Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sunday DEEPIKA

Sunday Special

ഏ​ഴാം​ക​ട​ലി​ന​ക്ക​രെ

 

 

1979ൽ ​പു​റ​ത്തു​വ​ന്ന ഐ.​വി.​ശ​ശി ചി​ത്ര​മാ​ണ് "ഏ​ഴാം ക​ട​ലി​ന​ക്ക​രെ.' അ​മേ​രി​ക്ക​യി​ൽ ചി​ത്രീ​ക​രി​ച്ച ആ​ദ്യ മ​ല​യാ​ള​സി​നി​മ. ടെ​ലി​വി​ഷ​നൊ​ന്നും ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ ആ ​സി​നി​മ അ​റി​ഞ്ഞാ​സ്വ​ദി​ച്ചു. അ​മേ​രി​ക്ക​ൻ വി​സ്മ​യ​ങ്ങ​ൾ ക​ണ്ട് ആ​ന​ന്ദി​ച്ചു.

1776 ജൂ​ലൈ നാ​ലി​ന് മു​ൻ ബ്രി​ട്ടീ​ഷ് കോ​ള​നി​ക​ളാ​യി​രു​ന്ന 13 സം​സ്ഥാ​ന​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ഓ​ഫ് അ​മേ​രി​ക്ക എ​ന്ന പേ​ര് ത​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ആ ​പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഇ​രു​നൂ​റ്റി അ​മ്പ​താം വ​ർ​ഷ​മാ​ണി​ത്. ഇ​പ്പോ​ഴും അ​മേ​രി​ക്ക വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. അ​മേ​രി​ക്ക​യി​ല​ട​ക്കം ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ല​ഹ​രി​യി​ലാ​ണ് ലോ​ക​ത്തോ​ടൊ​പ്പം കേ​ര​ള​വും.

അ​മേ​രി​ക്ക​യു​ടെ ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും തീ​ർ​ന്നി​ട്ടും തീ​ർ​ന്നി​ട്ടും തീ​രാ​ത്ത ഇ​റാ​ൻ യു​ദ്ധ​വും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കും ചേ​ർ​ന്ന് കേ​ര​ള​ത്തി​ലെ അ​ടു​ക്ക​ള​ക​ളെ ഞെ​രി​ക്കു​ന്ന കാ​ല​വും കൂ​ടി​യാ​ണി​ത്. അ​മേ​രി​ക്ക​യെ ഓ​ർ​ത്ത് ന​മ്മ​ൾ പ​ല്ലു ഞെ​രി​ക്കു​ന്ന കാ​ല​വും. ട്രം​പും അ​മേ​രി​ക്ക​യും ലോ​ക​ത്തി​ന്‍റെ സ്വാ​സ്ഥ്യം കെ​ടു​ത്തു​ക​യാ​ണ്.​മ​ല​യാ​ളി​ക​ൾ​ക്ക് അ​മേ​രി​ക്ക ഇ​പ്പോ​ൾ പ​ണ്ട​ത്തെ അ​മേ​രി​ക്ക​യ​ല്ല. അ​ങ്ങോ​ട്ടു​ള്ള യാ​ത്ര​ക​ൾ ധാ​രാ​ളം. അ​വി​ട​ത്തെ​പ്പോ​ലെ പ​ല അ​തി​ശ​യ​ക്കാ​ഴ്ച​ക​ളും ഇ​വി​ടെ​യു​മെ​ത്തി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ഇ​രു​നൂ​റ്റ​മ്പ​താം വാ​ർ​ഷി​ക​മെ​ത്തു​ന്ന​ത്. സാം​സ്കാ​രി​ക വൈ​വി​ധ്യം, സാ​ങ്കേ​തി​ക മു​ന്നേ​റ്റം, പൗ​ര​സ്വാ​ത​ന്ത്ര്യം എ​ന്നി​വ​യ്ക്ക് പേ​രു​കേ​ട്ട​താ​ണ് അ​മേ​രി​ക്ക​യു​ടെ ച​രി​ത്രം. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക, സൈ​നി​ക ശ​ക്തി. അ​മേ​രി​ക്ക​യു​ടെ പ​രി​ണാ​മ​ത്തെ​ക്കു​റി​ച്ചും അ​വി​ട​ത്തെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും പ​റ​യാ​ൻ ഏ​റ്റ​വും അ​ർ​ഹ​ത​യു​ള്ള​ത് കേ​ര​ള​ത്തി​ന്‍റെ ലോ​ക​സ​ഞ്ചാ​രി​യാ​യ സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര‍​യ്ക്കു​ത​ന്നെ. അ​ദ്ദേ​ഹ​വു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ന്‍റെ പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ൾ:

? അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ​പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ 250ാം വ​ർ​ഷ​ത്തി​ലെ​ത്തു​മ്പോ​ൾ ആ ​രാ​ജ്യ​ത്തി​ന്‍റെ തു​ട​ക്കം എ​ങ്ങ​നെ വി​ല​യി​രു​ത്താം

= ലോ​ക​ത്തി​ന്‍റെ പ​ല​യി​ട​ത്തു​മെ​ന്ന​തു​പോ​ലെ കു​ടി​യേ​റി​യെ​ത്തി​യ​വ​രാ​ണ് അ​മേ​രി​ക്ക​യെ​യും പ​ടു​ത്തു​യ​ർ​ത്തി​യ​ത്. എ​ത്തി​യ​വ​ർ നാ​ടി​ന്‍റെ ഉ​ട​മ​സ്ഥ​രും ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി. ശൂ​ന്യ​മാ​യ നാ​ട്ടി​ലേ​ക്ക​ല്ല കു​ടി​യേ​റ്റ​മു​ണ്ടാ​യ​ത് എ​ന്നോ​ർ​ക്ക​ണം. ത​ദ്ദേ​ശീ​യ​രാ​യ ജ​ന​ത അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. റെ​ഡ് ഇ​ന്ത്യ​ൻ​സും നേ​റ്റീ​വ് അ​മേ​രി​ക്ക​ൻ​സും.

അ​വ​രെ ഇ​ല്ലാ​താ​ക്കി​ക്കൊ​ണ്ടു​ള്ള സം​സ്കാ​ര​മാ​ണു​ണ്ടാ​യ​ത്. ച​രി​ത്രം ഭ​ര​ണാ​ധി​കാ​രി​ക​ളു​ടേ​താ​ണ​ല്ലൊ. അ​ങ്ങ​നെ കു​ടി​യേ​റ്റ​ക്കാ​രു​ടെ ച​രി​ത്ര​മാ​യി അ​മേ​രി​ക്ക​ൻ ച​രി​ത്രം. അ​ശോ​ക ച​ക്ര​വ​ർ​ത്തി​യു​ടെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ അ​ശോ​ക​ൻ​ത​ന്നെ രേ​ഖ​പ്പെ​ടു​ത്തി​യ ശി​ല​ക​ളി​ൽ നി​ന്നാ​ണ​ല്ലൊ ന​മ്മ​ള​റി​യു​ന്ന​ത്. 2000 വ​ർ​ഷം മു​മ്പു ജീ​വി​ച്ചി​രു​ന്ന സാ​ധാ​ര​ണ​ക്കാ​രോ ക​ർ​ഷ​ക​രോ ഒ​ന്നും ഞ​ങ്ങ​ളു​ടെ അ​നു​ഭ​വം ഇ​ങ്ങ​നെ​യാ​ണെ​ന്നു കൊ​ത്തി​വ​ച്ചി​ട്ടി​ല്ല.

? കു​ടി​യേ​റ്റ​ത്തി​ൽ​നി​ന്ന് സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യോ

= കു​ടി​യേ​റി എ​ത്തി​യ​വ​ർ​ക്ക് കു​റേ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. യൂ​റോ​പ്പി​ലെ പ​ല രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും ആ​ളു​ക​ളെ​ത്തി​യ​ത്. ബ്രി​ട്ട​ൻ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ർ​ത്താ​ൻ കു​റേ ശ്ര​മി​ച്ചു. അ​തോ​ടെ ബ്രി​ട്ട​നി​ൽ​നി​ന്ന് സ്വാ​ത​ന്ത്ര്യം നേ​ടേ​ണ്ട​താ​യി​വ​ന്നു. ജോ​ർ​ജ് വാ​ഷിം​ഗ്ട​ണൊ​ക്കെ നേ​തൃ​ത്വം ന​ല്കി ആ ​സ്വാ​ത​ന്ത്ര്യം നേ​ടി​യെ​ടു​ത്തു. സ്വാ​ത​ന്ത്ര്യം നേ​ടു​മ്പോ​ൾ ന​മ്മ​ളെ​ങ്ങ​നെ ജീ​വി​ക്കും, എ​ങ്ങ​നെ അ​തി​ജീ​വി​ക്കും എ​ന്ന ചോ​ദ്യ​ത്തി​ൽ​നി​ന്ന് അ​വ​ർ​ക്കൊ​രു വാ​ശി​യു​ണ്ടാ​യി. അ​തി​ജീ​വ​ന​ത്തി​നാ​യി സാ​ങ്കേ​തി​ക​വി​ദ്യ​ക​ളൊ​ക്കെ അ​വ​ർ മാ​റ്റി​യെ​ടു​ത്തു.

അ​താ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​വ​രു​ടെ മി​ക​വ്. ബ്രി​ട്ട​ൻ മാ​ത്ര​മ​ല്ല, പ​ല യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ കോ​ള​നി​ക​ളും അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. ഒ​ടു​വി​ൽ പ്ര​ധാ​ന ശ​ക്തി ബ്രി​ട്ട​നാ​യെ​ന്നു​മാ​ത്രം. അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ൾ (യു​എ​സ്എ) ആ​യി മാ​റു​മ്പോ​ൾ സ്ഥാ​പ​ക​പി​താ​ക്ക​ൻ​മാ​ർ എ​ന്ന് അ​വ​ർ വി​ളി​ക്കു​ന്ന ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള മ​ഹാ​ന്മാ​രാ​യ നേ​താ​ക്ക​ളാ​ണ് അ​വ​രു​ടെ ഭ​ര​ണ​രീ​തി​ക​ളും ഭ​ര​ണ​ഘ​ട​ന​യും രൂ​പ​പ്പെ​ടു​ത്തി​യ​ത്. അ​താ​ണ് അ​വ​രു​ടെ അ​ടി​സ്ഥാ​ന​ശി​ല​ക​ൾ. അ​തി​ന്നും ആ ​രാ​ജ്യ​ത്തെ ശ​ക്ത​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്നു​ണ്ട്.

? അ​മേ​രി​ക്ക​ൻ ജീ​വി​ത​ത്തി​ൽ സ്വാ​ത​ന്ത്ര്യ (liberty)ത്തി​നു​ള്ള സ്ഥാ​നം എ​ന്താ​ണ്

= മ​നു​ഷ്യ​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​ലൂ​ന്നി​യ സം​വി​ധാ​ന​മാ​ണ​വി​ടെ കൊ​ണ്ടു​വ​ന്ന​ത്. യൂ​റോ​പ്പി​ൽ ബ്രി​ട്ട​നും സ്പെ​യി​നു​മ​ട​ക്കം പ​ല​യി​ട​ത്തും രാ​ജ​ഭ​ര​ണം ന​ട​ക്കു​ന്നു. അ​ങ്ങ​നെ​യു​ള്ള ഏ​കാ​ധി​പ​ത്യ സം​വി​ധാ​ന​ത്തെ അ​മേ​രി​ക്ക മാ​റ്റി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും ശ​ക്തി അ​വ​ർ ഉ​ൾ​ക്കൊ​ണ്ടു.

പ​ക്ഷേ, ഒ​ന്നു മ​ന​സി​ലാ​ക്ക​ണം. ലി​ബ​ർ​ട്ടി​യെ​ന്നാ​ൽ എ​ന്തും ചെ​യ്യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മ​ല്ല. ഒ​രാ​ൾ​ക്കു​ള്ള​തി​നു തു​ല്യ​മാ​യ സ്വാ​ത​ന്ത്ര്യം മ​റ്റേ​യാ​ൾ​ക്കു​മു​ണ്ട്. അ​താ​യ​ത് സ​മ്പ​ന്ന​നും ദ​രി​ദ്ര​നും ഒ​രേ അ​വ​കാ​ശ​മു​ണ്ടാ​ക​ണം. പ​ക്ഷേ അ​തു​മു​ഴു​വ​ൻ അ​മേ​രി​ക്ക​യി​ൽ ന​ട​പ്പി​ലാ​യോ എ​ന്നു ചോ​ദി​ച്ചാ​ൽ ഇ​ല്ലെ​ന്നു പ​റ​യേ​ണ്ടി​വ​രും. എ​ന്നാ​ലും പൊ​തു​വെ അ​മേ​രി​ക്ക​ൻ ന​ഗ​ര​ങ്ങ​ളി​ലാ​യാ​ലും ഗ്രാ​മ​ങ്ങ​ളി​ലാ​യാ​ലും ലി​ബ​ർ​ട്ടി എ​ന്ന​താ​ണ് അ​വ​രു​ടെ അ​ടി​സ്ഥാ​ന​വാ​ക്യം. എ​ല്ലാ​വ​ർ​ക്കും യാ​ത്ര ചെ​യ്യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ട്. എ​ന്നാ​ൽ മ​റ്റു​ള്ള​വ​ർ​ക്ക് ദോ​ഷ​മാ​കു​ന്ന വി​ധം കാ​റോ​ടി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ല. അ​ങ്ങ​നെ ചെ​യ്താ​ൽ പി​ടി​ക്ക​പ്പെ​ടും. എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും സാ​മൂ​ഹി​ക​മാ​യ അ​ത്ത​ര​മൊ​രു നി​ഷ്ഠ ആ​ദ്യ​മാ​യി കൊ​ണ്ടു​വ​ന്ന രാ​ജ്യം അ​മേ​രി​ക്ക​യാ​ണ്.

? സോ​വ്യ​റ്റ് ചേ​രി​യു​മാ​യു​ള്ള ശീ​ത​യു​ദ്ധം അ​വ​രെ എ​ങ്ങ​നെ മാ​റ്റി

= ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​നു​ശേ​ഷം സോ​വ്യ​റ്റ് ചേ​രി​യു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ന്‍റെ കാ​ല​ത്ത് സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ മ​ത്സ​ര​മു​ണ്ടാ​യി. അ​തി​ല​വ​ർ സോ​വ്യ​റ്റ് യൂ​ണി​യ​നെ​യാ​ണ് ല​ക്ഷ്യം​വ​ച്ച​തെ​ങ്കി​ലും സോ​വ്യ​റ്റ് ചേ​രി​യി​ലു​ള്ള രാ​ജ്യ​ങ്ങ​ളെ​യെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്ത് അ​പ്ര​മാ​ദി​ത്വ​ത്തി​നു​വേ​ണ്ടി​യു​ള്ള വ​ലി​യൊ​രു കു​തി​പ്പാ​യി​രു​ന്നു. അ​ത് സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും സാ​മ്പ​ത്തി​ക​രം​ഗ​ത്തും അ​മേ​രി​ക്ക​യ്ക്ക് വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കി. അ​ങ്ങ​നെ​യാ​ണ​വ​ർ ലോ​ക​ശ​ക്തി​യാ​യി വ​ള​ർ​ന്ന​ത്. ആ ​വ​ള​ർ​ച്ച മ​റ്റു ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ വി​ധി നി​ർ​ണ​യി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മാ​യി അ​വ​ർ ക​ണ്ടു. അ​തോ​ടെ ലോ​ക​ത്തി​ന്‍റെ സ​മ​തു​ല​നം തെ​റ്റി​ക്കു​ന്ന നി​ല​യി​ലേ​ക്കു പോ​യി. ഏ​റ്റ​വു​മ​വ​സാ​നം ന​മ്മ​ളി​പ്പോ​ൾ കാ​ണു​ന്ന ഇ​റാ​ൻ യു​ദ്ധം​വ​രെ ആ ​തു​ട​ർ​ച്ച ന​മു​ക്കു കാ​ണാം.

? അ​മേ​രി​ക്ക​യി​ലെ പൗ​ര​ബോ​ധ​ത്തെ​ക്കു​റി​ച്ച് യാ​ത്ര​ക​ളി​ൽ​നി​ന്ന് എ​ന്താ​ണ​റി​ഞ്ഞ​ത്

= അ​മേ​രി​ക്ക​യി​ൽ മാ​ത്ര​മ​ല്ല, എ​ല്ലാ വി​ക​സി​ത​നാ​ടു​ക​ളി​ലും പൗ​ര​ബോ​ധം കാ​ണാ​ൻ പ​റ്റും. വി​ദ്യാ​ഭ്യാ​സം​കൊ​ണ്ടും മ​റ്റും മ​നു​ഷ്യ​നു​ണ്ടാ​യ മ​നോ​വി​ക​സ​ന​മാ​ണ് ഉ​ദ്ദേ​ശി​ച്ച​ത്. വ​ലി​യ കെ​ട്ടി​ട​ങ്ങ​ൾ കൊ​ണ്ടു​ള്ള വി​ക​സ​ന​മ​ല്ല. അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മ്പോ​ഴാ​ണ് പൗ​ര​ബോ​ധ​വു​മു​ണ്ടാ​കു​ന്ന​ത് എ​ന്ന​തും സ​ത്യ​മാ​ണ്. കു​റ​ച്ചു​ദി​വ​സം മു​മ്പ് ഉ​ത്ത​ര അ​യ​ർ​ല​ൻ​ഡി​ൽ തെ​രു​വി​ലേ​ക്കി​റ​ങ്ങി​യ വെ​ള്ള​ക്കാ​ർ കാ​ണു​ന്ന ഓ​രോ വീ​ടും കാ​റും അ​ടി​ച്ചു​ത​ക​ർ​ക്കു​ന്ന ദൃ​ശ്യ​വും ന​മ്മ​ൾ ക​ണ്ടു. പൗ​ര​ബോ​ധ​മു​ള്ള സ​മൂ​ഹം ത​ന്നെ​യാ​ണ് അ​തൊ​ക്കെ ചെ​യ്യു​ന്ന​ത്. സാ​ഹ​ച​ര്യം​കൂ​ടി അ​നു​കൂ​ല​മാ​ക​ണ​മെ​ന്ന​താ​ണ് അ​തി​ന്‍റെ​യ​ർ​ഥം. ന​മ്മു​ടെ നാ​ട്ടി​ലാ​ണെ​ങ്കി​ൽ സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​ണെ​ങ്കി​ലും പൗ​ര​ബോ​ധ​മി​ല്ല എ​ന്ന​താ​ണ് വ്യ​ത്യാ​സം.

‍? അ​മേ​രി​ക്ക മ​ല​യാ​ളി​ക​ളു​ടെ​കൂ​ടി സ്വ​പ്ന​ഭൂ​മി​യാ​ണ്. അ​വി​ട​ത്തെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്, അ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് വേ​ണ്ട​ത്ര ഉ​യ​ര​ങ്ങ​ളി​ലെ​ത്താ​നാ​യി​ട്ടു​ണ്ടോ

= അ​വി​ട​ത്തെ മ​ല​യാ​ളി സ​മൂ​ഹം എ​ണ്ണ​ത്തി​ൽ വ​ള​രു​ന്നു​ണ്ട് എ​ന്ന​ല്ലാ​തെ അ​തി​ന് ആ​നു​പാ​തി​ക​മാ​യി അ​വ​രെ​ത്തേ​ണ്ട സ്ഥ​ല​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ടോ എ​ന്നു സം​ശ​യ​മാ​ണ്. അ​വി​ട​ത്തെ ജൂ​ത​സ​മൂ​ഹ​ത്തെ നോ​ക്കു​ക. അ​വ​രു​ടെ എ​ണ്ണം. മ​ല​യാ​ളി അ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹം. അ​വ​രു​ടെ എ​ണ്ണം. അ​തി​നെ അ​വ​രെ​ത്തി​യ പ​ദ​വി​ക​ൾ, ഔ​ന്ന​ത്യം, അ​വ​രു​ടെ സ്വാ​ധീ​നം എ​ന്നി​വ​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ മ​റ്റു പ​ല സ​മൂ​ഹ​ങ്ങ​ളും എ​ത്തി​യ ഉ​യ​ര​ങ്ങ​ളി​ൽ ന​മു​ക്കെ​ത്താ​ൻ പ​റ്റി​യി​ട്ടി​ല്ല എ​ന്നു കാ​ണാം.

എ​ങ്കി​ലും ചി​ല പ​ട്ട​ണ​ങ്ങ​ളി​ലെ മേ​യ​ർ പ​ദ​വി​യു​ൾ​പ്പെ​ടെ പ​ല മേ​ഖ​ല​ക​ളി​ലും ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട്. പ​ക്ഷേ ര​ണ്ടാം ത​ല​മു​റ​പോ​ലും വേ​ണ്ട​ത്ര ഉ​യ​ര​ത്തി​ലേ​ക്കു പോ​യി​ട്ടു​ണ്ടോ എ​ന്നു ചോ​ദി​ച്ചാ​ൽ ഇ​ല്ല എ​ന്നു പ​റ​യേ​ണ്ടി​വ​രും. അ​വി​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​നാ​കു​ക, കൃ​ത്യ​മാ​യി ശ​മ്പ​ളം വാ​ങ്ങു​ക, സ്വ​സ്ഥ​മാ​യി ജീ​വി​ക്കു​ക എ​ന്ന ചി​ന്ത​യാ​ണ് പൊ​തു​വെ ന​മ്മു​ടെ ആ​ളു​ക​ൾ​ക്ക്.

? അ​മേ​രി​ക്ക​ൻ സ്വ​പ്നം എ​ന്ന​ത് ലോ​ക​മെ​മ്പാ​ടു​മു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ഴും അ​മേ​രി​ക്ക ത​ന്നെ​യാ​ണോ അ​വ​സ​ര​ങ്ങ​ളു​ടെ ആ​ത്യ​ന്തി​ക ഭൂ​മി

= അ​ങ്ങ​നെ പ​റ​യാ​ൻ പ​റ്റി​ല്ല. അ​മേ​രി​ക്ക​യി​ൽ ഒ​ത്തി​രി പ്ര​തി​സ​ന്ധി​ക​ളു​ണ്ട്. അ​ങ്ങോ​ട്ടു​ള്ള കു​ടി​യേ​റ്റം​ത​ന്നെ പ്ര​ശ്ന​മാ​ണ്. മി​ടു​ക്കു​ള്ള​വ​രെ എ​ല്ലാ​വ​ർ​ക്കും വേ​ണം. മി​ടു​ക്കു കു​റ​ഞ്ഞ​വ​ർ​ക്കാ​ണ് പ്ര​ശ്നം. മി​ടു​ക്ക​നാ​യ ഒ​രു ന്യൂ​റോ​സ​ർ​ജ​ന് എ​വി​ടെ​യും ജോ​ലി​ക്ക് സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ൽ സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​യെ അ​വ​ർ​ക്കാ​ർ​ക്കും വേ​ണ്ട.

അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ ലോ​ക​ത്തെ​ല്ലാ​യി​ട​ത്തും ഒ​രു​പോ​ലെ​യാ​ണെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. അ​മേ​രി​ക്ക തീ​ർ​ച്ച​യാ​യും കു​ടി​യേ​റ്റ​ക്കാ​രു​ടെ രാ​ജ്യ​മാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​വ​ര​ങ്ങ​നെ​യ​ല്ല ചി​ന്തി​ക്കു​ന്ന​ത്. ആ​ദ്യം കു​ടി​യേ​റി​യ​വ​ർ നാ​ട്ടു​കാ​രും പി​ന്നീ​ടു വ​രു​ന്ന​വ​ർ നി​യ​മ​വി​രു​ദ്ധ കു​ടി​യേ​റ്റ​ക്കാ​രും എ​ന്ന മ​നോ​ഭാ​വ​മാ​ണി​പ്പോ​ൾ. ആ​ദ്യം വ​ന്ന​വ​നാ​ണ​ല്ലൊ എ​വി​ടെ​യും അ​ധി​കാ​രം കൂ​ടു​ത​ൽ.

? റെ​ഡ് ഇ​ന്ത്യ​ൻ​സ് പോ​ലു​ള്ള ത​ദ്ദേ​ശീ​യ​രെ അ​വ​രെ​ങ്ങ​നെ​യാ​ണ് കാ​ണു​ന്ന​ത്. അ​വ​രു​ടെ സം​സ്കാ​ര​വും പൈ​തൃ​ക​വും സം​ര​ക്ഷി​ക്കു​ന്നു​ണ്ടോ

= ഉ​ണ്ട്. ആ​ദ്യ​കാ​ല​ത്തൊ​ന്നും ത​ദ്ദേ​ശീ​യ അ​മേ​രി​ക്ക​ക്കാ​രോ​ട് വ​ലി​യ സ​ഹ​താ​പം കാ​ണി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും ഇ​പ്പോ​ൾ ലോ​ക​ത്തെ കാ​ണി​ക്കാ​ൻ വേ​ണ്ടി​യി​ട്ടും ഭ​ര​ണ​ഘ​ട​ന കൊ​ടു​ത്തി​ട്ടു​ള്ള ചി​ല അ​വ​കാ​ശ​ങ്ങ​ളു​ടെ പേ​രി​ലും അ​വ​ശേ​ഷി​ക്കു​ന്ന ത​ദ്ദേ​ശീ​യ​ർ​ക്ക് ന​ല്ല പ​രി​ഗ​ണ​ന കൊ​ടു​ക്കു​ന്നു​ണ്ട്. ഉ​ദാ​ഹ​ര​ണ​ത്തി​ന് കാ​സി​നോ​ക​ൾ, ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കി​ട്ടു​ന്ന വ​രു​മാ​ന​ത്തി​ന്‍റെ വ​ലി​യൊ​രു പ​ങ്ക് ഇ​വ​ർ​ക്കാ​ണ്.

? 250 വ​ർ​ഷ​ത്തെ ച​രി​ത്രം അ​വ​രെ​ങ്ങ​നെ​യാ​ണ് കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​ത്. സ്മാ​ര​ക​ങ്ങ​ൾ, മ്യൂ​സി​യ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ​യാ​ണോ. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യു​മാ​യി താ​ര​ത​മ്യ​മു​ണ്ടോ

= ഇ​ന്ത്യ​യി​ൽ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ വ​കു​പ്പ് സം​ര​ക്ഷി​ക്കു​ന്ന​ത് ന​ല്ല രീ​തി​യി​ലാ​ണ്. കു​ഴ​പ്പം ന​മ്മു​ടെ നാ​ട്ടു​കാ​ർ​ക്കാ​ണ്. കേ​റ​രു​തെ​ന്ന് പ​റ​യു​ന്നി​ട​ത്ത് കേ​റി നി​ൽ​ക്കു​ക, പൗ​രാ​ണി​ക ക്ഷേ​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും മു​ക​ളി​ൽ ക​യ​റി എ​ങ്ങ​നെ​യാ​ണൊ​രു സെ​ൽ​ഫി​യെ​ടു​ക്കു​ക എ​ന്നു ചി​ന്തി​ക്കു​ക, മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ക, പു​ൽ​ത്ത​കി​ടി​ക​ളി​ലൂ​ടെ ന​ട​ക്കു​ക ഇ​തൊ​ക്കെ​യാ​ണ് ന​മ്മു​ടെ ആ​ൾ​ക്കാ​രു​ടെ പ​രി​പാ​ടി. നേ​ര​ത്തേ പ​റ​ഞ്ഞ​തു​പോ​ലെ പൗ​ര​ബോ​ധ​ത്തി​ന്‍റെ കു​റ​വ്.

ഇ​ന്ത്യ​യി​ലെ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ൽ ചെ​ന്നാ​ൽ ഏ​റ്റ​വു​മ​ധി​കം കേ​ൾ​ക്കു​ന്ന​ത് സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ന്‍റെ വി​സി​ല​ടി ശ​ബ്ദ​മാ​ണ്. ഒ​രു​ത്ത​നെ വി​സി​ല​ടി​ച്ച് പു​ല്ലി​ന്‍റെ പു​റ​ത്തു​നി​ന്നി​റ​ക്കു​മ്പോ​ഴേ​ക്കും മ​റ്റ​വ​ൻ അ​മ്പ​ല​ത്തി​നു മു​ക​ളി​ൽ പൊ​ത്തി​പ്പി​ടി​ച്ചു ക​യ​റും! അ​ച്ച​ട​ക്ക​മി​ല്ലാ​ത്ത സ​മൂ​ഹ​ത്തി​ന്‍റെ പ​ണി​യാ​ണി​ത്. ഈ ​പ്ര​ശ്നം അ​മേ​രി​ക്ക​പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ലി​ല്ല. അ​വി​ടെ സെ​ക്യൂ​രി​റ്റി​പോ​ലും വേ​ണ്ട. അ​വ​ർ‌​ക്ക​റി​യാം ഒ​രു പ്ര​ത്യേ​ക​സ്ഥ​ല​ത്ത് എ​ങ്ങ​നെ പെ​രു​മാ​റ​ണ​മെ​ന്ന്. അ​ത് സ്കൂ​ളി​ൽ​ത്ത​ന്നെ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​താ​ണ് അ​വി​ടെ​യും ഇ​വി​ടെ​യു​മു​ള്ള വ്യ​ത്യാ​സം. സം​ര​ക്ഷ​ണ​ത്തി​ന്‍റെ വ്യ​ത്യാ​സ​ത്തേ​ക്കാ​ൾ മ​നു​ഷ്യ​രു​ടെ തോ​ന്ന്യാ​സ​ത്തി​ലെ വ്യ​ത്യാ​സം.

? അ​മേ​രി​ക്ക​ൻ യാ​ത്ര​ക​ളി​ലെ സ​വി​ശേ​ഷ​മാ​യ എ​ന്തെ​ങ്കി​ലും അ​നു​ഭ​വം ഓ​ർ​ത്തെ​ടു​ക്കാ​മോ

= അ​മേ​രി​ക്ക​യി​ൽ ലാ​ൻ​ഡ്സ്കേ​പ്പി​ന്‍റെ ഒ​ത്തി​രി വ്യ​ത്യാ​സ​മു​ണ്ട്. ഫ്ലോ​റി​ഡ​യി​ലെ കീ ​വെ​സ്റ്റ് പ്ര​ദേ​ശ​ത്തു​കൂ​ടി യാ​ത്ര​ചെ​യ്യു​ന്ന​തു​പോ​ലെ​യ​ല്ല മൊ​ണ്ടാ​ന സ്റ്റേ​റ്റി​ലൂ​ടെ പോ​കു​ന്ന​ത്. ലാ​സ് വേ​ഗാ​സി​ന്‍റെ അ​നു​ഭ​വ​മ​ല്ല, ന്യൂ​യോ​ർ​ക്കി​ലേ​ത്. ലോ​ക​ത്തെ ഒ​ട്ടു​മു​ക്കാ​ലും ഭൂ​പ്ര​കൃ​തി അ​മേ​രി​ക്ക​യി​ലു​ണ്ട്. ഇ​ന്ത്യ​യെ​പ്പോ​ലെ വൈ​വി​ധ്യം. പാ​റ​ക്കെ​ട്ടു​ക​ളു​ള്ള പ​ർ​വ​ത​ങ്ങ​ൾ, മ​ഞ്ഞു​മൂ​ടി​യ സ്ഥ​ല​ങ്ങ​ൾ, മ​രു​ഭൂ​മി, ഗ്രാ​ൻ​ഡ് കാ​നി​യ​ൻ പോ​ലു​ള്ള പ്ര​കൃ​തി​യു​ടെ അ​ദ്ഭു​ത​ങ്ങ​ൾ, അ​ലാ​സ്ക പോ​ലെ ഉ​ത്ത​ര​ധ്രു​വ​ത്തോ​ട​ടു​ത്തു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ വൈ​വി​ധ്യം ഏ​താ​ണ്ടെ​ല്ലാം​ത​ന്നെ അ​നു​ഭ​വി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ആ​ദ്യ​ത്തെ യാ​ത്ര​ക​ളി​ൽ അ​മേ​രി​ക്ക വ​ലി​യ ആ​വേ​ശ​മാ​കു​മെ​ങ്കി​ലും പി​ന്നെ​പ്പി​ന്നെ അ​ദ്ഭു​തം കു​റ​ഞ്ഞു​വ​ന്നു. ഞാ​ൻ ആ​ദ്യ അ​മേ​രി​ക്ക​ൻ​യാ​ത്ര ന​ട​ത്തു​ന്ന കാ​ല​ത്തെ ഇ​ന്ത്യ​യി​ൽ​നി​ന്ന് ഇ​വി​ട​ത്തെ സം​വി​ധാ​ന​ങ്ങ​ളും റോ​ഡു​ക​ളും സൗ​ക​ര്യ​ങ്ങ​ളും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും മാ​ളു​ക​ളും മ​റ്റൊ​രു ലെ​വ​ലാ​യി. അ​ങ്ങ​നെ അ​മേ​രി​ക്ക​ൻ​കാ​ഴ്ച​യു​ടെ ഷോ​ക്ക് കു​റ​ഞ്ഞു. ലു​ലു മാ​ളി​ലൊ​ക്കെ പോ​യി​ട്ടു​ള്ള​വ​ർ​ക്ക് അ​മേ​രി​ക്ക​യി​ലെ മാ​ളു​ക​ളൊ​ന്നും അ​ദ്ഭു​ത​മ​ല്ല. ആ​ദ്യം പോ​യ​പ്പോ​ൾ പ​ക്ഷേ അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല.

? മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ വൈ​വി​ധ്യ​ങ്ങ​ളോ

= മ​നു​ഷ്യ​ജീ​വി​ത​ത്തി​ൽ അ​വി​ടെ വ​ലി​യ വൈ​വി​ധ്യ​മി​ല്ല. നെ​വാ​ദ മ​രു​ഭൂ​മി​യി​ൽ​കൂ​ടി​യൊ​ക്കെ പോ​കു​മ്പോ​ൾ ചി​ല വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലെ ഗ്രാ​മ​ങ്ങ​ളു​ണ്ട്. ജ​യി​ലി​ൽ​നി​ന്ന് വി​ട്ട​യ​ച്ച കു​റ്റ​വാ​ളി​ക​ളും മ​റ്റും ചേ​ർ​ന്ന ചി​ല സ​മൂ​ഹ​ങ്ങ​ൾ. അ​വ​രെ പൊ​തു​സ​മൂ​ഹം സ്വീ​ക​രി​ക്കി​ല്ല. അ​തൊ​ക്കെ കു​റ​ച്ചു ദ​രി​ദ്ര​വും പ്രാ​കൃ​ത​വു​മാ​യ സ്ഥ​ല​ങ്ങ​ളാ​ണ്. അ​വി​ടൊ​ക്കെ ഞാ​ൻ പോ​യി​ട്ടു​ണ്ട്. അ​തൊ​ക്കെ വി​ചി​ത്ര​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ൽ ഇ​ങ്ങ​നെ​യൊ​ക്കെ​യു​ള്ള ഇ​ട​ങ്ങ​ളു​ണ്ടോ എ​ന്ന ആ​ശ്ച​ര്യം.

ത​ക​രം മേ​ഞ്ഞ വീ​ടു​ക​ളും പ​ല​ക​യ​ടി​ച്ച ഭി​ത്തി​യൊ​ക്കെ​യു​ള്ള ദാ​രി​ദ്ര്യം പി​ടി​ച്ച സ്ഥ​ല​ങ്ങ​ൾ. അ​വ​ർ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ആ​ളു​ക​ളാ​ണ്. ബ​ലാ​ത്സം​ഗ​ക്കേ​സു​ക​ളി​ലൊ​ക്കെ​പ്പെ​ട്ട​ശേ​ഷം ജ​യി​ൽ മോ​ചി​ത​രാ​കു​ന്ന​വ​ർ​ക്ക് പൊ​തു​സ​മൂ​ഹ​ത്തി​ൽ വീ​ടു കി​ട്ടാ​നൊ​ക്കെ ബു​ദ്ധി​മു​ട്ടാ​ണ്. അ​ങ്ങ​നെ​യു​ള്ള​വ​ർ ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ​ച്ചെ​ന്ന് താ​മ​സ​മു​റ​പ്പി​ക്കും. അ​മേ​രി​ക്ക​യു​ടെ വേ​റൊ​രു മു​ഖ​മാ​ണ് അ​വി​ട​ങ്ങ​ളി​ൽ കാ​ണാ​ൻ സാ​ധി​ച്ചി​ട്ടു​ള്ള​ത്.

? അ​മേ​രി​ക്ക​ൻ യാ​ത്ര​ക​ൾ​ക്കി​ട​യി​ൽ മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ ഉ​ള്ളി​ൽ​ത്ത​ട്ടി​യ ഏ​തെ​ങ്കി​ലും അ​നു​ഭ​വ​മു​ണ്ടോ

= അ​ങ്ങ​നെ ഒ​രു പ്ര​ത്യേ​ക​നാ​ട്ടി​ൽ കു​റേ ആ​ളു​ക​ൾ ന​മ്മ​ളെ സ​ഹാ​യി​ക്കും, വേ​റെ കൂ​ട്ട​ർ ന​മ്മ​ളെ സ​ഹാ​യി​ക്കി​ല്ല എ​ന്നൊ​ന്നു​മി​ല്ല. ഇ​ത് ലോ​ക​ത്തെ​വി​ടെ​യും ഒ​രു​പോ​ലെ​യാ​ണ്. പി​ന്നെ​യു​ള്ള​ത് ഭാ​ഷ​യു​ടെ പ്ര​ശ്നം. പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞു​കൊ​ടു​ക്കാ​ൻ പ​റ്റു​ന്ന ഒ​രു ഭാ​ഷ വേ​ണ്ടേ. അ​താ​ണ് ചി​ല​യി​ട​ത്തു ചെ​ന്നാ​ൽ സ​ഹാ​യം​കി​ട്ടാ​ൻ ത​ട​സം നി​ൽ​ക്കു​ന്ന​ത്. മ​നു​ഷ്യ​രു​ടെ ന​ന്മ​യു​ടെ അ​ള​വും തി​ന്മ​യു​ടെ അ​ള​വും ലോ​ക​ത്തെ​ല്ലാ​യി​ട​ത്തും ഒ​രേ അ​ള​വി​ലാ​ണ്.

അ​മേ​രി​ക്ക​ക്കാ​ര​നാ​യ​തു​കൊ​ണ്ട് ന​ന്മ കൂ​ടു​ത​ലോ ഇ​ന്ത്യ​ക്കാ​ര​നാ​യ​തു​കൊ​ണ്ട് തി​ന്മ കൂ​ടു​ത​ലോ ഒ​ന്നു​മി​ല്ല. ന​മ്മ​ളൊ​രു ഗ്രാ​മ​ത്തി​ൽ ചെ​ന്നാ​ൽ 90 ശ​ത​മാ​ന​വും ന​ല്ല മ​നു​ഷ്യ​രാ​യി​രി​ക്കും. അ​ഞ്ചെ​ട്ടു ശ​ത​മാ​നം സം​ശ​യാ​ലു​ക്ക​ളാ​യി​രി​ക്കും. മൂ​ന്നു​നാ​ലു ശ​ത​മാ​നം പ്ര​ശ്ന​ക്കാ​രു​മാ​യി​രി​ക്കും. സം​ശ​യാ​ലു​ക്ക​ളും പ്ര​ശ്ന​ക്കാ​രും വ​ന്ന് എ​ട​ങ്കോ​ലി​ടാം. എ​ങ്കി​ലും പൊ​തു​വേ മ​നു​ഷ്യ​രെ സ​ഹാ​യി​ക്കാ​ൻ ത​യാ​റു​ള്ള​വ​രാ​ണ് ബ​ഹു​ഭൂ​രി​പ​ക്ഷം​പേ​രും എ​ന്നാ​ണ് എ​ന്‍റെ അ​നു​ഭ​വം. അ​മേ​രി​ക്ക​യി​ലും പൊ​തു​വേ അ​ങ്ങ​നെ​യാ​ണ്.

? അ​മേ​രി​ക്ക​ൻ ടൂ​റി​സം മോ​ഡ​ലി​ന് എ​ന്തെ​ങ്കി​ലും സ​വി​ശേ​ഷ​ത​ക​ൾ ക​ണ്ടി​ട്ടു​ണ്ടോ

= ടൂ​റി​സം മോ​ഡ​ലു​ക​ള​ല്ല അ​മേ​രി​ക്ക​യ്ക്ക് പ്ര​ധാ​നം. അ​വ​രു​ടെ സാ​ങ്കേ​തി​ക​വി​ദ്യ​കൊ​ണ്ട് അ​വി​ടെ സ്വാ​ഭാ​വി​ക​മാ​യി സം​ഭ​വി​ച്ച മാ​റ്റ​ങ്ങ​ളൊ​ക്കെ ലോ​ക​ത്തി​നു വ​ള​രെ മു​മ്പേ ന​ട​ന്ന കാ​ര്യ​ങ്ങ​ളാ​യ​തു​കൊ​ണ്ട് മ​റ്റു നാ​ടു​ക​ൾ​ക്കെ​ല്ലാം അ​തു കൗ​തു​ക​മാ​യി. ആ ​കൗ​തു​ക​മാ​ണ് ടൂ​റി​സ​മാ​യി മാ​റി​യ​ത്. സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ൽ ചെ​ല്ലു​മ്പോ​ൾ ക​ട​ലി​ടു​ക്കി​നു കു​റു​കെ നി​ർ​മി​ച്ച വ​ലി​യൊ​രു പാ​ലം. അ​ത​വ​രു​ടെ ആ​വ​ശ്യ​മാ​യി​രു​ന്നു. അ​താ​ണ് ഗോ​ൾ​ഡ​ൻ ഗേ​റ്റ് ബ്രി​ഡ്ജ്.

സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ൽ മ​റ്റി​ട​ങ്ങ​ളി​ൽ​നി​ന്ന് ചെ​ല്ലു​ന്ന​വ​ർ​ക്കെ​ല്ലാം ആ ​പാ​ലം ഒ​ര​ദ്ഭു​ത​മാ​യി മാ​റി. നാ​സ​യി​ൽ ടൂ​റി​സ്റ്റു​ക​ൾ എ​ത്തു​ന്നു​ണ്ട്. അ​ത് ടൂ​റി​സ​ത്തി​ലു​വേ​ണ്ടി ഉ​ണ്ടാ​ക്കി​യ സ്ഥാ​പ​ന​മ​ല്ല​ല്ലൊ. സ്റ്റാ​ച്യു ഓ​ഫ് ലി​ബ​ർ​ട്ടി പോ​ലും ടൂ​റി​സ​ത്തി​നു​വേ​ണ്ടി പ​ണി​ത​ത​ല്ല. ച​രി​ത്ര​സ്മാ​ര​ക​മാ​യി​രു​ന്നു. ഇ​ങ്ങ​നെ​യാ​ണ് അ​മേ​രി​ക്ക​യി​ൽ ടൂ​റി​സം വി​ക​സി​ച്ച​ത്. അ​ടു​ത്ത​കാ​ല​ത്ത് എ​വി​ടെ​യെ​ങ്കി​ലും അ​മേ​രി​ക്ക​യു​ടെ ടൂ​റി​സം പ​ര​സ്യം ക​ണ്ടി​ട്ടു​ണ്ടോ? അ​ങ്ങ​നെ പ​ര​സ്യം ചെ​യ്ത് വി​ളി​ക്കേ​ണ്ട കാ​ര്യം അ​വ​ർ​ക്കി​ല്ല. എ​ന്നാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ ടൂ​റി​സം വീ​സ​യ്ക്കു​വേ​ണ്ടി കാ​ത്തു​നി​ൽ​ക്കു​ന്ന​ത് അ​മേ​രി​ക്ക​യി​ൽ പോ​കാ​നാ​ണ്.

ഇ​ന്ത്യ​യി​ൽ സ​ർ​ദാ​ർ പ​ട്ടേ​ലി​ന്‍റെ പ്ര​തി​മ​യു​ണ്ടാ​ക്കി​യ​പ്പോ​ൾ വി​മ​ർ​ശ​ന​മു​ണ്ടാ​യി. പ​ട്ടി​ണി​കി​ട​ക്കു​ന്ന​വ​ന് കൊ​ടു​ക്കേ​ണ്ട കാ​ശ​ല്ലേ എ​ന്ന്. അ​ങ്ങ​നെ അ​തി​നെ കാ​ണ​രു​ത്. പ​ട്ടി​ണി മാ​റ്റി​യി​ട്ട​ല്ല ലോ​ക​ത്ത് എ​ല്ലാ കാ​ര്യ​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ള്ള​ത്. നാ​സ ബ​ഹി​രാ​കാ​ശ ദൗ​ത്യം നി​ർ​വ​ഹി​ക്കു​മ്പോ​ൾ അ​മേ​രി​ക്ക​യി​ലാ​രും തെ​രു​വി​ൽ കി​ട​ന്നു​റ​ങ്ങു​ന്നി​ല്ലേ? ഇ​ത് ര​ണ്ട് ദ​ർ​ശ​ന​മാ​ണ്. ഭാ​വി​യി​ൽ മ​നു​ഷ്യ​ർ കാ​ണാ​ൻ വ​രു​മെ​ന്നു ചി​ന്തി​ച്ചി​ട്ട​ല്ല​ല്ലോ ഷാ​ജ​ഹാ​ൻ താ​ജ്മ​ഹാ​ൽ ഉ​ണ്ടാ​ക്കി​യ​ത്. പി​ന്നീ​ടി​ന്നു​വ​രെ എ​ത്ര കോ​ടി​യാ​ളു​ക​ൾ അ​ത് കാ​ണാ​ൻ വ​ന്നു. ആ ​വ​ന്ന ആ​ളു​ക​ൾ ചെ​ല​വ​ഴി​ച്ച പ​ണം ഇ​ക്ക​ണോ​മി വ​ള​ർ​ത്തി​യി​ല്ലേ. പ​ട്ടേ​ൽ പ്ര​തി​മ​യൊ​ക്കെ ഒ​രു ചി​ഹ്ന​മാ​ണ്. ന​മു​ക്കും പ​ല​തും ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് കാ​ണി​ക്കു​ന്ന ചി​ഹ്നം. പ്ര​തി​മ​യ്ക്കു പി​ന്നി​ലെ രാ​ഷ്‌​ട്രീ​യ​ത്തെ​ക്കു​റി​ച്ച​ല്ല ഞാ​ൻ പ​റ​യു​ന്ന​ത്.

? മോ​ഡേ​ൺ ഇം​പീ​രി​യ​ലി​സ​ത്തി​ന്‍റെ പേ​രി​ലു​ള്ള വി​മ​ർ​ശ​ന​മോ

= അ​ത് ഭ​ര​ണാ​ധി​കാ​രി​ക​ളെ ആ​ശ്ര​യി​ച്ചി​രി​ക്കും. ഏ​റ്റ​വും സ്വാ​ർ​ഥ​രാ​ണ് അ​മേ​രി​ക്ക​ൻ സ​മൂ​ഹം. ഞ​ങ്ങ​ളു​ടെ കാ​ര്യം, ഞ​ങ്ങ​ളു​ടെ ക​ച്ച​വ​ടം. ഇ​താ​ണ് ലൈ​ൻ. ട്രം​പൊ​ക്കെ വ​ന്ന് ഒ​രു രാ​ഷ്‌​ട്രം അ​ർ​ഹി​ക്കു​ന്ന ബ​ഹു​മാ​നം ആ​രും കൊ​ടു​ക്കാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് അ​മേ​രി​ക്ക​യെ എ​ത്തി​ച്ചു. ആ ​രാ​ജ്യ​ത്തെ ലോ​ക​ത്തി​നു മു​ന്നി​ൽ അ​വ​ഹേ​ള​നാ​പാ​ത്ര​മാ​യി മാ​റ്റി​യ ഭ​ര​ണാ​ധി​കാ​രി​യാ​ണ് ട്രം​പ്. അ​തി​ൽ അ​മേ​രി​ക്ക​യി​ലെ പൗ​ര​ൻ​മാ​ർ​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്.

? അ​മേ​രി​ക്ക സാം​സ്കാ​രി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും അ​ധി​നി​വേ​ശം ന​ട​ത്തി​യ രാ​ജ്യ​ങ്ങ​ളു​ടെ അ​വ​സ്ഥ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടോ

= അ​മേ​രി​ക്ക​യ്ക്ക് ഒ​റ്റ ഉ​ദ്ദേ​ശ്യ​മേ​യു​ള്ളൂ. അ​വ​രു​ടെ ക​ച്ച​വ​ടം ന​ട​ക്ക​ണം. ഇ​തു​വ​രെ ത​ന്ത്ര​പ​ര​മാ​യി​ട്ടാ​ണ​ത് ചെ​യ്തി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ പ​രു​ഷ​മാ​യി​ട്ടാ​ണ്. അ​മേ​രി​ക്ക മ​ഹ​ത്താ​യ രാ​ഷ്‌​ട്രം ത​ന്നെ​യാ​ണ്. അ​വ​രു​ടെ സാ​ങ്കേ​തി​ക​വി​ദ്യ​യേ​യോ സം​വി​ധാ​ന​ങ്ങ​ളെ​യോ വ​ള​ർ​ച്ച​യേ​യോ ലോ​ക​ത്തി​ന​വ​ർ ന​ല്കി​യ സം​ഭാ​വ​ന​ക​ളെ​യോ കു​റ​ച്ചു​കാ​ണു​ന്ന ആ​ള​ല്ല ഞാ​ൻ.

ഇ​ട​യ്ക്ക് അ​വ​രു​ടെ ന​യ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന മാ​റ്റ​മാ​ണ് പ്ര​ശ്ന​മാ​കു​ന്ന​ത്. അ​ത് ഒ​രാ​ളു​ടെ അ​ബ​ദ്ധ​മാ​യും കാ​ണാ​നാ​വി​ല്ല. അ​വ​ർ​ക്കൊ​രു ഭ​ര​ണ സം​വി​ധാ​ന​മു​ണ്ട​ല്ലോ. അ​തി​ൽ​പ്പെ​ട്ട​വ​രൊ​ക്കെ ബു​ദ്ധി​മാ​ൻ​മാ​ര​ല്ലേ. അ​തി​ന്‍റെ പി​ന്നി​ൽ ന​മ്മ​ള​റി​യാ​ത്ത എ​ന്തൊ​ക്കെ​യോ ന​ട​ക്കു​ന്നു​ണ്ടാ​കാം. ഓ​രോ വി​വാ​ദ പ്ര​സ്താ​വ​ന​യും ഓ​ഹ​രി​വി​പ​ണി​യി​ലു​ണ്ടാ​ക്കു​ന്ന മാ​റ്റം പ​റ​യു​ന്ന​യാ​ൾ​ക്ക് അ​റി​യാ​മ​ല്ലോ.

? അ​മേ​രി​ക്ക​യി​ലെ കു​ടും​ബ​ജീ​വി​ത​ത്തെ ന​മ്മ​ൾ പ​രി​ഹ​സി​ക്കാ​റു​ണ്ട​ല്ലോ

= പാ​ശ്ചാ​ത്യ​രീ​തി​യി​ലു​ള്ള ജീ​വി​തം ഒ​രു ശൈ​ലി​യി​ല​ങ്ങ​നെ നീ​ങ്ങു​ന്നു. അ​വ​രു​ടെ ജോ​ലി, വ​രു​മാ​നം, വി​നോ​ദം, കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം അ​തൊ​ക്കെ വ്യ​വ​സ്ഥാ​പി​ത രീ​തി​യി​ൽ പോ​കു​ന്നു. അ​തി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി​ക​ൾ, ബാ​ങ്കു​ക​ൾ, വാ​യ്പാ സ്ഥാ​പ​ന​ങ്ങ​ൾ ഇ​വ​രു​ടെ​യൊ​ക്കെ സ്വാ​ധീ​ന​മു​ണ്ട്. നി​യ​മ​ങ്ങ​ൾ, നി​കു​തി, പി​ന്നെ പൊ​തു​വാ​യി സ​ർ​ക്കാ​രു​ക​ൾ കൊ​ടു​ത്തി​രി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ ഇ​തൊ​ക്കെ​യാ​യി അ​ങ്ങ​നെ പോ​കു​ന്നു എ​ന്ന​താ​ണ് പാ​ശ്ചാ​ത്യ, വി​ക​സി​ത നാ​ടു​ക​ളു​ടെ​യെ​ല്ലാം പൊ​തു​സ്വ​ഭാ​വം.

അ​മേ​രി​ക്ക​യ്ക്കു മാ​ത്ര​മാ​യി മ​നു​ഷ്യ​ജീ​വി​ത​ത്തി​ൽ വ​ലി​യ മാ​റ്റം എ​ന്നൊ​ന്നും പ​റ​യാ​നാ​കി​ല്ല. ന​മു​ക്ക് കൂ​ടു​ത​ൽ ക്ഷ​മാ​ശീ​ല​വും സ​ഹ​ന​ശേ​ഷി​യും ഉ​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാ​ണ് അ​വി​ട​ത്തെ അ​പേ​ക്ഷി​ച്ച് ഇ​വി​ടെ കു​ടും​ബ​ജീ​വി​തം ഭ​ദ്രം എ​ന്നു പ​റ​യു​ന്ന​ത്. അ​മേ​രി​ക്ക​യി​ൽ സ്ത്രീ​ക​ൾ​ക്ക് കൂ​ടു​ത​ൽ സ്വാ​ത​ന്ത്ര്യ​വും സ്വ​ത​ന്ത്ര​ചി​ന്ത​യും ഉ​ള്ള​തു​കൊ​ണ്ട് ഏ​തു നി​മി​ഷ​വും പി​രി​യാം. ഇ​ന്ന് അ​വി​ടെ​യു​ള്ള​ത് നാ​ളെ ഇ​വി​ടെ​യെ​ത്തും എ​ന്ന​താ​ണ് ശ​രി.

SUNDAY DEEPIKA

കൂ​ട്ടി​യി​ടി​ക​ൾ, ആ​കാ​ശ​ത്തി​ന്‍റെ അ​വ​കാ​ശി​ക​ളും ആ​കാ​ശ യാ​ന​ങ്ങ​ളും ത​മ്മി​ൽ

പ​തി​നാ​റു കോ​ടി​യി​ലേ​റെ വ​ർ​ഷ​ങ്ങ​ളാ​യി ഭൂ​മി​യു​ടെ ആ​കാ​ശ​ത്ത് പ​റ​ക്കു​ന്ന പ​ക്ഷി​ക​ളും വെ​റും 123 കൊ​ല്ലം മു​മ്പ് പ​റ​ന്നു​തു​ട​ങ്ങി​യ വി​മാ​ന​ങ്ങ​ളും ത​മ്മി​ലു​ണ്ടാ​കു​ന്ന സം​ഘ​ർ​ഷം വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ കൃ​ത്യ​മാ​യ പ​രി​ഹാ​രം കാ​ണാ​നാ​വാ​ത്ത പ്ര​ശ്‌​ന​ങ്ങ​ളി​ലൊ​ന്നാ​ണ്. ആ​കാ​ശ​ങ്ങ​ളു​ടെ ഏ​റ്റ​വും പ​ഴ​യ അ​വ​കാ​ശി​യും ഇ​ന്ന​ലെ വ​ന്ന യ​ന്ത്ര​പ്പ​ക്ഷി​ക​ളും ത​മ്മി​ൽ വ​ർ​ഷം​തോ​റും ഉ​ണ്ടാ​കു​ന്ന ശ​രാ​ശ​രി അ​ര​ല​ക്ഷം കൂ​ട്ടി​യി​ടി​ക​ളി​ലൂ​ടെ സം​ഭ​വി​ക്കു​ന്ന മൊ​ത്തം ന​ഷ്ടം ഏ​ക​ദേ​ശം 12,255 കോ​ടി രൂ​പ​യാ​ണ് എ​ന്നാ​ണ് ക​ണ​ക്ക്. ഇ​ക്ക​ഴി​ഞ്ഞ ഒ​രു കൊ​ല്ലം മാ​ത്രം ഇ​ന്ത്യ​യി​ൽ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട​ത് 1,782 വി​മാ​ന-​പ​ക്ഷി കൂ​ട്ടി​യി​ടി​ക​ളാ​ണ്. വാ​ർ​ഷി​ക ന​ഷ്ടം 100-200 കോ​ടി രൂ​പ.

ക​ണ​ക്കു​ക​ൾ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും, ഓ​രോ കൂ​ട്ടി​യി​ടി വാ​ർ​ത്ത കാ​ണു​മ്പോ​ഴും, ഇ​ത്തി​രി​പ്പോ​ന്ന പ​ക്ഷി​യെ എ​ന്തി​നാ​ണ് വ​മ്പ​ൻ വി​മാ​ന​ങ്ങ​ൾ ഇ​ങ്ങ​നെ പേ​ടി​ക്കു​ന്ന​തെ​ന്ന് ഒ​രു വേ​ള​യെ​ങ്കി​ലും അ​മ്പ​ര​ക്കാ​ത്ത​വ​ർ ചു​രു​ക്ക​മാ​യി​രി​ക്കും. മൊ​മെ​ന്‍റം എ​ന്ന് ഇം​ഗ്ലീ​ഷി​ലും ആ​ക്കം എ​ന്നു മ​ല​യാ​ള​ത്തി​ലും പ​റ​യു​ന്ന, പ​ക്ഷി​യും വി​മാ​ന​വും ത​മ്മി​ലു​ള്ള ആ​പേ​ക്ഷി​ക വേ​ഗ​ത്തെ പ​ക്ഷി​യു​ടെ ഭാ​ര​വു​മാ​യി ഗു​ണി​ക്കു​മ്പോ​ൾ കി​ട്ടു​ന്ന തു​ക​യി​ലാ​ണ് ഇ​തി​ന്‍റെ വി​ശ​ദീ​ക​ര​ണം ഉ​ള്ള​ത്.

ഒ​രു ഉ​ദാ​ഹ​ര​ണം പ​റ​യാം-


പ​റ​ന്നു​യ​ർ​ന്ന്, 250 നോ​ട്ട്‌​സ് വേ​ഗ​ത്തി​ൽ (സെ​ക്ക​ൻ​ഡി​ൽ 128 മീ​റ്റ​ർ) നീ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ഒ​രു വി​മാ​ന​ത്തി​ൽ, എ​തി​രേ പ​റ​ന്നു വ​രു​ന്ന ഒ​രു കി​ലോ ഭാ​ര​മു​ള്ള ഒ​രു പ​രു​ന്ത് ഇ​ടി​ക്കു​ന്നു​വെ​ന്നു ക​രു​തു​ക. പ​ക്ഷി​യു​ടെ വേ​ഗ​വും വി​മാ​ന​ത്തി​ന്‍റെ വേ​ഗ​വും കു​ട്ടി​ക്കി​ട്ടു​ന്ന തു​ക​യാ​ണ് ഇ​വി​ടെ ആ​പേ​ക്ഷി​ക വേ​ഗം. പ​ക്ഷി​യു​ടെ വേ​ഗം വി​മാ​ന​വേ​ഗ​ത്തെ അ​പേ​ക്ഷി​ച്ച് തീ​രെ കു​റ​വാ​യി​രി​ക്കു​മെ​ന്ന​തി​നാ​ൽ അ​ത് ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നി​ല്ല.

1x128 = 128 കി​ലോ​ഗ്രാം-​മീ​റ്റ​ർ/​സെ​ക്ക​ൻ​ഡ് മൊ​മെ​ന്‍റ​മാ​ണ് ഇ​ടി​യി​ൽ ഉ​ണ്ടാ​കു​ന്ന​ത്.

ഇ​ടി ന​ട​ക്കു​മ്പോ​ൾ, പ​ക്ഷി​ക്കു​ണ്ടാ​യി​രു​ന്ന ആ​പേ​ക്ഷി​ക വേ​ഗ​മാ​യ 128മീ​റ്റ​ർ/​സെ​ക്ക​ൻ​ഡ് എ​ന്ന​ത്, സെ​ക്ക​ൻ​ഡി​ന്‍റെ ചെ​റി​യൊ​രു അം​ശ​ത്തി​നു​ള്ളി​ൽ പൂ​ജ്യ​മാ​വു​ക​യാ​ണ​ല്ലോ. വി​മാ​ന​ത്തി​ൽ ഇ​ടി​ച്ച് പ​ക്ഷി നി​ശ്ച​ല​മാ​കാ​ൻ 0.005 സെ​ക്ക​ൻ​ഡാ​ണ് എ​ടു​ക്കു​ന്ന​തെ​ങ്കി​ൽ, മേ​ൽ​പ്പ​റ​ഞ്ഞ മൊ​മെ​ന്‍റെം ഉ​ണ്ടാ​ക്കു​ന്ന ആ​ഘാ​തം കി​ട്ടാ​ൻ അ​തി​നെ ഈ ​സ​മ​യം കൊ​ണ്ട് ഹ​രി​ച്ചാ​ൽ മ​തി.

128/0.005 =25,600 ന്യൂ​ട്ട​ൺ​സ്.


വി​മാ​ന​ത്തി​ൽ ര​ണ്ട​ര ട​ണ്ണു​ള്ള ഒ​രു കൂ​ടം​കൊ​ണ്ട് അ​ടി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ് ആ ​ആ​ഘാ​തം. പ​ക്ഷി​യു​ടെ ഭാ​രം കൂ​ടു​ന്ന​ത​നു​സ​രി​ച്ച്, ആ ​ആ​ഘാ​തം കൂ​ടി​ക്കൊ​ണ്ടി​രി​ക്കും. ഭാ​രം ര​ണ്ടു കി​ലോ​യാ​ണെ​ങ്കി​ൽ ആ​ഘാ​തം അ​ഞ്ചു ട​ണ്ണി​ലേ​റെ. അ​തു​പോ​ലെ ത​ന്നെ, വി​മാ​ന​ത്തി​ന്‍റെ വേ​ഗം കൂ​ടും​തോ​റും ആ​ഘാ​തം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കും. പ​ക്ഷി​യി​ടി​യി​ൽ വി​മാ​ന​ത്തി​ന്‍റെ മൂ​ക്ക് പൊ​ളി​യു​ക​യും എ​ൻ​ജി​ൻ ബ്ലേ​ഡു​ക​ൾ ഇ​ള​കി​പ്പോ​വു​ക​യും ചി​റ​കി​ൽ പൊ​ട്ട​ലു​ണ്ടാ​വു​ക​യും ചെ​യ്യു​ന്ന​തൊ​ക്കെ, ട​ൺ ക​ണ​ക്കി​നു​ള്ള ഈ ​ആ​ഘാ​തം കാ​ര​ണ​മാ​ണ്.

വി​മാ​ന​ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​കു​ന്ന കേ​ടു​പാ​ടു​ക​ളേ​ക്കാ​ൾ അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്ന​ത് പ​ക്ഷി നേ​രേ എ​ൻ​ജി​നി​ൽ ഇ​ടി​ക്കു​ക​യും എ​ൻ​ജി​നു​ള്ളി​ലേ​ക്ക് വ​ലി​ച്ചെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ്. നേ​ര​ത്തേ പ​റ​ഞ്ഞ ട​ൺ ക​ണ​ക്കി​നു​ള്ള ആ​ഘാ​ത​ത്തി​ൽ എ​ൻ​ജി​ന്‍റെ പു​റം​ച​ട്ട പൊ​ളി​യാം, അ​തി​വേ​ഗം ക​റ​ങ്ങു​ന്ന​തി​നാ​ൽ, പ​ക്ഷി​യെ ഉ​ള്ളി​ലേ​ക്കു വ​ലി​ച്ചെ​ടു​ക്കു​ന്ന എ​ൻ​ജി​ൻ ബ്ലേ​ഡു​ക​ൾ ഒ​ടി​ഞ്ഞു ത​ക​രാം. ഇ​ന്ധ​ന​ത്തി​നൊ​പ്പം ക​ത്തി​പ്പി​ടി​ക്കു​ന്ന പ​ക്ഷി എ​ൻ​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം മൊ​ത്തം അ​വ​താ​ള​ത്തി​ലാ​ക്കു​ക​യും ചെ​യ്യാം.
ചെ​റി​യ ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ന്ന പ​ക്ഷി​ക​ളു​മാ​യി കൂ​ട്ടി​യി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റു​ന്ന​ത് വി​മാ​നം ലാ​ൻ​ഡു​ചെ​യ്യു​മ്പോ​ളും പ​റ​ന്നു​യ​രു​മ്പോ​ഴു​മാ​ണ് എ​ന്ന​ത് അ​പ​ക​ടം കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​ക്കു​ന്നു​മു​ണ്ട്.

ചി​റ​കി​നും എ​ൻ​ജി​നും ലാ​ൻ​ഡിം​ഗ്/​ടേ​ക്കോ​ഫ് നേ​ര​ത്തു​ണ്ടാ​കു​ന്ന പ​രു​ക്കു​ക​ൾ വി​മാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടാ​നും വീ​ണു ത​ക​രാ​നും വ​രെ ഇ​ട​യാ​ക്കാം. ലാ​ൻ​ഡിം​ഗി​ലും ടോ​ക്കോ​ഫി​ലും ത​ന്നെ, ടേ​ക്കോ​ഫാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​യ ഘ​ട്ടം. വി​മാ​നം ന​ല്ല വേ​ഗ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന​തും എ​ൻ​ജി​നു​ക​ൾ പ​ര​മാ​വ​ധി ശ​ക്തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രി​ക്കു​മെ​ന്ന​തും "ഫു​ൾ ടാ​ങ്ക്' ഇ​ന്ധ​നം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന​തും, പ​ക്ഷി​യി​ടി​യു​ടെ പ്ര​ത്യാ​ഘാ​തം കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​ക്കു​ന്നു.

ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ കൊ​ല്ലം 1782 വി​മാ​ന-​പ​ക്ഷി കൂ​ട്ടി​യി​ടി​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് നേ​ര​ത്തേ പ​റ​ഞ്ഞ​ല്ലോ. ദി​വ​സം ശ​രാ​ശ​രി 5 സം​ഭ​വ​ങ്ങ​ൾ. 2021 നെ ​അ​പേ​ക്ഷി​ച്ച് 130 ശ​ത​മാ​നം കൂ​ടു​ത​ലാ​യി​രു​ന്നു ഇ​ത്. 775 ആ​യി​രു​ന്നു അ​ന്ന​ത്തെ സം​ഖ്യ. 2022 ൽ ​ഇ​ത് 1131 ആ​യി. 2023ൽ 1371, 2024​ൽ 1278.

തെ​ക്കേ ഇ​ന്ത്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ 2020 മു​ത​ൽ 2025 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ക്ഷി​യി​ടി രേ​ഖ​പ്പെ​ടു​ത്തി​യ​ത് ബം​ഗ​ളു​രു​വി​ലാ​യി​രു​ന്നു- 343. ഹൈ​ദ​രാ​ബാ​ദി​ൽ 207, ചെ​ന്നൈ​യി​ൽ 205, ന​മ്മു​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് 125. ഇ​ന്ത്യ മൊ​ത്തം എ​ടു​ത്താ​ൽ ഡ​ൽ​ഹി​ക്കാ​ണ് ഒ​ന്നാം സ്ഥാ​നം- 695 സം​ഭ​വ​ങ്ങ​ൾ. മും​ബൈ-407, ബെം​ഗ​ളു​രു-343, അ​ഹ​മ്മ​ദാ​ബാ​ദ്-337, ഹൈ​ദ​രാ​ബാ​ദ്-207. പ​ക്ഷി ഇ​ടി നി​യ​ന്ത്രി​ക്കാ​ൻ, വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ങ്ങ​ളി​ൽ പ​ക്ഷി​ക​ൾ കൂ​ടു​ന്ന​ത് ത​ട​യു​ക​ത​ന്നെ​യാ​ണ് പ​രി​ഹാ​രം. പ​ക്ഷി​ക​ൾ​ക്ക് ഇ​ര​തേ​ടാ​നും കൂ​ടു കൂ​ട്ടാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ കു​റ​യ്ക്കു​ക അ​തി​ൽ മു​ഖ്യം.

വി​മാ​നം ലാ​ൻ​ഡു ചെ​യ്യാ​ൻ അ​ടു​ക്കു​മ്പോ​ഴും പ​റ​ന്നു​യ​രു​മ്പോ​ഴും പ​ക്ഷി​ക​ളെ വി​ര​ട്ടി​യോ​ടി​ക്കാ​ൻ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​ത്, മി​ക്ക​വാ​റും എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും പ​തി​വാ​ണ്. പ​ക്ഷി​ക​ൾ ഇ​ടി​ക്കു​ന്ന​തു പോ​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വ​ച്ച് മൃ​ഗ​ങ്ങ​ൾ ഇ​ടി​ക്കു​ന്ന​തും ഏ​റെ ഗൗ​ര​വ​മു​ള്ള സു​ര​ക്ഷാ പ്ര​ശ്‌​ന​മാ​ണ്. റ​ൺ​വേ​യി​ൽ ഓ​ടു​മ്പോ​ഴു​ള്ള ഈ ​ഇ​ടി​ക​ൾ ഏ​റെ​യും കു​റു​ക്ക​ൻ, വെ​രു​ക്, മു​യ​ൽ, കീ​രി, കു​ര​ങ്ങ് തു​ട​ങ്ങി​യ​വ​യു​മാ​യാ​ണ്, ഇ​ന്ത്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ. ഈ ​ഭീ​ഷ​ണി കു​റ​യ്ക്കാ​ൻ മൃ​ഗ​ങ്ങ​ളെ കെ​ണി​വ​ച്ച് പി​ടി​ച്ച് ദൂ​രെ കൊ​ണ്ടു​പോ​യി വി​ടു​ക​യാ​ണ് ചെ​യ്യു​ക.

SUNDAY DEEPIKA

പോ​ണ്ടി​ച്ചേ​രി​യു​ടെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ

പാ​സ്‌​പോ​ർ​ട്ട് പോ​ലും വേ​ണ്ടാ​ത്ത ലോ​ക​സ​ഞ്ചാ​രം- അ​താ​ണ് പോ​ണ്ടി​ച്ചേ​രി ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ ന​മ്മെ കാ​ത്തി​രി​ക്കു​ന്ന​ത്. ന്യൂ​സി​ലാ​ൻ​ഡ്, മ​ഡ​ഗാ​സ്ക​ർ, മ​ലേ​ഷ്യ, ബ്ര​സീ​ൽ, ആ​ഫ്രി​ക്ക, നേ​പ്പാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ര​ങ്ങ​ൾ കാ​ണ​ണ​മെ​ന്നു​ണ്ടോ? അ​തി​ന് ലോ​കം ചു​റ്റേ​ണ്ട ആ​വ​ശ്യ​മി​ല്ല- ഈ ​ത​ണ​ലേ​റി​യ വ​ഴി​ക​ളി​ലൂ​ടെ ന​ട​ക്കു​ക മാ​ത്രം മ​തി.

ഈ ​തോ​ട്ട​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത അ​തി​ന്‍റെ ആ​ഗോ​ള സ്വ​ഭാ​വ​മാ​ണ്. ആ​ഫ്രി​ക്ക​ൻ ബാ​വോ​ബാ​ബ്, ചു​വ​ന്ന പു​ഷ്പ​ങ്ങ​ളാ​ൽ മി​ന്നു​ന്ന ആ​ഫ്രി​ക്ക​ൻ ട്യൂ​ളി​പ്പ് മ​രം, ബ്ര​സീ​ലി​ൽ ഉ​ത്ഭ​വം​കൊ​ണ്ട റ​ബ​ർ, ദ​ക്ഷി​ണേ​ഷ്യ​ൻ മു​ള വ​ർ​ഗ​ങ്ങ​ൾ... ഇ​വ​യെ​ല്ലാം ഇ​വി​ടെ ഒ​രു​മി​ച്ചാ​ണ്. ഓ​രോ മ​ര​വും ഓ​രോ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്; ഓ​രോ ചെ​ടി​യും ഒ​രു പു​തി​യ രാ​ജ്യ​ത്തേ​ക്കു​ള്ള യാ​ത്ര​യാ​ണ്-​നൂ​റ്റാ​ണ്ടു​ക​ളു​ടെ ക​ഥ​യും.

ശാ​സ്ത്രീ​യ ല​ക്ഷ്യം

1826ൽ ​ഫ്ര​ഞ്ചു​കാ​ർ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​പി​ച്ച ഈ ​തോ​ട്ട​ത്തി​ന് 1740ൽ ​ത​ന്നെ ഫ്ര​ഞ്ച് സ​ർ​ക്കാ​ർ രേ​ഖ​ക​ളി​ൽ പ​രാ​മ​ർ​ശം ഉ​ണ്ട്. ഇ​തി​ന്‍റെ സ്ഥാ​പ​ന ല​ക്ഷ്യം തി​ക​ച്ചും ശാ​സ്ത്രീ​യ​മാ​യി​രു​ന്നു- പു​തു​ച്ചേ​രി​യു​ടെ കാ​ലാ​വ​സ്ഥ​യ്ക്കും മ​ണ്ണി​നും അ​നു​യോ​ജ്യ​മാ​യ വി​ള​ക​ളും സ​സ്യ​ങ്ങ​ളും ക​ണ്ടെ​ത്തു​ക. 1829ഓ​ടെ ത​ന്നെ 800 മു​ത​ൽ 900 വ​രെ സ​സ്യ​ജാ​തി​ക​ൾ ഇ​വി​ടെ വ​ള​ർ​ത്തി​യി​രു​ന്നു​വെ​ന്ന് ഫ്ര​ഞ്ച് യാ​ത്രി​ക​നാ​യ വി​ക്ട​ർ ജാ​ക്ക്‌​മു​ണ്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ചെ​റി​യൊ​രു പ്ര​സ്ഥാ​ന​മാ​യി തു​ട​ങ്ങി​യ ഈ ​പൂ​ന്തോ​ട്ടം പി​ന്നീ​ട് ഏ​ഷ്യ​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നു​ക​ളി​ൽ ഒ​ന്നാ​യി വ​ള​ർ​ന്നു. ഈ ​തോ​ട്ട​ത്തി​ന്‍റെ യ​ഥാ​ർ​ഥ വ​ള​ർ​ച്ച​യ്ക്കു പി​ന്നി​ൽ പ്ര​ധാ​ന പ​ങ്കു വ​ഹി​ച്ച​ത് ഫ്ര​ഞ്ച് ബൊ​ട്ടാ​ണി​സ്റ്റാ​യ ജോ​ർ​ജ് സാ​മു​വ​ൽ പെ​റോ​ട്ടെ​റ്റ് ആ​യി​രു​ന്നു. അ​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റ​ശേ​ഷം ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​പൂ​ർ​വ സ​സ്യ​ങ്ങ​ൾ ഇ​വി​ടെ എ​ത്തി​ച്ചു.

അ​തോ​ടെ ഈ ​തോ​ട്ടം ഒ​രു "ലൈ​വ് ഹെ​ർ​ബേ​റി​യം' ആ​യി മാ​റി- സ​സ്യ​ങ്ങ​ളെ പ​ഠി​ക്കാ​നും സം​ര​ക്ഷി​ക്കാ​നും ക​ഴി​യു​ന്ന ഒ​രു ജീ​വി​ക്കു​ന്ന ശാ​സ്ത്രീ​യ കേ​ന്ദ്രം. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഇ​ന്ന് തോ​ട്ട​ത്തി​നു​ള്ളി​ൽ ഒ​രു സ്മാ​ര​ക​വും നി​ല​കൊ​ള്ളു​ന്നു. ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ന്‍റെ ഒ​ത്ത​ന​ടു​വി​ൽ സ്ഥി​തി ചെ​യ്യു​ന്ന പെ​റോ​ട്ടെ​റ്റ് സ്‌​മാ​ര​കം ഓ​രോ സ​സ്യ ശാ​സ്ത്ര​ജ്ഞ​നും തീ​ർ​ഥാ​ട​നം ത​ന്നെ​യാ​ണ്.

പി​ന്നീ​ട് നി​ര​വ​ധി ബൊ​ട്ടാ​ണി​സ്റ്റു​ക​ളും ഭ​ര​ണാ​ധി​കാ​രി​ക​ളും ഈ ​തോ​ട്ട​ത്തെ കൂ​ടു​ത​ൽ സ​മ്പ​ന്ന​മാ​ക്കി. പു​തി​യ സ​സ്യ​ജാ​തി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ശാ​സ്ത്രീ​യ​മൂ​ല്യം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്ത​തി​ലൂ​ടെ ഇ​ത് ഗ​വേ​ഷ​ണ​ത്തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി ഒ​രു പ്ര​ധാ​ന പ​ഠ​ന​കേ​ന്ദ്ര​മാ​യി മാ​റി.

പ്ര​കൃ​തി​ദ​ത്ത ശ്വാ​സ​കോ​ശം

പു​തു​ച്ചേ​രി ന​ഗ​ര​ത്തി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​യി ഏ​ക​ദേ​ശം 11 ഹെ​ക്ട​ർ വി​സ്തൃ​തി​യി​ൽ ഓ​വ​ൽ ആ​കൃ​തി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ ​തോ​ട്ടം ഒ​രു പ്ര​കൃ​തി​ദ​ത്ത ശ്വാ​സ​കോ​ശ​മാ​ണ്. ശ​രാ​ശ​രി 28 ഡി​ഗ്രി താ​പ​നി​ല​യും ഏ​ക​ദേ​ശം 1253 മി​ല്ലി​മീ​റ്റ​ർ വാ​ർ​ഷി​ക മ​ഴ​യും ഉ​ള്ള ഈ ​പ്ര​ദേ​ശം വൈ​വി​ധ്യ​മാ​ർ​ന്ന സ​സ്യ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​ണ്. ഉ​യ​ർ​ന്ന മ​ര​ങ്ങ​ൾ, ക​ട്ടി​യു​ള്ള പ​ച്ച​പ്പു​ക​ൾ, ക്ര​മ​ബ​ദ്ധ​മാ​യ തോ​ട്ട​വി​ഭാ​ഗ​ങ്ങ​ൾ- ഇ​വ​യൊ​ക്കെ ചേ​ർ​ന്ന് പ്ര​കൃ​തി​യും മ​നു​ഷ്യ​രൂ​പ​ക​ല്പ​ന​യും ത​മ്മി​ലു​ള്ള മ​നോ​ഹ​ര​മാ​യ സം​യോ​ജ​നം ഇ​ത് സൃ​ഷ്ടി​ക്കു​ന്നു.

ഇ​വി​ട​ത്തെ ഗ്ലാ​സ് ഹൗ​സ് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. യൂ​റോ​പ്യ​ൻ മാ​തൃ​ക​യി​ൽ നി​ർ​മി​ച്ച ഈ ​കെ​ട്ടി​ടം പു​ഷ്പ​പ്ര​ദ​ർ​ശ​ന സ​മ​യ​ങ്ങ​ളി​ൽ നി​റ​ങ്ങ​ളി​ൽ നീ​രാ​ടും. കൂ​ടാ​തെ, തോ​ട്ട​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ടോ​യി ട്രെ​യി​ൻ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വാ​ദ്യ​മാ​ണ്- ഒ​രു ചെ​റി​യ കാ​ടി​നു​ള്ളി​ലൂ​ടെ സ​ഫാ​രി ന​ട​ത്തു​ന്ന അ​നു​ഭ​വം പോ​ലെ.

കാ​ഴ്ച​സൗ​ന്ദ​ര്യ​ത്തി​ന​പ്പു​റം ഈ ​തോ​ട്ടം നി​ർ​വ​ഹി​ക്കു​ന്ന​ത് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു പ​രി​സ്ഥി​തി​ദൗ​ത്യ​മാ​ണ്. ന​ഗ​ര​ത്തി​ലെ മ​ലി​ന​വാ​യു​വി​നെ ശു​ദ്ധ​മാ​ക്കി ത​ണു​പ്പും ശ്വാ​സ​വും ന​ൽ​കു​ന്ന പ്ര​കൃ​തി​ദ​ത്ത സം​വി​ധാ​ന​മാ​ണ് ഇ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ "ന​ഗ​ര​ത്തി​ന്‍റെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ' എ​ന്ന പേ​രി​ൽ ഇ​ത​റി​യ​പ്പെ​ടു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഗ​വേ​ഷ​ക​ർ​ക്കും ഇ​ത് ഒ​രു ജീ​വി​ച്ചി​രി​ക്കു​ന്ന ക്ലാ​സ് മു​റി​യാ​ണ്. അ​പൂ​ർ​വ സ​സ്യ​ങ്ങ​ൾ, ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ, നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള മ​ര​ങ്ങ​ൾ- ഇ​വ​യെ​ല്ലാം പ​ഠ​ന​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നും വ​ലി​യ സ​ഹാ​യ​മാ​ണ്. പു​സ്ത​ക​ങ്ങ​ളി​ലെ അ​റി​വും യ​ഥാ​ർ​ഥ പ്ര​കൃ​തി​യും ത​മ്മി​ലു​ള്ള ബ​ന്ധം ഇ​വി​ടെ വ്യ​ക്ത​മാ​യി കാ​ണാം.

1954ൽ ​പു​തു​ച്ചേ​രി ഇ​ന്ത്യ​യു​മാ​യി ല​യി​ച്ച​തി​നു ശേ​ഷം ഈ ​തോ​ട്ട​ത്തി​ന്‍റെ പ​രി​പാ​ല​നം കൃ​ഷി​വ​കു​പ്പി​ന് കൈ​മാ​റി. ഇ​ന്നും സം​ര​ക്ഷ​ണ​വും പ​ഠ​ന​വും വി​നോ​ദ​വും ഒ​രു​മി​പ്പി​ക്കു​ന്ന കേ​ന്ദ്ര​മാ​യി ഇ​ത് തു​ട​രു​ന്നു. 200 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും, പോ​ണ്ടി​ച്ചേ​രി ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ ഇ​ന്നും ന​ഗ​ര​ത്തി​ന് ശ്വാ​സം ന​ൽ​കു​ന്നു. കോ​ൺ​ക്രീ​റ്റി​ൽ വ​ള​രു​ന്ന ന​ഗ​ര​ങ്ങ​ൾ​ക്ക് പ​ച്ച​പ്പാ​ണ് ജീ​വ​ൻ ന​ൽ​കു​ന്ന​തെ​ന്ന് ഈ ​തോ​ട്ടം ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്നു.

SUNDAY DEEPIKA

1444 തൂ​ണു​ക​ളി​ലെ അ​ദ്ഭു​തം

സ്മാ​ര​ക ശി​ല​ക​ൾ

രാ​ജ​സ്ഥാ​നി​ലെ പാ​ലി ജി​ല്ല​യി​ല്‍ ആ​ര​വ​ല്ലി പ​ര്‍​വ​ത​നി​ര​ക​ളു​ടെ താ​ഴ്‌​വ​ര​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന ര​ണ​ക്പു​ര്‍ ജൈ​ന ക്ഷേ​ത്രം ഭാ​ര​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​വും ച​രി​ത്ര​പ്ര​ധാ​ന​വു​മാ​യ ജൈ​ന തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ്. പ​തി​ന​ഞ്ചാം നൂ​റ്റാ​ണ്ടി​ല്‍ നി​ര്‍​മി​ക്ക​പ്പെ​ട്ട ഈ ​ക്ഷേ​ത്രം അ​തി​ന്‍റെ അ​തി​ശ​യ​ക​ര​മാ​യ മാ​ര്‍​ബി​ള്‍ ശി​ല്പ​ക​ല​യ്ക്കും വാ​സ്തു​വി​ദ്യ​യ്ക്കും ലോ​ക​പ്ര​ശ​സ്തം. ഈ ​ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ത്ഭ​വ​ത്തെ​പ്പ​റ്റി ചി​ല ഐ​തി​ഹ്യ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. അ​തി​ന്‍​പ്ര​കാ​രം ഒ​രു സ്വ​പ്ന​ത്തി​ല്‍​നി​ന്നാ​ണ് ക​ഥ തു​ട​ങ്ങു​ന്ന​ത്:

മേ​വാ​ര്‍ സാ​മ്രാ​ജ്യ​ത്തി​ലെ പ്ര​ശ​സ്ത​നാ​യ രാ​ജാ​വ് റാ​ണാ കും​ഭ​ന്‍റെ കൊ​ട്ടാ​ര​ത്തി​ലെ മ​ന്ത്രി​യും ധ​നി​ക​നാ​യ ഒ​രു ജൈ​ന വ്യാ​പാ​രി​യു​മാ​യി​രു​ന്നു സേ​ത്ത് ധ​ര്‍​മ ഷാ. ​ഒ​രു രാ​ത്രി​യി​ല്‍ ധ​ര്‍​മ ഷാ ​ജൈ​ന പു​രാ​ണ​ങ്ങ​ളി​ല്‍ പ​റ​യു​ന്ന "ന​ളി​നി​ഗു​ല്‍​മ വി​മാ​നം’ (സ്വ​ര്‍​ഗീ​യ​മാ​യ ഒ​രു പ​റ​ക്കും​വാ​ഹ​നം) സ്വ​പ്നം ക​ണ്ടു​വ​ത്രേ. ഇ​തേ​ത്തു​ട​ര്‍​ന്ന് ആ ​സ്വ​ര്‍​ഗീ​യ വാ​ഹ​ന​ത്തി​ന്‍റെ മാ​തൃ​ക​യി​ല്‍ ഭൂ​മി​യി​ല്‍ ഒ​രു ക്ഷേ​ത്രം പ​ണി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പി​ച്ചു.

ജൈ​ന​മ​ത​ത്തി​ലെ ആ​ദ്യ​ത്തെ തീ​ര്‍​ഥ​ങ്ക​ര​നാ​യ ആ​ദി​നാ​ഥ് ഭ​ഗ​വാ​ന് (ഋ​ഷ​ഭ​നാ​ഥ​ന്‍) സ​മ​ര്‍​പ്പി​ച്ചാ​യി​രി​ക്ക​ണം ഈ ​ക്ഷേ​ത്ര​മെ​ന്നും അ​ദ്ദേ​ഹം നി​ശ്ച​യി​ച്ചു. ത​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യു​മാ​യി ധ​ര്‍​മ ഷാ ​റാ​ണാ കും​ഭ രാ​ജാ​വി​നെ സ​മീ​പി​ച്ചു. ക​ല​യെ​യും വാ​സ്തു​വി​ദ്യ​യെ​യും ഏ​റെ സ്നേ​ഹി​ച്ചി​രു​ന്ന രാ​ജാ​വ്, മാ​ഘാ​യ് ന​ദി​ക്ക​ര​യി​ലു​ള്ള ഒ​രു വ​ലി​യ വ​ന​പ്ര​ദേ​ശം ക്ഷേ​ത്ര​നി​ര്‍​മാ​ണ​ത്തി​നാ​യി വി​ട്ടു​ന​ല്‍​കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ രാ​ജാ​വ് അ​തോ​ടൊ​പ്പം ഒ​രു നി​ബ​ന്ധ​ന​യും വ​ച്ചു. ക്ഷേ​ത്ര​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ന​ഗ​ര​വും ത​ന്‍റെ പേ​രി​ല്‍ അ​റി​യ​പ്പെ​ട​ണം എ​ന്നാ​യി​രു​ന്നു അ​ത്. ധ​ര്‍​മ ഷാ ​അ​ത് സ​മ്മ​തി​ക്കു​ക​യും, ആ ​പ്ര​ദേ​ശ​ത്തി​ന് "ര​ണ്‍​പു​ര്‍’ (പി​ന്നീ​ട് അ​ത് ര​ണ​ക്പു​ര്‍ ആ​യി മാ​റി) എ​ന്ന് പേ​രി​ടു​ക​യും ചെ​യ്തു.

ത​ന്‍റെ സ്വ​പ്ന​ത്തി​നൊ​ത്ത ഒ​രു രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​ന്‍ ധ​ര്‍​മ ഷാ ​രാ​ജ്യ​ത്തെ പ്ര​ശ​സ്ത​രാ​യ ഒ​ട്ട​ന​വ​ധി ശി​ല്പി​ക​ളെ ക്ഷ​ണി​ച്ചെ​ങ്കി​ലും ആ​രു​ടെ​യും ഡി​സൈ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് തൃ​പ്തി ന​ല്‍​കി​യി​ല്ല. ഒ​ടു​വി​ല്‍, ദേ​പാ (ദീ​പ​ക്) എ​ന്ന വി​ന​യാ​ന്വി​ത​നാ​യ ഒ​രു പ്ര​ശ​സ്ത ശി​ല്പി സ​മ​ര്‍​പ്പി​ച്ച രൂ​പ​രേ​ഖ ധ​ര്‍​മ ഷാ​യു​ടെ സ്വ​പ്ന​ത്തി​ന് അ​നു​യോ​ജ്യ​മാ​ണെ​ന്നു ക​ണ്ടെ​ത്തു​ക​യും അ​ദ്ദേ​ഹ​ത്തെ നി​ര്‍​മാ​ണ ചു​മ​ത​ല ഏ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

1389ല്‍ ​ആ​രം​ഭി​ച്ച ക്ഷേ​ത്ര​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ന്‍ ഏ​ക​ദേ​ശം 50 വ​ര്‍​ഷ​മെ​ടു​ത്തു. ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളും ശി​ല്‍​പി​ക​ളും ഇ​തി​നാ​യി അ​ഹോ​രാ​ത്രം പ​ണി​യെ​ടു​ത്തു. മു​ഗ​ള്‍ ഭ​ര​ണ​കാ​ല​ത്ത് ഈ ​പ്ര​ദേ​ശ​ത്തു​ണ്ടാ​യ രാ​ഷ്ട്രീ​യ അ​സ്ഥി​ര​ത​യും ആ​ക്ര​മ​ണ​ങ്ങ​ളും മൂ​ലം ക്ഷേ​ത്ര​ത്തി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. അ​ക്ര​മി​ക​ളി​ല്‍​നി​ന്ന് ര​ക്ഷി​ക്കാ​നാ​യി ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന വി​ഗ്ര​ഹ​ങ്ങ​ള്‍ പു​രോ​ഹി​ത​ന്മാ​ര്‍ ര​ഹ​സ്യ അ​റ​ക​ളി​ല്‍ ഒ​ളി​പ്പി​ച്ചു.

പി​ന്നീ​ട് വ​ള​രെ​ക്കാ​ലം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യ ഈ ​ക്ഷേ​ത്രം കൊ​ള്ള​ക്കാ​രു​ടെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും താ​വ​ള​മാ​യി മാ​റു​ക​യും ചെ​യ്തു. പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ ജൈ​ന സ​മൂ​ഹ​വും ആ​ന​ന്ദ്ജി ക​ല്യാ​ണ്‍​ജി ട്ര​സ്റ്റും ഈ ​ക്ഷേ​ത്രം ഏ​റ്റെ​ടു​ക്കു​ക​യും വ​ലി​യ രീ​തി​യി​ലു​ള്ള പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ അ​തി​ന്‍റെ പ​ഴ​യ പ്രൗ​ഢി വീ​ണ്ടെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ഈ ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ശ്രീ​കോ​വി​ല്‍ "ചൗ​മു​ഖാ’ (നാ​ലു വ​ശ​ങ്ങ​ളി​ലേ​ക്ക് മു​ഖ​മു​ള്ള​ത്) രീ​തി​യി​ലാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു​ള്ളി​ലെ ആ​ദി​നാ​ഥ് ഭ​ഗ​വാ​ന്‍റെ വെ​ളു​ത്ത മാ​ര്‍​ബി​ള്‍ വി​ഗ്ര​ഹം നാ​ലു ദി​ശ​ക​ളി​ലേ​ക്കും ദ​ര്‍​ശ​നം ന​ല്‍​കു​ന്ന രീ​തി​യി​ലാ​ണ് പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന​ത്.

48,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള ഈ ​വ​ലി​യ ക്ഷേ​ത്ര​സ​മു​ച്ച​യം താ​ങ്ങി നി​ര്‍​ത്തു​ന്ന​ത് 1444 മാ​ര്‍​ബി​ള്‍ തൂ​ണു​ക​ളാ​ണ്. ഇ​തി​ല്‍ ഏ​റ്റ​വും അ​ത്ഭു​ത​ക​ര​മാ​യ കാ​ര്യം, ഈ ​തൂ​ണു​ക​ളി​ല്‍ ഒ​രേ​പോ​ലെ​യു​ള്ള കൊ​ത്തു​പ​ണി​ക​ളു​ള്ള ര​ണ്ടെ​ണ്ണ​മി​ല്ല എ​ന്ന​താ​ണ്. മ​നു​ഷ്യ​ന്‍ ദൈ​വ​ത്തെ​പ്പോ​ലെ പൂ​ര്‍​ണ​ന​ല്ല എ​ന്നു കാ​ണി​ക്കാ​നും ക​ണ്‍​ദൃ​ഷ്ടി ത​ട്ടാ​തി​രി​ക്കാ​നു​മാ​യി ശി​ല്പി​ക​ള്‍ മ​ന​പ്പൂ​ര്‍​വം ഒ​രു തൂ​ണ്‍ ഒ​ര​ല്പം ച​രി​വു​ള്ള​താ​യാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

സൂ​ര്യ​ന്‍റെ സ്ഥാ​നം എ​വി​ടെ​യാ​ണെ​ങ്കി​ലും, ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ പ്ര​ധാ​ന വി​ഗ്ര​ഹ​ങ്ങ​ളി​ലേ​ക്ക് എ​പ്പോ​ഴും സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ടു വീ​ഴു​ന്ന രീ​തി​യി​ലാ​ണ് ദീ​പ​ക് എ​ന്ന ശി​ല്പി ഇ​ത് രൂ​പ​ക​ല്പ​ന ചെ​യ്ത​ത്. കൂ​ടാ​തെ, ക്ഷേ​ത്ര​ത്തി​ന്‍റെ ഏ​തു കോ​ണി​ല്‍​നി​ന്ന് നോ​ക്കി​യാ​ലും ഒ​രു തൂ​ണ്‍ പോ​ലും വി​ഗ്ര​ഹം കാ​ണു​ന്ന​തി​ന് ത​ട​സ​മാ​വു​ക​യു​മി​ല്ല.

SUNDAY DEEPIKA

അ​ഴ​കോ​ടെ പി​ഴ​ല ദ്വീ​പ്

ബാ​ങ്ക് ജോ​ലി​യി​ൽ​നി​ന്നു വി​ര​മി​ച്ച​വ​ർ ഒ​ത്തു​ചേ​ർ​ന്നു​ള്ള ഒ​രു യാ​ത്ര​യ്ക്കു​വേ​ണ്ടി സ്ഥ​ല​ങ്ങ​ൾ തെ​ര​യു​ന്പോ​ഴാ​ണ് പി​ഴ​ല എ​ന്ന പേ​ര് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​വി​ടേ​ക്ക് കെ​എ​സ്ഐ​എ​ൻ​സി ബോ​ട്ട് സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട് എ​ന്ന​റി​ഞ്ഞു. സീ​റ്റു​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത് പോ​കാ​നു​ള്ള ഒ​രു​ക്ക​മാ​യി.

ക​ട​മ​ക്കു​ടി​യി​ലെ 14 ദ്വീ​പു​ക​ളി​ൽ ഒ​ന്നാ​ണ് പി​ഴ​ല. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ക​ട​മ​ക്കു​ടി ഇ​പ്പോ​ൾ യാ​ത്രി​ക​ർ​ക്ക് ഏ​റെ പ​രി​ചി​ത​മാ​ണ്. പ​ല​പ്പോ​ഴും റീ​ൽ​സി​ൽ നി​റ​യു​ന്ന ഇ​ടം. ക​ട​മ​ക്കു​ടി​യി​ലേ​ക്ക് വ​രാ​പ്പു​ഴ ടൗ​ൺ വ​ഴി നാ​ഷ​ണ​ൽ ഹൈ​വേ 66ലൂ​ടെ എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാം. എ​ന്നാ​ൽ ബോ​ട്ടി​ൽ യാ​ത്ര ചെ​യ്യു​ന്ന​താ​ണ് ര​സം. ‘ക​ട​ന്നാ​ൽ കു​ടു​ങ്ങി ക​ട​മ​ക്കു​ടി’ എ​ന്ന് പ​ണ്ടു​പ​റ​യാ​റു​ണ്ട്. ഇ​പ്പോ​ൾ അ​ങ്ങ​നെ​യ​ല്ല, ധാ​രാ​ളം യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ട്. ന​ഗ​ര​ത്തി​ൽ​നി​ന്ന് എ​ട്ടു കി​ലോ​മീ​റ്റ​ർ മാ​ത്രം ദൂ​ര​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന പ​രി​സ്ഥി​തി​സ​മ്പു​ഷ്ട​മാ​യ ഒ​രി​ടം.

മ​ഹീ​ന്ദ്ര​യു​ടെ ഇ​ഷ്ടം

പ്ര​മു​ഖ വ്യ​വ​സാ​യി ആ​ന​ന്ദ് മ​ഹീ​ന്ദ്ര ത​ന്‍റെ യാ​ത്രാ പ​ട്ടി​ക​യി​ലേ​ക്ക് ഒ​രു പു​തി​യ ല​ക്ഷ്യ​സ്ഥാ​നം കൂ​ടി ചേ​ർ​ത്ത സം​ഭ​വം മു​ന്പ് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ഭൂ​മി​യി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഗ്രാ​മ​ങ്ങ​ളി​ൽ ഒ​ന്നാ​യി അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച​ത് ക​ട​മ​ക്കു​ടി​യെ​യാ​യി​രു​ന്നു. ക​ട​മ​ക്കു​ടി ഒ​രു ദ്വീ​പ് പ്രാ​ന്ത​പ്ര​ദേ​ശ​മാ​ണ്. നെ​ൽ​വ​യ​ലു​ക​ൾ, കാ​യ​ലു​ക​ൾ, സ​മൃ​ദ്ധ​മാ​യ ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ എ​ന്നി​വ​യാ​ൽ ചു​റ്റ​പ്പെ​ട്ട പ​തി​നാ​ല് ദ്വീ​പു​ക​ളു​ടെ ഒ​രു കൂ​ട്ടം.

പെ​രി​യാ​റി​നാ​ൽ ചു​റ്റ​പ്പെ​ട്ട കൊ​ച്ചി ന​ഗ​ര​ത്തി​ന്‍റെ വ​ട​ക്കു ഭാ​ഗ​ത്തി​നോ​ട് അ​ടു​ത്തു​കി​ട​ക്കു​ന്ന ദ്വീ​പാ​ണ് പി​ഴ​ല. ക​ട​മ​ക്കു​ടി ദ്വീ​പു​ക​ളു​ടെ കേ​ന്ദ്ര​ഭാ​ഗ​വും, ക​ട​മ​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൻ​റെ ഭ​ര​ണ​ത​ല​സ്ഥാ​ന​വും പി​ഴ​ല​യാ​ണ്. പി​ഴ​ല എ​ന്ന നാ​മം, വി​ത്തി​ട്ടാ​ൽ പി​ഴ​യ്ക്കി​ല്ല-​പി​ഴ​യി​ല്ല എ​ന്ന ക​ർ​ഷ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ, വാ​മൊ​ഴി​ൽ​നി​ന്നാ​ണ് ഉ​ണ്ടാ​യ​ത​ത്രേ. എ​ഡി 1341ലെ ​മ​ഴ​ക്കാ​ല​ത്ത്‌ ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ പ്ര​കൃ​തി രൂ​പം​കൊ​ടു​ത്ത ദ്വീ​പു​ക​ളി​ൽ ഒ​ന്നാ​ണ് പി​ഴ​ല. ഏ​താ​ണ്ട് ഒ​രു കി​ലോ​മീ​റ്റ​ർ നീ​ള​വും അ​ത്ര​ത​ന്നെ വീ​തി​യും ഉ​ണ്ട്. എ​ൺ​പ​ത് ശ​ത​മാ​ന​വും പൊ​ക്കാ​ളി കൃ​ഷി​പ്പാ​ട​ങ്ങ​ളാ​ണ്.

