെ മുഖ്യാതിഥികളായി WMC ഗ്ലോബൽ പ്രസിഡന്റ് അമേരിക്കൻ വ്യവസായി ഡോ. ബാബു സ്റ്റീഫൻ, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേതൻ , WMC ഗ്ലോബൽ വൈസ് ചെയർമാൻ സുരേന്ദ്രൻ കണ്ണാട്ട് (ഹൈദ്രബാദ് ), WMCഗ്ലോബൽ യൂത്ത് ഫോറം പ്രസിഡൻറ് രേഷ്മ ആർ ജോർജ് (അബുദാബി ), WMC മിഡിൽ ഈസ്റ്റ് പ്രസിഡന്റ് സുധീർ സുബ്രമണ്യം (WMC) എന്നിവർ സംബന്ധിച്ചു. കുവൈറ്റ് സമൂഹത്തിലെ വിവിധ കലാ, സാംസ്കാരിക, ബിസിനസ്, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പരിപാടിയിൽ പങ്കുചേർന്നു.

ഡബ്ല്യുഎംസി കുവൈറ്റ് അംഗങ്ങൾ ഒരുക്കിയ തിരുവാതിര, മോഹിനിയാട്ടം, കുട്ടികളുടെ നൃത്യപ്രകടനങ്ങൾ തുടങ്ങിയവ ചടങ്ങിന് ഭംഗി കൂട്ടി. പ്രശസ്ത കുവൈത്തി ഗായകൻ മുബാരക് റാഷീദിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാനമേള പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
പ്രസിഡന്റ് ചെസ്സിൽ ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജസ്റ്റി ജോർജ് സ്വാഗതം ആശംസിച്ചു. ചെയർമാൻ മോഹൻ ജോർജ്, ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്വ തോമസ് പണിക്കർ, മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് അഡ്മിൻ സിബി തോമസ്, കുവൈറ്റ് വുമൺസ് വിങ്ങ് ചെയർപേഴ്സൺ സുജൻ പണിക്കർ, വുമൺസ് ഫോറം ഗ്ലോബൽ ജോയിന്റ് ട്രഷറർ ജോസി കിഷോർ, ഗ്ലോബൽ എക്സിക്യൂട്ടീവ് ദീപാ സുരേഷ് എന്നിവർ സംസാരിച്ചു. ട്രഷറർ സുരേഷ് ജോർജ് നന്ദി പറഞ്ഞു.
വിഭവ സമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. മുൻ ഗ്ലോബൽ യൂത്ത് ഫോറം ചെയർമാൻ കിഷോർ സെബാസ്റ്റ്യൻ, ഷിന്റോ ജോർജ്, സന്ദീപ് മേനോൻ, അഡ്വ ഷിബിൻ ആനശേരിൽ , ടോണി മാത്യു, ജോൺ സാമൂൽ, നവീൻ പൗലോസ് തുടങ്ങിയ കുവൈറ്റ്പ്രൊവിൻസ് നേതാക്കൾ പരുപാടിക്ക് നേതൃത്വം നൽകി.