സൂ​ര്യാം​ശു

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ഞ​ങ്ങ​ൾ യാ​ത്ര​യ്ക്കൊ​രു​ങ്ങി​യ​പ്പോ​ൾ കെ​എ​സ്ഐ​എ​ൻ​സി​യു​ടെ പു​തു​താ​യി തു​ട​ങ്ങി​യ ഡെ​സ്റ്റി​നേ​ഷ​നാ​യി​രു​ന്നു ഈ ​ദ്വീ​പ്. ഹൈ​ക്കോ​ർ​ട്ട് വാ​ട്ട​ർ മെ​ട്രോ ജെ​ട്ടി​ക്ക് അ​ടു​ത്താ​ണ് അ​വ​രു​ടെ ടെ​ർ​മി​ന​ൽ. ഞ​ങ്ങ​ളു​ടെ ബോ​ട്ടി​ന്‍റെ പേ​ര് സൂ​ര്യാം​ശു എ​ന്നാ​യി​രു​ന്നു. സൂ​ര്യ​കി​ര​ണ​ങ്ങ​ൾ എ​ന്ന​ർ​ഥം. ര​ണ്ടു ത​ട്ടു​ക​ളി​ലാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ബോ​ട്ടാ​ണ്. ചു​റ്റും ഗ്ലാ​സു​ക​ൾ ഉ​ള്ള​തി​നാ​ൽ കാ​ഴ്ച​ക​ൾ​ക​ണ്ടു യാ​ത്ര​ചെ​യ്യാം.

രാ​വി​ലെ പ​ത്ത​ര​യോ​ടെ പു​റ​പ്പെ​ട്ടു. ബോ​ട്ടി​ൽ ഒ​രു ക​ലാ​കാ​ര​നാ​യ ഗൈ​ഡും, ര​ണ്ടു ഗാ​യ​ക​രും ഉ​ണ്ടാ​യി​രു​ന്നു. എ​ല്ലാ സ്ഥ​ല​ത്തെ​ക്കു​റി​ച്ചും ന​ന്നാ​യി അ​റി​വു​ക​ളു​ള്ള വ്യ​ക്തി​യാ​യി​രു​ന്നു ഗൈ​ഡ്. ക​പ്പ​ൽ പാ​ലം, കൊ​ച്ചി​ൻ പോ​ർ​ട്ട്, മ​ട്ടാ​ഞ്ചേ​രി, ഫോ​ർ​ട്ട് കൊ​ച്ചി കാ​ർ​ണി​വ​ൽ, ആ​സ്പി​ൻ​വാ​ൾ ക​മ്പ​നി, ബി​നാ​ലെ, ബോ​ൾ​ഗാ​ട്ടി, വ​ല്ലാ​ർ​പാ​ടം പ​ള്ളി, വൈ​പ്പി​ൻ ദ്വീ​പു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചെ​ല്ലാം വ​ള​രെ വി​ശ​ദ​മാ​യ വി​വ​ര​ണ​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ടി​രു​ന്നു. ഇ​വ​യെ​ക്കു​റി ച്ചെ​ല്ലാം അ​റി​യാ​മെ​ന്നു വി​ചാ​രി​ച്ച എ​റ​ണാ​കു​ളം​കാ​രാ​യ ഞ​ങ്ങ​ൾ​ക്കും അ​തെ​ല്ലാം പു​തി​യ അ​റി​വു​ക​ളാ​യി​രു​ന്നു.

ബോ​ട്ട് മെ​ല്ലെ പെ​രി​യാ​റി​ലേ​ക്കു ക​ട​ന്നു. കാ​യ​ലി​ന്‍റെ​യും ന​ദി​യു​ടെ​യും ഇ​രു​ക​ര​ക​ളി​ലും പ​ല സ്ഥ​ല​ത്തും ക​ണ്ട​ൽ​ക്കാ​ടു​ക​ൾ കാ​ണാം. സൗ​ത്ത് ചി​റ്റൂ​രി​ലു​ള്ള ഒ​രു ക്ഷേ​ത്രം കാ​ഴ്ച​യി​ലെ​ത്തി. ചീ​ന​വ​ല​ക​ളു​ടെ കൂ​ട്ടം​ക​ട​ന്ന് ഞ​ങ്ങ​ൾ മു​ന്നോ​ട്ട്.

ദ്വീ​പി​ലേ​ക്ക്

അ​ങ്ങി​നെ ഞ​ങ്ങ​ൾ പി​ഴ​ല​യി​ലേ​ക്ക് എ​ത്തു​ന്നു. എ​ല്ലാ​വ​രും ന​ന്നാ​യി വി​ശ​ന്നി​രു​ന്ന​തി​നാ​ൽ നേ​രേ ഭ​ക്ഷ​ണ​ശാ​ല​യി​ലേ​ക്കാ​ണ് എ​ത്തി​യ​ത്. ചു​റ്റു​പാ​ടും പ്ര​കൃ​തി​യു​ടെ അ​സാ​ധാ​ര​ണ കൈ​വി​രു​തു കാ​ണാം. കാ​ഴ്ച​ക​ൾ​ക​ണ്ടു​ത​ന്നെ രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം.

പു​റ​ത്തേ​ക്കി​ട​ക്കു​മ്പോ​ൾ ക​യ​ർ പാ​യ് വി​രി​ച്ച റോ​ഡു​ക​ൾ.. ചു​റ്റു​പാ​ടും വെ​ള്ളം, ചി​ല​യി​ട​ത്ത് ഫ്ലൈ ​ഓ​വ​റു​ക​ൾ, പൊ​ക്കാ​ളി പാ​ട​ങ്ങ​ൾ, ക​യാ​ക്കിം​ഗ്, പെ​ഡ​ൽ ബോ​ട്ടിം​ഗ്, 20 പേ​ർ​ക്കു ക​യ​റാ​വു​ന്ന സ്പീ​ഡ് ബോ​ട്ടിം​ഗ്, ചൂ​ണ്ട​യി​ടാ​നു​ള്ള സൗ​ക​ര്യം, കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​ൻ പാ​ർ​ക്ക്, ചെ​റി​യ ചാ​യ​ക്ക​ട... ഒ​രു അ​പൂ​ർ​വ സു​ന്ദ​ര ലോ​കം.

പി​ഴ​ല​യി​ലെ പൊ​ക്കാ​ളി കൃ​ഷി വ​ള​രെ പ്ര​സി​ദ്ധ​മാ​ണ്. ‌പൊ​ക്കാ​ളി ഒ​രു ജൈ​വ കൃ​ഷി​രീ​തി​യാ​ണ്, രാ​സ​വ​ള​ങ്ങ​ളോ കീ​ട​നാ​ശി​നി​ക​ളോ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. കാ​ഴ്ച​ക​ൾ തീ​രും​മു​ന്പ് സ​മ​യം തീ​രു​ന്നു, യാ​ത്ര അ​വ​സാ​നി​ക്കു​ന്നു. എ​ല്ലാ​വ​രും മ​ന​സു​നി​റ​യെ ആ​സ്വ​ദി​ച്ച, ആ​ഹ്ളാ​ദി​ച്ച ഒ​രു യാ​ത്ര. ഇ​ത്ത​രം യാ​ത്ര​ക​ളാ​ണ് മ​നു​ഷ്യ​നെ ജീ​വി​ക്കാ​ൻ മോ​ഹി​പ്പി​ക്കു​ന്ന​തെ​ന്ന് ഒ​ന്നു​കൂ​ടി ഉ​റ​പ്പാ​യി.

SUNDAY DEEPIKA

പു​സ്ത​ക​ങ്ങ​ൾ​ക്ക് വ​വ്വാ​ൽ കാ​വ​ൽ

യൂ​റോ​പ്പി​ലെ ഏ​റ്റ​വും പ​ഴ​ക്കം​ചെ​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ കൊ​യിം​ബ്ര സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പി​ത​മാ​യ​ത് 1290ലാ​ണ്- അ​താ​യ​ത്, ഏ​ഴു നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഒ​രു ജ്ഞാ​ന​കേ​ന്ദ്ര​മാ​ണ​ത്. ആ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്ത്, അ​റി​വി​ന്‍റെ​യും ബ​റോ​ക്ക് വാ​സ്തു​വി​ദ്യ​യു​ടെ​യും ഒ​രു യ​ഥാ​ർ​ഥ നി​ധി​ശേ​ഖ​ര​മാ​യ ജോ​വാ​നി​ന ലൈ​ബ്ര​റി ഉ​ണ്ട്.

1717ൽ, ​യൂ​റോ​പ്പി​ൽ ജ്ഞാ​നോ​ദ​യ കാ​ല​ഘ​ട്ടം ആ​രം​ഭി​ക്കു​ന്ന ആ ​ച​രി​ത്ര മു​ഹൂ​ർ​ത്ത​ത്തി​ൽ, പോ​ർ​ച്ചു​ഗ​ൽ രാ​ജാ​വ് ജോ​ൺ അ​ഞ്ചാ​മ​നാ​ണ് ഈ ​ലൈ​ബ്ര​റി​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 1728ൽ ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ശേ​ഷം, 1750ൽ ​ലൈ​ബ്ര​റി​യി​ൽ ആ​ദ്യ പു​സ്ത​ക​ങ്ങ​ൾ എ​ത്തി. ലൈ​ബ്ര​റി​ക്ക് സ്ഥാ​പ​ക​ന്‍റെ ലാ​റ്റി​ൻ നാ​മ​മാ​യ "ജോ​വാ​ന​സ്' എ​ന്ന​തി​ൽ നി​ന്നാ​ണ് "ജോ​വാ​നി​ന' എ​ന്ന പേ​രു ല​ഭി​ച്ച​ത്.

ഇ​രു​നി​ല​ക​ളി​ലാ​യി നീ​ളു​ന്ന കൊ​ത്തു​പ​ണി​യു​ള്ള മ​ര​യ​ല​മാ​ര​ക​ൾ, ചൈ​നീ​സ് ചി​ത്ര ആ​ലേ​ഖ​ന​ങ്ങ​ൾ, തെ​ക്കേ അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള അ​പൂ​ർ​വ മ​ര​ത്തി​ൽ തീ​ർ​ത്ത ഫ​ർ​ണി​ച്ച​ർ... ഇ​വ മൊ​ത്തം പോ​ർ​ച്ചു​ഗീ​സ് ക​ലാ​കാ​ര​ന്മാ​ർ​ത​ന്നെ നി​ർ​മി​ച്ച​താ​ണ്.

1725ൽ ​ഇ​റ്റ​ലി​ക്കാ​ര​നാ​യ ഡൊ​മെ​നി​ക്കോ ഡു​പ്രാ വ​ര​ച്ച ജോ​ൺ അ​ഞ്ചാ​മ​ന്‍റെ ഛായാ​ചി​ത്രം ഇ​വി​ടെ​യു​ണ്ട്. നോ​ബി​ൾ ഫ്ലോ​റി​ലെ ഷെ​ൽ​ഫു​ക​ൾ ക​റു​പ്പ്, ചു​വ​പ്പ്, പ​ച്ച നി​റ​ങ്ങ​ളി​ൽ, പൊ​ന്നു പൂ​ശി​യ ഓ​ക്ക് മ​ര​ത്തി​ൽ മാ​ർ​ബി​ളി​ന്‍റെ ഘ​ട​ന അ​നു​ക​രി​ക്കു​ന്ന ശൈ​ലി​യി​ൽ നി​ർ​മി​ച്ച​താ​ണ്. 2013ൽ ​യു​നെ​സ്കോ ഈ ​സ​ർ​വ​ക​ലാ​ശാ​ലാ പ​രി​സ​ര​ത്തി​ന് ലോ​ക പൈ​തൃ​ക പ​ദ​വി ന​ൽ​കി ആ​ദ​രി​ച്ചു.

ജ്ഞാ​ന​ഭ​ണ്ഡാ​ഗാ​രം

ജോ​വാ​നി​ന ലൈ​ബ്ര​റി​യി​ൽ 70,000ലേ​റെ അ​പൂ​ർ​വ ച​രി​ത്ര പു​സ്ത​ക​ങ്ങ​ൾ ഉ​ണ്ട്- വൈ​ദ്യ​ശാ​സ്ത്രം, ഭൂ​മി​ശാ​സ്ത്രം, ച​രി​ത്രം, ദൈ​വ​ശാ​സ്ത്രം, ശാ​സ്ത്രം, നി​യ​മം എ​ന്നീ മേ​ഖ​ല​ക​ളി​ൽ പ​തി​നാ​റാം നൂ​റ്റാ​ണ്ടു മു​ത​ലു​ള്ള ഗ്ര​ന്ഥ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ. ഡ​യോ​നീ​ഷ്യ​സ് ഓ​ഫ് ഹ​ലി​ക​ർ​ണാ​സ​സി​ന്‍റെ "റോ​മ​ൻ ആ​ന്‍റി​ക്വി​റ്റീ​സി'​ന്‍റെ ഒ​ന്നാം പ​തി​പ്പ്, ഹോ​മ​റി​ന്‍റെ സ​ന്പൂ​ർ​ണ കൃ​തി​ക​ൾ... ഇ​ങ്ങ​നെ ലോ​ക​സാ​ഹി​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ഗ്ര​ന്ഥ​ങ്ങ​ൾ ഇ​വി​ടെ സൂ​ക്ഷി​ക്ക​പ്പെ​ടു​ന്നു.

ഈ ​ലൈ​ബ്ര​റി കെ​ട്ടി​ടം ഒ​രു ഭൂ​ഗ​ർ​ഭ ഖ​ജ​നാ​വു പോ​ലെ സ​ങ്ക​ല്പി​ച്ച് നി​ർ​മി​ച്ച​താ​ണ്. പു​റം​ഭി​ത്തി​ക​ൾ 2.11 മീ​റ്റ​റി​ലേ​റെ ക​ട്ടി​യു​ള്ള​വ. തേ​ക്കു മ​ര​ത്തി​ൽ നി​ർ​മി​ച്ച വാ​തി​ൽ. ഉ​ൾ​ഭാ​ഗ​ത്ത് 18-20 ഡി​ഗ്രി സെ​ൽ​ഷ​സ് സ്ഥി​ര​ത​യു​ള്ള താ​പ​നി​ല​യും 60 ശ​ത​മാ​നം ആ​ർ​ദ്ര​ത​യും നി​ല​നി​ർ​ത്തു​ന്നു. ഈ ​സ്ഥി​ര​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് ഗ്ര​ന്ഥ​ങ്ങ​ളെ നൂ​റ്റാ​ണ്ടു​ക​ളാ​യി മി​ക​ച്ച അ​വ​സ്ഥ​യി​ൽ കാ​ക്കു​ന്ന​തി​ന്‍റെ ഒ​രു ര​ഹ​സ്യം.

രാ​ത്രി ലൈ​ബ്രേ​റി​യ​ൻ​മാ​ർ

ലൈ​ബ്ര​റി​യു​ടെ ഉ​പ ഡ​യ​റ​ക്ട​ർ അ​ന്തോ​ണി​യോ എ​വു​ഴേ​നി​യോ മാ​യ ദു ​അ​മ​റാ​ൽ "ഓ​ണ​റ​റി ലൈ​ബ്രേ​റി​യ​ൻ​മാ​ർ' എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന ഒ​രു കൂ​ട്ടം ഇ​വി​ടെ​യു​ണ്ട്. ഏ​താ​ണ്ടു ര​ണ്ട​ര നൂ​റ്റാ​ണ്ടാ​യി അ​വ​രു​ടെ സം​ഘം ഇ​വി​ടെ "ജോ​ലി' ചെ​യ്യു​ന്നു. നെ​റ്റി ചു​ളി​ക്കേ​ണ്ട, അ​വ​ർ മ​നു​ഷ്യ​ര​ല്ല, വ​വ്വാ​ലു​ക​ളാ​ണ്!
പ​ക​ല​ത്ര​യും അ​ല​മാ​ര​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​ഞ്ഞി​രു​ന്ന് ഉ​റ​ങ്ങു​ന്ന ഈ ​ജോ​ലി​ക്കാ​ർ രാ​ത്രി​ക​ളി​ൽ ഉ​ണ​ർ​ന്ന് ലൈ​ബ്ര​റി​ക്കു​ള്ളി​ലെ​ത്തു​ന്ന പ്രാ​ണി​ക​ളെ ഭ​ക്ഷി​ക്കും. അ​തു​ക​ഴി​ഞ്ഞ് ജ​ന​ലി​ലൂ​ടെ പു​റ​ത്തു​ക​ട​ന്ന് മൊ​ണ്ടേ​ഗു ന​ദി​യി​ലേ​ക്കു​പ​റ​ന്ന് വെ​ള്ളം കു​ടി​ക്കാ​ൻ പോ​കു​ന്നു.

ചാ​റ്റ​ൽ​മ​ഴ​യു​ള്ള മ​ധ്യാ​ഹ്ന​ങ്ങ​ളി​ൽ ലൈ​ബ്ര​റി​ക്കു​ള്ളി​ൽ ചെ​വി കൊ​ടു​ത്തി​രു​ന്നാ​ൽ അ​വി​ട​ത്തെ ജീ​വ​ന​ക്കാ​ർ "പാ​ടു​ന്ന​താ​യി" വ​ർ​ണി​ക്കു​ന്ന വ​വ്വാ​ലു​ക​ളു​ടെ ശ​ബ്ദം കേ​ൾ​ക്കാം- അ​വ​രു​ടെ സാ​മൂ​ഹ്യ ആ​ശ​യ​വി​നി​മ​യ ശ​ബ്ദ​ങ്ങ​ളാ​ണ​ത്. 2015ൽ ​ലൈ​ബ്ര​റി​യു​ടെ കൂ​റ്റ​ൻ ത​ടി​വാ​തി​ൽ മാ​റ്റി പു​തു​ക്കി​യ​പ്പോ​ൾ, ആ​ശാ​രി​മാ​ർ ഒ​രു​കാ​ര്യം ശ്ര​ദ്ധാ​പൂ​ർ​വം ഉ​റ​പ്പു​വ​രു​ത്തി- വ​വ്വാ​ലു​ക​ൾ രാ​ത്രി ന​ദി​ക്ക​ര​യി​ലേ​ക്കു പ​റ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വി​ട​വ് അ​തേ​പോ​ലെ നി​ല​നി​ർ​ത്ത​ണം. ഒ​രു ജ്ഞാ​ന​ഭ​ണ്ഡാ​ഗാ​ര​ത്തി​ലെ ജ്ഞാ​ന​മു​ള്ള ജീ​വ​ന​ക്കാ​ർ!

എ​ങ്ങ​നെ വ​ന്നു ഇ​വ​ർ

വ​വ്വാ​ലു​ക​ൾ ഇ​വി​ടെ ആ​ദ്യം എ​ത്തി​യ ക​ഥ ആ​ർ​ക്കും കൃ​ത്യ​മാ​യി അ​റി​യി​ല്ല. ചി​ല​ർ ക​രു​തു​ന്ന​ത് ആ​ദ്യ​കാ​ല ഗ്ര​ന്ഥ​പാ​ല​ക​ർ ബോ​ധ​പൂ​ർ​വും ഇ​വ​രെ ഇ​വി​ടെ കൊ​ണ്ടു​വ​ന്നു എ​ന്നാ​ണ്. എ​ന്നാ​ൽ ഇ​ന്ന​ത്തെ ജോ​ലി​ക്കാ​ർ കൂ​ടു​ത​ൽ വി​ശ്വ​സി​ക്കു​ന്ന​ത് മ​റി​ച്ചാ​ണ്. ശാ​ന്തി​യും ഇ​രു​ളും ഇ​ഷ്ട​പ്പെ​ടു​ന്ന ഈ ​ജീ​വി​ക​ൾ സ്വ​യം വ​ന്ന​താ​ക​ണം. “രാ​ത്രി​യി​ലെ ലൈ​ബ്ര​റി​പോ​ലെ ഇ​തി​ലും ശാ​ന്ത​മാ​യ ഇ​ടം വേ​റെ എ​വി​ടെ​യു​ണ്ട്?” എ​ന്ന് ഉ​പ ഡ​യ​റ​ക്ട​ർ ചോ​ദി​ക്കു​ന്നു. ര​ണ്ടി​ന​ങ്ങ​ളി​ൽ​പ്പെ​ട്ട വ​വ്വാ​ലു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ര​ണ്ടും ചെ​റു​തും ച​ടു​ല​മാ​യി പ​റ​ക്കു​ന്ന​വ​യു​മാ​ണ്.

വെ​ല്ലു​വി​ളി​ക​ൾ

ഈ ​ജൈ​വ​കൂ​ട്ടു​കെ​ട്ടി​ന് ചി​ല വെ​ല്ലു​വി​ളി​ക​ളു​മു​ണ്ട്. പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ൽ ലൈ​ബ്ര​റി അ​ല​മാ​ര​ക​ൾ സം​ര​ക്ഷി​ക്കാ​ൻ ഇം​പീ​രി​യ​ൽ റ​ഷ്യ​യി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി​ചെ​യ്ത തു​ക​ൽ ഷീ​റ്റു​ക​ൾ ഇ​ന്നും ഉ​പ​യോ​ഗി​ക്കു​ന്നു. ഓ​രോ ദി​വ​സ​വും ലൈ​ബ്ര​റി അ​ട​യ്ക്കു​മ്പോ​ൾ മേ​ശ​ക​ളും അ​ല​മാ​ര​ക​ളും മൂ​ടി, പ്ര​ഭാ​ത​ത്തി​ൽ ശ്ര​ദ്ധാ​പൂ​ർ​വം ശു​ദ്ധി​യാ​ക്കും.

എ​ന്നാ​ൽ ഒ​രു കാ​ര്യം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ന്നും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല- ലൈ​ബ്ര​റി​യു​ടെ ഉ​ള്ളി​ൽ, സ്ഥാ​പ​ക​ൻ ജോ​ൺ അ​ഞ്ചാ​മ​ന്‍റെ ഛായാ​ചി​ത്ര​ത്തി​ന് ഏ​റ്റ​വു​മ​ടു​ത്ത് ഇ​ഷ്ട​ത്തോ​ടെ "ഹാ​ജ​ർ' വ​യ്ക്കു​ക വ​വ്വാ​ലു​ക​ളു​ടെ ഒ​രു ശീ​ല​മാ​ണ്! എ​ന്നു​വ​ച്ചാ​ൽ കാ​ഷ്ഠി​ക്ക​ൽ​ത​ന്നെ. ആ ​ചി​ത്ര​ത്തി​ന്‍റെ കാ​ര്യം ലൈ​ബ്ര​റി ജീ​വ​ന​ക്കാ​ർ ഇ​പ്പോ​ൾ നോ​ക്കാ​റി​ല്ല​ത്രേ. പു​സ്ത​ക​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ വ​വ്വാ​ലു​ക​ൾ മാ​ത്ര​മാ​ണെ​ന്നു ക​രു​ത​രു​ത്. ലൈ​ബ്ര​റി​യി​ലെ ഒ​രു ഓ​ക്സി​ജ​ൻ​ര​ഹി​ത അ​റ​യും ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

ലോ​ക​ത്ത് അ​പൂ​ർ​വം

ലോ​ക​ത്ത് ബോ​ധ​പൂ​ർ​വം വ​വ്വാ​ലു​ക​ൾ​ക്ക് ആ​തി​ഥ്യ​മ​രു​ളു​ന്ന ലൈ​ബ്ര​റി​ക​ൾ ര​ണ്ടെ​ണ്ണ​മാ​ണ്. ര​ണ്ടും പോ​ർ​ച്ചു​ഗ​ലി​ൽ​ത​ന്നെ. ആ​ദ്യ​ത്തേ​ത് ജോ​വാ​നി​ന ലൈ​ബ്ര​റി. മ​റ്റൊ​ന്ന് ലി​സ്ബ​ണി​ന് 125 മൈ​ൽ തെ​ക്ക് മാ​ഫ്ര പാ​ല​സി​ലെ ലൈ​ബ്ര​റി. മാ​ഫ്ര​യി​ലെ ലൈ​ബ്ര​റി തു​ക​ൽ ബൈ​ൻ​ഡ് ചെ​യ്ത 36,000 ഗ്ര​ന്ഥ​ങ്ങ​ൾ ഉ​ള്ള ഒ​ന്നാ​ണ്. അ​വി​ടെ ഒ​രു ഗ്ലാ​സ് പെ​ട്ടി​യി​ൽ മൂ​ന്നു വ​വ്വാ​ലു​ക​ളു​ടെ ടാ​ക്സി​ഡേ​ർ​മ്ഡ് അ​വ​ശി​ഷ്ട​ങ്ങ​ൾ ആ​ദ​രാ​ഞ്ജ​ലി​യാ​യി സൂ​ക്ഷി​ക്ക​പ്പെ​ടു​ന്നു!

കേ​ര​ള​ത്തി​ലെ വ​വ്വാ​ലു​ക​ൾ

ജോ​വാ​നി​ന ലൈ​ബ്ര​റി​യി​ൽ നൂ​റ്റാ​ണ്ടു​ക​ളാ​യി "ഓ​ണ​റ​റി ലൈ​ബ്രേ​റി​യ​ൻ' എ​ന്ന​പേ​രി​ൽ ആ​ദ​രം ല​ഭി​ക്കു​ന്ന ഈ ​ജീ​വി​യെ, കേ​ര​ള​ത്തി​ൽ ഇ​ന്നും ശാ​പ​മാ​യും അ​പ​ക​ട​കാ​രി​യാ​യും മാ​ത്ര​മാ​ണ് കാ​ണു​ന്ന​ത്. നി​പ്പ രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ ​ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണെ​ന്ന​തു ശ​രി. എ​ന്നാ​ൽ ഒ​രേ ജീ​വി ഒ​രി​ട​ത്ത് ലോ​ക പൈ​തൃ​ക ഭ​ണ്ഡാ​ഗാ​ര​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​ര​ൻ, മ​റ്റൊ​രി​ട​ത്ത് ഭ​യ​ത്തോ​ടെ ക​ല്ലെ​റി​ഞ്ഞോ​ടി​ക്ക​പ്പെ​ടു​ന്ന ദു​ശ്ശ​കു​നം- ഈ ​വ്യ​ത്യാ​സം ശാ​സ്ത്ര​ബോ​ധ​ത്തി​ന്‍റേ​ത​ല്ല, കാ​ഴ്ച​പ്പാ​ടി​ന്‍റേ​താ​ണ്.

അ​തു​കൊ​ണ്ട്, കൊ​യിം​ബ്ര​യി​ൽ എ​ത്തു​ക​യാ​ണെ​ങ്കി​ൽ ച​രി​ത്ര​വും വാ​സ്തു​വി​ദ്യ​യും പ്ര​കൃ​തി​യും ഒ​രു​മി​ച്ചു ശ്വ​സി​ക്കു​ന്ന ഈ ​അ​ദ്ഭു​ത​ക​ര​മാ​യ ലൈ​ബ്ര​റി നി​ർ​ബ​ന്ധ​മാ​യും ക​ണ്ടി​രി​ക്ക​ണം. ഒ​രു​പ​ക്ഷേ, ഉ​ച്ച​തി​രി​ഞ്ഞ് ഒ​രു ചാ​റ്റ​ൽ​മ​ഴ​ദി​വ​സം ചെ​ന്നാ​ൽ, ആ "​ഓ​ണ​റ​റി ലൈ​ബ്രേ​റി​യ​ൻ​മാ​ർ' ഉ​ള്ളി​ൽ​നി​ന്ന് പാ​ടു​ന്ന​തു​കൂ​ടി കേ​ൾ​ക്കാം.

SUNDAY DEEPIKA

നാ​സ ക​ണ്ടെ​ത്തി, അ​ദ്ഭു​ത "പ​ദാ​ർ​ഥം'

വി​ചി​ത്ര ലോ​കം

ഭാ​വി​യി​ലെ ഗ്ര​ഹാ​ന്ത​ര അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ, ച​ന്ദ്ര​നെ ഇ​ട​ത്താ​വ​ള​മാ​ക്കി മാ​റ്റാ​നു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ളി​ലാ​ണ് ശാ​സ്ത്ര​ലോ​കം. ല​ക്ഷ്യ​മി​ടു​ന്ന ചൊ​വ്വ പ​ര്യ​വേ​ക്ഷ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ഹി​രാ​കാ​ശ പ​ഠ​ന​ങ്ങ​ൾ​ക്കു മ​നു​ഷ്യ​ന്‍റെ ഇ​ട​ത്ത​വ​ളം ച​ന്ദ്ര​നി​ലു​റ​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​യു​ടെ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ നാ​സ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. മ​നു​ഷ്യ​നെ വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ ച​ന്ദ്ര​നി​ലെ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ​ങ്ങ​ൾ മു​ന്നോ​ട്ടു​പോ​കു​ന്പോ​ൾ, അ​ദ്ഭു​ത​ക​ര​മാ​യ ക​ണ്ടു​പി​ടി​ത്തം ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് നാ​സ.

ചാ​ന്ദ്ര​ദൗ​ത്യ​ങ്ങ​ളി​ൽ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ​ക്കു വ​ഹി​ക്കേ​ണ്ടി​വ​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​രം ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പു​തി​യൊ​രു "പ​ദാ​ർ​ഥം' വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ക​യാ​ണ് നാ​സ. ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ ല​ഭ്യ​മാ​യ വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​വി​ടെ​ത്ത​ന്നെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ നി​ർ​മി​ക്കാ​നും മ​നു​ഷ്യ​വാ​സം സാ​ധ്യ​മാ​ക്കാ​നു​മു​ള്ള നാ​സ​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് ഈ ​ക​ണ്ടെ​ത്ത​ൽ വ​ലി​യ ക​രു​ത്താ​കും.

ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ​നി​ന്നു ലോ​ഹ​ങ്ങ​ളും ഓ​ക്സി​ജ​നും റോ​ക്ക​റ്റ് ഇ​ന്ധ​ന​വും വേ​ർ​തി​രി​ച്ചെ​ടു​ക്കാ​നു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ളി​ലാ​ണ് നാ​സ. ഇ​തി​നു സ​ഹാ​യ​ക​മാ​കു​ന്ന ച​ന്ദ്ര​നി​ലെ മ​ണ്ണി​നെ കൈ​കാ​ര്യം ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള പ​ദാ​ർ​ഥ​മാ​ണ് ഇ​പ്പോ​ൾ ശാ​സ്ത്ര​ജ്ഞ​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യി രൂ​പ​പ്പെ​ട്ട "പ​ദാ​ർ​ഥം'

നാ​സ​യു​ടെ ക്ലീ​വ്‌​ലാ​ൻ​ഡി​ലു​ള്ള ഗ്ലെ​ൻ റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ ന​ട​ന്ന ഗ​വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ഈ ​പ​ദാ​ർ​ഥം രൂ​പ​പ്പെ​ടു​ന്ന​ത്. കൃ​ത്രി​മ​മാ​യി നി​ർ​മി​ച്ച വ​സ്തു "സ്കാ​ൻ​ഡി​യം ഓ​ക്സൈ​ഡ്' എ​ന്ന സം​യു​ക്ത​വും ചേ​ർ​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല​യു​ള്ള ഫ​ർ​ണ​സി​ലി​ട്ട് ചൂ​ടാ​ക്കി​യ​പ്പോ​ഴാ​ണ് പു​തി​യ "പ​ദാ​ർ​ഥം' രൂ​പ​പ്പെ​ട്ട​ത്.

ശാ​സ്ത്ര​ലോ​ക​ത്ത് ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടു​ള്ള പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം പ​ദാ​ർ​ഥ​ങ്ങ​ളു​ടെ എ​ക്സ്-​റേ അ​നാ​ലി​സി​സ് ഡാ​റ്റ​യു​മാ​യി ഒ​ത്തു​നോ​ക്കി​യെ​ങ്കി​ലും ഇ​തി​നു സ​മാ​ന​മാ​യ മ​റ്റൊ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന്, ഇ​തി​ന്‍റെ രാ​സ​ഘ​ട​ന പ​ഠി​ക്കു​ക​യാ​ണു ശാ​സ്ത്ര​ജ്ഞ​ർ.

സ​വി​ശേ​ഷ​ത​ക​ൾ നി​ര​വ​ധി

അ​ത്യ​പൂ​ർ​വ പ്ര​തി​രോ​ധ​ശേ​ഷി​യാ​ണ് പ​ദാ​ർ​ഥ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത. അ​തി​ശ​ക്ത​മാ​യ താ​പ​നി​ല​യി​ലും ച​ന്ദ്ര​നി​ലെ മ​ണ്ണി​ന്‍റെ രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ദ്ര​വീ​ക​ര​ണ​ത്തെ​യും പ്ര​തി​രോ​ധി​ക്കാ​ൻ ഈ ​പ​ദാ​ർ​ഥ​ത്തി​നു ക​ഴി​യും.

ഇ​തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന "സ്കാ​ൻ​ഡി​യം ഓ​ക്സൈ​ഡ്' വി​ല​കൂ​ടി​യ​താ​ണെ​ങ്കി​ലും, ഉ​യ​ർ​ന്ന താ​പ​നി​ല​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കു സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കാ​റു​ള്ള പ്ലാ​റ്റി​നം പോ​ലു​ള്ള വി​ല​പി​ടി​ച്ച ലോ​ഹ​ങ്ങ​ളേ​ക്കാ​ൾ ഇ​തി​നു ചെ​ല​വ് വ​ള​രെ കു​റ​വാ​ണെ​ന്ന് ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. നി​ല​വി​ലു​ള്ള അ​ത്യാ​ധു​നി​ക കോ​ട്ടിം​ഗ് പ​ദാ​ർ​ഥ​ങ്ങ​ളേ​ക്കാ​ൾ ഭാ​രം കു​റ​ഞ്ഞ​തും മി​ക​ച്ച താ​പ​പ്ര​തി​രോ​ധം ന​ൽ​കു​ന്ന​തു​മാ​ണ് പു​തി​യ പ​ദാ​ർ​ഥം.

ഭാ​വി ഉ​പ​യോ​ഗ​ങ്ങ​ൾ

ച​ന്ദ്ര​നി​ലെ വി​ഭ​വ​ങ്ങ​ൾ വേ​ർ​തി​രി​ച്ചെ​ടു​ക്കു​മ്പോ​ൾ, ആ ​ഉ​രു​കി​യ മി​ശ്രി​തം സൂ​ക്ഷി​ക്കാ​നു​ള്ള പൈ​പ്പു​ക​ളോ പാ​ത്ര​ങ്ങ​ളോ നി​ർ​മി​ക്കാ​ൻ ഈ ​പ​ദാ​ർ​ഥം ഉ​പ​യോ​ഗി​ക്കാം. ച​ന്ദ്ര​നി​ൽ മാ​ത്ര​മ​ല്ല, ഭൂ​മി​യി​ലെ ജെ​റ്റ് എ​ൻ​ജി​നു​ക​ൾ​ക്കു​ള്ളി​ലെ ക​ടു​ത്ത ചൂ​ടി​ൽ​നി​ന്നു സം​ര​ക്ഷ​ണം ന​ൽ​കു​ന്ന ആ​വ​ര​ണ​മാ​യും ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

SUNDAY DEEPIKA

സ്വ​യം ഇ​രി​ക്കാ​ത്ത ത​ണ​ലി​നാ​യി മ​ര​ങ്ങ​ൾ ന​ടു​ന്ന​വ​ർ

ചി​ന്താ​വി​ഷ​യം


ഏ​താ​ണ്ട് ഒ​ന്ന​ര നൂ​റ്റാ​ണ്ടാ​യി നി​ർ​മാ​ണം തു​ട​രു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ ദേ​വാ​ല​യ​മാ​ണ് സ​ഗ്രാ​ദ ഫ​മീ​ലി​യ. സ്പെ​യി​നി​ലെ ബാ​ഴ്സ​ലോ​ണ​യി​ൽ അം​ബ​ര​ചും​ബി​യാ​യി നി​ൽ​ക്കു​ന്ന ഈ ​ബ​സി​ലി​ക്ക​യു​ടെ ഉ​യ​രം 566 അ​ടി​യാ​ണ്. തി​രു​ക്കു​ടും​ബ​ത്തി​ന്‍റെ നാ​മ​ത്തി​ലു​ള്ള ഈ ​ദേ​വാ​ല​യ​ത്തി​ൽ യേ​ശു​ക്രി​സ്തു​വി​ന്‍റെ നാ​മ​ത്തി​ൽ പ​ണി​തീ​ർ​ത്ത ട​വ​ർ ആ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ പ​ത്തി​ന് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ഈ ​ട​വ​ർ ആ​ശീ​ർ​വ​ദി​ച്ച​തോ​ടു​കൂ​ടി അ​തു കൂ​ടു​ത​ൽ പ്ര​സി​ദ്ധ​മാ​യി.

ഇ​പ്പോ​ൾ സ്പെ​യി​നി​ലെ ഏ​റ്റ​വും വ​ലി​യ ടൂ​റി​സ്റ്റ് കേ​ന്ദ്രം ഈ ​ദേ​വാ​ല​യ​മാ​ണ്. ഇ​തി​ന്‍റെ ശി​ല്പി​യാ​യ അ​ന്‍റോ​ണി ഗൗ​ദി​യും ഏ​റെ പ്ര​സി​ദ്ധ​നാ​യി​ത്തീ​ർ​ന്നി​ട്ടു​ണ്ട്. ദൈ​വ​ത്തി​ന്‍റെ ആ​ർ​ക്കി​ടെ​ക്ട് എ​ന്നാ​ണ് അ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ന്ന​ത്.

1852ൽ ​സ്പെ​യി​നി​ലെ കാ​റ്റ​ലോ​ണി​യ​യി​ലാ​ണ് ഗൗ​ദി ജ​നി​ച്ച​ത്. ബാ​ല്യ​കാ​ലം​മു​ത​ൽ പ്ര​കൃ​തി​യോ​ട് അ​തി​യാ​യ താ​ത്പ​ര്യം അ​ദ്ദേ​ഹം പു​ല​ർ​ത്തി​യി​രു​ന്നു. മ​ര​ങ്ങ​ൾ, പു​ഷ്പ​ങ്ങ​ൾ, മ​ല​നി​ര​ക​ൾ, പ​ക്ഷി​ക​ൾ, ക​ട​ൽ​ച്ചി​പ്പി​ക​ൾ എ​ന്നി​ങ്ങ​നെ പ്ര​കൃ​തി​യി​ലെ എ​ല്ലാ​റ്റി​ലും ദൈ​വ​ത്തി​ന്‍റെ ക​ര​വി​രു​ത് അ​ദ്ദേ​ഹം ക​ണ്ടു. പി​ന്നീ​ട് വാ​സ്തു​ശി​ല്പി​യാ​യി വ​ള​ർ​ന്ന​പ്പോ​ൾ ഈ ​പ്ര​കൃ​തി​സൗ​ന്ദ​ര്യം​ത​ന്നെ അ​ദ്ദേ​ഹം രൂ​പ​ക​ല്പ​ന​ചെ​യ്ത സൗ​ധ​ങ്ങ​ളു​ടെ മു​ഖ​മു​ദ്ര​യാ​യി മാ​റി.

1883ൽ ​സ​ഗ്രാ​ദ ഫ​മീ​ലി​യ എ​ന്ന ദേ​വാ​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണ​ച്ചു​മ​ത​ല അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​ക​ളി​ലെ​ത്തി. ആ​ദ്യം അ​തൊ​രു സാ​ധാ​ര​ണ പ്ര​ഫ​ഷ​ണ​ൽ ജോ​ലി മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ കാ​ല​ക്ര​മേ​ണ അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ദൗ​ത്യ​മാ​യി മാ​റി. മ​റ്റു പ​ല പ​ദ്ധ​തി​ക​ളും അ​ദ്ദേ​ഹം ഉ​പേ​ക്ഷി​ച്ചു. ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന നാ​ല്പ​തു​വ​ർ​ഷം ഈ ​ഒ​രൊ​റ്റ ദേ​വാ​ല​യ​നി​ർ​മി​തി​ക്കു​വേ​ണ്ടി അ​ദ്ദേ​ഹം സ്വ​യം സ​മ​ർ​പ്പി​ച്ചു.

ഈ ​ദേ​വാ​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണം ഏ​റെ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ടു​പോ​കു​മെ​ന്ന​റി​യാ​മാ​യി​രു​ന്ന ഒ​രാ​ൾ അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ച്ചു: പ​ള്ളി​യു​ടെ പ​ണി ഇ​ത്ര​യും സാ​വ​ധാ​നം ന​ട​ക്കു​ന്പോ​ൾ അ​ങ്ങേ​ക്ക് വി​ഷ​മ​മി​ല്ലേ? അ​പ്പോ​ൾ ഗൗ​ദി ന​ൽ​കി​യ മ​റു​പ​ടി പ്ര​സി​ദ്ധ​മാ​ണ്- ""എ​ന്‍റെ ഉ​പ​ഭോ​ക്താ​വി​നു തി​ടു​ക്ക​മി​ല്ല.'' അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ച്ച ഉ​പ​ഭോ​ക്താ​വ് ദൈ​വ​മാ​യി​രു​ന്നു.

സ​ഗ്രാ​ദ ഫ​മീ​ലി​യ​യു​ടെ നി​ർ​മാ​ണം ത​ന്‍റെ ജീ​വി​ത​കാ​ല​ത്തു പൂ​ർ​ത്തി​യാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന​റി​യാ​മാ​യി​രു​ന്നു. എ​ങ്കി​ലും അ​ദ്ദേ​ഹം നി​രാ​ശ​നാ​യി​ല്ല. കാ​ര​ണം, താ​ൻ പ​ടു​ത്തു​യ​ർ​ത്തു​ന്ന​ത് ഒ​രു വ​ന്പ​ൻ കെ​ട്ടി​ടം മാ​ത്ര​മ​ല്ല, പ്ര​ത്യു​ത ഭാ​വി ത​ല​മു​റ​ക​ൾ​ക്കാ​യി ഒ​രു വി​ശ്വാ​സ സാ​ക്ഷ്യം പ​ണി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​നു ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു.

1926ൽ ​ഒ​രു ട്രാം ​ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗൗ​ദി ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം മ​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ശേ​ഷം നൂ​റു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും സ​ഗ്രാ​ദ ഫ​മീ​ലി​യ​യു​ടെ നി​ർ​മാ​ണം തു​ട​രു​ക​യാ​ണ്. 2030ക​ളി​ൽ മാ​ത്ര​മേ ഇ​തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കൂ​വെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. എ​ന്നാ​ൽ ഓ​രോ വ​ർ​ഷ​വും ശ​ത​ല​ക്ഷ​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളും സ​ന്ദ​ർ​ശ​ക​രും ഈ ​അ​ദ്ഭു​ത ദേ​വാ​ല​യം കാ​ണാ​നെ​ത്തു​ന്നു​ണ്ട്. ഗൗ​ദി​യു​ടെ സ്വ​പ്ന​ത്തി​ന്‍റെ ഫ​ല​മാ​ണ് അ​വ​ർ ഇ​പ്പോ​ൾ അ​നു​ഭ​വി​ക്കു​ന്ന​ത്.

ഈ ​ക​ഥ മ​റ്റൊ​രു സ​ത്യ​ത്തി​ലേ​ക്കാ​ണ് വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്. ആ ​സ​ത്യം വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു ഗ്രീ​ക്ക് പ​ഴ​മൊ​ഴി​യു​ള്ള​ത് ഇ​പ്ര​കാ​ര​മാ​ണ്: ""ത​ങ്ങ​ൾ ഇ​രി​ക്കാ​ത്ത ത​ണ​ലി​നാ​യി മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്പോ​ഴാ​ണ് ഒ​രു സ​മൂ​ഹം മ​ഹ​ത്ത​ര​മാ​കു​ന്ന​ത്.'' ലോ​ക​ത്തി​ലെ മ​ഹ​ത്താ​യ പ​ല നേ​ട്ട​ങ്ങ​ൾ​ക്കും കാ​ര​ണ​ക്കാ​ർ അ​വ​യു​ടെ അ​ന്തി​മ​ഫ​ലം കാ​ണാ​ൻ ജീ​വി​ച്ചി​രി​ക്കാ​ത്ത ആ​ളു​ക​ളാ​ണ്. യൂ​റോ​പ്പി​ലെ അ​നേ​കം മ​ഹ​ത്താ​യ ക​ത്തീ​ഡ്ര​ലു​ക​ൾ പ​ണി​യാ​ൻ തു​ട​ങ്ങി​യ​വ​ർ​ക്ക് അ​വ​യു​ടെ പൂ​ർ​ത്തീ​ക​ര​ണം കാ​ണാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ത​ല​മു​റ​ക​ൾ കൈ​മാ​റി​യാ​ണ് അ​വ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. അ​വ​യി​ൽ ജ​ർ​മ​നി​യി​ലെ കൊ​ളോ​ണ്‍ ക​ത്തീ​ഡ്ര​ലും റോ​മി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യു​മൊ​ക്കെ ഉ​ൾ​പ്പെ​ടും.

ജീ​വി​ത​ത്തി​ലും ഇ​തു​ത​ന്നെ​യാ​ണ് യാ​ഥാ​ർ​ഥ്യം. മാ​താ​പി​താ​ക്ക​ൾ മ​ക്ക​ളെ വ​ള​ർ​ത്തു​ന്നു. എ​ന്നാ​ൽ അ​വ​രു​ടെ ജീ​വി​തം പ​ല​പ്പോ​ഴും പാ​തി​വ​ഴി​യി​ൽ​വ​ച്ച് ക​ണ്ടു​കൊ​ണ്ട് ഈ ​ലോ​കം വി​ടാ​ന​ല്ലേ പ​ല മാ​താ​പി​താ​ക്ക​ളും വി​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്? അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ അ​വ​രു​ടെ ഭാ​വി​നേ​ട്ട​ങ്ങ​ൾ മു​ഴു​വ​ൻ കാ​ണാ​നു​ള്ള ഭാ​ഗ്യം അ​ധ്യാ​പ​ക​ർ​ക്കു ല​ഭി​ക്കാ​റു​ണ്ടോ?

പു​രോ​ഹി​ത​ർ എ​ത്ര​യോ പേ​ർ​ക്കു ആ​ത്മീ​യോ​പ​ദേ​ശം ന​ൽ​കു​ന്നു. അ​വ​രു​ടെ വാ​ക്കു​ക​ൾ പ​ല​രു​ടെ​യും ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ചി​ട്ടു​ണ്ടാ​കാം. എ​ന്നാ​ൽ അ​വ​യു​ടെ പൂ​ർ​ണ​ഫ​ലം കാ​ണാ​ൻ അ​വ​ർ​ക്ക് അ​വ​സ​രം ല​ഭി​ക്കു​മോ?

സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​ക്ക​ളു​മൊ​ക്കെ ചെ​യ്യു​ന്ന ന​ന്മ​പ്ര​വൃ​ത്തി​ക​ളു​ടെ അ​ന്തി​മ​ഫ​ലം കാ​ണാ​ൻ അ​വ​ർ​ക്ക് എ​പ്പോ​ഴും ഭാ​ഗ്യ​മു​ണ്ടാ​കാ​റു​ണ്ടോ? ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന ശാ​സ്ത്ര​ജ്ഞ​ൻ​മാ​രു​ടെ​യും സ്ഥി​തി ഇ​തു​ത​ന്നെ​യ​ല്ലേ?

ജീ​വി​ത​ത്തി​ലെ എ​ല്ലാ ന​ല്ല പ്ര​വൃ​ത്തി​ക​ളു​ടെ​യും ഫ​ലം ഉ​ട​നെ നാം ​ക​ണ്ടെ​ന്നു​വ​രി​ല്ല. ന​മ്മു​ടെ എ​ല്ലാ സ്വ​പ്ന​പ​ദ്ധ​തി​ക​ളും ക​ണ്‍​മു​ന്നി​ൽ പൂ​ർ​ത്തി​യാ​യെ​ന്നും വ​രി​ല്ല. എ​ന്നാ​ൽ ന​മു​ക്കു ചെ​യ്യാ​നു​ള്ള​ത് ഒ​ന്നു​മാ​ത്ര​മാ​ണ്. ദൈ​വം ന​മ്മു​ടെ കൈ​ക​ളി​ൽ ഏ​ല്പി​ച്ചി​രി​ക്കു​ന്ന ജോ​ലി ഏ​റ്റ​വും വി​ശ്വ​സ്ത​ത​യോ​ടെ ചെ​യ്യു​ക. അ​വി​ട​ന്ന് ന​മ്മെ ഏ​ല്പി​ച്ചി​രി​ക്കു​ന്ന ദൗ​ത്യം ഏ​റ്റ​വും ഭം​ഗി​യാ​യി പൂ​ർ​ത്തി​യാ​ക്കു​ക.

ഗൗ​ദി മ​രി​ച്ചി​ട്ട് നൂ​റു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും സ​ഗ്രേ​ഡ ഫ​മീ​ലി​യ സ​ന്ദ​ർ​ശി​ക്കാ​ൻ വ​രു​ന്ന​വ​ർ അ​നു​ഭ​വി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​യ​ത്ന​ഫ​ലം​കൂ​ടി​യാ​ണ്. താ​ൻ ന​ട്ട മ​ര​ത്തി​ന്‍റെ ത​ണ​ൽ ആ​സ്വ​ദി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ഒ​രി​ക്ക​ലും സാ​ധി​ച്ചി​ല്ല. അ​ദ്ദേ​ഹം അ​താ​ഗ്ര​ഹി​ച്ചി​ല്ല എ​ന്ന​തു വേ​റേ കാ​ര്യം. ആ ​ത​ണ​ൽ ആ​സ്വ​ദി​ക്കു​ന്ന​ത് മ​റ്റു​ള്ള​വ​രാ​ണ്. അ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ഹ​ത്വ​വും.

നാം ​ന​ടു​ന്ന മ​ര​ത്തി​ന്‍റെ ത​ണ​ലി​ൽ ഇ​രി​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധം പി​ടി​ക്കു​ന്ന​വ​രാ​ണോ ന​മ്മ​ൾ? എ​ങ്കി​ൽ നാം ​അ​തി​സ്വാ​ർ​ഥ​രാ​ണെ​ന്ന് ഓ​ർ​മി​ക്കു​ക. ന​മ്മ​ൾ ചെ​യ്യു​ന്ന​ത് ന​മു​ക്കു​മാ​ത്രം ഫ​ല​മെ​ടു​ക്കാ​നാ​ണെ​ന്നു ശാ​ഠ്യം​പി​ടി​ക്ക​രു​ത്. അ​തു മ​റ്റു​ള്ള​വ​രു​ടെ ന​ന്മ​യ്ക്കു​കൂ​ടി​യാ​വ​ട്ടെ. നാം ​ന​ടു​ന്ന മ​ര​ങ്ങ​ൾ മ​റ്റു​ള്ള​വ​ർ​ക്കു ത​ണ​ൽ ന​ൽ​കു​ന്ന​വ​യാ​ക​ട്ടെ. അ​താ​യ​ത്, നാം ​ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ മ​റ്റു​ള്ള​വ​രു​ടെ ഐ​ശ്വ​ര്യ​വും ന​ന്മ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​വ​യാ​ക​ട്ടെ. അ​പ്പോ​ഴാ​ണ് ന​മ്മു​ടെ​യും ജീ​വി​തം മ​ഹ​ത്ത​ര​മാ​വു​ക.

SUNDAY DEEPIKA

ഞ​ങ്ങ​ൾ ഇ​ര​ക​ള​ല്ല, പോ​രാ​ളി​ക​ളാ​ണ്

പ​തി​നേ​ഴ് വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പാ​ണ് അ​വ​ളു​ടെ ജീ​വി​ത​ത്തെ പ​കു​തി ഇ​രു​ട്ടി​ലാ​ക്കി​യ അ​ഗ്നി​ജ​ലം അ​വ​ളു​ടെ മു​ഖ​ത്തു പ​തി​ച്ച​ത്. അ​ന്നു ഷ​ഹീ​ൻ മാ​ലി​ക് എ​ന്ന ഇ​രു​പ​ത്താ​റു​കാ​രി ഹ​രി​യാ​ന​യി​ലെ പാ​നി​പ്പ​ത്തി​ൽ എം​ബി​എ​ക്ക് പ​ഠി​ക്കു​ക​യാ​യി​രു​ന്നു. സ്വ​പ്ന​ങ്ങ​ളു​ടെ ആ​കാ​ശ​ത്ത് പ​റ​ക്കു​ക​യാ​യി​രു​ന്ന അ​വ​ളു​ടെ ചി​റ​കു​ക​ള​രി​യാ​ൻ ക​രു​തി​ക്കൂ​ട്ടി ന​ട​ത്തി​യ​താ​യി​രു​ന്നു ആ ​ആ​സി​ഡ് ആ​ക്ര​മ​ണം. മു​ഖ​ത്തി​ന്‍റെ പ​കു​തി​യും ഒ​രു ക​ണ്ണി​ന്‍റെ കാ​ഴ്ച​യും പൂ​ർ​ണ​മാ​യും അ​വ​ൾ​ക്ക് ന​ഷ്ട​മാ​യി. സ​മൂ​ഹം അ​വ​ളെ അ​ക​റ്റി​നി​ർ​ത്തി​യ​പ്പോ​ൾ, അ​വ​ൾ​ക്കു​മു​ന്നി​ൽ ര​ണ്ടു വ​ഴി​ക​ളു​ണ്ടാ​യി​രു​ന്നു. വൈ​ക​ല്യം അ​ഗീ​ക​രി​ച്ച്, ജീ​വി​ത​കാ​ലം​മു​ഴു​വ​ൻ മാ​താ​പി​താ​ക്ക​ളെ ആ​ശ്ര​യി​ക്കു​ക. അ​ത​ല്ലെ​ങ്കി​ൽ പ​കു​തി കാ​ഴ്ച​യി​ൽ ക​ൺ​തു​റ​ന്ന് ആ​കാ​ശം ല​ക്ഷ്യ​മാ​ക്കി വീ​ണ്ടും പ​റ​ക്കു​ക.

ചി​റ​കു ക​രി​ഞ്ഞ് നി​ല​ത്തു​വീ​ണെ​ങ്കി​ലും അ​വ​ൾ പി​ന്നെ​യും ക​ണ്ണു​ക​ളു​യ​ർ​ത്തി. നി​യ​മ​സം​വി​ധാ​ന​മ​ട​ക്കം ത​ള​ർ​ത്താ​ൻ നോ​ക്കി​യെ​ങ്കി​ലും അ​വ​ൾ പി​ന്നെ​യും ഉ​യ​ര​ങ്ങ​ൾ താ​ണ്ടി. ജീ​വി​ത​യാ​ത്ര​യി​ൽ ത​ന്നെ​പ്പോ​ലെ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ പ​ല​രെ​യും അ​ടു​ത്ത​റി​ഞ്ഞു. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളെ അ​തി​ജീ​വി​ച്ച​വ​ർ​ക്ക് നി​യ​മ​പ​ര​മാ​യും മ​നഃ​ശാ​സ്ത്ര​പ​ര​മാ​യും വൈ​ദ്യ​പ​ര​മാ​യും സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് "ബ്രേ​വ് സോ​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ' എ​ന്ന സം​ഘ​ട​ന​യ്ക്ക് രൂ​പം ന​ൽ​കി. ആ​സി​ഡ് ആ​ക്ര​മ​ണം അ​തി​ജീ​വി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​നു പേ​ർ​ക്കാ​ണ് ഷ​ഹീ​ൻ മാ​ലി​കും ബ്രേ​വ് സോ​ൾ​സ് ഫൗ​ണ്ടേ​ഷ​നും ഇ​ന്ന് ത​ണ​ൽ ന​ൽ​കു​ന്ന​ത്.

ത​ന്നെ ആ​ക്ര​മി​ക്കാ​ൻ മു​ഖ്യ കാ​ര​ണ​ക്കാ​രാ​യ​വ​ർ​ക്ക് ശി ​ക്ഷ​യു​റ​പ്പാ​ക്കാ​ൻ 16 വ​ർ​ഷം ഷ​ഹീ​ൻ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യെ​ങ്കി​ലും ഡ​ൽ​ഹി​യി​ലെ വി​ചാ​ര​ണ​ക്കോ​ട​തി പ്ര​തി​ക​ളെ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ വെ​റു​തെ​വി​ട്ടു. ഷ​ഹീ​ൻ ഇ​ന്നും പോ​രാ​ട്ട​ത്തി​ലാ​ണ്. ത​നി​ക്കു​വേ​ണ്ടി മാ​ത്ര​മ​ല്ല, നൂ​റു​ക​ണ​ക്കി​നു ആ​സി​ഡ് ആ​ക്ര​മ​ണ ഇ​ര​ക​ൾ​ക്കു​കൂ​ടി വേ​ണ്ടി. അ​വ​ർ​ക്കു നീ​തി​കി​ട്ടാ​നും സം​വി​ധാ​ന​ത്തി​ന്‍റെ പ​രി​വ​ർ​ത്ത​ന​ത്തി​നും​വേ​ണ്ടി സു​പ്രീം കോ​ട​തി വ​രെ​യും ചെ​ന്നെ​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ൾ. യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ ക​ണ്ണു​തു​റ​ന്നു നേ​രി​ടാ​ൻ അ​വ​ർ ത​ന്‍റെ രാ​ജ്യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്. ഷ​ഹീ​ൻ മാ​ലി​ക് സം​സാ​രി​ക്കു​ന്നു.

ഒ​രു ഇ​ര എ​ന്ന നി​ല​യി​ൽ, ആ​സി​ഡ് ആ​ക്ര​മ​ണ​ത്തെ അ​തി​ജീ​വി​ച്ച​വ​ർ സ​മൂ​ഹ​ത്തി​ൽ​നി​ന്ന് നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്തൊ​ക്കെ​യാ​ണ്?

സ​ർ​ക്കാ​രി​ൽ​നി​ന്നും സ​മൂ​ഹ​ത്തി​ൽ​നി​ന്നും ഒ​ട്ടേ​റെ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്നു​ണ്ട്. ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​നു​ശേ​ഷം പോ​ലീ​സു​മാ​യി അ​ന്വേ​ഷ​ണ​ത്തോ​ട് എ​ങ്ങ​നെ​യാ​ണ് പ്ര​തി​ക​രി​ക്കേ​ണ്ട​തെ​ന്ന് അ​തി​ജീ​വി​ത അ​റി​യു​ന്നി​ല്ല. കു​ടും​ബ​വും ഇ​ര​യും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ​പ്പ​റ്റി അ​ജ്ഞ​ത​യു​ള്ള​വ​രാ​ണ്. ഇ​ര​ക​ളു​ടെ മെ​ഡി​ക്ക​ൽ ചെ​ല​വു​ക​ൾ വ​ള​രെ വ​ലു​താ​ണ്. ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യും സൗ​ജ​ന്യ​മാ​യി ചി​കി​ത്സ ന​ൽ​കി​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് ചി​കി​ത്സ​യ്ക്കാ​യി ചെ​ല​വാ​കു​ന്ന​ത്. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​ർ​ക്ക് ഫ​ല​പ്ര​ദ​മാ​യ ഫ​ണ്ടിം​ഗോ ന​യ​മോ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നി​ല്ല. പ​ല​രും ത​ങ്ങ​ളു​ടെ വ​സ്തു​വ​ക​ക​ൾ വി​റ്റാ​ണ് ചി​കി​ത്സ​യ്ക്കു​ള്ള പ​ണം ക​ണ്ടെ​ത്തു​ന്ന​ത്. ഇ​ര​ക​ൾ അ​വ​രു​ടെ പ​ഠ​നം ഉ​പേ​ക്ഷി​ക്കേ​ണ്ട​താ​യി വ​രു​ന്നു, അ​വ​ർ​ക്കെ​വി​ടെ​യും ജോ​ലി ല​ഭി​ക്കി​ല്ല.

സ​മൂ​ഹ​ത്തി​ൽ​നി​ന്നു ശ​ക്ത​മാ​യ വി​വേ​ച​ന​മാ​ണ് നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്. പ​ല​ർ​ക്കും അ​വ​രു​ടെ മു​ഖം കാ​ണു​ന്ന​ത് ഇ​ഷ്ട​മ​ല്ല, അ​തു​കൊ​ണ്ട് മു​ഖം മൂ​ടേ​ണ്ട​താ​യി വ​രു​ന്നു. അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം കു​റ​യു​ന്നു.​അ​വ​രു​ടെ അ​ടു​ത്ത് ഇ​രി​ക്കാ​ൻ​പോ​ലും ആ​ളു​ക​ൾ ഇ​ഷ്ട​പ്പെ​ടാ​ത്ത സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. ട്രെ​യി​നി​ൽ യാ​ത്ര​ചെ​യ്യു​മ്പോ​ൾ അ​വ​രോ​ട് നി​ല​ത്തി​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് ആ​ളു​ക​ൾ പെ​രു​മാ​റു​ന്ന​ത്. അ​വ​രെ എ​ങ്ങ​നെ ഇ​തി​ൽ​നി​ന്നു കൈ​പി​ടി​ച്ചു​യ​ർ​ത്തി പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ട​തെ​ന്നു സ​ർ​ക്കാ​രി​ന​റി​യി​ല്ല. ഇ​ര​ക​ളെ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം സ​മൂ​ഹം സ്വീ​ക​രി​ക്കി​ല്ല, എ​ന്നാ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രെ സ്വീ​ക​രി​ക്കും.

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്ക് കു​റ​ഞ്ഞ​ത് മൂ​ന്നു ല​ക്ഷം രൂ​പ​യെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വു​ണ്ട​ല്ലോ?

ഈ ​മൂ​ന്നു ല​ക്ഷ​ത്തി​നു വ​ലി​യ കാ​ല​താ​മ​സ​മു​ണ്ട്. മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ മൂ​ന്നു ല​ക്ഷം ന​ൽ​ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. എ​ന്നാ​ൽ അ​തൊ​രി​ക്ക​ലും ന​ട​ന്നി​ട്ടി​ല്ല. തു​ക ല​ഭി​ക്കാ​നു​ള്ള​വ​രു​ടെ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടാ​ൻ​ത​ന്നെ വ​ർ​ഷ​ങ്ങ​ളെ​ടു​ക്കും. ഈ ​തു​ക​ത​ന്നെ മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​ര​വു​മ​ല്ല. ഏ​തൊ​രു ഇ​ര​യും ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം മു​പ്പ​തു മു​ത​ൽ നാ​ല്പ​തു ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കു​വ​രെ​യാ​ണ് വി​ധേ​യ​രാ​കേ​ണ്ട​ത്. ഈ ​തു​ക കൂ​ടു​ത​ൽ ല​ഭി​ക്കാ​നാ​യി വ്യ​വ​സ്ഥ​ക​ളു​ണ്ടെ​ങ്കി​ലും ഇ​ത് വ​ർ​ധി​ക്കാ​നാ​യി 15 വ​ർ​ഷം വ​രെ​യൊ​ക്കെ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്നു.

ഇ​തി​നെ സം​ബ​ന്ധി​ച്ച് 2016ൽ ​ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ഞ​ങ്ങ​ൾ കേ​സ് ഫ​യ​ൽ ചെ​യ്തി​ട്ട് പ​ത്തു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും വി​ധി വ​ന്നി​ട്ടി​ല്ല. പു​ന​ര​ധി​വാ​സ​ത്തി​നാ​യി ചി​കി​ത്സ വേ​ണം, ജോ​ലി വേ​ണം, പെ​ൻ​ഷ​ൻ വേ​ണം, ആ​ക്ര​മ​ണം മൂ​ലം കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും മ​റ്റ് അം​ഗ​ഭേ​ദ​ങ്ങ​ളു​ണ്ടാ​യ​വ​ർ​ക്കും കൂ​ടു​ത​ൽ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​മാ​ണ്. ഇ​തു​പോ​ലു​ള്ള കേ​സു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി കോ​ട​തി​ക​ൾ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തു​ണ്ട്. മൂ​ന്ന് ല​ക്ഷം ന​ൽ​കു​ന്ന​തി​ന​പ്പു​റം ഒ​രു സ​ഹാ​യ​വും സ​ർ​ക്കാ​രി​ൽ​നി​ന്ന് ല​ഭി​ക്കു​ന്നി​ല്ല.

2023ൽ 703 ​ആ​സി​ഡ് ആ​ക്ര​മ​ണ കേ​സു​ക​ൾ വി​ചാ​ര​ണ കാ​ത്തു കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നാ​ഷ​ണ​ൽ ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ (എ​ൻ​സി​ആ​ർ​ബി) ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​ൽ വെ​റും 43 കേ​സു​ക​ൾ മാ​ത്ര​മാ​ണ് തീ​ർ​പ്പാ​ക്കി​യ​ത്; ശി​ക്ഷി​ക്ക​പ്പെ​ട്ട​താ​ക​ട്ടെ കേ​വ​ലം 16 കേ​സു​ക​ളി​ൽ മാ​ത്ര​വും.

വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ഈ ​ക​ണ​ക്കു​ക​ൾ വി​ര​ൽ​ചൂ​ണ്ടു​ന്ന​ത് ആ​സി​ഡ് ആ​ക്ര​മ​ണ കേ​സു​ക​ളി​ലെ വ​ള​രെ കു​റ​ഞ്ഞ ശി​ക്ഷാ നി​ര​ക്കി​ലേ​ക്കാ​ണ്. ആ​സി​ഡ് ആ​ക്ര​മ​ണ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ, ഇ​ര​ക​ൾ ത​ങ്ങ​ളെ ആ​രാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നു തി​രി​ച്ച​റി​യു​ന്നു​ണ്ട്. അ​വി​ടെ ആ​ക്ര​മ​ണം ന​ട​ന്നു എ​ന്ന​ത് പ​ക​ൽ പോ​ലെ വ്യ​ക്ത​മാ​ണ്, ഇ​ര​ക​ൾ അ​ക്ര​മി​ക​ളു​ടെ പേ​രെ​ടു​ത്ത് പ​റ​യു​ക​യും ചെ​യ്യു​ന്നു. എ​ന്നി​ട്ടും,

എ​ന്തു​കൊ​ണ്ടാ​ണ് ശി​ക്ഷാ നി​ര​ക്ക് ഇ​ത്ര​യും കു​റ​വ്? "കു​റ്റം തെ​ളി​യി​ക്കാ​നു​ള്ള ബാ​ധ്യ​ത’ ഇ​പ്പോ​ഴും ഇ​ര​യു​ടെ​മേ​ൽ ത​ന്നെ​യാ​ണോ?

തെ​ളി​വു​ന​ൽ​കേ​ണ്ട ബാ​ധ്യ​ത ആ​സി​ഡ് ആ​ക്ര​മ​ണ കേ​സു​ക​ളി​ൽ ഇ​ര​യ്ക്കു​മേ​ൽ ത​ന്നെ​യാ​ണ്. പോ​ലീ​സ് കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ൽ സെ​ൻ​സി​റ്റീ​വാ​യ​ല്ല കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. പ​ല നി​യ​മ​പ​ഴു​തു​ക​ളും അ​വ​ർ വെ​റു​തെ​വി​ടു​ന്നു, ചി​ല​പ്പോ​ഴൊ​ക്കെ മ​നഃ​പൂ​ർ​വ​മാ​യി​ത്ത​ന്നെ. ഇ​തു​കൊ​ണ്ടൊ​ക്കെ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ട​വു​ക​ൾ ഉ​ണ്ടാ​കു​ക​യും പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​ക​യു​മാ​ണ്. അ​തി​ജീ​വി​ത​യെ ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം കൗ​ൺ​സ​ൽ ചെ​യ്യു​മ്പോ​ഴും വീ​ഴ്ച​ക​ളു​ണ്ടാ​കാ​റു​ണ്ട്, ഏ​തൊ​ക്കെ മൊ​ഴി​ക​ളാ​ണ് പ്ര​ധാ​ന​മെ​ന്നും ഏ​തൊ​ക്കെ​യാ​ണ് പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത​തെ​ന്നും കൗ​ൺ​സ​ലിം​ഗി​ൽ കൃ​ത്യ​മാ​യി അ​തി​ജീ​വി​ത​യ്ക്ക് പ​റ​ഞ്ഞു​കൊ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല.

വി​ചാ​ര​ണ ഇ​ത്ര​യും നീ​ളു​ന്ന​തു​കൊ​ണ്ടു​ത​ന്നെ സാ​ക്ഷി​ക​ളും സ്വാ​ധീ​നി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്, അ​വ​രും അ​തി​ജീ​വി​ത​ർ​ക്ക് എ​തി​രെ​യാ​കു​ന്ന പ്ര​വ​ണ​ത​യു​ണ്ട്. എ​ട്ട് മു​ത​ൽ പ​ത്ത് വ​ർ​ഷം വ​രെ​യൊ​ക്കെ​യാ​ണ് വി​ചാ​ര​ണ​ക​ൾ നീ​ളു​ന്ന​ത്. ഇ​ത്ര​യും വ​ർ​ഷ​ത്തെ വി​ചാ​ര​ണ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ പ്ര​തി​ക​ൾ അ​തി​ജീ​വി​ത​രു​മാ​യി ഒ​ത്തു​തീ​ർ​പ്പി​ലെ​ത്താ​നും ശ്ര​മം ന​ട​ത്തു​ന്നു.

അ​തി​ജീ​വി​ത​ർ പ​ല​രും സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന​വ​രാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​രി​ൽ പ​ല​രും ഒ​ത്തു​തീ​ർ​പ്പി​ലെ​ത്താ​നും ശ്ര​മി​ക്കും. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ലെ അ​തി​ജീ​വി​ത​യ്ക്ക് മ​രു​ന്നു​ക​ൾ​ക്കും ചി​കി​ത്സ​ക​ൾ​ക്കും ധാ​രാ​ളം പ​ണം ആ​വ​ശ്യ​മാ​യ​തു​കൊ​ണ്ടു​ത​ന്നെ അ​വ​ർ ഒ​ത്തു​തീ​ർ​പ്പി​ലെ​ത്താ​നും നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. ആ​സി​ഡ് ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത് കു​റ​വാ​യ​തു​കൊ​ണ്ടു​ത​ന്നെ ആ​ക്ര​മ​ണ​ങ്ങ​ളും വ​ർ​ധി​ക്കു​ന്നു,

ആ​രാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് ഇ​ര​യാ​യ​വ​ർ​ക്ക് കൃ​ത്യ​മാ​യി അ​റി​യാം. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ർ തെ​റ്റു​ചെ​യ്യാ​ത്ത ഒ​രാ​ളെ കു​റ്റ​ക്കാ​ര​നാ​ക്കാ​ൻ ശ്ര​മി​ക്കി​ല്ല​ല്ലോ. എ​ന്നാ​ൽ ആ​റു മാ​സം കൊ​ണ്ട് തീ​ർ​പ്പാ​ക്കാ​വു​ന്ന വി​ചാ​ര​ണ പ​ത്തു വ​ർ​ഷം വ​രെ​യെ​ടു​ക്കു​ന്ന​ത് കു​റ്റ​വാ​ളി​യെ ര​ക്ഷി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്. അ​ത​വ​രെ ശി​ക്ഷ​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നും സ​ഹാ​യി​ക്കു​ന്നു.

വ്യ​വ​സ്ഥി​തി​യി​ൽ എ​ന്തൊ​ക്കെ മാ​റ്റ​ങ്ങ​ളാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്?

സ​മ​യ​ബ​ന്ധി​ത​മാ​യി വേ​ഗ​ത്തി​ലു​ള്ള വി​ചാ​ര​ണ​ക​ൾ ന​ട​ത്തു​ന്ന ഫാ​സ്റ്റ് ട്ര​യ​ൽ കോ​ട​തി​ക​ളു​ണ്ടാ​ക​ണം. ആ​റു മാ​സ​ത്തി​ന​കം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യ​ണം. കു​റ്റ​പ​ത്രം ഒ​രു മാ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്ക​ണം. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഈ ​വി​ഷ​യ​ത്തി​ൽ കൃ​ത്യ​മാ​യി പ​രി​ശീ​ല​നം ന​ൽ​കാ​ൻ ക​ഴി​യ​ണം. അ​തി​ജീ​വി​ത​രു​ടെ ചി​കി​ത്സാ ചെ​ല​വു​ക​ൾ സ​ർ​ക്കാ​ർ വ​ഹി​ക്ക​ണം. കു​റ്റ​വാ​ളി​ക​ൾ​ക്ക് ക​ടു​ത്ത ശി​ക്ഷ ന​ൽ​ക​ണം. ആ​ളു​ക​ൾ ഇ​തു​പോ​ലു​ള്ള പ്ര​വൃ​ത്തി ചെ​യ്യു​ന്ന​തി​ൽ​നി​ന്ന് ശി​ക്ഷ​ക​ൾ അ​വ​രെ ഭ​യ​പ്പെ​ടു​ത്ത​ണം.

2013ന് ​ശേ​ഷം രാ​ജ്യ​ത്ത് ആ​സി​ഡ് ആ​ക്ര​മ​ണ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ആ​ശ​ങ്കാ​ജ​ന​ക​മാ​യ വ​ർ​ധ​ന​വാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. എ​ൻ​സി​ആ​ർ​ബി ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2021ൽ 176 ​കേ​സു​ക​ളും, 2022ൽ 202 ​കേ​സു​ക​ളും 2023, 2024 വ​ർ​ഷ​ങ്ങ​ളി​ൽ 207 കേ​സു​ക​ൾ വീ​ത​വും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ആ​സി​ഡ് ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​തി​നു പി​ന്നി​ലെ കാ​ര​ണം എ​ന്താ​ണെ​ന്നാ​ണ് താ​ങ്ക​ൾ ക​രു​തു​ന്ന​ത്?

ആ​സി​ഡു​ക​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭി​ക്കു​ന്നു; അ​ത് നി​യ​ന്ത്രി​ത​മ​ല്ല. ഇ​തി​ന്‍റെ വി​ല്പ​ന​യെ​ക്കു​റി​ച്ച് സു​പ്രീം കോ​ട​തി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ അ​ത് ന​ട​പ്പി​ലാ​ക്കു​ന്നി​ല്ല. ആ​സി​ഡ് വ​ള​രെ വി​ല​ക്കു​റ​വി​ൽ, ഇ​രു​പ​തു രൂ​പ​യ്ക്കു​വ​രെ ല​ഭി​ക്കു​ന്നു. ആ​സി​ഡു​ക​ൾ സാ​ധാ​ര​ണ​ക്കാ​ർ എ​ന്തൊ​ക്കെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​ണോ ഉ​പ​യോ​ഗി​ക്കു​ന്ന​ത്, അ​തി​നെ​ല്ലാം മ​റ്റ് ഉ​പാ​ധി​ക​ൾ മാ​ർ​ക്ക​റ്റി​ലു​ണ്ട്.

ബം​ഗ്ലാ​ദേ​ശി​ൽ ആ​സി​ഡ് വി​ല്പ​ന​യ്ക്ക് ക​ർ​ശ​ന നി​രീ​ക്ഷ​ണ​മു​ണ്ട്. അ​ന​ധി​കൃ​ത ആ​സി​ഡ് വി​ല്പ​ന അ​വി​ടെ​യി​ല്ല. അ​ങ്ങ​നെ ന​ട​ന്നാ​ൽ ക​ട സീ​ൽ ചെ​യ്ത് അ​ട​ച്ചു​പൂ​ട്ടും. അ​തു​കൊ​ണ്ടു​ത​ന്നെ കേ​സു​ക​ൾ കു​റ​വാ​ണ്. ഇ​ന്ത്യ​യും അ​തു​പോ​ലെ​യൊ​രു മാ​തൃ​ക പി​ന്തു​ട​ര​ണം. പ്ര​ണ​യ​നൈ​രാ​ശ്യം കാ​ര​ണം കൗ​മാ​ര​ക്കാ​രാ​യ ആ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ മേ​ൽ ആ​സി​ഡ് ഒ​ഴി​ക്കാ​ൻ മു​തി​രു​ന്നു​ണ്ട്.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണം ന​മ്മു​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ ആ​രം​ഭി​ക്കേ​ണ്ട​തു​ണ്ടോ?

സ്കൂ​ളു​ക​ളി​ൽ ജെ​ൻ​ഡ​ർ സെ​ൻ​സി​റ്റി​യെ​വി​റ്റി​യെ​പ്പ​റ്റി ക്ലാ​സു​ക​ളു​ണ്ടാ​ക​ണം. എ​തി​ർ​ലിം​ഗ​ത്തോ​ടു​ള്ള കു​ട്ടി​യോ​ട് എ​ങ്ങ​നെ സം​സാ​രി​ക്ക​ണം എ​ങ്ങ​നെ​യൊ​ക്കെ പെ​രു​മാ​റ​ണ​മെ​ന്ന​ത് സ്കൂ​ളു​ക​ളി​ൽ​വ​ച്ചു​ത​ന്നെ പ​ഠി​പ്പി​ച്ചു​കൊ​ടു​ക്കാ​ൻ സാ​ധി​ക്ക​ണം. ഇ​തി​നെ​പ്പ​റ്റി​യു​ള്ള പാ​ഠ​ങ്ങ​ളു​ണ്ടാ​ക​ണം. അ​ങ്ങ​നെ​വ​ന്നാ​ൽ എ​തി​ർ​ലിം​ഗ​ത്തി​ലു​ള്ള ആ​ളി​നോ​ട് കു​ട്ടി​ക​ൾ​ക്ക് കു​റ​ച്ച് ബ​ഹു​മാ​ന​മു​ണ്ടാ​കും. സ​മ​ത്വം, അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ എ​ന്നി​വ​യെ​പ്പ​റ്റി പെ​ൺ​കു​ട്ടി​ക​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ക്ക​ണം.

ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ കേ​സു​ക​ളി​ൽ വ​ലി​യൊ​രു പ​ങ്കും ഉ​ണ്ടാ​കു​ന്ന​ത്. ഒ​രു സ​മൂ​ഹം എ​ന്ന നി​ല​യി​ൽ ന​മ്മ​ൾ ന​മ്മ​ളെ​ത്ത​ന്നെ എ​ങ്ങ​നെ​യാ​ണ് മാ​റ്റി​യെ​ടു​ക്കേ​ണ്ട​ത്?

ആ​സി​ഡ് ആ​ക്ര​മ​ണ​ങ്ങ​ൾ പ്ര​ധാ​ന​മാ​യു​മു​ണ്ടാ​കു​ന്ന​ത് പ്ര​ണ​യ​ബ​ന്ധം ത​ക​രു​മ്പോ​ഴും ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ്. ര​ണ്ട് അ​വ​സ​ര​ങ്ങ​ളി​ലും സ്ത്രീ​ക​ളാ​ണ് എ​ല്ലാ കേ​സു​ക​ളി​ലും ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കി​ര​യാ​കു​ന്ന​ത്. പു​രു​ഷാ​ധി​പ​ത്യം അ​ന്നും ഇ​ന്നും എ​ന്നും നി​ല​നി​ൽ​ക്കു​ന്നു.

മാ​റ്റ​മു​ണ്ടാ​കേ​ണ്ട​ത് ന​മ്മു​ടെ വീ​ടു​ക​ളി​ൽ​നി​ന്നാ​ണ്. പെ​ൺ​കു​ട്ടി​ക​ളെ അ​ടു​ക്ക​ള​യു​ടെ​യും വീ​ട് കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്വം നാം ​ത​നി​യെ ഏ​ല്പി​ക്കു​ക​യാ​ണ്. പെ​ൺ​കു​ട്ടി​ക​ൾ ചെ​യ്യേ​ണ്ട​ത് ആ​ൺ​കു​ട്ടി​ക​ളും ചെ​യ്യേ​ണ്ട​താ​ണ്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ലൊ​ക്കെ വീ​ടു​ക​ളി​ൽ​നി​ന്നു​ത​ന്നെ മാ​റ്റ​മു​ണ്ടാ​യാ​ൽ അ​ത് പി​ൽ​ക്കാ​ല​ത്ത് സ​മൂ​ഹ​ത്തി​ലും വ​ലി​യ മാ​റ്റ​ത്തി​നു കാ​ര​ണ​മാ​കും.

ബ്രേ​വ് സോ​ൾ​സ് ഫൗ​ണ്ടേ​ഷ​ന് പി​ന്നി​ലെ ല​ക്ഷ്യം എ​ന്താ​ണ്, അ​തി​ന്‍റെ സ​ന്ദേ​ശം എ​ന്താ​ണ്?

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തെ അ​തി​ജീ​വി​ച്ച വ്യ​ക്തി എ​ന്ന നി​ല​യി​ൽ, സ്വ​ന്തം അ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഈ ​സം​ഘ​ട​ന​യ്ക്ക് രൂ​പം ന​ൽ​കി​യ​ത്. ഒ​രു ഇ​ര നേ​രി​ടു​ന്ന വ​ലി​യൊ​രു ശൂ​ന്യ​ത​യു​ണ്ട്-​എ​ങ്ങോ​ട്ട് പോ​ക​ണം, ആ​രെ സ​മീ​പി​ക്ക​ണം, ചി​കി​ത്സ​യ്ക്കും നി​യ​മ​പോ​രാ​ട്ട​ത്തി​നും എ​ങ്ങ​നെ പ​ണം ക​ണ്ടെ​ത്ത​ണം എ​ന്ന​റി​യാ​തെ അ​വ​ർ പ​ക​ച്ചു​നി​ൽ​ക്കും.

പ​ല​ർ​ക്കും വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണു​ണ്ടാ​കു​ന്ന​ത്. മു​ഴു​വ​ൻ സ​മ്പാ​ദ്യ​വും അ​വ​ർ​ക്ക് ചി​കി​ത്സ​യ്ക്കാ​യി മു​ട​ക്കേ​ണ്ടി വ​രു​ന്നു. പ​ല​ർ​ക്കും ആ​രും ജോ​ലി ന​ൽ​കു​ക​യു​മി​ല്ല. അ​വ​ർ​ക്ക് വ്യ​ക്തി​ത്വ​വും സ്വ​ന്തം ജീ​വി​ത​വും കൂ​ടി​യാ​ണ് ആ​ക്ര​മ​ണ​ത്തി​ലൂ​ടെ ന​ഷ്ട​മാ​കു​ന്ന​ത്.

ആ​ശു​പ​ത്രി​ക​ൾ ക​യ​റി​യി​റ​ങ്ങി​യും, കോ​ട​തി​ക​ളി​ൽ നീ​തി​ക്കാ​യി അ​ല​ഞ്ഞും ഞാ​ൻ അ​നു​ഭ​വി​ച്ച അ​തേ യാ​ത​ന​ക​ൾ മ​റ്റു പെ​ൺ​കു​ട്ടി​ക​ൾ അ​നു​ഭ​വി​ക്ക​രു​ത് എ​ന്ന ചി​ന്ത​യി​ൽ നി​ന്നാ​ണ് "ബ്രേ​വ് സോ​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ’ ജ​നി​ക്കു​ന്ന​ത്. അ​തി​ജീ​വി​ത​യ്ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ, താ​മ​സം, നി​യ​മ​സ​ഹാ​യം, കൗ​ൺ​സ​ലിം​ഗ് എ​ന്നി​വ​യെ​ല്ലാം ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം.

ഞ​ങ്ങ​ൾ​ക്ക് സ​മൂ​ഹ​ത്തി​നു ന​ൽ​കാ​നു​ള്ള സ​ന്ദേ​ശം വ്യ​ക്ത​മാ​ണ്: "ഞ​ങ്ങ​ൾ ഇ​ര​ക​ള​ല്ല, പോ​രാ​ളി​ക​ളാ​ണ്.' ആ​സി​ഡ് ഒ​ഴി​ച്ച് ഞ​ങ്ങ​ളു​ടെ മു​ഖം ന​ശി​പ്പി​ച്ച​വ​ർ​ക്ക് ഞ​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ളെ​യും ജീ​വി​ത​ത്തെ​യും ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​ര​ക​ളെ​ന്ന നി​ല​യി​ൽ സ​ഹ​താ​പം ഏ​റ്റു​വാ​ങ്ങാ​ന​ല്ല, മ​റി​ച്ച് ത​ല​യു​യ​ർ​ത്തി​പ്പി​ടി​ച്ച്, സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ഈ ​സ​മൂ​ഹ​ത്തി​ൽ ജീ​വി​ക്കാ​നാ​ണ് ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

ഒ​പ്പം, ഈ ​ക്രൂ​ര​ത​യ്ക്ക് കാ​ര​ണ​മാ​കു​ന്ന ചി​ന്താ​ഗ​തി​ക​ൾ​ക്കെ​തി​രേ​യും, വി​പ​ണി​യി​ലെ അ​നി​യ​ന്ത്രി​ത​മാ​യ ആ​സി​ഡ് വി​ൽ​പ​ന​യ്ക്കെ​തി​രേ​യും ഉ​ള്ള ശ​ക്ത​മാ​യ പോ​രാ​ട്ടം കൂ​ടി​യാ​ണ് ഞ​ങ്ങ​ളു​ടെ പ്ര​സ്ഥാ​നം.

SUNDAY DEEPIKA

സം​വി​ധാ​നം: കു​ഞ്ചാ​ക്കോ

മലയാള സിനിമയുടെ ചരിത്രത്തിന്‍റെ ഭാഗമായ കുഞ്ചാക്കോ ഓ​ർ​മ​യാ​യി​ട്ട് നാ​ളെ അ​ന്പ​തു വ​ർ​ഷം...

മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ര​ച​ന​യി​ൽ സു​വ​ർ​ണാ​ധ്യാ​യ​ങ്ങ​ളി​ൽ ര​ചി​ക്ക​പ്പെ​ടേ​ണ്ട അ​റു​പ​ത്തി​യ​ഞ്ചി​ൽ​പ്പ​രം സി​നി​മ​ക​ളു​ടെ രാ​ജ​ശി​ല്പി​യാ​ണ് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കു​ട്ട​നാ​ട്ടു​കാ​ര​നാ​യ പു​ളി​ങ്കു​ന്ന് മാ​ളി​യം​പു​ര​യ്ക്ക​ൽ കു​ഞ്ചാ​ക്കോ എ​ന്ന വ്യ​വ​സാ​യി​യും നി​ർ​മാ​താ​വും സം​വി​ധാ​യ​ക​നും. 1976 ജൂ​ണ്‍ 15ന് 64-ാം​വ​യ​സി​ൽ കു​ഞ്ചാ​ക്കോ ഓ​ർ​മ​യാ​യി. അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ൾ​ക്ക് പ്രേ​ക്ഷ​ക മ​ന​സു​ക​ളി​ൽ ഇ​ന്നും തി​ള​ക്കം.

ക​ർ​ഷ​ക​നും ഭൂ​വു​ട​മ​യും കു​ട്ട​നാ​ട്ടി​ലെ പേ​രു​കേ​ട്ട ജ​ന്മി​യു​മാ​യി​രു​ന്ന മാ​ണി ചാ​ക്കോ​യു​ടെ​യും ഏ​ലി​യാ​മ്മ​യു​ടെ​യും മ​ക​നാ​യി 1912 മേ​യ് മാ​സ​ത്തി​ലാ​ണ് കു​ഞ്ചാ​ക്കോ​യു​ടെ ജ​ന​നം. പി​താ​വി​ന്‍റെ നി​ര്യാ​ണ​ത്തി​നു​ശേ​ഷം ക​യ​ർ വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ഞ്ചാ​ക്കോ ആ​ല​പ്പു​ഴ​യി​ലെ​ത്തി. ഈ ​അ​വ​സ​ര​ത്തി​ലാ​ണ് വ്യ​വ​സാ​യി​യും സി​നി​മാ വി​ത​ര​ണ​ക്കാ​ര​നു​മാ​യ കെ.​വി. കോ​ശി​യു​മാ​യി കു​ഞ്ചാ​ക്കോ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ടി.​വി. തോ​മ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ഞ്ചാ​ക്കോ​യു​ടെ സൗ​ഹൃ​ദ​വ​ല​യം ക്ര​മേ​ണ വി​പു​ല​പ്പെ​ട്ടു. തു​ട​ർ​ന്ന് എ​ല്ലാ​വ​രു​ടെ​യും നി​ർ​ദ്ദേ​ശാ​നു​സ​ര​ണം 1947ൽ ​കു​ഞ്ചാ​ക്കോ​യു​ടെ മു​ഖ്യ പ​ങ്കാ​ളി​ത്ത​ത്തി​ൽ ഉ​ദ​യാ സ്റ്റു​ഡി​യോ സ്ഥാ​പി​ച്ചു. കേ​ര​ള​ത്തി​ലെ പ്ര​ഥ​മ ച​ല​ച്ചി​ത്ര നി​ർ​മാ​ണ സ്റ്റു​ഡി​യോ ആ​യി​രു​ന്നു അ​ത്.

ആ​ദ്യ സി​നി​മ​യു​ടെ പി​റ​വി

സ്റ്റു​ഡി​യോ തു​ട​ങ്ങി​യ​തി​നു​ശേ​ഷം കു​ഞ്ചാ​ക്കോ ഒ​രു സി​നി​മ​യെ​ടു​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​കി. കു​ട്ട​നാ​ടു രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ ര​ച​ന​യെ ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ച്ച "വെ​ള്ളി​ന​ക്ഷ​ത്രം' അ​ങ്ങ​നെ ഉ​ദ​യാ സ്റ്റു​ഡി​യോ​യു​ടെ ആ​ദ്യ സി​നി​മ​യും മ​ല​യാ​ള​ത്തി​ൽ നി​ർ​മി​ക്ക​പ്പെ​ട്ട അ​ഞ്ചാ​മ​ത്തെ സി​നി​മ​യു​മാ​യി. 1949ൽ ​പു​റ​ത്തി​റ​ങ്ങി​യ ഈ ​സി​നി​മ സം​വി​ധാ​നം ചെ​യ്ത​ത് ജ​ർ​മ​ൻ​കാ​ര​നാ​യ ഫെ​ലി​ക്സ് ജെ. ​ബെ​യ്സ് ആ​ണ്.

ആ​ല​പ്പി വി​ൻ​സെ​ന്‍റ്, ക​ണ്ടി​യൂ​ർ പ​ര​മേ​ശ്വ​ര​ൻ​കു​ട്ടി, കെ. ​രാ​മ​കൃ​ഷ്ണ​പി​ള്ള, മു​ള​വ​ന ജോ​സ​ഫ്, മി​സ് കു​മാ​രി, പി. ​ല​ളി​താ​ദേ​വി, പി.​എ. അം​ബു​ജം, ജാ​ന​മ്മ, മി​സി​സ് റോ​സ്, ലി​ല്ലി പു​ന്നൂ​രാ​ൻ എ​ന്നി​വ​രാ​യി​രു​ന്നു അ​ഭി​നേ​താ​ക്ക​ൾ. പ​ത്തു പാ​ട്ടു​ക​ൾ ഈ ​സി​നി​മ​യി​ൽ ചേ​ർ​ത്തി​രു​ന്നു. പൂ​ർ​ണ​മാ​യും കേ​ര​ള​ത്തി​ൽ​വ​ച്ച് ചി​ത്രീ​ക​രി​ച്ച ആ​ദ്യ മ​ല​യാ​ള സി​നി​മ​കൂ​ടി​യാ​യി​രു​ന്നു അ​ത്.

വെ​ള്ളി​ന​ക്ഷ​ത്ര​ത്തി​നു​ശേ​ഷം ഉ​ദ​യാ​യു​ടെ ബാ​ന​ർ കു​ഞ്ചാ​ക്കോ ര​ണ്ടു​വ​ർ​ഷം ഉ​പ​യോ​ഗി​ച്ചി​ല്ല. സു​ഹൃ​ത്ത് കോ​ശി​യു​മാ​യി ചേ​ർ​ന്ന് "കെ ​ആ​ൻ​ഡ് കെ ​പ്രൊ​ഡ​ക്‌​ഷ​ൻ​സ്' എ​ന്ന നി​ർ​മാ​ണ ക​ന്പ​നി സ്ഥാ​പി​ച്ചു. ത​മി​ഴി​ലും തെ​ലു​ങ്കി​ലും വ​ൻ​വി​ജ​യം നേ​ടി​യ ക​ഥാ​ത​ന്തു വി​ല​യ്ക്കു​വാ​ങ്ങി "ന​ല്ല ത​ങ്ക' എ​ന്ന പേ​രി​ൽ സി​നി​മ നി​ർ​മി​ച്ചു. മ​ല​യാ​ള​ത്തി​ലും വി​ജ​യ​ക​ര​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ച "ന​ല്ല ത​ങ്ക'​യു​ടെ സം​വി​ധാ​യ​ക​ൻ പി.​വി. കൃ​ഷ്ണ​യ്യ​രാ​യി​രു​ന്നു. അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, വൈ​ക്കം മ​ണി, മു​തു​കു​ളം രാ​ഘ​വ​ൻ​പി​ള്ള, എ​സ്.​പി. പി​ള്ള, മി​സ് കു​മാ​രി, ജ​ഗ​ദ​മ്മ, ത​ങ്ക​മ്മ, ബേ​ബി ഗി​രി​ജ എ​ന്നി​വ​രാ​യി​രു​ന്നു അ​ഭി​നേ​താ​ക്ക​ൾ.

ജീ​വി​ത​നൗ​ക​യി​ൽ

"ന​ല്ല ത​ങ്ക' വി​ജ​യം ന​ൽ​കി​യ ആ​വേ​ശ​മു​ൾ​ക്കൊ​ണ്ട് കു​ഞ്ചാ​ക്കോ​യും കോ​ശി​യും ചേ​ർ​ന്ന് അ​ടു​ത്ത സി​നി​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​യെ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന "ജീ​വി​ത​നൗ​ക' 1951 മാ​ർ​ച്ചി​ൽ റി​ലീ​സാ​യി. കേ​ര​ള​ത്തി​ൽ മാ​സ​ങ്ങ​ളോ​ളം പ്ര​ദ​ർ​ശി​പ്പി​ച്ച ഈ ​ചി​ത്രം കോ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫി​ലിം ഡി​സ്ട്രി​ബ്യൂ​ഷ​ൻ ക​ന്പ​നി​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ചി​ത്ര​ത്തി​ന്‍റെ വ​ൻ സ്വീ​കാ​ര്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മ​റ്റു ഭാ​ഷ​ക​ളി​ലും ജീ​വി​ത​നൗ​ക നി​ർ​മി​ക്ക​പ്പെ​ട്ടു.

തി​ക്കു​റി​ശി സു​കു​മാ​ര​ൻ നാ​യ​രും ബി.​എ​സ്. സ​രോ​ജ​യു​മാ​യി​രു​ന്നു നാ​യ​ക​നും നാ​യി​ക​യും. കെ. ​വെ​ന്പു സം​വി​ധാ​നം ചെ​യ്ത ഈ ​സി​നി​മ​യു​ടെ നി​ർ​മാ​ണ​ത്തി​ൽ മാ​ത്ര​മ​ല്ല സം​വി​ധാ​ന​രം​ഗ​ത്തും കു​ഞ്ചാ​ക്കോ ത​ന്‍റെ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു. ത​ന്‍റെ​യു​ള്ളി​ൽ ഒ​രു സം​വി​ധാ​യ​ക​നു​ണ്ടെ​ന്ന് കു​ഞ്ചാ​ക്കോ തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു. സി​നി​മ​യി​ലെ ആ​ന​ത്ത​ല​യോ​ളം വെ​ണ്ണ​ത​രാ​മെ​ടാ... എ​ന്ന പാ​ട്ടി​ന്‍റെ സീ​നു​ക​ൾ സം​വി​ധാ​നം​ചെ​യ്ത​ത് അ​ദ്ദേ​ഹ​മാ​യി​രു​ന്നു.

"ജീ​വി​ത​നൗ​ക'​യ്ക്കു ശേ​ഷം കെ ​ആ​ൻ​ഡ് കെ ​പ്രൊ​ഡ​ക്‌​ഷ​സ് "വി​ശ​പ്പി​ന്‍റെ വി​ളി' എ​ന്ന സി​നി​മ​യു​ടെ നി​ർ​മാ​ണ​മാ​രം​ഭി​ച്ചു. മോ​ഹ​ൻ റാ​വു എ​ന്ന തെ​ലു​ങ്കു സം​വി​ധാ​യ​ക​നാ​യി​രു​ന്നു ഈ ​ചി​ത്രം ഒ​രു​ക്കി​യ​ത്. കെ. ​വെ​ന്പു​വി​നെ സം​വി​ധാ​യ​ക​നാ​ക്കാ​ൻ കു​ഞ്ചാ​ക്കോ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ങ്കി​ലും കെ.​വി. കോ​ശി അ​തി​നു സ​മ്മ​തം​മൂ​ളി​യി​ല്ല. കോ​ശി​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​ക്കു​ന്നു​വെ​ന്ന​തി​ന്‍റെ സൂ​ച​ന കൂ​ടി​യാ​യി​രു​ന്നു അ​ത്. ചി​ത്രീ​ക​ര​ണ​വേ​ള​യി​ൽ കു​ഞ്ചാ​ക്കോ​യു​ടെ സം​വി​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ മോ​ഹ​ൻ റാ​വു പ​രി​ഗ​ണി​ച്ച​തേ​യി​ല്ല. ഇ​ത് കു​ഞ്ചാ​ക്കോ​യി​ൽ വേ​ദ​ന​യു​ള​വാ​ക്കി.

"വി​ശ​പ്പി​ന്‍റെ വി​ളി' ചി​ത്രീ​ക​ര​ണം തീ​രു​ന്ന​തി​നു​മു​ന്പേ ഉ​ദ​യാ​യു​ടെ പേ​രി​ൽ കു​ഞ്ചാ​ക്കോ അ​ടു​ത്ത സി​നി​മ നി​ർ​മി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. വി​ശ​പ്പി​ന്‍റെ വി​ളി​യി​ലെ നാ​യ​ക​നാ​യ പ്രേം​ന​സീ​ർ ത​ന്നെ​യാ​യി​രു​ന്നു "അ​ച്ഛ​ൻ' എ​ന്ന ആ ​ചി​ത്ര​ത്തി​ലേ​യും നാ​യ​ക​ൻ. കെ. ​വെ​ന്പു​വി​നെ സം​വി​ധാ​യ​ക​നാ​യി നി​ശ്ച​യി​ച്ചു​വെ​ങ്കി​ലും അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വെ​ന്പു​വി​ന്‍റെ മു​ഖ്യ സ​ഹാ​യി​യാ​യ എം.​ആ​ർ.​എ​സ്. മ​ണി​യെ കു​ഞ്ചാ​ക്കോ സം​വി​ധാ​ന​ച്ചു​മ​ത​ല ഏ​ൽ​പ്പി​ച്ചു. വി​ശ​പ്പി​ന്‍റെ വി​ളി​യി​ലെ ഒ​ട്ടു​മി​ക്ക അ​ഭി​നേ​താ​ക്ക​ളും അ​ച്ഛ​നി​ൽ അ​ഭി​ന​യി​ക്കാ​നെ​ത്തി. സി​നി​മ വി​ത​ര​ണം​ചെ​യ്യാ​ൻ എ​ക്സ​ൽ പ്രൊ​ഡ​ക്‌​ഷ​ൻ​സ് എ​ന്ന ക​ന്പ​നി​യും കു​ഞ്ചാ​ക്കോ തു​ട​ങ്ങി. വി​ശ​പ്പി​ന്‍റെ വി​ളി 1957 ഓ​ഗ​സ്റ്റി​ലും അ​ച്ഛ​ൻ ഡി​സം​ബ​റി​ലും റി​ലീ​സ് ചെ​യ്തു. ര​ണ്ടും വി​ജ​യം നേ​ടി. ഇ​തോ​ടെ കെ.​വി. -കു​ഞ്ചാ​ക്കോ കൂ​ട്ടു​കെ​ട്ട് ത​ക​ർ​ന്നു.

വ​ഴി​ത്തി​രി​വാ​യി കി​ട​പ്പാ​ടം

അ​ച്ഛ​ന്‍റെ വി​ജ​യ​ത്തി​നു​ശേ​ഷം കു​ഞ്ചാ​ക്കോ "അ​വ​ൻ വ​രു​ന്നു' എ​ന്ന സി​നി​മ​യു​ടെ നി​ർ​മാ​ണം തു​ട​ങ്ങി. ഇ​തി​ന്‍റെ ക​ഥ ഒ​രു​ക്കി​യ​ത് കു​ഞ്ചാ​ക്കോ ത​ന്നെ​യാ​യി​രു​ന്നു. പ്രേം​ന​സീ​റും, കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ നാ​യ​രും മു​ത്ത​യ്യ​യും മി​സ് കു​മാ​രി​യും അ​ഭി​ന​യി​ച്ച ഈ ​സി​നി​മ​യും വാ​ണി​ജ്യ​വി​ജ​യം നേ​ടി. നേ​ര​ത്തേ അ​ച്ഛ​നി​ൽ അ​ഭി​ന​യി​പ്പി​ച്ച കു​ഞ്ചാ​ക്കോ​യു​ടെ മ​ക​ൻ ബോ​ബ​ൻ കു​ഞ്ചാ​ക്കോ ഇ​തി​ലും ബാ​ല​വേ​ഷം കൈ​കാ​ര്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് പു​തി​യ ചി​ത്ര​മാ​യ "കി​ട​പ്പാ​ട'​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ച്ചു. കു​ഞ്ചാ​ക്കോ എ​ഴു​തി​യ ക​ഥ സം​വി​ധാ​നം ചെ​യ്ത​ത് എം.​ആ​ർ.​എ​സ്. മ​ണി​ത​ന്നെ​യാ​ണ്.

പ്രേം​ന​സീ​റും തി​ക്കു​റി​ശി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ൻ​താ​ര​നി​ര​യാ​ണ് ആ ​ചി​ത്ര​ത്തി​ലും ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ലും പ​രാ​ജ​യ​മാ​യി. അ​തോ​ടെ സി​നി​മാ നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ച് ഉ​ദ​യാ സ്റ്റു​ഡി​യോ പൂ​ട്ടി. കു​ഞ്ചാ​ക്കോ ത​ടി​വ്യ​വ​സാ​യ​ത്തി​നാ​യി നി​ല​ന്പൂ​രി​ലേ​ക്ക് പോ​യി. ഇ​തി​നി​ട​യി​ൽ പി. ​സു​ബ്ര​ഹ്മ​ണ്യം തി​രു​വ​ന​ന്ത​പു​ര​ത്ത് "മെ​രി​ലാ​ൻ​ഡ്' സ്റ്റു​ഡി​യോ സ്ഥാ​പി​ച്ച് സി​നി​മാ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യി​രു​ന്നു. കു​ഞ്ചാ​ക്കോ​യു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞ കെ.​വി. കോ​ശി മെ​രി​ലാ​ൻ​ഡു​മാ​യി സ​ഹ​ക​രി​ച്ചു​തു​ട​ങ്ങി.

1957ൽ ​പ്ര​ഥ​മ ക​മ്യൂ​ണി​സ്റ്റ് മ​ന്ത്രി​സ​ഭ ഇ.​എം.​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​വി​ൽ​വ​ന്നു. 1959ൽ ​നി​ല​ന്പൂ​രി​ൽ റ​ബ​ർ​കൃ​ഷി​യും കൂ​പ്പു​ലേ​ല​വു​മാ​യി ക​ഴി​ഞ്ഞു​വ​ന്ന കു​ഞ്ചാ​ക്കോ​യ്ക്ക് സു​ഹൃ​ത്തും ഇ.​എം.​എ​സ്. മ​ന്ത്രി​സ​ഭ​യി​ലെ വ്യ​വ​സാ​യ മ​ന്ത്രി​യു​മാ​യി​രു​ന്ന ടി.​വി. തോ​മ​സി​ന്‍റെ ഒ​രു സ​ന്ദേ​ശ​മെ​ത്തി. ഉ​ദ​യാ സ്റ്റു​ഡി​യോ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നാ​യി ഉ​ട​ൻ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​വ​ര​ണം എ​ന്ന​താ​യി​രു​ന്നു സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. കു​ഞ്ചാ​ക്കോ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. ഉ​ദ​യാ സ്റ്റു​ഡി​യോ വീ​ണ്ടും തു​റ​ക്കാ​നും സി​നി​മ​യെ​ടു​ക്കാ​നും​വേ​ണ്ട സാ​ന്പ​ത്തി​ക​മാ​യ പി​ന്തു​ണ സ​ർ​ക്കാ​ർ ചെ​യ്തു​കൊ​ടു​ക്കാ​മെ​ന്ന് ടി.​വി. തോ​മ​സ് വാ​ഗ്ദാ​നം ചെ​യ്തു. അ​ങ്ങ​നെ വീ​ണ്ടും സി​നി​മാ​നി​ർ​മാ​ണം തു​ട​ങ്ങാ​ൻ കു​ഞ്ചാ​ക്കോ തീ​രു​മാ​നി​ച്ചു.

ക​ഥ​തേ​ടി...

സി​നി​മ​യ്ക്കു​വേ​ണ്ടി ക​ഥ അ​ന്വേ​ഷി​ക്കാ​ൻ തു​ട​ങ്ങി. സു​ഹൃ​ത്തു​ക്ക​ളോ​ടും പ​രി​ച​യ​ക്കാ​രോ​ടും സി​നി​മ​യ്ക്കു പ​റ്റി​യ ക​ഥ തേ​ടി​പ്പി​ടി​ക്ക​ണ​മെ​ന്നു​ള്ള നി​ർ​ദേ​ശ​വും കൊ​ടു​ത്തു. ഉ​റ്റ​സു​ഹൃ​ത്തും കു​ടും​ബ ഡോ​ക്ട​റു​മാ​യ രാ​മ​ച​ന്ദ്ര​ൻ ഒ​രു നോ​വ​ൽ കൊ​ടു​ത്തു. മൊ​യ്തു പ​ടി​യ​ത്തി​ന്‍റെ ക​ഥ​യാ​ണ് സി​നി​മ​യ്ക്ക് പ​റ്റും- ഡോ​ക്ട​ർ പ​റ​ഞ്ഞു. കു​ഞ്ചാ​ക്കോ​യും നോ​വ​ൽ വാ​യി​ച്ചു. ത​ര​ക്കേ​ടി​ല്ല. മ​റ്റു സു​ഹൃ​ത്തു​ക്ക​ളും വാ​യി​ച്ച് ന​ല്ല അ​ഭി​പ്രാ​യം പ​റ​ഞ്ഞ​പ്പോ​ൾ മ​റ്റൊ​ന്നും​ചി​ന്തി​ക്കാ​തെ അ​തു​ത​ന്നെ സി​നി​മ​യാ​ക്കാ​ൻ കു​ഞ്ചാ​ക്കോ തീ​രു​മാ​നി​ച്ചു.

"ഉ​മ്മ' എ​ന്നു പേ​രു​ള്ള ആ ​നോ​വ​ൽ മ​ല​ബാ​ർ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഒ​രു മു​സ്ലീം ക​ഥ​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ഞ്ചാ​ക്കോ നോ​വ​ലി​സ്റ്റ് മൊ​യ്തു പ​ടി​യ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​വ​ശം ഉ​മ്മ​യു​ടെ സി​നി​മാ സ്ക്രി​പ്റ്റും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ സ്ക്രി​പ്റ്റ് വാ​യി​ച്ച​പ്പോ​ൾ കു​ഞ്ചാ​ക്കോ​യ​ക്ക് അ​തി​ൽ തൃ​പ്തി​തോ​ന്നി​യി​ല്ല. ക​ഥ​മാ​ത്രം സ്വീ​ക​രി​ച്ച് കു​ഞ്ചാ​ക്കോ സ്ക്രി​പ്റ്റ് തി​രി​ച്ചു​കൊ​ടു​ത്തു. തി​ര​ക്ക​ഥാ​കൃ​ത്തി​നാ​യു​ള്ള അ​ന്വേ​ഷ​ണ​മാ​യി​രു​ന്നു പി​ന്നീ​ട്. മ​റ്റൊ​രു ക​ഥാ​കൃ​ത്തി​നെ​ക്കൊ​ണ്ട് എ​ഴു​തി​ച്ചെ​ങ്കി​ലും അ​തും ശ​രി​യാ​യി​ല്ല. മു​സ്ലിം ഭാ​ഷാ​ശൈ​ലി​യാ​യി​രു​ന്നു പ്ര​ശ്നം. അ​പ്പോ​ഴാ​ണ് ഉ​ദ​യാ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ന​ട​നും പ്രൊ​ഡ​ക്‌​ഷ​ൻ മാ​നേ​ജ​രു​മാ​യ ജോ​ൺ നാ​ട​ക​കൃ​ത്താ​യ ശാ​രം​ഗ​പാ​ണി​യു​ടെ കാ​ര്യം പ​റ​യു​ന്ന​ത്.

1950 മു​ത​ൽ നാ​ട​ക​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ശാ​രം​ഗ​പാ​ണി ഒ​രു ത​യ്യ​ൽ​ക്കാ​ര​ൻ​കൂ​ടി​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ലെ റ​ബ​ർ ഫാ​ക്ട​റി​യി​ൽ ജോ​ലി​യു​മു​ണ്ട്. ശാ​രം​ഗ​പാ​ണി​യു​ടെ "ചി​ല​ന്പൊ​ലി' എ​ന്ന നാ​ട​കം സ​ർ​ക്കാ​ർ ന​ട​ത്തി​യ നാ​ട​ക​മേ​ള​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ഹി​ന്ദു- മു​സ്ലിം മൈ​ത്രി​യു​ടെ സ​ന്ദേ​ശ​മു​ൾ​ക്കൊ​ള്ളു​ന്ന നാ​ട​ക​മാ​യി​രു​ന്നു അ​ത്. ആ ​നാ​ട​ക​ത്തി​ലെ പ്ര​ധാ​ന ന​ട​നാ​യി​രു​ന്നു ജോ​ൺ. മു​സ്ലിം ഭാ​ഷ​യും പ്ര​യോ​ഗ​ങ്ങ​ളും ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്യാ​ൻ​ശാ​രം​ഗ​പാ​ണി​ക്കു ക​ഴി​യു​മെ​ന്നു ജോ​ണി​ന് അ​റി​യാ​മാ​യി​രു​ന്നു.

ശാ​രം​ഗ​പാ​ണി​യെ കു​ഞ്ചാ​ക്കോ ക്ഷ​ണി​ച്ചു​വ​രു​ത്തി. മു​സ്ലിം ഭാ​ഷ അ​റി​യാ​മ​ല്ലോ, അ​താ​ണെ​നി​ക്കു​വേ​ണ്ട​ത്- കു​ഞ്ചാ​ക്കോ പ​റ​ഞ്ഞു. മൊ​യ്തു പാ​ടി​യ​ത്ത് എ​ഴു​തി​യ ഉ​മ്മ​യു​ടെ നാ​ലു സീ​നു​ക​ൾ ശാ​രം​ഗ​പാ​ണി​യെ ഏ​ല്പി​ച്ചു. ഇ​തി​ലെ സം​ഭാ​ഷ​ണ​ങ്ങ​ൾ മു​സ്ലിം ശൈ​ലി​യി​ലാ​ക്ക​ണം എ​ന്നു നി​ർ​ദേ​ശി​ച്ച് സ്റ്റു​ഡി​യോ​യി​ലെ മു​റി​യി​ൽ ഇ​രു​ത്തി. ഒ​രു മ​ണി​ക്കൂ​ർ​കൊ​ണ്ട് ശാ​രം​ഗ​പാ​ണി ത​ന്‍റെ ജോ​ലി പൂ​ർ​ത്തി​യാ​ക്കി. എ​ഴു​ത്ത് ഇ​ഷ്ട​പ്പെ​ട്ട കു​ഞ്ചാ​ക്കോ ഉ​മ്മ​യു​ടെ മു​ഴു​വ​ൻ സ്ക്രി​പ്റ്റ് വ​ർ​ക്കും ശാ​രം​ഗ​പാ​ണി​യെ ഏ​ല്പി​ക്കു​ക​യും ഉ​ദ​യാ​യു​ടെ സ്ഥി​രം സ്ക്രി​പ്റ്റ് റൈ​റ്റ​റാ​യി നി​യ​മി​ക്കു​ക​യും ചെ​യ്തു.

ഉ​മ്മ​യു​ടെ സം​വി​ധാ​ന ചു​മ​ത​ല കു​ഞ്ചാ​ക്കോ​ത​ന്നെ ഏ​റ്റെ​ടു​ത്തു. ഉ​ദ​യാ സ്റ്റു​ഡി​യോ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ഉ​മ്മ ചി​ത്രീ​ക​രി​ച്ച​ത്. തി​ക്കു​റി​ശി, എ​സ്.​പി. പി​ള്ള, ബ​ഹ​ദൂ​ർ, ഉ​മ്മ​ർ, ബി.​എ​സ്. സ​രോ​ജ, കാ​ഞ്ച​ന, രാ​ജ​ൻ പി. ​ദേ​വി​ന്‍റെ പി​താ​വ് എ​സ്.​ജെ. ദേ​വ്, നി​ർ​മ​ലാ ദേ​വി, നാ​ട​ക​കൃ​ത്തും സി​നി​മാ ര​ച​യി​താ​വു​മാ​യ എ​സ്.​എ​ൽ. പു​രം സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​രാ​യി​രു​ന്നു അ​ഭി​നേ​താ​ക്ക​ൾ. ഉ​ദ​യാ​യു​ടെ ആ​ദ്യ സി​നി​മ​യാ​യ വെ​ള്ളി​ന​ക്ഷ​ത്രം മു​ത​ൽ കാ​മ​റ അ​സി​സ്റ്റ​ന്‍റാ​യി​രു​ന്ന ടി.​എ​ൻ. കൃ​ഷ്ണ​ൻ​കു​ട്ടി​യെ ചി​ത്രീ​ക​ര​ണ​ച്ചു​മ​ത​ല ഏ​ല്പി​ച്ചു.

വ​സ്ത്രാ​ല​ങ്കാ​രം നി​ർ​വ​ഹി​ച്ച​ത് ത​യ്യ​ൽ​ക്കാ​ര​ൻ​കൂ​ടി​യാ​യ ശാ​രം​ഗ​പാ​ണി​യാ​യി​രു​ന്നു. പി. ​ഭാ​സ്ക​ര​ൻ - ബാ​ബു​രാ​ജ് ടീ​മാ​യി​രു​ന്നു ഗാ​ന​ശി​ല്പി​ക​ൾ. ഉ​മ്മ വ​ൻ പ്ര​ദ​ർ​ശ​ന​വി​ജ​യ​മാ​ണ് നേ​ടി​യ​ത്. ഗാ​ന​ങ്ങ​ളും ജ​ന​പ്രി​യ​മാ​യി. മി​ക​ച്ച സം​വി​ധാ​യ​ക​നെ​ന്ന അം​ഗീ​കാ​രം കു​ഞ്ചാ​ക്കോ​യ്ക്ക് തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​കം ന​ൽ​കു​ക​യും ചെ​യ്തു. കു​ഞ്ചാ​ക്കോ എ​ന്ന സം​വി​ധാ​യ​ക​നും ഉ​ദ​യാ സ്റ്റു​ഡി​യോ​യും പു​ല​ർ​കാ​ല​ത്ത് കൂ​വി​യു​ണ​ർ​ത്തു​ന്ന ഉ​ദ​യാ സ്റ്റു​ഡി​യോ​യു​ടെ പൂ​വ​ൻ​കോ​ഴി​യു​ടെ മു​ദ്ര​യും സി​നി​മാ​സ്വാ​ദ​ക​രു​ടെ മ​ന​സു​ക​ളി​ൽ സ്ഥി​ര​പ്ര​തി​ഷ്ഠ നേ​ടു​ക​യാ​യി​രു​ന്നു.

ഉ​മ്മ​യ്ക്കു ശേ​ഷം ഉ​ദ​യാ സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ കു​ഞ്ചാ​ക്കോ സം​വി​ധാ​നം​ചെ​യ്ത ര​ണ്ടു സി​നി​മ​ക​ൾ ആ ​വ​ർ​ഷം (1960) പു​റ​ത്തു​വ​ന്നു. "സീ​ത', "നീ​ലി​സാ​ലി' എ​ന്നി​വ. 1961 ലാ​ണ് വ​ട​ക്ക​ൻ​പാ​ട്ടു​ക​ഥ​ക​ളി​ലേ​ക്ക് കു​ഞ്ചാ​ക്കോ​യു​ടെ ശ്ര​ദ്ധ​തി​രി​ഞ്ഞ​ത്. അ​ങ്ങ​നെ മ​ല​യാ​ള സി​നി​മ​യി​ലെ ആ​ദ്യ വ​ട​ക്ക​ൻ​പാ​ട്ടു സി​നി​മ​യാ​യ "ഉ​ണ്ണി​യാ​ർ​ച്ച' കു​ഞ്ചാ​ക്കോ സം​വി​ധാ​നം ചെ​യ്തു. തു​ട​ർ​ന്ന് "കൃ​ഷ്ണ​കു​ചേ​ല', "പാ​ലാ​ട്ടു​കോ​മ​ൻ', "ഭാ​ര്യ', "ക​ട​ല​മ്മ', "റ​ബേ​ക്ക', "പ​ഴ​ശ്ശി​രാ​ജ', "അ​യി​ഷ', "ഇ​ണ​പ്രാ​വു​ക​ൾ', "ശ​കു​ന്ത​ള', "ജ​യി​ൽ', "അ​നാ​ർ​ക്ക​ലി', "തി​ലോ​ത്ത​മ', "മൈ​ന​ത്ത​രു​വി കൊ​ല​ക്കേ​സ്', "ക​സ​വു​ത​ട്ടം', "തി​രി​ച്ച​ടി', "പു​ന്ന​പ്ര വ​യ​ലാ​ർ', "കൊ​ടു​ങ്ങ​ല്ലൂ​ര​മ്മ', "സൂ​സി', "കൂ​ട്ടു​കു​ടും​ബം', "പേ​ൾ​വ്യൂ', "ദ​ത്തു​പു​ത്ര​ൻ', "ഒ​തേ​ന​ന്‍റെ മ​ക​ൻ', "പ​ഞ്ച​വ​ൻ​കാ​ട്', "ആ​രോ​മ​ലു​ണ്ണി', "പോ​സ്റ്റു​മാ​നെ കാ​ണാ​നി​ല്ല', "പൊ​ന്നാ​പു​രം കോ​ട്ട', "തേ​ന​രു​വി', "പാ​വ​ങ്ങ​ൾ പെ​ണ്ണു​ങ്ങ​ൾ', "ദു​ർ​ഗാ', "തു​ന്പോ​ലാ​ർ​ച്ച', "മാ​നി​ഷാ​ദ', "നീ​ല​പ്പൊ​ന്മാ​ൻ', "ധ​ർ​മ്മ​ക്ഷേ​ത്രേ കു​രു​ക്ഷേ​ത്രേ', "ചീ​ന​വ​ല', "ചെ​ന്നാ​യ വ​ള​ർ​ത്തി​യ കു​ട്ടി', "മ​ല്ല​നും മാ​തേ​വ​നും', "ക​ണ്ണ​പ്പ​നു​ണ്ണി' എ​ന്നി​വ​യെ​ല്ലാം കു​ഞ്ചാ​ക്കോ​യു​ടെ സം​വി​ധാ​ന​ത്തി​ൽ വാ​ണി​ജ്യ​വി​ജ​യം നേ​ടി​യ സി​നി​മ​ക​ളാ​യി​രു​ന്നു. ഈ ​കാ​ല​യ​ള​വി​ൽ ഉ​ദ​യാ നി​ർ​മി​ച്ച പ​ല സി​നി​മ​ക​ളും സം​വി​ധാ​നം ചെ​യ്യാ​ൻ മ​റ്റു സം​വി​ധാ​യ​ക​രെ​യും കു​ഞ്ചാ​ക്കോ ക്ഷ​ണി​ച്ചി​രു​ന്നു. എം. ​കൃ​ഷ്ണ​ൻ നാ​യ​ർ (കാ​ട്ടു​തു​ള​സി, ജ്വാ​ല, താ​ര, അ​ഗ്നി​മൃ​ഗം), തോ​പ്പി​ൽ​ഭാ​സി (ഒ​രു സു​ന്ദ​രി​യു​ടെ ക​ഥ, നി​ങ്ങ​ളെ​ന്നെ ക​മ്യൂ​ണി​സ്റ്റാ​ക്കി), എ. ​വി​ൻ​സെ​ന്‍റ് (ഗ​ന്ധ​ർ​വ്വ​ക്ഷേ​ത്രം), കെ. ​ര​ഘു​നാ​ഥ് (ലോ​റാ നീ ​എ​വി​ടെ) എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളും കു​ഞ്ചാ​ക്കോ​യ്ക്ക് വാ​ണി​ജ്യ​വി​ജ​യം നേ​ടി​കൊ​ടു​ത്തു.

ഇ​ഷ്ട​നാ​യ​ക​ൻ

പ്രേം​ന​സീ​റാ​യി​രു​ന്നു കു​ഞ്ചാ​ക്കോ​യു​ടെ ഇ​ഷ്ട​നാ​യ​ക​ൻ. അ​തു​കൊ​ണ്ടു​ത​ന്നെ പ്രേം​ന​സീ​ർ ഉ​ദ​യാ​യു​ടെ ക​ന്പ​നി ഹീ​റോ ആ​യി. പ്രേം​ന​സീ​റി​നോ​ടു​ള്ള പ്രി​യം​കൊ​ണ്ട് ഉ​ദ​യാ സ്റ്റു​ഡി​യോ​യ്ക്കു​ള്ളി​ൽ കു​ഞ്ചാ​ക്കോ ഒ​രു പ്രേം​ന​സീ​ർ കോ​ട്ടേ​ജും സ്ഥാ​പി​ച്ചു. ഒ​ട്ടേ​റെ പ്ര​ഗ​ത്ഭ ക​ലാ​കാ​ര​ന്മാ​ർ​ക്ക് ആ​ദ്യ​ത്തെ അ​വ​സ​രം ന​ൽ​കി​യ​ത് കു​ഞ്ചാ​ക്കോ ആ​യി​രു​ന്നു. അ​ഭ​യ​ദേ​വ്, വി. ​ദ​ക്ഷി​ണാ​മൂ​ർ​ത്തി, ശാ​രം​ഗ​പാ​ണി, മി​സ്. കു​മാ​രി, എ​സ്.​പി. പി​ള്ള, ബി.​എ. ചി​ദം​ബ​ര​നാ​ഥ്, വി​ജ​യ​ശ്രീ എ​ന്നി​ങ്ങ​നെ ഒ​ട്ട​നേ​കം ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും മ​ല​യാ​ള സി​നി​മ​യ്ക്കു​ള്ള കു​ഞ്ചാ​ക്കോ​യു​ടെ സം​ഭാ​വ​ന​ക​ളാ​യി​രു​ന്നു.

സി​നി​മ​യി​ൽ മു​ഴു​കി​യി​രി​ക്കേ അ​ന്ത്യം

"ക​ണ്ണ​പ്പ​നു​ണ്ണി' എ​ന്ന സി​നി​മ​യു​ടെ അ​വ​സാ​ന മി​നു​ക്കു​പ​ണി​യി​ൽ വ്യാ​പൃ​ത​നാ​യി​രി​ക്കേ മ​ദ്രാ​സി​ലെ സ്വ​വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു കു​ഞ്ചാ​ക്കോ​യു​ടെ അ​ന്ത്യം- 1976 ജൂ​ണ്‍ പ​തി​ന​ഞ്ചി​ന്. ഒ​രു ച​ല​ച്ചി​ത്ര​പ്ര​തി​ഭ​യു​ടെ അ​സ്ത​മ​യ​മാ​യി​രു​ന്നു അ​ത്. അ​ഡ്വ. അ​ന്ന​മ്മ കു​ഞ്ചാ​ക്കോ ആ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: ബോ​ബ​ൻ കു​ഞ്ചാ​ക്കോ, മോ​ളി, ജെ​സി, സു​മി.

കു​ഞ്ചാ​ക്കോ​യു​ടെ മ​ര​ണ​ത്തി​നു​ശേ​ഷം മ​ക​ൻ ബോ​ബ​ൻ കു​ഞ്ചാ​ക്കോ ഏ​താ​നും സി​നി​മ​ക​ൾ​കൂ​ടി നി​ർ​മി​ച്ചു. 1986ൽ ​ഉ​ദ​യാ സ്റ്റു​ഡി​യോ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ചു. "അ​ന​ശ്വ​ര ഗാ​ന​ങ്ങ​ൾ' ആ​യി​രു​ന്നു അ​വ​സാ​ന​ചി​ത്രം. 2016ൽ ​പൗ​ത്ര​നും ന​ട​നു​മാ​യ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ​യാ​യ്ക്ക് ന​വ​ജീ​വ​ൻ ന​ൽ​കി. ച​ല​ച്ചി​ത്ര​രം​ഗ​ത്ത് ആ​രോ​ഗ്യ​പ​ര​മാ​യ മ​ത്സ​ര​മാ​യി​രു​ന്നു ഉ​ദ​യാ​യും മെ​രി​ലാ​ന്‍റ് സ്റ്റു​ഡി​യോ​യും ത​മ്മി​ലു​ണ്ടാ​യി​യി​രു​ന്ന​ത്.

കു​ഞ്ചാ​ക്കോ​യു​ടെ മ​ര​ണ​മ​റി​ഞ്ഞ് പി. ​സു​ബ്ര​ഹ്മ​ണ്യം അ​നു​ശോ​ച​ന​സ​ന്ദേ​ശ​ത്തി​ൽ ഇ​ങ്ങ​നെ പ​റ​ഞ്ഞു: ""ഞ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം യ​ഥാ​ർ​ഥ​ത്തി​ൽ സൗ​ഹാ​ർ​ദ​പ​ര​മാ​യി​രു​ന്നു. ചി​ല ത​ല്പ​ര​ക​ക്ഷി​ക​ളാ​ണ് ഞ​ങ്ങ​ൾ ത​മ്മി​ൽ ശ​ത്രു​ത​യു​ണ്ടെ​ന്ന ത​ര​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. അ​ദ്ദേ​ഹം നി​ർ​മി​ച്ച് സം​വി​ധാ​നം​ചെ​യ്ത സി​നി​മ​ക​ൾ ഞാ​ൻ ക​ണ്ട് അ​ഭി​പ്രാ​യം അ​റി​യി​ക്കാ​റു​ണ്ട്, എ​ന്‍റെ സി​നി​മ​ക​ൾ​ക്ക് അ​ദ്ദേ​ഹ​വും. പ്ര​തി​ഭാ​ശാ​ലി​യാ​യ ഒ​രു സം​വി​ധാ​യ​ക​നെ​യാ​ണ് മ​ല​യാ​ള സി​നി​മ​യ്ക്ക് ന​ഷ്ട​മാ​യ​ത്.''

SUNDAY DEEPIKA

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വെ​ള്ള​പ്പേ​ടി അ​ക​ലു​മ്പോ​ൾ

വി​മാ​ന​ത്തി​ൽ പോ​കു​മ്പോ​ൾ നൂ​റു മി​ല്ലി ലി​റ്റ​റി​ൽ കൂ​ടു​ത​ൽ വെ​ള്ളം ബാ​ഗി​ൽ വ​യ്ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ച​ട്ടം ഇ​നി പാ​ലി​ക്കേ​ണ്ട​തി​ല്ലെ​ന്ന് യു​കെ, അ​യ​ർ​ല​ൻ​ഡ്, പോ​ള​ണ്ട് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ചി​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ തീ​രു​മാ​നി​ച്ച​ത് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ്.

യു​കെ​യി​ൽ ല​ണ്ട​നി​ലെ ഹീ​ത്രോ, ഗാ​റ്റ്‌​വി​ക് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ബ​ർ​മിം​ഗ്ഹാം, എ​ഡി​ൻ​ബ​റോ, ബ്രി​സ്റ്റോ​ൾ എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലും, അ​യ​ർ​ല​ൻ​ഡി​ലെ ഡ​ബ്‌​ളി​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലും പോ​ള​ണ്ടി​ലെ ക്രാ​ക്കോ​വ് എ​യ​ർ​പോ​ർ​ട്ടി​ലും​നി​ന്ന് ഇ​നി വി​മാ​നം ക​യ​റു​മ്പോ​ൾ ബാ​ഗി​ൽ ര​ണ്ടു ലി​റ്റ​ർ വെ​ള്ള​ക്കു​പ്പി വ​ച്ചാ​ലും കു​ഴ​പ്പ​മി​ല്ലെ​ന്ന് സു​ര​ക്ഷാ നി​യ​മം ഉ​ദാ​ര​മാ​ക്കി​യ​തി​നു കാ​ര​ണം ല​ഗേ​ജ് സ്‌​കാ​ൻ ചെ​യ്യു​ന്ന​തി​ന് പ​ഴ​യ മ​ട്ടി​ലു​ള്ള എ​ക്‌​സ്‌​റേ മെ​ഷീ​നു പ​ക​രം ആ​ധു​നി​ക സി​ടി (കം​പ്യൂ​ട്ട​റൈ​സ്ഡ് ടൊ​മോ​ഗ്ര​ഫി) സ്‌​കാ​ന​റു​ക​ൾ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ​താ​ണ്.

സി​ടി സ്‌​കാ​ന​റു​ക​ളി​ൽ നി​ന്ന് കു​പ്പി​യി​ലെ വെ​ള്ള​ത്തി​ന്‍റെ ബ​ഹു​വ​ർ​ണ​ത്തി​ലു​ള്ള ത്രി​ത​ല ചി​ത്രം ല​ഭി​ക്കു​ന്ന​തി​നാ​ൽ സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം കൃ​ത്യ​മാ​യി തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​മെ​ന്ന​തി​നാ​ലാ​ണ്, ര​ണ്ടു ലി​റ്റ​ർ വ​രെ ദ്രാ​വ​കം കൈ​യി​ൽ ക​രു​താ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. യൂ​റോ​പ്പി​ലെ ഏ​ഴു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​പ്പോ​ലെ ക്ര​മേ​ണ ലോ​ക​മെ​ങ്ങും അ​യ​വു വ​രു​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാ​വു​ന്ന ദ്രാ​വ​ക-​അ​ള​വു ച​ട്ടം ആ​ദ്യം നി​ല​വി​ൽ വ​രു​ന്ന​ത് ഇ​രു​പ​തു കൊ​ല്ലം മു​മ്പാ​യി​രു​ന്നു. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ, 2006 ഓ​ഗ​സ്റ്റി​ൽ.

ല​ണ്ട​നി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​ന​ങ്ങ​ളി​ൽ സ്‌​ഫോ​ട​നം ന​ട​ത്താ​ൻ കി​ഴ​ക്ക​ൻ ല​ണ്ട​നി​ൽ താ​മ​സി​ച്ചി​രു​ന്ന അ​ബ്ദു​ല്ല അ​ഹ​മ്മ​ദ് അ​ലി, അ​സ​ദ് സ​ർ​വാ​ർ, ത​ൻ​വീ​ർ ഹു​സൈ​ൻ, ഉ​മ​ർ ഇ​സ്ലാം, ഇ​ബ്രാ​ഹിം സാ​വ​ന്ത്, അ​റ​ഫാ​ത്ത് ഖാ​ൻ, വ​ഹീ​ദ് സ​മാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 2006ൽ ​ന​ട​ന്ന ഒ​രു ഗൂ​ഢാ​ലോ​ച​ന​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ല​ണ്ട​നി​ലെ ഹീ​ത്രോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കും കാ​ന​ഡ​യി​ലേ​ക്കും പോ​കു​ന്ന ഏ​ഴു വി​മാ​ന​ങ്ങ​ളി​ൽ ശീ​ത​ള​പാ​നീ​യ കു​പ്പി​ക​ളി​ലാ​ക്കി​യ സ്‌​ഫോ​ട​ക സ​ഹാ​യ ദ്രാ​വ​ക​ങ്ങ​ളു​മാ​യി ക​യ​റാ​നാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ പ​ദ്ധ​തി.

കൂ​ട്ടി യോ​ജി​പ്പി​ക്കു​മ്പോ​ൾ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​കു​ന്ന ദ്രാ​വ​ക​ങ്ങ​ൾ വെ​വ്വേ​റെ കു​പ്പി​ക​ളി​ൽ​നി​ന്ന് പ​ക​ർ​ന്നൊ​ഴി​ച്ച് സ്‌​ഫോ​ട​നം ന​ട​ത്താ​മെ​ന്ന ബു​ദ്ധി സം​ഘ​ത്തി​ന്‍റെ നേ​താ​വാ​യ അ​ബ്ദു​ല്ല അ​ഹ​മ്മ​ദ് അ​ലി​യു​ടേ​താ​യി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ കൈ​യി​ലും ഹാ​ൻ​ഡ് ബ​ഗേ​ജി​ലു​മു​ള്ള വെ​ള്ളി​ക്കു​പ്പി​ക​ളി​ൽ ശ​രി​ക്കും എ​ന്താ​ണെ​ന്നു​ള്ള​ത് ക​ണ്ടെ​ത്താ​ൻ എ​ക്‌​സ്‌​റേ മെ​ഷീ​നു​ക​ൾ​ക്കാ​വി​ല്ല എ​ന്ന് സം​ഘ​ത്തി​ന് അ​റി​യാ​മാ​യി​രു​ന്നു. എ​ന്താ​യാ​ലും, നേ​ര​ത്തേ പ​റ​ഞ്ഞ ഏ​ഴു​പേ​ർ ഉ​ൾ​പ്പെ​ട്ട 24 അം​ഗ സം​ഘം വി​മാ​നം ക​യ​റും​മു​മ്പു​ത​ന്നെ യു​കെ ര​ഹ​സ്യ​പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

അ​മേ​രി​ക്ക​യി​ലെ വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​ർ ആ​ക്ര​മ​ണം ക​ഴി​ഞ്ഞ് അ​ഞ്ചു​കൊ​ല്ല​മാ​കു​മ്പോ​ൾ ന​ട​ന്ന ഈ ​ഗൂ​ഢാ​ലോ​ച​ന​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്താ​യ​തോ​ടെ, ആ​ദ്യം യു​കെ​യി​ലും പി​ന്നെ ലോ​ക​മെ​ങ്ങും യാ​ത്ര​ക്കാ​ർ ദ്രാ​വ​ക​ങ്ങ​ളു​മാ​യി വി​മാ​ന​ങ്ങ​ളി​ൽ ക​യ​റു​ന്ന​ത് ത​ട​ഞ്ഞു​തു​ട​ങ്ങി. ഒ​പ്പം ലോ​ക​വ്യാ​പ​ക​മാ​യ എ​തി​ർ​പ്പും ഉ​ണ്ടാ​യ​തോ​ടെ, ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു പൊ​തു ച​ട്ടം ന​ട​പ്പാ​യി- ഓ​രോ യാ​ത്ര​ക്കാ​ര​നും പ​ര​മാ​വ​ധി കൈ​യി​ൽ വ​യ്ക്കാ​വു​ന്ന​ത് നൂ​റ് എം​എ​ൽ (ദ്രാ​വ​ക​മോ ജെ​ല്ലോ)- അ​തും സു​താ​ര്യ​മാ​യ പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ മാ​ത്രം.

ര​ണ്ടു ദ​ശാ​ബ്ദ​മാ​യി ലോ​ക​മെ​ങ്ങു​മു​ള്ള എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും കൃ​ത്യ​മാ​യും ചി​ല​പ്പോ​ൾ ആ​വ​ശ്യ​ത്തി​ലേ​റെ കാ​ർ​ക്ക​ശ്യ​ത്തോ​ടെ​യും പാ​ലി​ച്ചു കൊ​ണ്ടി​രു​ന്ന നി​യ​മം, ഇ​പ്പോ​ൾ അ​തു​ണ്ടാ​കാ​ൻ കാ​ര​ണ​മാ​യ രാ​ജ്യ​ത്തു​ത​ന്നെ ആ​ദ്യം ഇ​ല്ലാ​തെ​യാ​കു​മ്പോ​ൾ വ്യോ​മ​സു​ര​ക്ഷാ ച​രി​ത്ര​ത്തി​ൽ പു​തി​യൊ​രു അ​ധ്യാ​യ​ത്തി​ന്‍റെ തു​ട​ക്ക​വു​മാ​വു​ക​യാ​ണ്. യൂ​റോ​പ്പി​ലേ​പ്പോ​ലെ ഇ​ന്ത്യ​യും അ​മേ​രി​ക്ക​യു​മൊ​ക്കെ​യു​ൾ​പ്പെ​ട്ട മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത് എ​ന്നു ന​ട​പ്പാ​കു​മെ​ന്ന് ഇ​നി​യും പ​റ​യാ​റാ​യി​ട്ടി​ല്ലെ​ങ്കി​ലും.

ഇ​തി​നാ​യി ല​ഗേ​ജ് സ്‌​കാ​ൻ ചെ​യ്യാ​ൻ സാ​ധാ​ര​ണ എ​ക്‌​സ്‌​റേ യ​ന്ത്ര​ങ്ങ​ൾ​ക്കു പ​ക​രം ആ​ധു​നി​ക​മാ​യ സി​ടി സ്‌​കാ​ന​റു​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന​ത് ഒ​ന്നാ​മ​ത്തെ കാ​ര്യം. ഈ ​സ്‌​കാ​ന​റു​ക​ൾ, ദ്രാ​വ​ക സ്ഫോ​ട​ക വ​സ്തു​ക്ക​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന​താ​ണെ​ന്ന് അ​താ​തു രാ​ജ്യ​ത്തെ സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ൾ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ​ക്കു​വേ​ണ്ടി സ​ക്ഷ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന​ത് ര​ണ്ടാ​മ​ത്തെ കാ​ര്യം. അ​താ​തു രാ​ജ്യ​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള സു​ര​ക്ഷാ ച​ട്ട​ങ്ങ​ളി​ൽ രേ​ഖാ​മൂ​ല​മാ​യ മാ​റ്റം വ​രു​ത്താ​തെ, ഒ​രു രാ​ജ്യ​ത്തും ഇ​ത് ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന​ത് മ​റ്റൊ​ന്ന്.

ര​ണ്ടു ദ​ശാ​ബ്ദ​ത്തോ​ളം ലോ​ക​മെ​ങ്ങും കോ​ടി​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ച്ച ദ്രാ​വ​ക നി​യ​മ​ത്തി​നു കാ​ര​ണ​ക്കാ​രാ​യ സം​ഘ​ത്തി​ലെ, നേ​ര​ത്തേ പേ​രു പ​റ​ഞ്ഞ ഏ​ഴു പേ​രെ മാ​ത്ര​മാ​ണ് ഇം​ഗ്ല​ണ്ടി​ലെ കോ​ട​തി​ക്ക് ശി​ക്ഷി​ക്കാ​നാ​യ​ത്. അ​വ​രി​ൽ അ​ലി, സ​ർ​വാ​ർ, ഹു​സൈ​ൻ, ഇ​സ്ലാം എ​ന്നി​വ​ർ 40 കൊ​ല്ല​ത്തേ​ക്കു​ള്ള ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​നേ​ടി ഇ​പ്പോ​ഴും വി​വി​ധ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​മ്പോ​ൾ, സാ​വ​ന്ത്, ഖാ​ൻ, സ​മാ​ൻ എ​ന്നി​വ​ർ​ക്കു കി​ട്ടി​യ​ത് 20 കൊ​ല്ല​ത്തെ ജ​യി​ൽ ശി​ക്ഷ​യാ​ണ്. ഇ​വ​ർ​ക്ക് 2030 മു​ത​ൽ പ​രോ​ൾ കി​ട്ടി​ത്തു​ട​ങ്ങി​യേ​ക്കും. അ​റ​സ്റ്റി​ലാ​യ 24 പേ​രി​ൽ ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന 17 പേ​ർ വി​ചാ​ര​ണ​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ കു​റ്റ​വി​മു​ക്തി​നേ​ടി ജ​യി​ൽ​മോ​ചി​ത​രാ​യി​രു​ന്നു.

SUNDAY DEEPIKA

കാ​നി​ലെ എ​ട്ടു സി​നി​മാ നാ​ളു​ക​ൾ; തി​മിം​ഗ​ല​ങ്ങ​ൾ ആ​ർ​ത്തു നീ​ന്തു​ന്ന ക​ട​ലി​ൽ!

അ​ക്ഷ​ര​ങ്ങ​ൾ കൂ​ട്ടി​വാ​യി​ച്ചു​തു​ട​ങ്ങി​യ കാ​ല​ത്തെ​പ്പോ​ഴെ​ങ്കി​ലു​മാ​യി​രി​ക്ക​ണം യൂ​റോ​പ്പി​ൽ കാ​ൻ എ​ന്നൊ​രു ന​ഗ​ര​മു​ണ്ടെ​ന്നും, എ​ല്ലാ വ​ർ​ഷ​വും ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ആ ​ന​ഗ​രം ആ​തി​ഥ്യ​മ​രു​ളു​മെ​ന്നു​മൊ​ക്കെ അ​റി​യു​ന്ന​ത്. ഷാ​ജി എ​ൻ. ക​രു​ൺ സം​വി​ധാ​നം ചെ​യ്ത 'സ്വം' ​കാ​ൻ ച​ല​ച്ചി​ത്ര​മേ​ള​യി​ലെ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു എ​ന്ന വാ​ർ​ത്ത​യി​ലൂ​ടെ​യാ​ണ് ഇ​തെ​ല്ലാം മ​ന​സി​ലാ​ക്കി​യ​തെ​ന്നാ​ണോ​ർ​മ. പി​ന്നീ​ടു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും വാ​യ​ന​യു​ടെ​യും കാ​ഴ്ച​യു​ടെ​യും ഉ​ള്ള​ട​ക്ക​ങ്ങ​ളി​ൽ ഈ ​ന​ഗ​ര​വും, ച​ല​ച്ചി​ത്ര​മേ​ള​യു​മൊ​ക്കെ വ​ന്നു​പോ​കു​ന്നു​ണ്ടാ​യി​രു​ന്നു.

2013ൽ, ​സ​ഹ​പാ​ഠി​യാ​യ ഡോ. ​തോ​മ​സ് മ​ത്താ​യി സം​വി​ധാ​നം​ചെ​യ്ത ഹ്ര​സ്വ​ചി​ത്രം കാ​ൻ ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഭാ​ഗ​മാ​യ ഷോ​ർ​ട്ട് ഫി​ലിം കോ​ർ​ണ​റി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​പ്പോ​ഴും, 2024ൽ '​ഓ​ൾ വി ​ഇ​മാ​ജി​ൻ ആ​സ് ലൈ​റ്റ്' സം​സാ​രി​ക്ക​പ്പെ​ട്ട​പ്പോ​ഴു​മൊ​ക്കെ പ്ര​ത്യേ​കി​ച്ചും. പ​ക്ഷേ ഒ​രി​ക്ക​ൽ അ​വി​ടം സ​ന്ദ​ർ​ശി​ക്കു​മെ​ന്നോ, ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഭാ​ഗ​മാ​കു​മെ​ന്നോ, അ​തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ കാ​ണു​മെ​ന്നോ എ​ന്ന​തൊ​ന്നും സി​നി​മ​യെ​ക്കു​റി​ച്ചു ക​ണ്ടി​ട്ടു​ള്ള ഒ​രു​പാ​ട് സ്വ​പ​ന​ങ്ങ​ളി​ൽ ഒ​ന്നി​ൽ​പ്പോ​ലും ഇ​ടം പി​ടി​ച്ചി​രു​ന്നി​ല്ല, ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പു​വ​രെ!

കാ​ൻ ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന മ​റ്റൊ​രു പ്ര​ധാ​ന​പ്പെ​ട്ട സം​ഗ​തി​യാ​ണ് "മാ​ർ​ഷേ ദു ​ഫി​ലിം' അ​ഥ​വാ 'ഫി​ലിം മാ​ർ​ക്ക​റ്റ്'. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ർ​മാ​ണ​ക​മ്പ​നി​ക​ളും വി​ത​ര​ണ,വി​ല്പ​ന ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള​വ​രും മ​റ്റ് ച​ല​ച്ചി​ത്ര​മേ​ള​ക​ളു​ടെ ന​ട​ത്തി​പ്പു​കാ​രും ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക​രും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ടെ​ക്നോ​ള​ജി ക​മ്പ​നി​ക​ളു​മൊ​ക്കെ പ​ങ്കെ​ടു​ക്കു​ന്ന ഒ​രു സം​വി​ധാ​ന​മാ​ണ് ഈ ​ഫി​ലിം മാ​ർ​ക്ക​റ്റ്.

ച​ല​ച്ചി​ത്ര​മേ​ള​യി​ൽ സി​നി​മ​യു​ടെ ക​ലാ​സാം​സ്കാ​രി​ക​ത​ല​ങ്ങ​ൾ വി​ഷ​യ​മാ​കു​ക​യും, ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യു​മൊ​ക്കെ ചെ​യ്യു​മ്പോ​ൾ ഫി​ലിം മാ​ർ​ക്ക​റ്റ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് സി​നി​മ​യു​ടെ വാ​ണി​ജ്യ/​വി​ക​സ​ന സാ​ധ്യ​ത​ക​ളെ​യും, നി​ർ​മാ​ണ​പ്ര​ക്രി​യ​യെ​യു​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഫെ​സ്റ്റി​വ​ൽ ദു ​കാ​ൻ എ​ന്ന കാ​ൻ ച​ല​ച്ചി​ത്ര​മേ​ള​യും, മാ​ർ​ഷേ ദു ​ഫി​ലിം എ​ന്ന ഫി​ലിം മാ​ർ​ക്ക​റ്റും ഒ​രു​മി​ക്കു​ന്ന​തോ​ടെ മേ​യ് മാ​സ​ത്തി​ലെ ഈ ​ര​ണ്ടാ​ഴ്ച​ക്കാ​ലം കാ​ൻ ഒ​രു സ​മ്പൂ​ർ​ണ സി​നി​മാ​ന​ഗ​ര​മാ​യി മാ​റും.

ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന "ന്യൂ​ട്ട​ൺ സി​നി​മ' കാ​ൻ ഫി​ലിം മാ​ർ​ക്ക​റ്റി​ന്‍റെ ഭാ​ഗ​മാ​കാ​ൻ തീ​രു​മാ​നി​ക്കു​ന്നി​ട​ത്താ​ണ്, തീ​ർ​ത്തും അ​പ്ര​തീ​ക്ഷി​ത​മാ​യി, വി​ദൂ​ര​സ്വ​പ്ന​ങ്ങ​ളു​ടെ​പോ​ലും ഭാ​ഗ​മ​ല്ലാ​തി​രു​ന്ന കാ​ൻ ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്ക് ഞാ​നെ​ത്തി​യ​ത്.

കൊ​ച്ചി - ദു​ബാ​യ് - നീ​സ്

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ അ​ന​ന്ത​ര​ഫ​ല​മാ​യി മാ​റി​മ​റി​ഞ്ഞ ഫ്ലൈ​റ്റ് ഷെ​ഡ്യൂ​ളു​ക​ൾ ന​ൽ​കി​യ ഒ​രു ദി​വ​സ​ത്തെ ദു​ബാ​യ് ട്രാ​ൻ​സി​റ്റി​നു​ശേ​ഷം ഫി​ലിം മാ​ർ​ക്ക​റ്റ് ആ​രം​ഭി​ക്കു​ന്ന മേ​യ് പ​ന്ത്ര​ണ്ടി​ന് ഉ​ച്ച​യോ​ടെ​യാ​ണ് കാ​നി​ന് അ​ടു​ത്തു​ള്ള പ്ര​ധാ​ന ന​ഗ​ര​മാ​യ നീ​സി​ൽ എ​ത്തി​യ​ത്. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ സ​ലീം അ​ഹ​മ്മ​ദാ​യി​രു​ന്നു എ​ന്‍റെ ട്രാ​വ​ൽ പാ​ർ​ട്ണ​ർ. ദു​ബാ​യി​ൽ​നി​ന്ന് നീ​സി​ലേ​ക്കു​ള്ള ഫ്ലൈ​റ്റി​ൽ ക​യ​റാ​ൻ കാ​ത്തി​രു​ന്ന സ​മ​യ​ത്തും, പി​ന്നീ​ട് താ​ര​ത​മ്യേ​ന ചെ​റി‍​യ നീ​സ് എ​യ​ർ​പോ​ർ​ട്ടി​ലെ വ​ള​രെ നീ​ണ്ട എ​മി​ഗ്രേ​ഷ​ൻ ക്യൂ​വി​ൽ നി​ൽ​ക്കു​ന്ന സ​മ​യ​ത്തു​മൊ​ക്കെ​യാ​യി കാ​നി​ൽ എ​ന്തു പ്ര​തീ​ക്ഷി​ക്ക​ണം എ​ന്ന​തി​ന്‍റെ ഏ​ക​ദേ​ശ​രൂ​പം ല​ഭി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു.

എ​വി​ടെ തി​രി​ഞ്ഞാ​ലും വി​ഖ്യാ​ത​രാ​യ സം​വി​ധാ​യ​ക​ർ, അ​ഭി​നേ​താ​ക്ക​ൾ, നി​രൂ​പ​ക​ർ... അ​വ​രി​ൽ മി​ക്ക​വ​രു​ടെ മു​ഖ​ങ്ങ​ളി​ലും, ആ​രാ​ധ​ക​വൃ​ന്ദ​ങ്ങ​ളോ, പേ​ഴ്സ​ണ​ൽ സെ​ക്യൂ​രി​റ്റി​യോ ഒ​ന്നു​മി​ല്ലാ​തെ സി​നി​മ​മാ​ത്രം വി​ഷ​യ​മാ​കു​ന്ന കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ ചെ​ല​വ​ഴി​ക്കു​ന്ന​തി​ന്‍റെ ഒ​രു കൗ​തു​കം, ആ​ശ്വാ​സം, സ​ന്തോ​ഷം.

സി​നി​മ ശ്വ​സി​ച്ച നാ​ളു​ക​ൾ

കാ​നി​ൽ ചെ​ല​വ​ഴി​ച്ച ദി​വ​സ​ങ്ങ​ളും, ക​ണ്ടു​മു​ട്ടി​യ ആ​ളു​ക​ളു​മൊ​ക്കെ സി​നി​മ​യെ​ക്കു​റി​ച്ച് പു​തി​യ​താ​യി എ​ന്തെ​ങ്കി​ലു​മൊ​ക്കെ പ​ഠി​പ്പി​ച്ചും പ​റ​ഞ്ഞു​ത​ന്നു​മാ​ണ് ക​ട​ന്നു​പോ​യ​ത്. ഫി​ലിം മാ​ർ​ക്ക​റ്റി​ലെ വി​വി​ധ വേ​ദി​ക​ളി​ൽ, ദി​വ​സ​ത്തി​ൽ പ​ല​പ്പോ​ഴാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ന്നി​രു​ന്ന പാ​ന​ൽ ച​ർ​ച്ച​ക​ളും വ​ർ​ക്‌​ഷോ​പ്പു​ക​ളു​മൊ​ക്കെ തീ​ർ​ത്തും പു​തി​യ അ​നു​ഭ​വ​മാ​ണ് ന​ൽ​കി​യ​ത്. മീ​റ്റിം​ഗു​ക​ളു​ടെ ഇ​ട​വേ​ള​ക​ളി​ൽ, ഞ​ങ്ങ​ളു​ടെ ബൂ​ത്ത് മാ​നേ​ജ് ചെ​യ്തി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യ നി​ലാ​ഞ്ജ​ന​യോ​ട് ഒ​രു കാ​പ്പി കു​ടി​ച്ചി​ട്ടു വ​രാം എ​ന്നു​പ​റ​ഞ്ഞ് മി​ക്ക​പ്പോ​ഴും ഓ​ടി​യി​രു​ന്ന​ത് ഈ ​വേ​ദി​ക​ളി​ലേ​ക്കാ​യി​രു​ന്നു.

ഈ ​വ​ർ​ഷ​ത്തെ കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലെ "ക​ൺ​ട്രി ഓ​ഫ് ഓ​ണ​ർ' ആ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത് ജ​പ്പാ​ൻ ആ​യി​രു​ന്ന​തു​കൊ​ണ്ട്, ആ ​രാ​ജ്യ​ത്തെ ഫോ​ക്ക​സ് ചെ​യ്തു​ള്ള സെ​ഷ​നു​ക​ളും ജാ​പ്പ​നീ​സ് ക്ലാ​സി​ക്കു​ക​ളു​ടെ സ്ക്രീ​നിം​ഗു​ക​ളും ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു. ആ​ഗോ​ള​സി​നി​മാ വ്യ​വ​സാ​യ​ത്തി​ലെ എ​ണ്ണം​പ​റ​ഞ്ഞ പ​ണം​വാ​രി ചി​ത്ര​ങ്ങ​ളി​ൽ പ​ല​തി​ന്‍റെ​യും മൂ​ല​ക​ഥ​യും പ്ര​ചോ​ദ​ന​വും ജാ​പ്പ​നീ​സ് ചി​ത്ര​ങ്ങ​ളും കൃ​തി​ക​ളും ആ​നി​മേ​ഷ​ൻ സീ​രി​സു​ക​ളു​മൊ​ക്കെ​യാ​യി​രു​ന്നു എ​ന്ന​ത് കൗ​തു​ക​മാ​യി.

ഇ​ന്ത്യ​ൻ പ​വ​ലി​യ​നി​ൽ

ഫി​ലിം മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​സ​മ​യം ക​ഴി​ഞ്ഞു​ള്ള വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ കാ​ൻ ഉ​ൾ​ക്ക​ട​ലി​ന​ഭി​മു​ഖ​മാ​യി ത​യാ​റാ​ക്കി​യി​രു​ന്ന ഇ​ന്ത്യ​ൻ പ​വി​ലി​യ​നി​ൽ ഒ​രു ഹ്ര​സ്വ​സ​ന്ദ​ർ​ശ​നം ഈ ​ദി​വ​സ​ങ്ങ​ളി​ൽ ശീ​ല​മാ​ക്കി​യി​രു​ന്നു. അ​വി​ടെ മി​ക്ക​വാ​റും ദി​വ​സ​ങ്ങ​ളി​ൽ ന​മ്മു​ടെ രാ​ജ്യ​ത്തു​നി​ന്നു​ള്ള പ്ര​ഗ​ത്ഭ​രാ​യ ച​ല​ച്ചി​ത്ര​കാ​ര​ന്മാ​രും നി​ർ​മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രു​മൊ​ക്കെ​യു​ൾ​പ്പെ​ട്ട പാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി.

മു​തി​ർ​ന്ന ച​ല​ച്ചി​ത്ര​നി​രൂ​പ​ക​യാ​യ ശു​ഭ്ര​ത ഗു​പ്ത, ഇ​ന്ത്യ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ നി​യു​ക്ത ചെ​യ​ർ​മാ​നും സം​വി​ധാ​യ​ക​നു​മാ​യ അ​ശു​തോ​ഷ് ഗൊ​വാ​രി​ക്ക​റു​മാ​യി ന​ട​ത്തി​യ ഓ​ൺ-​സ്‌​റ്റേ​ജ് അ​ഭി​മു​ഖ​വും, ബു​ക്ക് മൈ​ഷോ, പി​വി​ആ​ർ, ഇ​ൻ​ഡി​വു​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ നെ​റ്റ്‌​വ​ർ​ക്ക് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​മ​ര​ക്കാ​ർ ഒ​രു​മി​ച്ചി​രു​ന്ന് ഡി​ജി​റ്റ​ൽ കാ​ല​ത്തെ ച​ല​ച്ചി​ത്ര​വി​ത​ര​ണ​ത്തെ​ക്കു​റി​ച്ച് ന​ട​ത്തി​യ ച​ർ​ച്ച​യും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ് മാ​ത്യു, സം​വി​ധാ​യ​ക​ൻ ഡോ. ​ബി​ജു, എ​ഡി​റ്റ​ർ ബീ​ന പോ​ൾ, ന​ട​നും നി​ർ​മാ​താ​വു​മാ​യ പ്ര​കാ​ശ് ബാ​രെ, സം​വി​ധാ​യ​ക​രാ​യ ചി​ദം​ബ​രം, ശ്രു​തി ശ​ര​ണ്യം, മെ​ൽ​വി​ൻ വി​ല്യം​സ്, വി​ത​ര​ണ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​ഡി​വു​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ നെ​റ്റ്‌​വ​ർ​ക്കി​ന്‍റെ അ​മ​ര​ക്കാ​ര​ൻ ശ്യാം ​കു​റു​പ്പ്, ഇ​ന്ത്യ​ൻ സി​നി​മ​ക​ളു​ടെ പാ​രീ​സി​ലെ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ത്തു എ​ന്നി​ങ്ങ​നെ മ​ല​യാ​ളി​ക​ളു​ടെ ഒ​രു നീ​ണ്ട​നി​ര​യെ ച​ല​ച്ചി​ത്ര​മേ​ള​യി​ലും, ഫി​ലിം മാ​ർ​ക്ക​റ്റി​ലു​മാ​യി ക​ണ്ടു​മു​ട്ടാ​നും പ​രി​ച​യ​പ്പെ​ടാ​നും പ​രി​ച​യം പു​തു​ക്കാ​നും സാ​ധി​ച്ചു എ​ന്ന​താ​യി​രു​ന്നു ഈ ​യാ​ത്ര​യു​ടെ മ​റ്റൊ​രു സ​ന്തോ​ഷം.

ഇ​വ​ർ​ക്കൊ​പ്പം​ചേ​ർ​ന്ന് കാ​നി​ലെ മ​ല​യാ​ളി​സാ​ന്നി​ധ്യം ഒ​ന്നു​കൂ​ടി ഉ​റ​പ്പി​ക്കാ​ൻ ഞ​ങ്ങ​ളു​ടെ സം​ഘാം​ഗ​ങ്ങ​ളാ​യ സം​വി​ധാ​യ​ക​ൻ സ​ലീം അ​ഹ​മ്മ​ദ്, ന്യൂ​ട്ട​ൺ സി​നി​മ​യു​ടെ അ​മ​ര​ക്കാ​ര​ൻ ആ​ന്‍റോ ചി​റ്റി​ല​പ്പി​ള്ളി, ലോ​സ് ആ​ഞ്ച​ല​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ച​ല​ച്ചി​ത്ര​വി​ദ്യാ​ർ​ത്ഥി നി​ലാ​ഞ്ജ​ന ഷാ ​സു​ധ എ​ന്നി​വ​ർ കൂ​ടി​യു​ണ്ടാ​യി​രു​ന്നു.

ഞാ​ൻ ക​ണ്ട സി​നി​മ​ക​ൾ!

കാ​നി​ലാ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ​മു​ത​ൽ എ​ല്ലാ​വ​രും ചോ​ദി​ക്കു​ന്ന​താ​ണ് സി​നി​മ ക​ണ്ടോ, റെ​ഡ് കാ​ർ​പ്പ​റ്റി​ൽ ന​ട​ന്നോ എ​ന്നൊ​ക്കെ. ജോ​ലി​സം​ബ​ന്ധ​മാ​യി പോ​യ​തു​കൊ​ണ്ട് സി​നി​മ കാ​ണു​ക എ​ന്ന​ത് നി​ർ​ബ​ന്ധ​മാ​യും ചെ​യ്യേ​ണ്ട ഒ​രു കാ​ര്യ​മാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്നി​ല്ല. ചി​ത്ര​ങ്ങ​ളു​ടെ, പ്ര​ത്യേ​കി​ച്ച് മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​യു​ടെ പ്രീ​മി​യ​ർ ഷോ​യു​ടെ ടി​ക്ക​റ്റു​ക​ൾ രാ​വി​ലെ എ​ട്ടി​ന് ബു​ക്കിം​ഗ് ഓ​പ്പ​ൺ ചെ​യ്ത് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ തീ​രും. എ​നി​ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന ബാ​ഡ്‌​ജ് ഉ​പ​യോ​ഗി​ച്ച് ടി​ക്ക​റ്റി​ല്ലാ​തെ ക​യ​റാ​വു​ന്ന "ലാ​സ്റ്റ് മി​നി​റ്റ് എ​ൻ​ട്രി' എ​ന്ന ഉ​റ​പ്പി​ല്ലാ​ത്ത ചാ​ന​ലി​ലൂ​ടെ പ്ര​വേ​ശി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ൽ​ക്കേ​ണ്ടി​യും വ​ന്നേ​ക്കും.

ഇ​തൊ​ക്കെ പ്രീ​മി​യ​ർ ഷോ​ക​ളി​ൽ​നി​ന്നും റെ​ഡ് കാ​ർ​പ്പ​റ്റ് വോ​ക്കി​ൽ​നി​ന്നു​മൊ​ക്കെ പു​റ​കോ​ട്ടു​വ​ലി​ച്ച കാ​ര​ണ​ങ്ങ​ളാ​യി​രു​ന്നു. ആ​ദ്യ​ത്തെ കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ ഫി​ലിം മാ​ർ​ക്ക​റ്റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ്ക്രീ​നിം​ഗു​ക​ളി​ലാ​ണ് കൂ​ടു​ത​ലും പ​ങ്കെ​ടു​ത്ത​ത്. ഞ​ങ്ങ​ളു​ടെ ക​മ്പ​നി നി​ർ​മി​ച്ച് സെ​മ്മ​ല​ർ അ​ന്നം എ​ന്ന ന​വാ​ഗ​ത സം​വി​ധാ​യി​ക ഒ​രു​ക്കി​യ 'മ​യി​ലാ' എ​ന്ന ത​മി​ഴ് ചി​ത്രം കാ​ൻ ഫി​ലിം മാ​ർ​ക്ക​റ്റി​ൽ സ്ക്രീ​ൻ ചെ​യ്തി​രു​ന്നു. റോ​ട്ട​ർ​ഡാം ച​ല​ച്ചി​ത്ര​മേ​ള​യി​ലെ ബ്രൈ​റ്റ് ഫ്യൂ​ച്ച​ർ വി​ഭാ​ഗ​ത്തി​ൽ പ്രീ​മി​യ​ർ ചെ​യ്ത സി​നി​മ​യാ​യി​രു​ന്നു മ​യി​ലാ.

മ​ഞ്ഞു​മ്മ​ൽ ബോ​യ്‌​സി​നു ശേ​ഷം ചി​ദം​ബ​രം സം​വി​ധാ​നം​ചെ​യ്യു​ന്ന 'ബാ​ല​ൻ' എ​ന്ന മ​ല​യാ​ള​ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​നും സാ​ധി​ച്ചു. ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ത്തു​വ​യ്ക്കു​ന്ന ഒ​രു സി​നി​മ​ക്കാ​ഴ്ച്ച ന​മ്മു​ടെ മ​ല​യാ​ള​ത്തി​ൽ​നി​ന്നാ​യി​രു​ന്നു എ​ന്ന​താ​ണ് ഏ​റ്റ​വും അ​ഭി​മാ​ന​ക​ര​മാ​യ ഓ​ർ​മ. കാ​ൻ​സ് ക്ലാ​സി​ക്സ് എ​ന്ന വി​ഭാ​ഗ​ത്തി​ലെ "അ​മ്മ അ​റി​യാ​ൻ' പ്ര​ദ​ർ​ശ​ന​മാ​യി​രു​ന്നു അ​ത്. ഈ ​വ​ർ​ഷം ഇ​ന്ത്യ​യി​ൽ​നി​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​രേ​യൊ​രു ച​ല​ച്ചി​ത്ര​മാ​യി​രു​ന്നു "അ​മ്മ അ​റി​യാ​ൻ'.

ജോ​ൺ എ​ബ്ര​ഹാം എ​ന്ന ക്രി​യേ​റ്റീ​വ് ജീ​നി​യ​സ്, അ​ദ്ദേ​ഹ​ത്തെ നേ​രി​ട്ട​റി​യാ​വു​ന്ന​വ​രു​ടെ വാ​ക്കു​ക​ൾ ക​ട​മെ​ടു​ത്താ​ൽ "മേ​വ​റി​ക്ക്' 1986ൽ, ​പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നു പ​ണം​പി​രി​ച്ച് ഒ​രു​ക്കി​യ ജ​ന​കീ​യ​ചി​ത്രം 39 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം, നി​റ​ഞ്ഞ സ​ദ​സി​ൽ ഹ​ർ​ഷാ​ര​വ​ങ്ങ​ളോ​ടെ സ്വീ​ക​രി​ക്ക​പ്പെ​ട്ടു. ജീ​വി​ച്ചി​രി​ക്കു​ന്ന അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രി​ൽ കാ​നി​ൽ എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ച്ച നാ​യ​ക​ൻ ജോ​യ് മാ​ത്യു​വി​നെ​യും, എ​ഡി​റ്റ​ർ ബീ​ന പോ​ളി​നെ​യും ചു​വ​ന്ന പ​ര​വ​താ​നി വി​രി​ച്ചാ​ണ് കാ​ൻ ച​ല​ച്ചി​ത്ര​മേ​ള എ​തി​രേ​റ്റ​ത്. ഈ ​സി​നി​മ​യു​ടെ അ​വ​ശേ​ഷി​ക്കു​ന്ന, കേ​ടു​പാ​ടു​ക​ൾ ഒ​രു​പാ​ടു​ണ്ടാ​യി​രു​ന്ന ഒ​രേ​യൊ​രു പ്രി​ന്‍റി​ൽ​നി​ന്ന് വ​ള​രെ മി​ക​ച്ച​രീ​തി​യി​ൽ ചി​ത്രം റി​സ്റ്റോ​ർ ചെ​യ്തെ​ടു​ത്ത ഫി​ലിം ഹെ​റി​റ്റേ​ജ് ഫൗ​ണ്ടേ​ഷ​നെ പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ക്കേ​ണ്ട​തു​ണ്ട്.

ചി​ത്ര​ങ്ങ​ളു​ടെ റീ-​റ​ണ്ണു​ക​ൾ മേ​ള​യു​ടെ അ​വ​സാ​ന​ദി​വ​സ​ങ്ങ​ളി​ൽ ഒ​രു​ക്കി​യി​രു​ന്നു. ആ ​അ​വ​സ​രം വി​നി​യോ​ഗി​ച്ച് ര​ണ്ടു​സി​നി​മ​ക​ളാ​ണ് ക​ണ്ട​ത്- നോ​ർ​വേ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ക​ർ​ശ​ന​മാ​യ ശി​ശു-​ബാ​ല സം​ര​ക്ഷ​ണ​നി​യ​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യാ​ഥാ​സ്ഥി​തി​ക ക്രൈ​സ്ത​വ​രാ​യ ഒ​രു റൊ​മേ​നി​യ​ൻ കു​ടും​ബം നേ​രി​ടേ​ണ്ടി​വ​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചു പ​റ​യു​ന്ന റൊ​മാ​നി​യ​ൻ ച​ല​ച്ചി​ത്ര​മാ​യ "ഫ്യ​ജോ​ർ​ദ്ദ്', റ​ഷ്യ-​യു​ക്രൈ​ൻ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കി​യ "മി​നോ​ത്വാ​ർ' എ​ന്നി​വ. ര​ണ്ടും മി​ക​ച്ച ച​ല​ച്ചി​ത്രാ​നു​ഭ​വ​ങ്ങ​ളാ​യി എ​ന്ന​തും ഫ്യ​ജോ​ർ​ദ്ദ് ഈ ​വ​ർ​ഷ​ത്തെ പാം ​ഡി ഓ​ർ പു​ര​സ്കാ​ര​വും, മി​നോ​ത്വാ​ർ ഗ്രാ​ൻ പ്രീ ​പു​ര​സ്കാ​ര​വും നേ​ടി എ​ന്ന​തും മ​ട​ക്ക​യാ​ത്ര​യ്ക്കി​ട​യി​ൽ അ​റി​ഞ്ഞ​പ്പോ​ൾ അ​തൊ​രു അ​പ്ര​തീ​ക്ഷി​ത സ​ന്തോ​ഷ​വും കൗ​തു​ക​വു​മൊ​ക്കെ​യാ​യി.

ടെ​യി​ൽ എ​ൻ​ഡ്

ഏ​റ്റ​വും സു​ര​ക്ഷി​ത​വും സു​ഖ​ക​ര​വു​മാ​യ ചു​റ്റു​പാ​ടു​ക​ളു​ടെ അ​തി​രു​ക​ൾ​വി​ട്ട് ആ​ദ്യ​മാ​യി അ​ല്പം​കൂ​ടി വ​ലി​പ്പ​മു​ള്ള ഇ​ട​ങ്ങ​ളി​ലേ​ക്ക് ന​മ്മ​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന കു​ട്ടി​ക്കാ​ല​ത്തെ ചി​ല വി​നോ​ദ​യാ​ത്ര​ക​ളി​ല്ലേ- തി​രി​ച്ചു വീ​ട്ടി​ലെ​ത്തി ഒ​രു​പാ​ടു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​വും, ക​ണ്ട കാ​ഴ്ച​ക​ളും കി​ട്ടി​യ അ​നു​ഭ​വ​ങ്ങ​ളും പ​റ​ഞ്ഞും പ​ങ്കു​വ​ച്ചും സ്വ​പ്ന​ത്തി​ൽ ക​ണ്ടും, മ​ന​സി​ൽ​നി​ന്ന് വി​ട്ടി​റ​ങ്ങി​പ്പോ​കാ​ൻ മ​ടി​കാ​ണി​ക്കു​ന്ന യാ​ത്ര​ക​ൾ.

അ​ത്ത​ര​ത്തി​ലൊ​ന്നാ​യി​രു​ന്നു എ​നി​ക്ക് ഫെ​സ്റ്റി​വ​ൽ ഡെ ​കാ​ൻ​സ് എ​ന്ന കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലും, മാ​ർ​ഷേ ദു ​ഫി​ലിം എ​ന്ന ഫി​ലിം മാ​ർ​ക്ക​റ്റും. കു​ള​വ​ട്ട​ത്തി​ൽ ഇ​രു​ന്ന് തി​ര​യെ​ണ്ണു​ക​യാ​ണ് ഞാ​നെ​ന്നും, തി​മിം​ഗ​ല​ങ്ങ​ൾ ആ​ർ​ത്തു​നീ​ന്തു​ന്ന പ​ല ക​ട​ലു​ക​ൾ ഇ​നി​യും കാ​ണാ​നും അ​നു​ഭ​വി​ക്കാ​നും പ​ഠി​ക്കാ​നു​മു​ണ്ടെ​ന്നും സ്നേ​ഹ​പൂ​ർ​വം പ​റ​ഞ്ഞു​ത​ന്ന ഒ​രു പ​ഠ​ന​യാ​ത്ര.

ഫി​ലിം ഫെ​സ്റ്റി​വ​ലി​ലും ഫി​ലിം മാ​ർ​ക്ക​റ്റി​ലെ വി​വി​ധ ബൂ​ത്തു​ക​ളി​ലും ച​ർ​ച്ചാ​വേ​ദി​ക​ളി​ലും ഇ​ന്ത്യ​യു​ടേ​തു​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​വി​ലി​യ​നു​ക​ളി​ലും, സ്ക്രീ​നിം​ഗ് തീ​യ​റ്റു​ക​ൾ​ക്ക് പു​റ​ത്തു​കാ​ണു​ന്ന നീ​ണ്ട ക്യൂ​ക​ളി​ലും, റോ​ഡ​രി​കി​ൽ നി​ന്ന് ഒ​രു ലി​ഫ്റ്റി​നു​വേ​ണ്ടി കൈ​നീ​ട്ടു​ന്ന​തു​പോ​ലെ "എ​നി​ബ​ഡി ഹാ​സ് ആ​ൻ എ​ക്സ്‌​ട്രാ ടി​ക്ക​റ്റ് ഫോ​ർ എ ​പു​വ​ർ ഫി​ലിം സ്റ്റു​ഡ​ന്‍റ്' എ​ന്ന പ്ല​ക്കാ​ർ​ഡു​മേ​ന്തി ഇ​തേ തി​യ​റ്റു​ക​ൾ​ക്കു​പു​റ​ത്ത് ഇ​ടം പി​ടി​ക്കു​ന്ന​വ​രി​ലും, എ​ന്തി​ന് കാ​നി​ലെ തി​ര​ക്കേ​റി​യ വീ​ഥി​ക​ളു​ടെ ഇ​രു​വ​ശ​ത്തു​മാ​യു​ള്ള എ​ണ്ണ​മ​റ്റ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലു​മൊ​ക്കെ​യാ​യി ക​ണ്ട് ക​ട​ന്ന് പോ​കു​ന്ന മു​ഖ​ങ്ങ​ളും വ്യ​ക്തി​ക​ളു​മൊ​ക്കെ​യാ​യി ന​മു​ക്കൊ​രു താ​ദാ​ത്മ്യ​പ്പെ​ട​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ലെ ഏ​തെ​ങ്കി​ലു​മൊ​ക്കെ ഒ​രു നി​മി​ഷ​ത്തി​ൽ തോ​ന്നാ​തി​രി​ക്കി​ല്ല. കാ​ര​ണം സി​നി​മ എ​ന്ന എ​ക്കാ​ല​ത്തെ​യും വ​ലി​യ സ​മ​ന്വ​യ​ക​ലാ​രൂ​പ​മൊ​രു​ക്കി​യ ഒ​രു കാ​ണാ​നൂ​ൽ ഇ​വ​രെ​ല്ലാ​വ​രു​മാ​യി ന​മ്മ​ളെ ചേ​ർ​ത്തു​നി​ർ​ത്തു​ന്നു​ണ്ടാ​യി​രു​ന്നു.

SUNDAY DEEPIKA

ലൈ​റ്റ് ഹൗ​സ് കാ​വ​ൽ​ക്കാ​ർ

ചി​ന്താ​വി​ഷ​യം

അ​മേ​രി​ക്ക​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ തീ​ര​ത്തു​ള്ള ഒ​രു സം​സ്ഥാ​ന​മാ​ണ് മെ​യി​ൻ. മെ​യി​നി​ൽ​നി​ന്ന് ഏ​ക​ദേ​ശം 32 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യി അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഒ​രു ചെ​റി​യ ദ്വീ​പാ​ണ് മാ​റ്റി​നി​ക്കാ​സ് റോ​ക്ക്. കാ​റ്റും കൊ​ടു​ങ്കാ​റ്റും തി​ര​മാ​ല​ക​ളും നി​ര​ന്ത​രം ആ​ഞ്ഞ​ടി​ക്കു​ന്ന ഈ ​ദ്വീ​പ് നാ​വി​ക​ർ​ക്ക് എ​ന്നും ഭീ​ഷ​ണി​യാ​യി​രു​ന്നു. ത​ന്മൂ​ലം അ​വി​ടെ ഒ​രു ലൈ​റ്റ് ഹൗ​സ് സ്ഥാ​പി​ക്ക​പ്പെ​ട്ടു. ക​പ്പ​ലു​ക​ൾ​ക്ക് ആ ​ലൈ​റ്റ് ഹൗ​സ് ഏ​റെ പ്ര​യോ​ജ​നം ചെ​യ്തു.

1856ൽ ​ആ ലൈ​റ്റ് ഹൗ​സി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​ത് സാ​മു​വ​ൽ ബ​ർ​ഗ​സ് എ​ന്നൊ​രാ​ളാ​യി​രു​ന്നു. ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കു​മൊ​പ്പം അ​യാ​ൾ ആ ​ഒ​റ്റ​പ്പെ​ട്ട ദ്വീ​പി​ൽ താ​മ​സി​ച്ചു. അ​വ​രു​ടെ മൂ​ത്ത​മ​ക​ളാ​യി​രു​ന്നു കൗ​മാ​ര​ക്കാ​രി​യാ​യ അ​ബ്ബി (1839- 1892). അ​ബ്ബി​യു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് പി​ന്നീ​ട് പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടു. അ​വ​ളെ അ​നു​സ്മ​രി​ക്കു​ന്ന ഗാ​ന​ങ്ങ​ൾ ര​ചി​ക്ക​പ്പെ​ട്ടു. ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളും ച​രി​ത്രാ​വ​ത​ര​ണ​ങ്ങ​ളും അ​വ​ളു​ടെ ക​ഥ ലോ​ക​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി. ആ ​ക​ഥ എ​ന്തി​യാ​രു​ന്നെ​ന്നോ?

1856ലെ ​ശൈ​ത്യ​കാ​ല​ത്ത് ലൈ​റ്റ് ഹൗ​സി​നാ​വ​ശ്യ​മാ​യ എ​ണ്ണ​യും വീ​ട്ടു​സാ​മാ​ന​ങ്ങ​ളും വാ​ങ്ങാ​നാ​യി സാ​മു​വ​ൽ മെ​യി​നി​ലേ​ക്കു പോ​യി. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം മ​ട​ങ്ങി​വ​രാ​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. എ​ന്നാ​ൽ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​മൂ​ലം ആ​ഴ്ച​ക​ളോ​ള​മാ​യി​ട്ടും ദ്വീ​പി​ലേ​ക്കു മ​ട​ങ്ങി​യെ​ത്താ​ൻ സാ​മു​വ​ലി​നു ക​ഴി​ഞ്ഞി​ല്ല. കൊ​ടു​ങ്കാ​റ്റു​ക​ൾ ക​ട​ലി​നെ അ​ത്ര​മാ​ത്രം പ്ര​ക്ഷു​ബ്ധ​മാ​ക്കി​യി​രു​ന്നു.

ആ ​സ​മ​യം അ​ബ്ബി നേ​രി​ട്ട​തു വ​ലി​യൊ​രു വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. അ​മ്മ​യെ​യും ഇ​ള​യ സ​ഹോ​ദ​രി​മാ​രെ​യും നോ​ക്കു​ന്ന​തോ​ടൊ​പ്പം ലൈ​റ്റ് ഹൗ​സി​ന്‍റെ മു​ഴു​വ​ൻ ചു​മ​ത​ല​യും അ​വ​ളു​ടെ ചു​മ​ലി​ലാ​യി​രു​ന്നു. ഓ​രോ സാ​യാ​ഹ്ന​ത്തി​ലും അ​വ​ൾ ലൈ​റ്റ് ഹൗ​സി​ലേ​ക്കു പോ​യി. അ​പ്പോ​ഴൊ​ക്കെ ക​ട​ൽ ഉ​ഗ്ര​രൂ​പം ധ​രി​ച്ച് കൊ​ടു​ങ്കാ​റ്റ് ആ​ഞ്ഞ​ടി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ദ്വീ​പ് പു​റം​ലോ​ക​ത്തി​ൽ​നി​ന്ന് ഒ​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. എ​ങ്കി​ലും ആ​ത്മ​ധൈ​ര്യം കൈ​വി​ടാ​തെ അ​വ​ൾ ലൈ​റ്റ് ഹൗ​സി​ന്‍റെ മു​ക​ളി​ൽ ക​യ​റി വി​ള​ക്കി​ന്‍റെ തി​രി​ക​ൾ ശ​രി​യാ​ക്കി എ​ണ്ണ​നി​റ​ച്ചു വി​ള​ക്ക് അ​ണ​യാ​തെ സൂ​ക്ഷി​ച്ചു.

ഒ​ന്നോ ര​ണ്ടോ രാ​ത്രി മാ​ത്ര​മ​ല്ല, ഒ​രു മാ​സം മു​ഴു​വ​ൻ അ​വ​ൾ അ​ങ്ങ​നെ ചെ​യ്തു. ക​ട​ലി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​രു​ടെ ജീ​വ​ൻ ഈ ​വെ​ളി​ച്ച​ത്തെ​ക്കൂ​ടി ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു എ​ന്ന് അ​വ​ൾ​ക്ക​റി​യാ​മാ​യി​രു​ന്നു. അ​വ​ളെ കാ​ണാ​ൻ അ​ന്നു പ​ത്ര​പ്ര​വ​ർ​ത്ത​ക​രാ​രും ചെ​ന്നി​ല്ല. അ​വ​ളെ അ​ഭി​ന​ന്ദി​ക്കാ​ൻ ജ​ന​പ്ര​വാ​ഹ​മു​ണ്ടാ​യി​ല്ല. പു​ര​സ്കാ​ര​ങ്ങ​ളൊ​ന്നും അ​വ​ളെ കാ​ത്തി​രു​ന്നി​ല്ല. എ​ങ്കി​ലും അ​വ​ൾ ചെ​യ്യേ​ണ്ട ജോ​ലി വി​ശ്വ​സ്ത​ത​യോ​ടെ ചെ​യ്തു. അ​ത്ര​മാ​ത്രം.

വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം അ​വ​ളു​ടെ ക​ഥ മെ​യി​നി​ലും പ​രി​സ​ര സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​ശ​സ്ത​മാ​യി. അ​തി​നു കാ​ര​ണം അ​വ​ൾ ചെ​യ്ത പ്ര​വൃ​ത്തി​യു​ടെ വ​ലി​പ്പ​മോ മ​ഹ​ത്വ​മോ ആ​യി​രു​ന്നി​ല്ല. പ്ര​ത്യു​ത ആ ​പ്ര​വൃ​ത്തി​യി​ലു​ള്ള വി​ശ്വ​സ്ത​ത​യാ​യി​രു​ന്നു.

മ​ദ​ർ തെ​രേ​സ ഒ​രി​ക്ക​ൽ പ​റ​ഞ്ഞു: ""എ​ല്ലാ​വ​ർ​ക്കും വ​ലി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ക​ഴി​യി​ല്ല. എ​ന്നാ​ൽ ചെ​റി​യ കാ​ര്യ​ങ്ങ​ൾ വ​ലി​യ സ്നേ​ഹ​ത്തോ​ടെ ചെ​യ്യാ​ൻ സാ​ധി​ക്കും.'' അ​ബ്ബി ഈ ​സ​ത്യം ത​ന്‍റെ ജീ​വി​ത​ത്തി​ലൂ​ടെ തെ​ളി​യി​ച്ചു. അ​വ​ൾ ഒ​രു സൈ​ന്യ​ത്തെ ന​യി​ച്ചി​ല്ല. രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണാ​ധി​കാ​രി​യാ​യി​ല്ല. ശാ​സ്ത്രീ​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ ന​ട​ത്തി പ്ര​ശ​സ്ത​യു​മാ​യി​ല്ല. എ​ന്നാ​ൽ, അ​വ​ൾ ഒ​രു വെ​ളി​ച്ചം അ​ണ​യാ​തെ കാ​ത്തു. അ​താ​യി​രു​ന്നു അ​വ​ളു​ടെ മ​ഹ​ത്വം.

വി​ശു​ദ്ധ ലൂ​ക്കാ​യു​ടെ സു​വി​ശേ​ഷ​ത്തി​ൽ യേ​ശു പ​റ​യു​ന്നു: ""ഏ​റ്റ​വും ചെ​റി​യ കാ​ര്യ​ങ്ങ​ളി​ൽ വി​ശ്വ​സ്ത​നാ​യി​രി​ക്കു​ന്ന​വ​ൻ വ​ലി​യ കാ​ര്യ​ങ്ങ​ളി​ലും വി​ശ്വ​സ്ത​നാ​യി​രി​ക്കും'' (16:10). ലോ​കം പ​ല​പ്പോ​ഴും വ​ലി​യ നേ​ട്ട​ങ്ങ​ളാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ ദൈ​വം കാ​ണു​ന്ന​ത് ദൈ​നം​ദി​ന​ജീ​വി​ത​ത്തി​ലെ വി​ശ്വ​സ്ത​ത​യാ​ണ്.

ന​മ്മു​ടെ ചു​റ്റും അ​ബ്ബി​യെ​പ്പോ​ലെ​യു​ള്ള ലൈ​റ്റ് ഹൗ​സ് കാ​വ​ൽ​ക്കാ​രു​ണ്ട്. മ​ക്ക​ൾ​ക്കാ​യി നി​ത്യ​വും ത്യാ​ഗ​മ​നു​ഷ്ഠി​ക്കു​ന്ന മാ​താ​പി​താ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന ന​ല്ല​വ​രാ​യ അ​ധ്യാ​പ​ക​ർ, രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന ന​ഴ്സു​മാ​ർ, സ​മൂ​ഹ​ത്തി​ൽ നി​സ്വാ​ർ​ഥ​സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന സ​ന്ന​ദ്ധ​സേ​വ​ക​ർ, കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി അ​നു​ദി​നം പ്രാ​ർ​ഥി​ക്കു​ന്ന മു​ത്ത​ശ​ന്മാ​രും മു​ത്ത​ശി​മാ​രും.. ഇ​ങ്ങ​നെ എ​ത്ര​യോ​പേ​ർ ന​മ്മു​ടെ ലൈ​റ്റ് ഹൗ​സ് കാ​വ​ൽ​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു! ലോ​കം നി​ല​നി​ൽ​ക്കു​ന്ന​തു​ത​ന്നെ ഇ​ങ്ങ​നെ​യു​ള്ള​വ​രു​ടെ വി​ശ്വ​സ്ത​ത​യി​ലാ​ണ്.

വി​ൻ​സ്റ്റ​ണ്‍ ച​ർ​ച്ചി​ൽ ഒ​രി​ക്ക​ൽ പ​റ​ഞ്ഞു: ""മ​ഹ​ത്വ​ത്തി​ന്‍റെ വി​ല ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.'' ചെ​റു​പ്രാ​യ​ത്തി​ൽ​ത​ന്നെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത​വ​ളാ​യി​രു​ന്നു അ​ബ്ബി. ത​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നു മ​റ്റു​ള്ള​വ​ർ ത​ന്നെ ആ​ശ്ര​യി​ക്കു​ന്നു​വെ​ന്ന് അ​വ​ൾ മ​ന​സി​ലാ​ക്കി. ആ ​വ​ലി​യ തി​രി​ച്ച​റി​വാ​ണ് ഒ​രു സാ​ധാ​ര​ണ കൗ​മാ​ര​ക്കാ​രി​യെ ഒ​രു അ​സാ​ധാ​ര​ണ വ്യ​ക്തി​യാ​ക്കി മാ​റ്റി​യ​ത്.

മ​ത്താ​യി​യു​ടെ സു​വി​ശേ​ഷ​ത്തി​ൽ യേ​ശു പ​റ​യു​ന്നു​ണ്ട്: ""നി​ങ്ങ​ൾ ലോ​ക​ത്തി​ന്‍റെ വെ​ളി​ച്ച​മാ​ണ്'' (5:14). ലോ​ക​പ്ര​ശ​സ്ത​രാ​കു​വാ​ന​ല്ല യേ​ശു ന​മ്മെ ആ​ഹ്വാ​നം ചെ​യ്യു​ന്ന​ത്. മ​റി​ച്ച് നാം ​നി​ൽ​ക്കു​ന്ന സ്ഥ​ല​ത്ത് മ​റ്റു​ള്ള​വ​ർ​ക്ക് വെ​ളി​ച്ച​മാ​കാ​നാ​ണ്. ഒ​രു ലൈ​റ്റ് ഹൗ​സ് ലോ​കം​ചു​റ്റി സ​ഞ്ച​രി​ക്കി​ല്ല. അ​ത് ഒ​രി​ട​ത്ത് ഉ​റ​ച്ചു​നി​ൽ​ക്കും. എ​ന്നാ​ൽ, അ​തി​ന്‍റെ വെ​ളി​ച്ചം അ​നേ​ക​രെ സു​ര​ക്ഷി​ത​ര​മാ​യി ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ക്കും.

ന​മ്മി​ൽ പ​ല​രും ജീ​വി​ത​ത്തി​ൽ വ​ലി​യ അ​വ​സ​ര​ങ്ങ​ൾ വ​രാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​രാ​യി​രി​ക്കാം. എ​ന്നാ​ൽ അ​ബ്ബി​യു​ടെ ക​ഥ ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​ത് മ​റ്റൊ​ന്നാ​ണ്. അ​താ​യ​ത് മ​ഹ​ത്വം പ​ല​പ്പോ​ഴും ക​ട​ന്നു​വ​രു​ന്ന​ത് സാ​ധാ​ര​ണ ക​ട​മ​യു​ടെ വേ​ഷം​ധ​രി​ച്ചാ​ണ​ത്രേ. ഓ​രോ ദി​വ​സ​വും ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ വി​ശ്വ​സ്ത​ത​യോ​ടെ നി​റ​വേ​റ്റു​ന്ന​തി​ലാ​ണ് മ​ഹ​ത്വം അ​ട​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്ന് ന​മു​ക്കു മ​റ​ക്കാ​തി​രി​ക്കാം.

ഇ​ന്ന​ത്തെ ലോ​ക​ത്തി​നു കൂ​ടു​ത​ൽ വേ​ണ്ട​ത് പ്ര​ശ​സ്ത​രെ​യ​ല്ല. പ്ര​ത്യു​ത, ലൈ​റ്റ് ഹൗ​സ് കാ​വ​ൽ​ക്കാ​രെ​യാ​ണ്. സ​മൂ​ഹ​ത്തി​ലും കു​ടും​ബ​ത്തി​ലു​മൊ​ക്കെ വെ​ളി​ച്ചം അ​ണ​യാ​തെ സൂ​ക്ഷി​ക്കു​ന്ന​വ​രെ. നാം ​അ​ങ്ങ​നെ​യു​ള്ള​വ​രാ​ണെ​ങ്കി​ൽ അ​തു​വ​ഴി മ​റ്റു​ള്ള​വ​ർ​ക്കു​ണ്ടാ​കു​വാ​ൻ പോ​കു​ന്ന ന​ന്മ നാം ​ഭാ​വ​ന​ചെ​യ്യു​ന്ന​തി​ലും അ​ധി​ക​മാ​യി​രി​ക്കും.

SUNDAY DEEPIKA

ഒ​രി​ട​ത്തൊ​രു ഗം​ഭീ​ര ഫ​യ​ൽ​വാ​ൻ

ആ​റ​ടി പൊ​ക്കം, ക​ട​ഞ്ഞെ​ടു​ത്ത​തു പോ​ലു​ള്ള ശ​രീ​രം, ഉ​രു​ക്കു​മു​ഷ്ടി, അ​സാ​ധാ​ര​ണ​മാ​യ മെ​യ്‌​വ​ഴ​ക്കം, പ്ര​തി​യോ​ഗി​യു​ടെ ഹൃ​ദ​യ​ത്തി​നു​ള്ളി​ലേ​ക്ക് ആ​ഴ്ന്നി​റ​ങ്ങു​ന്ന മൂ​ര്‍​ച്ച​യു​ള്ള നോ​ട്ടം... മ​ണ​ല്‍ പ്ര​ദേ​ശ​ത്തെ‍ കെ​ട്ടി​യു​ണ്ടാ​ക്കി​യ ഓ​ല​മേ​ഞ്ഞ ഗോ​ദ​യി​ല്‍ കൊ​ടു​ങ്കാ​റ്റു​പോ​ലെ എ​തി​രാ​ളി​യെ നേ​രി​ടു​ക​യാ​ണ് മ​ണ​ക്കാ​ട് നാ​രാ​യ​ണ​പി​ള്ള. കൊ​മ്പ​നെ​പ്പോ​ലെ പൊ​രു​തി​നി​ന്ന പ്ര​തി​യോ​ഗി​യെ നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ മ​ല​ര്‍​ത്തി​യ​ടി​ക്കു​മ്പോ​ള്‍ ത​ടി​ച്ചു​കൂ​ടി​യ ജ​നം ആ​ര്‍​ത്തു​വി​ളി​ക്കു​ന്നു, ക​ര​ഘോ​ഷം മു​ഴ​ക്കു​ന്നു, ഗോ​ദ​യി​ലേ​ക്ക് ഹ​ര്‍​ഷാ​ര​വ​ത്തോ​ടെ ഇ​ര​ച്ചു​ക​യ​റു​ന്നു... നാ​ല്പ​തു​ക​ളി​ലും അ​മ്പ​തു​ക​ളി​ലും അ​റു​പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ലും കേ​ര​ളം സാ​ക്ഷ്യം​വ​ഹി​ച്ച ഗാ​ട്ടാ ഗു​സ്തി മ​ത്സ​ര​ക്കാ​ഴ്ച​യാ​ണി​ത്!

സി​നി​മ​യി​ലെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളോ​ട് അ​ല്ലെ​ങ്കി​ല്‍ ക്രി​ക്ക​റ്റ്, ഫു​ട്ബോ​ൾ താ​ര​ങ്ങ​ളോ​ട് ഇ​പ്പോ​ൾ ജ​ന​ങ്ങ​ൾ​ക്കു​ള്ള ആ​രാ​ധ​ന എ​ത്ര​യെ​ന്നു പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. അ​തു​പോ​ലെ​യോ അ​തി​ല​ധി​ക​മോ ആ​യി​രു​ന്നു ഒ​രു​കാ​ല​ത്ത് ഗു​സ്തി​യോ​ടും ഗു​സ്തി​ക്കാ​രോ​ടും ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​യി​രു​ന്ന ആ​രാ​ധ​ന.

കേ​ര​ള​ത്തി​ലും ഗു​സ്തി ഒ​രു വ​ലി​യ ല​ഹ​രി​യാ​യി പ​ട​ര്‍​ന്നി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഇ​ന്ത്യ​ന്‍ ഗാ​ട്ടാ ഗു​സ്തി ഇ​തി​ഹാ​സം ഗാ​മ​യെ പോ​ലെ (ഗു​ലാം മു​ഹ​മ്മ​ദ് ബ​ക്ഷ്) ഗോ​ദ​യി​ല്‍ അ​ജ​യ്യ​നാ​യി​നി​ന്ന ക​രു​ത്ത​നാ​യ നാ​രാ​യ​ണ പി​ള്ള​യെ ജ​നം "കേ​ര​ള ഗാ​മ' എ​ന്ന് ആ​ദ​ര​വോ​ടെ വി​ളി​ച്ച​തും. ഇ​ന്ത്യ​യി​ലെ ഗു​സ്തി താ​ര​ങ്ങ​ളാ​യ ഗു​ലാം ഖാ​ദ​ര്‍, ഇ​മാം ബ​ക്ഷ്, ആ​ഷി​ഖ് ഹു​സൈ​ന്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പം മ​ണ​ക്കാ​ട് നാ​രാ​യ​ണ​പി​ള്ള ജ്വ​ലി​ച്ചു​നി​ന്നി​രു​ന്ന ഒ​രു കാ​ല​മാ​യി​രു​ന്നു അ​ത്.

തോ​ൽ​വി​യ​റി​യാ​തെ

ഗോ​ദ​യി​ല്‍ ഒ​രി​ക്ക​ലും തോ​ല്‍​വി അ​റി​യാ​ത്ത നാ​രാ​യ​ണ​പി​ള്ള മ​ല​ര്‍​ത്തി​യ​ടി​ച്ച​ത് ഇ​ന്ത്യ​ന്‍ ഗോ​ദ​ക​ളെ ത​ന്നെ വി​റ​പ്പി​ച്ച എ​ത്ര​യോ മ​ല്ല​ന്മാ​രെ​യാ​യി​രു​ന്നു. അ​വ​രി​ല്‍ ഇ​ല​ക്ട്രി​ക് മൈ​തീ​ന്‍​കു​ഞ്ഞും മ​ദ്രാ​സ് സിം​ഹം ശൗ​രി മു​ത്തു​വും ന​ത്ത റൈ​ഫി​ളും മൈ​സൂ​റു​കാ​ര​ന്‍ ചോ​ട്ട തി​മ​യ്യ​യും പ​ഞ്ചാ​ബ് ഹു​സൈ​നും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​രു​ണ്ട്. അ​തി​വേ​ഗം‍ ച​ലി​ച്ച്, വൈ​ദ്യു​താ​ഘാ​ത​മെ​ന്ന​പോ​ലെ നൊ​ടി​യി​ട​കൊ​ണ്ട് എ​തി​രാ​ളി​യെ മ​ല​ര്‍​ത്തി​യ​ടി​ക്കു​ന്ന ഫ​യ​ല്‍​വാ​നാ​യി​രു​ന്നു മൈ​തീ​ന്‍​കു​ഞ്ഞ്. ക​രു​നാ​ഗ​പ്പ​ള്ളി​ക്കാ​ര​ന്‍ മൈ​തീ​ന്‍​കു​ഞ്ഞി​നെ ഗോ​ദ​യി​ലി​റ​ക്കി, മ​ണ​ക്കാ​ട് നാ​രാ​യ​ണ​പി​ള്ള​യെ തോ​ല്പി​ക്ക​ണ​മെ​ന്ന് ഒ​രി​ക്ക​ൽ ചി​ല പ്ര​മാ​ണി​മാ​ര്‍ ആ​ഗ്ര​ഹി​ച്ചു. അ​ങ്ങ​നെ ആ ​മ​ത്സ​ര​ത്തി​നു ഗോ​ദ​യൊ​രു​ങ്ങി.

ക​ന്‍റോ​ണ്‍​മെ​ന്‍റ് മൈ​താ​ന​ത്താ​യി​രു​ന്നു മ​ണ​ക്കാ​ട് നാ​രാ​യ​ണ​പി​ള്ള​യും ഇ​ല​ക്ട്രി​ക് മൈ​തീ​ന്‍​കു​ഞ്ഞു​മാ​യു​ള്ള മ​ത്സ​രം. മൈ​താ​ന​ത്തി​ന്‍റെ ന​ടു​വി​ല്‍ ചെ​മ്മ​ണ്ണു​നി​റ​ച്ച ഗോ​ദ​യി​ലേ​ക്ക് ഉ​ഗ്ര​ന്‍ മു​ര​ള്‍​ച്ച​യോ​ടെ മൈ​തീ​ന്‍​കു​ഞ്ഞ് ക​യ​റു​ക​യും മ​സി​ല്‍​പി​ടി​ച്ച് ദേ​ഹ​ത്ത് മ​ണ്ണ് വാ​രി​യി​ട്ട് ചു​റ്റും മു​ര​ണ്ടു​കൊ​ണ്ട് ഓ​ടു​ക​യും ചെ​യ്തു. (മു​തി​ര്‍​ന്ന പ​ത്ര​പ്ര​വ​ര്‍​ത്ത​ക​ന്‍ എ​സ്. ജ​യ​ച​ന്ദ്ര​ന്‍ നാ​യ​രു​ടെ "എ​ന്‍റെ പ്ര​ദ​ക്ഷി​ണ​വ​ഴി​ക​ള്‍' എ​ന്ന പു​സ്ത​ക​ത്തി​ല്‍ ഈ ​ഗു​സ്തി മ​ത്സ​ര​ത്തി​ന്‍റെ ത​ത്സ​മ​യ​വി​വ​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്).
ഐ​ജി ആ​യി​രു​ന്ന ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​രാ​യി​രു​ന്നു റ​ഫ​റി. നി​മി​ഷ​ങ്ങ​ള്‍​കൊ​ണ്ട് ഇ​ല​ക്ട്രി​ക് മൈ​തീ​നെ നാ​രാ​യ​ണ​പി​ള്ള മ​ല​ര്‍​ത്തി​യ​ടി​ച്ചു. ഗു​സ്തി​രം​ഗ​ത്ത് ഒ​രു പു​തി​യ ച​രി​ത്രം പി​റ​ക്കു​ക​യാ​യി​രു​ന്നു അ​ന്ന്.

ക​ലാ​പ്രേ​മി പ​ത്രാ​ധി​പ​ർ ക​ലാ​പ്രേ​മി ബ​ഷീ​ര്‍ പ​റ​യു​ന്നു:

"സ​ര്‍ സി.​പി. രാ​മ​സ്വാ​മി അ​യ്യ​ര്‍ തി​രു​വി​താം​കൂ​ര്‍ ദി​വാ​നാ​യി​രു​ന്ന കാ​ല​ത്ത് തി​രു-​കൊ​ച്ചി​യി​ല്‍ പോ​ലീ​സ് ഐ​ജി ആ​യി​ര​ന്നു ജി. ​എ​സ്. ക​രീം. അ​ദ്ദേ​ഹം പോ​ലീ​സു​കാ​ര്‍​ക്കു​വേ​ണ്ടി ഗു​സ്തി വി​ഭാ​ഗം തു​ട​ങ്ങി​യി​രു​ന്നു. അ​ക്കാ​ല​ത്ത് അ​വി​ടു​ത്തെ ഗു​സ്തി പ​രി​ശീ​ല​ക​നാ​യി​രു​ന്നു എ​ന്‍റെ വാ​പ്പ​യും ഫ​യ​ൽ​വാ​നു​മാ​യ എ. ​എ​സ്. ഹ​മീ​ദ് (ക​ലാ​പ്രേ​മി പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ സ്ഥാ​പ​ക പ​ത്രാ​ധി​പ​ർ). തി​രു​വ​ന​ന്ത​പു​ര​ത്തെ ഫോ​ര്‍​ട്ട് ഹൈ​സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന കാ​ല​ത്ത് ഞാ​ന്‍ വാ​പ്പ​യ്‌​ക്കൊ​പ്പം പോ​യി നാ​രാ​യ​ണ​പി​ള്ള ഫ​യ​ല്‍​വാ​ന്‍റെ ഗു​സ്തി ക​ണ്ടി​ട്ടു​ണ്ട്. പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്താ​യി​രു​ന്നു മ​ത്സ​രം. എ​തി​രാ​ളി​ക​ളെ മ​ല​ര്‍​ത്തി​യ​ടി​ക്കു​ന്ന നാ​രാ​യ​ണ​പി​ള്ള ഫ​യ​ല്‍​വാ​ന്‍റെ കാ​ല​മാ​യി​രു​ന്നു അ​ത്.

ഗോ​ദ​യി​ല്‍ നി​ല്ക്കു​ന്ന നാ​രാ​യ​ണ​പി​ള്ള ഫ​യ​ല്‍​വാ​ന്‍റെ രൂ​പം ഇ​ന്നും മു​ന്നി​ലു​ണ്ട്. ആ​റ്, ആ​റ​ര​യ​ടി പൊ​ക്കം, ന​ല്ല ത​ടി​ച്ച ശ​രീ​രം, മു​ഖ​ത്ത് എ​പ്പോ​ഴും ഗൗ​ര​വ​ഭാ​വ​മാ​ണ്. അ​ക്കാ​ല​ത്ത് പ​ഞ്ചാ​ബ് ഹു​സൈ​ന്‍ എ​ന്ന ഫ​യ​ല്‍​വാ​നെ നാ​രാ​യ​ണ​പി​ള്ള മ​ല​ര്‍​ത്തി​യ​ടി​ച്ചി​രു​ന്നു. എ​തി​രാ​ളി​യെ മ​ല​ര്‍​ത്തി​യ​ടി​ച്ച ശേ​ഷം പു​റ​ത്തു​ക​യ​റി​യി​രി​ക്കു​ന്ന രീ​തി​യാ​ണ് അ​ന്നു​ള്ള​ത്. റ​ഫ​റി മൂ​ന്നു ത​വ​ണ വി​സി​ലൂ​തും. നാ​രാ​യ​ണ​പി​ള്ള മ​ല​ര്‍​ത്തി​യ​ടി​ക്കു​ന്ന എ​തി​രാ​ളി​ക്ക് എ​ഴു​ന്നേ​ല്‍​ക്കു​ക അ​ത്ര എ​ളു​പ്പ​മ​ല്ല. മൂ​ന്നാം ത​വ​ണ​യും വി​സി​ലൂ​തി​ക്ക​ഴി​യു​മ്പോ​ള്‍ നാ​രാ​യ​ണ​പി​ള്ള ഫ​യ​ല്‍​വാ​ന്‍ കൈ​യു​യ​ര്‍​ത്തി കാ​ണി​ക്കും. ജ​നം അ​ത്യു​ച്ച​ത്തി​ല്‍ ജ​യ് വി​ളി​ക്കും...'

ഒ​രു ഫ​യ​ല്‍​വാ​ന്‍റെ ജ​ന​നം

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ മ​ണ​ക്കാ​ട് ഇ​ട​വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ കു​മാ​ര​പി​ള്ള​യു​ടെ​യും നാ​രാ​യ​ണി അ​മ്മ​യു​ടെ​യും മ​ക​നാ​യി 1912 ഫെ​ബ്രു​വ​രി​യി​ലാ​ണ് നാ​രാ​യ​ണ​പി​ള്ള​യു​ടെ ജ​ന​നം. അ​ക്കാ​ല​ത്ത് മ​ണ​ല്‍​ക്കാ​ടാ​യി​രു​ന്നു നാ​രാ​യ​ണ​പി​ള്ള​യു​ടെ ജ​ന്മ​പ്ര​ദേ​ശം (മ​ണ​ല്‍​ക്കാ​ട് ചു​രു​ക്കി​യാ​ണ് ഇ​ന്ന​ത്തെ മ​ണ​ക്കാ​ട് എ​ന്ന പേ​ര്). കേ​ര​ള​ത്തി​ല്‍ ഗാ​ട്ടാ ഗു​സ്തി​യു​ടെ അ​ല​യൊ​ലി​ക​ള്‍ നി​റ​ഞ്ഞ കാ​ലം. മ​ണ​ക്കാ​ടും അ​ന്ന് നി​ര​വ​ധി ഗോ​ദ​ക​ളു​ണ്ടാ​യി​രു​ന്നു. ഗു​സ്തി​യോ​ടു​ള്ള നാ​രാ​യ​ണ​പി​ള്ള​യു​ടെ ഹ​ര​വും കു​ട്ടി​ക്കാ​ലം മു​ത​ല്‍​ത​ന്നെ തു​ട​ങ്ങു​ന്നു. കോ​ട്ട​യ്ക്ക​ക​ത്ത് ന​വ​നീ​തം കൃ​ഷ്ണ​യ്യ​ര്‍ ന​ട​ത്തി​യി​രു​ന്ന ഗോ​ദ​യി​ല്‍ നാ​രാ​യ​ണ​പി​ള്ള ഗു​സ്തി പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.

1945 കാ​ലം, ആ​ദ്യ ഗു​സ്തി മ​ത്സ​രം

ഇ​ന്നു ത​മ്പാ​നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ നി​ല്ക്കു​ന്ന പ്ര​ദേ​ശം അ​ന്നൊ​രു ഒ​ഴി​ഞ്ഞ മൈ​താ​ന​മാ​യി​രു​ന്നു. അ​വി​ടെ മ​ധു​ര​യി​ല്‍ നി​ന്നെ​ത്തി​യ പെ​രി​യാ​പി​ള്ള ഫ​യ​ല്‍​വാ​നെ നി​മി​ഷ​ങ്ങ​ള്‍​കൊ​ണ്ട് മ​ല​ര്‍​ത്തി​യ​ടി​ച്ച് ഗാ​ട്ടാ ഗു​സ്തി ജൈ​ത്ര​യാ​ത്ര​യ്ക്ക് നാ​രാ​യ​ണ​പി​ള്ള തു​ട​ക്കം കു​റി​ച്ചു. പി​ന്നീ​ട​ങ്ങോ​ട്ട് ഫ​യ​ല്‍​വാ​ന്‍റെ ദി​വ​സ​ങ്ങ​ളാ​യി​രു​ന്നു. ആ ​യാ​ത്ര​യി​ല്‍ പ​ഞ്ചാ​ബ്, മ​ധു​ര, കോ​ലാ​പ്പൂ​ര്‍, മ​ദ്രാ​സ്, ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ല്ലം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​രു​ത്തു​റ്റ ഫ​യ​ല്‍​വാ​ന്മാ​രോ​ടെ​ല്ലാം എ​തി​രി​ട്ട് ജ​യി​ച്ചു. പ​ങ്കെ​ടു​ത്ത എ​ഴു​പ​തോ​ളം മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്നി​ല്‍​പോ​ലും പ​രാ​ജ​യ​പ്പെ​ട്ടി​ല്ല എ​ന്ന​തും നാ​രാ​യ​ണ​പി​ള്ള ഫ​യ​ല്‍​വാ​ന്‍റെ വ​ലി​യ മി​ക​വാ​ണ്.

"ഒ​രി​ട​ത്തൊ​രു ഫ​യ​ല്‍​വാ​ന്‍'

കാ​ള​വ​ണ്ടി​യി​ല്‍ ക​വ​ല തോ​റും ഗു​സ്തി​മ​ത്സ​ര​ത്തി​ന്‍റെ നോ​ട്ടീ​സ് വി​ത​റി ഗോ​ദ​യി​ലേ​ക്ക് ആ​ളെ​ക്കൂ​ട്ടി​യി​രു​ന്ന കാ​ലം. നാ​ട്ടി​ലെ വ​ലി​യ പ്ര​മാ​ണി​മാ​ര്‍ വീ​ട്ടി​ല്‍ ഒ​രു ഫ​യ​ല്‍​വാ​നെ ഊ​ട്ടി വ​ള​ര്‍​ത്തി ഗു​സ്തി​ക്കാ​ര​നാ​ക്കി ഗോ​ദ​യി​ലി​റ​ക്കി ത​ങ്ങ​ളു​ടെ അ​ന്ത​സ് ഉ​യ​ര്‍​ത്തി​യി​രു​ന്ന ഒ​രു​കാ​ല​വും കേ​ര​ള​ത്തി​ലു​ണ്ടാ​യി​രു​ന്നു. ചേ​ക​വ​ന്മാ​രെ ക​ള​ത്തി​ലി​റ​ക്കി പ​ട​വെ​ട്ടി​ച്ച് പ​ര​സ്പ​ര​മു​ള്ള പ​ക തീ​ര്‍​ക്കു​ന്ന നാ​ട്ടു​രാ​ജാ​ക്ക​ന്മാ​രെ പോ​ലെ പ്ര​മാ​ണി​മാ​ര്‍ സ്വ​ന്തം ഫ​യ​ല്‍​വാ​ന്‍റെ പേ​ശീ​ബ​ല​ത്തി​ല്‍ അ​ഭി​മാ​നി​ച്ചി​രു​ന്നു. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ പി. ​പ​ദ്മ​രാ​ജ​ന്‍റെ ഒ​രി​ട​ത്തൊ​രു ഫ​യ​ല്‍​വാ​ന്‍ എ​ന്ന സി​നി​മ ഓ​ര്‍​മി​ക്കു​ക.

പ​ദ്മ​രാ​ജ​ന്‍ ആ ​ചി​ത്രം ഒ​രു​ക്കു​ന്ന സ​മ​യ​ത്ത് മ​ണ​ക്കാ​ട്ട് നാ​രാ​യ​ണ​പി​ള്ള ഫ​യ​ല്‍​വാ​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​യി​രു​ന്നു. ര​ണ്ടാ​ഴ്ച​ക്കാ​ലം രാ​വി​ലെ മു​ത​ല്‍ ഉ​ച്ച​വ​രെ ഫ​യ​ല്‍​വാ​ന്‍റെ ഒ​പ്പം ചെ​ല​വി​ട്ടാ​ണ് ഗാ​ട്ടാ ഗു​സ്തി ലോ​ക​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം മ​ന​സി​ലാ​ക്കി​യ​ത്. "ഒ​രി​ട​ത്തൊ​രു ഫ​യ​ല്‍​വാ​നി'​ലെ ഫ​യ​ല്‍​വാ​നെ (കൊ​ല്ലം റ​ഷീ​ദ് അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്രം) സൃ​ഷ്ടി​ക്കു​ന്ന​തി​നു നാ​രാ​യ​ണ​പി​ള്ള പ​റ​ഞ്ഞു​കൊ​ടു​ത്ത അ​നു​ഭ​വ​ങ്ങ​ളും പ​ദ്മ​രാ​ജ​നു സ​ഹാ​യ​മാ​യി​ട്ടു​ണ്ട്.

ആ​ത്മ​നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ആ​ള്‍​രൂ​പം

ചു​ട്ടു​പ​ഴു​ത്ത മ​ണ്ണി​ല്‍, തീ​വെ​യി​ലി​ല്‍ നി​ന്നു​കൊ​ണ്ടു​ള്ള ഗു​സ്തി മ​ത്സ​രം ക​ഠി​ന​മാ​ണ്. ചൂ​ടും പൊ​ടി​യും ശ​രീ​ര​ത്തി​നേ​ല്‍​ക്കു​ന്ന ക്ഷ​ത​ങ്ങ​ളും നി​സാ​ര​മ​ല്ല. എ​ന്നാ​ല്‍ ക​ര്‍​ക്ക​ശ​മാ​യ ചി​ട്ട​ക​ളും ആ​ത്മ​നി​യ​ന്ത്ര​ണ​വും മ​ണ​ക്കാ​ട് നാ​രാ​യ​ണ​പി​ള്ള പാ​ലി​ച്ചി​രു​ന്നു. മ​ദ്യ​പി​ക്കു​ക​യോ പു​ക​വ​ലി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. മാം​സ​ഭ​ക്ഷ​ണം പോ​ലും ക​ഴി​ച്ചി​രു​ന്നി​ല്ല. ഈ ​ജീ​വി​ത വ്ര​ത​വും നാ​രാ​യ​ണ​പി​ള്ള ഫ​യ​ല്‍​വാ​ന്‍റെ വി​ജ​യ​ത്തി​ന് ആ​ധാ​ര​മാ​യി.

കു​ടും​ബം

ഗു​സ്തി​യു​ടെ ലോ​ക​ത്തു​നി​ന്ന് വി​ര​മി​ച്ച് ഏ​റെ​ക്ക​ഴി​ഞ്ഞാ​ണ് നാ​രാ​യ​ണ​പി​ള്ള വി​വാ​ഹം ക​ഴി​ച്ച​ത്- നാ​ല്പ​ത്ത​ഞ്ചാം വ​യ​സ്സി​ല്‍. ഭാ​ര്യ ക​മ​ലാ​ദേ​വി​യും നാ​ലു​മ​ക്ക​ളു​മ​ട​ങ്ങു​ന്ന സ​ന്തോ​ഷ​ക​ര​മാ​യ കു​ടും​ബ​ജീ​വി​തം. മൂ​ത്ത​മ​ക​ള്‍ ര​മ​ണി വീ​ട്ട​മ്മ​യാ​ണ്. ര​ണ്ടാ​മ​ത്തെ മ​ക​ന്‍ അ​ശോ​ക് കു​മാ​ര്‍ മ​ണ​ക്കാ​ട്ട് അ​ഞ്ജ​ലി ബേ​ക്ക​റി ന​ട​ത്തു​ന്നു. മൂ​ന്നാ​മ​ത്തെ മ​ക​ന്‍ രാ​ജ​ഗോ​പാ​ലും ബി​സി​ന​സു​കാ​ര​നാ​ണ്. ഇ​ള​യ മ​ക​നാ​ണ് പി​ന്ന​ണി ഗാ​യ​ക​നാ​യ മ​ണ​ക്കാ​ട് ഗോ​പ​ന്‍.

ഫ​യ​ല്‍​വാ​ന്‍റെ ചാ​യ​ക്ക​ട

ബാം​ഗ്ലൂ​രി​ല്‍​വ​ച്ച് ഭീ​മ റാ​വു ഫ​യ​ല്‍​വാ​നു കൈ​കൊ​ടു​ത്തി​രു​ന്ന സ​മ​യ​ത്താ​ണ് നാ​രാ​യ​ണ​പി​ള്ള​യു​ടെ മൂ​ത്ത സ​ഹോ​ദ​ര​ന്‍ ഗോ​പാ​ല​പി​ള്ള​യു​ടെ മ​ര​ണ​വി​വ​ര​മെ​ത്തു​ന്ന​ത്. അ​ക്കാ​ല​ത്ത് ഗാ​ട്ടാ ഗു​സ്തി​ക്കു കൈ​കൊ​ടു​ക്കു​മ്പോ​ള്‍ ആ ​നാ​ടു​മു​ഴു​വ​ന്‍ വ​രാ​ന്‍ പോ​കു​ന്ന ഗു​സ്തി കാ​ത്തി​രി​ക്കും. ജ്യേ​ഷ്ഠ​ന്‍റെ മ​ര​ണ​വാ​ര്‍​ത്ത​യ​റി​ഞ്ഞ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച് നാ​ട്ടി​ലെ​ത്തി​യ നാ​രാ​യ​ണ​പി​ള്ള​യെ പി​ന്നീ​ട് വീ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും ഗു​സ്തി ലോ​ക​ത്തേ​ക്കു പോ​കാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല.

നാ​രാ​യ​ണ​പി​ള്ള​യ്ക്കു​കൂ​ടി പ​ങ്കു​ണ്ടാ​യി​രു​ന്ന ചാ​യ​ക്ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ജ്യേ​ഷ്ഠ​ന്‍. "നാ​രാ​യ​ണ അ​ണ്ണ​ന്‍ ഇ​നി ചാ​യ​ക്ക​ട ന​ട​ത്തി മു​ഴു​വ​ന്‍ സ​മ​യ​വും കു​ടും​ബ​ത്തെ നോ​ക്ക​ണം' എ​ന്ന ബ​ന്ധു​ക്ക​ളു​ടെ സ്‌​നേ​ഹ നി​ര്‍​ബ​ന്ധ​ത്തി​നു മു​ന്നി​ല്‍ അ​ദ്ദേ​ഹം കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. 1950ല്‍ ​ഫ​യ​ല്‍​വാ​ന്‍റെ ക​ട എ​ന്ന ചാ​യ​ക്ക​ട​യു​ടെ ചു​മ​ത​ല​യേ​റ്റു. കേ​ര​ള ഗാ​മ​യു​ടെ ര​ണ്ടാം ജ​ന്മ​മാ​യി​രു​ന്നു അ​ത്. ഗു​സ്തി​യോ​ടു​ള്ള അ​തേ അ​ര്‍​പ്പ​ണം ചാ​യ​ക്ക​ട ന​ട​ത്തി​പ്പി​ലും നാ​രാ​യ​ണ​പി​ള്ള പ്ര​ക​ടി​പ്പി​ച്ചു.

പ​രി​ശീ​ല​ക​നാ​യും

ഗാ​ട്ടാ ഗു​സ്തി​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന കാ​ല​ത്ത് മ​ണ​ക്കാ​ടു​ള്ള സ്വ​ന്തം ഗോ​ദ​യി​ല്‍ നി​ര​വ​ധി ശി​ഷ്യ​ന്മാ​രെ അ​ഭ്യ​സി​പ്പി​ച്ചി​രു​ന്നു. ഗു​സ്തി​യി​ൽ​നി​ന്നു വി​ര​മി​ച്ച​ശേ​ഷ​വും കു​റ​ച്ചു​കാ​ലം പ​രി​ശീ​ല​നം ന​ൽ​കി. മു​ന്‍ ഡി​വൈ​എ​സ്പി​മാ​രാ​യ ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍, മു​കു​ന്ദ​ന്‍, മാ​ര്‍​ഷ്യ​ല്‍ ആ​ര്‍​ട്സ് ബാ​ല​ച​ന്ദ്ര​ന്‍, ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ജ​യ​സേ​ന​ന്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ശി​ഷ്യ​ന്മാ​രു​ണ്ടാ​യി​രു​ന്നു. "ഒ​രി​ട​ത്തൊ​രു ഫ​യ​ല്‍​വാ​നി'​ലെ കൊ​ല്ലം റ​ഷീ​ദും നാ​രാ​യ​ണ​പി​ള്ള​യു​ടെ ശി​ഷ്യ​നാ​ണ്. അ​റു​പ​തു​ക​ളി​ല്‍ ഫ്രീ ​സ്‌​റ്റൈ​ല്‍ റ​സ്‌​ലിം​ഗ് ഗോ​ദ​ക​ള്‍ കൈ​യ​ട​ക്കി​യ​തോ​ടെ ഗാ​ട്ടാ ഗു​സ്തി​യു​ടെ പ്രാ​മാ​ണ്യം കു​റ​ഞ്ഞു.

ഓ​ർ​മ​ക​ളി​ൽ

ഇ​ന്ത്യ​യി​ലെ ഗു​സ്തി രാ​ജാ​ക്ക​ന്മാ​രി​ലൊ​രാ​ള്‍ എ​ന്ന ഭാ​വ​മോ പ​രി​വേ​ഷ​മോ ഒ​രു​കാ​ല​ത്തും കേ​ര​ള​ഗാ​മ നാ​രാ​യ​ണ​പി​ള്ള​യ്ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ല്ലാ തി​ര​ക്കു​ക​ളി​ല്‍​നി​ന്നും "ജ​യ്' വി​ളി​ക​ളി​ല്‍​നി​ന്നും അ​ക​ന്നു​മാ​റി ജീ​വി​ച്ച നാ​രാ​യ​ണ​പി​ള്ള 1988 മാ​ര്‍​ച്ച് നാ​ലി​നാ​ണ് ജീ​വി​ത​ഗോ​ദ​യി​ല്‍​നി​ന്നു വി​ട​പ​റ​ഞ്ഞ​ത്.

നാ​രാ​യ​ണ​പി​ള്ള​യ്ക്ക് ഉ​ചി​ത​മാ​യ ഒ​രു സ്മാ​ര​കം ഇ​തു​വ​രെ കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല. മ​ണ​ക്കാ​ട് പോ​സ്‌​റ്റോ​ഫീ​സ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ തൈ​ക്കാ​പ​ള്ളി ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള റോ​ഡി​ന് "കേ​ര​ള​ഗാ​മ മ​ണ​ക്കാ​ട് നാ​രാ​യ​ണ​പി​ള്ള റോ​ഡ്' എ​ന്ന് ന​ഗ​ര​സ​ഭ നാ​മ​ക​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ത​ല​മു​റ​ക​ളു​ടെ ഹൃ​ദ​യ​ഗോ​ദ​യി​ല്‍ ഇ​ന്നും തോ​ല്‍​വി​യ​റി​യാ​ത്ത നാ​രാ​യ​ണ​പി​ള്ള ഫ​യ​ല്‍​വാ​നു​ണ്ട്. ത​ല​യു​യ​ര്‍​ത്തി​പ്പി​ടി​ച്ച്, ക​രു​ത്ത​നാ​യി...

ഉ​ണ​ർ​വാ​യി മി​ന്ന​ൽ ജോ​ർ​ജ്

ഗാ​ട്ടാ ഗു​സ്തി​യു​ടെ അ​വ​സാ​ന​ത്തെ ജീ​വി​ക്കു​ന്ന ഇ​തി​ഹാ​സ​മാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ഗു​സ്തി താ​ര​വും പ​രി​ശീ​ല​ക​നു​മാ​യ മി​ന്ന​ല്‍ ജോ​ര്‍​ജ് സം​സ്ഥാ​ന ഗാ​ട്ടാ ഗു​സ്തി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക​ന്‍​കൂ​ടി​യാ​ണ്. നി​ക്ക​ല്‍ ജ​മാ​ല്‍ എ​ന്ന അ​തി​കാ​യ​ന്‍റെ ശി​ഷ്യ​നാ​യ മി​ന്ന​ല്‍ ജോ​ര്‍​ജ് എ​ല്ലാ വ​ര്‍​ഷ​വും കൊ​ച്ചി​യി​ല്‍ സം​സ്ഥാ​ന ഗാ​ട്ടാ ഗു​സ്തി മ​ത്സ​രം ന​ട​ത്തി​വ​രു​ന്നു. ഗാ​ട്ടാ ഗു​സ്തി അ​സോ​സി​യേ​ഷ​നും മി​ന്ന​ല്‍ ജോ​ര്‍​ജി​ന്‍റെ ജിം​നേ​ഷ്യ​മാ​യ കൊ​ച്ചി​ന്‍ ഗ്രാ​പ്ലേ​ഴ്‌​സു​മാ​ണ് സം​ഘാ​ട​ക​ര്‍. ഗാ​ട്ടാ ഗു​സ്തി​യി​ലും ഫ്രീ ​സ്‌​റ്റൈ​ല്‍ റ​സ്‌​ലിം​ഗി​ലും പ​രി​ശീ​ല​നം ന​ല്കി​വ​രു​ന്ന മി​ന്ന​ല്‍ ജോ​ര്‍​ജ് നാ​രാ​യ​ണ​പി​ള്ള ഫ​യ​ല്‍​വാ​നെ മാ​ന​സ​ഗു​രു​വാ​യി കാ​ണു​ന്നു.

പ്ര​മു​ഖ​നാ​യൊ​രു ആ​രാ​ധ​ക​ൻ!

1988ലാ​ണ് ജി. ​ദേ​വ​രാ​ജ​ന്‍ മാ​സ്റ്റ​ര്‍ നേ​തൃ​ത്വം ന​ല്കി​യി​രു​ന്ന രാ​ജ​ശ്രീ ഓ​ര്‍​ക്ക​സ്ട്ര​യു​ടെ ബി ​ട്രൂ​പ്പ് എ​ന്ന ഗാ​ന​മേ​ള ട്രൂ​പ്പി​ല്‍ ത​മി​ഴ്-​ഹി​ന്ദി ഗാ​ന​ങ്ങ​ള്‍ പാ​ടാ​നാ​യി നാ​രാ​യ​ണ​പി​ള്ള ഫ​യ​ൽ​വാ​ന്‍റെ മ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ മ​ണ​ക്കാ​ട് ഗോ​പ​ന്‍ എ​ത്തു​ന്ന​ത്. ഗോ​പ​ന്‍റെ വാ​ക്കു​ക​ൾ: ""മാ​സ്റ്റ​ര്‍ അ​ന്ന് താ​മ​സി​ച്ചി​രു​ന്ന ക​ര​മ​ന​യി​ലെ വാ​ട​ക​വീ​ട്ടി​ല്‍ കോ​ളിം​ഗ് ബെ​ൽ അ​മ​ർ​ത്തി കാ​ത്തു​നി​ൽ​ക്കു​മ്പോ​ൾ മാ​സ്റ്റ​ർ ത​ന്നെ​യാ​ണ് വാ​തി​ൽ​തു​റ​ന്ന​ത്. "എ​ന്താ' എ​ന്ന് അ​ല​സ​മ​ട്ടി​ൽ മാ​സ്റ്റ​ർ ചോ​ദി​ച്ചു.

ട്രൂ​പ്പി​ൽ ചേ​രാ​ൻ​വ​ന്ന ഗാ​യ​ക​നാ​ണെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി. മാ​സ്റ്റ​ർ അ​ന്ന് തി​ര​ക്കി​ലാ​ണെ​ന്നും അ​ടു​ത്ത​ദി​വ​സം വ​ന്നാ​ൽ​മ​തി​യെ​ന്നും പ​റ​ഞ്ഞ് എ​ന്നെ യാ​ത്ര​യാ​ക്കി. അ​ടു​ത്ത ദി​വ​സം ചെ​ന്ന​പ്പോ​ഴും മാ​സ്റ്റ​റു​ടെ പ​തി​വു​ശൈ​ലി​യി​ൽ ത​ന്നെ​യാ​യി​രു​ന്നു സ്വീ​ക​ര​ണം. മു​റി​യി​ൽ​നി​ന്നു ഹാ​ർ​മോ​ണി​യം എ​ടു​ത്തു​കൊ​ണ്ടു​വ​ന്നു, മാ​സ്റ്റ​ർ പാ​ട്ട് പ​ഠി​പ്പി​ക്കു​ക​യും ക​മ്പോ​സ് ചെ​യ്യു​ക​യും ചെ​യ്യു​ന്ന മു​റി​യി​ൽ വ​യ്ക്കാ​ൻ എ​ന്നോ​ടു പ​റ​ഞ്ഞു. നി​ല​ത്തു വി​രി​ച്ചി​ട്ട പാ​യ​യി​ൽ ഞാ​ൻ ഇ​രു​ന്നു. മു​ന്നി​ൽ ഹാ​ർ​മോ​ണി​യ​വു​മാ​യി മാ​സ്റ്റ​റും.

"ഏ​ത് ശ്രു​തി​യി​ലാ​ണ് നീ ​പാ​ടു​ന്ന​ത് 'എ​ന്നാ​യി മാ​സ്റ്റ​ർ. ഒ​ന്നു... ര​ണ്ട് എ​ന്നി​ങ്ങ​നെ ഞാ​ൻ പ​റ​ഞ്ഞൊ​പ്പി​ച്ചു. ഇ​ള​യ​രാ​ജ​യു​ടെ​യും എ​സ്പി​ബി​യു​ടെ​യും പാ​ട്ടു​ക​ൾ ഞാ​ൻ പാ​ടി.

"ശ്രു​തി​യും താ​ള​വു​മു​ണ്ട്. ഗാ​ന​മേ​ള വ​ര​ട്ടെ. അ​പ്പോ​ള്‍ വി​ളി​ക്കാം' എ​ന്ന് സ്വ​ത​സി​ദ്ധ​മാ​യ രീ​തി​യി​ല്‍ മാ​സ്റ്റ​ർ പ​റ​യു​ക​യും ചെ​യ്തു. സം​സാ​ര​ത്തി​നി​ട​യി​ൽ മാ​സ്റ്റ​ർ എ​ന്നോ​ട് "മ​ണ​ക്കാ​ട് എ​വി​ടെ​യാ​ണ് നീ ​താ​മ​സി​ക്കു​ന്ന​ത്' എ​ന്ന് ചോ​ദി​ച്ചു. അ​പ്പോ​ഴാ​ണ് ഞാ​ൻ അ​ച്ഛ​ന്‍റെ കാ​ര്യം സൂ​ചി​പ്പി​ച്ച​ത്. അ​ച്ഛ​ന്‍ അ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ​മ​യ​മാ​ണ്. അ​ച്ഛ​ന്‍ ഫ​യ​ല്‍​വാ​ന്‍ ആ​ണെ​ന്നും പേ​ര് നാ​രാ​യ​ണ​പി​ള്ള എ​ന്നാ​ണെ​ന്നും ഞാ​ന്‍ പ​റ​ഞ്ഞ​തും മാ​സ്റ്റ​റി​ന്‍റെ മു​ഖം പൊ​ടു​ന്ന​നെ തെ​ളി​ഞ്ഞു. അ​തു വ​രെ​യു​ണ്ടാ​യി​രു​ന്ന ഗൗ​ര​വം ഒ​രു നി​മി​ഷം കൊ​ണ്ട് മാ​ഞ്ഞു​പോ​യി.

"നീ ​ഫ​യ​ല്‍​വാ​ന്‍റെ മോ​നാ​ണോ? ' -മു​ഖ​ത്ത് തെ​ളി​ഞ്ഞ ആ​ഹ്ലാ​ദ​ത്തോ​ടെ, പു​ഞ്ചി​രി​യോ​ടെ മാ​സ്റ്റ​ര്‍ ചോ​ദി​ച്ചു. എ​ന്നി​ട്ട് മാ​സ്റ്റ​ര്‍ പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹം പ​ണ്ട് പ​ര​വൂ​രി​ല്‍ ഫ​യ​ല്‍​വാ​ന്‍റെ ഗു​സ്തി മ​ത്സ​ര​ങ്ങ​ള്‍ ക​ണ്ട ക​ഥ​ക​ളാ​ണ്. "നി​ന​ക്ക​റി​യാ​മോ, ടി​ക്കെ​റ്റെ​ടു​ക്കാ​ന്‍ കാ​ശി​ല്ലാ​ത്ത​തു​കൊ​ണ്ട് മ​ര​ത്തി​നു മു​ക​ളി​ല്‍ ക​യ​റി​യി​രു​ന്ന് ഞാ​ന്‍ നാ​രാ​യ​ണ​പി​ള്ള ഫ​യ​ല്‍​വാ​ന്‍റെ ഗാ​ട്ടാ ഗു​സ്തി​മ​ത്സ​രം ക​ണ്ടി​ട്ടു​ണ്ട്.'​പി​ന്നീ​ട് മാ​സ്റ്റ​റി​ന്‍റെ ട്രൂ​പ്പി​ല്‍ പാ​ടി​യ​പ്പോ​ഴും അ​ത് ക​ഴി​ഞ്ഞും വ​ലി​യ വാ​ത്സ​ല്യ​മാ​യി​രു​ന്നു എ​ന്നോ​ട്.''

SUNDAY DEEPIKA

ഒ​രു മ​ഹാ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ പാ​ത​ക​ളി​ൽ...

അ​മേ​രി​ക്ക​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ര​ണ്ടാം​ദി​ന​മാ​ണ്. ന്യൂ​യോ​ര്‍​ക്ക് ന​ഗ​ര​ക്കാ​ഴ്ച​ക​ള്‍ ക​ണ്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ആ​സ്ഥാ​ന​മാ​ണ് അ​ടു​ത്ത ല​ക്ഷ്യം. ഗൈ​ഡ​ഡ് ടൂ​ര്‍ ഓ​ണ്‍​ലൈ​നാ​യി നേ​ര​ത്തേ ബു​ക്ക് ചെ​യ്തി​ട്ടു​ണ്ട്. താ​മ​സി​ച്ചി​രു​ന്ന മാ​ൻ​ഹ​ട്ട​നി​ലെ ടൈം​സ് സ്ക്വ​യ​ർ സെ​ന്‍റ​റി​നു സ​മീ​പ​മു​ള്ള ഹി​ൽ​ട്ട​ൻ ഡ​ബി​ൾ ട്രീ ​ഹോ​ട്ട​ലി​ൽ​നി​ന്ന് രാ​വി​ലെ ഗൂ​ഗി​ൾ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
ന​ല്ല ത​ണു​പ്പു​ണ്ട്.

ടൈം​സ് സ്ക്വ​യ​ർ, ഗ്രാ​ൻ​ഡ് സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​ൻ, ഫി​ഫ്ത്ത് അ​വ​ന്യു, ബ്രോ​ഡ് വേ ​തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ഏ​ക​ദേ​ശം ര​ണ്ടു കി​ലോ​മീ​റ്റ​ർ​ന​ട​ന്ന് 10 മ​ണി​യോ​ടെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ആ​സ്ഥാ​ന​ത്തി​നു സ​മീ​പ​മെ​ത്തി. ന്യൂ​യോ​ർ​ക്ക് മാ​ൻ​ഹ​ട്ട​നി​ലെ ട​ർ​ട്ടി​ൽ ബേ​യി​ലാ​ണ് ഏ​ക​ദേ​ശം 18 ഏ​ക്ക​ർ വ​രു​ന്ന ഈ ​പ്ര​ദേ​ശം. അ​മേ​രി​ക്ക​യി​ലാ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​തെ​ങ്കി​ലും ഒ​രു അ​ന്താ​രാ​ഷ്ട്ര ഭൂ​ഭാ​ഗ​മാ​യാ​ണ് ഇ​വി​ടം ക​ണ​ക്കാ​ക്കു​ന്ന​ത്. അ​താ​യ​ത്, ഇ​വി​ടം യു​എ​ന്നി​ന്‍റെ മാ​ത്രം ഭ​ര​ണ​ത്തി​ൻ​കീ​ഴി​ലാ​ണ്.

ഉ​ള്ളി​ലേ​ക്ക് 

ടൂ​റി​നാ​യി എ​ത്തു​മ്പോ​ൾ ആ​ദ്യം ചെ​ക്ക് ഇ​ൻ സെ​ന്‍റ​റി​ലേ​ക്കു പോ​കേ​ണ്ട​തു​ണ്ട്. യു​എ​ൻ ആ​സ്ഥാ​ന​ത്തി​ന് സ​മീ​പം ഒ​ന്നാം അ​വ​ന്യൂ​വി​ന്‍റെ​യും 46ാമ​ത്തെ സ്ട്രീ​റ്റി​ന്‍റെ​യും കോ​ണി​ലാ​യാ​ണ് ഇ​ത്. ഇ-​മെ​യി​ലാ​യി ല​ഭി​ച്ച ഓ​ർ​ഡ​റി​ൽ പേ​രു​ള്ള​വ​രെ മാ​ത്ര​മേ ഉ​ള്ളി​ലേ​ക്ക് അ​നു​വ​ദി​ക്കു. പാ​സ്പോ​ര്‍​ട്ട് ന​ല്‍​കി ചെ​ക്ക് ഇ​ൻ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. അ​വി​ടെ ന​മ്മു​ടെ ഫോ​ട്ടോ എ​ടു​ക്കു​ക​യും പ്ര​വേ​ശ​ന​ത്തി​നാ​യി ഒ​രു സ്റ്റി​ക്ക​ർ ന​ൽ​കു​ക​യും ചെ​യ്യും. അ​ത് ഷ​ര്‍​ട്ടി​ല്‍ പ​തി​ച്ചാ​യി​രു​ന്നു തു​ട​ര്‍​ന്നു​ള്ള യാ​ത്ര.

പ്ര​ധാ​ന​മാ​യും നാ​ലു കെ​ട്ടി​ട​ങ്ങ​ളാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ആ​സ്ഥാ​ന​ത്തി​ലെ സ​മു​ച്ച​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. 1952 ഒ​ക്ടോ​ബ​ർ ഒ​ന്പ​തി​ന് പ​ണി പൂ​ർ​ത്തി​യാ​യ കെ​ട്ടി​ട​ങ്ങ​ള്‍ രൂ​പ​ക​ല്പ​ന ചെ​യ്ത വാ​സ്തു​ശി​ല്പി​ക​ളു​ടെ ബോ​ർ​ഡി​ന് നേ​തൃ​ത്വം​ന​ൽ​കി​യ​ത് വാ​ല​സ് ഹാ​രി​സ​ൺ ആ​യി​രു​ന്നു. ഓ​സ്കാ​ർ നീ​മെ​യ​ർ, ലെ ​കോ​ർ​ബൂ​സി​യ​ർ എ​ന്നി​വ​ർ അ​ന്തി​മ രൂ​പ​ക​ല്പ​ന​യി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.

ദേ​ഹ​പ​രി​ശോ​ധ​ന​യും മ​റ്റു സു​ര​ക്ഷാ​ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ആ​സ്ഥാ​ന​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചു. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ചു​റ്റു​മ​തി​ലി​നോ​ട് ചേ​ർ​ന്ന് എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും വ​ലി​യ കൊ​ടി​ക​ൾ പാ​റി​പ്പ​റ​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ന്‍ പ​താ​ക ക​ണ്ടു​പി​ടി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​ല്ല. വി​ശാ​ല​മാ​യ മു​റ്റ​ത്തും ഗാ​ർ​ഡ​നി​ലും ചി​ല ഇ​ൻ​സ്റ്റ​ലേ​ഷ​നു​ക​ൾ കാ​ണാം. വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ സം​ഭാ​വ​ന​ചെ​യ്ത മ​നോ​ഹ​ര​മാ​യ ക​ലാ​സൃ​ഷ്ടി​ക​ളും ശി​ൽ​പ​ങ്ങ​ളും ആ​ണ​ത്.

ഫോ​ട്ടോ​യൊ​ക്കെ എ​ടു​ത്ത​തി​നു​ശേ​ഷം ലോ​ബി​ക്കു​ള്ളി​ലേ​ക്ക്. വി​വി​ധ രാ​ജ്യ​ങ്ങ​ൾ സം​ഭാ​വ​ന​ചെ​യ്ത ക​ലാ​സൃ​ഷ്ടി​ക​ളും ശി​ല്പ​ങ്ങ​ളും ഇ​വി​ടെ​യും കാ​ണാം. 2001ൽ ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യ്ക്കും അ​ന്ന​ത്തെ സെ​ക്ര​ട്ട​റി ജ​ന​റ​ൽ കോ​ഫി അ​ന്ന​നും സം​യു​ക്ത​മാ​യി ല​ഭി​ച്ച നൊ​ബേ​ൽ സ​മാ​ധാ​ന പു​ര​സ്കാ​ര​വും അ​വി​ടെ ക​ണ്ടു. സ​മീ​പ​ത്തു​ള്ള ചു​മ​രി​ൽ ഇ​തു​വ​രെ​യു​ള്ള ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ത​ല​വ​ന്മാ​രു​ടെ ചി​ത്ര​ങ്ങ​ള്‍- ഇ​റാ​ൻ സ​മ്മാ​നി​ച്ച അ​വ പ​ട്ടി​ൽ നെ​യ്തെ​ടു​ത്ത​താ​യി​രു​ന്നു.

മാ​ന​വാ​വ​കാ​ശ​ങ്ങ​ളും സ​മാ​ധാ​ന​വും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ച​രി​ത്ര​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​വ​രി​ക്കു​ന്ന ഫോ​ട്ടോ​ക​ൾ, രേ​ഖ​ക​ൾ, പ്ര​ദ​ർ​ശ​ന ബോ​ർ​ഡു​ക​ൾ എ​ന്നി​വ​യും ക​ണ്ടു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ലോ​ബി​യി​ൽ നി​ല്‍​ക്കു​മ്പോ​ള്‍ ത​ന്നെ "ലോ​ക​ത്തി​ന്‍റെ പ്ര​തി​നി​ധി’ എ​ന്നൊ​രു തോ​ന്ന​ൽ ന​മു​ക്ക് സ്വാ​ഭാ​വി​ക​മാ​യി ഉ​ണ്ടാ​കും!

ടൂ​ർ ഡെ​സ്കി​ലേ​ക്ക് 

11 മ​ണി​യു​ടെ​യാ​ണ് ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന ടൂ​ർ ആ​രം​ഭി​ക്കു​ന്ന​ത്. ലോ​ബി​യി​ലെ കാ​ഴ്ച​ക​ള്‍ ക​ണ്ട​തി​നു ശേ​ഷം ടൂ​റു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന നി​യു​ക്ത മീ​റ്റിം​ഗ് സ്ഥ​ല​ത്ത് എ​ത്തി. ടൂ​ർ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ടൂ​ർ ഡെ​സ്കി​ൽ ചെ​ക്ക് ഇ​ൻ ചെ​യ്യ​ണം. ഓ​രോ പ​തി​ന​ഞ്ച് മി​നി​റ്റി​ലു​മാ​ണ് ടൂ​റു​ക​ൾ പു​റ​പ്പെ​ടു​ന്ന​ത്. ഇ​തൊ​രു വാ​ക്കിം​ഗ് ഗൈ​ഡ​ഡ് ടൂ​റാ​ണ്. ഇം​ഗ്ലീ​ഷി​ലാ​യി​രി​ക്കും സാ​ധാ​ര​ണ ടൂ​റു​ക​ൾ, എ​ന്നാ​ൽ മ​റ്റ് ഭാ​ഷ​ക​ളി​ലും ടൂ​റു​ക​ൾ ന​ട​ത്താ​റു​ണ്ട്. ഞ​ങ്ങ​ളു​ടെ ടൂ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും ഒ​രു ഗ്രൂ​പ്പാ​യി ക​ണ്ടു​മു​ട്ടി. സം​ഘ​ത്തി​ലെ 15 പേ​രും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ചൈ​നീ​സ് വം​ശ​ജ​ൻ ഷാ​രോ​ണ്‍ ഷാ​ങ്ങ് ആ​ണ് ഞ​ങ്ങ​ളു​ടെ ടൂ​ർ ഗൈ​ഡ്.

ഞ​ങ്ങ​ൾ പ​ര്യ​ട​നം തു​ട​ങ്ങി. കോ​ൺ​ഫ​റ​ൻ​സ് ബി​ൽ​ഡിം​ഗി​ന്‍റെ ലോ​ബി​യി​ൽ വി​ഖ്യാ​ത​മാ​യ പെ​യി​ന്‍റിം​ഗു​ക​ൾ. പു​റ​ത്ത് ഇ​ട​നാ​ഴി​യി​ൽ ജ​പ്പാ​ന്‍റെ സ​മാ​ധാ​ന ബെ​ല്‍. എ​സ്ക​ലേ​റ്റ​റി​ലൂ​ടെ ക​യ​റി സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ റൂ​മി​ന്‍റെ ഗാ​ല​റി​യി​ല്‍ എ​ത്തി. യു​എ​ന്നി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഭാ​ഗ​മാ​ണ് ഇ​വി​ടം. സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ 15 അം​ഗ​ങ്ങ​ള​ട​ങ്ങി​യ​താ​ണ്. പ​ണ്ട് ഹൈ​സ്കൂ​ളി​ല്‍ ഇ​തേ​ക്കു​റി​ച്ചു പ​ഠി​ച്ച കാ​ര്യ​ങ്ങ​ൾ ഓ​ര്‍​മ​യി​ല്‍ മി​ന്നി​മ​റ​ഞ്ഞു.

സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ ചേം​ബ​റി​ലെ ഗാ​ല​റി​യി​ൽ കു​റ​ച്ചു​സ​മ​യം ഇ​രു​ന്നു. സെ​ഷ​നി​ൽ മീ​റ്റിം​ഗ് ഉ​ണ്ടെ​ങ്കി​ൽ ഇ​വി​ടെ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കി​ല്ല. സെ​പ്റ്റം​ബ​ർ 11 ആ​ക്ര​മ​ണ​ത്തി​ന് മു​മ്പു​ള്ള മീ​റ്റിം​ഗു​ക​ളി​ൽ ആ​ളു​ക​ൾ​ക്ക് ഇ​വി​ടെ ഇ​രി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു, എ​ന്നാ​ൽ അ​തി​നു​ശേ​ഷം സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി. ഇ​പ്പോ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല. ഞ​ങ്ങ​ളു​ടെ ഗ്രൂ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഘാ​ന​യി​ൽ നി​ന്നു​ള്ള സ്റ്റെ​ല്ല​യെ ഇ​തി​നി​ട​യി​ല്‍ പ​രി​ച​യ​പ്പെ​ട്ടു. അ​വി​ട​ത്തെ യു​നെ​സ്കോ വോ​ള​ണ്ടി​യ​റാ​ണ് അ​വ​ർ.

തു​ണി​യി​ൽ നെ​യ്ത പി​ക്കാ​സോ ചി​ത്രം

പി​ക്കാ​സോ​യു​ടെ വി​ഖ്യാ​ത​മാ​യ "ഗോ​ർ​ണി​ക്ക’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ തു​ണി​യി​ൽ നെ​യ്തെ​ടു​ത്ത രൂ​പം സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ലി​നു പു​റ​ത്താ​യി കാ​ണാം. യു​ദ്ധ​ങ്ങ​ളു​ടെ ഭീ​ക​ര​ത​യെ ലോ​ക​ത്തി​ന് ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന ഒ​ന്നാ​ണി​ത്. അ​വി​ടെ​നി​ന്ന് ജ​ന​റ​ൽ അ​സം​ബ്ലി ഹാ​ളി​നു സ​മീ​പം ഞ​ങ്ങ​ള്‍ എ​ത്തി, ഇ​താ​ണ് യു​എ​ന്നി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മു​റി. 193 രാ​ജ്യ​ങ്ങ​ളി​ലെ ലോ​ക നേ​താ​ക്ക​ൾ ഇ​വി​ടെ സ​മ്മേ​ളി​ച്ച് അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നു.

1,800 പേ​ർ​ക്ക് ഇ​രി​പ്പി​ട​സൗ​ക​ര്യ​മു​ള്ള ഈ ​ഹാ​ളി​ൽ ഓ​രോ അം​ഗ​രാ​ജ്യ​ത്തി​നും പ്ര​ത്യേ​കം സീ​റ്റു​ക​ളു​ണ്ട്. ഓ​രോ സീ​റ്റി​ലും രാ​ജ്യ​ത്തി​ന്‍റെ പേ​ര് എ​ഴു​തി​വ​ച്ചി​രി​ക്കു​ന്നു. ഹാ​ളി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത്, യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ, ജ​ന​റ​ൽ അ​സം​ബ്ലി പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രു​ടെ ഇ​രി​പ്പി​ട​ങ്ങ​ൾ. പ​ച്ച മാ​ര്‍​ബി​ള്‍ പ്ര​സം​ഗ​പീ​ഠ​വും സ്വ​ർ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ചി​ഹ്ന​വും പ​തി​പ്പി​ച്ചി​രി​ക്കു​ന്നു.

ഇ​വി​ടെ ച​ർ​ച്ച​ക​ൾ ന​ട​ക്കു​മ്പോ​ൾ, വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ൽ ത​ത്സ​മ​യം വി​വ​ർ​ത്ത​നം ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. ഞ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന ദി​വ​സം അ​സം​ബ്ലി മീ​റ്റിം​ഗ് ഉ​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ സു​ര​ക്ഷ ക​ര്‍​ശ​നം. ഉ​ച്ച​ഭ​ക്ഷ​ണ ഇ​ട​വേ​ള​യി​ലാ​യി​രു​ന്നു ഇ​വി​ടേ​ക്കു​ള്ള ഞ​ങ്ങ​ളു​ടെ സ​ന്ദ​ര്‍​ശ​നം.

യു​എ​ൻ ട്ര​സ്റ്റി​ഷി​പ്പ് കൗ​ൺ​സി​ൽ ചേം​ബ​റി​ലേ​ക്കാ​ണ് അ​ടു​ത്ത​താ​യി പോ​യ​ത്. 1994ൽ ​ട്ര​സ്റ്റി​ഷി​പ്പ് ഗ്രൂ​പ്പ് അ​തി​ന്‍റെ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ള്‍ പി​രി​ച്ചു​വി​ട്ട​തി​നാ​ൽ ഇ​പ്പോ​ള്‍ ഈ ​മു​റി മ​റ്റ് ഒ​ത്തു​ചേ​ര​ലു​ക​ൾ​ക്കാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഷാ​രോ​ണ്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് യു​എ​ൻ ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് സോ​ഷ്യ​ൽ കൗ​ൺ​സി​ൽ ചേം​ബ​ർ സ​ന്ദ​ര്‍​ശി​ച്ചു. സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന വി​വി​ധ യു​എ​ൻ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഇ​വി​ടെ​നി​ന്നാ​ണ്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ 40ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 1985 ല്‍ ​നാ​ൻ​സി റീ​ഗ​ൻ സ​മ​ർ​പ്പി​ച്ച "ദ ​ഗോ​ൾ​ഡ​ൻ റൂ​ൾ’ എ​ന്ന വ​ലി​യ മൊ​സ​യി​ക് മ്യൂ​റ​ൽ അ​വി​ടെ ക​ണ്ടു.

യു​എ​ൻ ആ​സ്ഥാ​ന പ​ര്യ​ട​ന​ത്തി​ലെ അ​ടു​ത്ത സ്റ്റോ​പ്പ് നി​രാ​യു​ധീ​ക​ര​ണ പ്ര​ദ​ർ​ശ​ന​മാ​യി​രു​ന്നു. ഹി​രോ​ഷി​മ ആ​ണ​വ സ്ഫോ​ട​ന​ത്തെ അ​തി​ജീ​വി​ച്ച പ്ര​തി​മ, വി​വി​ധ യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ള്‍, യു​ദ്ധ​രം​ഗ​ങ്ങ​ളു​ടെ ചി​ത്ര​പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ എ​ന്നി​വ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ണ്ടു. പി​ന്നീ​ട് യു​എ​ൻ ആ​സ്ഥാ​ന​ത്തെ ധ്യാ​ന​മു​റി ഷാ​രോ​ണ്‍ പ​രി​ച​യ​പ്പെ​ടു​ത്തി. മ​തം നോ​ക്കാ​തെ ഭ​ക്തി പ്ര​തി​ഫ​ലി​പ്പി​ക്കാ​ൻ ശാ​ന്ത​മാ​യ ഒ​രു സ്ഥ​ല​മാ​യി ധ്യാ​ന​മു​റി രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്നു.

ത​രൂ​രി​നെ അ​റി​യു​മോ ?

ഞാ​ന്‍ ഇ​ന്ത്യ​യി​ല്‍​നി​ന്ന് എ​ത്തി​യ​താ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ ഷാ​രോ​ണ്‍ ത​രൂ​റി​നെ അ​റി​യു​മോ എ​ന്ന് ചോ​ദി​ച്ചു. തെ​ല്ലൊ​രു അ​ഭി​മാ​ന​ത്തോ​ടെ ഞാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ട്ടു​കാ​ര​നാ​ണ് എ​ന്നു​പ​റ​ഞ്ഞു. ശ​ശി ത​രൂ​ർ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ വി​വി​ധ പ​ദ​വി​ക​ളി​ൽ ഒ​ട്ടേ​റെ വ​ർ​ഷ​ങ്ങ​ൾ സേ​വ​നം​ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​നാ​ണ​ല്ലോ.

ടൂ​ർ അ​വ​സാ​നി​ക്കു​ന്നു 

അ​ർ​മേ​നി​യ​യി​ല്‍​നി​ന്നു​ള്ള പു​രാ​ത​ന കു​രി​ശും സൗ​ദി അ​റേ​ബ്യ സ​മ്മാ​നി​ച്ച വി​ശു​ദ്ധ ക​അ​ബ​യു​ടെ തി​ര​ശീ​ല​യാ​യ കി​സ്വ​യും ജ​ര്‍​മ​നി​യി​ലെ ബെ​ർ​ലി​ൻ മ​തി​ലി​ന്‍റെ ഭാ​ഗ​ങ്ങ​ളും യു​എ​ഇ ന​ല്‍​കി​യ ദു​ബാ​യി​യു​ടെ ബ​ർ​ജീ​ൽ അ​വാ​ർ​ഡും താ​യ്‌​ല​ൻ​ഡ് ന​ൽ​കി​യ വ​ള്ള​ത്തി​ന്‍റെ ശി​ല്പ​വും, ബു​ദ്ധ​സ്തൂ​പ​വും ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളും മ​റ്റു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളും ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളും തു​ട​ങ്ങി വി​വി​ധ അം​ഗ​രാ​ജ്യ​ങ്ങ​ൾ സ​മ്മാ​നി​ച്ച ശി​ല്പ​ങ്ങ​ളും ഫ​ല​ക​ങ്ങ​ളും പെ​യി​ന്‍റിം​ഗു​ക​ളും പു​രാ​ത​ന വ​സ്തു​ക്ക​ളും ക​ലോ​പ​ഹാ​ര​ങ്ങ​ളു​മൊ​ക്കെ പ​ല​യി​ട​ങ്ങ​ളി​ലാ​യി ക​ണ്ട് ഞ​ങ്ങ​ള്‍ തി​രി​കേ ലോ​ബി​യി​ല്‍ എ​ത്തി.

ടൂ​ര്‍ അ​വ​സാ​നി​ക്കു​ക​യാ​ണെ​ന്ന് ഷാ​രോ​ണ്‍ അ​റി​യി​ച്ചു. ഞാ​ന്‍ സ്റ്റെ​ല്ല​യോ​ടോ​പ്പം വി​സി​റ്റേ​ഴ്സ് ലോ​ബി​യു​ടെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള ക​ഫേ​യി​ൽ​നി​ന്ന് കോ​ഫി കു​ടി​ച്ചു. കു​റ​ച്ചു​സ​മ​യം അ​വി​ടെ സം​സാ​രി​ച്ചി​രു​ന്ന​ശേ​ഷം ഞ​ങ്ങ​ൾ പി​രി​ഞ്ഞു. ഇ​പ്പോ​ഴും വാ​ട്സാ​പ്പ് സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ ആ ​സൗ​ഹൃ​ദം തു​ട​രു​ന്നു.

പി​ന്നീ​ട് സ​മീ​പ​മാ​യി ക​ണ്ട യു​എ​ൻ സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ഷോ​പ്പു​ക​ൾ സ​ന്ദ​ര്‍​ശി​ച്ചു. യു​എ​ൻ അ​നു​ബ​ന്ധ പു​സ്ത​ക​ങ്ങ​ൾ, സു​വ​നീ​റു​ക​ൾ എ​ന്നി​വ വാ​ങ്ങാ​നു​ള്ള ക​ട​ക​ളും ഇ​വി​ടെ​യു​ണ്ട്. അ​വി​ടെ​യു​ള്ള ഒ​ഫീ​ഷ്യ​ല്‍ ഗി​ഫ്റ്റ് ഷോ​പ്പി​ല്‍​നി​ന്ന് ഒ​രു ബാ​ഗും പേ​ള്‍ പെ​ന്‍റ​ൻ​ഡും ടീ​ഷ​ര്‍​ട്ടും ഫ്രി​ഡ്ജ് മാ​ഗ്നെ​റ്റും സു​വ​നീ​റാ​യി വാ​ങ്ങി. ഇ​വി​ട​ത്തെ ത​പാ​ൽ ഓ​ഫീ​സി​ൽ​നി​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സം​ഘ​ട​ന പു​റ​ത്തി​റ​ക്കി​യ ഗാ​ന്ധി​ജി​യു​ടെ സ്റ്റാ​മ്പു​ക​ൾ​വാ​ങ്ങി അ​വി​ടെ​നി​ന്നു​ത​ന്നെ സീ​ൽ​ചെ​യ്തു വാ​ങ്ങി​യ​ശേ​ഷം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ആ​സ്ഥാ​ന​ത്തോ​ടു വി​ട​പ​റ​ഞ്ഞു.

ഇ​തു കേ​വ​ലം ഒ​രു സം​ഘ​ട​ന​യു​ടെ ആ​സ്ഥാ​ന സ​ന്ദ​ർ​ശ​നം മാ​ത്ര​മാ​യി​രു​ന്നി​ല്ല; ലോ​ക​ച​രി​ത്ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട പ​ല നി​മി​ഷ​ങ്ങ​ൾ​ക്കും സാ​ക്ഷ്യം വ​ഹി​ച്ച, സു​പ്ര​ധാ​ന​മാ​യ പ​ല ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ക​കൂ​ടി​യാ​യി​രു​ന്നു. ലോ​കം നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ പ​രി​ഹ​രി​ക്കാ​ൻ യു​എ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​തി​ലൂ​ടെ കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കാ​നാ​യി. അം​ഗ​രാ​ജ്യ​ങ്ങ​ൾ ന​ൽ​കി​യ ത​ങ്ങ​ളു​ടെ പ്ര​തീ​ക​ങ്ങ​ളാ​യ വി​ശി​ഷ്ട ഉ​പ​ഹാ​ര​ങ്ങ​ളെ​ല്ലാം വി​ല​പ്പെ​ട്ട കാ​ഴ്ച​യാ​യി​രു​ന്നു.

സ​മ​യം ഉ​ച്ച ക​ഴി​ഞ്ഞി​രി​ക്കു​ന്നു. സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ലേ​ക്കാ​ണ് ഇ​നി പോ​കേ​ണ്ട​ത്. ന്യൂ​യോ​ർ​ക്ക് സി​റ്റി​യു​ടെ അ​ഞ്ചു ബ​റോ​ക​ളി​ൽ ഏ​റ്റ​വും തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്താ​യു​ള്ള ദ്വീ​പ് ന​ഗ​ര​മാ​ണ് സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ്. മാ​ൻ​ഹ​ട്ട​നു​മാ​യി ക​ര​മാ​ർ​ഗം നേ​രി​ട്ട് ബ​ന്ധ​മി​ല്ലാ​ത്ത​തി​നാ​ൽ, യാ​ത്ര​യ്ക്കാ​യി പ്ര​സി​ദ്ധ​മാ​യ "സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് ഫെ​റി'​യെ ആ​ശ്ര​യി​ക്ക​ണം. യാ​ത്ര തു​ട​ര​ട്ടെ...

SUNDAY DEEPIKA

17 കൊ​ല്ല​ത്തി​നു​ശേ​ഷം വ​ന്ന ഒ​രു വെ​റും പ​റ​ക്ക​ലി​ന്‍റെ ക​ഥ

ഡെ​ന്മാ​ർ​ക്കി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​ൻ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച മും​ബൈ​യ്ക്കു പ​റ​ന്ന സ്കാ​ൻ​ഡി​നേ​വി​യ​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ഒ​രു വി​മാ​നം പാ​തി​വ​ഴി​യെ​ത്തി​യ​പ്പോ​ൾ കോ​പ്പ​ൻ​ഹേ​ഗ​നി​ലേ​ക്കു​ത​ന്നെ തി​രി​കെ പ​റ​ക്കേ​ണ്ടി​വ​ന്ന​ത് ഇ​ന്ത്യ​ൻ-​യൂ​റോ​പ്യ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​ല​രെ​ങ്കി​ലും ക​ണ്ടു​കാ​ണും.

പ​തി​നേ​ഴു കൊ​ല്ല​ത്തി​നു​ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്കു തി​രി​കേ പ​റ​ക്കു​ന്നു എ​ന്ന് 2025ൽ ​ത​ന്നെ പ്ര​ഖ്യാ​പ​നം ന​ട​ത്തി, ഏ​റെ നാ​ള​ത്തെ ആ​സൂ​ത്ര​ണ​ത്തി​നും ത​യാ​റെ​ടു​പ്പി​നും ശേ​ഷ​മാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച രാ​ത്രി 8.23ന്, ​സ്കാ​ൻ​ഡി​നേ​വി​യ​ൻ രാ​ജ്യ​ങ്ങ​ളാ​യ ഡെ​ന്മാ​ർ​ക്ക്, നോ​ർ​വേ, സ്വീ​ഡ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്ത സം​രം​ഭ​മാ​യ സ്കാ​ൻ​ഡി​നേ​വി​യ​ൻ എ​യ​ർ​ലൈ​ൻ​സ് സി​സ്റ്റം എ​ന്ന സ്കാ​ൻ​ഡി​നേ​വി​യ​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ എ​യ​ർ​ബ​സ് എ330-343 ​വി​മാ​നം കോ​പ്പ​ൻ​ഹേ​ഗ​ൻ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ടേ​ക്കോ​ഫ് ചെ​യ്ത​ത്. പ​റ​ന്നു​തു​ട​ങ്ങി മൂ​ന്നു മ​ണി​ക്കൂ​റും 47 മി​നി​റ്റു​മാ​യ​പ്പോ​ൾ, കോ​പ്പ​ൻ​ഹേ​ഗ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്, എ​യ​ർ​ലൈ​നി​ന്‍റെ കേ​ന്ദ്ര ഓ​ഫീ​സി​ൽ​നി​ന്നു​ള്ള ഒ​രു ടെ​ക്സ്റ്റ് മെ​സേ​ജ് കി​ട്ടി-
"ഇ​ന്ത്യ​യി​ലേ​ക്കു പ​റ​ക്കാ​നു​ള്ള അ​വ​സാ​ന​ത്തെ അ​നു​മ​തി ഇ​നി​യും കി​ട്ടി​യി​ട്ടി​ല്ല. അ​തു​കൊ​ണ്ട് തി​രി​ച്ചു​പോ​രു​ക.'

അ​സ​ർ​ബൈ​ജാ​നു മീ​തേ 37,000 അ​ടി പൊ​ക്ക​ത്തി​ൽ, മ​ണി​ക്കൂ​റി​ൽ 959 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ പ​റ​ക്കു​ക​യാ​യി​രു​ന്നു വി​മാ​നം അ​പ്പോ​ൾ. ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന അ​ധി​കൃ​ത​രു​ടെ അ​വ​സാ​ന അ​നു​മ​തി, വി​മാ​നം മും​ബൈ​യി​ലെ​ത്തും​മു​ന്പ് കി​ട്ടു​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ കോ​പ്പ​ൻ​ഹേ​ഗ​നി​ൽ​നി​ന്ന് നാ​ലു മ​ണി​ക്കൂ​ർ വൈ​കി ടേ​ക്കോ​ഫ് ചെ​യ്ത വി​മാ​നം അ​ങ്ങ​നെ പു​ല​ർ​ച്ചെ 4.38ന് ​കോ​പ്പ​ൻ​ഹേ​ഗ​നി​ൽ​ത​ന്നെ തി​രി​കെ ലാ​ൻ​ഡ് ചെ​യ്യു​ന്പോ​ൾ, മു​ന്നൂ​റി​ല​ധി​കം യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ൽ ക​യ​റി​യി​ട്ട് എ​ട്ട​ര മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞി​രു​ന്നു.

യാ​ത്ര​ക്കാ​രു​ടെ ക​ടു​ത്ത​പ്ര​തി​ഷേ​ധ​ത്തി​നും ഒ​ച്ച​പ്പാ​ടി​നും പി​റ്റേ​ന്ന് ലോ​കം മു​ഴു​വ​ൻ പ​ര​ന്ന ചീ​ത്ത​പ്പേ​രി​നും ഇ​ട​യാ​ക്കി​യ, കി​ട്ടാ​തെ പോ​യ ആ ​അ​വ​സാ​ന​ത്തെ അ​നു​മ​തി എ​ന്താ​യി​രു​ന്നു എ​ന്ന് എ​യ​ർ​ലൈ​ൻ കൃ​ത്യ​മാ​യി ഒ​രു പ​ത്ര​ക്കു​റി​പ്പി​ലും പ​റ​യു​ന്നി​ല്ല.

സാ​ധാ​ര​ണ, ഇ​ന്ത്യ​യി​ലേ​ക്കു പ​റ​ക്കേ​ണ്ട ഒ​രു വി​ദേ​ശ എ​യ​ർ​ലൈ​നി​ന് താ​ഴെ​പ്പ​റ​യു​ന്ന അ​നു​മ​തി​ക​ളാ​ണ് ആ​വ​ശ്യ​മു​ള്ള​ത്-
1. സ​മ​യ​പ്പ​ട്ടി​ക പ്ര​കാ​ര​മു​ള്ള രാ​ജ്യാ​ന്ത​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ന് ഡി​ജി​സി​എ എ​ഴു​തി ന​ൽ​കു​ന്ന അ​നു​വാ​ദം. സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് ഒ​രു മാ​സം മു​ന്നേ ഇ​തി​നു​ള്ള അ​പേ​ക്ഷ ന​ൽ​കാ​റാ​ണ് പ​തി​വ്.
2. ഇ​ന്ത്യ​യും, എ​യ​ർ​ലൈ​നി​ന്‍റെ രാ​ജ്യ​വും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വി​മാ​ന സ​ർ​വീ​സ് ക​രാ​ർ പ്ര​കാ​രം, ഈ ​എ​യ​ർ​ലൈ​നി​നെ ഞ​ങ്ങ​ൾ നി​യോ​ഗി​ക്കു​ന്നു എ​ന്ന​റി​യി​ച്ച് ആ ​രാ​ജ്യം ന​ൽ​കു​ന്ന കു​റി​പ്പ്.
3. സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​ടെ അ​നു​മ​തി​യു​ണ്ട് എ​ന്നു​കാ​ണി​ച്ച് ഡി​ജി​സി​എ​യ്ക്കു ന​ൽ​കേ​ണ്ട ക​ത്ത്.
4. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങാ​നും ടേ​ക്കോ​ഫ് ചെ​യ്യാ​നും സ്ഥ​ല​വും സ​മ​യ​വും അ​നു​വ​ദി​ച്ച​തി​ന്‍റെ രേ​ഖ.

ഇ​തു നാ​ലും​കൂ​ടാ​തെ, മ​റ്റു പ​തി​വു രേ​ഖ​ക​ളാ​യ ഫ്ളൈ​റ്റ് പ്ലാ​ൻ, ജ​ന​റ​ൽ ഡി​ക്ല​റേ​ഷ​ൻ, യാ​ത്ര​ക്കാ​രു​ടെ പേ​രു വി​വ​ര​ങ്ങ​ൾ, ച​ര​ക്കി​ന്‍റെ വി​ശ​ദാ​ശം​ങ്ങ​ൾ, വി​മാ​ന ജോ​ലി​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ, ഇ​ൻ​ഷ്വ​റ​ൻ​സ് രേ​ഖ​ക​ൾ, വി​മാ​നം പ​റ​ക്കാ​ൻ യോ​ഗ്യ​മാ​ണ് എ​ന്ന സാ​ക്ഷ്യ​പ​ത്രം (എ​യ​ർ​വ​ർ​ത്തി​നെ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്) എ​ന്നി​വ​യും വേ​ണം.

ഇ​തി​ൽ, ഫ്ളൈ​റ്റ് പ്ലാ​ൻ, എ​യ​ർ​വ​ർ​ത്തി​നെ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, വി​മാ​ന ജോ​ലി​ക്കാ​രു​ടെ ലൈ​സ​ൻ​സു​ക​ൾ, യാ​ത്ര​ക്കാ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ, യാ​ത്രാ​മ​ധ്യേ​യു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കു മീ​തേ പ​റ​ക്കാ​നു​ള്ള അ​നു​മ​തി- ഇ​വ​യി​ല്ലാ​തെ ടേ​ക്കോ​ഫ് ചെ​യ്യാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല എ​ന്ന​തി​നാ​ൽ, ആ​ദ്യം പ​റ​ഞ്ഞ നാ​ല് അ​നു​മ​തി​ക​ളി​ൽ ഏ​തെ​ങ്കി​ലു​മാ​വാം കി​ട്ടാ​തി​രു​ന്ന​ത്.

വി​മാ​നം മും​ബൈ​യി​ലേ​ക്കു പ​റ​ക്കു​ന്ന​തി​നി​ട​യി​ൽ ആ ​അ​നു​മ​തി ഡ​ൽ​ഹി​യി​ൽ​നി​ന്ന് കോ​പ്പ​ൻ​ഹേ​ഗ​നി​ലേ​ക്ക് മെ​യി​ൽ ചെ​യ്തോ ഫാ​ക്സു ചെ​യ്തോ കി​ട്ടി​യ ഉ​ട​ൻ​ത​ന്നെ, അ​നു​മ​തി​യു​ണ്ട്, മും​ബൈ​യ്ക്കു തു​ട​ർ​ന്നു പ​റ​ന്നോ​ളൂ എ​ന്ന ടെ​ക്സ്റ്റ് സ​ന്ദേ​ശം വി​മാ​ന​ത്തി​ലേ​ക്ക് അ​യ​യ്ക്കാ​മെ​ന്നാ​വും വി​മാ​ന​ക്ക​ന്പ​നി ക​ണ​ക്കു കൂ​ട്ടി​യി​രു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ സ​ർ​ക്കാ​ർ പേ​പ്പ​റു​ക​ൾ നീ​ങ്ങു​ന്ന വേ​ഗ​ത്തെ​പ്പ​റ്റി അ​വ​ർ​ക്ക് ധാ​ര​ണ​യേ​തും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​വും ആ ​റി​സ്ക് എ​ടു​ത്ത​തും.

യാ​ത്ര​ക്കാ​രെ എ​ട്ടു​മ​ണി​ക്കൂ​റി​ലേ​റെ മി​ന​ക്കെ​ടു​ത്തി​യും മ​റ്റ​നേ​കം ത​ര​ത്തി​ൽ ബു​ദ്ധി​മു​ട്ടി​ച്ചും ഒ​റ്റ​ദി​വ​സം​കൊ​ണ്ട് സ്കാ​ൻ​ഡി​നേ​വി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ മു​ഴു​വ​ൻ പ​ര​ന്ന ചീ​ത്ത​പ്പേ​രു നേ​ടി​യ എ​യ​ർ​ലൈ​നി​ന്, ഈ ​വെ​റും​യാ​ത്ര​കൊ​ണ്ട് ഉ​ണ്ടാ​യ ധ​ന ന​ഷ്ട​ത്തി​ന്‍റെ ഒ​രു ഏ​ക​ദേ​ശ ക​ണ​ക്ക് ഇ​താ-
മ​ണി​ക്കൂ​റി​ൽ 5.5- 6.5 ട​ണ്‍ ഇ​ന്ധ​ന​മാ​ണ്, എ​യ​ർ​ബ​സ് എ330-300 ​വി​മാ​നം പ​റ​ക്കു​ന്പോ​ൾ ക​ത്തി​ത്തീ​രു​ക.
8-9 മ​ണി​ക്കൂ​ർ പ​റ​ക്കാ​ൻ 50-55 ട​ണ്‍ ഇ​ന്ധ​നം ഉ​പ​യോ​ഗി​ച്ചു​വെ​ന്ന​ർ​ഥം. ഒ​രു ട​ണ്‍ എ​ടി​എ​ഫി​ന് നി​ല​വി​ൽ 700-900 ഡോ​ള​ർ വി​ല​യു​ണ്ട്.

അ​പ്പോ​ൾ, ഇ​ന്ധ​ന​ത്തി​ന് ചെ​ല​വാ​യ തു​ക- 40,000-50,000 ഡോ​ള​ർ. അ​ഥ​വാ 38-48 ല​ക്ഷം രൂ​പ.
വി​മാ​നം പ​റ​ത്തു​ന്ന​തി​ന്‍റെ ചെ​ല​വി​ൽ ഒ​രു ഭാ​ഗം മാ​ത്ര​മാ​ണ് ഇ​ന്ധ​നം എ​ന്നോ​ർ​ക്കു​ക. എ​ല്ലാ ചെ​ല​വും കൂ​ടി 80,000-150,000 ഡോ​ള​ർ വ​രു​മെ​ന്നാ​ണ് ഒ​രു ഏ​ക​ദേ​ശ ക​ണ​ക്ക്. അ​താ​യ​ത് 1.4 കോ​ടി രൂ​പ വ​രെ!.

SUNDAY DEEPIKA

ബു​ന്ദി- ര​ജ​പു​ത്ര സം​സ്കാ​ര​ത്തി​ന്‍റെ ഭം​ഗി

രാ​ജ​സ്ഥാ​നി​ലെ ഹാ​ഢോ​തി മേ​ഖ​ല​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന, ച​രി​ത്ര​വും പാ​ര​മ്പ​ര്യ​വും തു​ടി​ക്കു​ന്ന ഒ​രു മ​നോ​ഹ​ര ന​ഗ​ര​മാ​ണ് ബു​ന്ദി . വ​ലി​യ കോ​ട്ട​ക​ളും കൊ​ട്ടാ​ര​ങ്ങ​ളും മ​നോ​ഹ​ര​മാ​യ പ​ടി​ക്കി​ണ​റു​ക​ളും​കൊ​ണ്ട് സ​മ്പ​ന്ന​മാ​യ ഈ ​ന​ഗ​ര​ത്തി​ന് ര​ജ​പു​ത്ര ച​രി​ത്ര​ത്തി​ല്‍ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​ന​മാ​ണു​ള്ള​ത്.

പു​രാ​ത​ന​കാ​ല​ത്ത് ഈ ​പ്ര​ദേ​ശം വി​വി​ധ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു. ബു​ന്ദാ എ​ന്നു പേ​രു​ള്ള ഒ​രു മീ​നാ (മീ​ണ) ഗോ​ത്ര​ത്ത​ല​വ​നി​ല്‍ നി​ന്നാ​ണ് "ബു​ന്ദി' എ​ന്ന പേ​ര് ന​ഗ​ര​ത്തി​ന് ല​ഭി​ച്ച​തെ​ന്നാ​ണ് ച​രി​ത്രം. പി​ന്നീ​ട് പ​തി​നാ​ലാം നൂ​റ്റാ​ണ്ടി​ല്‍ ചൗ​ഹാ​ന്‍ ര​ജ​പു​ത്ര​രു​ടെ ഒ​രു ശാ​ഖ​യാ​യ ഹാ​ഢാ ചൗ​ഹാ​ന്‍​മാ​ര്‍ ഈ ​പ്ര​ദേ​ശം പി​ടി​ച്ച​ട​ക്കു​ക​യാ​യി​രു​ന്നു.

റാ​വു ദേ​വ ഹാ​ഢ​യാ​ണ് 1342ല്‍ ​മീ​നാ ഗോ​ത്ര​ക്കാ​രി​ല്‍​നി​ന്ന് ഈ ​പ്ര​ദേ​ശം പി​ടി​ച്ചെ​ടു​ത്ത് ബു​ന്ദി എ​ന്ന സ്വ​ത​ന്ത്ര രാ​ജ്യം സ്ഥാ​പി​ച്ച​ത്. അ​ന്നു​മു​ത​ല്‍ ഈ ​പ്ര​ദേ​ശം "ഹാ​ഢോ​തി' (ഹാ​ഢാ​ക​ളു​ടെ ദേ​ശം) എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടാ​ന്‍ തു​ട​ങ്ങി. ബു​ന്ദി​യാ​യി​രു​ന്നു ഈ ​രാ​ജ്യ​ത്തി​ന്‍റെ ആ​ദ്യ​ത്തെ ത​ല​സ്ഥാ​നം.

റാ​വു ദേ​വ​യു​ടെ ഭ​ര​ണ​കാ​ല​ത്തി​നു ശേ​ഷം​വ​ന്ന റാ​വു രാ​ജാ ബ​ര്‍ സിം​ഗ് 1354ല്‍ ​പ്ര​ശ​സ്ത​മാ​യ താ​രാ​ഗ​ഡ് കോ​ട്ട നി​ര്‍​മി​ച്ചു. ഒ​രു കു​ന്നി​ന്‍​മു​ക​ളി​ലാ​ണ് ഈ ​കോ​ട്ട. ന​ക്ഷ​ത്രാ​കൃ​തി​യി​ലു​ള്ള ഇ​തി​ന്‍റെ നി​ര്‍​മാ​ണ​ശൈ​ലി ഏ​റെ ആ​ക​ര്‍​ഷ​ക​മാ​ണ്. ശ​ത്രു​ക്ക​ള്‍​ക്ക് അ​ത്ര​പെ​ട്ടെ​ന്നു ത​ക​ര്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത രീ​തി​യി​ലു​ള്ള മി​ക​ച്ച പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍ ഈ ​കോ​ട്ട​യ്ക്കു​ണ്ടാ​യി​രു​ന്നു.

തു​ട​ക്ക​ത്തി​ല്‍ മേ​വാ​റി​ലെ സി​സോ​ദി​യ രാ​ജാ​ക്ക​ന്മാ​രു​മാ​യി ബു​ന്ദി​ക്ക് പ​ല​വി​ധ ത​ര്‍​ക്ക​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ 1569ല്‍ ​അ​ക്ബ​റു​ടെ ഭ​ര​ണ​കാ​ല​ത്ത് ബു​ന്ദി രാ​ജാ​വാ​യി​രു​ന്ന റാ​വു സു​ര്‍​ജ​ന്‍ ഹാ​ഢാ മു​ഗ​ള്‍ ഭ​ര​ണാ​ധി​കാ​രം അം​ഗീ​ക​രി​ക്കു​ക​യും ര​ണ്‍​ഥം​ഭോ​ര്‍ കോ​ട്ട അ​ക്ബ​റി​ന് കൈ​മാ​റു​ക​യും ചെ​യ്തു.
ഇ​തി​നു​പ​ക​ര​മാ​യി ബു​ന്ദി രാ​ജാ​ക്ക​ന്മാ​ര്‍​ക്ക് മു​ഗ​ള്‍ ദ​ര്‍​ബാ​റി​ല്‍ ഉ​യ​ര്‍​ന്ന പ​ദ​വി​ക​ള്‍ ല​ഭി​ച്ചു. പി​ന്നീ​ട് ഷാ​ജ​ഹാ​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് (1631ല്‍), ​ബു​ന്ദി വി​ഭ​ജി​ക്ക​പ്പെ​ടു​ക​യും അ​തി​ല്‍​നി​ന്നു കോ​ട്ട എ​ന്ന പു​തി​യൊ​രു രാ​ജ്യം രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു. ആ ​പ്ര​ദേ​ശ​മാ​ണ് ഇ​ന്ന് രാ​ജ​സ്ഥാ​നി​ല്‍ കോ​ട്ട എ​ന്ന​റി​യ​പ്പെ​ടു​ന്ന​തും.

പ​ടി​ക്കി​ണ​റു​ക​ളു​ടെ ന​ഗ​രം കൂ​ടി​യാ​ണ് ബു​ന്ദി. ഈ ​കി​ണ​റു​ക​ള്‍ ലോ​ക​പ്ര​ശ​സ്ത​മാ​ണ്. കു​ടി​വെ​ള്ള ശേ​ഖ​ര​ണ​ത്തി​നും സ​മീ​പ​ത്ത് ആ​ളു​ക​ള്‍​ക്ക് ഒ​ത്തു​കൂ​ടാ​നു​മാ​യി നി​ര്‍​മി​ച്ച ഇ​ത്ത​രം അ​മ്പ​തി​ല​ധി​കം കി​ണ​റു​ക​ള്‍ ഇ​വി​ടെ​യു​ണ്ട്. ഇ​വ​യി​ല്‍ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ​ത് 1699ല്‍ ​റാ​ണി ന​ഥാ​വ​തി നി​ര്‍​മി​ച്ച "റാ​ണി​ജി കി ​ബാ​വോ​രി' ആ​ണ്.

ഇ​തി​നു​പു​റ​മേ, "ബു​ന്ദി ശൈ​ലി' (Bundi School of Painting) എ​ന്ന​റി​യ​പ്പെ​ടു​ന്ന ചി​ത്ര​ക​ലാ​രീ​തി​യും ഇ​വി​ടെ വി​ക​സി​ച്ചു​വ​ന്നു. കൊ​ട്ടാ​ര​ച്ചു​വ​രു​ക​ളി​ലെ വേ​ട്ട​യാ​ട​ല്‍ ദൃ​ശ്യ​ങ്ങ​ളും കൃ​ഷ്ണ​ലീ​ല​ക​ളും സ​ന്ദ​ര്‍​ശ​ക​രെ ഏ​റെ ആ​ക​ര്‍​ഷി​ക്കു​ന്ന​താ​ണ്. വി​ഖ്യാ​ത എ​ഴു​ത്തു​കാ​ര​ന്‍ റു​ഡ്യാ​ര്‍​ഡ് കി​പ്ലിം​ഗ് ത​ന്‍റെ "കിം' ​എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ള്‍ എ​ഴു​തി​യ​ത് ബു​ന്ദി​യി​ലെ സു​ഖ് മ​ഹ​ലി​ല്‍ താ​മ​സി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു.

1818ല്‍ ​ബ്രി​ട്ടീ​ഷു​കാ​രു​മാ​യി സ​ന്ധി​യി​ലാ​യ​തോ​ടെ ബു​ന്ദി ഒ​രു ആ​ശ്രി​ത സം​സ്ഥാ​ന​മാ​യി ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​നു കീ​ഴി​ലേ​ക്കു മാ​റി. ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം 1948 മാ​ര്‍​ച്ച് 25ന് ​ബു​ന്ദി ഇ​ന്ത്യ​ന്‍ യൂ​ണി​യ​നി​ല്‍ ല​യി​ക്കു​ക​യും പി​ന്നീ​ട് രാ​ജ​സ്ഥാ​ന്‍ സം​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​വു​ക​യും ചെ​യ്തു. രാ​ജ​സ്ഥാ​നി​ലെ മ​റ്റ് വ​ലി​യ ന​ഗ​ര​ങ്ങ​ളെ​പ്പോ​ലെ വ​ലി​യ​തോ​തി​ല്‍ വാ​ണി​ജ്യ​വ​ല്‍​ക്ക​രി​ക്ക​പ്പെ​ടാ​ത്ത​തി​നാ​ല്‍, പ​ഴ​യ ര​ജ​പു​ത്ര സം​സ്‌​കാ​ര​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ ഭം​ഗി ഇ​ന്നും ബു​ന്ദി​യി​ലെ തെ​രു​വു​ക​ളി​ല്‍ കാ​ണാം.

SUNDAY DEEPIKA

നീ​ല​ക്ക​ട​ൽ നി​റം​മാ​റു​ന്നു

ക​ട​ലി​ന്‍റെ നി​റം നീ​ല​യെ​ന്ന് എ​ല്ലാ​വ​രും പ​റ​യും. അ​ത് പ​ച്ച​യോ ചു​വ​പ്പോ ഒ​ക്ക​യാ​യി മാ​റു​ന്ന കാ​ലം വ​രാം എ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ള്‍. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ല്‍ സ​മു​ദ്ര​ങ്ങ​ളു​ടെ നി​റം മാ​റു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ബ്രി​ട്ട​നി​ലെ നാ​ഷ​ണ​ല്‍ ഓ​ഷ്യാ​നോ​ഗ്ര​ഫി സെ​ന്‍റ​റി​ലെ​യും മ​സാ​ച്യു​സെ​റ്റ്‌​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ലെ​യും ഗ​വേ​ഷ​ക​രു​ടെ പ​ഠ​ന​ത്തി​ല്‍ സ​മു​ദ്ര​ങ്ങ​ളു​ടെ 56 ശ​ത​മാ​ന​വും നി​റം​മാ​റ്റ​ത്തി​ന് വി​ധേ​യ​മാ​യി​ട്ടു​ണ്ടെ​ന്നു വ്യ​ക്ത​മാ​യി.

ഭൂ​മ​ധ്യ​രേ​ഖ​യോ​ടു​ചേ​ര്‍​ന്ന സ​മു​ദ്ര​ങ്ങ​ളി​ല്‍ പ​ച്ച​പ്പ് കൂ​ടി. സ​മു​ദ്ര ഉ​പ​രി​ത​ല പാ​ളി​ക​ളി​ലെ വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍​നി​ന്നാ​ണ് നി​റം വെ​ളി​വാ​കു​ന്ന​ത്. ക​ടും​നീ​ല നി​റ​മു​ള്ള ഭാ​ഗ​ത്ത് ജീ​വ​ജാ​ല​ങ്ങ​ള്‍ കു​റ​വാ​യി​രി​ക്കും. പ​ച്ച​നി​റ​മു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ ക്ലോ​റോ​ഫി​ല്‍ അ​ട​ങ്ങി​യ ജീ​വാ​ണു​ക്ക​ളാ​യ ഫൈ​റ്റോ​പ്ലാ​ങ്ക്ട​ണു​ക​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യു​ണ്ടാ​വും. മ​ത്സ്യ​ങ്ങ​ള്‍, ക​ട​ല്‍ പ​ക്ഷി​ക​ള്‍, സ​മു​ദ്ര സ​സ്ത​നി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ഭ​ക്ഷ​ണം ഫൈ​റ്റോ​പ്ലാ​ങ്ക്ട​ണു​ക​ളാ​ണ്.

വി​ഷ​യം താ​പ​നി​ല

ആ​ഗോ​ള താ​പ​നി​ല​യും മ​ലി​നീ​ക​ര​ണ​വും വ​ര്‍​ധി​ക്കു​മ്പോ​ള്‍ സ​മു​ദ്ര​ങ്ങ​ള്‍​ക്കു​ണ്ടാ​വു​ന്ന മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​തേ സം​ഘം പ​ഠ​നം ന​ട​ത്തി. ഉ​പ​രി​ത​ല​ത്തി​ല്‍ ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ള്‍ അ​ധി​ക​മാ​യാ​ല്‍ സ​മു​ദ്ര​ത്തി​ന്‍റെ 50 ശ​ത​മാ​ന​ത്തി​ല​ധി​കം നി​റം മാ​റ്റ​ത്തി​ന് വി​ധേ​യ​മാ​കും. ആ​ഗോ​ള​താ​പ​ന​ത്താ​ല്‍ ക​ട​ല്‍ നി​ര​പ്പു​യ​രു​ന്ന​ത് വ​ലി​യ ആ​ശ​ങ്ക​യും ഭീ​ഷ​ണി​യു​മാ​ണ്. കേ​ര​ള​തീ​ര​ത്തെ ന​ഗ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ മും​ബൈ മ​ഹാ​ന​ഗ​രം​വ​രെ ക​ട​ല്‍​വി​ഴു​ങ്ങി​യേ​ക്കാ​മെ​ന്നും നേ​ര​ത്തേ​ത​ന്നെ മു​ന്ന​റി​യി​പ്പു​ണ്ട്.

ഭൂ​മി​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ഞ്ഞു​ക​ട്ടി​യാ​യ വെ​സ്റ്റ് അ​ന്‍റാ​ര്‍​ട്ടി​ക് ഐ​സ് പാ​ളി ത​ക​ര്‍​ച്ച​യു​ടെ വ​ക്കി​ലാ​ണെ​ന്നാ​ണ് ഓ​സ്ട്രേ​ലി​യ​ന്‍ ദേ​ശീ​യ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​ന റി​പ്പോ​ര്‍​ട്ട്. ഈ ​കൂ​റ്റ​ന്‍ ഐ​സു​ക​ട്ട സ​മു​ദ്ര​നി​ര​പ്പി​നെ 9.8 അ​ടി​യി​ലേ​റെ ഉ​യ​ര്‍​ത്തി​യേ​ക്കാ​മെ​ന്നും, അ​ത്ത​ര​ത്തി​ല്‍ സ​മു​ദ്ര​തീ​ര​ത്തു​ള്ള എ​ല്ലാ ന​ഗ​ര​ങ്ങ​ളും മു​ങ്ങു​മെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു.

ശ്രീ​ല​ങ്ക​ന്‍ തീ​രം അ​പ്പാ​ടെ​യും മും​ബൈ, കൊ​ച്ചി, ചെ​ന്നൈ, കൊ​ല്‍​ക്ക​ത്ത ന​ഗ​ര​ങ്ങ​ളും ക​ട​ലി​ല്‍ താ​ഴ്ന്നു​പോ​കാം. ടോ​ക്കി​യോ, ഒ​സാ​ക്ക തു​ട​ങ്ങി​യ ജ​പ്പാ​ന്‍ ന​ഗ​ര​ങ്ങ​ളും ബീ​ജിം​ഗ് ഉ​ള്‍​പ്പെ​ടെ ചൈ​ന​യു​ടെ കി​ഴ​ക്ക​ന്‍ തീ​ര​വും മു​ങ്ങും. 7,60,000 ച​തു​ര​ശ്ര മൈ​ലാ​ണ് വെ​സ്റ്റ് അ​ന്‍റാ​ര്‍​ട്ടി​ക് ഹി​മ​പാ​ളി​യു​ടെ വി​സ്തൃ​തി. കാ​ര്‍​ബ​ണ്‍ ഡൈ​ഓ​ക്സൈ​ഡി​ന്‍റെ അ​ള​വി​ലെ വ​ര്‍​ധ​ന​യാ​ണ് ഹി​മ​പാ​ളി ദു​ര്‍​ബ​ല​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യി ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്ന​ത്.

ലോ​ക​ത്തി​ലെ 70 ശ​ത​മാ​നം ജ​ല​മാ​ണ് അ​ന്‍റാ​ര്‍​ട്ടി​ക്ക​യി​ലെ മൂ​ന്നു കൂ​റ്റ​ന്‍ ഹി​മ​പാ​ളി​ക​ളി​ലാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ആ​ഗോ​ള താ​പ​ന​ത്തി​ല്‍ ഈ ​ഹി​മ​പാ​ളി​ക​ളെ​ല്ലാം​കൂ​ടി ഉ​രു​കി​യാ​ല്‍ ക​ട​ല്‍​നി​ര​പ്പ് 56 മീ​റ്റ​ര്‍​വ​രെ ഉ​യ​രാം. ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നു പു​റ​മേ, ക​ട​ല്‍ വെ​ള്ള​ത്തി​ന്‍റെ പ്ര​വാ​ഹ​ത്തെ​യും അ​ത് ബാ​ധി​ച്ചേ​ക്കാം.

ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ന്‍റെ 70 ശ​ത​മാ​ന​ത്തി​ല​ധി​ക​വും സ​മു​ദ്ര​ങ്ങ​ളാ​ണ്. ഓ​ക്‌​സി​ജ​ന്‍റെ 50 ശ​ത​മാ​ന​ത്തി​ലേ​റെ​യും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തും സ​മു​ദ്ര​ങ്ങ​ളാ​ണ്. കാ​ര്‍​ബ​ണ്‍ ഡൈ​ഓ​ക്‌​സൈ​ഡി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം ആ​ഗി​ര​ണം ചെ​യ്ത് ആ​ഗോ​ള​താ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത കു​റ​യ്ക്കു​ന്ന​തി​ലും ക​ട​ലു​ക​ള്‍ സ​ഹാ​യി​ക്കു​ന്നു.

ഒ​റ്റ സ​മു​ദ്ര​ത്തി​ൽ​നി​ന്ന്

അ​തി​പു​രാ​ത​ന കാ​ല​ത്ത് ഭൂ​മി​യി​ല്‍ ഒ​റ്റ സ​മു​ദ്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. കാ​ലാ​ന്ത​ര​ത്തി​ല്‍ പ​സ​ഫി​ക്, അ​റ്റ്‌​ലാ​ന്‍റി​ക്, ഇ​ന്ത്യ​ന്‍, ആ​ര്‍​ട്ടി​ക്, അ​ന്‍റാ​ര്‍​ട്ടി​ക് എ​ന്നീ സ​മു​ദ്ര​ങ്ങ​ളാ​യി മാ​റി. വ​ലി​പ്പം കൊ​ണ്ടും കൂ​ടു​ത​ല്‍ ജ​ലം ഉ​ള്‍​ക്കൊ​ള്ളു​ന്ന​തി​ലും ഒ​ന്നാം സ്ഥാ​നം പ​സ​ഫി​ക്കി​നാ​ണ്. സ​മു​ദ്ര​ങ്ങ​ളു​ടെ വ​ലു​പ്പ​ത്തി​ന്‍റെ 47 ശ​ത​മാ​ന​വും വെ​ള്ള​ത്തി​ന്‍റെ 50 ശ​ത​മാ​ന​വും പ​സ​ഫി​ക്കി​ലാ​ണ്.

ഭൂ​മി​യി​ലെ ഏ​റ്റ​വും ആ​ഴ​മു​ള്ള ഭാ​ഗ​മാ​യ മ​രി​യാ​ന ട്രെ​ഞ്ച് പ​സ​ഫി​ക്ക് സ​മു​ദ്ര​ത്തി​ലാ​ണ്. ഇ​തി​ല്‍​ത​ന്നെ ഏ​റ്റ​വും ആ​ഴ​മേ​റി​യ ചാ​ല​ഞ്ച​ര്‍ ഡീ​പ് ഭാ​ഗ​ത്തി​ന് പ​ത്തു കി​ലോ​മീ​റ്റ​റി​ലേ​റെ ആ​ഴ​മു​ണ്ട്. ര​ണ്ടാ​മ​ത്തെ വ​ലി​യ സ​മു​ദ്രം അ​റ്റ്‌​ലാ​ന്‍റി​ക്കാ​ണ്. ശ​രാ​ശ​രി ആ​ഴം 3646 മീ​റ്റ​ര്‍. ലോ​ക​ത്തി​ലെ വ​ന്‍​ന​ദി​ക​ളേ​റെ​യും സം​ഗ​മി​ക്കു​ന്ന​ത് അ​റ്റ്‌​ലാ​ന്‍റി​ക്കി​ലാ​ണ്. അ​റ്റ്‌​ലാ​ന്‍റി​ക്കി​ലെ ഏ​റ്റ​വും ആ​ഴ​മു​ള്ള ഭാ​ഗം ഒ​ന്‍​പ​തു കി​ലോ​മീ​റ്റ​ര്‍ ആ​ഴ​മു​ള്ള പി​ക്ടോ​റി​ക്ക കി​ട​ങ്ങാ​ണ്.

വ​ലി​പ്പ​ത്തി​ലും ജ​ലം ഉ​ള്‍​ക്കൊ​ള്ളു​ന്ന​തി​ലും മൂ​ന്നാം സ്ഥാ​നം ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​നാ​ണ്. ഇ​ന്ത്യ​ന്‍ സ​മു​ദ്ര​ത്തി​ലെ ഏ​റ്റ​വും ആ​ഴ​മു​ള്ള ഭാ​ഗം ഓ​സ്‌​ട്രേ​ലി​യ​യ്ക്കു സ​മീ​പ​മു​ള്ള എ​ട്ടു കി​ലോ​മീ​റ്റ​ര്‍ ആ​ഴ​മു​ള്ള ഡ​യ​മ​ന്‍റീ​ന കി​ട​ങ്ങാ​ണ്. അ​റ​ബി​ക്ക​ട​ല്‍, ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ല്‍, ചെ​ങ്ക​ട​ല്‍, ജാ​വാ​ക​ട​ല്‍ തു​ട​ങ്ങി​യ​വ ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഒ​രു രാ​ജ്യ​ത്തി​ന്‍റെ പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ഏ​ക സ​മു​ദ്ര​വും ഇ​താ​ണ്. ശ​രാ​ശ​രി ആ​ഴം 3.7 കി​മീ. ആ​ര്‍​ട്ടി​ക് സ​മു​ദ്രം വ​ലി​പ്പ​ത്തി​ല്‍ ഏ​റ്റ​വും ചെ​റു​താ​ണ്. ഉ​ത്ത​ര​ധ്രു​വ​ത്തി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന അ​ന്‍റാ​ര്‍​ട്ടി​ക് സ​മു​ദ്ര​ത്തി​ല്‍ തു​റ​മു​ഖ​ങ്ങ​ളി​ല്ല.

വ​രും, പു​ത്ത​ൻ ക​ട​ൽ

അ​തി​വി​ദൂ​ര​ഭാ​വി​യി​ല്‍ ആ​ഫ്രി​ക്ക​യി​ല്‍ ഒ​രു സ​മു​ദ്രം​കൂ​ടി ഉ​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍. മാ​ത്ര​മ​ല്ല, ആ​ഫ്രി​ക്ക ര​ണ്ടാ​യി​പ്പി​ള​ര്‍​ന്ന് കി​ഴ​ക്ക​ന്‍ ആ​ഫ്രി​ക്ക മ​റ്റൊ​രു ഭൂ​ഖ​ണ്ഡ​മാ​യി മാ​റാ​നും ഇ​ട​യു​ണ്ട്. ഇ​തോ​ടൊ​പ്പം പു​തി​യൊ​രു സ​മു​ദ്ര​ത​ടം രൂ​പ​പ്പെ​ട്ടേ​ക്കാം.

ക​ര​യി​ലു​ള്ള​തു​പോ​ലെ​ത​ന്നെ പ​ര്‍​വ​ത​ങ്ങ​ളും ഗ​ര്‍​ത്ത​ങ്ങ​ളും അ​ഗ്‌​നി​പ​ര്‍​വ​ത​ങ്ങ​ളു​മൊ​ക്കെ ക​ട​ലി​ന​ടി​യി​ലു​മു​ണ്ട്. ക​ട​ല്‍ വെ​ള്ള​ത്തി​ല്‍ ശ​രാ​ശ​രി 3.5 ശ​ത​മാ​നം ല​വ​ണാം​ശം അ​ഥ​വാ ഉ​പ്പ് അ​ട​ങ്ങി​യി​രി​ക്കു​ന്നു. അ​താ​യ​ത്, ഒ​രു ലി​റ്റ​ര്‍ ക​ട​ല്‍​വെ​ള്ള​ത്തി​ല്‍ 35 ഗ്രാം ​ഉ​പ്പ് അ​ട​ങ്ങി​യി​ട്ടു​ണ്ട്. സോ​ഡി​യം ക്ലോ​റൈ​ഡാ​ണ് ഇ​തി​ല്‍ പ്ര​ധാ​ന​മാ​യും അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ മ​ഗ്‌​നീ​ഷ്യം, കാ​ല്‍​സ്യം തു​ട​ങ്ങി​യ മ​റ്റു ധാ​തു​ക്ക​ളും ഇ​തി​ല്‍ കാ​ണ​പ്പെ​ടു​ന്നു.

SUNDAY DEEPIKA

ഹൃ​ദ​യ​ത്തി​ൽ​നി​ന്നു നാ​വി​ലേ​ക്കു​ള്ള യാ​ത്ര

ചി​ന്താ​വി​ഷ​യം 


വ​ർ​ഷം​തോ​റും ല​ക്ഷ​ക്ക​ണ​ക്കി​നു തീ​ർ​ഥാ​ട​ക​ർ സ്പെ​യി​നി​ലെ പ്ര​സി​ദ്ധ​മാ​യ ക​മീ​നോ ദെ ​സാ​ന്‍റി​യാ​ഗോ എ​ന്ന തീ​ർ​ഥാ​ട​ന​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​റു​ണ്ട്. അ​പ്പ​സ്തോ​ല​നും യോ​ഹ​ന്നാ​ന്‍റെ സ​ഹോ​ദ​ര​നു​മാ​യ യാ​ക്കോ​ബി​ന്‍റെ തി​രു​ശേ​ഷി​പ്പു​ക​ൾ സൂ​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന കോം​പോ​സ്റ്റേ​ല​യി​ലെ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​മാ​ണ് അ​വ​രു​ടെ ല​ക്ഷ്യം. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​ളു​ക​ൾ ഈ ​തീ​ർ​ഥ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു. ചി​ല​ർ നൂ​റു​ക​ണ​ക്കി​നു കി​ലോ​മീ​റ്റ​ർ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ക്കു​ന്നു. ഈ ​യാ​ത്ര പ​ല​ർ​ക്കും ശാ​രീ​രി​ക വെ​ല്ലു​വി​ളി മാ​ത്ര​മ​ല്ല, ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​ന്‍റെ അ​നു​ഭ​വം​കൂ​ടി​യാ​ണ്.

യാ​ക്കോ​ബി​ന്‍റെ ഈ ​പാ​ത​യ്ക്ക് നി​ര​വ​ധി വ​ഴി​ക​ളു​ണ്ട്. അ​വ​യി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് ഫ്രാ​ൻ​സി​ലെ സെ​ന്‍റ് ജീ​ൻ ദെ ​പോ​ർ​ട്ട്, പോ​ർ​ച്ചു​ഗ​ലി​ലെ ലി​സ്ബ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​യും, സ്പെ​യി​നി​ന്‍റെ തീ​ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ക​മീ​നോ ദെ​ൽ നോ​ർ​ത്തെ, പു​രാ​ത​ന രാ​ജ​പാ​ത പി​ന്തു​ട​രു​ന്ന വി​യ ദെ ​ലാ പ്ലാ​റ്റ എ​ന്നി​വ​യു​മാ​ണ്. ഈ ​വ​ഴി​ക​ളെ​ല്ലാം വ്യ​ത്യ​സ്ത​മാ​ണെ​ങ്കി​ലും അ​വ​യു​ടെ ല​ക്ഷ്യം സാ​ന്‍റി​യാ​ഗോ ആ​ണ്.

ക​ത്തോ​ലി​ക്കാ എ​ഴു​ത്തു​കാ​ര​നാ​യ മാ​ത്യു കെ​ല്ലി ത​ന്‍റെ "ദ ​ഫോ​ർ​ഗോ​ട്ട​ൻ വേ' ​എ​ന്ന ഗ്ര​ന്ഥ​ത്തി​ൽ ഈ ​തീ​ർ​ഥ​യാ​ത്ര പ​ശ്ചാ​ത്ത​ല​മാ​ക്കി​ക്കൊ​ണ്ട് വ​ലി​യൊ​രു സ​ത്യം അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. മ​നു​ഷ്യ​ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട തീ​ർ​ഥ​യാ​ത്ര സാ​ന്‍റി​യാ​ഗോ​യി​ലേ​ക്കു​ള്ള യാ​ത്ര​യ​ല്ലെ​ന്നും അ​തി​നേ​ക്കാ​ൾ ഏ​റെ പ്ര​യാ​സ​ക​ര​മാ​യ ഒ​രു യാ​ത്ര​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. അ​ത് ന​മ്മു​ടെ നാ​വി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള യാ​ത്ര​യാ​ണ്. ആ ​യാ​ത്ര​യാ​ക​ട്ടെ ഹൃ​ദ​യ​ത്തി​ൽ​നി​ന്നു നാ​വി​ലേ​ക്കു​ള്ള​തും.

വി​ശു​ദ്ധി എ​ന്നു കേ​ൾ​ക്കു​ന്പോ​ൾ ന​മ്മു​ടെ മ​ന​സി​ലേ​ക്ക് ഓ​ടി​യെ​ത്താ​റു​ള്ള​ത് പ്രാ​ർ​ഥ​ന, പ്രാ​യ​ശ്ചി​ത്തം, ഉ​പ​വാ​സം, ദാ​ന​ധ​ർ​മം, തീ​ർ​ഥ​യാ​ത്ര എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ, വി​ശു​ദ്ധ യാ​ക്കോ​ബ് ത​ന്‍റെ ലേ​ഖ​ന​ത്തി​ൽ ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത് നാ​വി​നെ നി​യ​ന്ത്രി​ക്കു​ന്ന കാ​ര്യ​ത്തി​ലാ​ണ്. അ​ദ്ദേ​ഹം എ​ഴു​തു​ന്നു: ""സം​സാ​ര​ത്തി​ൽ തെ​റ്റു​വ​രു​ത്താ​ത്ത ഏ​വ​നും പൂ​ർ​ണ​നാ​ണ്'' (3:2). വ​ലി​യ കാ​ട്ടു​തീ പ​ട​ർ​ത്താ​ൻ ക​ഴി​യു​ന്ന ചെ​റി​യ ഒ​രു തീ​പ്പൊ​രി​യാ​യി അ​ദ്ദേ​ഹം നാ​വി​നെ ഉ​പ​മി​ക്കു​ന്നു​ണ്ട്.

നാം ​അ​നു​ദി​ന​ജീ​വി​ത​ത്തി​ൽ കാ​ണു​ന്ന ഒ​രു യാ​ഥാ​ർ​ഥ്യ​മ​ല്ലേ ഇ​ത്? ചി​ല​രു​ടെ ചി​ല വാ​ക്കു​ക​ൾ കു​ടും​ബ​ങ്ങ​ളെ ത​ക​ർ​ക്കു​ന്നു. മ​റ്റു ചി​ല​രു​ടെ വാ​ക്കു​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന സൗ​ഹൃ​ദം ന​ശി​പ്പി​ക്കു​ന്നു. വേ​റേ ചി​ല​രു​ടെ വാ​ക്കു​ക​ളാ​ക​ട്ടെ വ​ലി​യ അ​ക്ര​മ​പ്ര​വൃ​ത്തി​ക​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു. ഇ​ങ്ങ​നെ സ​മൂ​ഹ​ത്തി​ൽ വ​ലി​യ നാ​ശം വി​ത​യ്ക്കു​വാ​ൻ ന​മ്മു​ടെ നാ​വു​ക​ൾ​ക്ക് ശ​ക്തി​യു​ണ്ട്.

അ​തേ​സ​മ​യം, ന​മ്മു​ടെ വാ​ക്കു​ക​ൾ​ക്ക് ന​വ​ജീ​വ​ൻ ന​ൽ​കാ​നു​ള്ള ശ​ക്തി​യു​ണ്ടെ​ന്ന കാ​ര്യ​വും നാം ​ഓ​ർ​മി​ക്ക​ണം. നി​രാ​ശ​യി​ൽ ത​ക​ർ​ന്ന​ടി​യു​ന്ന ഒ​രാ​ൾ​ക്ക് ചി​ല പ്രോ​ത്സാ​ഹ​ന​വാ​ക്കു​ക​ൾ മാ​ത്രം​മ​തി​യാ​കും ആ ​നി​രാ​ശ​യു​ടെ നീ​ർ​ച്ചു​ഴി​യി​ൽ​നി​ന്നു ക​ര​ക​യ​റാ​ൻ. ആ​ത്മാ​ർ​ഥ​മാ​യ ക്ഷ​മാ​പ​ണ​വാ​ക്കു​ക​ൾ​ക്ക് ത​ക​ർ​ന്ന ബ​ന്ധ​ങ്ങ​ളെ പു​നഃ​സ്ഥാ​പി​ക്കാ​ൻ ശ​ക്തി​യു​ണ്ട​ല്ലോ. ന​മ്മു​ടെ ന​ന്ദി​പ്ര​ക​ട​നം മ​റ്റൊ​രാ​ളു​ടെ ജീ​വി​ത​ത്തി​ൽ എ​ത്ര​മാ​ത്രം ഉൗ​ർ​ജ​മാ​ണ് സൃ​ഷ്ടി​ക്കു​ക! സു​ഭാ​ഷി​ത​ങ്ങ​ളി​ൽ ഇ​പ്ര​കാ​രം പ​റ​യു​ന്നു: ""ജീ​വ​നെ ന​ശി​പ്പി​ക്കാ​നും പു​ല​ർ​ത്താ​നും നാ​വി​നു ക​ഴി​യും'' (18:21). അ​തെ, ന​മ്മു​ടെ വാ​ക്കു​ക​ൾ​ക്ക് ന​ശി​പ്പി​ക്കാ​നും സു​ഖ​പ്പെ​ടു​ത്താ​നും ക​ഴി​യും. വാ​ളി​നേ​ക്കാ​ൾ ആ​ഴ​ത്തി​ൽ മു​റി​വേ​ല്പി​ക്കാ​നും മ​രു​ന്നി​നേ​ക്കാ​ൾ ഫ​ല​പ്ര​ദ​മാ​യി ആ​ശ്വാ​സം പ​ക​രാ​നും അ​വ​യ്ക്കു സാ​ധി​ക്കും.

ന​മ്മു​ടെ വാ​ക്കു​ക​ൾ ഹൃ​ദ​യ​ത്തി​ന്‍റെ ക​ണ്ണാ​ടി​യാ​ണ്. ഹൃ​ദ​യ​ത്തി​ൽ ക​യ്പ്പു​ണ്ടെ​ങ്കി​ൽ വാ​ക്കു​ക​ളി​ലും ക​യ്പ്പു​ണ്ടാ​കും. ഹൃ​ദ​യ​ത്തി​ൽ സ്നേ​ഹ​മു​ണ്ടെ​ങ്കി​ൽ വാ​ക്കു​ക​ളി​ലും സ്നേ​ഹ​മു​ണ്ടാ​കും. ഹൃ​ദ​യ​ത്തി​ൽ ന​ന്ദി​യു​ണ്ടെ​ങ്കി​ൽ വാ​ക്കു​ക​ളി​ലും സൗ​മ്യ​ത​യു​ണ്ടാ​കും. അ​തു​കൊ​ണ്ട​ല്ലേ ""ഹൃ​ദ​യ​ത്തി​ന്‍റെ തി​ക​വി​ൽ​നി​ന്ന് അ​ധ​ര​ങ്ങ​ൾ സം​സാ​രി​ക്കു​ന്നു'' (മ​ത്താ 12:34) എ​ന്നു ദൈ​വ​പു​ത്ര​നാ​യ യേ​ശു പ​ഠി​പ്പി​ച്ച​ത്?

നാ​വി​നെ നി​യ​ന്ത്രി​ക്കു​ക​യെ​ന്ന​ത് ഏ​റെ പ്ര​യാ​സ​ക​ര​മാ​ണ്. കാ​ര​ണം, അ​തു വെ​റും സം​സാ​ര​ശൈ​ലി മാ​റ്റു​ന്ന​ത​ല്ല; ഹൃ​ദ​യ​ത്തെ മാ​റ്റു​ന്ന പ്ര​ക്രി​യ​യാ​ണ്. ഇ​ന്ന​ത്തെ ലോ​ക​ത്തി​ൽ ഈ ​വെ​ല്ലു​വി​ളി ഏ​റെ വ​ലു​താ​യി​രി​ക്കു​ന്നു. മു​ന്പ് ആ​ളു​ക​ൾ അ​വ​രു​ടെ ചു​റ്റു​മു​ള്ള ആ​ളു​ക​ളോ​ടു മാ​ത്ര​മാ​ണു സം​സാ​രി​ച്ചി​രു​ന്ന​ത്. ഇ​ന്നു സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഒ​രു നി​മി​ഷം​കൊ​ണ്ട് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളി​ലേ​ക്ക് ന​മ്മു​ടെ വാ​ക്കു​ക​ൾ എ​ത്തു​ന്നു. മു​ഖാ​മു​ഖം പ​റ​യാ​ൻ മ​ടി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ പ​ല​രും ഓ​ണ്‍​ലൈ​നി​ൽ എ​ഴു​തു​ന്നു. വി​മ​ർ​ശ​ന​വും അ​പ​വാ​ദ​വും കോ​പ​വും നി​ന്ദ​യും അ​തി​വേ​ഗം പ​ട​രു​ന്നു. സാ​ങ്കേ​തി​ക​വി​ദ്യ നാ​വി​ന്‍റെ ശ​ക്തി​യെ അ​നേ​ക​മ​ട​ങ്ങ് വ​ർ​ധി​പ്പി​ക്കു​ന്നു. അ​ത്ത​രം ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ വി​ശു​ദ്ധ യാ​ക്കോ​ബി​ന്‍റെ ഉ​പ​ദേ​ശം അ​ത്യ​ന്തം പ്ര​സ​ക്ത​മാ​ണ്.

യോ​ഹ​ന്നാ​ൻ ശ്ലീ​ഹാ​യു​ടെ സ​ഹോ​ദ​ര​നാ​യ വി​ശു​ദ്ധ യാ​ക്കോ​ബി​ന്‍റെ പേ​രി​ലു​ള്ള തീ​ർ​ഥ​യാ​ത്ര മ​ഹ​ത്താ​യ​തു​ത​ന്നെ. എ​ന്നാ​ൽ അ​പ്പ​സ്തോ​ല​ന്മാ​രി​ൽ യാ​ക്കോ​ബ് എ​ന്നു​പേ​രു​ള്ള ര​ണ്ടാ​മ​ൻ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന തീ​ർ​ഥ​യാ​ത്ര മ​റ്റൊ​ന്നാ​ണ്. കോ​പ​ത്തി​ൽ​നി​ന്നു ക്ഷ​മ​യി​ലേ​ക്കും അ​പ​വാ​ദ​ത്തി​ൽ​നി​ന്നു പ്രോ​ത്സാ​ഹ​ന​ത്തി​ലേ​ക്കും പ​രാ​തി​യി​ൽ​നി​ന്നു ന​ന്ദി​യി​ലേ​ക്കും മു​റി​വേ​ൽ​പ്പി​ക്കു​ന്ന വാ​ക്കു​ക​ളി​ൽ​നി​ന്ന് അ​നു​ഗ്ര​ഹി​ക്കു​ന്ന വാ​ക്കു​ക​ളി​ലേ​ക്കു​മൊ​ക്കെ​യു​ള്ള തീ​ർ​ഥ​യാ​ത്ര​യാ​ണ​ത്.

ഈ ​യാ​ത്ര ഹൃ​ദ​യ​ത്തി​ൽ​നി​ന്നു നാ​വി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണ്. ഓ​രോ പ്ര​ഭാ​ത​വും ഈ ​യാ​ത്ര തു​ട​ങ്ങാ​നു​ള്ള പു​തി​യ അ​വ​സ​ര​മാ​ണ്. അ​താ​യ​ത്, ഓ​രോ സം​ഭാ​ഷ​ണ​വും ഒ​രു പു​തി​യ വ​ഴി​ത്തി​രി​വാ​ണ്. ഓ​രോ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​വും ഒ​രു പ​രീ​ക്ഷ​ണ​മാ​ണ്. ഓ​രോ വാ​ക്കും വി​ശു​ദ്ധി​യി​ലേ​ക്കോ അ​തി​ൽ​നി​ന്ന് അ​ക​ന്നോ ഉ​ള്ള ഒ​രു ചു​വ​ടു​വ​യ്പാ​ണ്.

ഓ​സ്ട്രേ​ലി​യ​ൻ- അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​ര​നാ​യ മാ​ത്യു കെ​ല്ലി ത​ന്‍റെ ഗ്ര​ന്ഥ​ത്തി​ൽ പ​റ​യു​ന്ന, മ​റ​ന്നു​പോ​യ വ​ഴി യ​ഥാ​ർ​ഥ​ത്തി​ൽ പു​തു​മ​യു​ള്ള ഒ​ന്ന​ല്ല. എ​ന്നാ​ൽ നാ​മെ​ന്നും ഓ​ർ​മി​ക്കേ​ണ്ട വ​ഴി​യാ​ണ​ത്. നാ​വി​നെ നി​യ​ന്ത്രി​ക്കു​ക​യും ഹൃ​ദ​യ​ത്തെ ശു​ദ്ധീ​ക​രി​ക്കു​ക​യും വാ​ക്കു​ക​ളെ ദൈ​വ​കൃ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ക്കു​ക​യും ചെ​യ്യു​ന്ന വ​ഴി​യാ​ണ​ത്. ഈ ​വ​ഴി​യി​ലൂ​ടെ​യു​ള്ള യാ​ത്ര ഏ​റെ ദൈ​ർ​ഘ്യ​മു​ള്ള​താ​കാം. എ​ന്നാ​ൽ ന​മു​ക്ക് ഉ​പേ​ക്ഷി​ക്കാ​ൻ വ​യ്യാ​ത്ത യാ​ത്ര​യാ​ണി​ത്. അ​തു മ​റ​ക്കാ​തി​രി​ക്കാം.

SUNDAY DEEPIKA

ലോം​ഗ് റേ​ഞ്ചി​ന്‍റെ രാ​ജ​കു​മാ​ര​ൻ

1978. കോ​യ​ന്പ​ത്തൂ​രി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ റ​ഷ്യ- ഇ​ന്ത്യ ഫു​ട്ബോ​ൾ മ​ത്സ​രം. ഗാ​ല​റി​ക​ൾ നി​റ​ഞ്ഞു​ക​വി​യു​ന്ന ജ​ന​സാ​ഗ​രം. പ്ര​ഗ​ത്ഭ​നാ​യ ര​ഞ്ജി​ത്ത് ഥാ​പ്പ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ. ആ​ദ്യ​പ​കു​തി പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ഇ​ന്ത്യ ഒ​രു ഗോ​ളി​ന് പി​ന്നി​ൽ. ര​ണ്ടാം​പ​കു​തി ആ​രം​ഭി​ച്ച​തു​ത​ന്നെ കോ​ച്ച് ഷ​ൺ​മു​ഖം ന​ട​ത്തി​യ സ​ബ്സ്റ്റി​റ്റ്യൂ​ഷ​നോ​ടെ​യാ​ണ്.

ലെ​ഫ്റ്റ് ഹാ​ഫ് ബാ​ക്ക് എം.​എം. ജേ​ക്ക​ബ് ക​ള​ത്തി​ൽ. ക​ളി​യു​ടെ 65-ാം മി​നി​റ്റി​ൽ മ​ഫ​ത്ത്‌​ലാ​ലി​ന്‍റെ ഗോ​വ​ൻ താ​രം ബ​ർ​ണാ​ഡ് ന​ൽ​കി​യ മൈ​ന​സ്പാ​സി​ൽ എം.​എം. ജേ​ക്ക​ബി​ന്‍റെ 35 വാ​ര അ​ക​ലെ​നി​ന്നു​ള്ള കി​ടി​ല​ൻ ഷോ​ട്ട് വ​ല​യി​ൽ പ​റ​ന്നി​റ​ങ്ങു​ന്നു. സ്റ്റേ​ഡി​യം ആ​ർ​ത്തി​ര​ന്പി. ഗാ​ല​റി മു​ഴു​വ​ൻ എ​ഴു​ന്നേ​റ്റു​നി​ന്ന് ക​ര​ഘോ​ഷം മു​ഴ​ക്കി. മ​ല​യാ​ളി​യാ​യ സി.​സി. ജേ​ക്ക​ബ് ഉ​ൾ​പ്പ​ടെ​യു​ള്ള സ​ഹ​താ​ര​ങ്ങ​ൾ വാ​രി​പ്പു​ണ​ർ​ന്നു. സ​മ​നി​ല​യോ​ടെ ക​ളി തീ​രു​മെ​ന്ന് ക​രു​തി​യി​രി​ക്കെ അ​വ​സാ​ന​നി​മി​ഷം നേ​ടി​യ ഗോ​ളി​ൽ 2-1 ന് ​റ​ഷ്യ ജ​യി​ച്ചു. പ​ക്ഷേ, ക​ളി ജ​യി​ച്ച​തി​നു​തു​ല്യ​മാ​യി​രു​ന്നു കാ​ണി​ക​ളു​ടെ ആ​ഹ്ലാ​ദ​പ്ര​ക​ട​നം.

22 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം...

കാ​ലം ക​ട​ന്നു​പോ​യി. നീ​ണ്ട 22 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം കോ​യ​ന്പ​ത്തൂ​രി​ലെ അ​തേ‌​ഗ്രൗ​ണ്ടി​ൽ കേ​ര​ള​ത്തി​ന്‍റെ സ​ന്തോ​ഷ് ട്രോ​ഫി ടീ​മു​മാ​യി കോ​ച്ച് എം.​എം. ജേ​ക്ക​ബ് എ​ത്തി. രാ​വി​ലെ പ​രി​ശീ​ല​നം ന​ട​ക്കു​ന്ന സ​മ​യം. മ​ധ്യ​വ​യ​സ്ക​രാ​യ ഏ​താ​നും​പേ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​രി​കി​ലെ​ത്തി. അ​തി​ൽ ഒ​രാ​ൾ ചോ​ദി​ച്ചു: "എം.​എം. ജേ​ക്ക​ബ് അ​ല്ലേ. അ​ക​ലേ​നി​ന്നു​ക​ണ്ട​പ്പോ​ൾ സം​ശ​യം തോ​ന്നി.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ഇ​വി​ടെ അ​ടി​ച്ച മ​ഴ​വി​ല്ലു​പോ​ലൊ​രു ഗോ​ൾ ഓ​ർ​മ​യു​ണ്ടോ...? റ​ഷ്യ​ക്കെ​തി​രേ... മു​ഴു​വ​ൻ ക​ണി​ക​ളു​ടെ​യും ഹൃ​ദ​യം ക​വ​ർ​ന്ന ആ ​ഗോ​ൾ ഇ​പ്പോ​ഴും ഞ​ങ്ങ​ൾ മ​ന​സി​ൽ സൂ​ക്ഷി​ക്കു​ന്നു​ണ്ട്.!' അ​ന്ന​ത്തെ ക​ളി​യെ​ക്കു​റി​ച്ച് അ​വ​ർ വ​ർ​ണി​ച്ച​പ്പോ​ൾ ക​രു​ത്തു​റ്റ ഈ ​പ്ര​തി​രോ​ധ​ഭ​ട​ന്‍റെ ക​ണ്ണു​ക​ൾ സ​ന്തോ​ഷ​ത്താ​ൽ നി​റ​ഞ്ഞു​പോ​യി. ഒ​രു​കാ​ല​ത്ത് ഇ​ന്ത്യ​ൻ ഫു​ട് ബോ​ളി​ൽ ലോം​ഗ്റേ​ഞ്ചി​ന്‍റെ രാ​ജ​കു​മാ​ര​നാ​യി​രു​ന്നു എം.​എം. എ​ന്ന ചു​രു​ക്ക​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ എം.​എം. ജേ​ക്ക​ബ്.

കാ​ല്പ​ന്തി​നോ​ട് കു​ഞ്ഞു​നാ​ളി​ലേ പ്രി​യം

1952 ഏ​പ്രി​ൽ 25ന് ​ആ​ലു​വ മാ​റാ​ഞ്ചേ​രി മാ​ത്യു​വി​ന്‍റെ​യും അ​ന്ന​മ്മ മാ​ത്യു​വി​ന്‍റെ​യും മ​ക​നാ​യി ജ​ന​നം. ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ൽ ലൈ​ൻ​മാ​നാ​യി​രു​ന്ന അ​പ്പ​ൻ ദി​വ​സ​വും ഫു​ട്ബോ​ൾ ക​ളി​ക്കു​മാ​യി​രു​ന്നു. ഫു​ട്ബോ​ൾ​ക​ന്പം മൂ​ത്ത ആ​ലു​വ​ക്കാ​ർ ദി​വ​സ​വും അ​തി​രാ​വി​ലെ​യും വൈ​കീ​ട്ടും മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ പ​ന്തു​ക​ളി​ക്കാ​ൻ എ​ത്തു​ന്ന​ത് അ​ന്ന​ത്തെ സ്ഥി​രം​കാ​ഴ്ച​യാ​യി​രു​ന്നു. മൈ​താ​ന​ത്തി​ന് അ​ടു​ത്ത വീ​ടാ​യ​തി​നാ​ൽ ജേ​ക്ക​ബും എ​ന്നും ഗ്രൗ​ണ്ടി​ൽ എ​ത്തു​മാ​യി​രു​ന്നു.

അ​ങ്ങ​നെ സ്കൂ​ൾ​കാ​ലം മു​ത​ൽ​ക്കേ ഫു​ട്ബോ​ളി​നോ​ടു പ്രി​യം​കൂ​ടി. ആ​ലു​വ സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ ടീ​മി​ലൂ​ടെ തു​ട​ക്കം. പി​ന്നെ പ്രീ​ഡി​ഗ്രി​ക്കെ​ത്തി​യ​പ്പോ​ൾ കാ​ല​ടി ശ​ങ്ക​ര കോ​ള​ജ് ടീ​മി​ൽ. എം.​ഒ. ജോ​ണ്‍, ബെ​ന്നി ബ​ഹ​നാ​ൻ, കെ. ​ബാ​ബു എ​ന്നി​ങ്ങ​നെ ഇ​ന്ന​ത്തെ രാ​ഷ്ട്രീ​യ​ക്കാ​രും പി​ന്നീ​ട് ക്രൈ​സ്റ്റ് കോ​ള​ജ് ക്യാ​പ്റ്റ​നാ​യ എം.​ഒ. ദേ​വ​സി​യു​മൊ​ക്കെ​യാ​യി​രു​ന്നു അ​ന്ന​ത്തെ ക​ളി​ക്കൂ​ട്ടു​കാ​ർ.

ഇ​ട്ടി​മാ​ത്യു​വി​ലൂ​ടെ ക്രൈ​സ്റ്റി​ലേ​ക്ക്

കാ​ല​ടി ശ​ങ്ക​ര കോ​ള​ജി​നു​വേ​ണ്ടി ക​ളി​ക്കു​ന്പോ​ൾ​ത​ന്നെ ആ​ലു​വ മു​നി​സി​പ്പ​ൽ സ്പോ​ർ​ട്സ് ക്ല​ബ്, ചാ​ല​ക്കു​ടി സി​റ്റി ക്ല​ബ് എ​ന്നി​വ​യ്ക്കു​വേ​ണ്ടി​യും ക​ളി​ക്കു​മാ​യി​രു​ന്നു. പ്രീ​ഡി​ഗ്രി വെ​ക്കേ​ഷ​ൻ കാ​ല​ത്ത് കൊ​ല്ല​ത്തു ന​ട​ന്ന കേ​ര​ള സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ വേ​ന​ൽ​ക്കാ​ല പ​രി​ശീ​ല​ന ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു. ആ ​സ​മ​യ​ത്താ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് ഫു​ട്ബോ​ൾ ടീം ​ക്യാ​പ്റ്റ​നാ​യി​രു​ന്ന എ​ൻ.​കെ. ഇ​ട്ടി​മാ​ത്യു അ​ങ്ങോ​ട്ടു​വി​ളി​ക്കു​ന്ന​ത്.

അ​തേ​ക്കു​റി​ച്ച് ഇ​ട്ടി​മാ​ത്യു പ​റ​യു​ന്നു: ""72 ലാ​ണ് ക്രൈ​സ്റ്റ് കോ​ള​ജ് ടീം ​കു​റ​ച്ചു​കൂ​ടി ശ​ക്തി​പ്പെ​ടു​ത്താ​ൻ എ​ന്താ​ണു ചെ​യ്യാ​നാ​വു​ക എ​ന്നാ​ലോ​ചി​ക്കു​ന്ന​ത്. പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന ഗ​ബ്രി​യേ​ല​ച്ച​നോ​ട് (പ​ത്മ​വി​ഭൂ​ഷ​ൻ ഫാ. ​ഗ​ബ്രി​യേ​ൽ ചി​റ​മ്മ​ൽ സി​എം​ഐ) ഞാ​ൻ പ​റ​ഞ്ഞു, ആ​ലു​വ​യി​ൽ ഒ​രു പ​യ്യ​ൻ ഉ​ണ്ട്. അ​വ​നെ കി​ട്ടി​യാ​ൽ ന​മ്മു​ടെ ഹാ​ഫ് ബാ​ക്ക് ഭ​ദ്ര​മാ​കും. ന​ല്ല പ​വ​ർ​ഫു​ൾ ലോം​ഗ് റേ​ഞ്ച് ഷോ​ട്ടു​ക​ളാ​ണ്; ഇ​ട​തു- വ​ല​തു കാ​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ.

പ​ക്ഷേ, ഹോ​സ്റ്റ​ലും മ​റ്റും സൗ​ജ​ന്യ​മാ​യി കൊ​ടു​ക്കേ​ണ്ടി​വ​രും. എ​ങ്കി​ൽ അ​വ​നോ​ടു വ​രാ​ൻ പ​റ​യെ​ന്നാ​യി അ​ച്ച​ൻ. ജോ​സ​ഫ് പി. ​തോ​മ​സ് ആ​യി​രു​ന്നു ക്രൈ​സ്റ്റി​ലെ മു​ഖ്യ കാ​യി​കാ​ധ്യാ​പ​ക​ൻ. തോ​മ​സ് വ​ർ​ഗീ​സ് അ​സി​സ്റ്റ​ന്‍റും. ഇ​രു​വ​ർ​ക്കും ഇ​ഷ്ട​പ്പെ​ട്ടു. അ​ങ്ങ​നെ​യാ​ണ് എം​എം ക്രൈ​സ്റ്റി​ൽ ബി​കോ​മി​ന് ചേ​രു​ന്ന​ത്. പ​ഠ​നം, ഹോ​സ്റ്റ​ൽ, ഭ​ക്ഷ​ണം, എ​ല്ലാം സൗ​ജ​ന്യം. പി​ന്നെ മൂ​ന്നു​വ​ർ​ഷ​ക്കാ​ലം ക്രൈ​സ്റ്റി​ന്‍റെ എ​ല്ലാ​മെ​ല്ലാ​മാ​യി. ആ ​മൂ​ന്നു​വ​ർ​ഷ​വും ഒാ​ൾ ഇ​ന്ത്യ യൂ​ണി​വേ​ഴ്സി​റ്റി ക​ളി​ച്ചു. ടീം ​ഒ​രു​ത​വ​ണ ചാ​ന്പ്യ​ന്മാ​രാ​യി; ര​ണ്ടു​ത​വ​ണ റ​ണ്ണ​റ​പ്പും''. ഇ​തി​നി​ടെ 73ൽ ​ജൂ​ണി​യ​ർ സ്റ്റേ​റ്റ് ക​ളി​ച്ചു ചാ​ന്പ്യ​ന്മാ​രാ​യി.

സ​ന്തോ​ഷ് ട്രോ​ഫി​യി​ലേ​ക്ക്

ക്രൈ​സ്റ്റി​ൽ പ​ഠി​ക്കു​ന്പോ​ൾ​ത​ന്നെ​യാ​ണ് സ​ന്തോ​ഷ് ട്രോ​ഫി ടീ​മി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. 1973ൽ ​കേ​ര​ളം ആ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ ടീ​മി​ൽ ഉ​ണ്ടാ​യി​ല്ല. പി​റ്റേ വ​ർ​ഷം ടീ​മി​ന്‍റെ ഭാ​ഗ​മാ​യി. ഒ​ളി​ന്പ്യ​ൻ സൈ​മ​ണ്‍ സു​ന്ദ​ർ​രാ​ജ് ത​ന്നെ​യാ​യി​രു​ന്നു കോ​ച്ച്. പി​ന്നെ 1982 വ​രെ തു​ട​ർ​ച്ച​യാ​യി എ​ട്ടു​വ​ർ​ഷം സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ക​ളി​ച്ചു. 82 ലെ ​തൃ​ശൂ​ർ സ​ന്തോ​ഷ് ട്രോ​ഫി ക്യാ​പ്റ്റ​ൻ. ര​ണ്ടു​ത​വ​ണ വൈ​സ് ക്യാ​പ്റ്റ​ൻ. എ​ട്ടു ഗോ​ളു​ക​ളും സ്കോ​ർ ചെ​യ്തു. സ​ന്തോ​ഷ് ട്രോ​ഫി​യി​ലെ മ​റ്റൊ​രു കൗ​തു​കം ആ​ദ്യ സ​ന്തോ​ഷ് ട്രോ​ഫി​യി​ലും അ​വ​സാ​ന​ത്തേ​തി​ലും സൈ​മ​ണ്‍ സാ​റാ​യി​രു​ന്നു കോ​ച്ച്.

ഓ​രോ​രു​ത്ത​രു​ടെ​യും പൊ​സി​ഷ​നും മൂ​വ്മെ​ന്‍റ്സും അ​റ്റാ​ക്കിം​ഗും ഡി​ഫെ​ൻ​സു​മെ​ല്ലാം അ​ദ്ദേ​ഹം ഞ​ങ്ങ​ളെ പേ​പ്പ​റി​ൽ വ​ര​ച്ച് കാ​ണി​ച്ചു ത​രു​മാ​യി​രു​ന്നു. 4-2-4 ശൈ​ലി​യാ​ണ് ഞ​ങ്ങ​ളെ പ​ഠി​പ്പി​ച്ച​ത്. സാ​റി​ന്‍റെ പാ​ഠ​ങ്ങ​ൾ എ​ന്‍റെ ക​ളി ജീ​വി​ത​ത്തി​ൽ (ക​ളി​ക്കാ​ര​ൻ, കോ​ച്ച് എ​ന്നീ നി​ല​ക​ളി​ൽ) ഏ​റെ പ്ര​യോ​ജ​ന​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്നു​പ​റ​യാ​തെ വ​യ്യ. കാ​ലി​ക്ക​ട്ട് വാ​ഴ്സി​റ്റി കോ​ച്ച് ആ​യി​രു​ന്ന സി​പി​എം ഉ​സ്മാ​ൻ​കോ​യ സാ​റി​ന്‍റെ കോ​ച്ചിം​ഗും എ​ന്നെ ഏ​റെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്- ജേ​ക്ക​ബ് പ​റ​യു​ന്നു.

ഇ​ന്‍റ​ർ​വ്യൂ ന​ട​ന്നി​ല്ല; ക​സ്റ്റം​സ് ടീ​മി​ലേ​ക്ക്

75ലെ ​വെ​ക്കേ​ഷ​ൻ കാ​ലം. നാ​ടെ​ങ്ങും നി​റ​യെ ക​ളി​ക​ൾ. അ​തു​ക​ഴി​ഞ്ഞ​തോ​ടെ​യാ​ണു ടൈ​റ്റാ​നി​യ​ത്തി​ന്‍റെ ഗോ​ളി​യും ക്യാ​പ്റ്റ​നു​മാ​യ സു​ഹൃ​ത്ത് ഇ​ട്ടി​മാ​ത്യു വി​ളി​ക്കു​ന്ന​ത്- ടൈ​റ്റാ​നി​യ​ത്തി​ൽ ജോ​യി​ൻ ചെ​യ്യാ​ൻ. തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. ഇ​ന്‍റ​ർ​വ്യൂ ചെ​യ്യാ​ൻ അ​ന്ന​വ​രു​ടെ സി​എം​ഡി ആ​യി​രു​ന്ന പ​ത്മ​കു​മാ​ർ സാ​ർ സ്ഥ​ല​ത്തി​ല്ല. എ​ന്തോ അ​ത്യാ​വ​ശ്യ​ത്തി​നു​പോ​യ​താ​ണ്. ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞേ​വ​രൂ. ഇ​ട്ടി​യു​ടെ റൂ​മി​ൽ ത​ങ്ങാ​ൻ പ​റ​ഞ്ഞു.

രാ​ത്രി​യാ​യ​പ്പോ​ൾ ഞാ​ൻ ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞു​വ​രാ​മെ​ന്നു​പ​റ​ഞ്ഞ് വീ​ട്ടി​ലേ​ക്കു തി​രി​ച്ചു​പോ​ന്നു. ര​ണ്ടു​ദി​വ​സ​ത്തി​ന​കം ക​സ്റ്റം​സി​ൽ​നി​ന്ന് വി​ളി​യെ​ത്തി. അ​ങ്ങ​നെ 1975 ഓ​ഗ​സ്റ്റ് 16ന് ​ക​സ്റ്റം​സ് ആ​ൻ​ഡ് സെ​ൻ​ട്ര​ൽ എ​ക്സൈ​സി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നെ നീ​ണ്ട 37 വ​ർ​ഷ​ങ്ങ​ൾ... 2012 ഏ​പ്രി​ൽ 30ന് ​സൂ​പ്ര​ണ്ട​ന്‍റ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ഓ​ഫീ​സ​റാ​യി വി​ര​മി​ച്ചു.

ക​സ്റ്റം​സി​ലെ അ​വി​സ്മ​ര​ണീ​യ ദി​ന​ങ്ങ​ൾ

സി.​സി. ജേ​ക്ക​ബ്, എ​ൻ.​ജെ. ജേ​ക്ക​ബ്, സി.​പി. രാ​ജ​ൻ, ഗോ​കു​ല​ൻ തു​ട​ങ്ങി 16 പേ​ർ. വ​ല്ലാ​ത്തൊ​രു ആ​ത്മ​ബ​ന്ധ​മാ​യി​രു​ന്നു ഞ​ങ്ങ​ൾ ത​മ്മി​ൽ. ഇ​പ്പോ​ഴും വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ഞ​ങ്ങ​ൾ കു​ടും​ബ​സ​മേ​തം ഒ​രു​മി​ച്ചു​കൂ​ടി വി​നോ​ദ​യാ​ത്ര ന​ട​ത്താ​റു​ണ്ട്. അ​ത്ര ഉൗ​ഷ്മ​ള​മാ​യ സ്നേ​ഹ​ബ​ന്ധം.

ഇ​ന്ത്യ മു​ഴു​വ​ൻ പ്ര​മു​ഖ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലെ​ല്ലാം ഞ​ങ്ങ​ൾ ക​ളി​ച്ചു. നി​ര​വ​ധി ക​പ്പു​ക​ൾ നേ​ടി. പ​ല​യി​ട​ങ്ങ​ളി​ലും റ​ണ്ണേ​ഴ്സ് ആ​യി. അ​ക്കാ​ല​ത്ത് പ്ര​ഗ​ത്ഭ​രാ​യ പ​ല ടീ​മു​ക​ളു​മു​ണ്ടാ​യി​രു​ന്നു. ക​ൽ​ക്ക​ട്ട​യി​ൽ​നി​ന്നു​ത​ന്നെ ഈ​സ്റ്റ് ബം​ഗാ​ൾ, മു​ഹ​മ്മ​ദ​ൻ​സ്, മോ​ഹ​ൻ​ബ​ഗാ​ൻ. ഗോ​വ​യി​ൽ​നി​ന്നു ഡെം​പോ, സാ​ൽ​ഗോ​ക്ക​ർ തു​ട​ങ്ങി വ​ന്പ​ൻ ടീ​മു​ക​ൾ. മ​ഹാ​രാ​ഷ്ട്ര, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി ഇ​ന്ത്യ​ൻ​താ​ര​ങ്ങ​ള​ട​ങ്ങി​യ ടീ​മു​ക​ൾ. എ​ന്നി​ട്ടും ക​സ്റ്റം​സ് ക​രു​ത്തു​കാ​ട്ടി.

എ​ൽ​ആ​ർ​ജി നാ​യി​ഡു ക​പ്പ്, ചാ​ക്കോ​ള, മാ​മ​ൻ മാ​പ്പി​ള, നെ​ഹ്റു ട്രോ​ഫി തു​ട​ങ്ങി​യ പ​ല പ്ര​ഗ​ത്ഭ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലും സെ​മി​ഫൈ​ന​ലി​സ്റ്റു​ക​ളും ഫൈ​ന​ലി​സ്റ്റു​ക​ളു​മാ​യി. 1983ൽ ​വി.​പി. സ​ത്യ​ൻ ക്യാ​പ്റ്റ​നാ​യു​ള്ള ക​ണ്ണൂ​ർ ല​ക്കി സ്റ്റാ​റി​നെ തോ​ൽ​പ്പി​ച്ച് സ്റ്റേ​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പും ക​ര​സ്ഥ​മാ​ക്കി. അ​ങ്ങ​നെ 15വ​ർ​ഷം ക​ളി​ക്കാ​ര​നാ​യും 22 വ​ർ​ഷം കോ​ച്ചാ​യും ക​സ്റ്റം​സ്ജീ​വി​തം ആ​സ്വ​ദി​ച്ചു. ഈ 15 ​വ​ർ​ഷ​ത്തി​ൽ 12 വ​ർ​ഷ​വും ക്യാ​പ്റ്റ​നു​മാ​യി​രു​ന്നു.

മാ​യാ​ത്ത മ​റ്റൊ​രു ഗോ​ൾ

തി​രു​വ​ന​ന്ത​പു​ര​ത്ത് ജി​വി​രാ​ജ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ. ക​സ്റ്റം​സും ഡെം​പോ ഗോ​വ​യും ത​മ്മി​ൽ പൊ​രി​ഞ്ഞ മ​ത്സ​രം. ആ​ദ്യ​ദി​നം ഇ​രു​ടീ​മു​ക​ളും ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. അ​ന്നൊ​ന്നും എ​ക്സ്ട്രാ ടൈ​മോ ടൈ​ബ്രേ​ക്ക​റോ ഇ​ല്ല. സ​മ​നി​ല​യാ​യാ​ൽ പി​റ്റേ​ന്നു ക​ളി​ക്കു​ക​ത​ന്നെ. അ​ങ്ങ​നെ നാ​ലു​ദി​വ​സം​വ​രെ ക​ളി​ക്കേ​ണ്ടി​വ​ന്ന ടൂ​ർ​ണ​മെ​ന്‍റു​ക​ളു​ണ്ട്.

ര​ണ്ടാം​ദി​നം ഞ​ങ്ങ​ൾ വീ​ണ്ടും ഏ​റ്റു​മു​ട്ടു​ക​യാ​ണ്. ബാ​ല​കൃ​ഷ്ണ​ൻ ആ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ ക്യാ​പ്റ്റ​ൻ. ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലു​ക​ളാ​യ സു​ക്കോ​റോ ക്യാ​പ്റ്റ​നും സ​ന്പ​ത്ത് ഗോ​ളി​യു​മാ​യ ഗം​ഭീ​ര ടീ​മാ​യി​രു​ന്നു ഡെം​പോ. ആ​ദ്യ ഹാ​ഫി​ൽ​ത്ത​ന്നെ സി.​പി. രാ​ജ​ൻ ന​ൽ​കി​യ മൈ​ന​സ് പാ​സി​ൽ 30വാ​ര അ​ക​ലെ​നി​ന്ന് ഞാ​നെ​ടു​ത്ത ഒ​രു ത​ക​ർ​പ്പ​ൻ ഇ​ട​ങ്കാ​ല​ൻ ഷോ​ട്ട് സ​ന്പ​ത്തി​നെ കീ​ഴ​ട​ക്കി വ​ല​യ്ക്കു​ള്ളി​ൽ ക​യ​റി. കാ​ണി​ക​ൾ ഒ​ന്ന​ട​ങ്കം ആ​ർ​പ്പു​വി​ളി​ച്ചു. ഗോ​ൾ​വീ​ണ​തു​മു​ത​ൽ ഡെം​പോ പ​രു​ക്ക​ൻ​ക​ളി പു​റ​ത്തെ​ടു​ത്തു. അ​റ്റാ​ക്കി​നൊ​പ്പം ഫൗ​ളും.

ഒ​ടു​വി​ൽ പെ​നാ​ൽ​റ്റി ബോ​ക്സി​നു​ള്ളി​ലെ കൂ​ട്ട​പ്പൊ​രി​ച്ചി​ലി​നി​ട​യി​ൽ ഉ​യ​ർ​ന്നു​ചാ​ടി​യ​പ്പോ​ൾ ന​മ്മു​ടെ ഒ​രു താ​ര​ത്തി​ന്‍റെ കൈ​യി​ൽ പ​ന്ത് കൊ​ണ്ടു​വെ​ന്നു​പ​റ​ഞ്ഞ് റ​ഫ​റി പെ​നാ​ൽ​റ്റി വി​ളി​ച്ചു. ഭ​യ​ങ്ക​ര ബ​ഹ​ള​മാ​യി. കാ​ണി​ക​ൾ ക്ഷു​ഭി​ത​രാ​യി. ക​ളി​ക്കേ​ണ്ട, ഗ്രൗ​ണ്ടി​ൽ​നി​ന്നു ക​യ​റി​പ്പോ​രൂ എ​ന്നൊ​ക്കെ​യാ​ണ് ഞ​ങ്ങ​ളോ​ട് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ന്ന് എം. ​ഭ​ര​ത​നാ​യി​രു​ന്നു ക​സ്റ്റം​സി​ന്‍റെ മാ​നേ​ജ​ർ. അ​ദ്ദേ​ഹം വ​ന്ന് ഞ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ചു; ക​ളി​ക്കാ​ൻ പ​റ​ഞ്ഞു. ഒ​ടു​വി​ൽ സു​ക്കോ​റോ എ​ടു​ത്ത പെ​നാ​ൽ​റ്റി ഷോ​ട്ട് ബാ​റി​നു മു​ക​ളി​ലൂ​ടെ പ​റ​ന്നു. അ​ങ്ങ​നെ ഞ​ങ്ങ​ൾ സെ​മി​യി​ലേ​ക്ക്...

ഇ​ന്ത്യ​ൻ ജ​ഴ്സി​യി​ൽ

1976 മു​ത​ൽ 79 വ​രെ നാ​ലു​വ​ർ​ഷം ഇ​ന്ത്യ​ൻ കു​പ്പാ​യ​ത്തി​ൽ ക​ളി​ച്ചു. 76ൽ ​കൊ​റി​യ​യി​ലെ സി​യൂ​ളി​ൽ ന​ട​ന്ന പ്ര​സി​ഡ​ന്‍റ് ക​പ്പ്, 77ൽ ​ബാ​ങ്കോ​ക്കി​ൽ ന​ട​ന്ന കിം​ഗ്സ് ക​പ്പ്, 78ൽ ​ബാ​ങ്കോ​ക്കി​ൽ ന​ട​ന്ന എ​ട്ടാ​മ​ത് ഏ​ഷ്യ​ൻ ഗെ​യിം​സ് എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ബ്ര​സീ​ൽ, ഹം​ഗ​റി, റ​ഷ്യ, മ​ലേ​ഷ്യ, കു​വൈ​റ്റ്, ഇ​റാ​ക്ക്, കൊ​റി​യ, യു​എ​ഇ, ബ​ഹ​റി​ൻ, സൗ​ദി അ​റേ​ബ്യ എ​ന്നീ ടീ​മു​ക​ൾ​ക്കെ​തി​രേ ക​ളി​ച്ചു. 80-81, 82-83 വ​ർ​ഷ​ങ്ങ​ളി​ൽ ബെ​സ്റ്റ് ഫു​ട്ബോ​ള​ർ ഓ​ഫ് കേ​ര​ള​യാ​യി ജി.​വി. രാ​ജാ ഗോ​ൾ​ഡ് മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി. ഒ​രി​ക്ക​ൽ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ ജി.​വി. രാ​ജാ അ​വാ​ർ​ഡും നേ​ടി.

പ​രി​ശീ​ല​ക​നാ​യി 

ക​സ്റ്റം​സി​ൽ ക​ളി​ക്കു​മ്പോ​ഴാ​ണ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ത​ന്നെ കോ​ൽ​ക്ക​ത്ത​യി​ലെ സാ​യ് സെ​ന്‍റ​റി​ൽ എ​ൻ​ഐ​എ​സ് കോ​ച്ചിം​ഗി​നു വി​ട്ട​ത്. ഒ​രു വ​ർ​ഷ​ത്തെ ഡി​പ്ലോ​മ ക​ഴി​ഞ്ഞ് ഫ​സ്റ്റ് റാ​ങ്കോ​ടെ പാ​സാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് കോ​ച്ചിം​ഗ് ദൗ​ത്യം ആ​രം​ഭി​ച്ച​ത്. 22 വ​ർ​ഷ​ത്തെ കോ​ച്ചിം​ഗി​നി​ട​യി​ൽ സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള ടീ​മി​ന്‍റെ കോ​ച്ചു​മാ​യി. മൂ​ന്നു​ത​വ​ണ അ​സി​സ്റ്റ​ന്‍റ് കോ​ച്ചും അ​ഞ്ചു​ത​വ​ണ ചീ​ഫ് കോ​ച്ചും. ഇ​തി​ൽ ഒ​രു​ത​വ​ണ ചാ​മ്പ്യ​ൻ​മാ​രും ര​ണ്ടു​ത​വ​ണ റ​ണ്ണ​റ​പ്പു​മാ​യി. ബാ​ക്കി ഭൂ​രി​ഭാ​ഗ​വും സെ​മി, ക്വാ​ർ​ട്ട​ർ ക​ളി​ച്ചു. പി.​ആ​ർ. ഹ​ർ​ഷ​ൻ, പി.​ടി. ജോ​യ് എ​ന്നി​വ​രെ​ല്ലാം പ്ര​ഗ​ത്ഭ​രാ​യ ശി​ഷ്യ​ഗ​ണ​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​രാ​ണ്.

ഫു​ട്ബോ​ളി​നെ പ്ര​ണ​യി​ച്ച കു​ടും​ബം

കു​ഞ്ഞു​നാ​ളി​ൽ അ​പ്പ​നാ​യി​രു​ന്നു പ്ര​ചോ​ദ​ന​വും പ്രോ​ത്സാ​ഹ​ന​വു​മെ​ങ്കി​ൽ വി​വാ​ഹ​ത്തോ​ടെ ആ ​റോ​ൾ ഭാ​ര്യ ജ​യ​മോ​ൾ ഏ​റ്റെ​ടു​ത്തു. കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ൽ ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്ന അ​വ​ർ​ക്ക് ഫു​ട്ബോ​ളി​നോ​ടു വ​ലി​യ പ്രി​യ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ആ​ലു​വ​യി​ൽ പ​ണി​ത വീ​ടി​ന് സോ​ക്ക​ർ ഹോം ​എ​ന്നു പേ​രി​ട്ടു.

മ​ക്ക​ൾ: സോ​ക്കോ (എ​ൻ​ജി​നീ​യ​ർ, ഹൈ​ദ​രാ​ബാ​ദ്),സ​ഞ്ജു (പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ്, കൊ​ള​റാ​ഡോ, അ​മേ​രി​ക്ക). മ​രു​മ​ക്ക​ൾ: ബി​നി​ല (എ​ൻ​ജി​നീ​യ​ർ, ഹൈ​ദ​രാ​ബാ​ദ്), ഡോ. ​ജീ​തു (റി​സ​ർ​ച്ച് സ​യ​ന്‍റി​സ്റ്റ്, അ​മേ​രി​ക്ക)

ര​ണ്ടു മ​ക്ക​ളും ഫു​ട്ബോ​ൾ ക​ളി​ക്കു​മാ​യി​രു​ന്നു. ര​ണ്ടാ​മ​ൻ കാ​രു​ണ്യ യൂ​ണി​വേ​ഴ്സി​റ്റി ടീം ​അം​ഗ​മാ​യി​രു​ന്നു. സോ​ക്കോ​യു​ടെ മ​ക്ക​ളാ​യ കെ​വി​ൻ പോ​ൾ (ആ​റാം ക്ലാ​സ്), ഹെ​ല​ൻ എ​ലി​സ​ബ​ത്ത് (നാ​ലാം ക്ലാ​സ്) എ​ന്നി​വ​ർ ഹൈ​ദ​രാ​ബാ​ദി​ലെ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യി​ൽ ക​ളി​ക്കു​ന്നു​ണ്ട്. സ​ഞ്ജു​വി​ന്‍റെ മ​ക​ൻ മൂ​ന്നു വ​യ​സു​കാ​ര​ൻ ല​യ​ണ​ൽ ജേ​ക്ക​ബി​നും ക​ളി​ക്ക​മ്പം തു​ട​ങ്ങി​യി​ട്ടു​ണ്ട്. പേ​ര​ക്കു​ട്ടി​ക​ളു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം അ​പ്പൂ​പ്പ​ന്‍റെ സോ​ക്ക​ർ ഹോ​മി​നോ​ടു​ചേ​ർ​ന്ന് ഒ​രു മി​നി ട​ർ​ഫ് ഗ്രൗ​ണ്ടും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ആ​ലു​വ​യി​ൽ​നി​ന്ന് അ​ന്നു 10 പേ​ർ

കാ​ല്പ​ന്തി​ന്‍റെ ത​ട്ട​ക​മാ​യി​രു​ന്നു ആ​ലു​വ. മു​നി​സി​പ്പ​ൽ ഗ്രൗ​ണ്ടി​ൽ ക​ളി​ച്ചി​രു​ന്ന 10 പേ​ർ പ്ര​താ​പ​കാ​ല​ത്ത് സ​ന്തോ​ഷ് ട്രോ​ഫി ടീ​മി​ൽ ഇ​ടം​നേ​ടി. 1982ൽ ​എം.​എം. ജേ​ക്ക​ബ് ക്യാ​പ്റ്റ​നാ​യ വ​ർ​ഷം നാ​ലു​പേ​രാ​ണ് ടീ​മി​ലു​ണ്ടാ​യി​രു​ന്ന​ത്. എം​എ​മ്മി​നെ​ക്കൂ​ടാ​തെ പി. ​പൗ​ലോ​സ്, എ​ൻ.​ജെ. ജേ​ക്ക​ബ്, എം.​എം. പൗ​ലോ​സ്. സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ആ​ദ്യം ക​ളി​ക്കു​ന്ന​ത് പി.​ജെ. വ​ർ​ഗീ​സാ​ണ് 1971ൽ. ​പി​ന്നെ ത​മ്പി ക​ല​മ​ണ്ണി​ൽ, കെ.​പി. പോ​ൾ​സ​ൺ (ത​മി​ഴ്നാ​ടി​നു​വേ​ണ്ടി), ഷാ​ജി കു​ര്യാ​ക്കോ​സ്, പി.​ഡി. ജോ​യ് , പി.​ആ​ർ. ഹ​ർ​ഷ​ൻ...

ചേ​ട്ട​നും അ​നു​ജ​നും ഒ​ന്നി​ച്ച്...

1982ൽ ​തൃ​ശൂ​രി​ൽ ന​ട​ന്ന സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ചേ​ട്ട​ൻ ക്യാ​പ്റ്റ​നാ​യ ടീ​മി​ന്‍റെ മു​ൻ​നി​ര​ക്കാ​ര​നാ​യി അ​നു​ജ​ൻ എം.​എം. പൗ​ലോ​സും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​ത് ദൈ​വ​നി​യോ​ഗ​മാ​യി​രു​ന്നു​വെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. പി​ന്നീ​ട് തു​ട​ർ​ച്ച​യാ​യി നാ​ലു​വ​ർ​ഷം അ​നു​ജ​ൻ സ​ന്തോ​ഷ് ട്രോ​ഫി ക​ളി​ച്ചു. നെ​ഹ്റു ക​പ്പി​ൽ ഇ​ന്ത്യ​ക്കാ​യും കു​പ്പാ​യ​മ​ണി​ഞ്ഞു. പ്രീ​മി​യ​ർ ട​യേ​ഴ്സി​ൽ 10 വ​ർ​ഷം ക​ളി​ച്ച പൗ​ലോ​സ് ഇ​പ്പോ​ൾ ആ​ലു​വ​യി​ൽ​ത്ത​ന്നെ ബി​സി​ന​സ് ന​ട​ത്തു​ക​യാ​ണ്.

SUNDAY DEEPIKA

കൊ​ടു​ങ്കാ​റ്റി​ന​പ്പു​റം ഒ​രു പു​തി​യ മ​നു​ഷ്യ​ൻ

ചിന്താവിഷയം


സ​മ​കാ​ലി​ക ലോ​ക​സാ​ഹി​ത്യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വാ​യി​ക്ക​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​രി​ൽ ഒ​രാ​ളാ​ണ് ഹ​റു​ക്കി മു​റ​കാ​മി. 1949ൽ ​ജ​പ്പാ​നി​ലെ ക്യോ​ട്ടോ​യി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം സ്വ​പ്നം​വും യാ​ഥാ​ർ​ഥ്യ​വും സം​ഗീ​ത​വും ത​ത്വ​ചി​ന്ത​യും ഏ​കാ​ന്ത​ത​യും ഓ​ർ​മ​ക​ളും ഒ​ത്തു​ചേ​രു​ന്ന അ​തു​ല്യ​മാ​യ ഒ​രു സാ​ഹി​ത്യ​ലോ​കം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ധു​നി​ക മ​നു​ഷ്യ​ന്‍റെ ഉ​ള്ളി​ലെ ശൂ​ന്യ​ത​യും അ​ർ​ഥാ​ന്വേ​ഷ​ണ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​ക​ളി​ൽ ആ​വ​ർ​ത്തി​ച്ചു പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.

നോ​ർ​വീ​ജി​യ​ൻ വു​ഡ്, ഐ​ക്യു84, കാ​ഫ്ക ഓ​ണ്‍ ദ ​ഷോ​ർ തു​ട​ങ്ങി​യ നോ​വ​ലു​ക​ൾ ലോ​ക​സാ​ഹി​ത്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ അ​ന​ശ്വ​ര​നാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​ന്പ​തി​ലേ​റെ ഭാ​ഷ​ക​ളി​ലേ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​ക​ൾ ഇ​തി​ന​കം വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

മു​റകാ​മി​യു​ടെ നോ​വ​ലു​ക​ളി​ൽ മു​ൻ​പ​ന്തി​യി​ൽ​നി​ൽ​ക്കു​ന്ന ഒ​ന്നാ​ണ് കാ​ഫ്ക ഓ​ണ്‍ ദ ​ഷോ​ർ. മ​നു​ഷ്യ​ന്‍റെ ഉ​ള്ളി​ലെ സം​ഘ​ർ​ഷ​ങ്ങ​ളും പോ​രാ​ട്ട​ങ്ങ​ളും അ​വ​ന്‍റെ ആ​ത്മ​പ​രി​വ​ർ​ത്ത​ന​വും ആ​ഴ​ത്തി​ൽ വി​ശ​ക​ല​നം​ചെ​യ്യു​ന്ന ഒ​രു നോ​വ​ലാ​ണി​ത്. ഈ ​നോ​വ​ലി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്രം കാ​ഫ്ക ത​മു​റ എ​ന്ന പ​തി​ന​ഞ്ചു​കാ​ര​നാ​ണ്. ജീ​വി​ത​ത്തി​ലെ ഭ​യ​ങ്ങ​ളും വേ​ദ​ന​ക​ളും വ​ഹി​ച്ചു​കൊ​ണ്ട് വീ​ട്ടി​ൽ​നി​ന്ന് അ​വ​ൻ ഒ​ളി​ച്ചോ​ടു​ന്നു. അ​വ​ന്‍റെ ഒ​ളി​ച്ചോ​ട്ടം ഒ​രു സ്ഥ​ലം​മാ​റ്റം മാ​ത്ര​മ​ല്ല. അ​തു മ​നു​ഷ്യ​ന്‍റെ ഉ​ള്ളി​ലേ​ക്കു​ള്ള യാ​ത്ര​കൂ​ടി​യാ​ണ്. ഏ​കാ​ന്ത​ത​യി​ലേ​ക്കും ഓ​ർ​മ​ക​ളി​ലേ​ക്കും ഭ​യ​ങ്ങ​ളി​ലേ​ക്കും ആ​ത്മാ​ന്വേ​ഷ​ണ​ത്തി​ലേ​ക്കു​മു​ള്ള ഒ​രു ആ​ത്മ​യാ​ത്ര.

ഈ ​നോ​വ​ലി​ൽ മു​റകാ​മി എ​ഴു​തു​ന്ന ഒ​രു വാ​ച​കം ലോ​ക​മെ​ന്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​രെ ഏ​റെ സ്പ​ർ​ശി​ച്ചി​ട്ടു​ണ്ട്: ""കൊ​ടു​ങ്കാ​റ്റ് ക​ട​ന്നു​പോ​യ​ശേ​ഷം അ​തി​നെ എ​ങ്ങ​നെ അ​തി​ജീ​വി​ച്ചു എ​ന്നു നി​ന​ക്ക് ഓ​ർ​മ​യു​ണ്ടാ​ക​ണ​മെ​ന്നി​ല്ല. എ​ന്നാ​ൽ, ഒ​രു​കാ​ര്യം ഉ​റ​പ്പാ​ണ്. ആ ​കൊ​ടു​ങ്കാ​റ്റി​ലൂ​ടെ ക​ട​ന്നു​പോ​യ​ശേ​ഷം അ​തി​ലൂ​ടെ ക​ട​ന്നു​പോ​യ അ​തേ മ​നു​ഷ്യ​നാ​യി നീ ​തു​ട​രു​ക​യി​ല്ല.''

ജീ​വി​ത​ത്തി​ന്‍റെ മ​ഹ​ത്താ​യ സ​ത്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. കൊ​ടു​ങ്കാ​റ്റു​ക​ളി​ല്ലാ​ത്ത ജീ​വി​തം അ​പൂ​ർ​വ​മാ​ണ്. ചി​ല കൊ​ടു​ങ്കാ​റ്റു​ക​ൾ രോ​ഗ​ത്തി​ന്‍റെ രൂ​പ​ത്തി​ൽ വ​രും. ചി​ല​ത് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​യും ബ​ന്ധ​ങ്ങ​ളി​ലെ ത​ക​ർ​ച്ച​യാ​യും നി​രാ​ശ​യും ഏ​കാ​ന്ത​ത​യു​മൊ​ക്കയാ​യി​ട്ടുമാവും പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. ചി​ല കൊ​ടു​ങ്കാ​റ്റു​ക​ൾ പു​റ​ത്താ​യി​രി​ക്കു​ക​യി​ല്ല. അ​വ ഉ​ള്ളി​ലാ​യി​രി​ക്കും. ഭ​യം, വി​ഷാ​ദം, ഉ​ത്ക​ണ്ഠ, കു​റ്റ​ബോ​ധം, ആ​ത്മീ​യ​ശൂ​ന്യ​ത എ​ന്നി​വ​യൊ​ക്കെ ആ ​ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടും.

ആ​ധു​നി​ക​ലോ​കം മ​നു​ഷ്യ​നു ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ളും അ​തി​നാ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​യു​മൊ​ക്കെ ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ മ​നു​ഷ്യ​മ​ന​സി​നു സ​മാ​ധാ​നം ന​ൽ​കാ​ൻ​മാ​ത്രം അ​തി​നു സാ​ധി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ട് എ​ന്തു സം​ഭ​വി​ക്കു​ന്നു? ജീ​വി​ത​ത്തി​ലെ ദുഃ​ഖ​ങ്ങ​ളി​ൽ​നി​ന്നും പ്ര​തി​സ​ന്ധി​ക​ളി​ൽ​നി​ന്നും മ​നു​ഷ്യ​ൻ ഒ​ളി​ച്ചോ​ടാ​ൻ ശ്ര​മി​ക്കു​ന്നു. അ​തി​ന് എ​ളു​പ്പ​വ​ഴി​ക​ൾ തേ​ടു​ന്നു.

എ​ന്നാ​ൽ ജീ​വി​തം ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​തു മ​റ്റൊ​ന്നാ​ണ്. ചി​ല സ​ത്യ​ങ്ങ​ൾ ദുഃ​ഖ​ത്തി​ലൂ​ടെ​യേ നാം ​മ​ന​സി​ലാ​ക്കൂ. അ​ഗ്നി​യി​ലൂ​ടെ​യ​ല്ലേ സ്വ​ർ​ണം ശു​ദ്ധ​മാ​ക്ക​പ്പെ​ടു​ന്ന​ത്? മ​ണ്ണി​ൽ അ​ട​ക്കം​ചെ​യ്യ​പ്പെ​ട്ട ശേ​ഷ​മ​ല്ലേ വി​ത്തു​ക​ൾ മു​ള​യ്ക്കു​ക? കു​രി​ശു​മ​ര​ണ​ത്തി​നു ശേ​ഷ​മ​ല്ലേ തി​രു​വു​ത്ഥാനം?

മു​റകാ​മി​യു​ടെ കൊ​ടു​ങ്കാ​റ്റ് എ​ന്ന പ്ര​തീ​കം മ​രു​ഭൂ​മി അ​നു​ഭ​വ​ത്തെ​യാ​ണ് ഓ​ർ​മി​പ്പി​ക്കു​ന്ന​ത്. ദൈ​വ​പു​ത്ര​നാ​യ യേ​ശു പ​ര​സ്യ​ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ന്പ് അ​വി​ട​ന്ന് നാ​ല്പ​തു ദി​വ​സം മ​രു​ഭൂ​മി​യി​ലെ ക​ഠി​ന​ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ചെ​ല​വ​ഴി​ച്ചു. വാ​ഗ്ദ​ത്ത​ഭൂ​മി​യി​ൽ എ​ത്തു​ന്ന​തി​നു​മു​ന്പ് ഇ​സ്രാ​യേ​ൽ ജ​ന​ത നാ​ല്പ​തു​വ​ർ​ഷം മ​രു​ഭൂ​മി​യി​ലൂ​ടെ അ​ല​ഞ്ഞു. മ​രു​ഭൂ​മി വെ​റും ക​ഷ്ട​ത​യു​ടെ സ്ഥ​ല​മാ​യി​രു​ന്നി​ല്ല. അ​തു ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ സ്ഥ​ല​മാ​യി​രു​ന്നു. ഇ​സ്രാ​യേ​ൽ ജ​ന​ത​യെ വ്യാ​ജ​ഭ്ര​മ​ങ്ങ​ളി​ൽ​നി​ന്നു മോ​ചി​പ്പി​ച്ച് ദൈ​വ​ത്തി​ൽ ആ​ശ്ര​യി​ക്കാ​ൻ പ​ഠി​പ്പി​ച്ച ഇ​ടം.

ന​മു​ക്കെ​ല്ലാ​വ​ർ​ക്കും​ത​ന്നെ മ​രു​ഭൂ​മിയ​നു​ഭ​വ​ത്തെ പേ​ടി​യാ​ണ്. കാ​ര​ണം മ​രു​ഭൂ​മി​യു​ടെ നി​ശ​ബ്ദ​ത​യി​ൽ ന​മു​ക്കു ന​മ്മെ​ത്ത​ന്നെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​രും. അ​പ്പോ​ൾ ന​മ്മു​ടെ ആ​ത്മാ​വി​ന്‍റെ സ്ഥി​തി കാ​ണാ​തി​രി​ക്കാ​നാ​വി​ല്ല. തന്മൂല​മ​ല്ലേ ആ​ധു​നി​ക​ജീ​വി​തം ശ​ബ്ദ​ങ്ങ​ളാ​ൽ നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്? ടെ​ലി​വി​ഷ​ൻ, മൊ​ബൈ​ൽ ഫോ​ണ്‍, സോ​ഷ്യ​ൽ മീ​ഡി​യ എ​ന്നി​വ​യൊ​ക്കെ സൃ​ഷ്ടി​ക്കു​ന്ന ശ​ബ്ദ​കോ​ലാ​ഹ​ലം എ​ത്ര​യോ അ​ധി​ക​മാ​ണ്!

ഫ്ര​ഞ്ച് ത​ത്വ​ചി​ന്ത​ക​നാ​യ ബ്ലെ​യ്സ് പാ​സ്ക​ൽ ഒ​രി​ക്ക​ൽ എ​ഴു​തി: ""ഒ​രു മു​റി​യി​ൽ ഒ​റ്റ​യ്ക്ക് ശാ​ന്ത​മാ​യി മ​നു​ഷ്യ​ന് ഇ​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് ലോ​ക​ത്തി​ലെ പ​ല പ്ര​ശ്ന​ങ്ങ​ളു​ടെ​യും കാ​ര​ണം.'' മു​റ​കാ​മി​യു​ടെ നോ​വ​ലി​ൽ കാ​ഫ്ക ഒ​രു വ​ലി​യ സ​ത്യം മ​ന​സി​ലാ​ക്കു​ന്നു​ണ്ട്- വേ​ദ​ന​യി​ൽ​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന​തി​ലൂ​ടെ മോ​ച​നം ല​ഭി​ക്കു​ന്നി​ല്ല എ​ന്ന സ​ത്യം.

എ​ല്ലാ​വ​ർ​ക്കും ഏ​തെ​ങ്കി​ലും കൊ​ടു​ങ്കാ​റ്റി​ലൂ​ടെ ക​ട​ന്നു​പോ​കേ​ണ്ട​തു​ണ്ട്. കാ​ര​ണം, മ​ര​ണ​ത്തി​ന്‍റെ താ​ഴ്‌വ​ര​ക​ളി​ല്ലാ​ത്ത ജീ​വി​തം ദൈ​വം വാ​ഗ്ദാ​നം​ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ അ​വി​ട​ന്ന് എ​പ്പോ​ഴും ന​മ്മു​ടെ കൂ​ടെ​യു​ണ്ടാ​വും എ​ന്ന ഉ​റ​പ്പ് ന​മു​ക്കു ത​ന്നി​ട്ടു​ണ്ട്. ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""സ​മു​ദ്ര​ത്തി​ലൂ​ടെ നീ ​ക​ട​ന്നു​പോ​കു​ന്പോ​ൾ ഞാ​ൻ നി​ന്നോ​ടു​കൂ​ടി ഉ​ണ്ടാ​യി​രി​ക്കും. ന​ദി​ക​ൾ ക​ട​ക്കു​ന്പോ​ൾ അ​തു നി​ന്നെ മു​ക്കി​ക്ക​ള​യു​ക​യി​ല്ല. അ​ഗ്നി​യി​ലൂ​ടെ ന​ട​ന്നാ​ലും നി​ന​ക്കു പൊ​ള്ള​ലേ​ൽ​ക്കു​ക​യി​ല്ല. ജ്വാ​ല നി​ന്നെ ദ​ഹി​പ്പി​ക്കു​ക​യു​മി​ല്ല'' (ഏ​ശ 43:2). ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യി അ​റി​യാ​മാ​യി​രു​ന്ന​തു​കൊ​ണ്ടാ​ണ് സ​ങ്കീ​ർ​ത്ത​ക​ൻ എ​ഴു​തി​യ​ത്: ""മ​ര​ണ​ത്തി​ന്‍റെ താ​ഴ്‌വ​ര​യി​ലൂ​ടെ ന​ട​ന്നാ​ലും ഞാ​ൻ ഭ​യ​പ്പെ​ടു​ക​യി​ല്ല. കാ​ര​ണം, അ​വി​ട​ന്ന് എ​ന്നോ​ടൊ​പ്പ​മു​ണ്ട്'' (സ​ങ്കീ 23:4).

മു​റ​കാ​മി​യു​ടെ നോ​വ​ൽ ഒ​ടു​വി​ൽ ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്ന​ത് ഇ​താ​ണ്: ജീ​വി​ത​ത്തി​ലെ ഓ​രോ കൊ​ടു​ങ്കാ​റ്റും മ​നു​ഷ്യ​നെ മാ​റ്റാ​നു​ള്ള ശ​ക്തി വ​ഹി​ക്കു​ന്നു. ജീ​വി​തം ഇ​രു​ണ്ട​താ​കു​ന്പോ​ഴും പ്ര​ത്യാ​ശ ന​ഷ്ട​പ്പെ​ടു​ത്ത​രു​ത്. കൊ​ടു​ങ്കാ​റ്റു​ക​ൾ ശാ​ശ്വ​ത​മ​ല്ല. കാ​ർ​മേ​ഘ​ങ്ങ​ൾ​ക്ക​പ്പു​റം പൊ​ൻ​വെ​ളി​ച്ച​മു​ണ്ട്.
ജീ​വി​ത​ത്തി​ലെ കൊ​ടു​ങ്കാ​റ്റു​ക​ൾ ന​മ്മെ മാ​റ്റു​മെ​ന്ന​ത് ശ​രി​യാ​ണ്. എ​ന്നാ​ൽ, വി​ശ്വാ​സ​ത്തോ​ടും ധൈ​ര്യ​ത്തോ​ടും കൂ​ടി അ​തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്പോ​ഴാ​ണ് ആ ​മാ​റ്റം ന​മ്മെ അ​ഗ്നി​ശു​ദ്ധി​വ​രു​ത്തി​യ കൂ​ടു​ത​ൽ ന​ല്ല മ​നു​ഷ്യ​രാ​ക്കി​മാ​റ്റു​ക. അ​തു ന​മു​ക്കു മ​റ​ക്കാ​തി​രി​ക്കാം.

SUNDAY DEEPIKA

സാ​ഗ​ര​ങ്ങ​ൾ അ​ട​ക്കി​വാ​ണ ഭീ​ക​ര​ര്‍

സ​മു​ദ്ര​ങ്ങ​ള്‍ അ​ട​ക്കി​വാ​ണി​രു​ന്ന ഭീ​ക​ര​ര്‍- കോ​ടി​ക്ക​ണ​ക്കി​നു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് അ​വ​രാ​യി​രു​ന്നു ജ​ല​ത്തി​ലെ രാ​ജാ​ക്ക​ന്മാ​ര്‍! വ​ലി​പ്പ​ത്തി​ലും ക്രൂ​ര​ത​യി​ലും ക​ര​യി​ലെ "ടൈ​റ​നോ​സോ​റ​സ് റെ​ക്‌​സ്' (T. rex) ദി​നോ​സ​റി​നോ​ടു സാ​മ്യ​മു​ള്ള​തി​നാ​ല്‍ "സ​മു​ദ്ര​ങ്ങ​ളി​ലെ ടി-​റെ​ക്‌​സ്' എ​ന്നു വി​ളി​ക്കു​ന്ന ഇ​ര​പി​ടി​യ​ന്‍റെ ഫോ​സി​ലു​ക​ള്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണു ഗ​വേ​ഷ​ക​ര്‍. അ​മേ​രി​ക്ക​യി​ലെ ടെ​ക്‌​സ​സി​ല്‍​നി​ന്നു ക​ണ്ടെ​ത്തി​യ ഫോ​സി​ലു​ക​ൾ​ക്ക് 80 ദ​ശ​ല​ക്ഷം വ​ര്‍​ഷം പ​ഴ​ക്ക​മു​ണ്ട​ത്രെ..! "ബു​ള്ള​റ്റി​ന്‍ ഓ​ഫ് ദി ​അ​മേ​രി​ക്ക​ന്‍ മ്യൂ​സി​യം ഓ​ഫ് നാ​ച്ചു​റ​ല്‍ ഹി​സ്റ്റ​റി' എ​ന്ന ജേ​ണ​ലി​ലാ​ണ് "സ​മു​ദ്ര​ങ്ങ​ളി​ലെ ടി-​റെ​ക്‌​സ്'-​നെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​വി​വ​ര​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ക്രി​റ്റേ​ഷ്യ​സ് കാ​ല​ഘ​ട്ട​ത്തി​ല്‍ (66 ദ​ശ​ല​ക്ഷം മു​ത​ല്‍ 145 ദ​ശ​ല​ക്ഷം വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ്) ജീ​വി​ച്ചി​രു​ന്ന "മൊ​സാ​സോ​ര്‍' (Mosasaur) വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ഭീ​മ​ന്‍ ക​ട​ല്‍ ഉ​ര​ഗ​മാ​ണി​ത്. ടൈ​ലോ​സോ​റു​ക​ളി​ലെ രാ​ജാ​വ് എ​ന്ന അ​ര്‍​ഥ​ത്തി​ല്‍ "ടൈ​ലോ​സോ​റ​സ് റെ​ക്‌​സ്' എ​ന്നാ​ണ് ഇ​തി​നു പേ​രി​ട്ടി​രി​ക്കു​ന്ന​ത്. അ​സാ​ധാ​ര​ണ​മാ​യ വ​ലി​പ്പ​വും ക​രു​ത്തു​മു​ണ്ടാ​യി​രു​ന്നു ഈ ​ക​ട​ൽ ജീ​വി​ക്ക്!

ഏ​ക​ദേ​ശം 43 അ​ടി (13 മീ​റ്റ​ര്‍) നീ​ളം! അ​താ​യ​ത്, ഇ​ന്നു ന​മു​ക്ക​റി​യാ​വു​ന്ന ഗ്രേ​റ്റ് വൈ​റ്റ് ഷാ​ര്‍​ക്കു​ക​ളു​ടെ ഇ​ര​ട്ടി വ​ലി​പ്പം! ഇ​ര​ക​ളു​ടെ ത​ല​യോ​ടു​പോ​ലും ക​ടി​ച്ചു​പൊ​ട്ടി​ക്കാ​ന്‍ ശേ​ഷി​യു​ള്ള അ​തി​ശ​ക്ത​മാ​യ താ​ടി​യെ​ല്ലു​ക​ൾ ഇ​വ​യ്ക്കു​ണ്ടാ​യി​രു​ന്നു. മ​റ്റ് മൊ​സാ​സോ​റു​ക​ളി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി, ഇ​ര​യെ കീ​റി​മു​റി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന മൂ​ര്‍​ച്ച​യേ​റി​യ പ​ല്ലു​ക​ളാ​ണു ഇ​വ​യ്ക്കു​ണ്ടാ​യി​രു​ന്ന​ത്.

അ​ക്ര​മാ​സ​ക്ത​നാ​യ പോ​രാ​ളി

ടെ​ക്‌​സ​സി​ലെ ഡാ​ള​സി​ലു​ള്ള പെ​റോ​ട്ട് മ്യൂ​സി​യ​ത്തി​ലെ ക്യൂ​റേ​റ്റ​റും ഗ​വേ​ഷ​ക​സം​ഘ​ത്തി​ലെ അം​ഗ​വു​മാ​യ റോ​ണ്‍ ടൈ​ലോ​സ്‌​കി​യു​ടെ അ​ഭി​പ്രാ​യ​ത്തി​ല്‍, മ​റ്റ് മൊ​സാ​സോ​റു​ക​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ല്‍ അ​ക്ര​മാ​സ​ക്ത​രാ​യി​രു​ന്നു ഈ ​ടൈ​ലോ​സോ​റു​ക​ള്‍.

ക​ണ്ടെ​ത്തി​യ ഒ​രു ഫോ​സി​ലി​ന്‍റെ താ​ടി​യെ​ല്ല് ത​ക​ര്‍​ന്ന നി​ല​യി​ലും മൂ​ക്കി​ന്‍റെ അ​ഗ്രം ന​ഷ്ട​പ്പെ​ട്ട നി​ല​യി​ലു​മാ​യി​രു​ന്നു. സ​മാ​ന വ​ലി​പ്പ​മു​ള്ള മ​റ്റൊ​രു ടൈ​ലോ​സോ​റു​മാ​യി ഉ​ണ്ടാ​യ അ​തി​രൂ​ക്ഷ​മാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ക്ഷ​ത​ങ്ങ​ള്‍ സം​ഭ​വി​ച്ച​തെ​ന്നാ​ണ് ഗ​വേ​ഷ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ക​ര​യി​ലെ ടി-​റെ​ക്‌​സ് ദി​നോ​സ​റു​ക​ളും സ്വ​ന്തം വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രു​മാ​യി ഏ​റ്റു​മു​ട്ടാ​റു​ണ്ടാ​യി​രു​ന്നു.

ച​രി​ത്രം തി​രു​ത്തി​യ ക​ണ്ടെ​ത്ത​ല്‍

1979-ല്‍ ​ഡാ​ള​സി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് ഫോ​സി​ലു​ക​ള്‍ ആ​ദ്യ​മാ​യി ല​ഭി​ക്കു​ന്ന​ത്. അ​ക്കാ​ല​ത്ത് ഇ​തി​നെ "ടൈ​ലോ​സോ​റ​സ് പ്രോ​റി​ഗ​ര്‍' എ​ന്ന താ​ര​ത​മ്യേ​ന ചെ​റി​യ ഇ​ന​മാ​യാ​ണു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ മ്യൂ​സി​യം ശേ​ഖ​ര​ങ്ങ​ള്‍ പു​നഃ​പ​രി​ശോ​ധി​ച്ച അ​മേ​ലി​യ സീ​റ്റ്‌​ലോ, ഫോ​സി​ലു​ക​ളു​ടെ വ്യ​ത്യാ​സ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ ക​രു​തി​യി​രു​ന്ന ജീ​വി​ക​ളേ​ക്കാ​ള്‍ 13 അ​ടി​യി​ലേ​റെ നീ​ള​വും, കു​റ​ഞ്ഞ​ത് നാ​ലു ദ​ശ​ല​ക്ഷം വ​ര്‍​ഷം പ്രാ​യ​വു​മാ​ണ് പു​തി​യ വ​ര്‍​ഗ​ത്തി​നു​ള്ള​ത്. മൊ​സാ​സോ​റു​ക​ളു​ടെ പ​രി​ണാ​മ ച​രി​ത്ര​ത്തെ​ക്കു​റി​ച്ചു ക​ഴി​ഞ്ഞ മു​പ്പ​തു വ​ര്‍​ഷ​മാ​യി നി​ല​നി​ന്നി​രു​ന്ന ധാ​ര​ണ​ക​ളെ തി​രു​ത്തി​ക്കു​റി​ക്കാ​ന്‍ പു​തി​യ ക​ണ്ടെ​ത്ത​ലി​ലൂ​ടെ ശാ​സ്ത്ര​ലോ​ക​ത്തി​നു സാ​ധി​ച്ചി​ട്ടു​ണ്ട്.

SUNDAY DEEPIKA

സി​യം​റീ​പ് തെ​രു​വി​ലെ വെ​ളി​ച്ച​വും നി​ഴ​ലു​ക​ളും

നോം ​പെ​ന്നി​ല്‍ ര​ണ്ടു​നാ​ള​ത്തെ വാ​സ​മാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും മ​ന​സാ​കെ മ​ര​വി​ച്ച​പോ​ലെ... പോ​ള്‍ പോ​ട്ടി​ന്‍റെ ഭ​ര​ണ​കാ​ല​ഘ​ട്ട​ത്തി​ല്‍ കം​ബോ​ഡി​യ​ന്‍ ജ​ന​ത അ​നു​ഭ​വി​ച്ച ക്രൂ​ര​ത​ക​ളു​ടെ വ്യ​ഥ​യൂ​റു​ന്ന ക​ഥ​ക​ള്‍ പ​ല​തും നേ​ര​ത്തേ​ത​ന്നെ കേ​ട്ടി​രു​ന്നു. അ​തൊ​ക്കെ ഊ​തി​പ്പെ​രു​പ്പി​ച്ച​താ​വു​മെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. എ​ല്ലാം നേ​രി​ട്ടു​കാ​ണാ​ന്‍ ക​ഴി​യു​മെ​ന്ന് വി​ചാ​രി​ച്ച​ത​ല്ല.

ഭ​ര​ണ​കൂ​ടം സൃ​ഷ്ടി​ച്ച താ​ല്‍​ക്കാ​ലി​ക കൊ​ല​ക്ക​ള​ങ്ങ​ളി​ല്‍ ചി​ന്നി​ച്ചി​ത​റി​ക്കി​ട​ക്കു​ന്ന മ​നു​ഷ്യ​രു​ടെ ത​ല​യോ​ട്ടി​ക​ളും എ​ല്ലി​ന്‍ ക​ഷ്ണ​ങ്ങ​ളും ഇ​ന്നും കാ​ണാം. ആ ​ദു​ര​ന്ത​ഭൂ​മി​യി​ലൂ​ടെ​യാ​ണ് ഒ​രു​ദി​നം മു​ഴു​വ​ന്‍ ന​ട​ന്ന​ത്. ഉ​ള്ളം ക​ത്തി​ക്ക​രി​ഞ്ഞു. അ​ട​ങ്ങാ​ത്ത നീ​റ്റ​ല്‍. ക​ണ്ണി​ല്‍ ഇ​രു​ട്ട്...

‌മു​മ്പൊ​രി​ക്ക​ല്‍ മ്യൂ​ണി​ക്കി​ലെ ഡാ​ഹാ​വി​ല്‍, ഹി​റ്റ്‌​ല​റു​ടെ ആ​ദ്യ​ത്തെ കോ​ണ്‍​സെ​ന്‍​ട്രേ​ഷ​ന്‍ ക്യാ​മ്പി​ല്‍ പോ​യ​പ്പോ​ഴു​ള്ള അ​തേ അ​നു​ഭ​വം. അ​ന്ന​ത്തെ​പ്പോ​ലെ ഈ ​യാ​ത്ര മ​തി​യാ​യി എ​ന്ന തോ​ന്ന​ല്‍ വീ​ണ്ടു​മു​ണ്ടാ​യി.

സി​യം​റീ​പി​ലേ​ക്ക് പോ​കാ​നാ​യി നോം ​പെ​ന്നി​ലെ അ​ന്ത​ര്‍​ദേ​ശീ​യ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​പ്പോ​ള്‍ സ​മ​യം ന​ട്ടു​ച്ച. ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍ പോ​ര്‍​ട്ട് ആ​ണെ​ങ്കി​ലും കാ​ര്യ​മാ​യ തി​ര​ക്കി​ല്ല. സ്കൈ ​അ​ങ്കോ​ര്‍ എ​യ​ര്‍​ലൈ​ന്‍​സി​ലാ​ണ് യാ​ത്ര. ചെ​ക്ക് ഇ​ന്‍ ന​ട​പ​ടി​ക​ളെ​ല്ലാം വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​യി.

കം​ബോ​ഡി​യ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യി കി​ട​ക്കു​ന്ന സി​യം​റീ​പ്, ലോ​ക​പ്ര​സി​ദ്ധ​മാ​യ അ​ങ്കോ​ര്‍​വ​ട് ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക​വാ​ട​മാ​ണ്. അ​മ്പ​തു​മി​നി​റ്റ് നേ​ര​ത്തെ പ​റ​ക്ക​ലി​നു ശേ​ഷം മൂ​ന്ന​ര​യോ​ടെ വി​മാ​നം സി​യം​റീ​പ്പി​ല്‍ ലാ​ന്‍​ഡ് ചെ​യ്തു. നേ​രേ​പോ​യ​ത് ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള "പാ​ര​ഡൈ​സ് റെ​സി​ഡ​ന്‍​സി’​ലേ​ക്ക്. ഇ​നി ര​ണ്ടു​നാ​ള്‍ ഇ​വി​ടെ​യാ​ണ് വാ​സം.

ന​ദീ​ന​ഗ​ര​ത്തി​ൽ

ഒ​ന്നു ഫ്ര​ഷാ​യി വ​രു​മ്പോ​ള്‍ ഹോ​ട്ട​ല്‍ ലോ​ബി​യി​ല്‍ സ​ഹ​യാ​ത്രി​ക​രാ​യ വി​ജ​യ​നും‍ ക​ണ്ണ​നും ജോ​യി​യും കാ​ത്തു​നി​ല്‍​ക്കു​ക​യാ​ണ്. രാ​ത്രി​കാ​ല​ത്ത് സി​യം​റീ​പ് തെ​രു​വു​ക​ളി​ല്‍ നി​റ​യു​ന്ന ജീ​വി​ത​ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്ത​ണം. ടു​ക് ടു​ക്കു​മാ​യി കി​യോ വ​ന്നു. മൂ​ന്നു ച​ക്ര​ങ്ങ​ളു​ള്ള ചെ​റി​യ വാ​ഹ​നം. വി​ജ​യ​ന്‍ നേ​ര​ത്തേ പ​റ​ഞ്ഞു​റ​പ്പി​ച്ച​താ​ണ്.

കു​ലെ​ന്‍ മ​ല​നി​ര​യി​ല്‍​നി​ന്ന് ഉ​ല്‍​ഭ​വി​ക്കു​ന്ന ചെ​റു​പ്ര​വാ​ഹ​മാ​ണ്, സി​യം​റീ​പ് ന​ഗ​ര​ത്തെ ര​ണ്ടാ​യി പ​കു​ത്ത് സി​യം​റീ​പ് ന​ദി​യാ​യി ഒ​ഴു​കി ടോ​ണ്‍​ലെ സാ​പ് ത​ടാ​ക​ത്തി​ല്‍ ചെ​ന്നു​ചേ​രു​ന്ന​ത്. നൂ​റ്റാ​ണ്ടു​ക​ള്‍​ക്കു മു​മ്പു​ത​ന്നെ, ജ​ല​സേ​ച​ന​ത്തി​നാ​യി ഈ ​ന​ദി​യു​ടെ ദി​ശ​മാ​റ്റി ക​നാ​ലു​ക​ള്‍ ഉ​ണ്ടാ​ക്കി​യി​രു​ന്നു​വെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​ത്. അ​തി​നാ​ലാ​വ​ണം ചി​ല​യി​ട​ങ്ങ​ളി​ല്‍ ക​നാ​ലെ​ന്നും മ​റ്റു​ചി​ല​യി​ട​ങ്ങ​ളി​ല്‍ ന​ദി​യെ​ന്നും സി​യം​റീ​പ് അ​റി​യ​പ്പെ​ടു​ന്ന​ത്.

ബു​ദ്ധി​സ്റ്റ് പ​ഗോ​ഡ​ക​ളും അ​ങ്കോ​റി​യ​ന്‍ കാ​ല​ത്തെ ക്ഷേ​ത്ര​ങ്ങ​ളും ഹ​രി​ത​കാ​ന്തി​പ​ട​ര്‍​ത്തു​ന്ന വൃ​ക്ഷ​നി​ര​ക​ളും ഈ ​ന​ദീ​പു​ളി​ന​ങ്ങ​ള്‍​ക്ക് ചാ​രു​ത​യേ​കു​ന്നു. ന​ദി​യു​ടെ ഇ​രു​ക​ര​ക​ളെ​യും ബ​ന്ധി​പ്പി​ക്കാ​ന്‍ ത​ടി​യി​ലും കോ​ണ്‍​ക്രീ​റ്റി​ലും നി​ര്‍​മി​ച്ച കു​റേ പാ​ല​ങ്ങ​ളു​ണ്ട്. സി​യം​റീ​പ്പി​ലെ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളു​ടെ​യെ​ല്ലാം കേ​ളി​കൊ​ട്ടു​യ​രു​ന്ന​ത് ഈ ​ന​ദി​ക്ക​ര​യി​ലാ​ണ്.

നി​ശാ​ജീ​വി​തം

കം​ബോ​ഡി​യ​യി​ലെ തി​ര​ക്കേ​റി​യ ര​ണ്ടാ​മ​ത്തെ പ​ട്ട​ണ​മാ​യ സി​യം​റീ​പ് ഭ്ര​മി​പ്പി​ക്കു​ന്ന നി​ശാ​ജീ​വി​ത​ത്തി​ന് പേ​രു​കേ​ട്ട സ്ഥ​ല​മാ​ണെ​ന്ന് വാ​യി​ച്ചി​രു​ന്നു. സ​ന്ധ്യ​ക​ഴി​ഞ്ഞാ​ല്‍ ഓ​ള്‍​ഡ് മാ​ര്‍​ക്ക​റ്റി​ലും പ​ബ് സ്ട്രീ​റ്റി​ലും തി​ര​ക്കേ​റും. പ​ഴ​യ മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്ന് സി​യം​റീ​പ് ന​ദി​ക്കു കു​റു​കെ​യു​ള്ള ഒ​രു ന​ട​പ്പാ​ല​ത്തി​ലൂ​ടെ സെ​ന്‍റ​ര്‍ ആ​ര്‍​ട്ട് നൈ​റ്റ് മാ​ര്‍​ക്ക​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കാം.

പാ​ല​ങ്ങ​ള്‍ മി​ക്ക​തും വ​ര്‍​ണ​വി​ള​ക്കു​ക​ളാ​ല്‍ അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്നു. നി​ശ്ച​ല​മാ​യ ന​ദീ​ജ​ല​ത്തി​ല്‍ പ്ര​തി​ബിം​ബി​ക്കു​ന്ന നി​ശാ​ദീ​പ​ങ്ങ​ള്‍ സി​യം​റീ​പ്പി​ലെ രാ​വി​നെ ര​മ​ണീ​യ​മാ​ക്കി. ന​ദി​യു​ടെ കി​ഴ​ക്കേ ക​ര​യി​ലു​ള്ള നൈ​റ്റ് മാ​ര്‍​ക്ക​റ്റി​ലൂ​ടെ അ​ല​ഞ്ഞു​ന​ട​ക്കു​ന്ന ആ​യി​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഞ​ങ്ങ​ളും അ​ലി​ഞ്ഞു​ചേ​ര്‍​ന്നു. വെ​ള്ളി​വെ​ളി​ച്ചം വി​ത​റു​ന്ന ക​ച്ച​വ​ട സ്റ്റാ​ളു​ക​ളു​ടെ നി​ര​ക​ള്‍​ക്കു മു​ന്നി​ലൂ​ടെ ന​ട​ക്കാം. ആ ​നാ​ടി​ന്‍റെ പാ​ര​മ്പ​ര്യ​ത്ത​നി​മ വി​ളി​ച്ചോ​തു​ന്ന പെ​യി​ന്‍റിം​ഗു​ക​ളും മ​ര​ത്തി​ലും ക​ല്ലി​ലും കൊ​ത്തി​യു​ണ്ടാ​ക്കി​യ ശി​ല്പ​ങ്ങ​ളും സി​ല്‍​ക്ക് സ്കാ​ര്‍​ഫു​ക​ളും ഹാ​ന്‍​ഡ് മെ​യ്ഡ് ആ​ഭ​ര​ണ​ങ്ങ​ളും അ​ത്യാ​ക​ര്‍​ഷ​ക​മാ​യ പി​ഞ്ഞാ​ണ​പ്പാ​ത്ര​ങ്ങ​ളും ഈ ​മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്ന് വി​ല​പേ​ശി വാ​ങ്ങാം. ഖ​മ​ര്‍ സാം​സ്കാ​രി​ക​ത്ത​നി​മ​യു​ടെ​യും അ​നു​പ​മ​മാ​യ വാ​സ്തു​ശി​ല്പ ഭം​ഗി​യു​ടെ​യും ഒ​രു സ​മ​ന്വ​യം ഇ​വി​ടെ ദ​ര്‍​ശി​ക്കാം.

നോം​പെ​ന്നി​ലെ​പ്പോ​ലെ ഒ​ട്ടു​മി​ക്ക ക​ട​ക​ളി​ലും സ്ത്രീ​ക​ളാ​ണ് വി​ല്പ​ന​ക്കാ​ര്‍. സൗ​ഹൃ​ദം വ​ഴി​ഞ്ഞൊ​ഴു​കു​ന്ന, ഹൃ​ദ​യ​ഹാ​രി​യാ​യ പെ​രു​മാ​റ്റ​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​ണ് അ​വ​രെ​ല്ലാ​വ​രും. എ​ത്ര​വേ​ണ​മെ​ങ്കി​ലും വി​ല​പേ​ശാം. യാ​തൊ​രു മു​ഷി​ച്ചി​ലു​മി​ല്ലാ​തെ, ചി​രി​ച്ചും ക​ളി​ത​മാ​ശ​ക​ള്‍ പ​റ​ഞ്ഞും മാ​ത്ര​മേ ത​ങ്ങ​ളു​ടെ നാ​ട്ടി​ലെ​ത്തു​ന്ന അ​തി​ഥി​ക​ളോ​ട് അ​വ​ര്‍ പ്ര​തി​ക​രി​ക്കൂ.

നേ​ര​മി​രു​ട്ടി​യാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​ത്ത, ദേ​ശ​ദേ​ശാ​ന്ത​ര​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന യാ​ത്രി​ക​ര്‍ പ്ര​വ​ഹി​ക്കു​ന്ന പ​ബ് സ്ട്രീ​റ്റി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​രം ഒ​രു ന​വ്യാ​നു​ഭ​വ​മാ​യി​രു​ന്നു. പ​ല​നി​റ​ങ്ങ​ളി​ലു​ള്ള നി​യോ​ണ്‍ വി​ള​ക്കു​ക​ളു​ടെ പ്ര​ഭാ​പൂ​ര​ത്തി​ല്‍ കു​ളി​ച്ചു​നി​ല്‍​ക്കു​ന്ന തെ​രു​വീ​ഥി​ക​ള്‍. ആ​ഘോ​ഷ​വും ഉ​ല്ലാ​സ​വും തേ​ടി​യും രു​ചി​യൂ​റു​ന്ന വി​ഭ​വ​ങ്ങ​ള്‍ നു​ണ​യാ​നും എ​ത്തു​ന്ന, ദേ​ശ​ഭേ​ദ​ങ്ങ​ളി​ല്ലാ​തെ ഇ​ട​ക​ല​ര്‍​ന്നൊ​ഴു​കു​ന്ന ഒ​രു ജ​ന​ത​തി​യെ അ​വി​ടെ ക​ണ്ടു.

അ​ച്ഛ​ന​മ്മ​മാ​രു​ടെ പി​ടി​യി​ല്‍​നി​ന്ന് കു​ത​റി​യോ​ടു​ന്ന കു​ഞ്ഞു​മ​ക്ക​ള്‍. ഉ​ല്ലാ​സ​പ്പ​റ​വ​ക​ളാ​യി വ​ട്ട​മി​ട്ടു ക​ളി​ക്കു​ന്ന കു​മാ​രീ​കു​മാ​ര​ന്മാ​ര്‍.‍ ചേ​ര്‍​ത്തു​പി​ടി​ച്ച്, ആ​മോ​ദ​ചി​ത്ത​രാ​യി നീ​ങ്ങു​ന്ന യു​വ​മി​ഥു​ന​ങ്ങ​ള്‍. ഊ​ന്നു​വ​ടി​ക​ളി​ല്ലാ​തെ പ​ങ്കാ​ളി​ക​ളു​ടെ തോ​ളി​ല്‍ കൈ​വ​ച്ച് പ​തി​യെ ന​ട​ക്കു​ന്ന ‌വ​യോ​ജ​ന​ങ്ങ​ള്‍. സ്വാ​സ്ഥ്യ​വും സ്വൈ​ര​വും തേ​ടി​യെ​ത്തു​ന്ന ഏ​കാ​ന്ത​പ​ഥി​ക​രാ​യ സ​ഞ്ചാ​രി​ക​ള്‍... പ​ബ് സ്ട്രീ​റ്റി​ലൂ​ടെ ന​ട​ന്നാ​ല്‍ കാ​ഴ്ച​ക​ള്‍ പ​ല​താ​ണ്.

എ​ട്ടാം ന​മ്പ​ർ തെ​രു​വ്

സി​യം​റീ​പ് ന​ദി​ക്ക​രി​കി​ലു​ള്ള പ​ഴ​യ ഫ്ര​ഞ്ച് ക്വാ​ര്‍​ട്ട​റി​ലെ എ​ട്ടാം ന​മ്പ​ര്‍ തെ​രു​വാ​ണ് പ​ബ് സ്ട്രീ​റ്റ് എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​പ്പോ​ള്‍ ലോ​ക​പ്ര​ശ​സ്ത​മാ​യ ഈ ​തെ​രു​വ്, തെ​ക്കു​കി​ഴ​ക്ക​ന്‍ ഏ​ഷ്യ​യി​ലെ പേ​രു​കേ​ട്ട, പ​ട്ടാ​യ​യി​ലെ​യോ ഹാ​നോ​യി​ലെ​യോ വാ​ക്കിം​ഗ് സ്ട്രീ​റ്റു​ക​ളെ​പ്പോ​ലെ വി​ശാ​ല​മാ​യ ഒ​ന്ന​ല്ല. നൂ​റു​മീ​റ്റ​ര്‍ നീ​ളം മാ​ത്ര​മു​ള്ള പ​ബ് സ്ട്രീ​റ്റി​ല്‍ എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത റ​സ്റ്റ​റ​ന്‍റു​ക​ളും ബാ​റു​ക​ളു​മു​ണ്ട്. ആ​രു​ടേ​യും കീ​ശ കീ​റാ​ത്ത മ​ട്ടി​ല്‍ ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു, അ​വ​യെ​ല്ലാം​ത​ന്നെ.

തി​ന്നും കു​ടി​ച്ചും ആ​ടി​യും പാ​ടി​യും രാ​വേ​റെ​ക​ഴി​യും​വ​രെ ഉ​ന്മാ​ദ​ത്തി​മി​ര്‍​പ്പി​ല്‍ ആ​റാ​ടു​ന്ന യു​വ​ത​യെ​യാ​ണ് എ​വി​ടെ​യും കാ​ണാ​നാ​യ​ത്. എ​ല്ലാ റ​സ്റ്റ​റ​ന്‍റു​ക​ളി​ലും ന​ല്ല തി​ര​ക്കാ​ണ്. ന​ഗ​ര​ത്തി​ര​ക്കി​ലൂ​ടെ കാ​ഴ്ച​ക​ള്‍ ക​ണ്ടും മൊ​ബൈ​ലി​ല്‍ വീ​ഡി​യോ​യും സെ​ല്‍​ഫി​യു​മെ​ടു​ത്തും ഫ്രൈ​ഡ് ഐ​സ്ക്രീ​മും ജ്യൂ​സും നു​ണ​ഞ്ഞും മ​ന്ദം​മ​ന്ദം ഗ​മി​ക്കു​ന്ന​വ​ര്‍. മു​ക​ളി​ലെ ന​ക്ഷ​ത്ര​വി​ള​ക്കു​ക​ളി​ല്‍​നി​ന്ന് നി​ര​ത്തി​ല്‍ പ​ര​ക്കു​ന്ന പ്ര​കാ​ശ​വ​ല​യ​ങ്ങ​ളി​ല്‍ കേ​റി​നി​ന്ന് തു​ള്ളി​ച്ചാ​ടു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ ക​ളി​യു​ല്ലാ​സ​ങ്ങ​ള്‍ ക​ണ്ട് ആ​ന​ന്ദം പൂ​ണ്ടു​നി​ല്‍​ക്കു​ന്ന അ​മ്മ​മാ​ര്‍...

ഡോ​ക്ട​ർ മീ​നു​ക​ൾ

പ​ബ് സ്ട്രീ​റ്റി​ലൂ​ടെ ന​ട​ന്നു​ന​ട​ന്ന് കാ​ല്‍​പ്പാ​ദ​ങ്ങ​ള്‍​ക്കു വേ​ദ​ന​തോ​ന്നി​ത്തു​ട​ങ്ങി​യാ​ല്‍ പാ​ത​യോ​ര​ങ്ങ​ളി​ല്‍​ത്ത​ന്നെ​യു​ള്ള ഫു​ട്ട് മ​സാ​ജ് സെ​ന്‍റ​റു​ക​ളി​ല്‍ കേ​റാം. നി​ര​ത്തി​യി​ട്ട ചാ​രു​ക​സാ​ല​ക​ളി​ല്‍ ചെ​ന്നി​രു​ന്നാ​ല്‍ മ​തി. ഇ​നി ശ​രീ​ര​മാ​സ​ക​ലം ഉ​ഴി​ച്ചി​ല്‍ ന​ട​ത്ത​ണ​മെ​ന്നാ​ണെ​ങ്കി​ല്‍ പ​ര​മ്പ​രാ​ഗ​ത​മാ​യ ഖ​മ​ര്‍ ബോ​ഡി മ​സാ​ജ് കേ​ന്ദ്ര​ങ്ങ​ള്‍ വേ​റെ​യു​മു​ണ്ട്.

ഫി​ഷ് മ​സാ​ജാ​ണ് പ​ബ് സ്ട്രീ​റ്റി​ലെ മ​റ്റൊ​രു കൗ​തു​കം. ഒ​രു പൂ​ളി​ലോ ട​ബ്ബി​ലോ ചി​ല്ലു​പാ​ത്ര​ത്തി​ലോ വ​ള​ര്‍​ത്തു​ന്ന ഗാ​ര റു​ഫ എ​ന്നു​പേ​രു​ള്ള "ഡോ​ക്ട​ര്‍ മീ​നു​ക​ളാ’​ണ് ഇ​വി​ടെ മ​സാ​ജ് ചെ​യ്യാ​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​ര്‍. കാ​ലു​ക​ളി​ലോ കൈ​ക​ളി​ലോ ഇ​ത​ര ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ലോ ഉ​ള്ള, ഉ​യി​രി​ല്ലാ​ത്ത ച​ര്‍​മ​മെ​ല്ലാം ഈ ​മീ​നു​ക​ള്‍ തി​ന്നു​തീ​ര്‍​ക്കു​ന്നു. ശ​രീ​ര സൗ​ന്ദ​ര്യം കൂ​ട്ടാ​നും സോ​റി​യാ​സി​സ് പോ​ലു​ള്ള ച​ര്‍​മ​രോ​ഗ വി​മു​ക്തി​ക്കും ഫി​ഷ് മ​സാ​ജ് ന​ല്ല​ത​ത്രേ. "ഡോ​ക്ട​ര്‍ മീ​നു’​ക​ളു​ടെ ചെ​റു​ക​ടി​യേ​റ്റ് ഇ​ക്കി​ളി​പൂ​ണ്ട് കാ​ല്‍ വ​ലി​ക്കു​ക​യും വീ​ണ്ടും കാ​ലു​ക​ള്‍ വെ​ള്ള​ത്തി​ലാ​ഴ്ത്തു​ക​യും ചെ​യ്യു​ന്ന​വ​രെ ക​ണ്ടു. തു​ര്‍​ക്കി​യി​ലാ​ണ് ഈ ​മീ​ന്‍ മ​സാ​ജി​ന്‍റെ ഉ​ത്ഭ​വ​മെ​ന്ന് അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ല്‍ ലൈ​ബ്ര​റി ഓ​ഫ് മെ​ഡി​സി​ന്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

കാ​രു​ണ്യം​തേ​ടു​ന്ന ക​ല

നോം​പെ​ന്നി​ലെ​യും വി​യ​റ്റ്നാം ന​ഗ​ര​ങ്ങ​ളി​ലെ​യും പോ​ലെ സി​യം​റീ​പ് ന​ദി​യോ​ര​ത്തു​ള്ള ആ​ര്‍​ട്ട് നൈ​റ്റ് മാ​ര്‍​ക്ക​റ്റി​നു മു​ന്നി​ലും പ​ബ് സ്ട്രീ​റ്റി​ലും തെ​രു​വു ഗാ​യ​ക​സം​ഘ​ങ്ങ​ള്‍ ഇ​രി​ക്കു​ന്നു​ണ്ട്. അ​ഞ്ചോ ആ​റോ പേ​രു​ള്ള സം​ഘ​ങ്ങ​ള്‍. അ​വ​രി​ല്‍ പ​ല​രും ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​വ​രാ​ണ്. 1970ക​ളി​ലും എ​ണ്‍​പ​തു​ക​ളി​ലും കം​ബോ​ഡി​യ​യി​ല്‍ ന​ട​ന്ന ആ​ഭ്യ​ന്ത​ര യു​ദ്ധ​കാ​ല​ത്ത് മ​ണ്ണി​ല്‍ കു​ഴി​ച്ചി​ട്ട മൈ​നു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​ര്‍ അം​ഗ​വി​ഹീ​ന​രാ​യ​ത്. അ​വ​രി​ല്‍ സൈ​നി​ക സേ​വ​ന​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​രും സാ​ധാ​ര​ണ​ക്കാ​രു​മു​ണ്ട്. ക​ണ്ടെ​ത്ത​പ്പെ​ടാ​തെ​പോ​യ കു​ഴി​ബോം​ബു​ക​ള്‍ ഇ​ന്നും അ​വി​ടെ ജീ​വ​ഹാ​നി​യു​ണ്ടാ​ക്കു​ന്നു. ചെ​യ്യാ​ത്ത തെ​റ്റി​ന് ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന ഒ​രു ജ​ന​ത​യെ ഓ​ര്‍​ക്കു​മ്പോ​ള്‍​ത​ന്നെ മ​ന​സി​ല്‍ ഒ​രു നീ​റ്റ​ലാ​ണ്.

ജീ​വ​ന്‍ വീ​ണ്ടെ​ടു​ക്കാ​നാ​യെ​ങ്കി​ലും കാ​ഴ്ച മ​റ​യു​ക​യും കൈ​കാ​ലു​ക​ള്‍ ന​ഷ്ട​മാ​വു​ക​യും​ചെ​യ്ത അ​നേ​കാ​യി​ര​ങ്ങ​ള്‍ ക​ടു​ത്ത ദാ​രി​ദ്ര്യ​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ പാ​ടു​പെ​ടു​ന്നു. അ​വ​ര്‍ പ്രാ​ദേ​ശി​ക ബാ​ന്‍​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ച് തെ​രു​വോ​ര​ങ്ങ​ളി​ല്‍ പാ​ട്ടു​പാ​ടി​യും സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ള്‍ വാ​യി​ച്ചും സ​ന്മ​ന​സു​ള്ള​വ​രു​ടെ കാ​രു​ണ്യ​ത്തി​നാ​യി കേ​ഴു​ക​യാ​ണ്. സി​യം​റീ​പി​ലെ​ത്തു​ന്ന ലോ​ക​സ​ഞ്ചാ​രി​ക​ളു​ടെ മു​ന്നി​ല്‍ ഖ​മ​ര്‍ നാ​ടോ​ടി സം​ഗീ​ത​ത്തി​ന്‍റെ സ്ഥാ​ന​പ​തി​മാ​രാ​യി മാ​റി​യ ആ ​മ​നു​ഷ്യ​രു​ടെ മു​ന്നി​ല്‍ ഏ​റെ​നേ​രം നി​ന്നു.

ഖ​മ​റൂ​ഷി​നെ​തി​രാ​യ യു​ദ്ധ​ത്തി​നി​ട​യി​ല്‍ ഗ്ര​നേ​ഡ് പൊ​ട്ടി കാ​ഴ്ച​പ​രി​മി​തി നേ​രി​ടു​ന്ന മാ​റ്റ് സൂ, ​ഗാ​യ​ക​സം​ഘ​ത്തി​ലെ ഡ്ര​മ്മ​റാ​ണ്. പ​തി​നെ​ട്ടു വ​യ​സു​ള്ള​പ്പോ​ള്‍ സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ലൂ​ടെ ന​ട​ക്ക​വേ, കു​ഴി​ബോം​ബു​ക​ള്‍​പൊ​ട്ടി ഒ​രു കാ​ല്‍ ന​ഷ്ട​മാ​യ സാ​ബ് സൊ​ഫോ​ളാ​ണ് ഇ​ല​ത്താ​ളം​പോ​ലു​ള്ള ഉ​പ​ക​ര​ണം വാ​യി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ല്‍ കൈ​യി​ലു​ള്ള കു​റ​ച്ച് ഡോ​ള​ര്‍ അ​വ​ര്‍​ക്ക് സ​മ്മാ​നി​ച്ചു, സു​ഹൃ​ത്താ​യ ജോ​യി.

മു​ത​ല ബ​ർ​ഗ​റും പൊ​രി​ച്ച തേ​ളും

പ​ബ് സ്ട്രീ​റ്റി​ലെ ന​ട​പ്പാ​ത​യു​ടെ ര​ണ്ടു​വ​ശ​ങ്ങ​ളി​ലും ഇ​രു​നി​ല​ക്കെ​ട്ടി​ട​ങ്ങ​ളാ​ണ്. താ​ഴെ​യും മു​ക​ളി​ലു​മു​ള്ള ഓ​പ്പ​ണ്‍ റ​സ്റ്റോ​റ​ന്‍റു​ക​ളി​ല്‍ കം​ബോ​ഡി​യ​ന്‍ വി​ഭ​വ​ങ്ങ​ള്‍​ക്കു പു​റ​മേ ചൈ​നീ​സ്, താ​യ്, വി​യ​റ്റ്ന​മീ​സ്, മെ​ക്സി​ക്ക​ന്‍, ഇ​റ്റാ​ലി​യ​ന്‍, ഇ​ന്ത്യ​ന്‍ വി​ഭ​വ​ങ്ങ​ളും രു​ചി​ച്ചു​നോ​ക്കാം. സ്വ​ദേ​ശി ഡി​ഷു​ക​ളി​ല്‍ ഫി​ഷ് അ​മോ​ക്, ലോ​ക്ലാ​ക് ബീ​ഫ്, ഖ​മ​ര്‍ ക​റി, കം​ബോ​ഡി​യ​ന്‍ ബാ​ര്‍​ബെ​ക്യൂ എ​ന്നി​വ​യെ​ല്ലാ​മു​ണ്ട്. മു​ത​ല ബ​ര്‍​ഗ​ര്‍ മു​ത​ല്‍ പൊ​രി​ച്ച തേ​ളും പ​ഴു​താ​ര​യും ചീ​വീ​ടു​ക​ളും പു​ഴു​ക്ക​ളും പു​ല്‍​ച്ചാ​ടി​യു​മൊ​ക്കെ ക​ഴി​ക്കാ​നു​ള്ള അ​പൂ​ര്‍​വാ​വ​സ​ര​വും യാ​ത്രി​ക​രെ കാ​ത്തി​രി​പ്പു​ണ്ട്.

ഇ​റ്റാ​ലി​യ​ന്‍ പാ​സ്ത​യും പി​സ്‌​സ​യും വി​ള​മ്പു​ന്ന ഒ​രു റ​സ്റ്റോ​റ​ന്‍റി​നു മു​ന്നി​ല്‍ "സേ​വ് വാ​ട്ട​ര്‍, ഡ്രി​ങ്ക് ബി​യ​ര്‍’ എ​ന്നൊ​രു ബോ​ര്‍​ഡ് ക​ണ്ടു. ടാ​പ്പു​ക​ളി​ല്‍​നി​ന്ന് വെ​ള്ളം എ​ടു​ക്കു​ന്ന​തു​പോ​ലെ വ​ലി​യ ഗ്ലാ​സി​ലേ​ക്ക് പ​ക​ര്‍​ന്നെ​ടു​ക്കു​ന്ന "ഡ്രാ​ഫ്റ്റ് ബി​യ​റി’​ന് അ​ര ഡോ​ള​ര്‍ മാ​ത്ര​മേ വി​ല​യു​ള്ളൂ! "ബ​ര്‍​ഗ​ര്‍ ക്രോ​ക്ക​ഡെ​യ്ൽ' എ​ന്ന വ​ലി​യൊ​രു ബോ​ര്‍​ഡു​മു​ണ്ട് അ​വി​ടെ. മു​ത​ല ബ​ര്‍​ഗ​ര്‍ ക​ഴി​ക്കാ​ന്‍ ഊ​ഴം കാ​ത്തി​രി​ക്കു​ന്ന​വ​രി​ല്‍ പ​ല​ദേ​ശ​ക്കാ​രു​ണ്ട്.

പ​ബ് സ്ട്രീ​റ്റി​ലൂ​ടെ അ​ല​സ​മാ​യി ന​ട​ക്കു​മ്പോ​ള്‍ മു​ക​ള്‍​നി​ല​ക​ളി​ലെ ബാ​ര്‍ കം ​ഡാ​ന്‍​സ് ക്ല​ബ്ബു​ക​ളി​ലെ നാ​ദ​മേ​ള​ങ്ങ​ളു​ടെ അ​ല​യൊ​ലി​ക​ള്‍ കേ​ള്‍​ക്കാ​നാ​വും. ചെ​കി​ട​ട​പ്പി​ക്കു​ന്ന സം​ഗീ​ത​ഘോ​ഷ​ത്തി​നൊ​പ്പം ചു​വ​ടു​വ​യ്ക്കു​ന്ന യു​വ​ത​യു​ടെ ന​ടു​വി​ലേ​ക്ക് ന​മു​ക്കും ക​യ​റി​ച്ചെ​ല്ലാം. പ്ര​വേ​ശ​ന​ത്തി​ന് ഫീ​സോ, വ​ര്‍​ണ​വേ​ഷ​ദേ​ശ​ഭാ​ഷാ നി​യ​ന്ത്ര​ണ​ങ്ങ​ളോ ഇ​ല്ല. ബാ​ന്‍​ഡ് വാ​ദ്യ​ഘോ​ഷ​ങ്ങ​ള്‍​ക്കൊ​പ്പം ആ​വേ​ശ​ത്തോ​ടെ നൃ​ത്ത​മാ​ടു​ക​യാ​ണ് സ​ര്‍​വ​രും.

നി​മി​ഷാ​ര്‍​ധ​ങ്ങ​ളി​ല്‍ ഇ​രു​ട്ടും വെ​ളി​ച്ച​വും തീ​ര്‍​ത്ത് മി​ന്നി​ക്കെ​ടു​ന്ന ദീ​പ​ങ്ങ​ള്‍. ഇ​രു​ട്ടി​ല്‍ അ​ല​യ​ടി​ച്ച​ത്തു​ന്ന വെ​ള്ളി​ത്തി​ര​മാ​ല​ക​ള്‍ പോ​ലെ മി​ന്നി​മ​റ​യു​ന്ന മു​ഖ​ങ്ങ​ളി​ല്‍ ഉ​ല്ലാ​സോ​ന്മാ​ദ​ഭാ​വ​ങ്ങ​ള്‍. നേ​രം പു​ല​രും​വ​രെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന നൃ​ത്ത​സം​ഗീ​ത മാ​മാ​ങ്ക​ത്തി​ര​ക്കി​നി​ട​യി​ലും മാ​ന്യ​ത​വി​ട്ടൊ​രു പെ​രു​മാ​റ്റം ഒ​രാ​ളി​ല്‍​നി​ന്നും പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല. അ​ടി​പി​ടി​യോ അ​ക്ര​മ​മോ കാ​ണാ​നാ​വി​ല്ല.

ഇ​വി​ടെ​യു​ണ്ട്, തൃ​ശൂ​ർ​ക്കാ​ർ

സി​യം​റീ​പി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യ​മാ​ണ് തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​രി​ന​ടു​ത്തു​ള്ള പെ​രി​ഞ്ഞ​നം സ്വ​ദേ​ശി​ക​ളാ​യ സ​ജീ​ഷും രാ​രി​യും. സു​ഹൃ​ത്താ​യ ദെ​നേ​ഷി​നൊ​പ്പം ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി സി​യം റീ​പ് ന​ദി​ക്ക​ര​യി​ലെ പ​ഴ​യ മാ​ര്‍​ക്ക​റ്റി​നു സ​മീ​പം "റോ​യ​ൽ ഇ​ന്ത്യ​ൻ’ റ​സ്റ്റോ​റ​ന്‍റ് ന​ട​ത്തു​ക​യാ​ണ്, സ​ജീ​ഷ്.

സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഇ​ഡ്ഡ​ലി മു​ത​ൽ ബാ​ര്‍​ബേ​ക്യു വ​രെ ത​യാ​റാ​ക്കി ന​ൽ​കു​ന്നു​ണ്ടെ​ന്നാ​ണ് സ​ജീ​ഷ് പ​റ​യു​ന്ന​ത്. സി​യം​റീ​പി​ലെ നാ​ട്ടു​കാ​ര്‍​ക്കും ന​മ്മു​ടെ രു​ചി​ക​ള്‍ ഇ​പ്പോ​ള്‍ പ​രി​ചി​ത​മാ​യി​ട്ടു​ണ്ട്. വി​ദേ​ശ​യാ​ത്ര​യ്ക്കി​ട​യി​ലും നാ​ട്ടി​ലെ ഇ​ഡ​ലി​യും ദോ​ശ​യും ചോ​റും സാ​മ്പാ​റും ‌ര​സ​വു​മെ​ല്ലാം അ​ന്വേ​ഷി​ച്ചു​ന​ട​ക്കു​ന്ന​വ​രാ​ണ് മ​ല​യാ​ളി​ക​ളി​ല്‍ പ​ല​രും. അ​വ​ര്‍ സി​യം​റീ​പി​ലെ​ത്തു​മ്പോ​ൾ ഏ​റെ ആ​ഹ്ളാ​ദ​ഭ​രി​ത​രാ​വും, "റോ​യ​ൽ ഇ​ന്ത്യ​ന്‍’ ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞാ​ല്‍.

കേ​ര​ളീ​യ ഭ​ക്ഷ​ണം ആ​ഗ്ര​ഹി​ക്കു​ന്ന സി​യം​റീ​പി​ലെ​ത്തു​ന്ന മ​ല​യാ​ളി യാ​ത്രി​ക​ർ​ക്ക് അ​വ​രാ​ഗ്ര​ഹി​ക്കു​ന്ന ത​ന​ത് രു​ചി​ക​ൾ​ത​ന്നെ വി​ള​മ്പാ​നാ​വു​ന്ന​തി​ൽ സ​ജീ​ഷി​നും രാ​രി​ക്കും ദെ​നേ​ഷി​നും തെ​ല്ല​ഭി​മാ​നി​ക്കാം.
ഒ​രു​കാ​ര്യം ഉ​റ​പ്പാ​ണ് പ​ബ് സ്ട്രീ​റ്റി​ല്‍ പോ​വാ​തെ​യും "റോ​യ​ല്‍ ഇ​ന്ത്യ​ന്‍’ സ​ന്ദ​ര്‍​ശി​ക്കാ​തെ​യും സി​യം​റീ​പ് ന​ഗ​ര സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​വി​ല്ല. ന​ഗ​ര​ത്തി​ൽ​നി​ന്നു മ​ട​ങ്ങു​ന്പോ​ൾ ആ ​തെ​രു​വു​ഗാ​യ​ക​രു​ടെ പാ​ട്ട് മ​ന​സി​ൽ അ​ല​യ​ടി​ക്കു​ന്നു​ണ്ടാ​വും...

SUNDAY DEEPIKA

പ​ച്ച​ക്ക​ല്ല് പ​റ​യും, ചെ​മ്പി​ന്‍റെ ര​ഹ​സ്യം

പ​ച്ച​നി​റ​ത്തി​ലു​ള്ള അ​പൂ​ർ​വ പാ​റ​ക്ക​ഷ​ണ​ങ്ങ​ൾ പ​റ​യു​ന്ന ച​രി​ത്രം ന​മ്മു​ടെ ചി​ല ധാ​ര​ണ​ക​ളെ തി​രു​ത്തും! മ​നു​ഷ്യ​ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന​മാ​യ മാ​റ്റ​ത്തി​ന്‍റെ ക​ഥ​യാ​ണ് ഈ ​പ​ച്ച​ക്ക​ല്ലു​ക​ൾ​ക്കു പ​റ​യാ​നു​ള്ള​ത്. സ്പെ​യി​ൻ-​ഫ്രാ​ൻ​സ് അ​തി​ർ​ത്തി​മേ​ഖ​ല​യി​ലെ മ​നോ​ഹ​ര​മാ​യ പി​ര​ണീ​സ് മ​ല​നി​ര​ക​ളി​ൽ, സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് ഏ​റെ ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഗു​ഹ (Cave 338) യി​ലാ​ണ്, പു​രാ​ത​ന​കാ​ല​ത്തെ അ​നാ​വ​ര​ണം ചെ​യ്യു​ന്ന പ​ച്ച​നി​റ​ത്തി​ലു​ള്ള ക​ല്ലു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പി​ര​ണീ​സ് ഗു​ഹ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക തു​ട​ർ​പ​ഠ​ന​ങ്ങ​ൾ​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് ഗ​വേ​ഷ​ക​ർ.

ദു​ർ​ഘ​ട​മാ​യ പാ​ത​ക​ൾ​താ​ണ്ടി മാ​ത്രം എ​ത്തി​ച്ചേ​രാ​വു​ന്ന ഗു​ഹ​യി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ പ​ച്ച നി​റ​ത്തി​ലു​ള്ള അ​പൂ​ർ​വ പാ​റ​ക്ക​ഷ​ണ​ങ്ങ​ൾ, ശി​ലാ​യു​ഗ​ത്തി​ൽ​നി​ന്ന് വെ​ങ്ക​ല​യു​ഗ​ത്തി​ലേ​ക്കു​ള്ള പ​രി​വ​ർ​ത്ത​ന കാ​ല​ഘ​ട്ട​ത്തി​ൽ ന​മ്മു​ടെ പൂ​ർ​വി​ക​ർ ലോ​ഹ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്നു എ​ന്ന​തി​ന്‍റെ കൃ​ത്യ​മാ​യ അ​ട​യാ​ള​ങ്ങ​ളാ​ണു ന​ൽ​കു​ന്ന​ത്.

‘മാ​ല​ക്കൈ​റ്റ്'

കാ​റ്റ​ല​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹ്യൂ​മ​ൻ പാ​ലെ​യോ ഇ​ക്കോ​ള​ജി ആ​ൻ​ഡ് സോ​ഷ്യ​ൽ ഇ​വ​ല്യൂ​ഷ​നി​ലെ ഗ​വേ​ഷ​ക​രാ​ണു പ​ഠ​ന​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സം​ഘ​ത്തി​ന്‍റെ ഖ​ന​ന​ത്തി​ൽ ഗു​ഹ​യ്ക്കു​ള്ളി​ൽ​നി​ന്ന് പു​രാ​ത​ന അ​ടു​പ്പു​ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ അ​സ്ഥി​ക​ൾ എ​ന്നി​വ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ​ത് പ​ച്ച നി​റ​ത്തി​ലു​ള്ള ധാ​തു​വാ​ണ്. ഇ​തു ചെ​മ്പി​ന്‍റെ ഉ​റ​വി​ട​മാ​യ "മാ​ല​ക്കൈ​റ്റ്' (Malachite) ആ​ണെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഈ ​ധാ​തു​ക്ക​ൾ പ്ര​കൃ​തി​ദ​ത്ത​മാ​യി ഗു​ഹ​യി​ൽ കാ​ണ​പ്പെ​ടു​ന്ന​വ​യ​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ, അ​യ്യാ​യി​ര​ത്തി​ലേ​റെ വ​ർ​ഷം മു​ൻ​പു ജീ​വി​ച്ചി​രു​ന്ന മ​നു​ഷ്യ​ർ ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു ധാ​തു​ക്ക​ൾ ശേ​ഖ​രി​ച്ചു മ​ല​മു​ക​ളി​ലെ ഗു​ഹ​യി​ൽ എ​ത്തി​ച്ച​താ​കാ​മെ​ന്നു ഗ​വേ​ഷ​ക​ർ വി​ശ്വ​സി​ക്കു​ന്നു.

ഗു​ഹ​യി​ൽ ക​ണ്ടെ​ത്തി​യ മാ​ല​ക്കൈ​റ്റ് ക​ഷ​ണ​ങ്ങ​ളി​ൽ പ​ല​തും തീ​യി​ൽ ചു​ട്ടെ​ടു​ത്ത​താ​ണ്. അ​തേ​സ​മ​യം, ഗു​ഹ​യി​ലെ മ​റ്റു വ​സ്‌​തു​ക്ക​ളി​ൽ ചൂ​ടേ​റ്റ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ല. ഇ​തു സൂ​ചി​പ്പി​ക്കു​ന്ന​ത് അ​ബ​ദ്ധ​ത്തി​ൽ തീ​പി​ടി​ച്ച​ത​ല്ലെ​ന്നും മ​റി​ച്ച് ലോ​ഹം വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​തി​ന്, തീ ​ഉ​പ​യോ​ഗി​ച്ച് ഇ​വ സം​സ്ക​രി​ച്ച​താ​ണെ​ന്നു​മാ​ണ്. ബി​സി 5,500 മു​ത​ൽ 3,000 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ മ​നു​ഷ്യ​ർ നി​ര​ന്ത​രം ഗു​ഹ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി റേ​ഡി​യോ കാ​ർ​ബ​ൺ ഡേ​റ്റിം​ഗ് വ​ഴി ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ചെ​മ്പ് വേ​ർ​തി​രി​ച്ച കാ​ലം

പ​ണ്ടു​കാ​ല​ത്ത് മ​നു​ഷ്യ​ർ ഉ​യ​ർ​ന്ന മ​ല​നി​ര​ക​ളി​ൽ അ​ധി​കം താ​മ​സി​ച്ചി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു പൊ​തു​വാ​യ ധാ​ര​ണ. എ​ന്നാ​ൽ പി​ര​ണീ​സി​ലെ ക​ണ്ടെ​ത്ത​ൽ അ​ത്ത​രം നി​ഗ​മ​ന​ങ്ങ​ളെ തി​രു​ത്തു​ന്നു. കേ​വ​ലം ഒ​രു താ​വ​ളം എ​ന്ന​തി​ലു​പ​രി, ലോ​ഹ​ങ്ങ​ൾ വേ​ർ​തി​രി​ച്ചെ​ടു​ക്കാ​നും, ചി​ല​പ്പോ​ൾ ആ​ചാ​ര​ങ്ങ​ൾ ന​ട​ത്താ​നു​മു​ള്ള പ്ര​ധാ​ന​കേ​ന്ദ്ര​മാ​യി മ​ല​നി​ര​ക​ൾ മാ​റി​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ അ​സ്ഥി​ക​ൾ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​തൊ​രു ശ്മ​ശാ​ന​മാ​യോ അ​ല്ലെ​ങ്കി​ൽ പ്ര​ത്യേ​ക ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന ഇ​ട​മാ​യോ ഉ​പ​യോ​ഗി​ച്ച​താ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു ഗ​വേ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ചെ​മ്പ് വേ​ർ​തി​രി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ മ​നു​ഷ്യ​ൻ സ്വാ​യ​ത്ത​മാ​ക്കാ​ൻ തു​ട​ങ്ങി​യ ആ​ദി​മ ഘ​ട്ട​ത്തി​ലേ​ക്കാ​ണു ഗു​ഹ വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. മെ​സ​പ്പൊ​ട്ടേ​മി​യ​ൻ സം​സ്‌​കാ​രം ചെ​മ്പ് ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങി​യ കാ​ല​ഘ​ട്ട​ത്തി​ൽ​ത​ന്നെ യൂ​റോ​പ്പി​ലെ ന​വീ​ന ശി​ലാ​യു​ഗ മ​നു​ഷ്യ​രും ഈ ​രം​ഗ​ത്ത് മു​ന്നേ​റി​യി​രു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് പ​ച്ച പാ​റ​ക്ക​ഷ​ണ​ങ്ങ​ളെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. നി​ഗൂ​ഢ ധാ​തു​വി​നെ​ക്കു​റി​ച്ചും ആ ​കാ​ല​ഘ​ട്ട​ത്തി​ലെ മ​നു​ഷ്യ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണു ഗ​വേ​ഷ​ക​സം​ഘം.

SUNDAY DEEPIKA

സെ​ന്‍റ് ജോ​ർ​ജ് കോ​ട്ട: ത​മി​ഴ്നാ​ടി​ന്‍റെ "അ​ലു​വാ​ല​കം'

ത​മി​ഴ്നാ​ടി​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​ണ് പൗ​രാ​ണി​ക​മാ​യ സെ​ന്‍റ് ജോ​ര്‍​ജ് കോ​ട്ട. നി​യ​മ​സ​ഭാ മ​ന്ദി​ര​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സും പ്ര​ധാ​ന മ​ന്ത്രാ​ല​യ​ങ്ങ​ളും ട്ര​ഷ​റി​യും ഉ​ള്‍​പ്പെ​ടു​ന്ന ബ​ഹു​നി​ല മ​ന്ദി​രം ഇ​വി​ടെ സ്ഥി​തി​ചെ​യ്യു​ന്നു. വ്യാ​പാ​ര​വും ക​യ​റ്റു​മ​തി​യും ല​ക്ഷ്യ​മാ​ക്കി ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ല്‍ തീ​ര​ത്ത് ഇം​ഗ്ലീ​ഷ് ഈ​സ്റ്റ് ഇ​ന്ത്യാ ക​മ്പ​നി നി​ര്‍​മി​ച്ച ആ​ദ്യ​ത്തെ കോ​ട്ട​യും സൈ​നി​ക താ​വ​ള​വു​മാ​ണി​ത്.

388 വ​ര്‍​ഷം പ​ഴ​ക്ക​മു​ണ്ട് 20 അ​ടി ഉ​യ​ര​മു​ള്ള കോ​ട്ട​യ്ക്ക്. നി​ർ​മാ​ണ​ത്തി​നു​ശേ​ഷം പി​ൽ​ക്കാ​ല​ത്ത് സെ​ന്‍റ്് ജോ​ര്‍​ജ് കോ​ട്ട ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ബ്രി​ട്ടീ​ഷ് ത​ല​സ്ഥാ​ന​മാ​യി മാ​റി. ബ്രി​ട്ട​ന്‍റെ ര​ക്ഷാ​ധി​കാ​രി​യാ​യ സെ​ന്‍റ് ജോ​ര്‍​ജി​നോ​ടു​ള്ള ആ​ദ​ര​വാ​യാ​ണ് കോ​ട്ട​യ്ക്ക് ഇ​ങ്ങ​നെ പേ​രി​ട്ട​ത്.

ല​ക്ഷ്യം ആ​ധി​പ​ത്യം

വ്യാ​പാ​ര​ത്തി​നെ​ത്തി​യ ബ്രി​ട്ടീ​ഷ് ഈ​സ്റ്റ് ഇ​ന്ത്യാ ക​മ്പ​നി 1600ക​ളി​ല്‍​ത​ന്നെ ഗു​ജ​റാ​ത്തി​ലെ സൂ​റ​റ്റു​മാ​യി വ്യാ​പാ​രം ആ​രം​ഭി​ച്ചി​രു​ന്നു. സു​ഗ​ന്ധ​ദ്ര​വ്യ ക​യ​റ്റു​മ​തി​ക്കാ​യി ഒ​രു തു​റ​മു​ഖം നി​ര്‍​മി​ക്കാ​ന്‍ ക​മ്പ​നി ആ​ഗ്ര​ഹി​ച്ചി​രു​ന്നു. മ​സൂ​ലി​പ​ട്ട​ണ​മാ​യി​രു​ന്നു ബ്രി​ട്ടീ​ഷ് ഈ​സ്റ്റ് ഇ​ന്ത്യാ ക​മ്പ​നി​യു​ടെ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ വ്യാ​പാ​ര​കേ​ന്ദ്രം. വ്യാ​പാ​രം വി​സ്തൃ​ത​മാ​ക്കി കാ​ലാ​ന്ത​ര​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ ആ​ധി​പ​ത്യം നേ​ടു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് കോ​ട്ട​നി​ര്‍​മാ​ണ​ത്തി​ന് നി​മി​ത്ത​മാ​യ​ത്. 1639ല്‍ ​ച​ന്ദ്ര​ഗി​രി രാ​ജാ​വി​ല്‍​നി​ന്ന് ഒ​രു കോ​ട്ട പ​ണി​യാ​നു​ള്ള അ​നു​മ​തി വാ​ങ്ങി.

വി​ജ​ന​മാ​യി​ക്കി​ട​ന്ന ചെ​ന്നി​രാ​യ​ര്‍​പ​ട്ട​ണം അ​ഥ​വ ച​ന്ന​പ​ട്ട​ണം എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ക​ട​ലോ​രം ക​മ്പ​നി വി​ല​യ്ക്കു​വാ​ങ്ങി തു​റ​മു​ഖ​ത്തി​ന്‍റെ​യും കോ​ട്ട​യു​ടെ​യും നി​ര്‍​മാ​ണം തു​ട​ങ്ങി. ബ്രി​ട്ടീ​ഷ് എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍ കൈ​യൊ​പ്പു ചാ​ര്‍​ത്തി​യ കോ​ട്ട​യു​ടെ നി​ര്‍​മാ​ണം 1644 ഏ​പ്രി​ല്‍ 23ന് ​പൂ​ര്‍​ത്തി​യാ​യി. 1746ല്‍ ​കു​റ​ച്ചു​കാ​ലം ഫ്ര​ഞ്ചു​കാ​ര്‍ കോ​ട്ട​യു​ടെ ആ​ധി​പ​ത്യം പി​ടി​ച്ചെ​ടു​ത്തെ​ങ്കി​ലും വൈ​കാ​തെ ബ്രി​ട്ടീ​ഷു​കാ​ര്‍ തി​രി​കെ​പ്പി​ടി​ച്ചു. ര​ണ്ടു​ത​വ​ണ ടി​പ്പു സു​ല്‍​ത്താ​ന്‍ ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ടി​രു​ന്നു. അ​തോ​ടെ കോ​ട്ട​യു​ടെ ഉ​യ​രം കൂ​ട്ടി കൂ​ടു​ത​ല്‍ കൊ​ത്ത​ള​ങ്ങ​ള്‍ പ​ണി​തീ​ര്‍​ത്തു.

ക​ര്‍​ണാ​ട​ക പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇം​ഗ്ലീ​ഷ് സ്വാ​ധീ​നം വ​ര്‍​ധി​പ്പി​ക്കാ​നും ആ​ര്‍​ക്കോ​ട്ട്, ശ്രീ​രം​ഗ​പ​ട്ട​ണം രാ​ജാ​ക്ക​ന്മാ​രെ​യും പോ​ണ്ടി​ച്ചേ​രി ആ​സ്ഥാ​ന​മാ​യു​ണ്ടാ​യി​രു​ന്ന ഫ്ര​ഞ്ച് സൈ​ന്യ​ത്തി​ല്‍ നി​ന്നു സു​ര​ക്ഷി​ത​രാ​കാ​നും കോ​ട്ട​യോ​ടു ചേ​ര്‍​ന്ന വാ​ണി​ജ്യ വ്യാ​പാ​ര കേ​ന്ദ്രം സ​ഹാ​യി​ച്ചു. കോ​ട്ട​യു​ടെ നി​ര്‍​മാ​ണ​ത്തോ​ടെ ഇ​ന്ത്യ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളു​മാ​യി വ്യാ​പാ​രം ബ്രി​ട്ടീ​ഷു​കാ​ര്‍ ശ​ക്ത​മാ​ക്കി. സെ​ന്റ് ജോ​ര്‍​ജ് കോ​ട്ട ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ബ്രി​ട്ടീ​ഷ് സൈ​നി​ക താ​വ​ള​മാ​യും പ്ര​വ​ര്‍​ത്തി​ച്ചു. ബ്രി​ട്ടീ​ഷു​കാ​ര്‍ വ​സി​ച്ചി​രു​ന്ന കോ​ട്ട​യു​ടെ ഭാ​ഗം വൈ​റ്റ് ടൗ​ണ്‍ എ​ന്നും ത​മി​ഴ​ര്‍ വ്യാ​പാ​രം ന​ട​ത്തി​യി​രു​ന്ന ച​ന്ത​ക​ള്‍ ബ്ലാ​ക്ക് ടൗ​ണ്‍ എ​ന്നും അ​റി​യ​പ്പെ​ട്ടി​രു​ന്നു.

കൗ​തു​ക​മാ​യി മ്യൂ​സി​യം

ത​മി​ഴ് രാ​ജ​ഭ​ര​ണ​കാ​ലം​മു​ത​ലു​ള്ള ച​രി​ത്ര​സൂ​ക്ഷി​പ്പു​ക​ളു​ള്ള മ്യൂ​സി​യം സെ​ന്‍റ് ജോ​ര്‍​ജ് ഫോ​ര്‍​ട്ടി​ന്‍റെ പെ​രു​മ​യും പൈ​തൃ​ക​വും വെ​ളി​വാ​ക്കു​ന്നു. ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​യി​ല്‍ ആ​ര്‍​ക്കി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ കീ​ഴി​ലാ​ണ് മ്യൂ​സി​യം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കോ​ണ്‍​വാ​ലി​സ് പ്ര​ഭു​വി​ന്‍റെ പ്ര​തി​മ​യും ഇ​വി​ടെ കാ​ണാം. ന​വീ​ന ഇ​ന്ത്യാ​ച​രി​ത്ര​ത്തി​ലെ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍​പ്പെ​ട്ട 3,661 പു​രാ​വ​സ്തു​ക്ക​ള്‍ മൂ​ന്നു നി​ല​ക​ളി​ലെ പ​ത്തു ഗാ​ല​റി​ക​ളാ​യി പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രി​ക്കു​ന്നു.

വി​ക്ടോ​റി​യ രാ​ജ്ഞി, ജോ​ര്‍​ജ് മൂ​ന്നാ​മ​ന്‍ രാ​ജാ​വ്, സ​ര്‍ ആ​ര്‍​ത​ര്‍ ഹാ​വ്‌‌​ലോ​ക്ക്, റോ​ബ​ര്‍​ട്ട് ക്ലൈ​വ് തു​ട​ങ്ങി​യ​വ​രു​ടെ​യും മ​ദ്രാ​സ് ഗ​വ​ര്‍​ണ​ര്‍​മാ​രു​ടെ​യും ഛായാ​ചി​ത്ര​ങ്ങ​ളും എ​ണ്ണ​ച്ചാ​യ​ചി​ത്ര​ങ്ങ​ളും കാ​ണാം. പു​രാ​ത​ന ക്ലോ​ക്കു​ക​ള്‍, സ്റ്റാ​മ്പു​ക​ള്‍, ഫ​ര്‍​ണി​ച്ച​റു​ക​ള്‍, ലാ​മ്പ് ഷേ​ഡു​ക​ള്‍, പു​രാ​ത​ന ബ്രി​ട്ടീ​ഷ് നാ​ണ​യ​ങ്ങ​ള്‍ എ​ന്നി​വ​യും സൈ​നി​ക യൂ​ണി​ഫോ​മു​ക​ള്‍, ആ​ചാ​ര വ​സ്ത്ര​ങ്ങ​ള്‍, മെ​ഡ​ലു​ക​ള്‍ എ​ന്നി​വ​യും പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രി​ക്കു​ന്നു.

മ്യൂ​സി​യ​ത്തി​ല്‍ കാ​ണാ​വു​ന്ന 12 അ​ടി നീ​ള​വും എ​ട്ട് അ​ടി വീ​തി​യു​മു​ള്ള പ​ട്ടു​തു​ണി​യി​ല്‍ തീ​ര്‍​ത്ത ദേ​ശീ​യ പ​താ​ക​യ്ക്ക് വ​ലി​യൊ​രു ച​രി​ത്രം പ​റ​യാ​നു​ണ്ട്. 1947 ഓ​ഗ​സ്റ്റ് 15ന് ​സ്വാ​ത​ന്ത്ര​ദി​ന​ത്തി​ല്‍ രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഉ​യ​ര്‍​ത്തി​യ പ​താ​ക​ക​ളി​ല്‍ ഒ​ന്നാ​ണി​ത്. ഗ​വ​ര്‍​ണ​ര്‍ ജ​ന​റ​ല്‍ സി. ​രാ​ജ​ഗോ​പാ​ലാ​ചാ​രി​യാ​ണ് ചെ​ന്നൈ ഫോ​ര്‍​ട്ട് സെ​ന്‍റ് ജോ​ര്‍​ജി​ല്‍ ഈ ​പ​താ​ക ഉ​യ​ര്‍​ത്തി​യ​ത്. സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷം ആ​ദ്യം പ​റ​ത്തി​യ പ​താ​ക മ്യൂ​സി​യ​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. മ്യൂ​സി​യം മ​ന്ദി​രം തു​ട​ക്ക​ത്തി​ല്‍ മ​ദ്രാ​സ് ബാ​ങ്കാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.

പു​രാ​ത​ന ദേ​വാ​ല​യം

പു​രാ​ത​ന​മാ​യ സെ​ന്‍റ് മേ​രീ​സ് ആം​ഗ്ലി​ക്ക​ന്‍ ദേ​വാ​ല​യം ഇ​തി​നു​ള്ളി​ലാ​ണ്. 1678-80 കാ​ല​യ​ള​വി​ലാ​യി​രു​ന്നു കി​ഴ​ക്കി​ന്‍റെ വെ​സ്റ്റ് മി​നി​സ്റ്റ​ര്‍ ആ​ബി എ​ന്ന​റി​യ​പ്പെ​ടു​ന്ന സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ നി​ര്‍​മാ​ണം. പൂ​ര്‍​ണ​മാ​യും ക​ല്ലി​ലാ​ണ് ഇ​തു നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ചെ​ല​വു വ​ഹി​ച്ച​ത് ചെ​ന്നൈ​യി​ല്‍ വി​വി​ധ ത​ല​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ബ്രി​ട്ടീ​ഷു​കാ​രാ​ണ്. മു​ന്‍ ബ്രി​ട്ടീ​ഷ് ഗ​വ​ര്‍​ണ​ര്‍ റോ​ബ​ര്‍​ട്ട് ക്ലൈ​വി​ന്‍റെ വി​വാ​ഹം ആ​ഡം​ബ​ര​മാ​യി ന​ട​ന്ന​തും സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍​വ​ച്ചാ​ണ്.

ബ്രി​ട്ടീ​ഷ് പ്ര​താ​പ​ഭ​ര​ണ കാ​ല​ത്തെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന സെ​മി​ത്തേ​രി​യും ക​ല്‍​ശി​ല​ക​ളും ഇ​വി​ടെ​യു​ണ്ട്. 104 ക​ബ​റി​ട​ങ്ങ​ള്‍ ഇ​വി​ടെ കാ​ണാം. ടി​പ്പു സു​ല്‍​ത്താ​ന്‍റെ പീ​ര​ങ്കി​ക​ള്‍ മ്യൂ​സി​യ​ത്തി​ന്‍റെ കൊ​ത്ത​ള​ങ്ങ​ളെ അ​ല​ങ്ക​രി​ക്കു​ന്നു. കോ​ട്ട​യി​ലെ കൊ​ടി​മ​രം രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ ഒ​ന്നാ​ണ്. തേ​ക്കു​മ​രം കൊ​ണ്ട് നി​ര്‍​മി​ച്ച ഇ​തി​ന് 150 അ​ടി ഉ​യ​ര​മു​ണ്ട്. ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ലെ പ്ര​വി​ശ്യ​ക​ളി​ലൊ​ന്നാ​യ മ​ദ്രാ​സ് പ്ര​സി​ഡ​ന്‍​സി​യു​ടെ ആ​സ്ഥാ​ന​മാ​യി​രു​ന്നു ഏ​റെ​ക്കാ​ലം കോ​ട്ട.

ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലും ഒ​രു പ്ര​ധാ​ന പ​ങ്ക് കോ​ട്ട വ​ഹി​ച്ചു. സി. ​രാ​ജ​ഗോ​പാ​ലാ​ചാ​രി, കെ. ​കാ​മ​രാ​ജ്, സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് തു​ട​ങ്ങി​യ നി​ര​വ​ധി സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ള്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് സെ​ന്‍റ് ജോ​ര്‍​ജ് കോ​ട്ട​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന് കോ​ട്ട ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശം ഇ​ന്ത്യ​യി​ലെ അ​ഞ്ചാ​മ​ത്തെ മ​ഹാ​ന​ഗ​ര​മാ​യി മാ​റി​യി​രി​ക്കു​ന്നു.

SUNDAY DEEPIKA

മേ​യ് 16ന് ​ജ​നി​ച്ച പാ​റ്റ​യും വെ​ളി​പ്പെ​ട്ട കൂ​റ​യും

സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ, വി​വ​രാ​വ​കാ​ശ നി​യ​മം ഉ​പ​യോ​ഗി​ച്ചു​ള്ള പോ​രാ​ട്ട​ങ്ങ​ളി​ൽ പ​ങ്കാ​ളി​ത്ത​മു​ള്ള, സ​ർ​വോ​പ​രി തൊ​ഴി​ൽ​ര​ഹി​ത​രാ​യ ജെ​ൻ സീ ​യു​വാ​ക്ക​ളെ പാ​റ്റ (വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ കൂ​റ ത​ന്നെ) എ​ന്ന് ഈ ​മാ​സം 15ന് ​സു​പ്രീ​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് വി​ശേ​ഷി​പ്പി​ച്ച​തി​നു​ള്ള പ്ര​തി​ക​ര​ണ​മാ​യി, അ​മേ​രി​ക്ക​യി​ൽ പ​ഠി​ക്കു​ന്ന ഇ​ന്ത്യ​ൻ യു​വാ​വ് അ​ഭി​ജീ​ത് ദീ​പ്‌​കെ, തൊ​ട്ടു പി​റ്റേ​ദി​വ​സം, 2026 മേ​യ് 16ന് "​സ്ഥാ​പി​ച്ച' കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ ഇ​ൻ​സ്റ്റ അ​ക്കൗ​ണ്ട് ഫോ​ളോ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം ഒ​ന്ന​ര​ക്കോ​ടി​യും ക​ട​ന്ന് കു​തി​ച്ച​പ്പോ​ൾ, 38 കൊ​ല്ലം മു​മ്പൊ​രു മേ​യ് 16ന്, ​ലോ​ക​ത്തി​നു​മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട മ​റ്റൊ​രു കോ​ക്രോ​ച്ചി​നെ​യാ​ണ് കു​റ​ച്ചു വി​മാ​ന​ക്ക​മ്പ​ക്കാ​രെ​ങ്കി​ലും ഓ​ർ​മി​ച്ചി​രി​ക്കു​ക.

ര​ഹ​സ്യാ​ത്മ​ക​ത​യു​ടെ പ​ര​കോ​ടി​യി​ൽ ലോ​ക്ഹീ​ഡ് മാ​ർ​ട്ടി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്‌​ക​ങ്ക് വ​ർ​ക്ക്‌​സ്, അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​രോ​ധ ഗ​വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് 1978 ന​വം​ബ​ർ ഒ​ന്നി​ന് നി​ർ​മി​ച്ചി​റ​ക്കി​യ ലോ​ക്ഹീ​ഡ് എ​ഫ്-117 നൈ​റ്റ്ഹ്വാ​ക്ക് ആ​ക്ര​മ​ണ വി​മാ​നം, അ​മേ​രി​ക്ക​ൻ സേ​ന​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​ത്തെ സ്റ്റെ​ൽ​ത്ത് അ​റ്റാ​ക്ക് വി​മാ​ന​മാ​യി​രു​ന്നു. ഈ ​അ​മൂ​ല്യ​പോ​ർ​വി​മാ​ന​ത്തെ​പ്പ​റ്റി ഒ​രാ​ളും അ​റി​യ​രു​തെ​ന്ന നി​ർ​ബ​ന്ധം അ​മേ​രി​ക്ക​യ്ക്കു​ണ്ടാ​യി​രു​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ തു​ട​ർ​ന്നു​ള്ള പ​ത്തു​കൊ​ല്ലം, അ​മേ​രി​ക്ക​ൻ സേ​ന​യി​ലു​ള്ള​വ​ർ പോ​ലും യു​ദ്ധ​ങ്ങ​ളി​ൽ ത​ങ്ങ​ളെ അ​നു​യാ​ത്ര ചെ​യ്തി​ട്ടു​ള്ള നൈ​റ്റ്ഹ്വാ​ക്കി​നെ​പ്പ​റ്റി കേ​ട്ടി​ട്ടു​പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ങ്കി​ലും, ഇ​തേ​പോ​ലെ​യു​ള്ള നി​ഗൂ​ഢ പ​റ​ക്ക​ൽ വി​മാ​ന​ങ്ങ​ൾ ക്ര​മേ​ണ റ​ഷ്യ​യും മ​റ്റു രാ​ജ്യ​ങ്ങ​ളും വി​ക​സി​പ്പി​ച്ചെ​ടു​ത്തു​തു​ട​ങ്ങി​യ​തോ​ടെ 1988 മേ​യ് മാ​സം 16ന് ​അ​മേ​രി​ക്ക, എ​ഫ്-117 നൈ​റ്റ് ഹ്വാ​ക്കി​നെ ലോ​ക​സ​മ​ക്ഷം അ​വ​ത​രി​പ്പി​ച്ചു. ഒ​പ്പം, ഈ ​വി​മാ​ന​ത്തി​ന്‍റെ ഇ​ര​ട്ട​പ്പേ​രും ലോ​കം അ​റി​ഞ്ഞു- കോ​ക്രോ​ച്ച്.

ഇ​രു​ളി​ന്‍റെ മ​റ​പ​റ്റി എ​ല്ലാ​വ​രു​ടേ​യും ക​ണ്ണു​വെ​ട്ടി​ച്ച്, നി​ശ​ബ്ദ​മാ​യി പ​റ​ന്നി​റ​ങ്ങു​ന്ന​തു​കൊ​ണ്ടു മാ​ത്ര​മ​ല്ല, ക​റു​ത്ത പെ​യി​ന്‍റ​ടി​ച്ച വി​മാ​ന​ത്തി​ന്‍റെ മൊ​ത്തം ആ​കൃ​തി​യും ഈ ​മ​റു​പേ​രു​വീ​ഴാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ടാ​വാം. 1989ലെ ​അ​മേ​രി​ക്ക​യു​ടെ പാ​ന​മ അ​ധി​നി​വേ​ശം, 1991 ലെ ​ഗ​ൾ​ഫ് യു​ദ്ധം, 1999ലെ ​യു​ഗോ​സ്ലാ​വി​യ സം​ഘ​ർ​ഷം, 2001ലെ ​ഓ​പ്പ​റേ​ഷ​ൻ എ​ൻ​ഡ്യൂ​റിം​ഗ് ഫ്രീ​ഡം എ​ന്നി​വ തു​ട​ങ്ങി 2003ലെ ​ഇ​റാ​ക്കി ഫ്രീ​ഡം യു​ദ്ധം വ​രെ അ​മേ​രി​ക്ക​യ​ക്കു​വേ​ണ്ടി ശ​ത്രു​വി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ പാ​റ്റ​ക​ൾ 2008ൽ ​സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ചു.

പ​റ​ക്കു​ന്നു എ​ന്ന ആ​ദ്യ കാ​ര​ണ​ത്താ​ലും, ആ​കൃ​തി​യു​ടെ പൊ​രു​ത്തം​മൂ​ല​വും വി​മാ​ന​ങ്ങ​ൾ​ക്ക് ഷ​ഡ്പ​ദ​ങ്ങ​ളു​ടെ, കീ​ട​ങ്ങ​ളു​ടെ പേ​രി​ടു​ന്ന പ​തി​വ് 1978ൽ ​ആ​രം​ഭി​ച്ച​തൊ​ന്നു​മ​ല്ല. ബ്രി​ട്ട​നി​ലെ ദ ​ഹാ​വി​ലാ​ൻ​ഡ് വി​മാ​ന​ക്ക​മ്പ​നി​ക്കാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ആ​ചാ​ര്യ​സ്ഥാ​നം. ല​ണ്ട​നി​ൽ 1920ൽ ​സ്ഥാ​പി​ത​മാ​യ ദ ​ഹാ​വി​ലാ​ൻ​ഡ് എ​യ​ർ​ക്രാ​ഫ്റ്റ് ക​മ്പ​നി, ഇ​ന്ന​ത്തെ ബോ​യിം​ഗും എ​യ​ർ​ബ​സും ഒ​ക്കെ​യാ​യി​രു​ന്നു, ഇ​രു​പ​തു​ക​ളി​ലും മു​പ്പ​തു​ക​ളി​ലു​മൊ​ക്കെ.

നി​ശാ​ശ​ല​ഭം എ​ന്നു മ​ല​യാ​ള​ത്തി​ൽ പ​റ​യാ​വു​ന്ന മോ​ത്ത് പ​ര​മ്പ​ര​യി​ൽ​പ്പെ​ട്ട ഹാ​വി​ലാ​ൻ​ഡ് വി​മാ​ന​ങ്ങ​ൾ ലോ​ക​മെ​ങ്ങും സേ​ന​ക​ളു​ടേ​യും സി​വി​ൽ വ്യോ​മ​യാ​ന ക​മ്പ​നി​ക​ളു​ടേ​യും പ്രി​യ​ങ്ക​ര​മാ​യ ആ​കാ​ശ​യാ​ന​ങ്ങ​ളാ​യി​രു​ന്നു. 1925ൽ ​നി​ർ​മി​ച്ച ഡി​എ​ച്ച്60 മോ​ത്താ​യി​രു​ന്നു ഇ​തി​ൽ ആ​ദ്യ​ത്തേ​ത്. പി​ൻ​വ​ന്ന വ​ർ​ഷ​ങ്ങ​ളി​ൽ ജി​പ്‌​സി മോ​ത്ത്, ജ​യ​ന്‍റ് മോ​ത്ത്, ടൈ​ഗ​ർ മോ​ത്ത്, ഹ്വാ​ക്ക് മോ​ത്ത്, പ​സ് മോ​ത്ത്, സ്വാ​ളോ മോ​ത്ത്, ഫോ​ക്‌​സ് മോ​ത്ത്, ലെ​പ്പേ​ഡ് മോ​ത്ത്, ഹോ​ണെ​റ്റ് മോ​ത്ത്, മോ​ത്ത് മൈ​ന​ർ എ​ന്നി​ങ്ങി​നെ വൈ​വി​ധ്യ​മാ​ർ​ന്ന നി​ശാ​ശ​ല​ഭ വി​മാ​ന​ങ്ങ​ൾ ലോ​ക​ത്തി​ന്‍റെ ആ​കാ​ശ​ത്ത് പ​റ​ന്നു -കൂ​ട്ട​ത്തി​ൽ ഇ​ന്ത്യ​യി​ലും.

ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന​രം​ഗ​ത്തി​ന്‍റെ പി​താ​വെ​ന്ന് നി​സം​ശ​യം പ​റ​യാ​വു​ന്ന ജെ​ആ​ർ​ഡി ടാ​റ്റ 1932ൽ, ​പി​ൽ​ക്കാ​ല​ത്ത് എ​യ​ർ ഇ​ന്ത്യ എ​ന്ന് അ​റി​യ​പ്പെ​ട്ട ടാ​റ്റ ഏ​വി​യേ​ഷ​ൻ സ​ർ​വീ​സ് സ്ഥാ​പി​ച്ച അ​തേ കൊ​ല്ലം​ത​ന്നെ, ക​റാ​ച്ചി​യി​ൽ​നി​ന്ന് ബോം​ബേ ജു​ഹു വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ത​പാ​ൽ ഉ​രു​പ്പ​ടി​ക​ളു​മാ​യി ടാ​റ്റ ത​ന്നെ പ​റ​ത്തി​യ​ത് ദ ​ഹാ​വി​ലാ​ൻ​ഡ് പ​സ് മോ​ത്ത് വി​മാ​ന​മാ​യി​രു​ന്നു. വി​വി​ധ നാ​ട്ടു​രാ​ജ്യ​ങ്ങ​ളു​ടെ രാ​ജ​ക്കാ​ൻ​മാ​രും രാ​ജ​കു​മാ​ര​ൻ​മാ​രും പി​ൻ​വ​ന്ന കൊ​ല്ല​ങ്ങ​ളി​ൽ ബ്രി​ട്ട​നി​ൽ​നി​ന്നു വ​രു​ത്തി​യ ഹാ​വി​ലാ​ൻ​ഡ് വി​മാ​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ ആ​കാ​ശ​ത്ത് പ​റ​ന്നി​ട്ടു​ണ്ട്.

തു​ട​ക്ക​ത്തി​ൽ പ​റ​ഞ്ഞ ലോ​ക്ഹീ​ഡ് എ​ഫ്-117​നു പി​ന്നാ​ലെ വ​ന്ന അ​നേ​കം പോ​ർ​വി​മാ​ന​ങ്ങ​ൾ​ക്ക് പ​ക്ഷി​ക​ളു​ടേ​യും പ്രാ​ണി​ക​ളു​ടേ​യും പേ​രു​ന​ൽ​കി​യി​ട്ടു​ണ്ട്- പ്ര​ത്യേ​കി​ച്ച് അ​മേ​രി​ക്ക​യി​ൽ. എ​ഫ്-15 ഈ​ഗി​ൾ, ജ​ന​റ​ൽ ഡൈ​നാ​മി​ക്‌​സ് ഫൈ​റ്റിം​ഗ് ഫാ​ൽ​ക്ക​ൺ, ഹ്വാ​ക്ക​ർ ഹ​രി​ക്കേ​യ്ൻ, ഹാ​രി​യ​ർ ജ​മ്പ് ജെ​റ്റ്, ക​ർ​ട്ടി​സ് പി-40 ​വാ​ർ ഹ്വാ​ക്ക്, സെ​സ്‌​ന എ-37 ​ഡ്രാ​ഗ​ൺ​ഫ്‌​ളൈ, ഫെ​യ​റി ഫ്‌​ളൈ​കാ​ച്ച​ർ ആ​ൻ​ഡ് ഫ​യ​ർ ഫ്‌​ളൈ തു​ട​ങ്ങി​യ​വ അ​വ​യി​ൽ ചി​ല​തു​മാ​ത്രം.

കോ​ക്രോ​ച്ചി​നും ജ​ന​താ പാ​ർ​ട്ടി​യു​ടെ ചു​രു​ക്ക​മാ​യ സി​ജെ​പി​ക്കു​മു​ള്ള ഒ​രു വി​മാ​ന ക​ണ​ക്‌​ഷ​നെ​പ്പ​റ്റി​ക്കൂ​ടി

സി​ജെ​പി എ​ന്നു പ​റ​ഞ്ഞാ​ൽ പൈ​ല​റ്റു​മാ​ർ​ക്ക് ആ​ദ്യം ഓ​ർ​മ​വ​രി​ക, സൈ​റ്റേ​ഷ​ൻ ജെ​റ്റ് പൈ​ല​റ്റ്‌​സ് ആ​യി​രി​ക്കും. സെ​സ്‌​ന സൈ​റ്റേ​ഷ​ൻ, ബീ​ച്ച്ക്രാ​ഫ്റ്റ് പ്രീ​മി​യ​ർ ജെ​റ്റു വി​മാ​ന​ങ്ങ​ൾ പ​റ​ത്തു​ന്ന​വ​ർ​ക്കാ​യു​ള്ള സു​ര​ക്ഷാ അ​സോ​സി​യേ​ഷ​നാ​ണ് സി​ജെ​പി. വി​മാ​ന​ങ്ങ​ൾ പ​റ​ത്തു​മ്പോ​ഴു​ണ്ടാ​കാ​വു​ന്ന അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്, പൈ​ല​റ്റു​മാ​ർ​ക്കാ​യി അ​തീ​വ ഗൗ​ര​വ​ത്തോ​ടെ ന​ട​ത്തു​ന്ന ഏ​റെ സു​ര​ക്ഷാ പാ​ഠ്യ​പ​ദ്ധ​തി​ക​ൾ ഇ​വ​ർ​ക്കു​ണ്ട്.

SUNDAY DEEPIKA

കാ​ടു വി​ഴു​ങ്ങി​യ മ​ഹാ​ന​ഗ​രം

ഗു​ജ​റാ​ത്തി​ലെ സാ​ബ​ര്‍​കാ​ന്ത ജി​ല്ല​യി​ല്‍, ആ​ര​വ​ല്ലി മ​ല​നി​ര​ക​ളു​ടെ അ​ടി​വാ​ര​ത്ത് ഹ​ര്‍​നാ​വ് ന​ദീ​തീ​ര​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന "പോ​ളോ ഫോ​റ​സ്റ്റ്’ ഒ​രു അ​പൂ​ര്‍​വ പ്ര​ദേ​ശ​മാ​ണ്. പ്ര​കൃ​തി​സ്നേ​ഹി​ക​ൾ​ക്കും ച​രി​ത്രാ​ന്വേ​ഷി​ക​ൾ​ക്കും ഒ​രു​പോ​ലെ ഇ​ഷ്ട​പ്പെ​ടു​ന്ന ഇ​ടം. ഇ​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കേ​ന്ദ്ര​മാ​യ ഈ ​വ​ന​പ്ര​ദേ​ശ​ത്തി​ന് അ​തി​പു​രാ​ത​ന​മാ​യ ഒ​രു ന​ഗ​ര​ത്തി​ന്‍റെ ക​ഥ​യാ​ണ് പ​റ​യാ​നു​ള്ള​ത്.

പ​ത്താം നൂ​റ്റാ​ണ്ടി​ല്‍ പ​രി​ഹാ​ര്‍ രാ​ജാ​ക്ക​ന്മാ​രാ​ണ് ഈ ​ന​ഗ​രം സ്ഥാ​പി​ച്ച​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. പി​ന്നീ​ട് പ​തി​ന​ഞ്ചാം നൂ​റ്റാ​ണ്ടി​ല്‍ മാ​ര്‍​വാ​റി​ലെ റാ​ത്തോ​ഡ് ര​ജ​പു​ത്ര​ര്‍ ഈ ​പ്ര​ദേ​ശം പി​ടി​ച്ച​ട​ക്കി. "പോ​ളോ’ എ​ന്ന വാ​ക്ക് "പോ​ള്‍’ എ​ന്ന ഗു​ജ​റാ​ത്തി വാ​ക്കി​ല്‍ നി​ന്നാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​നു വാ​തി​ൽ എ​ന്നാ​ണ് അ​ർ​ഥം. രാ​ജ​സ്ഥാ​നി​ലേ​ക്കും ഗു​ജ​റാ​ത്തി​ലേ​ക്കു​മു​ള്ള പ​ഴ​യ വ്യാ​പാ​ര പാ​ത​ക​ളു​ടെ പ്ര​വേ​ശ​ന ക​വാ​ട​മാ​യാ​ണ് ഈ ​പ്ര​ദേ​ശം നി​ല​കൊ​ണ്ടി​രു​ന്ന​ത്. പ​രി​ഹാ​ര്‍ രാ​ജാ​ക്ക​ന്മാ​ര്‍​ക്കു ശേ​ഷം വേ​റെ​യും പ​ല രാ​ജ​വം​ശ​ങ്ങ​ളും പ്ര​ദേ​ശ​ത്തി​ന്‍റെ അ​ധി​കാ​രം കൈ​യാ​ളി. പ​ര​മാ​ര്‍ രാ​ജ​വം​ശ​വും പി​ന്നീ​ട് വ​ന്ന ര​ജ​പു​ത്ര ഭ​ര​ണാ​ധി​കാ​രി​ക​ളും ഇ​വി​ടെ വ​ലി​യ തോ​തി​ലു​ള്ള നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കി.

ശ​ത്രു​ക്ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍​നി​ന്ന് ര​ക്ഷ​നേ​ടാ​നാ​യി പ​ര്‍​വ​ത​ങ്ങ​ളാ​ലും ഇ​ട​തൂ​ര്‍​ന്ന വ​ന​ങ്ങ​ളാ​ലും ചു​റ്റ​പ്പെ​ട്ട ഈ ​പ്ര​ദേ​ശം ഒ​രു സു​ര​ക്ഷി​ത താ​വ​ള​മാ​യി ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കാ​ല​ക്ര​മേ​ണ ഈ ​ന​ഗ​രം ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ക​യും വ​നം അ​തി​നെ വി​ഴു​ങ്ങു​ക​യും ചെ​യ്തു. വ​ര്‍​ഷ​ങ്ങ​ളോ​ളം പു​റം​ലോ​ക​ത്തി​ന് അ​ജ്ഞാ​ത​മാ​യി​രു​ന്ന ഈ ​പ്ര​ദേ​ശം പി​ന്നീ​ട് പു​രാ​വ​സ്തു ഗ​വേ​ഷ​ക​രി​ലൂ​ടെ​യാ​ണ് വീ​ണ്ടെ​ടു​ക്ക​പ്പെ​ട്ട​ത്.

പോ​ളോ വ​ന​ത്തി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത, കാ​ടി​നു​ള്ളി​ല്‍ ചി​ത​റി​ക്കി​ട​ക്കു​ന്ന പു​രാ​ത​ന ജൈ​ന-​ഹി​ന്ദു ക്ഷേ​ത്രാ​വ​ശി​ഷ്ട​ങ്ങ​ളാ​ണ്. ഹി​ന്ദു- ജൈ​ന വാ​സ്തു​ശൈ​ലി​ക​ളു​ടെ സ​മ​ന്വ​യ​മാ​ണ് ഇ​വി​ടെ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ള്‍. മാ​ര്‍​ബി​ളി​ലും ക​ല്ലി​ലും തീ​ര്‍​ത്ത അ​തി​മ​നോ​ഹ​ര​മാ​യ കൊ​ത്തു​പ​ണി​ക​ള്‍ മി​ക്ക ക്ഷേ​ത്ര​ങ്ങ​ളി​ലും കാ​ണാം. മു​സ്ലീം അ​ധി​നി​വേ​ശ​കാ​ല​ത്ത് പ​ല ക്ഷേ​ത്ര​ങ്ങ​ളും ഭാ​ഗി​ക​മാ​യി ത​ക​ര്‍​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

15-ാം നൂ​റ്റാ​ണ്ടി​ല്‍ നി​ര്‍​മി​ക്ക​പ്പെ​ട്ട ശ​ര​ണേ​ശ്വ​ര്‍ ശി​വ​ക്ഷേ​ത്ര​മാ​ണ് വ​ന​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട നി​ര്‍​മി​തി​ക​ളി​ലൊ​ന്ന്. ക​മ​നീ​യ​മാ​യ വാ​സ്തു​ഭം​ഗി​യാ​ല്‍ അ​തി​പ്ര​ശ​സ്ത​മാ​ണി​ത്. പു​രാ​ത​ന ജൈ​ന വാ​സ്തു​വി​ദ്യ​യു​ടെ മ​കു​ടോ​ദാ​ഹ​ര​ണ​മാ​യ ല​ഖേ​ണ ജൈ​ന ക്ഷേ​ത്ര​മാ​ണ് മ​റ്റൊ​ന്ന്. സൂ​ര്യ​ദേ​വ​ന് സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന പ​ഴ​യ ക്ഷേ​ത്ര​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും ഇ​വി​ടെ കാ​ണാ​നാ​വും.

വ​ന​ത്തി​നു​ള്ളി​ല്‍ "അ​ന്ധാ​രി’ എ​ന്നു വി​ളി​ക്കു​ന്ന ഒ​രു ഭാ​ഗ​മു​ണ്ട്. സൂ​ര്യ​പ്ര​കാ​ശം ക​ട​ക്കാ​ത്ത അ​ത്ര​യും ഇ​ട​തൂ​ര്‍​ന്ന മ​ര​ങ്ങ​ള്‍ ഉ​ള്ള​തു​കൊ​ണ്ടാ​ണ് ഇ​തി​ന് ഈ ​പേ​ര് ല​ഭി​ച്ച​ത്. പ​ണ്ട് ശ​ത്രു​ക്ക​ളി​ല്‍​നി​ന്ന് ഒ​ളി​ച്ചി​രി​ക്കാ​ന്‍ സൈ​നി​ക​ര്‍ ഇ​വി​ടം ഉ​പ​യോ​ഗി​ച്ചി​രു​ന്നു. പോ​ളോ ഫോ​റ​സ്റ്റി​നോ​ട് ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന വി​ജ​യ​ന​ഗ​ര്‍ എ​ന്ന ചെ​റി​യ പ്ര​ദേ​ശ​മാ​യി​രു​ന്നു പ​ണ്ട് വ​ന​ത്തി​ന്‍റെ ഭ​ര​ണ​കേ​ന്ദ്രം.

ഇ​ന്ന് സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ള്‍​ക്കും ച​രി​ത്ര​പ്രേ​മി​ക​ള്‍​ക്കും ഒ​രു​പോ​ലെ പ്രി​യ​പ്പെ​ട്ട ഇ​ട​മാ​ണി​വി​ടം. ട്ര​ക്കിം​ഗി​നും ഫോ​ട്ടോ​ഗ്ര​ഫി​ക്കും അ​നു​യോ​ജ്യ​മാ​യ ഈ ​പ്ര​ദേ​ശം പ്ര​കൃ​തി​യും ച​രി​ത്ര​വും ഇ​ഴ​പി​രി​ഞ്ഞു​കി​ട​ക്കു​ന്ന ഭൂ​മി​ക​യാ​ണ്. ഗു​ജ​റാ​ത്ത് സ​ര്‍​ക്കാ​ര്‍ എ​ല്ലാ വ​ര്‍​ഷ​വും ഇ​വി​ടെ "പോ​ളോ ഉ​ത്സ​വം’ ന​ട​ത്താ​റു​ണ്ട്. വ​ന​സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളെ​ക്കു​റി​ച്ചും ആ​ളു​ക​ളി​ല്‍ അ​വ​ബോ​ധം വ​ള​ര്‍​ത്താ​നാ​ണ് ഇ​തു സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും ച​രി​ത്ര​സ്നേ​ഹി​ക​ള്‍ ഒ​രി​ക്ക​ലെ​ങ്കി​ലും സ​ന്ദ​ര്‍​ശി​ക്കേ​ണ്ട ഒ​രി​ടം ത​ന്നെ​യാ​ണ് പോ​ളോ ഫോ​റ​സ്റ്റ്.

SUNDAY DEEPIKA

ആ​ക​ട്ടെ, ഇ​നി പോ​കൂ...

2001 ജൂ​ണ്‍ 11. കാ​ഠ്മ​ണ്ഡു​വി​ലെ ബാ​ഗ്‌​മ​തി ന​ദീ​തീ​ര​ത്തെ പ​ശു​പ​തി​നാ​ഥ ക്ഷേ​ത്രം.

സ​മീ​പ​ത്താ​യി വി​പു​ല​മാ​യ പൂ​ജാ​ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ന്നു. ആ​ൾ​ക്കൂ​ട്ട​ത്തി​നു ന​ടു​വി​ൽ ബീ​രേ​ന്ദ്ര രാ​ജാ​വി​നെ​പ്പോ​ലെ വേ​ഷ​ഭൂ​ഷാ​ദി​ക​ളും ആ​ഭ​ര​ണ​ങ്ങ​ളും അ​ണി​ഞ്ഞ് ഒ​രാ​ൾ നി​ൽ​ക്കു​ന്നു​ണ്ട്. പ​ക്ഷേ രാ​ജാ​വ് മ​രി​ച്ചി​ട്ട് അ​ന്നേ​ക്കു പ​തി​നൊ​ന്നു ദി​വ​സ​ങ്ങ​ളാ​യി. സ്വാ​ഭാ​വി​ക​മാ​യും സം​ശ​യി​ക്കാം, ആ​രാ​ണ​യാ​ൾ‍?!..
അ​ല്ല, അ​യാ​ൾ രാ​ജാ​വ​ല്ല.

ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് ന​ട​ന്നു​കൊ​ണ്ടി​രു​ന്ന​ത് "ക​ട്ടോ' എ​ന്നു വി​ളി​ക്കു​ന്ന പൂ​ജാ​ക​ർ​മ​ങ്ങ​ളാ​ണ്. നേ​പ്പാ​ളു​കാ​ർ​ക്ക് മ​രി​ച്ചു​പോ​യ രാ​ജാ​വി​ന്‍റെ ആ​ത്മാ​വി​നെ ശു​ദ്ധീ​ക​രി​ച്ച് പ​ര​ലോ​ക​ത്തേ​ക്ക് അ​യ​യ്ക്കു​ന്ന പൂ​ജ. രാ​ജാ​വി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ബ്രാ​ഹ്മ​ണ പു​രോ​ഹി​ത​നാ​ണ് ആ​ട​യാ​ഭ​ര​ണ​ങ്ങ​ൾ അ​ണി​ഞ്ഞു നി​ൽ​ക്കു​ന്ന​ത്.

പൂ​ർ​ണ സ​സ്യ​ഭു​ക്കാ​യ അ​യാ​ളെ മ​ജ്ജ​യ​ട​ക്ക​മു​ള്ള മാം​സാ​ഹാ​രം ക​ഴി​പ്പി​ക്കും. രാ​ജാ​വി​ന്‍റെ വി​വി​ധ വ​സ്തു​ക്ക​ൾ അ​യാ​ൾ​ക്കു സ​മ്മാ​നി​ക്കും. മാം​സം ക​ഴി​ക്കു​ന്ന​തോ​ടെ, മ​രി​ച്ചു​പോ​യ രാ​ജാ​വി​ന്‍റെ ദു​ഷ്ക​ർ​മ​ങ്ങ​ളെ​ല്ലാം അ​യാ​ൾ ആ​ഗി​ര​ണം​ചെ​യ്യു​മെ​ന്നാ​ണ് വി​ശ്വാ​സം. അ​തോ​ടെ ക​ള​ങ്ക​പ്പെ​ട്ട ബ്രാ​ഹ്മ​ണ​നെ ആ​ന​പ്പു​റ​ത്തു​ക​യ​റ്റി കാ​ഠ്മ​ണ്ഡു​വി​ലെ തെ​രു​വു​ക​ളി​ലൂ​ടെ കൊ​ണ്ടു​പോ​യി രാ​ജ്യം​വി​ടാ​ൻ ആ​ജ്ഞാ​പി​ക്കും.
വി​ദൂ​ര​വും അ​ജ്ഞാ​ത​വു​മാ​യ ഒ​രി​ട​ത്താ​വും പി​ന്നെ അ​യാ​ളു​ടെ വാ​സം. ധ​രി​ച്ചി​രി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും വേ​ഷ​ഭൂ​ഷാ​ദി​ക​ളും അ​യാ​ൾ​ക്കെ​ടു​ക്കാം. വ​ലി​യ അ​ള​വി​ൽ പ​ണ​വും ന​ൽ​കും. ഒ​രേ​യൊ​രു പ്ര​ശ്നം- അ​യാ​ൾ സ്വ​ന്തം ജാ​തി​യി​ൽ​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ടും. എ​ന്നാ​ൽ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​ക​ട്ടെ, ഈ ​രീ​തി​യി​ൽ പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന ആ​ത്മാ​വ് ഒ​രു​പ​ദ്ര​വ​വും പി​ന്നീ​ടു ചെ​യ്യി​ല്ല എ​ന്ന ഉ​റ​പ്പാ​ണ് ല​ഭി​ക്കു​ന്ന​ത്.

രാ​ജാ​വി​ന്‍റെ മ​ര​ണം, മ​ക​ന്‍റെ​യും

നേ​പ്പാ​ൾ രാ​ജാ​വ് ബീ​രേ​ന്ദ്ര ബീ​ർ ബി​ക്രം ഷാ 2001 ​ജൂ​ൺ ഒ​ന്നി​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​രി​ച്ച​തു രാ​ജാ​വു മാ​ത്ര​മ​ല്ല, അ​തൊ​രു കൂ​ട്ട​ക്കൊ​ല​യാ​യി​രു​ന്നു. പ​ത്നി​യും ഇ​ള​യ മ​ക​നും മ​ക​ളും അ​ട​ക്കം ഒ​ന്പ​തു​പേ​രാ​ണ് അ​ന്ന് കൊ​ട്ടാ​ര​ത്തി​ൽ ഒ​രു രാ​ജ​കീ​യ അ​ത്താ​ഴ​വി​രു​ന്നി​നി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​ത്- ഇ​ള​യ സ​ഹോ​ദ​ര​ൻ ജ്ഞാ​നേ​ന്ദ്ര ഷാ​യും കു​ടും​ബ​വും ഒ​ഴി​കെ എ​ല്ലാ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളും. കൂ​ട്ട​ക്കൊ​ല​യു​ടെ പ​ശ്ചാ​ത്ത​ലം അ​ത്യ​ന്തം സം​ശ​യാ​സ്പ​ദ​മാ​യി​രു​ന്നു.

മ​ക​ൻ ദീ​പേ​ന്ദ്ര​യാ​ണ് കൊ​ല​പാ​ത​കി​യെ​ന്ന് ഔ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി. പ​ക്ഷേ അ​ദ്ദേ​ഹ​വും വെ​ടി​യേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. കൂ​ട്ട​ക്കൊ​ല​യ്ക്കു​ശേ​ഷം സ്വ​യം വെ​ടി​വ​ച്ചു മ​രി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് വി​ശ്വ​സി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. മൂ​ന്നു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം മ​രി​ക്കു​ക​യും ചെ​യ്തു. ബീ​രേ​ന്ദ്ര രാ​ജാ​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ദീ​പേ​ന്ദ്ര​യെ ഭ​ര​ണാ​ധി​കാ​രി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ദീ​പേ​ന്ദ്ര​യും മ​രി​ച്ച​തോ​ടെ ബീ​രേ​ന്ദ്ര​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​ൻ ജ്ഞാ​നേ​ന്ദ്ര അ​ധി​കാ​ര​മേ​റ്റു.

വ​ല​തു​കൈ​യ​നാ​യ ദീ​പേ​ന്ദ്ര എ​ങ്ങ​നെ തോ​ക്കു​പ​യോ​ഗി​ച്ച് ത​ല​യു​ടെ ഇ​ട​തു​ഭാ​ഗ​ത്തു വെ​ടി​യു​തി​ർ​ത്തു, എ​ന്തു​കൊ​ണ്ട് ജ്ഞാ​നേ​ന്ദ്ര അ​ന്ന​ത്തെ അ​ത്താ​ഴ​വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തി​ല്ല, കൂ​ട്ട​ക്കൊ​ല ന​ട​ന്ന ത്രി​ഭു​വ​ൻ സ​ദ​ൻ ഇ​ടി​ച്ചു​നി​ര​ത്താ​ൻ ദി​വ​സ​ങ്ങ​ൾ​ക്ക​കം എ​ന്തി​ന് ജ്ഞാ​നേ​ന്ദ്ര ഉ​ത്ത​ര​വി​ട്ടു തു​ട​ങ്ങി​യ ചോ​ദ്യ​ശ​ര​ങ്ങ​ൾ വൈ​കാ​തെ ഉ​യ​ർ​ന്നി​രു​ന്നു.

എ​ന്തി​നാ​യി​രു​ന്നു ഈ ​അ​രും​കൊ​ല?

കിം​വ​ദ​ന്തി​ക​ൾ പ​ല​തു​ണ്ടാ​യെ​ങ്കി​ലും കൂ​ട്ട​ക്കൊ​ല​യു​ടെ യ​ഥാ​ർ​ഥ ല​ക്ഷ്യം വ്യ​ക്ത​മ​ല്ല. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലു​ക​ൾ, ദീ​പേ​ന്ദ്ര​യു​ടെ പ്ര​ണ​യ​ബ​ന്ധ​ത്തോ​ടു​ള്ള കു​ടും​ബ​ത്തി​ന്‍റെ എ​തി​ർ​പ്പ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ, ജ്ഞാ​നേ​ന്ദ്ര​യു​ടെ താ​ത്പ​ര്യ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ പ്ര​ച​രി​ച്ചു. ഒ​ന്നി​നും തെ​ളി​വു​ക​ളി​ല്ലാ​യി​രു​ന്നു.

2008ൽ ​നേ​പ്പാ​ളി​ലെ രാ​ജ​ഭ​ര​ണം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​ച്ചു. പ​ല​പ്പോ​ഴാ​യി രാ​ജ്യം പ​ല അ​സ്ഥി​ര​ത​ക​ളും പ്ര​ക്ഷോ​ഭ​ങ്ങ​ളും ക​ണ്ടു. 1963ൽ ​മ​ഹേ​ന്ദ്ര രാ​ജാ​വ് നി​ർ​മി​ച്ച നാ​രാ​യ​ണ്‍​ഹി​തി കൊ​ട്ടാ​രം ഇ​ന്നു മ്യൂ​സി​യ​മാ​ണ്. ഷാ ​രാ​ജ​വം​ശ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യി​രു​ന്നു ഇ​ത്. രാ​ഷ്ട്ര​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്കു സാ​ക്ഷ്യം വ​ഹി​ച്ച സ്ഥ​ല​മാ​ണി​ത്.

"ഞ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ രാ​ജാ​വി​നെ സ്നേ​ഹി​ക്കു​ന്നു, രാ​ജാ​വി​നെ തി​രി​കേ കൊ​ണ്ടു​വ​രി​ക'- ഇ​ന്ന് ഈ ​മു​ദ്രാ​വാ​ക്യം കേ​ൾ​ക്കു​ന്പോ​ൾ കൗ​തു​കം തോ​ന്നാം. അ​ടു​ത്ത​യി​ടെ രാ​ജ​കു​ടും​ബ​ത്തി​ന്‍റെ അ​നു​യാ​യി​ക​ൾ രാ​ജ​വം​ശം സ്ഥാ​പി​ച്ച പൃ​ഥ്വി നാ​രാ​യ​ണ്‍ ഷാ​യു​ടെ പ്ര​തി​മ​യു​ടെ ചു​റ്റും​നി​ന്നാ​ണ് ഈ ​മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത്. രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​ൻ രാ​ജ​ഭ​ര​ണം തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​വ​ശ്യം.
കാ​ൽ​നൂ​റ്റാ​ണ്ടു​മു​ന്പ് ബീ​രേ​ന്ദ്ര ഷാ​യു​ടെ​യും, മ​ക​ൻ മൂ​ന്നു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം മ​ക​ൻ ദീ​പേ​ന്ദ്ര​യു​ടെ​യും ആ​ത്മാ​ക്ക​ളെ ക​ട്ടോ പൂ​ജ ന​ട​ത്തി പ​റ​ഞ്ഞ​യ​ച്ച രാ​ജ്യം ഇ​പ്പോ​ഴും രാ​ജാ​ക്ക​ൻ​മാ​രെ ഇ​ഷ്ട​പ്പെ​ടു​ന്നു​വെ​ന്നു ചു​രു​ക്കം.

SUNDAY DEEPIKA

നി​ത്യ​ത​യി​ൽ പ്ര​തി​ധ്വ​നി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ

ചി​ന്താ​വി​ഷ​യം


ന​മ്മെ വെ​റു​തെ ര​സി​പ്പി​ക്കാ​നാ​യി എ​ഴു​തു​ന്ന സാ​ഹി​ത്യ​കാ​ര​ന്മാ​രു​ണ്ട്. എ​ന്നാ​ൽ മ​റ്റു​ചി​ല​രാ​ക​ട്ടെ മ​നു​ഷ്യ​ഹൃ​ദ​യ​ത്തെ സ്പ​ർ​ശി​ക്കു​ക​യും ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ആ​ഴ​മാ​യി ചി​ന്തി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. അ​ത്ത​ര​ത്തി​ലു​ള്ള പ്ര​സി​ദ്ധ​നാ​യ ഒ​രു എ​ഴു​ത്തു​കാ​ര​നാ​ണ് മി​ച്ച് ആ​ൽ​ബോം. ജീ​വി​ത​ത്തി​ന്‍റെ അ​ർ​ഥം, സ്നേ​ഹം, വേ​ദ​ന, ക്ഷ​മ, മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള വി​ഷ​യ​ങ്ങ​ളെ അ​ത്യ​ന്തം ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന സാ​ഹി​ത്യ​കാ​ര​ൻ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം പ​ര​ക്കേ ആ​ദ​രി​ക്ക​പ്പെ​ടു​ന്നു.

1958ൽ ​അ​മേ​രി​ക്ക​യി​ൽ ജ​നി​ച്ച ആ​ൽ​ബോം നോ​വ​ലി​സ്റ്റ്, സ്പോ​ർ​ട്സ് ജേ​ർ​ണ​ലി​സ്റ്റ്, റേ​ഡി​യോ അ​വ​താ​ര​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​സ്ത​ക​ങ്ങ​ളു​ടെ നാ​ലു കോ​ടി കോ​പ്പി​ക​ളാ​ണ് ഇ​തി​ന​കം വി​റ്റ​ഴി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ആ​ൽ​ബോം ര​ചി​ച്ചി​ട്ടു​ള്ള വി​വി​ധ നോ​വ​ലു​ക​ളി​ൽ ഏ​റെ പ്ര​സി​ദ്ധ​മാ​യ ഒ​രെ​ണ്ണ​മാ​ണ് "ഫൈ​വ് പീ​പ്പി​ൾ യു ​മീ​റ്റ് ഇ​ൻ ഹെ​വ​ൻ'.

എ​ഡ്ഡി എ​ന്ന പ്രാ​യം​ചെ​ന്ന മ​നു​ഷ്യ​നെ​യാ​ണ് ഈ ​നോ​വ​ലി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 83 വ​യ​സു​ള്ള അ​ദ്ദേ​ഹം ഒ​രു അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​ൽ മെ​ക്കാ​നി​ക്കാ​യി ജോ​ലി​ചെ​യ്യു​ന്നു. കു​ട്ടി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന റൈ​ഡു​ക​ൾ സു​ര​ക്ഷി​ത​മാ​ണോ എ​ന്നു നോ​ക്കു​ക​യും ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജോ​ലി. പു​റ​ത്തു​നി​ന്നു നോ​ക്കു​ന്പോ​ൾ വ​ള​രെ സാ​ധാ​ര​ണ​വും പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത​തു​മാ​യ ഒ​രു ജീ​വി​ത​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്.

ത​ന്‍റെ ജീ​വി​തം ഒ​രു പ​രാ​ജ​യ​മാ​ണെ​ന്ന ചി​ന്ത എ​ഡ്ഡി​യെ നി​ര​ന്ത​രം അ​ല​ട്ടി​ക്കൊ​ണ്ടി​രു​ന്നു. ര​ണ്ടാം ലേ​ക​മ​ഹാ​യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു ത​ട​വു​കാ​ര​നാ​യി. എ​ങ്കി​ലും ദൈ​വാ​നു​ഗ്ര​ഹം​മൂ​ലം ര​ക്ഷ​പ്പെ​ട്ടു. വി​വാ​ഹി​ത​നാ​യെ​ങ്കി​ലും കു​ട്ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. ഒ​രു കാ​റ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഭാ​ര്യ പി​ന്നീ​ട് ബ്രെ​യി​ൻ ട്യൂ​മ​ർ​മൂ​ലം മ​രി​ച്ചു. അ​ങ്ങ​നെ ദു​ര​ന്ത​ങ്ങ​ൾ നി​റ​ഞ്ഞ ജീ​വി​ത​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ഒ​ടു​വി​ൽ ലോ​കം ശ്ര​ദ്ധി​ക്കാ​ത്ത ഒ​രു ജോ​ലി​യി​ൽ ത​ന്‍റെ ജീ​വി​തം അ​വ​സാ​നി​ക്കു​ക​യാ​ണ​ല്ലോ എ​ന്ന് അ​ദ്ദേ​ഹം വി​ല​പി​ച്ചു.

ഒ​രു​ദി​വ​സം ഒ​രു കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ഡ്ഡി മ​രി​ക്കു​ന്നു. തു​ട​ർ​ന്നു​ള്ള ക​ഥ അ​ദ്ഭു​ത​ക​ര​മാ​യ ഒ​രു ആ​ത്മീ​യ​യാ​ത്ര​യാ​യി മാ​റു​ന്നു. സ്വ​ർ​ഗ​ത്തി​ൽ എ​ത്തി​യ എ​ഡ്ഡി അ​വി​ടെ അ​ഞ്ചു​പേ​രെ ക​ണ്ടു​മു​ട്ടു​ന്നു. ത​ന്‍റെ ജീ​വി​ത​വു​മാ​യി ഏ​തെ​ങ്കി​ലും രീ​തി​യി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രാ​യി​രു​ന്നു അ​വ​ർ. അ​വ​രി​ൽ ചി​ല​രെ അ​ദ്ദേ​ഹം മ​റ​ന്നു​പോ​യി എ​ന്ന​തു വേ​റേ കാ​ര്യം. എ​ന്നാ​ൽ, അ​വ​രു​മാ​യു​ള്ള ക​ണ്ടു​മു​ട്ട​ൽ​വ​ഴി എ​ഡ്ഡി​ക്ക് ഒ​രു സ​ത്യം വെ​ളി​പ്പെ​ടു​ന്നു- മ​നു​ഷ്യ​ജീ​വി​ത​ത്തി​ൽ യാ​തൊ​ന്നും വ്യ​ർ​ഥ​മ​ല്ലെ​ന്നും ഓ​രോ ജീ​വി​ത​വും മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തെ സ്പ​ർ​ശി​ക്കു​ന്നു എ​ന്നും.

ഈ ​ലോ​ക​ത്തി​ൽ യാ​ദൃ​ച്ഛി​ക​മാ​യി ഒ​ന്നു​മി​ല്ല എ​ന്ന​തും എ​ല്ലാ​വ​രും പ​ര​സ്പ​രം ബ​ന്ധി​ക്ക​പ്പെ​ട്ട​വ​രാ​ണെ​ന്ന​തു​മാ​ണ് ഈ ​നോ​വ​ലി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ സ​ന്ദേ​ശ​ങ്ങ​ളി​ൽ ഒ​ന്ന്. എ​ത്ര​യോ സ​ത്യ​മാ​യ സ​ന്ദേ​ശ​മാ​ണി​ത്. പ്ര​ശ​സ്തി​യി​ല്ലാ​ത്ത​തി​നാ​ലോ സ​ന്പ​ത്തി​ല്ലാ​ത്ത​തി​നാ​ലോ വ​ലി​യ സ്ഥാ​ന​മി​ല്ലാ​ത്ത​തി​നാ​ലോ സ്വ​ന്തം ജീ​വി​തം വി​ല​കു​റ​ഞ്ഞ​താ​ണെ​ന്നു പ​ല​രും ക​രു​തു​ന്നു. എ​ന്നാ​ൽ ദൈ​വ​ത്തി​ന്‍റെ അ​ള​വു​കോ​ൽ ഏ​റെ വ്യ​ത്യ​സ്ത​മാ​ണ​ല്ലോ.

""നി​ങ്ങ​ൾ ഈ ​ചെ​റി​യ സ​ഹോ​ദ​ര​ന്മാ​രി​ൽ ഒ​രു​ത്ത​നു ചെ​യ്ത​തെ​ല്ലാം എ​നി​ക്കു​ത​ന്നെ​യാ​ണ് ചെ​യ്ത​ത്'' (മ​ത്താ 25:40) എ​ന്ന് യേ​ശു പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​താ​യ​ത്, മ​നു​ഷ്യ​ന്‍റെ ചെ​റി​യ സ്നേ​ഹ​പ്ര​വൃ​ത്തി​ക​ൾ​ക്കു​പോ​ലും ദൈ​വ​ത്തി​ന്‍റെ മു​ന്നി​ൽ നി​ത്യ​മാ​യ മൂ​ല്യ​മു​ണ്ട് എ​ന്നു സാ​രം. ഈ ​സ​ത്യ​മാ​ണ് ആ​ൽ​ബോം ത​ന്‍റെ നോ​വ​ലി​ലൂ​ടെ അ​തി​മ​നോ​ഹ​ര​മാ​യി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​ൽ എ​ഡ്ഡി വ​ർ​ഷ​ങ്ങ​ളോ​ളം​ചെ​യ്ത ചെ​റി​യ ജോ​ലി​ക​ൾ അ​നേ​കം കു​ട്ടി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ചു എ​ന്ന തി​രി​ച്ച​റി​വാ​ണ് സ്വ​ർ​ഗ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ച​ത്. ആ​ളു​ക​ൾ പ്ര​ശം​സി​ച്ചി​ല്ലെ​ങ്കി​ലും ത​ന്‍റെ വി​ശ്വ​സ്ത​ത അ​നേ​ക​രെ അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്നു ര​ക്ഷി​ച്ചി​രു​ന്നു. താ​ൻ പ​രാ​ജ​യ​മാ​ണെ​ന്നു ക​രു​തി​യ മ​നു​ഷ്യ​ൻ ദൈ​വ​ത്തി​ന്‍റെ ക​ണ്ണു​ക​ളി​ൽ വി​ല​പ്പെ​ട്ട​വ​നാ​യി​രു​ന്നു.

ഇ​ന്നും എ​ത്ര​യോ ആ​ളു​ക​ളാ​ണ് എ​ഡ്ഡി​യെ​പ്പോ​ലെ ജീ​വി​ക്കു​ന്ന​ത്. മ​ക്ക​ൾ​ക്കു​വേ​ണ്ടി ജീ​വി​തം ഹോ​മി​ക്കു​ന്ന മാ​താ​പി​താ​ക്ക​ൾ. ആ​രും ശ്ര​ദ്ധി​ക്കാ​തെ വി​ശ്വ​സ്ത​ത​യോ​ടെ ചെ​റി​യ ജോ​ലി​ക​ൾ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ. വി​വി​ധ സേ​വ​ന​മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ.

ഇ​വ​രി​ൽ പ​ല​ർ​ക്കും ജീ​വി​തം വി​ല​യി​ല്ലാ​ത്ത​താ​യി തോ​ന്നാ​റു​ണ്ട്. എ​ന്നാ​ൽ സ്നേ​ഹ​ത്തോ​ടെ ചെ​യ്യു​ന്ന സാ​ധാ​ര​ണ കാ​ര്യ​ങ്ങ​ളി​ലാ​ണ് ജീ​വി​ത​ത്തി​ന്‍റെ മ​ഹ​ത്വം അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത് എ​ന്ന​താ​ണു യാ​ഥാ​ർ​ഥ്യം.
റ​ഷ്യ​ൻ സാ​ഹി​ത്യ​കാ​ര​നാ​യി​രു​ന്ന ടോ​ൾ​സ്റ്റോ​യി ഒ​രി​ക്ക​ൽ എ​ഴു​തി: ""മ​നു​ഷ്യ​ന്‍റെ യ​ഥാ​ർ​ഥ മ​ഹ​ത്വം അ​വ​ൻ എ​ത്ര ഉ​യ​ര​ത്തി​ൽ എ​ത്തി എ​ന്ന​തി​ല​ല്ല, എ​ത്ര​മാ​ത്രം സ്നേ​ഹി​ച്ചു എ​ന്ന​തി​ലാ​ണ് അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.'' ന​മ്മു​ടെ ജീ​വി​തം ദൈ​വ​ത്തി​ന്‍റെ സ്നേ​ഹ​ത്തി​ന്‍റെ ഉ​പ​ക​ര​ണ​മാ​കു​ന്പോ​ഴാ​ണ് അ​ത് അ​ർ​ഥ​പൂ​ർ​ണ​മാ​കു​ന്ന​ത്.

നോ​വ​ലി​ന്‍റെ അ​വ​സാ​നം എ​ഡ്ഡി ഒ​രു മ​ഹ​ത്താ​യ സ​ത്യം തി​രി​ച്ച​റി​യു​ന്നു. ത​ന്‍റെ ജീ​വി​തം ഒ​രി​ക്ക​ലും വ്യ​ർ​ഥ​മാ​യി​രു​ന്നി​ല്ല എ​ന്ന സ​ത്യം. ത​ന്‍റെ ത്യാ​ഗ​ങ്ങ​ൾ​ക്കും വേ​ദ​ന​ക​ൾ​ക്കും ചെ​റി​യ സ്നേ​ഹ​പ്ര​വൃ​ത്തി​ക​ൾ​ക്കു​മെ​ല്ലാം ദൈ​വ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ൽ വ​ലി​യ അ​ർ​ഥ​മു​ണ്ടാ​യി​രു​ന്നു എ​ന്ന യാ​ഥാ​ർ​ഥ്യം. നാ​മെ​ല്ലാ​വ​രും എ​പ്പോ​ഴും ഓ​ർ​മി​ക്കേ​ണ്ട സ​ന്ദേ​ശ​മാ​ണി​ത്. ധാ​രാ​ള​മാ​ളു​ക​ൾ ഏ​കാ​ന്ത​ത​യി​ലും നി​രാ​ശ​യി​ലും ത​ങ്ങ​ൾ വി​ല​കു​റ​ഞ്ഞ മ​നു​ഷ്യ​രാ​ണെ​ന്ന തെ​റ്റാ​യ ചി​ന്ത​യി​ലും മു​ന്നോ​ട്ടു​പോ​കു​ന്നു.

എ​ന്നാ​ൽ ദൈ​വ​വ​ച​നം പ​ഠി​പ്പി​ക്കു​ന്ന​ത് അ​ങ്ങ​നെ​യ​ല്ല. ഏ​ശ​യ്യാ പ്ര​വാ​ച​ക​നി​ലൂ​ടെ ദൈ​വം പ​റ​യു​ന്നു: ""നീ ​എ​നി​ക്കു വി​ല​പ്പെ​ട്ട​വ​നും ബ​ഹു​മാ​ന്യ​നും പ്രി​യ​ങ്ക​ര​നു​മാ​ണ്'' (ഏ​ശ 43:4). ഏ​ശ​യ്യാ പ്ര​വാ​ച​ക​ൻ​വ​ഴി​ത​ന്നെ ദൈ​വം ചോ​ദി​ക്കു​ന്നു: ""മു​ല​കു​ടി​ക്കു​ന്ന കു​ഞ്ഞി​നെ അ​മ്മ​യ്ക്ക് മ​റ​ക്കാ​നാ​വു​മോ? പു​ത്ര​നോ​ടു പെ​റ്റ​മ്മ ക​രു​ണ​കാ​ണി​ക്കാ​തി​രി​ക്കു​മോ? അ​വ​ൾ മ​റ​ന്നാ​ലും ഞാ​ൻ നി​ന്നെ മ​റ​ക്കു​ക​യി​ല്ല'' (49:15-16).
നാം ​വി​ല​കു​റ​ഞ്ഞ​വ​രാ​ണെ​ങ്കി​ൽ നീ ​എ​നി​ക്കു വി​ല​പ്പെ​ട്ട​വ​നാ​ണെ​ന്നു ദൈ​വം അ​രു​ൾ​ച്ചെ​യ്യു​മോ? നാം ​അ​വി​ട​ത്തേ​ക്കും പ്രി​യ​ങ്ക​ര​രാ​യി​രി​ക്കു​ന്ന​തു​കൊ​ണ്ട​ല്ലേ അ​വി​ട​ന്ന് ന​മ്മെ ഒ​രി​ക്ക​ലും മ​റ​ക്കാ​തി​രി​ക്കു​ന്ന​ത്? അ​തെ, നാം ​സ്നേ​ഹ​ത്തോ​ടെ ചെ​യ്യു​ന്ന എ​ല്ലാ ന​ല്ല കാ​ര്യ​ങ്ങ​ളും അ​വി​ട​ന്ന് സ​ന്തോ​ഷ​പൂ​ർ​വം ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം നാം ​ഓ​ർ​മി​ക്കേ​ണ്ട മ​റ്റൊ​രു കാ​ര്യ​മു​ണ്ട്.

അ​വി​ട​ത്തെ സാ​ദൃ​ശ്യ​ത്തി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ട്ട ന​മ്മെ മ​റ്റാ​ർ​ക്കും നി​റ​വേ​റ്റാ​നാ​വാ​ത്ത ഒ​രു സ്നേ​ഹ​ദൗ​ത്യം ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ട് എ​ന്ന കാ​ര്യം. ഇ​ക്കാ​ര്യം ഓ​ർ​മി​ച്ച് നാം ​സ്നേ​ഹ​ത്തോ​ടെ ചെ​യ്യു​ന്ന ചെ​റി​യ പ്ര​വൃ​ത്തി​ക​ൾ​പോ​ലും നി​ത്യ​ത​യി​ൽ പ്ര​തി​ധ്വ​നി​ക്കു​മെ​ന്ന​ത് എ​പ്പോ​ഴും ന​മ്മു​ടെ ഓ​ർ​മ​യി​ൽ ഉ​ണ്ടാ​യി​രി​ക്ക​ട്ടെ.

SUNDAY DEEPIKA

അ​പ്പ​ന്‍റെ പൊ​ന്നു​മ​ക്ക​ൾ, അ​മ്മ​യു​ടെ​യും

സി​നി​മാ​ക്ക​മ്പം മൂ​ത്ത് ജോ​ലി രാ​ജി​വ​ച്ച് ചെ​ന്നൈ​യി​ൽ​നി​ന്ന് വീ​ട്ടി​ലെ​ത്തി​യ മ​ക​നോ​ട് അ​പ്പ​ൻ പ​റ​ഞ്ഞു: "അ​ഭി​ന​യ​ത്തോ​ടു​ള്ള നി​ന്‍റെ അ​ഭി​വാ​ഞ്ഛ എ​നി​ക്ക് മ​ന​സി​ലാ​വു​ന്നു​ണ്ട്. ഒ​രു​വ​ർ​ഷം സ​മ​യം ഞാ​ൻ നി​ന​ക്കു ത​രും. അ​തി​നു​ള്ളി​ൽ നീ​യ​തു തെ​ളി​യി​ക്ക​ണം. അ​ല്ലേ​ൽ തി​രി​ച്ച് ജോ​ലി​യി​ൽ ജോ​യി​ൻ ചെ​യ്യ​ണം.' അ​വ​ന​ത് അ​ക്ഷ​രം​പ്ര​തി അ​നു​സ​രി​ച്ചു. എ​ബി​സി​ഡി എ​ന്ന സി​നി​മ​യി​ൽ മി​ക​വു​തെ​ളി​യി​ച്ചു.

തു​ട​ർ​ന്ന് ഇ​റ​ങ്ങി​യ എ​ന്ന് നി​ന്‍റെ മൊ​യ്തീ​നി​ലൂ​ടെ കേ​ര​ള​ക്ക​ര അ​വ​നെ ഏ​റ്റെ​ടു​ത്തു- മ​ല​യാ​ളി​യു​ടെ സ്വ​ന്തം ടൊ​വി​നോ തോ​മ​സാ​യി. കാ​ലം ക​ട​ന്നു​പോ​യി. പി​ന്നെ "അ​ന്വേ​ഷി​പ്പി​ൻ ക​ണ്ടെ​ത്തും' എ​ന്ന സി​നി​മ​യി​ൽ അ​വ​ർ അ​പ്പ​നും മ​ക​നു​മാ​യി അ​ഭി​ന​യി​ച്ചു! ഇ​പ്പോ​ഴി​താ "അ​തി​ര​ടി 'യി​ൽ ടൊ​വി​നോ​യു​ടെ ബാ​ല്യ​കാ​ലം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​താ​ക​ട്ടെ മ​ക​ൻ ത​ഹാ​നും.

ക​ല്ലേ​റ്റും​ക​ര​യി​ൽ​നി​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലേ​ക്ക്

ക​ലേ​റ്റും​ക​ര ഇ​ള​ങ്കു​ന്ന​പ്പു​ഴ ഇ​ല്ലി​ക്ക​ൽ തോ​മ​സി​ന്‍റെ​യും മ​റി​യ​ത്തി​ന്‍റെ​യും ആ​റാ​മ​ത്തെ മ​ക​നാ​യ തോ​മ​സ് അ​ഭി​ഭാ​ഷ​ക​വൃ​ത്തി ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലേ​ക്ക് കൂ​ടു​മാ​റി​യ​ത് . 1983ല്‍ ​ചി​റ്റി​ല​പ്പ​ള്ളി തൊ​മ്മാ​ന സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ൾ ഷീ​ല​യെ വി​വാ​ഹം ചെ​യ്ത​തോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ടി​യി​ൽ സ്ഥ​ലം വാ​ങ്ങി വീ​ട് വ​ച്ചു. വ​ർ​ഷം 43 പി​ന്നി​ട്ടി​ട്ടും തോ​മ​സ് വ​ക്കീ​ലും പ്രി​യ​ത​മ​യും മ​ക്ക​ളാ​യ ടിം​ഗ്സ്റ്റ​ണും ടൊ​വി​നോ​യും കു​ടും​ബ​സ​മേ​തം ഈ ​വീ​ട്ടി​ൽ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും താ​മ​സം.

മൂ​ത്ത​മ​ക​ൾ ധ​ന്യ​യെ മൂ​ക്ക​ന്നൂ​ർ മൂ​ല​ൻ സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ൻ അ​ഡ്വ. ലി​യോ വി​വാ​ഹം ചെ​യ്തു. പ​ണ​വും സെ​ലി​ബ്രി​റ്റി സ്റ്റാ​റ്റ​സും എ​ല്ലാം കൈ​വ​ന്നി​ട്ടും ഇ​പ്പോ​ഴും ഈ ​കു​ടും​ബം ഒ​രു​മി​ച്ചു ത​ന്നെ. ഒ​രി​ക്ക​ൽ ഒ​ര​ഭി മു​ഖ​ത്തി​ൽ ടൊ​വി​നോ പ​റ​ഞ്ഞ​ത് "ഇ​പ്പോ​ഴും ഞ​ങ്ങ​ളു​ടെ ഗൃ​ഹ​നാ​ഥ​ൻ അ​പ്പ​ൻ ത​ന്നെ​യാ​ണ്. അ​പ്പ​ന്‍റെ മ​ക്ക​ളാ​യി​ത്ത​ന്നെ നി​ൽ​ക്കാ​നാ​ണ് എ​നി​ക്കും ചേ​ട്ട​നും ഇ​ഷ്ടം' എ​ന്നാ​യി​രു​ന്നു.

നി​ഷ്ഠ​യും സ്വാ​ത​ന്ത്ര്യ​വും

അ​ല്പം കാ​ർ​ക്ക​ശ്യ​ത്തോ​ടെ​യും നി​ഷ്ഠ​യോ​ടെ​യു​മാ​ണ് വ​ക്കീ​ലും ഭാ​ര്യ​യും മ​ക്ക​ളെ വ​ള​ർ​ത്തി​യി​രു​ന്ന​ത്. എ​ങ്കി​ലും ദി​വ​സ​വും രാ​ത്രി ഒ​രു മ​ണി​ക്കൂ​റെ​ങ്കി​ലും മ​ക്ക​ളോ​ടൊ​പ്പം ചെ​ല​വി​ടാ​ൻ ഇ​വ​ർ സ​മ​യം ക​ണ്ടെ​ത്തി​യി​രു​ന്നു. പ​ത്താം​ത​രം​വ​രെ ആ​ൺ​മ​ക്ക​ൾ ഇ​രി​ങ്ങാ​ല​ക്കു​ട ഡോ​ൺ​ബോ​സ്കോ​യി​ലും മ​ക​ൾ ലി​റ്റി​ൽ ഫ്ല​വ​ർ കോ​ൺ​വ​ന്‍റ് സ്കൂ​ളി​ലു​മാ​യി​രു​ന്നു പ​ഠ​നം. മ​ക​ൾ ബി​രു​ദ​വും ബി​എ​ഡും ക​ഴി​ഞ്ഞ് അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു വി​വാ​ഹം. ആ​ൺ​മ​ക്ക​ൾ ര​ണ്ടു​പേ​രും എ​ൻ​ജി​നീ​യ​ർ​മാ​രാ​യി.

സി​നി​മാ ഭ്ര​മം

ഇ​രി​ങ്ങാ​ല​ക്കു​ട ഡോ​ൺ ബോ​സ്കോ​യി​ലെ സ്കൂ​ൾ കാ​ലം മു​ത​ൽ​ത​ന്നെ ടൊ​വി​നോ​യ്ക്ക് സി​നി​മാ​മോ​ഹം ഉ​ണ്ടെ​ങ്കി​ലും സെ​ന്‍റ് മേ​രീ​സി​ലെ പ്ല​സ്ടു​ക്കാ​ല​ത്താ​ണ് സി​നി​മ​യോ​ടു​ള്ള അ​ട​ങ്ങാ​ത്ത അ​ഭി​നി​വേ​ശം അ​ങ്കു​രി​ച്ച​ത്. പ​ക്ഷേ, എ​ൻ​ജി​നീ​യ​റിം​ഗ് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് വീ​ട്ടി​ൽ വി​വ​രം​പ​റ​ഞ്ഞ​ത്. സി​നി​മ​യെ​ന്ന വ​ലി​യ ലോ​ക​ത്ത് ത​ന്‍റെ മ​ക​ൻ​വി​ജ​യി​ക്കു​മോ​യെ​ന്നാ​യി​രു​ന്നു വ​ക്കീ​ലി​ന്‍റെ ആ​ശ​ങ്ക.

അ​തു​കൊ​ണ്ടു​ത​ന്നെ ആ​ദ്യ​മെ​ല്ലാം നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി. ഒ​രി​ക്ക​ൽ വ​ക്കീ​ൽ പ​റ​ഞ്ഞു: "എ​നി​ക്ക് ക​ല​യോ​ടോ അ​ഭി​ന​യ​ത്തോ​ടോ ഇ​ഷ്ട​മി​ല്ലാ​ഞ്ഞി​ട്ട​ല്ല. അ​വ​ന്‍റെ ഇ​ഷ്ട​ത്തി​നു ഫ്രീ​യാ​യി​വി​ട്ടാ​ൽ അ​വ​നൊ​രു സ്പോ​ർ​ട്സ്മാ​ൻ സ്പി​രി​റ്റ് ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലോ. അ​വ​ൻ തോ​റ്റു​പോ​ക​രു​തെ​ന്ന ആ​ഗ്ര​ഹം കൊ​ണ്ടാ, ശ​രി​ക്കും പേ​ടി​ച്ചി​ട്ടാ. അ​പ്പോ​ഴെ​ല്ലാം അ​വ​നെ സ​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ അ​വ​ന്‍റെ ചേ​ട്ട​നോ​ട് പ​റ​യു​മാ​യി​രു​ന്നു. പ​ല​പ്പോ​ഴും പൈ​സ​യും ചേ​ട്ട​ന്‍റെ കൈ​യി​ൽ ന​ൽ​കു​മാ​യി​രു​ന്നു.'

പ​ക്ഷേ എ​ല്ലാ പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും അ​തി​ജീ​വി​ച്ച് സി​നി​മ​യി​ൽ അ​വ​ൻ ത​ന്‍റേ​താ​യ ഇ​ടം ക​ണ്ടെ​ത്തി. പ​തു​ക്കെ പ​തു​ക്കെ നാ​യ​ക പ​ദ​വി​യി​ലെ​ത്തി. 2024ൽ ​പു​റ​ത്തി​റ​ങ്ങി​യ "അ​ന്വേ​ഷി​പ്പി​ൻ ക​ണ്ടെ​ത്തും' എ​ന്ന ടൊ​വി​നോ നാ​യ​ക​നാ​യ സി​നി​മ​യു​ടെ കാ​സ്റ്റിം​ഗ് സ​മ​യ​ത്ത് ഡ​യ​റ​ക്ട​ർ ഡാ​ർ​വി​ൻ കു​ര്യാ​ക്കോ​സ് വ​ക്കീ​ലി​നോ​ട് പ​റ​ഞ്ഞു: നാ​യ​ക​ന്‍റെ അ​പ്പ​നാ​യി വേ​റെ ആ​രെ​യും നോ​ക്കു​ന്നി​ല്ല, അ​പ്പ​ച്ച​ൻ​ത​ന്നെ അ​ഭി​ന​യി​ക്ക​ണം. അ​ങ്ങ​നെ​യാ​ണ് അ​ത് സം​ഭ​വി​ച്ച​ത്.

ബെ​റ്റ​ർ ഹാ​ഫ്

സ്നേ​ഹ വാ​ത്സ​ല്യ​ങ്ങ​ളു​ടെ നി​റ​നി​ലാ​വാ​ണ് ഷീ​ല എ​ന്ന അ​മ്മ. ലോ​ക​ത്തി​ന്‍റെ ഏ​തു കോ​ണി​ലാ​യാ​ലും ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് ടൊ​വി​നോ ഓ​ടി​യെ​ത്തു​ന്ന​ത് ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കാ​ണാ​ൻ മാ​ത്ര​മ​ല്ല, അ​മ്മ​യു​ടെ കൈ​പ്പു​ണ്യം നു​ക​രാ​ൻ​കൂ​ടി​യാ​ണ്. മ​റ്റു മ​ക്ക​ളും അ​ങ്ങ​നെ​ത​ന്നെ.

തോ​മ​സ് വ​ക്കീ​ൽ പ​റ​ഞ്ഞു: " 43 വ​ർ​ഷ​മാ​യി ഞ​ങ്ങ​ടെ ക​ല്യാ​ണം ക​ഴി​ഞ്ഞി​ട്ട് . ഒ​രു ദി​വ​സം പോ​ലും പി​ണ​ങ്ങി നി​ൽ​ക്കേ​ണ്ടി​വ​ന്നി​ട്ടി​ല്ല. പി​ണ​ക്ക​ങ്ങ​ൾ മി​നി​റ്റു​ക​ൾ കൊ​ണ്ട് മാ​യും. അ​ത് എ​ന്‍റെ​യ​ല്ല അ​വ​ളു​ടെ ക​ഴി​വാ​ണ്. സ​ഹി​ഷ്ണു​ത​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ആ​ൾ​രൂ​പ​മാ​ണ് അ​വ​ൾ. അ​തു​കൊ​ണ്ടു​ത​ന്നെ മ​ക്ക​ൾ​ക്കും മ​രു​മ​ക്ക​ൾ​ക്കും പേ​ര​ക്കു​ട്ടി​ക​ൾ​ക്കും അ​വ​ൾ ജീ​വ​നാ​ണ്. സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ൾ എ​ല്ലാം അ​വ​ളോ​ടാ​ണ്. അ​വ​ൾ തി​രി​ച്ചും. ബി​രു​ദ​ധാ​രി​യാ​ണ് അ​വ​ൾ. പ​ക്ഷേ, ജോ​ലി​യെ​ക്കാ​ൾ മ​ഹ​ത്ത​ര​മാ​ണ് ഹോം ​മേ​ക്കിം​ഗ്. അ​തൊ​രു ചി​ല്ല​റ ജോ​ലി​യോ ഉ​ത്ത​ര​വാ​ദി​ത്വ​മോ അ​ല്ല എ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം. അ​മ്മ​യാ​ണ​ല്ലോ വീ​ടി​ന്‍റെ വി​ള​ക്ക്.

അ​തു​കൊ​ണ്ടു​ത​ന്നെ ഞാ​ൻ വാ​ങ്ങു​ന്ന സ്ഥ​ല​ങ്ങ​ളെ​ല്ലാം പ​കു​തി അ​വ​ളു​ടെ പേ​രി​ലാ​ണ്. ഇ​പ്പോ​ഴും ഞാ​ൻ തോ​ട്ട​ങ്ങ​ളി​ൽ പോ​യി ജാ​തി​ക്ക​യും പ​ത്രി​യും പ​റി​ക്കും. 700 ഓ​ളം നേ​ന്ത്ര​വാ​ഴ​യു​ള്ള തോ​ട്ട​മു​ണ്ട്. ഡ്രി​പ് ഇ​റി​ഗേ​ഷ​ൻ സി​സ്റ്റം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും പ​ര​മാ​വ​ധി ദി​ന​ങ്ങ​ളി​ൽ ഞാ​ൻ ര​ണ്ടു​നേ​രം പോ​യി ന​ന​യ്ക്കും. ദി​ന​ച​ര്യ ക്ര​മീ​ക​രി​ക്കു​ന്ന​തി​ൽ അ​വ​ളു​ടെ പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. അ​ല്ലെ​ങ്കി​ൽ പ്രാ​ക്ടീ​സി​നി​ട​യി​ലും എ​ന്നെ​ക്കൊ​ണ്ട് ഒ​റ്റ​യ്ക്ക് ഇ​തെ​ല്ലാം മാ​നേ​ജ് ചെ​യ്യു​ക സാ​ധ്യ​മ​ല്ല.'

ഒ​രു​മ, ഒ​റ്റ​ക്കെ​ട്ട്

കോ​വി​ഡ്കാ​ല​ത്താ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട പ​ട്ട​ണ​ത്തി​ലെ തി​ര​ക്കി​ൽ​നി​ന്നൊ​ഴി​ഞ്ഞ് ചെ​ടി​ക​ളും പ​ക്ഷി​മൃ​ഗാ​ദി​ക​ളു​മൊ​ക്കെ​യു​ള്ള പ്ര​കൃ​തി​യോ​ടി​ണ​ങ്ങി​യ കു​റ​ച്ചു​കൂ​ടി വ​ലി​യൊ​രു വീ​ടു വ​ച്ചാ​ലോ​യെ​ന്ന് ടൊ​വി അ​പ്പ​നോ​ടു ചോ​ദി​ക്കു​ന്ന​ത്. ചേ​ട്ട​നും അ​നു​ജ​നും ഒ​റ്റ കോ​മ്പൗ​ണ്ടി​ൽ വീ​ടു​ക​ൾ. ജിം, ​നീ​ന്ത​ൽ​ക്കു​ളം, ഗാ​ർ​ഡ​ൻ, ഹോം ​തി​യ​റ്റ​ർ തു​ട​ങ്ങി​യ​വ​യെ​ല്ലാം കോ​മ​ൺ. ക​ല്ലേ​റ്റും​ക​ര​യി​ലെ ത​റ​വാ​ട്ടു​പ​റ​മ്പി​ൽ വീ​ടു​പ​ണി ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ര​ണ്ടു വീ​ടു​ക​ളു​ടെ​യും ഒ​ന്നാം​നി​ല പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ര​ണ്ടു വീ​ടു​ക​ളും ത​മ്മി​ലു​ള്ള അ​ക​ലം വെ​റും 20 അ​ടി മാ​ത്രം. ഇ​ട​യി​ൽ മ​തി​ലു​ക​ളും ഇ​ല്ല. അ​പ്പ​നും അ​മ്മ​യ്ക്കും ര​ണ്ടി​ട​ത്തും ഒ​രേ​പോ​ലെ താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്നു.

വി​ശേ​ഷ​ങ്ങ​ൾ, വി​നോ​ദം

വി​വാ​ഹ വാ​ർ​ഷി​ക​ങ്ങ​ൾ, ജ​ന്മ​ദി​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കെ​ല്ലാം ഇ​വ​ർ ഒ​ത്തു​കൂ​ടു​മെ​ങ്കി​ലും ക്രി​സ്മ​സ്, ഈ​സ്റ്റ​ർ, ഓ​ണം, ഇ​രി​ങ്ങാ​ല​ക്കു​ട പി​ണ്ടി​പ്പെ​രു​ന്നാ​ൾ എ​ന്നി​വ​യ്ക്ക് ഇ​വ​രെ​ല്ലാം വീ​ട്ടി​ൽ ഉ​ണ്ടാ​കും. ഷൂ​ട്ടിം​ഗ് തി​ര​ക്കു​മൂ​ലം ടൊ​വി​നോ​യ്ക്ക് എ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ മ​ക​ളു​ടെ കു​ടും​ബം ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും ഭ​ക്ഷ​ണ​വും പാ​യ്ക്കു​ചെ​യ്ത് ടൊ​വി കേ​ര​ള​ത്തി​ലെ​വി​ടെ​യാ​ണെ​ങ്കി​ലും അ​വി​ടെ എ​ത്തും.

ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്ത് 10 -15 ദി​വ​സം നീ​ളു​ന്ന വി​ദേ​ശ വി​നോ​ദ​യാ​ത്ര​യും ഇ​വ​ർ ഒ​രു​മി​ച്ച് ന​ട​ത്തു​ന്നു. ഇ​ത്ത​വ​ണ ടൊ​വി​നോ​യൊ​ഴി​കെ ബാ​ക്കി​യെ​ല്ലാ​വ​രും ഓ​സ്ട്രി​യ​യി​ലെ വി​യ​ന്ന​യി​ലേ​ക്ക് പോ​യി​രി​ക്കു​ക​യാ​ണ്. ഹം​ഗ​റി, ചെ​ക്ക് റി​പ്പ​ബ്ലി​ക് തു​ട​ങ്ങി​യ​വ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ഡെ​സ്റ്റി​നേ​ഷ​നു​ക​ൾ. സ്പെ​യി​നി​ലെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് ടൊ​വി​നോ വി​യ​ന്ന​യി​ൽ ഇ​വ​രോ​ടൊ​പ്പം ചേ​രും. ക​ഴി​ഞ്ഞ​ത​വ​ണ ജോ​ർ​ജി​യ, ക​സാ​ക്കി​സ്ഥാ​ൻ, അ​ൾ​ജീ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​നോ​ദ​യാ​ത്ര. മു​ൻ​പ് ഫി​ൻ​ല​ൻ​ഡ്, സ്വീ​ഡ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും.

മ​ക്ക​ൾ മൂ​വ​രും ഇ​തേ സ്നേ​ഹ​ത്തി​ലും സ​ന്തോ​ഷ​ത്തി​ലും സൗ​ഹാ​ർ​ദ​ത്തി​ലും എ​ക്കാ​ല​വും ക​ഴി​യ​ണ​മെ​ന്നാ​ണ് ഈ ​മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​വും പ്രാ​ർ​ഥ​ന​യും. മ​ക്ക​ൾ​ക്കാ​ക​ട്ടെ അ​പ്പ​ന്‍റെ​യും അ​മ്മ​യു​ടെ​യും സ്നേ​ഹ​ത്ത​ണ​ലി​ൽ ക​ഴി​യാ​നും.

SUNDAY DEEPIKA

യാ​ഴ്പ്പാ​ണം കാ​ഴ്ച​ക​ൾ

സി​ലോ​ണ്‍ പ​യ​നം- 2

ഫെ​റി സാ​വ​ധാ​നം ക​ങ്കേ​ശ​ൻ തു​റ​യി​ൽ എ​ത്തി. സെ​ക്യൂ​രി​റ്റി ചെ​ക്ക​പ്പും എ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സും ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ഗം​ഭീ​ര​മാ​യ സ്വീ​ക​ര​ണം! ഞ​ങ്ങ​ളെ കൊ​ണ്ടു​പോ​കാ​ൻ ബ​സ് ത​യാ​ർ. ജാ​ഫ്ന നോ​ർ​ത്ത് ഇ​ൻ പ്രോ​വി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഘോ​ഷ​യാ​ത്ര ഒ​രു​ക്കി​യി​ട്ടു​ണ്ട്. ടൂ​റി​സം വ​കു​പ്പി​ന്‍റെ വ​ക സ​മ്മാ​ന​ങ്ങ​ൾ അ​വി​ടെ​വ​ച്ചു​ത​ന്നെ കൈ​പ്പ​റ്റി. ആ​ശം​സ​ക​ളു​മാ​യി എം​പി​യും എ​ത്തി​യി​രി​ക്കു​ന്നു. ജാ​ഫ്ന സി​റ്റി​യി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നോ​ടു ചേ​ർ​ന്നു​ള്ള വ​ലം​പി​രി എ​ന്ന ഹോ​ട്ട​ലി​ലാ​ണ് ഞ​ങ്ങ​ൾ​ക്കു താ​മ​സി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സൈ​ക്കി​ളു​ക​ൾ ലോ​റി​യി​ൽ അ​വി​ടേ​ക്ക് എ​ത്തി​ച്ചു​ത​ന്നു.

അ​ന്നു വൈ​കീ​ട്ടോ​ടെ​ത​ന്നെ ജാ​ഫ്ന ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത് ഞ​ങ്ങ​ളു​ടെ സൈ​ക്കി​ൾ യാ​ത്ര ആ​രം​ഭി​ച്ചു. ആ​ദ്യ​ദി​വ​സം​ത​ന്നെ 30 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചു. ച​രി​ത്ര​പ​ര​മാ​യ ഡ​ച്ച് കോ​ട്ട, ക്ലോ​ക്ക് ട​വ​ർ, അ​തി​മ​നോ​ഹ​ര​മാ​യ കോ​സ് വേ​ക​ൾ തു​ട​ങ്ങി​യ​വ ക​ണ്ടു. ശ​രി​ക്കും ച​രി​ത്ര​ത്തി​ലൂ​ടെ​യു​ള്ള സ​വാ​രി.

പി​റ്റേ​ന്ന് അ​തി​രാ​വി​ലെ ഞ​ങ്ങ​ൾ ഒ​രു​ങ്ങി. നൈ​ന​ത്തീ​വി​ലേ​ക്കാ​ണ് ആ​ദ്യം. തീ​വ് എ​ന്നാ​ൽ ദ്വീ​പ്. പൂ​ക്കു​ടു തീ​വ്, കു​റി​യാ​ട്ടു വാ​ൾ, നെ​ടും​തീ​വ് എ​ന്നീ ഇ​ട​ങ്ങ​ൾ ക​ട​ന്നു​വേ​ണം നൈ​ന​ത്തീ​വി​ൽ എ​ത്താ​ൻ. ടൂ​റി​സം വ​കു​പ്പ് അ​വി​ടെ വ​ലി​യ പ​രി​പാ​ടി​യാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. ഒ​ഫീ​ഷ്യ​ലു​ക​ളും നാ​ട്ടു​കാ​രും സ്കൂ​ൾ കൂ​ട്ടി​ക​ളും പ​ങ്കെ​ടു​ത്ത സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ. എ​ല്ലാം ആ​ക​ർ​ഷ​കം. ഉ​ച്ച​യ്ക്ക് അ​വി​ടെ ഒ​രു സ്കൂ​ളി​ൽ ഒ​രു​ക്കി​യ നാ​ട​ൻ സ​ദ്യ ക​ഴി​ച്ച് മ​ട​ക്കം.

പൊ​സ​ക്കി അ​മ്മ​ൻ ക്ഷേ​ത്രം, പൂ​ക്കു​ടു തീ​വ് ക​ന്ത​സ്വാ​മി ക്ഷേ​ത്രം, നാ​ഗ​വി​ഹാ​ർ ബു​ദ്ധ​ക്ഷേ​ത്രം, ബാ​വു ബാ​വു മ​രം തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു അ​ന്ന​ത്തെ കാ​ഴ്ച​ക​ൾ. ആ​ഫ്രി​ക്ക​ൻ വേ​രു​ക​ളു​ള്ള​താ​ണ് ഈ ​ബാ​വു മ​രം. നൈ​ന​ത്തീ​വി​ലേ​ക്കും ബു​ദ്ധ​വി​ഹാ​റി​ലേ​ക്കു​മു​ള്ള ബോ​ട്ടു​യാ​ത്ര​ക​ൾ മ​റ​ക്കാ​നാ​വാ​ത്ത​താ​ണ്.

ക്രി​ക്ക​റ്റും പ​ഞ്ച​റാ​യ ട​യ​റും 

ശ്രീ​ല​ങ്ക​യി​ലെ വ​ള​ർ​ന്നു​വ​രു​ന്ന ത​ല​മു​റ​യ്ക്ക് ഏ​റ്റ​വു​മി​ഷ്ടം ക്രി​ക്ക​റ്റു​ത​ന്നെ​യാ​ണ്. ഒ​രു ബോ​ട്ടു​യാ​ത്ര​യി​ൽ അ​ങ്ങ​നെ​യൊ​രു സം​ഘ​ത്തെ കൂ​ട്ടാ​യി കി​ട്ടി. ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​രു ദ്വീ​പി​ൽ​നി​ന്ന് മ​റ്റൊ​ന്നി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു അ​വ​ർ. പ​ഴ​യ​കാ​ല ല​ങ്ക​ൻ ടീ​മം​ഗ​ങ്ങ​ളെ​ക്കു​റി​ച്ചാ​യി​രു​ന്നു അ​വ​ർ​ക്കു പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്. ന​മു​ക്കും ഏ​റെ പ​രി​ചി​ത​ർ. ഓ​ർ​മ​ക​ളു​ടെ അ​യ​വി​റ​ക്ക​ലാ​യി അ​വ​രു​മാ​യു​ള്ള സം​ഭാ​ഷ​ണം.

തി​രി​കേ ഹോ​ട്ട​ലി​ലേ​ക്കു സൈ​ക്കി​ൾ ച​വി​ട്ടു​ക​യാ​ണ് ഞ​ങ്ങ​ൾ. സ​മ​യം ഏ​താ​ണ്ടു രാ​ത്രി​യാ​വു​ന്നു. ആ​റു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഹോ​ട്ട​ൽ. ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​തെ​യാ​ണ് ഞ​ങ്ങ​ൾ മൂ​ന്നു​പേ​രി​ൽ ഒ​രാ​ളു​ടെ സൈ​ക്കി​ൾ ട​യ​ർ പ​ഞ്ച​റാ​യ​ത്. ബാ​ക്കി​യെ​ല്ലാ​വ​രും മു​ന്നി​ൽ പോ​യി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. സൈ​ക്കി​ളു​ക​ൾ ത​ള്ളി ന​ട​ക്കു​ക​യ​ല്ലാ​തെ മ​റ്റു മാ​ർ​ഗ​മി​ല്ല. വ​ഴി​ചോ​ദി​ച്ച​റി​ഞ്ഞു ന​ട​ന്നു. പ​രി​ച​യ​മി​ല്ലാ​ത്ത രാ​ജ്യം ന​ട​ന്നു​കാ​ണാ​ൻ​കൂ​ടി ഒ​ര​വ​സ​രം!

ഒ​രു​ദി​വ​സം, 120 കി​ലോ​മീ​റ്റ​ർ 

യാ​ഴ്പ്പാ​ണം (ജാ​ഫ്ന) മു​ഴു​വ​നാ​യി ക​റ​ങ്ങി​ക്കാ​ണു​ന്ന യാ​ത്ര​യാ​ണ് പി​റ്റേ​ദി​വ​സം പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. ഏ​താ​ണ്ടു 120 കി​ലോ​മീ​റ്റ​ർ സൈ​ക്കി​ൾ യാ​ത്ര. അ​ക്കാ​രി ബീ​ച്ച്, പെ​ട്രോ പോ​യി​ന്‍റ്, പ​ന്നൈ ബീ​ച്ച്, ക​ങ്കേ​ശ​ൻ തു​റ, തൊ​ണ്ട​മാ​നൂ​ർ ബീ​ച്ച്, കാ​രി​ന​ഗ​ർ എ​ൻ​ട്ര​ൻ​സ്, കോ​സ് വേ​ക​ൾ... കാ​ഴ്ച​ക​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല. ജാ​ഫ്ന​യു​ടെ പ്ര​ധാ​ന മേ​ഖ​ല​ക​ൾ എ​ല്ലാം ക​റ​ങ്ങി. തി​രി​ച്ച് ഹോ​ട്ട​ലി​ലെ​ത്തി വി​ശ്ര​മി​ച്ച് രാ​ത്രി ചെ​റി​യൊ​രു ഷോ​പ്പിം​ഗ്. അ​തി​നു​ശേ​ഷം നോ​ർ​ത്തേ​ണ്‍ പ്രോ​വി​ൻ​സ് ഗ​വ​ർ​ണ​റു​ടെ മെ​ഡ​ൽ​ദാ​ന ച​ട​ങ്ങും ഡി​ന്ന​റും.

പി​റ്റേ​ന്നു രാ​വി​ലെ ഞ​ങ്ങ​ൾ മൂ​ന്നു​പേ​ർ ചേ​ർ​ന്ന് ജാ​ഫ്ന​യി​ലെ ബാ​ക്കി​യു​ള്ള ഇ​ട​ങ്ങ​ൾ​കൂ​ടി ക​റ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു- സൈ​ക്കി​ളി​ല​ല്ല, ഓ​ട്ടോ​യി​ൽ. സൂ​ര്യോ​ദ​യം മു​ത​ൽ കാ​ണു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. പ​ഴ​യ ഡ​ച്ച് ഫോ​ർ​ട്ടി​ലെ ഉ​ദ​യം, അ​ടു​ത്തു​ത​ന്നെ ലൈ​ബ്ര​റി, കോ​ട​തി സ​മു​ച്ച​യ​ങ്ങ​ൾ, പ​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടെ സ്മൃ​തി​മ​ണ്ഡ​പം, ജ​മു​നാ ഏ​രി എ​ന്ന വ​ലി​യ കു​ളം എ​ന്നി​ങ്ങ​നെ കാ​ഴ്ച​ക​ൾ നീ​ണ്ടു.

റി​യോ എ​ന്ന പ്ര​ശ​സ്ത​മാ​യ ഐ​സ്ക്രീം പാ​ർ​ല​ർ, നെ​ല്ലൂ​ർ ക്ഷേ​ത്രം, സം​ഗ്ലി ര​ണ്ടാ​മ​ൻ രാ​ജാ​വി​ന്‍റെ പ്ര​തി​മ, രാ​ജാ​വി​ന്‍റെ താ​മ​സ​സ്ഥ​ലം എ​ന്നി​വ സ​ന്ദ​ർ​ശി​ച്ചു. ജാ​ഫ്ന​യി​ലെ ബ​സു​ക​ൾ കൗ​തു​ക​ക​ര​മാ​ണ്. പ​ഴ​യ​കാ​ല​ത്തെ കാ​റു​ക​ളു​ടെ​യും ട്ര​ക്കു​ക​ളു​ടെ​യും ശേ​ഖ​ര​വും റെ​യി​ൽ​വേ സ്റ്റേ​ഷ​നും മാ​ർ​ക്ക​റ്റും ക​ണ്ട് 1867ൽ ​നി​ർ​മി​ച്ച സെ​ന്‍റ് ജെ​യിം​സ് പ​ള്ളി​യി​ൽ എ​ത്തി. ഉ​ച്ച​വ​രെ​നീ​ണ്ട ക​റ​ക്ക​ത്തി​ന് ആ​ത്മീ​യ ഉ​ണ​ർ​വു പ​ക​രു​ന്ന സ​മാ​പ​നം.

ക​ട​ൽ​ക​ട​ന്നു തി​രി​കേ 

നാ​ട്ടി​ലേ​ക്കു തി​രി​ക്കേ​ണ്ട സ​മ​യ​മാ​യി​രി​ക്കു​ന്നു. ഹോ​ട്ട​ലി​ൽ​നി​ന്ന് സൈ​ക്കി​ളു​ക​ളു​മാ​യി കെ​കെ​എ​സ് പോ​ർ​ട്ടി​ലെ​ത്തി വീ​ണ്ടും ഫെ​റി​യി​ൽ. 110 കി​ലോ​മീ​റ്റ​ർ ക​ട​ൽ​ക​ട​ന്ന് രാ​ത്രി ഏ​ഴോ​ടെ നാ​ഗ​പ​ട്ട​ണ​ത്ത് തീ​ര​മ​ണ​ഞ്ഞു. അ​വി​ടെ അ​സ​ൽ മ​ഴ. ത​ഞ്ചാ​വൂ​രി​ലും കും​ഭ​കോ​ണ​ത്തു​മെ​ല്ലാം മ​ഴ​യാ​ണെ​ന്ന​റി​ഞ്ഞു.

തി​രി​ച്ചു പാ​ല​ക്കാ​ട്ടേ​ക്കു സൈ​ക്കി​ൾ ച​വി​ട്ടേ​ണ്ട എ​ന്നു തീ​രു​മാ​നി​ക്കാ​ൻ ര​ണ്ടു കാ​ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ആ​ദ്യ​ത്തേ​ത് മ​ഴ​ത​ന്നെ. ര​ണ്ടാ​മ​ത്തേ​ത് നാ​ട്ടി​ൽ സ​മ​യ​ത്തെ​ത്തി വോ​ട്ടു രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന ജ​നാ​ധി​പ​ത്യ​ബോ​ധം. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കാ​റി​ൽ മ​ട​ങ്ങാ​ൻ ഒ​രു​ങ്ങി. 12 പേ​ർ, 12 സൈ​ക്കി​ളു​ക​ൾ, നാ​ലു കാ​റു​ക​ൾ... വ​ഴി​യി​ൽ പ​ല​നാ​ടു​ക​ളി​ലെ വ്യ​ത്യ​സ്ത​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ രു​ചി​ച്ച​റി​യാ​മെ​ന്ന മോ​ഹ​വു​മു​ണ്ടാ​യി​രു​ന്നു.

ത​മി​ഴ് പ്രാ​ത​ൽ, ഉ​ച്ച​യ്ക്ക് ഡി​ണ്ടി​ഗ​ൽ ബി​രി​യാ​ണി, ചാ​യ​യ്ക്ക് മ​ണ​പ്പാ​റ മു​റു​ക്ക്.. ഇ​ട​യ്ക്കു​ള്ള ചാ​യ​ക്ക​ട​ക​ളി​ലെ പ്ര​ത്യേ​ക വി​ഭ​വ​ങ്ങ​ൾ. രു​ചി​ക​ളു​ടെ സ​ന്തോ​ഷം. വൈ​കീ​ട്ട് അ​ഞ്ചോ​ടെ പാ​ല​ക്കാ​ട്ടെ​ത്തി. അ​വി​ടെ വീ​ണ്ടും സൈ​ക്കി​ൾ സെ​റ്റ് ചെ​യ്തു. വീ​ട്ടി​ലേ​ക്ക് സ​ന്തോ​ഷ​ത്തോ​ടെ വീ​ണ്ടും സൈ​ക്കി​ളി​ൽ...

ആ​കെ പ​തി​നാ​ലു ദി​വ​സ​ത്തെ യാ​ത്ര പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്നു. സൈ​ക്കി​ൾ ച​വി​ട്ടി​യ​ത് 800 കി​ലോ​മീ​റ്റ​റോ​ളം. ബ​സ്, ഓ​ട്ടോ, കാ​ർ എ​ന്നി​വ​യി​ൽ 1250 കി​ലോ​മീ​റ്റ​റി​ലേ​റെ. ഫെ​റി​യും ബോ​ട്ടും ന​ട​ത്ത​വു​മാ​യി മ​റ്റൊ​രു 400 കി​ലോ​മീ​റ്റ​ർ. ഒ​രു കാ​ര്യം വീ​ണ്ടു​മു​റ​പ്പി​ച്ചു- തി​ര​ക്കു​ക​ളി​ൽ എ​വി​ടെ​യൊ​ക്കെ​യോ സ്വ​യം ന​ഷ്ട​പ്പെ​ടു​ന്പോ​ൾ, വീ​ണ്ടെ​ടു​ക്ക​ൽ... തി​രി​ച്ചു​കി​ട്ട​ൽ... അ​താ​ണ് യാ​ത്ര​ക​ൾ!

SUNDAY DEEPIKA

സി​ലോ​ൺ

ന​മ്മു​ടെ മ​ണ്ണും നീ​രും ഏ​റ്റ​വും മി​ക​ച്ച​ത് അ​ർ​ഹി​ക്കു​ന്നു... ഭൂ​മി​യെ ബ​ഹു​മാ​നി​ക്കു​ക, ന​മ്മെ നി​ല​നി​ർ​ത്തു​ന്ന​തി​നെ സം​ര​ക്ഷി​ക്കു​ക- ക​ട​ൽ​ക​ട​ന്ന് ര​ണ്ടു ച​ക്ര​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ മ​ന​സി​ൽ ഇ​താ​യി​രു​ന്നു. മൈ​ലു​ക​ൾ​ക്ക​പ്പു​റ​ത്ത് ക​ഥ​ക​ളി​ലൂ​ടെ.. നാ​ടി​ന്‍റെ ശാ​ന്ത​സൗ​ന്ദ​ര്യ​ങ്ങ​ളി​ലൂ​ടെ.. ആ​ളു​ക​ൾ​ക്കി​ട​യി​ലൂ​ടെ ഒ​രു യാ​ത്ര.

ഈ ​യാ​ത്ര എ​ന്‍റേ​തു മാ​ത്ര​മാ​യി​രു​ന്നി​ല്ല. ര​ണ്ടു ച​ക്ര​ങ്ങ​ളി​ൽ ഒ​ഴു​കു​ന്ന സ​ന്ദേ​ശ​വു​മാ​യി 44 പേ​ർ. സ​ഹ്യാ​ദ്രി നേ​ച്ച​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ പാ​ല​ക്കാ​ട്, നാ​ച്ചു​റ​ൽ ഹി​സ്റ്റ​റി സൊ​സൈ​റ്റി ഓ​ഫ് പാ​ല​ക്കാ​ട്, ഫോ​ർ​ട്ട് പെ​ഡ​ലേ​ഴ്സ് പാ​ല​ക്കാ​ട്, ഇ​ൻ​ടാ​ക്ക് പാ​ല​ക്കാ​ട്, ബ​യോ ഡൈ​വേ​ഴ്സി​റ്റി മാ​നേ​ജ്മെ​ൻ​റ് ക​മ്മി​റ്റി അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, പാ​ൽ​ഘാ​ട്ട് ഹി​സ്റ്റ​റി ക്ല​ബ്, കേ​ര​ള വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​യാ​യി ഞാ​നും എ​ന്‍റെ കോ​ന സൂ​ത്ര ടൂ​റിം​ഗ് സൈ​ക്കി​ളും. ല​ക്ഷ്യം- യാ​ഴ്പ്പാ​ണം, ശ്രീ​ല​ങ്ക!

പൂ​മ്പാ​റ്റ​യെ​പ്പോ​ലെ...

സ​മ​യ​ത്തി​ന്‍റെ​യോ ദി​വ​സ​ങ്ങ​ളു​ടെ​യോ കെ​ട്ടു​പാ​ടു​ക​ൾ ഇ​ല്ലാ​താ​ക്കു​ക.. വേ​ഗ​ത കു​റ​ച്ച് സ്വ​യം കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കു​ക.. ഇ​ളം​കാ​റ്റി​ൽ പാ​റു​ന്ന പൂ​ന്പാ​റ്റ​യെ​പ്പോ​ലെ, കെ​ട്ടി​ല്ലാ​ത്ത പ​ട്ടം​പോ​ലെ സൈ​ക്കി​ൾ സ​ഞ്ചാ​രം ആ​സ്വ​ദി​ക്കു​ക. ഇ​തൊ​ക്കെ​യാ​യി​രു​ന്നു മ​ന​സു​നി​റ​യെ. യാ​ത്ര​യ്ക്ക് ആ​വ​ശ്യ​മാ​യ 40 കി​ലോ​യോ​ളം വ​രു​ന്ന ല​ഗേ​ജും സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന ബോ​ർ​ഡും സൈ​ക്കി​ളി​ലു​ണ്ട്. ക​ത്തു​ന്ന വെ​യി​ലും മു​ന്നോ​ട്ടു ക​ട​ത്തി​വി​ടാ​ത്ത കാ​റ്റു​മു​ണ്ട്. എ​ങ്കി​ലും മ​ന​സി​ൽ കു​ളി​ർ​മ​യാ​യി​രു​ന്നു.

യാ​ത്ര​തു​ട​ങ്ങി ചി​റ്റൂ​ർ, ഗോ​പാ​ല​പു​രം, പൊ​ള്ളാ​ച്ചി വ​ഴി ഉ​ദു​മ​ൽ​പേ​ട്ട വ​രെ ആ​ദ്യ​ദി​വ​സം 90 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചു. കൂ​ട്ടു​കാ​ര​ൻ പാ​ർ​ത്ഥ​സാ​ര​ഥി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഉ​ദു​മ​ല​യി​ലു​ള്ള സൈ​ക്കി​ൾ സു​ഹൃ​ത്ത് ദ​ണ്ഡ​പാ​ണി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്ത് കാ​ത്തു​നി​ല്പു​ണ്ടാ​യി​രു​ന്നു. സൗ​ക​ര്യ​പ്ര​ദ​മാ​യ ഒ​രു ഹോ​ട്ട​ലി​ൽ എ​ന്നെ പ​രി​ച​യ​പ്പെ​ടു​ത്തി. സൈ​ക്കി​ളും സു​ര​ക്ഷി​ത​മാ​യി വ​ച്ച് രാ​ത്രി​യു​റ​ക്കം. പി​റ്റേ​ന്നു രാ​വി​ലെ പ​ത്ത​ര​യോ​ടെ ദ​ണ്ഡ​പാ​ണി വീ​ണ്ടു​മെ​ത്തി. ഉ​ദു​മ​ല - പ​ഴ​നി ഹൈ​വേ​യി​ലേ​ക്ക് വ​ഴി​കാ​ട്ടി​ത്ത​ന്ന് അ​ദ്ദേ​ഹം പി​രി​ഞ്ഞു.

അ​സാ​ധ്യ​മാ​യ കാ​റ്റ്. ക​ത്തു​ന്ന വെ​യി​ൽ ഇ​വി​ടെ​യു​മു​ണ്ട്. വ​യ​ലേ​ല​ക​ൾ, കാ​റ്റാ​ടി​പ്പാ​ട​ങ്ങ​ൾ, ത​ക്കാ​ളി​പ്പാ​ട​ങ്ങ​ൾ, പേ​ര​യ്ക്ക​പ്പാ​ട​ങ്ങ​ൾ, മു​രി​ങ്ങ​പ്പാ​ട​ങ്ങ​ൾ, തെ​ങ്ങി​ൻ​തോ​പ്പു​ക​ൾ.. അ​വി​ടെ​യൊ​ക്കെ ചെ​റി​യ വ്യ​വ​സാ​യം ചെ​യ്യു​ന്ന ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളെ കാ​ണാം. മേ​യു​ന്ന ക​ന്നു​കാ​ലി​ക​ൾ, കോ​ഴി​ക​ൾ.. ചെ​റി​യ ഫാ​മു​ക​ൾ.. ദൂ​രെ പ​ഴ​നി​മ​ല കാ​ണാം. വ​യ​ലു​ക​ൾ ഉ​ഴു​ന്ന ട്രാ​ക്ട​റു​ക​ളി​ൽ​നി​ന്ന് ര​ജ​നി​യു​ടെ യ​ജ​മാ​ൻ സി​നി​മ​യി​ൽ​നി​ന്നു​ള്ള പാ​ട്ട്.

ബാ​ഗി​ന്‍റെ ഭാ​ര​മു​ള്ള​തി​നാ​ൽ സൈ​ക്കി​ൾ സ്റ്റെ​ഡി ഫീ​ൽ ആ​ണ്. പ​ക്ഷേ എ​ങ്ങ​നെ ച​വി​ട്ടി​യാ​ലും ശ​രാ​ശ​രി 15 കി​ലോ​മീ​റ്റ​റി​ൽ താ​ഴെ​യാ​ണ് വേ​ഗ​ത. ഒ​രൊ​ഴി​ഞ്ഞ ടോ​ൾ റീ​ചാ​ർ​ജിം​ഗ് കു​ഞ്ഞി​പ്പ​ന്ത​ലി​ലെ ക​സേ​ര​യി​ൽ അ​ല്പം വി​ശ്ര​മം. ധാ​രാ​പു​രം, മ​ട​ത്തി​കു​ളം, പ​ഴ​നി, ഒ​ട്ട​ൻഛ​ത്രം പി​ന്നി​ട്ട് രാ​ത്രി ഏ​ഴോ​ടെ ഡി​ണ്ടി​ഗ​ലി​ൽ എ​ത്തി. അ​ന്ന​ത്തെ സ​ഞ്ചാ​രം ഏ​താ​ണ്ട് 110 കി​ലോ​മീ​റ്റ​ർ. രാ​ത്രി അ​വി​ടെ ത​ങ്ങി. പി​റ്റേ​ന്നു രാ​വി​ലെ ആ​റ​ര​യ്ക്കു​ത​ന്നെ മ​ണ​പ്പാ​റ​വ​ഴി യാ​ത്ര തു​ട​ർ​ന്നു.

ഇ​ട​തു​ഭാ​ഗ​ത്ത് ചെ​മ്മ​ണ്ണി​ൻ കു​ന്നി​ൻ​ചെ​രി​വു​ക​ൾ.. വ​ല​ത്ത് ശി​രു​വം കു​ന്നു​ക​ൾ. വ​ഴി​യു​ടെ ഇ​രു​വ​ശ​ത്തും ഡി​ല്ലി മു​ൾ​മ​ര​ങ്ങ​ൾ കാ​ണാം. ഡ​ൽ​ഹി​യി​ൽ​നി​ന്ന് വ​ന്ന​തു​കൊ​ണ്ടാ​ണ​ത്രേ ഇ​തി​നു ഡി​ല്ലി എ​ന്നു​പേ​ര്. വ​ര​ണ്ട ഭൂ​മി​യു​ടെ ല​ക്ഷ​ണ​മാ​ണി​ത്. റോ​ഡ​രി​കി​ലെ ബേ​ക്ക​റി​യി​ൽ​നി​ന്ന് ര​ണ്ടു ചാ​യ​യും ഒ​രു ബ​ണ്ണും അ​ക​ത്താ​ക്കി.

വ​രി​തെ​റ്റി​ക്കു​ന്ന വ​ര​വു​ക​ൾ

ന​ല്ല നാ​ലു​വ​രി​പ്പാ​ത​യാ​ണ് മു​ന്നി​ൽ. ന​മ്മു​ടെ വ​ശ​ത്ത്, വെ​ള്ള​വ​ര​യ്ക്കു പു​റ​ത്തു​കൂ​ടി സൈ​ക്കി​ൾ ച​വി​ട്ടി​യാ​ലും ഒ​രു കാ​ര്യം ഭ​യ​ക്ക​ണം- എ​തി​രേ​നി​ന്ന് മോ​പ്പ​ഡും ബൈ​ക്കും ഓ​ട്ടോ​റി​ക്ഷ​യും ഏ​തു നി​മി​ഷ​വും വ​രാം. ദി​ശ തെ​റ്റി​ച്ചു​വ​രു​ന്ന​ത് അ​വ​രു​ടെ അ​വ​കാ​ശ​മാ​ണെ​ന്ന​പോ​ലെ​യാ​ണ് മോ​പ്പ​ഡി​ൽ പെ​ൺ​കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ വ​ര​വ്. അ​രി​കു​വി​ട്ട് പാ​ത​യി​ലേ​ക്കു സൈ​ക്കി​ൾ ക​യ​റ്റി​യേ മ​തി​യാ​വൂ.

അ​ന്നും 110 കി​ലോ​മീ​റ്റ​ർ സ​ഞ്ചാ​രം. തൃ​ശ്ശി​നാ​പ്പി​ള്ളി​യി​ൽ എ​ത്തി. വ​ഴി​യി​ൽ സൈ​ക്കി​ളി​ൽ വ​ന്നി​രു​ന്ന സ്റ്റാ​ലി​ൻ എ​ന്ന കൊ​ച്ചു​പ​യ്യ​നാ​ണ് സു​ഹൃ​ത്ത് പ​റ​ഞ്ഞേ​ൽ​പ്പി​ച്ചി​രു​ന്ന ഹോ​ട്ട​ൽ മു​റി കാ​ണി​ച്ചു​ത​ന്ന​ത്. അ​ങ്ങ​നെ സൈ​ക്കി​ള​ട​ക്കം മൂ​ന്നാം നി​ല​യി​ലെ മു​റി​യി​ൽ സു​ഖ​മാ​യ ഉ​റ​ക്കം. രാ​വി​ലെ ആ​റ​ര​യോ​ടെ നാ​ഗ​പ​ട്ട​ണ​ത്തി​ലേ​ക്ക്...

ത​വി​ട്ടു-​ചാ​ര​നി​റ​ത്തി​ൽ ത​ഞ്ചാ​വൂ​ർ പാ​ട​ങ്ങ​ളെ വ​ക​ഞ്ഞു​മാ​റ്റി പാ​സ​ഞ്ച​ർ തീ​വ​ണ്ടി വ​രു​ന്നു. പ​ക​ലി​നു ന​ല്ല ചൂ​ടു​ണ്ടെ​ങ്കി​ലും ഒ​രു ഇ​രു​ണ്ട അ​ന്ത​രീ​ക്ഷം. റോ​ഡി​ൽ എ​ങ്ങ​നെ​യൊ​ക്കെ​യോ ജീ​വ​ന​ക​ന്നു​കി​ട​ക്കു​ന്ന നീ​ല​പ്പൊ​ന്മാ​നും മൈ​ന​യും നാ​യ​യും പൂ​ച്ച​യും...

ഹെ​ഡ് വി​ൻ​ഡും ക്രോ​സ് വി​ൻ​ഡും മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​ത് ശ്ര​മ​ക​ര​മാ​ക്കു​ന്നു. കൈ​യി​ൽ ഒ​രു​കൂ​ട പൂ​ക്ക​ളു​മാ​യി ഒ​രു പാ​ട്ടി​യും താ​ത്ത​യും മു​ന്നി​ലെ​ത്തി. ആ ​ഗ്രാ​മ​ത്തി​ലാ​ദ്യ​മാ​ണ്. മ​ര​ണ​വീ​ട്ടി​ലേ​ക്കോ ക​ല്യാ​ണ​ത്തി​നോ എ​ന്ന​റി​യി​ല്ല. ആ​ദ്യം വ​ഴി​ചോ​ദി​ച്ച​ത് എ​ന്നോ​ട്! എ​ല്ലാം ഒ​രു കെ​ട്ടു​ക​ഥ​യി​ലെ രം​ഗം​പോ​ലെ തോ​ന്നി.

ക​രി​ന്പ​ന​ക​ൾ അ​തി​രി​ടു​ന്ന, കൊ​യ്ത​തും കൊ​യ്യാ​ത്ത​തു​മാ​യ ത​ഞ്ചാ​വൂ​ർ പാ​ട​ങ്ങ​ൾ, ഉ​രു​ട്ടി​ക്കെ​ട്ടി പൊ​ക്ക​ങ്ങ​ളി​ലേ​ക്ക് അ​ടു​ക്കി​വ​ച്ചി​രി​ക്കു​ന്ന വ​യ്ക്കോ​ൽ ചു​രു​ളു​ക​ൾ, ആ​ടു​മാ​ടു​ക​ളെ മേ​യ്ക്കു​ന്ന അ​മ്മ​മാ​ർ, അ​ന​ക്ക​മ​റി​യി​ക്കാ​തെ ഒ​ഴു​കു​ന്ന ക​ടു​വൈ​യാ​റും... ആ​കെ​യൊ​രു ശോ​കാ​ന്ത​രീ​ക്ഷം. ഞാ​നാ കെ​ട്ടു​ക​ഥ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​വ​ന്നു. 140 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട് നാ​ഗ​പ​ട്ട​ണ​ത്തി​ലെ​ത്തി...

മ​ല​ന്പു​ഴ​യി​ൽ​നി​ന്ന് പാ​ല​ക്കാ​ടും ചി​റ്റൂ​രും ക​ട​ന്ന്, ഗോ​പാ​ല​പു​രം, പൊ​ള്ളാ​ച്ചി, ഉ​ദു​മ​ൽ​പേ​ട്ട, പ​ഴ​നി, ഒ​ട്ട​ൻഛ​ത്രം, ഡി​ണ്ടി​ഗ​ൽ, തൃ​ശ്ശി​നാ​പ്പി​ള്ളി, ത​ഞ്ചാ​വൂ​ർ, കും​ഭ​കോ​ണം വ​ഴി നാ​ഗ​പ​ട്ട​ണം...

ല​ങ്ക​യി​ലേ​ക്ക് നാ​ലു​നാ​ൾ

നാ​ഗ​പ​ട്ട​ണ​ത്തി​ൽ​നി​ന്ന് ശ്രീ​ല​ങ്ക​യി​ലേ​ക്കു പു​റ​പ്പെ​ടാ​ൻ ഇ​നി നാ​ലു​നാ​ളു​ണ്ട്. തൃ​ശ്ശി​നാ​പ്പി​ള്ളി​യി​ൽ സൈ​ക്കി​ൾ സ​ർ​വീ​സ് ചെ​യ്യാ​ൻ ക​രു​തി​യി​രു​ന്ന​ത് ന​ട​ന്നി​ല്ല. വി​ശ്ര​മ​ത്തി​നു മാ​റ്റി​വ​ച്ച ഒ​രു​ദി​വ​സം ഉ​പ​യോ​ഗി​ച്ചു​മി​ല്ല. പ​റ​ഞ്ഞു​വ​ച്ച​തി​നേ​ക്കാ​ൾ ര​ണ്ടു​ദി​വ​സം നേ​ര​ത്തേ പു​റ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. അ​ങ്ങ​നെ നാ​ലു​ദി​വ​സം നാ​ഗ​പ​ട്ട​ണ​ത്തി​ൽ ചെ​ല​വാ​ക്കാ​നു​ണ്ട്. ചെ​റു​പ്പ​കാ​ലം​മു​ത​ൽ മ​ന​സി​ൽ ക​യ​റി​ക്കൂ​ടി​യ ഊ​രു​ക​ളു​ടെ പേ​രു​ക​ളു​ണ്ട്. അ​വി​ട​ങ്ങ​ളി​ലേ​ക്കെ​ല്ലാം യാ​ത്ര​ക​ൾ ന​ട​ത്താ​ൻ ഞാ​ൻ തീ​രു​മാ​നി​ച്ചു. സൈ​ക്കി​ൾ സു​ര​ക്ഷി​ത​മാ​യി ഹോ​ട്ട​ൽ മു​റി​യി​ൽ ക​യ​റ്റി​വ​ച്ചു.

പി​റ്റേ​ന്ന് അ​തി​രാ​വി​ലെ നാ​ഗ​പ​ട്ട​ണം ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി. ആ​ദ്യ യാ​ത്ര തി​രു​വാ​രൂ​രി​ലേ​ക്ക്. ത്യാ​ഗ​രാ​ജ​ക്ഷേ​ത്രം കാ​ണാം. അ​വി​ടെ​യു​ള്ള 360 ട​ണ്‍ ഭാ​ര​വും 96 അ​ടി ഉ​യ​ര​വു​മു​ള്ള ര​ഥം ഇ​ന്ത്യ​യി​ലെ ക്ഷേ​ത്ര ര​ഥ​ങ്ങ​ളി​ൽ ഏ​റ്റ​വും വ​ലു​ത​ത്രേ. ക​ർ​ണാ​ട​ക സം​ഗീ​ത​ത്തി​ലെ ത്രി​മൂ​ർ​ത്തി​ക​ളു​ടെ (ത്യാ​ഗ​രാ​ജ സ്വാ​മി​ക​ൾ, മു​ത്തു​സ്വാ​മി ദീ​ക്ഷി​ത​ർ, ശ്യാ​മ​ശാ​സ്ത്രി​ക​ൾ) ജ​ന്മ​സ്ഥ​ല​മാ​ണ് തി​രു​വാ​രൂ​ർ. ഞാ​ൻ എ​ത്തി​യ ദി​വ​സം ത്യാ​ഗ​രാ​ജ സ്വാ​മി​യു​ടെ ര​ഥോ​ത്സ​വ​മാ​യി​രു​ന്നു.

ക്ഷേ​ത്ര​ത്തി​ലെ അ​ന്ന​ദാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് ഒ​രു ഷെ​യ​ർ ഓ​ട്ടോ​യി​ൽ ക​യ​റി വീ​ണ്ടും തി​രു​വാ​രൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി. അ​വി​ടെ​നി​ന്ന് പ​ണ്ടു​കേ​ട്ട പേ​രു​ക​ളി​ലൊ​ന്നാ​യ മ​ന്നാ​ർ​ഗു​ഡി​യി​ലേ​ക്കു ബ​സ് ക​യ​റി.

മ​ന്നാ​ർ എ​ന്നാ​ൽ വി​ഷ്ണു​ഭ​ഗ​വാ​ന്‍റെ രൂ​പ​മാ​യ രാ​ജ​മ​ന്നാ​ർ. ഗു​ഡി​യെ​ന്നാ​ൽ ക്ഷേ​ത്രം. മ​ന്നാ​ർ​ഗു​ഡി​യി​ലെ ശ്രീ ​വി​ദ്യാ​രാ​ജ​ഗോ​പാ​ല​സ്വാ​മി ക്ഷേ​ത്രം പ്ര​ശ​സ്ത​മാ​ണ്. ശ്രീ ​സെ​ങ്ക​മ​ല താ​യാ​ർ എ​ന്ന പേ​രി​ൽ ആ​രാ​ധി​ക്ക​പ്പെ​ടു​ന്ന കൃ​ഷ്ണ​ന്‍റെ രൂ​പ​മാ​യ രാ​ജ​ഗോ​പാ​ല​സ്വാ​മി​യാ​ണ് പ്ര​തി​ഷ്ഠ. 23 ഏ​ക്ക​ർ വി​സ്തൃ​തി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ക്ഷേ​ത്രം ഒ​രു പ്ര​ധാ​ന വൈ​ഷ്ണ​വ ആ​രാ​ധ​നാ​ല​യ​മാ​ണ്.

അ​വി​ടെ​നി​ന്ന് തി​രു​പ്പ​റം​പൂ​ണ്ടി എ​ന്ന സ്ഥ​ല​വും ക​ണ്ട് വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ ദേ​ശ​മാ​യ വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക്. രാ​ത്രി പ​ള്ളി​യും ചു​റ്റു​വ​ട്ട​വും ക​ട​ലും ന​ട​ന്നു​ക​ണ്ട് തി​രി​ച്ചു നാ​ഗ​പ​ട്ട​ണ​ത്തി​ലേ​ക്ക്.

നാ​ഗൂ​ർ, മ​യി​ലാ​ടും​തു​റൈ

പി​റ്റേ​ന്നു രാ​വി​ലെ മ​ന​സി​ൽ​വ​ന്ന പേ​ര് നാ​ഗൂ​ർ എ​ന്നാ​യി​രു​ന്നു. തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ നാ​ഗൂ​ർ ദ​ർ​ഗ കാ​ണ​ണം. അ​വി​ടെ​നി​ന്നു കാ​ര​യ്ക്ക​ലി​ലേ​ക്ക്. പ​ണ്ട് സ്കൂ​ളി​ൽ ച​രി​ത്ര​പു​സ്ത​ക​ത്തി​ൽ പ​ഠി​ച്ച കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​ണ് (പോ​ണ്ടി​ച്ചേ​രി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശം). ശ​നീ​ശ്വ​ര​ൻ കോ​വി​ൽ ക​ണ്ട് മ​യി​ലാ​ടും​തു​റൈ​യി​ലേ​ക്ക്. മു​ന്പ് മാ​യാ​വ​രം അ​ഥ​വാ മ​യൂ​രം എ​ന്നാ​ണ് ഇ​വി​ടം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഈ ​പ​ട്ട​ണ​ത്തി​ലെ ഒ​രു ക്ഷേ​ത്ര​മാ​ണ് മ​യൂ​ര​നാ​ഥ​സ്വാ​മി ക്ഷേ​ത്രം.

പാ​ർ​വ​തീ​ദേ​വി ഇ​വി​ടെ ശി​വ​നെ മ​യൂ​ര രൂ​പ​ത്തി​ൽ ആ​രാ​ധി​ച്ച​തി​നാ​ൽ അ​ധി​പ​നാ​യ ദേ​വ​നെ മ​യൂ​ര​നാ​ഥ​ൻ എ​ന്നു വി​ളി​ക്കു​ന്നു​വെ​ന്നാ​ണ് ഐ​തി​ഹ്യം. പി​റ്റേ​ന്നു രാ​വി​ലെ നാ​ഗ​പ​ട്ട​ണം ബീ​ച്ചി​ലേ​ക്ക് ഒ​രു പ്ര​ഭാ​ത ന​ട​ത്തം. ലൈ​റ്റ് ഹൗ​സ് ക​ണ്ട് ആ​ളൊ​ഴി​ഞ്ഞ ബീ​ച്ചി​ൽ കു​റ​ച്ചു​നേ​രം ന​ട​ന്നു. ഉ​ച്ച​യ്ക്ക് നാ​ഗ​പ​ട്ട​ണം അ​ങ്ങാ​ടി​യി​ലും അ​ല​ഞ്ഞ് തി​രി​ച്ച് മു​റി​യി​ലെ​ത്തി.

വൈ​കു​ന്നേ​ര​ത്തോ​ടെ പാ​ല​ക്കാ​ട്ടു​നി​ന്നു​ള്ള 11 കൂ​ട്ടു​കാ​ർ സൈ​ക്കി​ളു​ക​ളു​മാ​യി നാ​ലു കാ​റു​ക​ളി​ൽ എ​ത്തി. ജ​യ​റാം കൂ​ട്ട​പ്ലാ​വി​ൽ, ഡോ. ​ന​ജീ​ബ്, എ.​ജി. ദി​ലീ​പ്, ജി. ​മ​ണി, ഡോ. ​അ​ഫ്താ​ബ് ഹു​സൈ​ൻ, എം.​ആ​ർ. ജി​ബി​ൻ, ച​ല​ൻ​രാ​ജ്, പാ​ർ​ത്ഥി​പ​ൻ, സ​തീ​ഷ് മേ​ന​ക​ത്ത്, അ​തു​ൽ ജ​യ​റാം, കെ.​വി. സു​ദി​ൻ എ​ന്നി​വ​രാ​ണ് ആ ​യാ​ത്രി​ക​ർ. അ​ടു​ത്ത​ദി​വ​സ​മാ​ണ് ശ്രീ​ല​ങ്ക​യി​ലേ​ക്കു​ള്ള യാ​ത്ര.

അ​തി​രാ​വി​ലെ സൈ​ക്കി​ളു​ക​ളും ല​ഗേ​ജു​മാ​യി ഞ​ങ്ങ​ൾ നാ​ഗ​പ​ട്ട​ണം പോ​ർ​ട്ടി​ൽ എ​ത്തി. സെ​ക്യൂ​രി​റ്റി ചെ​ക്കിം​ഗും മ​റ്റു ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി ശു​ഭം ഫെ​റി സ​ർ​വീ​സി​ന്‍റെ ഫെ​റി​യി​ൽ ക​യ​റി ഞ​ങ്ങ​ൾ ജാ​ഫ്ന​യി​ലേ​ക്ക്...

(അ​ടു​ത്ത ല​ക്ക​ത്തി​ൽ തു​ട​രും)

 

SUNDAY DEEPIKA

പാ​ള​ങ്ങ​ൾ, അ​ട​യാ​ള​ങ്ങ​ൾ

ഇ​ന്ത്യ​യി​ൽ ട്രാം ​സ​ർ​വീ​സ് ഉ​ള്ള ന​ഗ​ര​മേ​ത് എ​ന്ന ചോ​ദ്യ​ത്തി​ന് ഒ​രേ​യൊ​രു ഉ​ത്ത​ര​മേ​യു​ള്ളൂ- കോ​ൽ​ക്ക​ത്ത. എ​ന്നാ​ൽ അ​തു മാ​ത്ര​മ​ല്ല വി​ശേ​ഷ​ണം. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും പ​ഴ​ക്കം​ചെ​ന്ന, വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചോ​ടു​ന്ന ഇ​പ്പോ​ഴും നി​ര​ത്തി​ലു​ള്ള ട്രാം ​സ​ർ​വീ​സും ഈ ​ന​ഗ​ര​ത്തി​നു മാ​ത്രം സ്വ​ന്തം. 1873ൽ ​ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ട്രാം ​കോ​ൽ​ക്ക​ത്ത​യി​ൽ വ​രു​മ്പോ​ൾ അ​ത് കു​തി​ര​വ​ലി​ക്കു​ന്ന, മ​ണി​ക്കൂ​റി​ൽ മൂ​ന്നു മൈ​ൽ മാ​ത്രം വേ​ഗ​ത​യു​ണ്ടാ​യി​രു​ന്ന, പാ​ള​ത്തി​ലോ​ടു​ന്ന ഒ​രു ഗ​താ​ഗ​ത സം​വി​ധാ​നം മാ​ത്ര​മാ​യി​രു​ന്നു. റി​പ്പ​ൺ പ്ര​ഭു​വി​ന്‍റെ കാ​ല​ത്താ​ണ് ട്രാം ​ഇ​വി​ടെ​യെ​ത്തി​യ​ത്.

പി​ന്നീ​ട് മ​ദ്രാ​സി​ലും ബോം​ബെ​യി​ലും ബ​റോ​ഡ​യി​ലും നാ​സി​ക്കി​ലും കാ​ൺ​പു​രി​ലും ഭാ​വ്ന​ഗ​റി​ലു​മെ​ല്ലാം ട്രാം ​എ​ത്തി.1895​ൽ ഇ​ന്ത്യ​യി​ലെ ആ​ദ്യ ഇ​ല​ക്ട്രി​ക്ക് ട്രാം ​ഓ​ടി​യ​ത് മ​ദ്രാ​സി​ലാ​ണ്.1930 മു​ത​ൽ1970 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം ട്രാം ​സ​ർ​വീ​സ് വി​ജ​യ​ക​ര​മാ​യി ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ കാ​ലാ​ന്ത​ര​ത്തി​ൽ അ​തെ​ല്ലാം സേ​വ​നം നി​ർ​ത്തി.

ക​ൽ​ക്ക​ട്ട ട്രാം​വേ​സ് ക​മ്പ​നി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ 1902ൽ ​ഇ​ല​ക്ട്രി​ക്ക് ട്രാം ​എ​ത്തി​യ​തോ​ടെ ന​ഗ​ര​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ​ത​ന്നെ മാ​റു​ക​യാ​യി​രു​ന്നു. ഇ​ര​ട്ട​ന​ഗ​ര​ങ്ങ​ളാ​യ കോ​ൽ​ക്ക​ത്ത​യേ​യും ഹൗ​റ​യേ​യും ബ​ന്ധി​പ്പി​ക്കു​ന്ന ത​ല​ത്തി​ലേ​ക്ക് ട്രാം ​അ​തി​ന്‍റെ സേ​വ​നം പ​ടി​പ​ടി​യാ​യി ഉ​യ​ർ​ത്തു​ക​യും ചെ​യ്തു. ഹൗ​റ​യെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ, ഏ​റ്റ​വും വ​ലി​യ റെ​യി​ൽ കെ​ട്ടി​ട സ​മു​ച്ച​യ​മാ​ക്കു​ന്ന​തി​ൽ ട്രാം ​വ​ലി​യ പ​ങ്കു​വ​ഹി​ച്ചു.

പ്ര​താ​പ​കാ​ല​ത്ത് കോ​ൽ​ക്ക​ത്ത ട്രാ​മി​ന് 25 ദി​ശ​ക​ളി​ലേ​ക്ക് സേ​വ​ന​മു​ണ്ടാ​യി​രു​ന്നു. ഇ​ന്നും ദി​വ​സേ​ന പ​തി​ന​യ്യാ​യി​ര​ത്തോ​ളം യാ​ത്ര​ക്കാ​ർ ട്രാ​മി​നെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. ഏ​റ്റ​വും ചെ​ല​വു​കു​റ​ഞ്ഞ, പ​രി​സ്ഥി​തി​സൗ​ഹൃ​ദ​മാ​യ ട്രാം ​ഇ​പ്പോ​ൾ ആ​റു ദി​ശ​ക​ളി​ലേ​ക്കു മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. വെ​സ്റ്റ് ബം​ഗാ​ൾ ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ നേ​രി​ട്ടാ​ണ് ഇ​പ്പോ​ൾ ട്രാം ​സ​ർ​വീ​സി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

153 വ​ർ​ഷ​ങ്ങ​ൾ

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 24ന് ​ട്രാം സ​ർ​വീ​സി​ന്‍റെ 153-ാം വാ​ർ​ഷി​കം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചി​രു​ന്നു. ട്രാ​ൻ​സ്‌​പോ​ർ​ട്ട് വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നും ട്രാ​മി​ൽ യാ​ത്ര​ചെ​യ്യാ​നും ജ​ർ​മ​നി, ഓ​സ്ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും ട്രാം ​പ്രേ​മി​ക​ൾ എ​ത്തി. 1873 ഫെ​ബ്രു​വ​രി 24ന് ​കു​തി​ര​ക​ൾ വ​ലി​ച്ച ആ​ദ്യ​ത്തെ ട്രാ​മു​ക​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ൽ​ക്ക​ത്ത​യു​ടെ തെ​രു​വു​ക​ളി​ൽ ഇ​റ​ങ്ങി.

ന​ഗ​ര​ത്തി​ന്‍റെ ആ​ധു​നീ​ക​ര​ണ​ത്തി​നു ട്രാം ​ലൈ​നു​ക​ൾ ത​ട​സം നി​ല്കു​ന്നു​വെ​ന്നും, ഒ​ട്ടേ​റെ സ്ഥ​ലം അ​പ​ഹ​രി​ക്കു​ന്നു​വെ​ന്നു​മൊ​ക്കെ ട്രാ​മി​നെ​തി​രേ ആ​ക്ഷേ​പ​ങ്ങ​ളു​ണ്ട്. തി​ര​ക്കു​ള്ള റോ​ഡു​ക​ളി​ൽ ചെ​റി​യ ഗ​താ​ഗ​ത ത​ട​സ​ങ്ങ​ൾ ട്രാ​മു​ക​ളു​ണ്ടാ​ക്കു​മെ​ന്ന​ത് ശ​രി​ത​ന്നെ​യാ​ണ്. എ​ങ്കി​ലും ന​ഗ​ര​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണ് ട്രാം.

​എ​ന്നാ​ൽ കോ​ൽ​ക്ക​ത്ത​യു​ടെ ഹൃ​ദ​യ​മി​ടി​പ്പാ​യ ട്രാം ​വ​ണ്ടി​ക​ൾ വി​ശ്ര​മി​ക്കു​ന്ന ഗ​ര്യാ​ഹ​ട്ട് ട്രാം ​ഡി​പ്പോ മു​ടി​ഞ്ഞ ത​റ​വാ​ടു​പോ​ലെ​യാ​ണി​ന്ന്. ന​ഗ​ര​ത്തി​ന്‍റെ തി​ര​ക്കു​ക​ളി​ൽ​നി​ന്നു​മാ​റി, പ​ഴ​യ​കാ​ല​ത്തി​ന്‍റെ പ്രൗ​ഢി വി​ളി​ച്ചോ​തു​ന്ന ഡി​പ്പോ​യ്ക്ക് ഇ​പ്പോ​ൾ ശ്മ​ശാ​ന മൂ​ക​ത. തു​രു​മ്പി​ച്ച പാ​ള​ങ്ങ​ളും, നീ​ല​യും വെ​ള്ള​യും ചാ​യം പൂ​ശി​യ പ​ഴ​യ ട്രാം ​വ​ണ്ടി​ക​ളും അ​വി​ടെ ഒ​രു വ​ലി​യ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ക​ഥ മൗ​ന​മാ​യി പ​റ​യു​ന്നു. എ​ൺ​പ​തു​ക​ളി​ൽ കോ​ൽ​ക്ക​ത്ത​യി​ൽ ട്രാ​മി​ൽ രാ​ജ​കീ​യ​മാ​യി യാ​ത്ര​ചെ​യ്തി​രു​ന്ന ന​ല്ല കാ​ലം പ​ല​ർ​ക്കും നൊ​സ്റ്റാ​ൾ​ജി​യ ആ​ണ്.

ഒ​രു​കാ​ല​ത്ത് ച​രി​ത്ര​പ​ര​മാ​യും സാം​സ്കാ​രി​ക​മാ​യും സ​മൃ​ദ്ധ​മാ​യ കോ​ൽ​ക്ക​ത്ത​യു​ടെ ഇ​ന്ന​ത്തെ ദ​യ​നീ​യാ​വ​സ്ഥ​യു​ടെ പ്ര​തീ​ക​ങ്ങ​ളാ​ണ് ഈ ​ട്രാ​മു​ക​ൾ എ​ന്നു​പ​റ​യാം. മി​ക്ക റോ​ഡു​ക​ളി​ലും ട്രാ​മി​ന്‍റെ ട്രാ​ക്കു​ക​ൾ​മൂ​ടി ടാ​ർ​ചെ​യ്തു. റോ​ഡു​ക​ളി​ൽ​നി​ന്ന് ട്രാ​ക്കു​ക​ൾ നീ​ക്കം​ചെ​യ്യു​ന്ന​ത് ചെ​ല​വേ​റി​യ കാ​ര്യ​മാ​യ​തി​നാ​ലാ​ണ് അ​വ മൂ​ടി ടാ​ർ ചെ​യ്ത​ത്. റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യി മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു കൊ​ടു​ത്തു. ചി​ല​യി​ട​ത്തൊ​ക്കെ കൈ​രേ​ഖ​ക​ൾ​പോ​ലെ ഇ​രു​ന്പു പാ​ള​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ദൃ​ശ്യ​മാ​ണ്..

കേ​ര​ള​ത്തി​ലും ട്രാം

​ന​മ്മു​ടെ കേ​ര​ള​ത്തി​ലും ട്രാം ​ഉ​ണ്ടാ​യി​രു​ന്നു. പ​റ​മ്പി​ക്കു​ളം കാ​ടു​ക​ളെ ചാ​ല​ക്കു​ടി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​സം​വി​ധാ​നം പ​ഴ​യ കൊ​ച്ചി നാ​ട്ടു​രാ​ജ്യ​മാ​ണ് കൊ​ണ്ടു​വ​ന്ന​ത്. 1907 മു​ത​ൽ1963 വ​രെ കൊ​ച്ചി​ൻ സ്റ്റേ​റ്റ് ഫോ​റ​സ്റ്റ് ട്രാം​വേ എ​ന്ന ക​മ്പ​നി​യാ​ണ് എ​ൺ​പ​തു കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ഈ ​ട്രാം സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. പ​റ​മ്പി​ക്കു​ളം വ​നാ​ന്ത​ര​ങ്ങ​ളി​ലെ ഈ​ട്ടി​യും തേ​ക്കും ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നാ​ണ് ഇ​തു​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

ച​രി​ത്രം സ​ഞ്ച​രി​ച്ച​ത് ഇ​തി​ലേ...

ട്രാ​മു​ക​ളു​ടെ പ്ര​താ​പ​കാ​ല​ത്ത് ഡ​ൽ​ഹി, ബോം​ബേ, മ​ദ്രാ​സ് തു​ട​ങ്ങി​യ മ​ഹാ​ന​ഗ​ര​ങ്ങ​ളി​ലും നാ​സി​ക്, പാ​ട്ന, ഭാ​വ്‌​ന​ഗ​ർ തു​ട​ങ്ങി​യ ചെ​റി​യ പ​ട്ട​ണ​ങ്ങ​ളി​ലും ജ​ന​പ്രി​യ ന​ഗ​ര ഗ​താ​ഗ​ത​മാ​ർ​ഗ​മാ​യി​രു​ന്നു ട്രാം. ​കോ​ൽ​ക്ക​ത്ത​യി​ൽ കു​തി​ര​വ​ണ്ടി ട്രാ​മു​ക​ൾ സീ​ൽ​ദാ​യ്ക്കും അ​ർ​മേ​നി​യ​ൻ ഘ​ട്ട് സ്ട്രീ​റ്റി​നും ഇ​ട​യി​ലു​ള്ള 3.8 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്ത് 1873 മു​ത​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്നു.

1874ൽ ​ആ​ദ്യ​ത്തെ കു​തി​ര​വ​ണ്ടി ട്രാ​മു​ക​ൾ ബോം​ബേ​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. കൊ​ളാ​ബ​യി​ൽ​നി​ന്ന് ക്രോ​ഫോ​ർ​ഡ് മാ​ർ​ക്ക​റ്റ് വ​ഴി പൈ​ധോ​ണി​യി​ലേ​ക്കും, ബോ​റി ബ​ണ്ട​റി​ൽ​നി​ന്ന് പൈ​ധോ​ണി​യി​ലേ​ക്കും ര​ണ്ടു റൂ​ട്ടു​ക​ളി​ലൂ​ടെ ആ​യി​രു​ന്നു സ​ർ​വീ​സ്. ട്രാ​മു​ക​ൾ വ​ന്ന ഇ​ന്ത്യ​യി​ലെ മൂ​ന്നാ​മ​ത്തെ ന​ഗ​ര​മാ​ണ് നാ​സി​ക്. 1886ൽ ​പാ​ട്ന​യി​ൽ കു​തി​ര​വ​ണ്ടി ട്രാ​മു​ക​ൾ എ​ത്തി.

കോ​ൽ​ക്ക​ത്ത​യി​ൽ ബൗ​ബ​സാ​ർ സ്ട്രീ​റ്റ്, ഡ​ൽ​ഹൗ​സി സ്ക്വ​യ​ർ, സ്ട്രാ​ൻ​ഡ് റോ​ഡ് വ​ഴി സീ​ൽ​ദാ​യ്ക്കും അ​ർ​മേ​നി​യ​ൻ ഘ​ട്ട് സ്ട്രീ​റ്റി​നും ഇ​ട​യി​ൽ 1880ൽ ​റി​പ്പ​ൺ പ്ര​ഭു പു​തി​യ​തും നീ​ള​മേ​റി​യ​തു​മാ​യ മീ​റ്റ​ർ ഗേ​ജ് പാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം, ക​ൽ​ക്ക​ട്ട ട്രാം​വേ ക​മ്പ​നി ട്രാ​മു​ക​ൾ വ​ലി​ക്കാ​ൻ ആ​വി ലോ​ക്കോ​മോ​ട്ടീ​വു​ക​ൾ (കു​തി​ര​ക​ൾ​ക്ക് പ​ക​രം) പ​രീ​ക്ഷി​ച്ചു.

1902ഓ​ടെ കോ​ൽ​ക്ക​ത്ത​യി​ൽ ആ​ദ്യ​ത്തെ ഇ​ല​ക്ട്രി​ക് ട്രാം​കാ​റു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. എ​സ്പ്ല​നേ​ഡി​നും കി​ഡ​ർ​പോ​റി​നും ഇ​ട​യി​ലും എ​സ്പ്ല​നേ​ഡി​നും കാ​ളി​ഘ​ട്ടി​നും ഇ​ട​യി​ലും ഇ​ത് പ്ര​വ​ർ​ത്തി​പ്പി​ച്ചു. 1907ൽ ​ബോം​ബേ ഇ​ല​ക്‌​ട്രി​ക് സ​പ്ലൈ ആ​ൻ​ഡ് ട്രാം​വേ ക​മ്പ​നി​ക്കു (ബെ​സ്റ്റ്) കീ​ഴി​ൽ ബോം​ബേ ട്രാം ​വൈ​ദ്യു​തീ​ക​രി​ച്ചു. കാ​ൺ​പു​രി​ൽ 1907ലും, ​ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം ഡ​ൽ​ഹി​യി​ലും ട്രാ​മു​ക​ൾ എ​ത്തി.

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​വാ​യ​തി​നാ​ൽ 1903ൽ ​ട്രാം സ​ർ​വീ​സ് നി​ർ​ത്തു​ന്ന ആ​ദ്യ​ത്തെ ന​ഗ​ര​മാ​യി പാ​ട്ന മാ​റി. പ​ട്ടി​ണി​യും പ്ലേ​ഗും ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് 1933ൽ ​നാ​സി​ക്ക് ട്രാം​വേ​ക​ൾ അ​ട​ച്ചു​പൂ​ട്ടി. നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​ത്തി​ലേ​ക്ക് ഓ​ടി​യ​തി​നു​ശേ​ഷം അ​തേ​വ​ർ​ഷം​ത​ന്നെ കാ​ൺ​പു​രി​ലും ട്രാ​മു​ക​ൾ നി​ർ​ത്തി. മ​ദ്രാ​സി​ലെ ട്രാം ​ക​മ്പ​നി 1950ൽ ​പാ​പ്പ​രാ​വു​ക​യും 1953ൽ ​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തു. 1964 വ​രെ ബോം​ബേ​യി​ൽ ട്രാ​മു​ക​ൾ ഓ​ടി​ക്കൊ​ണ്ടി​രു​ന്നു.,1963 വ​രെ ഡ​ൽ​ഹി​യി​ലും...

SUNDAY DEEPIKA

ഡ​മോ​ക്ലി​സി​ന്‍റെ വാ​ൾ

ചി​ന്താ​വി​ഷ​യം 

ക്രി​സ്തു​വി​നു മു​ന്പു​ള്ള നാ​ലാം നൂ​റ്റാ​ണ്ട്. ഇ​പ്പോ​ൾ ഇ​റ്റ​ലി​യു​ടെ ഭാ​ഗ​മാ​യ സി​സി​ലി​യി​ലെ സീ​റ​ക്യൂ​സ് അ​ന്ന് ഗ്രീ​ക്കു​കാ​രു​ടെ ഒ​രു ന​ഗ​ര​മാ​യി​രു​ന്നു. അ​വി​ടെ ബി​സി 367 മു​ത​ൽ 357 വ​രെ​യും പി​ന്നീ​ട് 346 മു​ത​ൽ 344 വ​രെ​യും ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത് ഡ​യ​നീ​ഷ്യ​സ് ര​ണ്ടാ​മ​ൻ (397-343) എ​ന്ന രാ​ജാ​വാ​യി​രു​ന്നു. പി​താ​വാ​യ ഡ​യ​നീ​ഷ്യ​സ് ഒ​ന്നാ​മ​നി​ൽ​നി​ന്നാ​ണ് ഭ​ര​ണാ​ധി​കാ​രം അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ച​ത്.

ആ ​കാ​ല​ഘ​ട്ട​ത്തി​ലെ മ​റ്റു പ​ല രാ​ജാ​ക്ക​ന്മാ​രെ​യും പോ​ലെ ഡ​യ​നീ​ഷ്യ​സ് ര​ണ്ടാ​മ​നും ധാ​രാ​ളം സ​ന്പ​ത്തു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ വ​ലി​യ ആ​ഡം​ബ​ര​ജീ​വി​ത​മാ​ണ് അ​ദ്ദേ​ഹം ന​യി​ച്ചി​രു​ന്ന​ത്. അ​ക്കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ര​മ​ന​സേ​വ​ക​രി​ലൊ​രാ​ളാ​യി​രു​ന്നു ഡ​മോ​ക്ലി​സ്. രാ​ജാ​വി​ന്‍റെ സ​ന്പ​ത്തും ആ​ഡം​ബ​ര​വും അ​ധി​കാ​ര​വു​മൊ​ക്കെ അ​യാ​ളെ അ​ദ്ഭു​ത​പ്പെ​ടു​ത്തി. രാ​ജാ​വ് എ​ല്ലാ രീ​തി​യി​ലും വ​ലി​യ ഭാ​ഗ്യ​വാ​നാ​ണെ​ന്നു ക​രു​തി​യ ഡ​മോ​ക്ലി​സ് അ​ക്കാ​ര്യം ആ​വ​ർ​ത്തി​ച്ചു​പ​റ​ഞ്ഞു​കൊ​ണ്ട് രാ​ജാ​വി​നെ നി​ര​ന്ത​രം പു​ക​ഴ്ത്തി​ക്കൊ​ണ്ടി​രു​ന്നു. അ​യാ​ളു​ടെ ക​ണ്ണി​ൽ രാ​ജാ​വി​ന്‍റെ ജീ​വി​തം പ​രി​പൂ​ർ​ണ​മാ​യ സ​ന്തോ​ഷം നി​റ​ഞ്ഞ​താ​യി​രു​ന്നു.

ഡ​മോ​ക്ലി​സി​ന്‍റെ പ്ര​ശം​സാ​വ​ച​ന​ങ്ങ​ൾ കേ​ട്ടു മ​ടു​ത്ത രാ​ജാ​വ് അ​യാ​ളെ ഒ​രു പാ​ഠം പ​ഠി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. രാ​ജാ​വ് അ​യാ​ളോ​ടു പ​റ​ഞ്ഞു: ""എ​നി​ക്ക് അ​ത്ര​മാ​ത്രം ഭാ​ഗ്യ​മു​ണ്ടെ​ന്നു നീ ​ക​രു​തു​ന്നു​വെ​ങ്കി​ൽ ഒ​രു​ദി​വ​സം നീ ​എ​ന്‍റെ സ്ഥാ​ന​ത്ത് രാ​ജ​സിം​ഹാ​സ​ന​ത്തി​ൽ ഇ​രി​ക്കൂ.'' ഡ​മോ​ക്ലി​സി​നു സ്വീ​കാ​ര്യ​മാ​യി​രു​ന്നു ഈ ​നി​ർ​ദേ​ശം. ഉ​ട​നെ അ​യാ​ളെ രാ​ജ​കീ​യ​വ​സ്ത്രം ധ​രി​പ്പി​ച്ച് സിം​ഹാ​സ​ന​ത്തി​ൽ ഇ​രു​ത്താ​ൻ രാ​ജാ​വ് ക​ല്പി​ച്ചു.

ഡ​മോ​ക്ലി​സ് ആ​ഹ്ലാ​ദ​പൂ​ർ​വം രാ​ജ​കീ​യ​വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞ് സിം​ഹാ​സ​ന​ത്തി​ലി​രു​ന്നു. അ​പ്പോ​ൾ സേ​വ​ക​ർ അ​യാ​ൾ​ക്ക് രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം വി​ള​ന്പി. പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ധു​ര​സം​ഗീ​തം മു​ഴ​ങ്ങി. ന​ർ​ത്ത​ക​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ആ​ന​ന്ദ​നൃ​ത്തം ചെ​യ്തു. ആ ​നി​മി​ഷം താ​ൻ പ​രി​പൂ​ർ​ണ സ​ന്തോ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു​വെ​ന്ന് അ​യാ​ൾ​ക്കു തോ​ന്നി.

എ​ന്നാ​ൽ, സിം​ഹാ​സ​ന​ത്തി​ൽ ഇ​രി​ക്കു​ന്പോ​ൾ ഒ​രു​കാ​ര്യം അ​യാ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ത​ന്‍റെ ത​ല​യ്ക്കു മു​ക​ളി​ലാ​യി മൂ​ർ​ച്ച​യു​ള്ള ഒ​രു വാ​ൾ തൂ​ങ്ങി​ക്കി​ട​ക്കു​ന്നു. അ​തു തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന​താ​ക​ട്ടെ ഒ​രൊ​റ്റ നൂ​ലി​ലും! ഏ​തു നി​മി​ഷ​വും ആ ​നൂ​ൽ പൊ​ട്ടി വാ​ൾ ത​ന്‍റെ ത​ല​യി​ൽ വീ​ഴാം! ഇ​ക്കാ​ര്യം ഓ​ർ​മി​ച്ച​പ്പോ​ൾ ഡ​മോ​ക്ലി​സി​ന്‍റെ സ​ന്തോ​ഷ​മെ​ല്ലാം അ​തി​വേ​ഗം ചോ​ർ​ന്നു​പോ​യി. ഭ​ക്ഷ​ണ​ത്തി​നു രു​ചി​യി​ല്ലാ​താ​യി. സം​ഗീ​തം ശ​ബ്ദ​മാ​യി മാ​ത്രം കേ​ട്ടു. ഭ​യം അ​യാ​ളെ ആ​ക​മാ​നം ഗ്ര​സി​ച്ചു.

സ​ന്തോ​ഷ​ത്തി​ന്‍റെ സിം​ഹാ​സ​നം ഭ​യ​ത്തി​ന്‍റെ ത​ട​വ​റ​യാ​യി മാ​റി. അ​യാ​ൾ രാ​ജാ​വി​നോ​ടു പ​റ​ഞ്ഞു: ""എ​നി​ക്ക് ഈ ​സിം​ഹാ​സ​നം വേ​ണ്ട. എ​ന്നെ ഇ​വി​ടെ​നി​ന്നു താ​ഴെ​യി​റ​ക്കൂ.'' മ​റ്റു​ള്ള​രു​ടെ ജീ​വി​ത​വി​ജ​യം, അ​വ​രു​ടെ സ​ന്പ​ത്ത്, അ​വ​ർ​ക്കു ല​ഭി​ക്കു​ന്ന ആ​ദ​ര​വും അം​ഗീ​കാ​ര​വും- ഇ​വ​യെ​ല്ലാം കാ​ണു​ന്പോ​ൾ അ​വ​ർ ഏ​റെ ഭാ​ഗ്യ​വാ​ന്മാ​രാ​ണെ​ന്നാ​വും നാം ​സാ​ധാ​ര​ണ ക​രു​തു​ക. ത​ന്മൂ​ലം അ​വ​രു​ടെ ജീ​വി​തം ഏ​റെ സ​ന്തോ​ഷ​പൂ​ർ​ണ​മാ​ണെ​ന്ന് നാം ​ക​ണ​ക്കു​കൂ​ട്ടു​ന്നു. എ​ന്നാ​ൽ നാം ​കാ​ണു​ന്ന​ത് അ​വ​ർ ഇ​രി​ക്കു​ന്ന സിം​ഹാ​സ​നം മാ​ത്ര​മാ​ണ്. അ​വ​രു​ടെ ത​ല​യ്ക്കു മു​ക​ളി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന വാ​ൾ അ​ല്ല.

പു​റ​മേ​നി​ന്നു നോ​ക്കു​ന്പോ​ൾ മ​റ്റു​ള്ള​വ​ർ എ​ത്ര സ​ന്തോ​ഷ​വാ​ന്മാ​രാ​ണെ​ന്നു തോ​ന്നി​യാ​ലും അ​വ​രു​ടെ​യും ജീ​വി​ത​ത്തി​ൽ ഒ​ട്ടേ​റെ ദുഃ​ഖ​ങ്ങ​ളു​മു​ണ്ടാ​കും എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. അ​തു​പോ​ലെ, അ​വ​രു​ടെ​യും ജീ​വി​തം ഏ​തു​നി​മി​ഷ​വും താ​ളം​തെ​റ്റാം. അ​വ​രു​ടെ സ​ന്പ​ത്ത് ന​ഷ്ട​പ്പെ​ടാം. ആ​രോ​ഗ്യം ക്ഷ​യി​ച്ചു​പോ​കാം. ബ​ന്ധ​ങ്ങ​ളി​ൽ ത​ക​ർ​ച്ച​യു​ണ്ടാ​കാം. അ​വ​രു​ടെ പ​ദ്ധ​തി​ക​ളും നി​മി​ഷ​ങ്ങ​ൾ​കൊ​ണ്ട് പാ​ളി​പ്പോ​കാം. ആ​ര് എ​ത്ര ഉ​ന്ന​ത​രാ​യാ​ലും അ​വ​രു​ടെ​യെ​ല്ലാം ത​ല​യ്ക്കു​മു​ക​ളി​ൽ ഒ​രു വാ​ൾ തൂ​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടാ​കു​മെ​ന്ന​താ​ണ് വ​സ്തു​ത. അ​താ​യ​ത്, നാം ​അ​നു​ഭ​വി​ക്കു​ന്ന സ​ന്പ​ത്തും പ്ര​താ​പ​വും ഐ​ശ്വ​ര്യ​വും ആ​രോ​ഗ്യ​വു​മെ​ല്ലാം നൈ​മി​ഷി​ക​മാ​ണെ​ന്നു വ്യ​ക്തം.

ത​ന്മൂ​ല​മാ​ണ് ദൈ​വ​വ​ച​നം പ​റ​യു​ന്ന​ത്: ""നാ​ളെ​യെ​ച്ചൊ​ല്ലി അ​ഹ​ങ്ക​രി​ക്കേ​ണ്ട. ഒ​രു ദി​വ​സം​കൊ​ണ്ട് എ​ന്തു സം​ഭ​വി​ക്കാ​മെ​ന്നു നീ ​അ​റി​യു​ന്നി​ല്ല'' (സു​ഭാ 27:1). ദൈ​വ​വ​ച​നം വീ​ണ്ടും പ​റ​യു​ന്നു: ""നാ​ള​ത്തെ ജീ​വി​തം എ​ങ്ങ​നെ​യു​ള്ള​താ​യി​രി​ക്കും എ​ന്നു നി​ങ്ങ​ൾ​ക്ക് അ​റി​ഞ്ഞു​കൂ​ടാ. അ​ല്പ​നേ​ര​ത്തേ​ക്കു പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും അ​തി​നു​ശേ​ഷം അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യും ചെ​യ്യു​ന്ന മൂ​ട​ൽ​മ​ഞ്ഞാ​ണ് നി​ങ്ങ​ൾ'' (യാ​ക്കോ​ബ് 4:14).

ഡ​യ​നീ​ഷ്യ​സ് ര​ണ്ടാ​മ​ൻ രാ​ജാ​വി​ന്‍റെ ക​ഥ​യി​ലേ​ക്കു മ​ട​ങ്ങി​വ​ര​ട്ടെ. അ​ദ്ദേ​ഹം സ​ന്പ​ന്ന​നാ​യി​രു​ന്നു. എ​ല്ലാ​വി​ധ ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​തു​ല​ൻ ഡ​യ​ണ്‍ അ​ദ്ദേ​ഹ​ത്തെ സ്ഥാ​ന​ഭ്ര​ഷ്ട​നാ​ക്കി. വീ​ണ്ടും അ​ദ്ദേ​ഹം തി​രി​ച്ചെ​ത്തി ര​ണ്ടു​വ​ർ​ഷം​കൂ​ടി രാ​ജ്യം ഭ​രി​ച്ചെ​ങ്കി​ലും കോ​റി​ന്തി​ലെ ടി​മോ​ളി​യോ​ണ്‍ രാ​ജാ​വ് അ​ദ്ദേ​ഹ​ത്തെ യു​ദ്ധ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി രാ​ജ്യം കീ​ഴ​ട​ക്കി. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന് ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നെ​പ്പോ​ലെ ജീ​വി​ക്കേ​ണ്ടി​വ​ന്നു​വെ​ന്ന് ച​രി​ത്രം പ​റ​യു​ന്നു.

താ​ൻ രാ​ജാ​വാ​ണെ​ങ്കി​ലും ത​നി​ക്കു മു​ക​ളി​ൽ അ​നി​ശ്ചി​ത​ത്വ​ത്തി​ന്‍റെ ഒ​രു വാ​ൾ തൂ​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന​റി​യാ​മാ​യി​രു​ന്നു. അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​റ​ക്കം​കെ​ടു​ത്തി​യോ എ​ന്ന​റി​യി​ല്ല. എ​ന്നാ​ൽ ത​ല​യ്ക്കു​മു​ക​ളി​ൽ അ​ത്ത​ര​മൊ​രു വാ​ൾ തൂ​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തു ന​മ്മു​ടെ ഉ​റ​ക്കം ന​ഷ്ട​പ്പെ​ടു​ത്തു​മെ​ന്നു തീ​ർ​ച്ച​യാ​ണ്.

എ​ത്ര കേ​മ​ന്മാ​രാ​യാ​ലും നൈ​മി​ഷി​ക​മാ​ണ് ഈ ​ഭൂ​മി​യി​ലെ ന​മ്മു​ടെ ജീ​വി​തം. അ​തു​പോ​ലെ, നാ​ളെ ന​മു​ക്ക് എ​ന്തു സം​ഭ​വി​ക്കു​മെ​ന്നു തീ​ർ​ച്ച​യി​ല്ലാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്. എ​ങ്കി​ലും നാം ​ഭ​യ​പ്പെ​ട​രു​ത്. കാ​ര​ണം ദൈ​വ​ത്തി​ന്‍റെ പ​രി​പാ​ല​ന​യാ​ണ് ന​മ്മെ വ​ഴി​ന​ട​ത്തു​ന്ന​ത്. ആ ​വ​ഴി ന​ന്മ​യ്ക്കാ​ണെ​ന്നു മ​ന​സി​ലാ​ക്കി അ​വി​ട​ന്നു കാ​ണി​ച്ചു​ത​രു​ന്ന വ​ഴി​യേ ന​മു​ക്കു ന​ട​ക്കാം. അ​പ്പോ​ൾ ത​ല​യ്ക്കു​മു​ക​ളി​ൽ ഏ​തു ത​ര​ത്തി​ലു​ള്ള വാ​ൾ തൂ​ങ്ങി​ക്കി​ട​ന്നാ​ലും അ​തൊ​ന്നും ന​മ്മെ ന​ശി​പ്പി​ക്കു​ക​യി​ല്ലെ​ന്നു തീ​ർ​ച്ച​യാ​ണ്.

SUNDAY DEEPIKA

ബി​ൻ​സി​യു​ടെ ക​ഥ, ക​രു​ത​ലി​ന്‍റെ​യും

ക​ണ്ണൂ​ർ ശ്രീ​ക​ണ്ഠ​പു​രം കോ​ട്ടൂ​ർ​വ​യ​ലി​ലെ ഞാ​റോ​ലി​ക്ക​ൽ ബി​ൻ​സി എ​ന്ന വീ​ട്ട​മ്മ​യു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​ക​ളെ നി​ശ്ച​യ​ദാ​ർ​ഢ്യം കൊ​ണ്ട് എ​ങ്ങ​നെ പു​ഞ്ചി​രി​യോ​ടെ നേ​രി​ടാം എ​ന്ന​തി​ന്‍റെ മ​നോ​ഹ​ര​മാ​യ ഒ​രു പാ​ഠ​പു​സ്ത​ക​മാ​യി ക​രു​താം. മു​പ്പ​ത്തി​ര​ണ്ട് വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​നി​ട​യി​ൽ 20 വ​ർ​ഷ​ത്തോ​ള​മാ​യി ബി​ൻ​സി​യു​ടെ സ​ഞ്ചാ​രം അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​രു​ത്തു​റ്റ പാ​ത​യി​ലാ​ണ്.

സ​ൺ​ഡേ ദീ​പി​ക​യോ​ട് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​മ്പോ​ൾ ബി​ൻ​സി​യു​ടെ വാ​ക്കു​ക​ളി​ൽ തെ​ളി​യു​ന്ന​ത് ത​ള​രാ​ത്ത പോ​രാ​ട്ട​വീ​ര്യ​വും ദൈ​വ​ത്തി​ലു​ള്ള അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സ​വും. ഏ​തൊ​രു സാ​ധാ​ര​ണ​ക്കാ​ര​നെ​യും ത​ള​ർ​ത്താ​ൻ​പോ​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ ആ​ത്മ​വി​ശ്വാ​സം​കൊ​ണ്ട് അ​തി​ജീ​വി​ച്ച ബി​ൻ​സി എ​ന്ന വീ​ട്ട​മ്മ ഇ​ന്ന് ഒ​രു കു​ടും​ബ​ത്തി​ന്‍റെ മാ​ത്ര​മ​ല്ല ഒ​രു നാ​ടി​ന്‍റെ​ത​ന്നെ അ​ഭി​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ന്നു.

നി​ന​ച്ചി​രി​ക്കാ​തെ തി​രി​ച്ച​ടി​ക​ൾ

ജീ​വി​ത​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യ ചി​ല ആ​രോ​ഗ്യ മാ​റ്റ​ങ്ങ​ൾ ഈ ​കു​ടും​ബാം​ഗ​ങ്ങ​ളെ തേ​ടി​യെ​ത്തി​യ​ത്. സ്കൂ​ൾ നൃ​ത്ത​വേ​ദി​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന മൂ​ത്ത​മ​ക​ൾ അ​ഞ്ജ​ലി​ക്ക് നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ മ​സ്കു​ലാ​ർ ഡി​സ്ട്രോ​ഫി എ​ന്ന അ​വ​സ്ഥ നേ​രി​ടേ​ണ്ടി​വ​ന്നു.

മ​ക​ളു​ടെ കാ​ലു​ക​ളു​ടെ ച​ല​ന​ശേ​ഷി കു​റ​ഞ്ഞു​വ​രു​ന്ന യാ​ഥാ​ർ​ഥ്യ​ത്തെ ബി​ൻ​സി​യും ഭ​ർ​ത്താ​വ് സ​ണ്ണി​യും ഒ​ളി​ച്ചോ​ടാ​തെ അ​ഭി​മു​ഖീ​ക​രി​ച്ചു. ഈ​യൊ​രു ഘ​ട്ട​ത്തി​ൽ​നി​ന്ന് ക​ര​ക​യ​റാ​ൻ ശ്ര​മി​ക്ക​വേ​യാ​ണ് 2009 സെ​പ്റ്റം​ബ​ർ 12ന് ​സ​ണ്ണി​ക്ക് സ്ട്രോ​ക്ക് വ​രു​ന്ന​ത്. മൂ​ന്നു​മാ​സ​ത്തോ​ളം ആ​ശു​പ​ത്രി​വാ​സം. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് സ​ണ്ണി ഇ​നി ന​ട​ക്കി​ല്ലെ​ന്നും ജോ​ലി​ക്കു​പോ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു​മു​ള്ള യാ​ഥാ​ർ​ഥ്യം ബി​ൻ​സി തി​രി​ച്ച​റി​ഞ്ഞ​ത്.

വീ​ടി​ന്‍റെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ൽ​ക്കു​ക​യാ​ണ് അ​ന്ന്. മൂ​ന്നു മ​ക്ക​ളു​ടെ പ​ഠ​നം, ഭ​ർ​ത്താ​വി​ന്‍റെ​യും മ​ക​ളു​ടെ​യും ചി​കി​ത്സ... എ​ല്ലാം ഒ​രു​മി​ച്ചു കൈ​കാ​ര്യം ചെ​യ്യേ​ണ്ട വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വം ബി​ൻ​സി​യു​ടെ ചു​മ​ലി​ലാ​യി. എ​ന്നാ​ൽ, ബി​ൻ​സി പ​ത​റാ​തെ മു​ന്നി​ൽ നി​ന്നു. സ്വ​ന്തം കു​ടും​ബ​ത്തി​ൽ നി​ന്നും സ​ണ്ണി​യു​ടെ കു​ടും​ബ​ത്തി​ൽ നി​ന്നും ല​ഭി​ച്ച മാ​ന​സി​ക​മാ​യ പി​ന്തു​ണ ഈ ​യാ​ത്ര​യി​ൽ വ​ലി​യ ക​രു​ത്താ​യി.

ക​ല​യു​ടെ കൈ​പി​ടി​ച്ച് അ​ഞ്ജ​ലി

ശാ​രീ​രി​ക​മാ​യ പ​രി​മി​തി​ക​ൾ അ​ഞ്ജ​ലി​യു​ടെ സ​ർ​ഗാ​ത്മ​ക​ത​യെ ബാ​ധി​ച്ചി​ല്ല. മ​ക​ളു​ടെ ഓ​രോ ക​ഴി​വു​ക​ളെ​യും ബി​ൻ​സി ചേ​ർ​ത്തു​പി​ടി​ച്ചു. സം​ഗീ​ത​ത്തി​ലും കീ​ബോ​ർ​ഡി​ലും തു​ട​ങ്ങി​യ അ​ഞ്ജ​ലി​യു​ടെ താ​ത്പ​ര്യം ശാ​രീ​രി​ക മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പി​ന്നീ​ട് ചി​ത്ര​ര​ച​ന​യി​ലേ​ക്കു വ​ഴി​മാ​റി. ആ​ദ്യം വി​ര​സ​ത മാ​റ്റാ​ൻ വ​ര​ച്ചു​തു​ട​ങ്ങി​യ അ​ഞ്ജ​ലി പി​ന്നീ​ട് അ​ക്രി​ലി​ക് പെ​യി​ന്‍റിം​ഗി​ലേ​ക്കും ഗ്രാ​ഫി​ക് ഡി​സൈ​നിം​ഗി​ലേ​ക്കും ചു​വ​ടു​വ​ച്ചു.

യൂ​ട്യൂ​ബും ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി അ​ഞ്ജ​ലി ആ​ർ​ജി​ച്ചെ​ടു​ത്ത ചി​ത്ര​ക​ലാ വൈ​ഭ​വം ഇ​ന്ന് ലോ​കം അം​ഗീ​ക​രി​ക്കു​ന്ന നി​ല​യി​ലേ​ക്ക് വ​ള​ർ​ന്നി​രി​ക്കു​ന്നു. ഇ​റ്റ​ലി​യി​ലെ ടാ​ർ​സോ​യി​ൽ വ​രെ അ​ഞ്ജ​ലി​യു​ടെ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ട്ടു എ​ന്ന​ത് ഈ ​കു​ടും​ബം ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​ന്‍റെ വി​ജ​യ​ത്തി​നു തെ​ളി​വ്.

ക​ല​യി​ൽ മാ​ത്ര​മ​ല്ല, അ​ക്കാ​ദ​മി​ക് രം​ഗ​ത്തും അ​ഞ്ജ​ലി മി​ക​വു​പു​ല​ർ​ത്തി. കൊ​മേ​ഴ്സി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം നേ​ടി ടെ​ക്നോ​പാ​ർ​ക്കി​ൽ ഉ​ൾ​പ്പെ​ടെ ജോ​ലി​ചെ​യ്തു. ഇ​പ്പോ​ൾ ഡി​ജി​റ്റ​ൽ ആ​ർ​ട്ട് മേ​ഖ​ല​യി​ൽ സ്വ​ത​ന്ത്ര​മാ​യി ജോ​ലി ചെ​യ്യു​ന്നു. ഇ​തി​നി​ടെ ബം​ഗ​ളൂ​രു ഇ​ന്ത്യ​ൻ ഇ​ൻ​ക്ലൂ​ഷ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ർ​ട്ട് ഫെ​ലോ​ഷി​പ്പി​നും അ​ഞ്ജ​ലി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​മ്മ എ​ന്ന ക​രു​ത​ൽ

അ​ഞ്ജ​ലി​യു​ടെ ഈ ​വ​ള​ർ​ച്ച​യ്ക്കു​പി​ന്നി​ൽ ബി​ൻ​സി എ​ന്ന അ​മ്മ​യു​ടെ നി​ര​ന്ത​ര​മാ​യ പ്രോ​ത്സാ​ഹ​ന​വും ശു​ശ്രൂ​ഷ​യു​മു​ണ്ട്. മ​റ്റു മ​ക്ക​ളാ​യ അ​ബി​ൽ കാ​ന​ഡ​യി​ലും ആ​ഷ്‌​ലി യു​കെ​യി​ലും ഉ​യ​ർ​ന്ന ജോ​ലി​ക​ളി​ൽ പ്ര​വേ​ശി​ച്ചു.

വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​വും മ​ക്ക​ളെ ന​ല്ല നി​ല​യി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വും ബി​ൻ​സി സ​ഫ​ല​മാ​ക്കി. വീ​ട്ടു​ജോ​ലി​ക​ൾ​ക്കും ഭ​ർ​ത്താ​വി​നും മ​ക​ൾ​ക്കും ന​ല്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്കും ഇ​ട​യി​ലും ഗാ​ർ​ഡ​നിം​ഗും ക്രാ​ഫ്റ്റിം​ഗും പു​തി​യ പാ​ച​ക​രീ​തി​ക​ളും അ​ഭ്യ​സി​ക്കു​ന്ന ബി​ൻ​സി, നി​ര​ന്ത​ര​മാ​യ സ്വ​യം ന​വീ​ക​ര​ണ​ത്തി​ലൂ​ടെ ജീ​വി​ത​ത്തെ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കു​ന്നു. യൂ​ട്യൂ​ബി​ൽ​നി​ന്ന് പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ച് അ​ത് ത​ന്‍റെ കു​ടും​ബ​ത്തി​നു​വേ​ണ്ടി പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്നു. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന ഭ​ർ​ത്താ​വി​നും മ​ക​ൾ​ക്കും ത​ണ​ലാ​യി എ​പ്പോ​ഴും ബി​ൻ​സി കൂ​ടെ​യു​ണ്ട്.

ഇ​വ​രു​ടെ ഒ​രോ ആ​വ​ശ്യ​ങ്ങ​ളും കൊ​ച്ചു​കു​ഞ്ഞു​ങ്ങ​ളെ​ന്ന​പോ​ലെ ക​രു​തി നി​റ​വേ​റ്റു​ന്നു. ""ഞ​ങ്ങ​ളെ അ​മ്മ​യു​ടെ സ്വ​ന്തം ശ​രീ​ര​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ​പോ​ലെ​യാ​ണ് നോ​ക്കി പ​രി​പാ​ലി​ക്കു​ന്ന​ത്''- അ​ഞ്ജ​ലി​യു​ടെ ഈ ​വാ​ക്കു​ക​ൾ ബി​ൻ​സി എ​ന്ന ക​രു​ത്തു​റ്റ സ്ത്രീ​യു​ടെ ജീ​വി​ത​വി​ജ​യ​ത്തി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​മാ​ണ്.

പ്ര​ശ്ന​ങ്ങ​ളെ​നോ​ക്കി സ​ങ്ക​ട​പ്പെ​ട്ടി​രി​ക്കാ​തെ, മു​ന്നി​ൽ ഇ​നി എ​ന്ത് ചെ​യ്യാ​ൻ സാ​ധി​ക്കും എ​ന്ന പോ​സി​റ്റീ​വാ​യ ചി​ന്ത​യാ​ണ് ബി​ൻ​സി​യെ ന​യി​ച്ച​ത്. കു​ടും​ബം ന​ൽ​കു​ന്ന സ്നേ​ഹ​വും പി​ന്തു​ണ​യും ഉ​ണ്ടെ​ങ്കി​ൽ ഏ​തു ത​ക​ർ​ച്ച​യി​ൽ​നി​ന്നും വി​ജ​യ​ക​ര​മാ​യി ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് മാ​തൃ​ദി​ന​ത്തി​ൽ ബി​ൻ​സി​യു​ടെ ജീ​വി​തം ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​ത്.

SUNDAY DEEPIKA

320 ദ​ശ​ല​ക്ഷം വ​ര്‍​ഷ​ങ്ങ​ൾ​ക്കു മു​മ്പ് നി​ങ്ങ​ളു​ടെ ജ​ന്മ​നാ​ട് എ​വി​ടെ​യാ​യി​രു​ന്നു..?

320 ദ​ശ​ല​ക്ഷം വ​ര്‍​ഷം​മു​മ്പ് നി​ങ്ങ​ളു​ടെ ജ​ന്മ​നാ​ട്, ഭൂ​മി എ​ന്ന വി​സ്മ​യ​ഗ്ര​ഹ​ത്തി​ല്‍ എ​വി​ടെ​യാ​യി​രു​ന്നു​വെ​ന്നു ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞാ​ലോ? അ​ദ്ഭു​ത​പ്പെ​ടേ​ണ്ട, അ​തി​നു ക​ഴി​യും. ഭൂ​മി​യു​ടെ ഉ​പ​രി​ത​ലം നി​ര​ന്ത​രം ച​ലി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ന്നു നാം ​കാ​ണു​ന്ന ഭൂ​ഖ​ണ്ഡ​ങ്ങ​ള്‍ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു വ​ര്‍​ഷം മു​മ്പു മ​റ്റൊ​രു രൂ​പ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ന​മ്മ​ള്‍ പ​ഠി​ച്ചി​ട്ടു​ണ്ട്. ഇ​ന്നു നാം ​നി​ല്‍​ക്കു​ന്ന മ​ണ്ണു സ​ഞ്ച​രി​ച്ച ദൂ​ര​ങ്ങ​ള്‍ മ​ന​സി​ലാ​ക്കു​ന്ന പു​തി​യ പ​ഠ​ന​ങ്ങ​ളി​ലാ​ണ് നെ​ത​ര്‍​ല​ന്‍​ഡി​ലെ ഉ​ട്രെ​ക്റ്റ് സ​ര്‍​വ​ക​ലാ​ശാ​ലാ ഗ​വേ​ഷ​ക​ര്‍.

ശാ​സ്ത്ര​സം​ഘം വി​ക​സി​പ്പി​ച്ചെ​ടു​ത്ത പു​തി​യ "ഓ​ണ്‍​ലൈ​ന്‍ ടൂ​ള്‍' ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​തു സാ​ധ്യ​മാ​ക്കു​ന്ന​ത്. ഭൂ​മി​യി​ലെ ഓ​രോ ഇ​ട​ങ്ങ​ളും മു​മ്പ് എ​വി​ടെ​യാ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് ഭൗ​മ​ശാ​സ്ത്ര​ജ്ഞ​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഭൂ​മി​യി​ലെ ഏ​തു സ്ഥ​ല​ത്തി​ന്‍റെ​യും 320 ദ​ശ​ല​ക്ഷം വ​ര്‍​ഷം വ​രെ​യു​ള്ള യാ​ത്ര ഈ ​ടൂ​ള്‍ വ​ഴി ക​ണ്ടെ​ത്താ​ന്‍ ക​ഴി​യും. പ്ര​ഫ.‍ ഡൗ​വെ വാ​ന്‍ ഹി​ന്‍​സ്ബെ​ര്‍​ഗ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഈ ​സം​വി​ധാ​നം വി​ക​സി​പ്പി​ച്ച​തി​നു പി​ന്നി​ല്‍. ഭൂ​ഖ​ണ്ഡ​ങ്ങ​ള്‍ ഒ​ന്നി​ച്ചു​ചേ​ര്‍​ന്ന് "പാ​ന്‍​ജി​യ' എ​ന്ന മ​ഹാ​ഭൂ​ഖ​ണ്ഡ​മാ​യി നി​ല​നി​ന്നി​രു​ന്ന കാ​ലം തൊ​ട്ടു​ള്ള മാ​റ്റ​ങ്ങ​ള്‍ ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​കും.

ടെ​ക്‌​റ്റോ​ണി​ക് പ്ലേ​റ്റു​ക​ള്‍ സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ല്‍, ഇ​ന്നു നാം ​കാ​ണു​ന്ന പ​ല രാ​ജ്യ​ങ്ങ​ളും പ​ണ്ടു തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ കാ​ലാ​വ​സ്ഥാ​മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു. ഉ​ദാ​ഹ​ര​ണ​ത്തി​ന്, നെ​ത​ര്‍​ല​ന്‍​ഡി​ല്‍ ഏ​ക​ദേ​ശം 245 ദ​ശ​ല​ക്ഷം വ​ര്‍​ഷം​മു​മ്പ് ഇ​ന്ന​ത്തെ പേ​ര്‍​ഷ്യ​ന്‍ ഗ​ള്‍​ഫി​നു സ​മാ​ന​മാ​യ ഉ​ഷ്ണ​മേ​ഖ​ലാ കാ​ലാ​വ​സ്ഥ​യാ​യി​രു​ന്നു​വെ​ന്ന് ഗ​വേ​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

"ഉ​ട്രെ​ക്റ്റ് പാ​ലി​യോ​ജി​യോ​ഗ്ര​ഫി മോ​ഡ​ല്‍' എ​ന്ന സ​ങ്കേ​ത​മാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പ​ണ്ടു​കാ​ല​ത്തെ പാ​റ​ക​ളി​ല്‍ പ​തി​ഞ്ഞു​കി​ട​ക്കു​ന്ന കാ​ന്തി​ക സി​ഗ്‌​ന​ലു​ക​ളെ വി​ശ​ക​ല​നം ചെ​യ്താ​ണ് ശാ​സ്ത്ര​ജ്ഞ​ര്‍ ഭൂ​ത​കാ​ല മാ​പ്പു​ക​ള്‍ പു​ന​ര്‍​നി​ര്‍​മി​ച്ച​ത്. ഭൂ​മി​യു​ടെ കാ​ന്തി​ക ധ്രു​വ​ങ്ങ​ളു​മാ​യി പാ​റ​ക​ള്‍​ക്കു​ള്ള ബ​ന്ധം ഇ​തി​ല്‍​നി​ന്നു മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യും. അ​തു​വ​ഴി ഏ​ത് അ​ക്ഷാം​ശ​ത്തി​ലാ​ണു രൂ​പ​പ്പെ​ട്ട​തെ​നു മ​ന​സി​ലാ​ക്കാ​നും സാ​ധി​ക്കും.

വെ​റു​മൊ​രു കൗ​തു​ക​ത്തി​ന​പ്പു​റം, ഭൂ​മി​യു​ടെ ജൈ​വ​വൈ​വി​ധ്യം കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളോ​ടും വം​ശ​നാ​ശ​ത്തോ​ടും എ​ങ്ങ​നെ പ്ര​തി​ക​രി​ച്ചു എ​ന്നു മ​ന​സി​ലാ​ക്കാ​ന്‍ ഈ ​സം​വി​ധാ​നം സ​ഹാ​യി​ക്കും. പ​ണ്ടു ന​ട​ന്ന കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളി​ല്‍, ഏ​തൊ​ക്കെ പ്ര​ദേ​ശ​ങ്ങ​ളാ​ണ് ജീ​വ​ജാ​ല​ങ്ങ​ള്‍​ക്കു സു​ര​ക്ഷി​ത​മാ​യി​രു​ന്ന​തെ​ന്നു ക​ണ്ടെ​ത്താ​ന്‍ പാ​ലി​യ​ന്‍റോ​ള​ജി​സ്റ്റു​ക​ള്‍​ക്ക് ഇ​തി​ലൂ​ടെ സാ​ധി​ക്കു​ന്നു.
ഭൂ​മി​യു​ടെ ആ​ഴ​ത്തി​ലു​ള്ള ച​രി​ത്ര​ത്തെ ല​ളി​ത​മാ​യി മ​ന​സി​ലാ​ക്കു​ക എ​ന്ന​താ​ണ് ഗ​വേ​ഷ​ക​രു​ടെ ല​ക്ഷ്യം. ഇ​ന്നു ന​മ്മ​ള്‍ ച​വി​ട്ടി​നി​ല്‍​ക്കു​ന്ന മ​ണ്ണ് സ​ഞ്ച​രി​ച്ച ദൂ​ര​ങ്ങ​ള്‍ തി​രി​ച്ച​റി​യു​ന്ന​ത്, പ്ര​കൃ​തി​യെ കൂ​ടു​ത​ല്‍ അ​ടു​ത്ത​റി​യാ​ന്‍ ന​മ്മ​ളെ തീ​ര്‍​ച്ച​യാ​യും സ​ഹാ​യി​ക്കും.

SUNDAY DEEPIKA

ഉ​പ്പ​ര്‍​കോ​ട്ട് കോ​ട്ട​യി​ലെ ത​ണു​പ്പ്...

പാ​ര​മ്പ​ര്യ​വും പൗ​രാ​ണി​ക​ത​യും പേ​റു​ന്ന മ​ഹ​ത്താ​യ നി​ര്‍​മി​തി​ക​ളു​ടെ ച​രി​ത്രം ന​മ്മെ പ​ല​പ്പോ​ഴും വി​സ്മ​യി​പ്പി​ക്കാ​റു​ണ്ട്. ഗു​ജ​റാ​ത്തി​ലെ ജു​ന​ഗ​ഡി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന അ​തി​പു​രാ​ത​ന​മാ​യ ഉ​പ്പ​ര്‍​കോ​ട്ട് കോ​ട്ട ഈ ​ഗ​ണ​ത്തി​ല്‍ പെ​ടു​ത്താ​വു​ന്ന ഒ​ന്നാ​ണ്. 2300 വ​ര്‍​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ഈ ​കോ​ട്ട ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​ത്തോ​ടൊ​പ്പം ത​ന്നെ അ​മാ​നു​ഷി​ക ക​ഥ​ക​ള്‍​ക്കും പ്ര​സി​ദ്ധ​മാ​ണ്.a

ബി​സി 319ല്‍ ​മൗ​ര്യ ച​ക്ര​വ​ര്‍​ത്തി​യാ​യ ച​ന്ദ്ര​ഗു​പ്ത മൗ​ര്യ​നാ​ണ് ഈ ​കോ​ട്ട നി​ര്‍​മി​ച്ച​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. പി​ന്നീ​ട് പ​ല കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ ഇ​ത് പു​ന​രു​ദ്ധ​രി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. ഏ​റെ​ക്കാ​ലം സ​ക​ല പ്രൗ​ഢി​യോ​ടെ​യും വി​രാ​ജി​ച്ച കോ​ട്ട പി​ന്നീ​ട് മൂ​ന്നു ശ​താ​ബ്ദ​ങ്ങ​ളോ​ളം വൃ​ക്ഷ​ല​താ​ദി​ക​ളാ​ല്‍ മൂ​ട​പ്പെ​ട്ട് പു​റം​ലോ​ക​ത്തി​ന് അ​ജ്ഞാ​ത​മാ​യി നി​ദ്ര​യി​ലാ​ണ്ടു കി​ട​ന്നു. എ​ഡി 976ല്‍ ​ചു​ദാ​സാ​മ രാ​ജ​വം​ശ​ത്തി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളാ​ണ് പി​ന്നീ​ട് കോ​ട്ട ക​ണ്ടെ​ത്തു​ന്ന​തും വീ​ണ്ടെ​ടു​ക്കു​ന്ന​തും.

നി​ര​വ​ധി യു​ദ്ധ​ങ്ങ​ള്‍​ക്ക് മൂ​ക​സാ​ക്ഷി​യാ​യ ഈ ​കോ​ട്ട കീ​ഴ​ട​ക്കാ​ന്‍ പ​ല​ത​വ​ണ ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ട്. ച​രി​ത്ര​രേ​ഖ​ക​ള്‍ പ്ര​കാ​രം 16 ത​വ​ണ ഈ ​കോ​ട്ട ഉ​പ​രോ​ധി​ക്ക​പ്പെ​ട്ടു. ഒ​രി​ക്ക​ല്‍ 12 വ​ര്‍​ഷം നീ​ണ്ടു​നി​ന്ന ഉ​പ​രോ​ധ​ത്തെ​പ്പോ​ലും അ​തി​ജീ​വി​ക്കാ​ന്‍ ഈ ​കോ​ട്ട​യ്ക്കു സാ​ധി​ച്ചു.

കാ​ല​പ്പ​ഴ​ക്ക​ത്തി​ല്‍ ത​ക​ര്‍​ച്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കോ​ട്ട​യ്ക്കു​ള്ളി​ല്‍ ഇ​ന്നും കേ​ടു​പാ​ടു​ക​ള്‍ കൂ​ടാ​തെ നി​ല്‍​ക്കു​ന്ന ചി​ല പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളു​ണ്ട്. അ​ഡി-​ക​ഡി വാ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​റ​യി​ല്‍ വെ​ട്ടി​മാ​റ്റി നി​ര്‍​മി​ച്ച വ​ലി​യൊ​രു കി​ണ​റാ​ണ് കോ​ട്ട​യ്ക്കു​ള്ളി​ലെ ഒ​രു സ​വി​ശേ​ഷ നി​ര്‍​മി​തി. ഇ​തി​ന്‍റെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു ദാ​സി​മാ​രു​ടെ ബ​ലി​ദാ​ന​ത്തി​ന്‍റെ ക​ഥ​ക​ള്‍ പ്ര​ചാ​ര​ത്തി​ലു​ണ്ട്.

ന​വ്ഗാ​ന്‍ കു​വാ എ​ന്ന​റി​യി​പ്പെ​ടു​ന്ന ആ​ഴ​മേ​റി​യ മ​റ്റൊ​രു കി​ണ​റും കോ​ട്ട​യ്ക്കു​ള്ളി​ലു​ണ്ട്. ശ​ത്രു​ക്ക​ള്‍ ഉ​പ​രോ​ധി​ക്കു​മ്പോ​ള്‍ കോ​ട്ട​യ്ക്കു​ള്ളി​ല്‍ വെ​ള്ളം എ​ത്തി​ക്കാ​ന്‍ ഇ​ത് സ​ഹാ​യി​ച്ചി​രു​ന്നു​വെ​ന്നു പ​റ​യ​പ്പെ​ടു​ന്നു.

ഈ​ജി​പ്തി​ല്‍​നി​ന്ന് കൊ​ണ്ടു​വ​ന്ന​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന വ​ലി​യ പീ​ര​ങ്കി​ക​ള്‍ കോ​ട്ട​യു​ടെ മു​ക​ളി​ല്‍ കാ​ണാം. ഇ​തി​ല്‍ "നീ​ലം പീ​ര​ങ്കി' ഏ​റെ പ്ര​സി​ദ്ധ​മാ​ണ്. കോ​ട്ട​യു​ടെ താ​ഴ​ത്തെ ഭാ​ഗ​ത്ത് പാ​റ​ക​ളി​ല്‍ കൊ​ത്തി​യു​ണ്ടാ​ക്കി​യ അ​തി​പു​രാ​ത​ന​മാ​യ ബു​ദ്ധ​മ​ത ഗു​ഹ​ക​ളും ഏ​റെ ച​രി​ത്ര പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്നു.

ഭ​യ​പ്പെ​ടു​ത്തു​ന്ന ചി​ല ക​ഥ​ക​ളും ഉ​പ്പ​ര്‍​കോ​ട്ട് കോ​ട്ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ചാ​ര​ത്തി​ലു​ണ്ട്. കോ​ട്ട​യ്ക്കു​ള്ളി​ലെ ആ​രാ​ധ​നാ​ല​യ​ത്തി​ന്‍റെ ഭാ​ഗ​ത്തും പ​ഴ​യ കി​ണ​റു​ക​ള്‍​ക്ക് സ​മീ​പ​വും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വി​ചി​ത്ര​മാ​യ ശ​ബ്ദ​ങ്ങ​ള്‍ കേ​ള്‍​ക്കാ​റു​ണ്ടെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്.

കോ​ട്ട​യു​ടെ ഉ​ള്‍​ഭാ​ഗ​ങ്ങ​ളി​ല്‍, പ്ര​ത്യേ​കി​ച്ച് സൂ​ര്യ​ന്‍ അ​സ്ത​മി​ച്ച​തി​നു ശേ​ഷം അ​സ്വാ​ഭാ​വി​ക​മാ​യ ത​ണു​പ്പും ആ​രെ​ങ്കി​ലും പി​ന്തു​ട​രു​ന്ന​തു പോ​ലെ​യു​ള്ള തോ​ന്ന​ലു​ക​ളും ഉ​ണ്ടാ​കാ​റു​ണ്ടെ​ന്ന് ചി​ല വി​നോ​ദ​സ​ഞ്ചാ​രി​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കോ​ട്ട​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി പ​ണ്ടു​കാ​ല​ത്ത് ന​ട​ന്ന ബ​ലി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ത്മാ​ക്ക​ള്‍ ഇ​പ്പോ​ഴും അ​വി​ടെ അ​ല​ഞ്ഞു​തി​രി​യു​ന്നു​ണ്ടെ​ന്നാ​ണ് ത​ദ്ദേ​ശീ​യ​രു​ടെ‍ വി​ശ്വാ​സം. എ​ന്തൊ​ക്കെ​യാ​യാ​ലും ഒ​രു​കാ​ല​ത്ത് പ്ര​തി​രോ​ധ​ത്തി​ന്‍റെ​യും ക​രു​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി​രു​ന്ന ഈ ​ദു​ര്‍​ഗം ഇ​ന്ന് ഗു​ജ​റാ​ത്തി​ലെ ഒ​രു പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യാ​ണ് നി​ല​കൊ​ള്ളു​ന്ന​ത്.

SUNDAY DEEPIKA

മ​രു​ന്നു​ക​ൾ തോ​റ്റു, ‌"അ​ജ്ഞാ​ത ലോ​ക​ത്തെ' ബാ​ക്‌​ടീ​രി​യ​ക​ളോ​ട്!

ശാ​സ്ത്ര​ജ്ഞ​ർ​ക്ക് അ​ദ്ഭു​ത​മാ​യി, ആ ​ബാ​ക്‌​ടീ​രി​യ​ക​ൾ! അ​തി​ജീ​വ​ന​ത്തി​നാ​യി വി​ചി​ത്ര​ത​ന്ത്ര​ങ്ങ​ള്‍ പ​യ​റ്റു​ന്ന സൂ​ക്ഷ്മ​ജീ​വി​ക​ളെ ക​ണ്ടെ​ത്തി​യ​തോ, ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു വ​ര്‍​ഷ​ങ്ങ​ളാ​യി ഒ​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന ഗു​ഹാ​ന്ത​ര​ങ്ങ​ളി​ൽ!

ആ​ധു​നി​ക മ​രു​ന്നു​ക​ളെ​പ്പോ​ലും പ്ര​തി​രോ​ധി​ക്കാ​ന്‍ ശേ​ഷി​യു​ള്ള അ​തി​പു​രാ​ത​ന ബാ​ക്‌​ടീ​രി​യ​ക​ൾ തെ​ക്ക​ന്‍ ന്യൂ ​മെ​ക്‌​സി​ക്കോ​യി​ലെ ചി​ഹു​വാ​ഹു​വ​ന്‍ മ​രു​ഭൂ​മി​ക്ക് 1,604 അ​ടി താ​ഴെ​യു​ള്ള "ലെ​ചു​ഗി​ല്ല' ഗു​ഹ​യി​ലാ​ണു​ള്ള​ത്.

മ​നു​ഷ്യ​വാ​സ​മോ, സൂ​ര്യ​പ്ര​കാ​ശ​മോ ഇ​ല്ലാ​ത്ത ഇ​രു​ണ്ട ലോ​ക​ത്ത് അ​തി​ജീ​വ​ന​ത്തി​നാ​യി പ​ര​സ്പ​രം കൊ​ന്നും തി​ന്നും ന​ട​ത്തു​ന്ന സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ പോ​രാ​ട്ട​ങ്ങ​ൾ പു​തി​യ ത​രം ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ശാ​സ്ത്ര​ജ്ഞ​ര്‍​ക്കു പ്ര​ചോ​ദ​ന​മാ​കു​ക​യാ​ണ്.

വി​ചി​ത്ര​മാ​യ അ​തി​ജീ​വ​നം

ബാ​ക്‌​ടീ​രി​യ​ക​ള്‍ അ​ത്യ​ന്തം വി​ചി​ത്ര​മാ​യ രീ​തി​ക​ളാ​ണ് അ​തി​ജീ​വ​ന​ത്തി​നാ​യി സ്വീ​ക​രി​ക്കു​ന്ന​ത്. ചി​ല​ത്, പാ​റ​ക​ളി​ല്‍​നി​ന്ന് ഊ​ര്‍​ജം ക​ണ്ടെ​ത്തു​മ്പോ​ള്‍ മ​റ്റു ചി​ല​ത്, സ​ഹ​ജീ​വി​ക​ളെ വേ​ട്ട​യാ​ടി തി​ന്നു​ന്ന രീ​തി​യാ​ണ് പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.

"മ​ഴ​ക്കാ​ടു​ക​ളി​ലെ വേ​ട്ട​ക്കാ​രെ​പ്പോ​ലെ മ​റ്റു സൂ​ക്ഷ്മ​ജീ​വി​ക​ളെ പി​ടി​കൂ​ടി കു​ത്തി​ക്കൊ​ല്ലു​ന്ന ത​രം ബാ​ക്ടീ​രി​യ​ക​ളെ ഇ​വി​ടെ കാ​ണാം' -അ​മേ​രി​ക്ക​യി​ലെ അ​ല​ബാ​മ സ​ര്‍​വ​ക​ലാ​ശാ​ല പ്ര​ഫ​സ​ര്‍ ഹാ​സ​ല്‍ ബാ​ര്‍​ട്ട​ന്‍ പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള ക​ടു​ത്ത മ​ത്സ​ര​മാ​ണ് ഇ​വ​യെ അ​ത്ഭു​ത​ക​ര​മാ​യ പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള​വ​രാ​ക്കി മാ​റ്റു​ന്ന​ത്.

മ​രു​ന്നു​ക​ളെ തോ​ല്‍​പ്പി​ക്കും

ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്രം ഇ​ന്നു നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​യ "ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ റെ​സി​സ്റ്റ​ന്‍​സ്' അ​ഥ​വാ മ​രു​ന്നു​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി മ​നു​ഷ്യ​നി​ര്‍​മി​ത​മ​ല്ലെ​ന്ന് ഈ ​പ​ഠ​നം തെ​ളി​യി​ക്കു​ന്ന​താ​യി ഒ​രു​കൂ​ട്ടം ഗ​വേ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു വ​ര്‍​ഷം മു​മ്പേ, ബാ​ക്ടീ​രി​യ​ക​ള്‍ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ജ​നി​ത​ക​ശേ​ഷി ആ​ര്‍​ജി​ച്ചി​രു​ന്നു. ഗു​ഹ​യി​ല്‍​നി​ന്നു ക​ണ്ടെ​ത്തി​യ "പേ​നി​ബാ​സി​ല​സ്' എ​ന്ന​യി​നം ബാ​ക്‌​ടീ​രി​യ​ക​ൾ, നാ​ല്പ​ത് ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളി​ല്‍ ഇ​രു​പ​ത്തി​യാ​റ് എ​ണ്ണ​ത്തെ​യും പ്ര​തി​രോ​ധി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.

ഇ​തി​ല്‍ മാ​ര​ക​മാ​യ എം​ആ​ര്‍​എ​സ്എ ബാ​ക്ടീ​രി​യ​ക​ള്‍​ക്കെ​തി​രേ അ​വ​സാ​ന​വ​ട്ട മ​രു​ന്നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഡാ​പ്‌​റ്റോ​മൈ​സി​ന്‍ പോ​ലെ​യു​ള്ള ശ​ക്ത​മാ​യ മ​രു​ന്നു​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന​താ​യി ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു.

പു​തി​യ മ​രു​ന്നു​ക​ൾ

മ​നു​ഷ്യ​സ​മ്പ​ര്‍​ക്ക​മി​ല്ലാ​ത്ത ഗു​ഹ​ക​ളി​ല്‍ മ​രു​ന്നു​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന ജീ​നു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത് ശാ​സ്ത്ര​ലോ​ക​ത്തെ അ​മ്പ​ര​പ്പി​ച്ചി​ട്ടു​ണ്ട്. ബാ​ക്‌​ടീ​രി​യ​ക​ള്‍ ആ​ര്‍​ജി​ച്ച പ്ര​തി​രോ​ധ ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു പ​ഠി​ക്കു​ന്ന​തു​വ​ഴി, ഭാ​വി​യി​ല്‍ സൂ​പ്പ​ര്‍ ബ​ഗു​ക​ളെ നേ​രി​ടാ​ന്‍ പു​തി​യ​ത​രം ഔ​ഷ​ധ​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു ഗ​വേ​ഷ​ക​ര്‍.

SUNDAY DEEPIKA

പ​ശ്ചി​മേ​ഷ്യാ യു​ദ്ധ​വും എ​ഐ പോ​ർ​നി​ല​ങ്ങ​ളും

സ​ത്യ​വും വ​സ്തു​ത​ക​ളും ആ​ദ്യ​മേ കൊ​ല്ല​പ്പെ​ടു​ക എ​ന്ന പ​തി​വി​നൊ​പ്പം​ത​ന്നെ നൂ​റു​മ​ട​ങ്ങ് എ​ഐ പ​ട​ങ്ങ​ളും വീ​ഡി​യോ​ക​ളും ജ​നി​ക്കു​ക​യും പ​ട​ർ​ന്നു​പ​ന്ത​ലി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നും സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന​താ​യി​രു​ന്നു, ഫെ​ബ്രു​വ​രി 28ന് ​പ​ശ്ചി​മേ​ഷ്യ​യി​ൽ ആ​രം​ഭി​ച്ച ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ-​അ​മേ​രി​ക്ക യു​ദ്ധം.

യാ​ഥാ​ർ​ഥ്യ​മേ​ത് വ്യാ​ജ​മേ​ത് എ​ന്നു തി​രി​ച്ച​റി​യാ​ൻ ഏ​റെ പ​ണി​പ്പെ​ടേ​ണ്ടി​വ​രു​ന്ന പ​ട​ങ്ങ​ളും വീ​ഡി​യോ​ക​ളും സൃ​ഷ്ടി​ക്കു​ന്ന​തി​ലു​ള്ള മി​ക​വ് അ​നു​ദി​നം പു​തു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന നി​ർ​മി​ത​ബു​ദ്ധി ടൂ​ളു​ക​ളു​ടെ വ​ൻ​തോ​തി​ലു​ള്ള രം​ഗ​പ്ര​വേ​ശ​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ യു​ദ്ധം, സ്വാ​ഭാ​വി​ക​മാ​യും ഐ​ഐ യു​ദ്ധ​വു​മാ​യി എ​ന്ന​താ​ണ് വ​സ്തു​ത.

യു​ദ്ധം ആ​രം​ഭി​ച്ച​തോ​ടെ ഇ​ന്‍റ​ർ​നെ​റ്റ്, വാ​ർ​ത്താ​വി​നി​മ​യ മാ​ർ​ഗ​ങ്ങ​ൾ ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യും റ​ദ്ദാ​യ/​റ​ദ്ദാ​ക്കി​യ ഇ​റാ​നി​ലും, അ​തീ​വ ക​ർ​ക്ക​ശ​മാ​യ സെ​ൻ​സ​റിം​ഗ് ന​ട​പ്പാ​ക്കി​യ ഇ​സ്ര​യേ​ലി​ലും ശ​രി​ക്കും ന​ട​ക്കു​ന്ന​തെ​ന്താ​ണെ​ന്ന് പു​റം​ലോ​കം അ​റി​യാ​തി​രി​ക്കു​ക​യോ, വ​ള​രെ വൈ​കി​മാ​ത്രം അ​റി​യു​ക​യോ ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ, ആ​യു​ധ​ങ്ങ​ൾ​ക്കൊ​പ്പം ആ​ശ​യ​ങ്ങ​ൾ​ക്കൊ​ണ്ടു​മു​ള്ള പോ​രി​ന് ക​രു​ത്തേ​കാ​ൻ കൃ​ത്രി​മ​മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ക​യെ​ന്ന​ത് സ്വാ​ഭാ​വി​ക​വു​മാ​യി.

മു​ൻ യു​ദ്ധ​ങ്ങ​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി, ഏ​റെ​ക്കു​റെ ആ​കാ​ശ​ത്തു മാ​ത്ര​മാ​യി​രു​ന്ന പോ​രി​ൽ, ഐ​ഐ പ​ട​ങ്ങ​ളും വീ​ഡി​യോ​ക​ളും ഏ​റെ​യും വി​മാ​ന​ങ്ങ​ളു​ടേ​യും മി​സൈ​ലു​ക​ളു​ടേ​യും ഡ്രോ​ണു​ക​ളു​ടേ​തും ആ​വു​ക​യും ചെ​യ്തു.

യു​ദ്ധ​ത്തി​ലെ മൂ​ന്നു പ്ര​ധാ​ന ക​ക്ഷി​ക​ളും ഇ​തി​ൽ ഒ​പ്പ​ത്തി​നൊ​പ്പം നി​ന്നു. ഡ​സ​ൻ ക​ണ​ക്കി​ന് സേ​നാ വി​മാ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​റാ​ന്‍റെ എ​യ​ർ​ബേ​സു​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​പ്പി​ച്ചു​വെ​ന്നും ടെ​ൽ അ​വീ​വി​ലെ ബെ​ൻ ഗു​രി​യോ​ൺ വി​മാ​ന​ത്താ​വ​ളം പാ​ടേ ത​ക​ർ​ത്തു​വെ​ന്നും ഇ​സ്ര​യേ​ലി​ന്‍റെ എ​ഫ്35 പോ​ർ​വി​മാ​നം ഇ​റാ​ൻ മി​സൈ​ലു​ക​ൾ വീ​ഴ്ത്തി​യെ​ന്നു​മൊ​ക്കെ​യു​ള്ള നൂ​റു​ക​ണ​ക്കി​ന് എ​ഐ വീ​ഡി​യോ​ക​ൾ യു​ദ്ധ​ദി​ന​ങ്ങ​ളി​ൽ പ​റ​ന്നു​ന​ട​ന്നു. സ​ത്യ​മേ​ത് മി​ഥ്യ​യേ​ത് എ​ന്നു തി​രി​ച്ച​റി​യാ​ൻ പാ​ടു​പെ​ട്ട​വ​രാ​ണ് ഏ​റെ​യും.

മു​ൻ​കാ​ല യു​ദ്ധ, സം​ഘ​ർ​ഷ വാ​ർ​ത്താ റി​പ്പോ​ർ​ട്ടു​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി, എ​ഐ​യു​ടെ ആ​വി​ർ​ഭാ​വ​ത്തി​നു ശേ​ഷ​മു​ള്ള പൂ​ർ​ണ​തോ​തി​ലു​ള്ള യു​ദ്ധ​മാ​യി​രു​ന്നു ഇ​തെ​ന്ന​ത് വാ​ർ​ത്ത​ക​ളി​ലെ നെ​ല്ലും പ​തി​രും വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​ത് പ​ല​പ്പോ​ഴും അ​സാ​ധ്യ​വു​മാ​ക്കി.

എ​ഐ​യ്ക്ക് ഒ​പ്പം പ​ണ്ട​ത്തെ​പ്പോ​ലെ മൈ​ക്രോ​സോ​ഫ്റ്റ് ഫ്ളൈ​റ്റ് സി​മു​ലേ​റ്റ​ർ ദൃ​ശ്യ​ങ്ങ​ളും സ​ത്യ​മെ​ന്ന ഉ​റ​പ്പു​ന​ൽ​ക​ലി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൾ യ​ഥേ​ഷ്ട​വും ചി​ല​പ്പോ​ൾ മു​ഖ്യ​ധാ​രാ വാ​ർ​ത്താ ചാ​ന​ലു​ക​ളി​ലും പ​ങ്കു​വ​യ്ക്ക​പ്പെ​ട്ടു.

ഇ​റാ​നി​ൽ വീ​ണ അ​മേ​രി​ക്ക​യു​ടെ എ​ഫ്15​ഇ വി​മാ​ന​ത്തി​ന്‍റെ ര​ണ്ടു പൈ​ല​റ്റു​മാ​രി​ലൊ​രാ​ളെ അ​മേ​രി​ക്ക​ൻ സേ​ന ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ​ക​ൾ, ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് അ​ബോ​ട്ടും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് അ​സം​ബ്ലി അം​ഗം മൈ​ക്ക് ലോ​ലെ​റും പ​ങ്കു​വ​ച്ച​ത് എ​ഐ ആ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യ​ത് ഏ​റെ വൈ​കി​യാ​ണ്.

"കാ​ൾ ഓ​ഫ് ഡ്യൂ​ട്ടി’ എ​ന്ന അ​തി​പ്ര​ശ​സ്ത​മാ​യ വീ​ഡി​യോ ഗെ​യി​മി​ലെ ഫ്രെ​യി​മു​ക​ൾ പോ​ലും, ഇ​റാ​നെ​തി​രേ​യു​ള്ള അ​മേ​രി​ക്ക​യു​ടെ ആ​ക്ര​മ​ണ​രം​ഗ​ങ്ങ​ളെ​ന്ന പേ​രി​ൽ വാ​ർ​ത്താ ചാ​ന​ലു​ക​ൾ​ക്ക് ന​ൽ​കി​യ​ത് വൈ​റ്റ്ഹൗ​സി​ൽ​നി​ന്നു ത​ന്നെ​യാ​യി​രു​ന്നു.

ടെ​ൽ അ​വീ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​സ്ര​യേ​ൽ ന​ഗ​ര​ങ്ങ​ളി​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടെ ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി എ​ന്ന​ത് വാ​സ്ത​വ​മാ​ണെ​ന്നി​രി​ക്കേ, ത​ക​ർ​ന്ന​കെ​ട്ടി​ട​ങ്ങ​ളു​ടെ​യും വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ളെ​ന്ന പേ​രി​ൽ ഇ​റാ​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ചാ​ന​ലു​ക​ൾ ന​ൽ​കി​യ പ​ല ക്ലി​പ്പിം​ഗു​ക​ളും ഐ​ഐ നി​ർ​മി​ത​മാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് വ്യ​ക്ത​മാ​യി.

SUNDAY DEEPIKA

ഓ​ർ​ഗ​നി​ലെ അ​ദൃ​ശ്യ വി​ര​ൽ​സ്പ​ർ​ശ​ങ്ങ​ൾ!

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പ്ര​ശ​സ്ത ഹി​ല്‍​സ്റ്റേ​ഷ​നാ​യ മ​സൂ​റി​യു​ടെ ശാ​ന്ത​മാ​യ വ​ന​പ്ര​ദേ​ശ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ഒ​രു പ​ഴ​യ ദേ​വാ​ല​യ​മാ​ണ് സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ​തും ച​രി​ത്ര​പ്ര​ധാ​ന​വു​മാ​യ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ഒ​ന്നു കൂ​ടി​യാ​ണി​ത്. ബ്രി​ട്ടീ​ഷ് കൊ​ളോ​ണി​യ​ല്‍ കാ​ല​ത്തി​ന്‍റെ സ്മ​ര​ണ​ക​ളു​ണ​ര്‍​ത്തു​ന്ന വാ​സ്തു​വി​ദ്യ​യാ​ല്‍ മ​നോ​ഹ​ര​മാ​യ ദേ​വാ​ല​യം ഇ​ന്ന് ച​രി​ത്ര സ്മ​ര​ണ​ക​ള്‍​ക്കൊ​പ്പം ഭീ​തി​യു​ടെ കേ​ന്ദ്ര​മാ​യി​ക്കൂ​ടി​യാ​ണ് നി​ല​കൊ​ള്ളു​ന്ന​ത്.

പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ന്‍റെ മ​ധ്യ​ത്തി​ല്‍, കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ല്‍ 1853ലാ​ണ് ഈ ​പ​ള്ളി സ്ഥാ​പി​ത​മാ​യ​ത്. എ​ന്നാ​ല്‍ നി​ര്‍​മാ​ണ​ത്തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ 1826 മു​ത​ല്‍ ത​ന്നെ ബ്രി​ട്ടീ​ഷ് സൈ​നി​ക സെ​റ്റി​ല്‍​മെ​ന്‍റു​ക​ള്‍​ക്കൊ​പ്പം ആ​രം​ഭി​ച്ചി​രു​ന്നു.

മു​സൂ​റി​യി​ലെ ലാ​ന്‍​ഡൂ​ര്‍ കു​ന്നു​ക​ളി​ലെ ബ​ലോ​റി​ലാ എ​ന്ന പ്ര​ദേ​ശ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ദേ​വാ​ല​യം ബ്രി​ട്ടീ​ഷ് ആ​ര്‍​മി​യി​ലെ എ​ൻ​ജി​നീ​യ​ര്‍​മാ​രാ​ണ് രൂ​പ​ക​ല്പ​ന ചെ​യ്ത​ത്. ക്ലാ​സി​ക് ഗോ​ഥി​ക് ശൈ​ലി​യി​ലാ​ണ് നി​ര്‍​മാ​ണം.

ഈ ​വാ​സ്തു​ഭം​ഗി ത​ന്നെ​യാ​ണ് ദേ​വാ​ല​യ​ത്തെ ആ​ക​ര്‍​ഷ​ക​മാ​ക്കു​ന്ന​ത്. പ​ള്ളി​യു​ടെ ജ​ന​ലു​ക​ളി​ല്‍ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന ചാ​യം​പൂ​ശി​യ ഗ്ലാ​സു​ക​ള്‍ ബെ​ല്‍​ജി​യ​ത്തി​ല്‍​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത​താ​ണ്. സൂ​ര്യ​പ്ര​കാ​ശം ഇ​തി​ലൂ​ടെ ക​ട​ന്നു​വ​രു​മ്പോ​ള്‍ പ​ള്ളി​ക്കു​ള്ളി​ല്‍ മ​നോ​ഹ​ര​മാ​യ വ​ര്‍​ണ​ങ്ങ​ള്‍ വി​രി​യു​ന്നു.

ഒ​രു നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ഒ​രു പൈ​പ്പ് ഓ​ര്‍​ഗ​ന്‍ ഇ​ന്നും ഇ​വി​ടെ​യു​ണ്ട്. ബ്രി​ട്ടീ​ഷ് കാ​ല​ഘ​ട്ട​ത്തി​ലെ സം​ഗീ​ത പാ​ര​മ്പ​ര്യ​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണി​ത്. പ​ള്ളി​ക്കു​ള്ളി​ലെ അ​ള്‍​ത്താ​ര​യും ഇ​രി​പ്പി​ട​ങ്ങ​ളും മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള തേ​ക്കും പൈ​ന്‍ മ​ര​വും ഉ​പ​യോ​ഗി​ച്ചാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

തു​ട​ക്ക​ത്തി​ല്‍ മ​സൂ​റി​യി​ല്‍ വി​ശ്ര​മ​ത്തി​നും ചി​കി​ത്സ​യ്ക്കു​മാ​യി എ​ത്തി​യി​രു​ന്ന ബ്രി​ട്ടീ​ഷ് സൈ​നി​ക​ര്‍​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കും വേ​ണ്ടി​യാ​ണ് ഈ ​പ​ള്ളി തു​റ​ന്നു​കൊ​ടു​ത്ത​ത്.

1853ല്‍ ​പ​ട്രീ​ഷ്യ​ന്‍ ബ്ര​ദേ​ഴ്‌​സ് ഇ​വി​ടെ സെ​ന്‍റ് ജോ​ര്‍​ജ് കോ​ള​ജ് സ്ഥാ​പി​ച്ച​തോ​ടെ, പ​ള്ളി സ്‌​കൂ​ളി​ന്‍റെ ഭാ​ഗ​മാ​യി മാ​റി. ഇ​ന്നും സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ആ​ത്മീ​യ കേ​ന്ദ്ര​മാ​ണി​ത്.

ബ്രി​ട്ടീ​ഷ് വൈ​സ്രോ​യി​മാ​രും ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും മ​സൂ​റി​യി​ലെ വേ​ന​ല്‍​ക്കാ​ല വ​സ​തി​ക​ളി​ല്‍ താ​മ​സി​ക്കു​മ്പോ​ള്‍ ഈ ​പ​ള്ളി​യി​ല്‍ ആ​രാ​ധ​ന​യ്ക്കാ​യി എ​ത്താ​റു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍ പി​ന്നീ​ട് പ​രി​ച​ര​ണ​ക്കു​റ​വു മൂ​ലം ദേ​വാ​ല​യം ത​ക​ര്‍​ന്നു​തു​ട​ങ്ങി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​വി​ടം പ്രേ​ത​ക​ഥ​ക​ളു​ടെ ഇ​ട​മാ​യി മാ​റി​യ​ത്. പ​ള്ളി​യോ​ടു ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന പ​ഴ​യ ബ്രി​ട്ടീ​ഷ് കാ​ല​ഘ​ട്ട​ത്തി​ലെ സെ​മി​ത്തേ​രി​യാ​ണ് ഭീ​തി​യു​ടെ പ്ര​ധാ​ന കേ​ന്ദ്രം.

18ഉം 19​ഉം നൂ​റ്റാ​ണ്ടു​ക​ളി​ല്‍ മ​സൂ​റി​യി​ല്‍ കോ​ള​റ​യും മ​റ്റു മ​ഹാ​മാ​രി​ക​ളും പ​ട​ര്‍​ന്നു​പി​ടി​ച്ച​പ്പോ​ള്‍ മ​രി​ച്ച നൂ​റു​ക​ണ​ക്കി​ന് ബ്രി​ട്ടീ​ഷ് പ​ട്ടാ​ള​ക്കാ​രെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഇ​വി​ടെ​യാ​ണ് അ​ട​ക്കം​ചെ​യ്തി​രി​ക്കു​ന്ന​ത്.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ മ​ഞ്ഞു​മൂ​ടി​യ ക​ല്ല​റ​ക​ള്‍​ക്കി​ട​യി​ല്‍ വെ​ളു​ത്ത വ​സ്ത്രം​ധ​രി​ച്ച രൂ​പ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത് ക​ണ്ടി​ട്ടു​ള്ള​താ​യി സ​മീ​പ​വാ​സി​ക​ള്‍ പ​റ​യാ​റു​ണ്ട്. പ്ര​ത്യേ​കി​ച്ച്, അ​കാ​ല​ത്തി​ല്‍ മ​രി​ച്ച കു​ഞ്ഞു​ങ്ങ​ളു​ടെ ക​ര​ച്ചി​ല്‍ കാ​റ്റി​ല്‍ കേ​ള്‍​ക്കാ​റു​ണ്ടെ​ന്ന​ത് ഇ​വി​ട​ത്തെ ഒ​രു പ​തി​വു​ക​ഥ​യാ​ണ്.

പ​ള്ളി​യി​ലെ പ്ര​ശ​സ്ത​മാ​യ പ​ഴ​യ പൈ​പ്പ് ഓ​ര്‍​ഗ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ചി​ത്ര​മാ​യ ചി​ല അ​നു​ഭ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ള്ളി പൂ​ട്ടി​ക്ക​ഴി​ഞ്ഞ് അ​ര്‍​ധ​രാ​ത്രി​യി​ല്‍ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് ഉ​ള്ളി​ല്‍​നി​ന്ന് ഓ​ര്‍​ഗ​ന്‍ സം​ഗീ​തം കേ​ള്‍​ക്കാ​റു​ണ്ടെ​ന്ന് ചി​ല​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു.

പ​ഴ​യ കാ​ല​ത്തെ സൈ​നി​ക ചാ​പ്ല​യി​ന്മാ​രു​ടെ ആ​ത്മാ​ക്ക​ള്‍ ഇ​ന്നും ആ​രാ​ധ​ന ന​ട​ത്താ​ന്‍ എ​ത്തു​ന്ന​താ​ണെ​ന്നാ​ണ് പ്രാ​ദേ​ശി​ക വി​ശ്വാ​സം. സെ​ന്‍റ് ജോ​ര്‍​ജ് കോ​ള​ജി​നും പ​ള്ളി​ക്കും ചു​റ്റു​മു​ള്ള പാ​ത​ക​ള്‍ രാ​ത്രി​യി​ല്‍ അ​തീ​വ ഭ​യാ​ന​ക​മാ​ണ്. മ​സൂ​റി​യി​ലെ ക​ന​ത്ത മ​ഞ്ഞി​ല്‍ പെ​ട്ടെ​ന്ന് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യും ചെ​യ്യു​ന്ന നി​ഴ​ല്‍​രൂ​പ​ങ്ങ​ളെ​ക്കു​റി​ച്ച് സ്‌​കൂ​ളി​ലെ പ​ഴ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ നി​ര​വ​ധി ക​ഥ​ക​ളു​ണ്ട്. പ​ള്ളി​യു​ടെ ഗോ​പു​ര​ത്തി​നു​മു​ക​ളി​ല്‍ ചി​ല രാ​ത്രി​ക​ളി​ല്‍ വി​ചി​ത്ര​മാ​യ വെ​ളി​ച്ചം കാ​ണാ​റു​ണ്ടെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി സ്ഥി​തി​ചെ​യ്യു​ന്ന ലാ​ന്‍​ഡൂ​ര്‍ പ്ര​ദേ​ശം ത​ന്നെ നി​ഗൂ​ഢ​ത​ക​ള്‍ നി​റ​ഞ്ഞ​താ​ണ്. പ​ള്ളി​ക്ക​ടു​ത്തു​ള്ള റോ​ഡി​ലൂ​ടെ ത​ല​യി​ല്ലാ​ത്ത ഒ​രു ബ്രി​ട്ടീ​ഷ് വ​നി​ത കു​തി​ര​പ്പു​റ​ത്ത് സ​ഞ്ച​രി​ക്കാ​റു​ണ്ടെ​ന്ന​ത് മ​സൂ​രി​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ പ്രേ​ത​ക​ഥ​യാ​ണ്. ഈ ​ആ​ത്മാ​വ് പ​ള്ളി​യു​ടെ പ​രി​സ​ര​ത്തും ദൃ​ശ്യ​മാ​കാ​റു​ണ്ടെ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു.

മ​സൂ​റി​യി​ലെ സാ​ധാ​ര​ണ ടൂ​റി​സ്റ്റ് പാ​ത​ക​ളി​ല്‍​നി​ന്ന് അ​ല്‍​പം മാ​റി​യി​രി​ക്കു​ന്ന​തി​നാ​ല്‍ സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ളും ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​രു​മാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​വ​രി​ല്‍ അ​ധി​ക​വും.

ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ സ്മ​ര​ണ​ക​ളു​ണ​ര്‍​ത്തി​ക്കൊ​ണ്ട്, പ​ക​ല്‍ വെ​ളി​ച്ച​ത്തി​ല്‍ വി​സ്മ​യി​പ്പി​ക്കു​ന്ന ഗോ​ഥി​ക് വാ​സ്തു​വി​ദ്യ​യാ​യി നി​ല​കൊ​ള്ളു​ന്ന ഈ ​ദേ​വാ​ല​യം, രാ​ത്രി​യു​ടെ പു​ത​പ്പി​നു​ള്ളി​ല്‍ ഒ​രു നി​ഗൂ​ഢ സാ​മ്രാ​ജ്യ​മാ​യി മാ​റു​ന്നു​വെ​ന്ന് പ​ല​രും വി​ശ്വ​സി​ക്കു​ന്നു.

അ​ര്‍​ധ​രാ​ത്രി​യി​ല്‍ ലാ​ന്‍​ഡൂ​ര്‍ കു​ന്നു​ക​ളെ പു​ണ​രു​ന്ന മ​ഞ്ഞി​ല്‍, അ​ദൃ​ശ്യ​മാ​യ വി​ര​ലു​ക​ള്‍ ഓ​ര്‍​ഗ​ന്‍ ക​ട്ട​ക​ളി​ല്‍ സം​ഗീ​തം മീ​ട്ടു​മെ​ന്നു​കേ​ട്ടാ​ൽ ന​മു​ക്ക​തു ക​ഥ​യെ​ന്നു ത​ള്ളി​ക്ക​ള​യാം. എ​ന്നാ​ല്‍ ഈ ​ക​ഥ​ക​ൾ വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ അ​ധി​ക​വും.

SUNDAY DEEPIKA

നാ​ഗ​മ്മ​യു​ടെ ക​ഥ​യ്ക്ക് 60

പ്ര​ശ​സ്ത ത​മി​ഴ്-മ​ല​യാ​ളം എ​ഴു​ത്തു​കാ​ര​ൻ നീ​ല പ​ത്മ​നാ​ഭ​ന്‍റെ വി​ഖ്യാ​ത നോ​വ​ൽ "ത​ലൈ​മു​റ​ക​ൾ' അ​റു​പ​താം വ​ർ​ഷ​ത്തി​ൽ...

 

വീ​ട്ടി​ന​ക​ത്ത് അ​ടു​ക്ക​ള​യി​ൽ നാ​ഗു അ​ക്ക​ൻ ക​മി​ഴ്ന്നു​കി​ട​ന്ന് തേ​ങ്ങി​ത്തേ​ങ്ങി ക​ര​യു​ന്നു​ണ്ട്. തി​ര​വി​യെ ക​ണ്ട​പ്പോ​ൾ ക​ര​ച്ചി​ൽ വ​ർ​ധി​ച്ചു. പാ​പ്പാ​ത്തി അ​ത്ത കി​ട​ന്നു ചാ​ടി​ക്കൊ​ണ്ടി​രു​ന്നു. “എ​ന്തി​നെ​ടീ കെ​ട​ന്നു നി​ല​വി​ളി​ക്ക​ണ​ത്? നി​ന്നെ ഇ​വി​ടെ ആ​രെ​ങ്കി​ലും കൊ​ല്ല​ണോ? ഇം​സി​ക്ക​ണോ? ഈ ​വീ​ട്ടി​ല് ഇ​ത്ത​റ ദി​വ​സം നീ ​ഇ​രു​ന്ന​ല്ലോ​ടീ, നി​ന​ക്ക് എ​ന്ത​രു കൊ​റ അ​വ​ൻ വ​രു​ത്തി? ഇ​വി​ടെ വ​രു​മ്പോ നീ ​കി​റു​ഞ്ചി​കി​റു​ഞ്ചി​യ​ല്യോ​ടീ ഇ​രു​ന്ന​ത്. നീ ​പെ​ണ്ണി​ന്‍റെ പ​രു​വ​ത്തി​ലാ​യ​തു​ത​ന്നെ ഇ​വി​ടെ വ​ന്നി​ട്ട​ല്ല്യോ.

പി​ന്നെ കൊ​ഴു​പ്പ് കേ​റി​ക്കേ​റി നീ ​ചെ​റി​യ തു​ടി​പ്പാ​ണാ തു​ടി​ച്ച​ത്? വേ​റൊ​രു​ത്ത​നാ​യി​രു​ന്നെ​ങ്കി അ​ന്നു ത​ന്നെ നി​ന്നെ​പ്പി​ടി​ച്ച് ക​റ​ക​റാ​ന്നു വെ​ളി​യി​ൽ​ത്ത​ള്ളി ക​ത​കു അ​ട​ച്ചു​ക​ള​യു​മാ​യി​രു​ന്നു... അ​വ​ൻ ഒ​രു പാ​വം... അ​തു​കൊ​ണ്ട് അ​വ​ൻ നോ​ക്കി. ആ​റു​മാ​സ​വും നോ​ക്കി... പോ​യ ജ​മ്മ​ത്തു നീ ​എ​ന്ത​രു പാ​വം ചെ​യ്തൂ​ട്ടോ എ​ന്തോ. ഇ​പ്പം ദൈ​വം​ത​ന്നെ നി​ന്നെ ഇ​ങ്ങ​നെ സൃ​ഷ്ടി​ച്ചു​ക​ള​ഞ്ഞൂ..”

തി​ര​വി​യ്ക്കു ഒ​ന്നും പി​ടി​കി​ട്ടി​ല്ല. എ​ന്താ​ണ്? അ​ക്ക​ന് എ​ന്താ​ണ് ഒ​രു കു​റ​വ്?. നാ​ഗ​മ്മ​യു​ടെ അ​മ്മാ​യി​അ​മ്മ പാ​പ്പാ​ത്തി​യു​ടെ ശ​കാ​രം കേ​ട്ടു​നി​ന്ന തി​ര​വി​യു​ടെ അ​പ്പാ​വ് നാ​ഗ​രു​പി​ള്ള​യ്ക്ക് ഒ​ന്നും മ​ന​സി​ലാ​യി​ല്ല. “അ​തെ​ന്ത​രെ​ന്നാ​ണ് ഞാ​ൻ കേ​ക്ക​ണ​ത്? ക​ല്യാ​ണം ക​ഴി​ച്ചു​കൊ​ടു​ത്ത് ആ​റു​മാ​സ​മി​രി​ക്കും. ഇ​പ്പം വ​ന്ന് ഇ​ങ്ങ​നെ പെ​ണ്ണു​വേ​ണ്ടാ, വി​ളി​ച്ചോ​ണ്ടു പോ ​എ​ന്നു പ​റ​ഞ്ഞാ ഇ​തെ​ന്ത​രു വെ​ള്ള​രി​ക്കാ​പ​ട്ട​ണ​മാ...?” അ​പ്പാ​വ് നെ​ഞ്ചു​രു​കി ചോ​ദി​ക്കു​ക​യും ചെ​യ്തു.

നാ​ഗ​മ്മ​യു​ടെ ഭ​ർ​ത്താ​വ് ശി​വാ​ന​ന്ദ പെ​രു​മാ​ളും (ശെ​വ​ന്ത പെ​രു​മാ​ൾ) വി​ട്ടു​കൊ​ടു​ക്കാ​ൻ ഭാ​വ​മി​ല്ലാ​യി​രു​ന്നു. “ഇ​പ്പം എ​നി​യ്ക്കൊ​ന്നും ഇ​ല്ലാ, ത​ല്ലി​യു​ട​ച്ചു പ​റ​വാ​ൻ. എ​ന്നാ​ൽ നാ​ളെ പെ​ണ്ണി​ന്‍റെ പ്രാ​ക്കു വ​ര​രു​തെ​ന്ന് വ​ച്ചു ത​ന്നെ​യാ​ണ് ഞാ​ൻ ഇ​ങ്ങ​നെ​യൊ​ക്കെ ചു​റ്റി​വ​ള​ച്ചു പ​റ​യ​ണ​ത്. എ​ന്തി​ന്? ഒ​രു ലേ​ഡീ ഡോ​ക്ട​റു​ടെ​യ​ടു​ത്ത് അ​വ​ളെ കൊ​ണ്ടു​ചെ​ന്നു പ​രി​ശോ​ധി​ച്ചി​റ്റ്... വേ​ണ്ട, വേ​ണ്ട ഞാ​നൊ​ന്നും പ​റ​യ​ണി​ല്ല... മി​ണ്ടാ​തെ അ​വ​ളെ വി​ളി​ച്ചോ​ണ്ട് പോ​വൂ​ട​ണം.”

നീ​ല പ​ത്മ​നാ​ഭ​ന്‍റെ ത​ലൈ​മു​റ​ക​ൾ എ​ന്ന നോ​വ​ലി​ന്‍റെ ക​വാ​ടം ന​മ്മ​ൾ തു​റ​ക്കു​ക​യാ​ണ്. പ്ര​ശ​സ്ത ത​മി​ഴ് - മ​ല​യാ​ളം സാ​ഹി​ത്യ​കാ​ര​നാ​യ നീ​ല പ​ത്മ​നാ​ഭ​ൻ എ​ഴു​തി​യ ഇ​തി​ഹാ​സ നോ​വ​ലി​ന്‍റെ...

വി​വാ​ഹം ക​ഴി​ഞ്ഞ് ആ​റു​മാ​സ​ത്തി​നു ശേ​ഷം ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച നാ​ഗ​മ്മ ഇ​പ്പോ​ൾ മു​ന്നി​ലു​ണ്ട്. നാ​ഗ​മ്മ​യു​ടെ അ​നു​ജ​ൻ തി​ര​വി​യും, അ​പ്പാ​വ് നാ​ഗ​രു​പി​ള്ള​യും ചു​റ്റും എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്നു​പോ​ലും അ​റി​യാ​തെ പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. കീ​ഴ​ത്തെ​രു​വി​ലെ ഏ​ക്കി മാ​ട​ൻ​പി​ള്ള​യും നാ​ട്ടു​കാ​രും മ​ധ്യ​സ്ഥ​രാ​യി നി​ല്ക്കു​ന്നു​മു​ണ്ട്. വി​വാ​ഹം ക​ഴി​ഞ്ഞ് ആ​റു​മാ​സ​ത്തി​നു ശേ​ഷം ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച നാ​ഗ​മ്മ ഇ​പ്പോ​ൾ മു​ന്നി​ലു​ണ്ട്. നാ​ഗ​മ്മ​യു​ടെ അ​നു​ജ​ൻ തി​ര​വി​യും, അ​പ്പാ​വ് നാ​ഗ​രു​പി​ള്ള​യും ചു​റ്റും എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്നു​പോ​ലും അ​റി​യാ​തെ പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. കീ​ഴ​ത്തെ​രു​വി​ലെ ഏ​ക്കി മാ​ട​ൻ​പി​ള്ള​യും നാ​ട്ടു​കാ​രും മ​ധ്യ​സ്ഥ​രാ​യി നി​ല്ക്കു​ന്നു​മു​ണ്ട്. 

തി​ര​വി​യു​ടെ ഈ ​അ​ങ്ക​ലാ​പ്പ്, ചോ​ദ്യ​ങ്ങ​ൾ നീ​ല പ​ത്മ​നാ​ഭ​ന്‍റെ നെ​ഞ്ചി​ൽ അ​മ്പ് പോ​ലെ ഒ​രി​ക്ക​ൽ ത​റ​ച്ച​താ​ണ്- തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗി​ൽ നീ​ല പ​ത്മ​നാ​ഭ​ൻ ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന കാ​ല​ത്ത്‌!

അ​യ​ൽ​വീ​ട്ടി​ലെ കൗ​മാ​ര​ക്കാ​രി​യെ അ​വ​ളു​ടെ ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത​ള്ളി​യ പാ​തി​രാ​ത്രി​യി​ൽ തി​ര​വി​യെ​പ്പോ​ലെ നീ​ല പ​ത്മ​നാ​ഭ​നും അ​മ്പ​ര​ന്നു നി​ന്നു. അ​ന്നു ഉ​ള്ളി​ൽ​ക്കൊ​ളു​ത്തി​യ ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​രം തേ​ടി​യു​ള്ള യാ​ത്ര​യാ​ണ് ത​ലൈ​മു​റ​ക​ൾ എ​ന്ന നോ​വ​ലി​ന് ആ​ധാ​ര​മെ​ന്നു പ​റ​യാം.

നീ​ല പ​ത്മ​നാ​ഭ​ന്‍റെ മാ​സ്റ്റ​ർ​പീ​സെ​ന്ന് പ​ല സാ​ഹി​ത്യ നി​രൂ​പ​ക​ൻ​മാ​രും വി​ല​യി​രു​ത്തു​ന്ന ത​ലൈ​മു​റ​ക​ൾ 1966 ഫെ​ബ്രു​വ​രി ര​ണ്ടി​നാ​ണ് നോ​വ​ലി​സ്റ്റ് എ​ഴു​തി തു​ട​ങ്ങു​ന്ന​ത്. അ​താ​യ​ത് ഇ​ന്നേ​യ്ക്ക് അ​റു​പ​തു വ​ർ​ഷം മു​ൻ​പ്. അ​ന്ന് നീ​ല പ​ത്മ​നാ​ഭ​ന് ഇ​രു​പ​ത്തി​യെ​ട്ട് വ​യ​സാ​ണ്.

അ​തേ വ​ർ​ഷം സെ​പ്തം​ബ​ർ മൂ​ന്നി​ന് നോ​വ​ൽ പൂ​ർ​ത്തി​യാ​യി. ഇ​ട​വി​ട്ടും, തു​ട​ർ​ന്നു​മു​ള്ള ര​ച​ന​യാ​യി​രു​ന്നു. ര​ച​ന​യ്ക്കെ​ടു​ത്ത​ത് വെ​റും മു​പ്പ​ത്തി​യേ​ഴ് ദി​വ​സ​ങ്ങ​ൾ മാ​ത്രം. 1968 ഫെ​ബ്രു​വ​രി​യി​ൽ പു​സ്ത​കം പു​റ​ത്തു​വ​ന്നു. മ​ല​യാ​ളം, ഹി​ന്ദി, ഇം​ഗ്ലീ​ഷ്, ജ​ർ​മ​ൻ, റ​ഷ്യ​ൻ എ​ന്നീ ഭാ​ഷ​ക​ളി​ൽ വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ട ത​ലൈ​മു​റ​ക​ൾ​ക്കു ലോ​ക​മെ​മ്പാ​ടും വാ​യ​ന​ക്കാ​രു​ണ്ട്.

ആ​ധു​നി​ക ഇ​ന്ത്യ​ൻ സാ​ഹി​ത്യ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ​ത്തു നോ​വ​ലു​ക​ളി​ൽ ഒ​ന്നാ​യി പ്ര​ശ​സ്ത ത​മി​ഴ് എ​ഴു​ത്തു​കാ​ര​നും നി​രൂ​പ​ക​നു​മാ​യ കാ.​നാ. സു​ബ്ര​ഹ്മ​ണ്യം തെ​ര​ഞ്ഞെ​ടു​ത്ത കൃ​തി​യാ​ണ് ത​ലൈ​മു​റ​ക​ൾ.

തി​ര​വി​യി​ലെ ആ​ത്മാം​ശം

നോ​വ​ലി​സ്റ്റി​ന്‍റെ ക​ര​ൾ പി​ഴി​ഞ്ഞെ​ടു​ത്ത നോ​വ​ലി​ലെ തി​ര​വി ഒ​ര​ർ​ഥ​ത്തി​ൽ നീ​ല പ​ത്മ​നാ​ഭ​ൻ ത​ന്നെ​യാ​ണ്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ചെ​ന്തി​ട്ട പ്ര​ദേ​ശ​ത്താ​ണ് നീ​ല പ​ത്മ​നാ​ഭ​ന്‍റെ ജ​ന​നം. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ ഇ​ര​ണി​യ​ലി​ൽ വേ​രു​ക​ളു​ള്ള കു​ടും​ബ​ത്തി​ൽ. തി​രു​വി​താം​കൂ​റി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു അ​ന്ന് ഇ​ര​ണി​യ​ലും. നോ​വ​ലി​ൽ ഏ​ഴൂ​രു ചെ​ട്ടി​യാ​ർ​മാ​രു​ടെ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഗ​ർ​വും ചു​മ​ന്നു ന​ട​ക്കു​ന്ന വൈ​ധ​വ്യ​ത്തി​ന​ന്‍റെ വെ​ള്ള​ത്തു​ണി ചു​റ്റി​യ തി​ര​വി​യ​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട മു​ത്ത​ശി ഉ​ണ്ണാ​മ​ല ആ​ച്ചി ഈ ​പൈ​തൃ​ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

തി​രു​വി​താം​കൂ​റി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്ത് നി​ല​നി​ന്ന ഒ​രു പ്ര​ത്യേ​ക ഭാ​ഷാ ശൈ​ലി​യി​ൽ, ചെ​ട്ടി​യാ​ർ സ​മു​ദാ​യ​ത്തി​ന്‍റെ ജീ​വി​ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ല​മു​റ​ക​ളു​ടെ ക​ഥ പ​റ​യു​ന്നു നീ​ല പ​ത്മ​നാ​ഭ​ൻ. എ​ന്നാ​ൽ അ​ക്ക​ഥ​യു​ടെ വേ​രു​ക​ൾ നീ​ണ്ടു​പ​ട​രു​ന്ന​ത് സ​മ​സ്ത​കാ​ല​ത്തി​ലേ​ക്കും, ഇ​ന്നു തു​ട​രു​ന്ന നെ​റി​കേ​ടു​ക​ളി​ലേ​ക്കു​മാ​ണ്.

തി​ര​വി​യു​ടെ കാ​ഴ്ച​ക​ളി​ലൂ​ടെ​യും ഓ​ർ​മ​ക​ളി​ലൂ​ടെ​യു​മാ​ണ് നാ​ഗ​മ്മ എ​ന്ന ദു​ര​ന്ത ക​ഥാ​പാ​ത്ര​ത്തെ വാ​യ​ന​ക്കാ​ർ കാ​ണു​ന്ന​ത്. നാ​ഗ​മ്മ ത​ന്നി​ലേ​ക്ക് എ​ത്തി​യ ക​ഥ നീ​ല പ​ത്മ​നാ​ഭ​ന്‍റെ​ത​ന്നെ വാ​ക്കു​ക​ളി​ലൂ​ടെ കേ​ൾ​ക്കാം.

“എ​ൻ​ജി​നീ​യ​റിം​ഗ് അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ​യു​ടെ ത​ലേ​രാ​ത്രി​യാ​ണ് ഞാ​നാ സം​ഭ​വ​ത്തി​നു സാ​ക്ഷി​യാ​കു​ന്ന​ത്. എ​നി​ക്കേ​റെ പ്രി​യ​പ്പെ​ട്ട എ​ന്‍റെ ആ​ച്ചി അ​ക്കാ​ല​ത്ത് സു​ഖ​മി​ല്ലാ​തെ കി​ട​ക്കു​ക​യാ​ണ്. ഉ​ള്ളി​ൽ ആ ​വേ​ദ​ന​യു​മാ​യി​രു​ന്നാ​ണ് പ​ഠി​ക്കു​ന്ന​ത്. പെ​ട്ടെ​ന്നാ​ണ് അ​ടു​ത്ത വീ​ട്ടി​ൽ​നി​ന്ന് ഉ​റ​ക്കെ​യു​ള്ള ആ​ക്രോ​ശ​ങ്ങ​ളും ക​ര​ച്ചി​ലും കേ​ട്ട​ത്.

ക​ഷ്ടി​ച്ച് 17 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടു​കാ​ർ അ​വ​ളു​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ട് വ​ന്നി​രി​ക്കു​ക​യാ​ണ്. "ഇ​വ​ൾ ഒ​രു പെ​ണ്ണ​ല്ല' എ​ന്നും "സം​ശ​യ​മു​ണ്ടെ​ങ്കി​ൽ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യി പ​രി​ശോ​ധി​ക്കൂ’ എ​ന്നു​മൊ​ക്കെ ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും അ​ട്ട​ഹ​സി​ക്കു​ന്നു​ണ്ട്. മെ​ലി​ഞ്ഞ് വി​ള​ർ​ത്ത പെ​ൺ​കു​ട്ടി ഒ​രു പ്ര​തി​മ പോ​ലെ നി​ൽ​ക്കു​ന്ന​ത് ഞാ​ൻ ക​ണ്ടു. വാ​തി​ൽ​പ്പ​ടി​മേ​ൽ ത​ള​ർ​ന്നി​രി​ക്കു​ക​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ൻ. ചേ​ല​ത്തു​മ്പു​കൊ​ണ്ട് വാ​യ്പൊ​ത്തി ക​ര​ച്ചി​ല​ട​ക്കു​ന്നു അ​മ്മ.'

എ​ന്തൊ​ക്കെ​യോ ശാ​പ​വാ​ക്കു​ക​ൾ പ​റ​ഞ്ഞി​ട്ട് ഭ​ർ​തൃ​വീ​ട്ടു​കാ​ർ ഒ​രു കൊ​ടു​ങ്കാ​റ്റ് പോ​ലെ മ​ട​ങ്ങി​പ്പോ​യി. അ​ന്നു രാ​ത്രി എ​നി​ക്കു പ​ഠി​ക്കു​വാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ന്‍റെ ചെ​റു​പ്പ​ത്തി​ൽ വ​ള​രെ യാ​ഥാ​സ്ഥി​തി​ക​മാ​യി​രു​ന്നു ഗ്രാ​മ​വും സ​മു​ദാ​യ​വും.

കൗ​മാ​ര​ക്കാ​രി​ക​ളാ​യ പെ​ൺ​കു​ട്ടി​ക​ളെ (കൊ​മ​രി​ക​ൾ) അ​ന്ന് പു​റ​ത്തി​റ​ങ്ങു​വാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ പാ​വാ​ട​യും ദാ​വ​ണി​യു​മ​ണി​ഞ്ഞ ആ ​കു​ട്ടി​യെ ദൂ​രെ​നി​ന്നു മാ​ത്ര​മേ ഞാ​ൻ ക​ണ്ടി​ട്ടു​ള്ളൂ.

പെ​ൺ​കു​ട്ടി​ക്ക് എ​ന്തെ​ങ്കി​ലും വൈ​ക​ല്യ​മു​ള്ള​താ​യി എ​നി​ക്ക് ഒ​രി​ക്ക​ലും തോ​ന്നി​യി​ട്ടി​ല്ല. അ​ക്കാ​ല​ത്ത് വി​വാ​ഹി​ത​യാ​യ ഒ​രു പെ​ൺ​കു​ട്ടി​യെ ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ക്കു​ന്ന​ത് മ​ര​ണ​ത്തി​നു തു​ല്യ​മാ​ണ്. അ​പ​മാ​ന​ഭാ​രം​കൊ​ണ്ട് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​വും ആ​രോ​രു​മ​റി​യാ​തെ ഗ്രാ​മം ഉ​പേ​ക്ഷി​ച്ച് എ​ങ്ങോ​ട്ടോ പോ​യി.

അ​ധി​കം വൈ​കാ​തെ അ​വ​ളു​ടെ ഭ​ർ​ത്താ​വ് വേ​റെ വി​വാ​ഹം ക​ഴി​ക്കു​ക​യും ചെ​യ്തു. നാ​ളു​ക​ൾ ക​ട​ന്ന​പ്പോ​ൾ ഞ​ങ്ങ​ളു​ടെ ഗ്രാ​മ​വും ആ ​പെ​ൺ​കു​ട്ടി​യെ മ​റ​ന്നു. എ​നി​യ​ക്കു പ​ക്ഷേ, അ​ർ​ധ​രാ​ത്രി​യി​ൽ ശാ​പ​വാ​ക്കു​ക​ൾ​ക്കു​ന​ടു​വി​ൽ ഒ​ന്നു ക​ര​യാ​ൻ​പോ​ലു​മാ​കാ​തെ വി​റ​ങ്ങ​ലി​ച്ചു​നി​ന്ന എ​ന്‍റെ അ​യ​ൽ​ക്കാ​രി​യെ മ​റ​ക്കാ​നേ​ക​ഴി​ഞ്ഞി​ല്ല.

നി​ഷ്ക​ള​ങ്ക​യാ​യ കൗ​മാ​ര​ക്കാ​രി​യെ ഉ​പേ​ക്ഷി​ച്ച ഭ​ർ​ത്താ​വി​നെ ഞാ​ൻ വെ​റു​ത്തു. അ​യാ​ളു​ടെ ക്രൂ​ര​ത​യും സ്വ​ഭാ​വ​ദൂ​ഷ്യ​വു​മാ​ണ് പെ​ൺ​കു​ട്ടി​ക്കു​നേ​രെ​യു​ള്ള ആ​രോ​പ​ണ​ത്തി​നു പി​ന്നി​ൽ എ​ന്നു ഞാ​ൻ വി​ശ്വ​സി​ച്ചു. ആ ​പെ​ൺ​കു​ട്ടി​യു​ടെ ക​ണ്ണു​ക​ളി​ൽ ഞാ​ൻ ക​ണ്ട ദൈ​ന്യ​ത​യാ​ണ് നാ​ഗ​മ്മ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ എ​നി​ക്കു ന​ല്കു​ന്ന​ത്.”

ജീ​വി​ത​ഗാ​ഥ

1966ൽ ​നാ​ഗ​മ്മ​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി നീ​ല പ​ത്മ​നാ​ഭ​ൻ നോ​വ​ലി​ന്‍റെ ഇ​ഴ​ക​ൾ നെ​യ്യു​മ്പോ​ൾ അ​വി​ടെ ത​ല​മു​റ​ക​ൾ സം​ഗ​മി​ക്കു​ക​യാ​യി​രു​ന്നു. ത​മി​ഴി​ൽ വേ​രു​ക​ളാ​ഴ്ന്ന മ​ല​യാ​ള​ത്തി​ൽ ജീ​വി​ക്കു​ന്ന കു​റേ മ​നു​ഷ്യ​രു​ടെ പ​ച്ച​യാ​യ ജീ​വി​തം നോ​വ​ലി​സ്റ്റ് തു​റ​ന്നു​വ​ച്ചു.

അ​വ​രു​ടെ ആ​ചാ​ര​ങ്ങ​ളും, അ​ന്ധ​മാ​യ ചി​ല വി​ശ്വാ​സ​ങ്ങ​ളും അ​ഭി​മാ​ന​വും, ദു​ര​ഭി​മാ​ന​വും എ​ല്ലാം. തി​ര​വി​യു​ടെ അ​മ്മ കു​ട്ടി​യ​മ്മ​യും കു​നാം​ങ്കാ​ണി പാ​ട്ടാ​വും പാ​ട്ടാ​വി​ന്‍റെ ഭാ​ര്യ​മാ​രാ​യ പൊ​ണ​മു ആ​ച്ചി​യും അ​ണ​ഞ്ചി​പ്പി​ള്ള ആ​ച്ചി​യും, പി​ന്നെ താ​യി​ചി​ത്തി​യും കോ​ലാ​പ്പാ ചി​ത്ത​പ്പ​യും നി​ലാ​പ്പി​ള്ള ചി​ത്തി​യും തി​ര​വി​യു​ടെ അ​നി​യ​ത്തി ശാ​ല​വും ത​ല​മു​റ​ക​ളി​ൽ ഇ​ഴ​ചേ​ർ​ന്നു.

ത​ന്‍റെ അ​യ​ൽ​ക്കാ​രി പെ​ൺ​കു​ട്ടി ക​ന്നി​പ്പെ​ണ്ണാ​യി സ്വ​ന്തം വീ​ടി​ന്‍റെ ഇ​രു​മ്പ​ഴി​ക്കു​ള്ളി​ൽ ഞെ​രി​ഞ്ഞ​മ​ർ​ന്ന കാ​ലം നോ​വ​ലി​സ്റ്റ് അ​റി​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ൽ അ​വ​ൾ നാ​ഗ​മ്മ​യാ​യി മാ​റി​യ​പ്പോ​ൾ ചാ​യ്പ്പു​മു​റി​യി​ൽ ഇ​രു​ട്ടു​മൂ​ല​യി​ൽ ത​ന്നെ എ​പ്പോ​ഴു​മി​രു​ന്നു.

"ആ​ണു​ങ്ങ​ൾ ആ​രും ഇ​ല്ലാ​ത്ത​സ​മ​യ​ത്ത് അ​ടു​ക്ക​ള, തൊ​ട്ടി​ക്കെ​ട്ട് ഇ​വി​ടെ​യൊ​ക്കെ പോ​കു​മെ​ന്നു​ള്ള​തൊ​ഴി​ച്ച് ന​ടു​ത്തി​ണ്ണ​യി​ലേ​ക്കു​പോ​ലും വ​ന്നു​കൂ​ട. വെ​ളി​യി​ലും വെ​ട്ട​ത്തി​ലും പൊ​യ്ക്കൂ​ട​ല്ലോ. ക​ന്നി​പ്പെ​ണ്ണ​ല്ല്യോ...’ എ​ന്ന് തി​ര​വി​യു​ടെ ഹൃ​ദ​യം പ​റ​യു​ന്നു​മു​ണ്ട്.

കു​ടും​ബ​നാ​ഥ​നാ​യ തെ​ര​വി​യു​ടെ അ​പ്പാ​വി​ന്‍റെ ന​ടു​വൊ​ടി​ച്ചു​കൊ​ണ്ട് നാ​ഗ​മ്മ​യു​ടെ വി​വാ​ഹം പൊ​ടി​പൂ​ര​മാ​കു​ന്ന​തും വാ​യ​ന​ക്കാ​ർ ക​ണ്ടു. കാ​പ്പു​കെ​ട്ടും, കു​ര​വ​യും.. പി​ന്നെ മാ​മ്പ​ഴ​നി​റ​ത്തി​ലെ മൂ​ഹൂ​ർ​ത്ത​പ്പ​ട്ട് ഉ​ടു​ത്തി​രു​ന്ന് നാ​ഗ​മ്മ എ​ന്ന കൗ​മാ​ര​ക്കാ​രി തി​രു​മം​ഗ​ല്യ​ച്ചാ​ർ​ത്ത് അ​ണി​യു​ന്ന​തും...

ഓ​രോ ച​ട​ങ്ങി​നും പാ​പ്പാ​ത്തി അ​ത്ത ക​ണ​ക്കു​പ​റ​ഞ്ഞ് വ​ര​ദ​ക്ഷി​ണ​ച്ചു​രു​ൾ (വ​ര​ന് ന​ല്കു​ന്ന സ്ത്രീ​ധ​നം) വാ​ങ്ങു​ന്ന​തും ഞെ​ട്ട​ലോ​ടെ​യാ​ണ് വാ​യ​ന​ക്കാ​ർ ക​ണ്ട​ത്. ചെ​ന്തി​ട്ട ഗ്രാ​മം​വി​ട്ട് എ​ങ്ങോ​ട്ടോ പോ​യ്മ​റ​ഞ്ഞ അ​യ​ൽ​ക്കാ​രി​ക്ക് പി​ന്നീ​ട് എ​ന്തു​സം​ഭ​വി​ച്ചു​വെ​ന്ന് നീ​ല പ​ത്മ​നാ​ഭ​നും അ​റി​യി​ല്ല.

ത​ല​മു​റ​ക​ളി​ലെ നാ​ഗ​മ്മ പ​ക്ഷേ ദു​ര​ന്ത​ങ്ങ​ളി​ൽ​നി​ന്നു ദു​ര​ന്ത​ങ്ങ​ളി​ലേ​ക്ക് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാ​മ​ത് വി​വാ​ഹി​ത​നാ​കു​ന്ന ശെ​വ​ന്ത പെ​രു​മാ​ളി​ന്‍റെ വീ​ട്ടി​ലേ​ക്ക് കു​ടും​ബ​ത്തി​ന്‍റെ അ​ഭി​മാ​നം സം​ര​ക്ഷി​ക്കാ​നാ​യി നാ​ഗ​മ്മ​യെ​കൊ​ണ്ടു​വി​ടു​ന്നു​ണ്ട്. "ലാ​ക്ഷ​സീ​ര’ വീ​ട്ടി​ൽ നാ​ഗ​മ്മ നേ​രി​ടു​ന്ന യാ​ത​ന​ക​ൾ മീ​ൻ​കാ​രി വെ​ള്ളാ​ച്ചി​യാ​ണ് പ​റ​യു​ന്ന​ത്.

“ആ ​എ​ഴ​വെ​ടു​ത്ത ചെ​ട്ടി​യാ​രു പു​ത്ത​ൻ പൊ​ണ്ടാ​ട്ടി ആ ​ശി​ങ്കാ​രീ​ര കൂ​ടെ​യും മാ​പ്പി​ള​യെ അ​ടി​ച്ചോ​ടി​ച്ചി​ല്ല്യോ ആ ​ചൂ​വ. നി​ങ്ങ​ടെ ബ​ന്ത​ക്കാ​രി അ​വ​ളു​ടെ കൂ​ടെ​യും ചേ​ർ​ന്നോ​ണ്ട് നാ​ഗു​വി​നെ​യി​ട്ട് ബ​യ​ങ്ക​ര അ​ടി​യ​ല്യോ അ​ടി​യ്ക്ക​ണ​ത് അ​മ്മോ...''

നാ​ഗ​മ്മ​യെ പു​ന​ർ​വി​വാ​ഹം ചെ​യ്യാ​ൻ ധൈ​ര്യം​കാ​ണി​ച്ച കു​റ്റാ​ലം എ​ന്ന ചെ​റു​പ്പ​ക്കാ​ര​നെ ശെ​വ​ന്ത​പെ​രു​മാ​ൾ കൊ​ല ചെ​യ്യു​ന്ന​തോ​ടെ ആ ​ദു​ര​ന്ത​ച​ക്രം പൂ​ർ​ണ​മാ​വു​ക​യാ​ണ്.

പ​രീ​ക്ഷ​യു​ടെ ത​ലേ​ന്നാ​ൾ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ നീ​ല പ​ത്മ​നാ​ഭ​ൻ കേ​ട്ട "ഇ​വ​ൾ പെ​ണ്ണ​ല്ല..’ എ​ന്ന ആ​ക്രോ​ശ​ത്തി​നു​ള്ള ഉ​ത്ത​രം നോ​വ​ലി​ൽ ത​ന്നെ​യു​ണ്ട്. നാ​ഗ​മ്മ​യെ പ​രി​ശോ​ധി​ച്ച ഡോ. ​റോ​സ​മ്മ തി​ര​വി​യോ​ട് പ​റ​യു​ന്നു​ത് ""നി​ന്‍റെ മ​ച്ചു​ന​ൻ ഒ​രു മ​ണ്ട​ൻ’ എ​ന്നാ​ണ്. ശി​വാ​ന​ന്ദ പെ​രു​മാ​ളി​ന്‍റെ ബ​ല​ഹീ​ന​ത​യാ​ണ് നാ​ഗ​മ്മ​യ്ക്കു നേ​രെ​യു​ള്ള ആ​രോ​പ​ണ​മാ​യി മാ​റി​യ​തെ​ന്നു​ള്ള സ​ത്യ​ത്തി​ൽ തി​ര​വി എ​ത്തു​ന്നി​ട​ത്തു കാ​വ്യ​നീ​തി ന​ട​ത്ത​പ്പെ​ടു​ന്നു.

ഒ​ടു​വി​ൽ ത​ന്‍റെ അ​യ​ൽ​ക്കാ​രി പെ​ൺ​കു​ട്ടി ഗ്രാ​മം വി​ട്ടു​പോ​യ​തു​പോ​ലെ കീ​ഴ​ത്തെ​രു​വു​വി​ട്ട് ദൂ​രേ​ക്ക് എ​ങ്ങോ നാ​ഗ​മ്മ​യെ​യും കു​ടും​ബ​ത്തെ​യും നീ​ല​പ​ത്മ​നാ​ഭ​ൻ യാ​ത്ര​യാ​ക്കു​ക​യാ​ണ്. അ​ങ്ങ​നെ, നോ​വ​ലി​സ്റ്റി​ന്‍റെ ഹൃ​ദ​യ​ത്തി​നേ​റ്റ മു​റി​വ് ആ​യി​ര​മാ​യി​രം വാ​യ​ന​ക്കാ​ർ ഏ​റ്റു​വാ​ങ്ങു​ന്നു...

SUNDAY DEEPIKA

വി​ഷു രു​ചി

ഓ​ണ​സ​ദ്യ​പോ​ലെ കേ​മം പ​റ​യാ​നി​ല്ലെ​ങ്കി​ലും വി​ഷു​വി​നും രു​ചി​ക്കൂ​ട്ടു​ക​ൾ​ക്കു പ്രാ​ധാ​ന്യ​മു​ണ്ട്. ക​ണി​ക​ണ്ടു കൈ​നീ​ട്ട​വും വാ​ങ്ങി കൊ​തി​യൂ​റു​ന്ന വി​ഭ​വ​ങ്ങ​ൾ ആ​സ്വ​ദി​ക്കാം. ഇ​താ ഏ​താ​നും വി​ഷു​ക്ക​റി​ക​ൾ...

 

1. ത​ക്കാ​ളി കി​ച്ച​ടി

ചേ​രു​വ​ക​ൾ:

പ​ച്ച ത​ക്കാ​ളി- 5 എ​ണ്ണം
ഉ​പ്പ്- പാ​ക​ത്തി​ന്
തൈ​ര്- ഒ​രു ക​പ്പ്
പ​ച്ച​മു​ള​ക്- 2 എ​ണ്ണം
തേ​ങ്ങ ചു​ര​ണ്ടി​യ​ത്- 1 ക​പ്പ്
ക​ടു​ക്- അ​ര ടീ​സ്പൂ​ണ്‍
ജീ​ര​കം, ഉ​ലു​വ- കാ​ൽ ക​പ്പ് വീ​തം
ഉ​ണ​ക്ക​മു​ള​ക്- 2 എ​ണ്ണം
എ​ണ്ണ- 2 ടീ ​സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന വി​ധം:

ത​ക്കാ​ളി ക​ഴു​കി ക​നം​കു​റ​ച്ച് അ​രി​യു​ക. ഇ​തി​ൽ ഉ​പ്പും വേ​കാ​ൻ ആ​വ​ശ്യ​ത്തി​നു വെ​ള്ള​വും ചേ​ർ​ത്ത് വേ​വി​ച്ചു വാ​ങ്ങു​ക. തേ​ങ്ങാ ചു​ര​ണ്ടി​യ​തി​ൽ പ​ച്ച​മു​ള​കും ജീ​ര​ക​വും ചേ​ർ​ത്ത് വെ​ണ്ണ​പോ​ലെ അ​ര​യ്ക്കു​ക. ക​ടു​ക് (കാ​ൽ ടീ​സ്പൂ​ണ്‍) ച​ത​ച്ച് ഇ​തി​ൽ ചേ​ർ​ക്കു​ക. ഈ ​അ​ര​പ്പ് തൈ​രി​ൽ ചേ​ർ​ത്തി​ള​ക്കി വെ​ന്ത ക​ഷ​ണ​ത്തോ​ടൊ​പ്പം ചേ​ർ​ക്കു​ക.

ഒ​രു ചീ​ന​ച്ച​ട്ടി​യി​ൽ എ​ണ്ണ​യൊ​ഴി​ച്ച് ചൂ​ടാ​ക്കി കാ​ൽ ടീ​സ്പൂ​ണ്‍ വീ​തം ക​ടു​കും ഉ​ലു​വ​യും ഇ​ടു​ക. ഉ​ണ​ക്ക​മു​ള​ക് ര​ണ്ടാ​യി മു​റി​ച്ച​തി​ട്ട് വ​റു​ക്കു​ക. ക​ടു​ക് പൊ​ട്ടി​യാ​ൽ കൂ​ട്ട് ചേ​ർ​ത്ത ക​ഷ​ണം ഇ​തി​ലേ​ക്കു പ​ക​ർ​ന്ന് ഒ​രു തി​ള​വ​ന്നാ​ൽ ഉ​ട​ൻ വാ​ങ്ങാം.

2. ഇ​ടി​ച്ച​ക്ക- മു​ള​പ്പ​യ​ർ തോ​ര​ൻ

ചേ​രു​വ​ക​ൾ:

ഇ​ടി​ച്ച​ക്ക- അ​ര കി​ലോ
പ​യ​ർ മു​ള​പ്പി​ച്ച​ത്- അ​ര ക​പ്പ്
ഉ​പ്പ്- പാ​ക​ത്തി​ന്
മ​ഞ്ഞ​ൾ​പ്പൊ​ടി-
മു​ക്കാ​ൽ ടീ​സ്പൂ​ണ്‍
തേ​ങ്ങ ചു​ര​ണ്ടി​യ​ത്- ഒ​ന്ന​ര ക​പ്പ്
മു​ള​കു​പൊ​ടി- ഒ​രു ടീ​സ്പൂ​ണ്‍
ജീ​ര​കം, ക​ടു​ക്, ഉ​ഴു​ന്ന്-
കാ​ൽ ടീ​സ്പൂ​ണ്‍ വീ​തം
വെ​ളു​ത്തു​ള്ളി- 3 അ​ല്ലി
ക​റി​വേ​പ്പി​ല- 2 ത​ണ്ട്
ഉ​ണ​ക്ക​മു​ള​ക്- 2 എ​ണ്ണം
എ​ണ്ണ- ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന വി​ധം:

ഇ​ടി​ച്ച​ക്ക​യു​ടെ മു​ള്ളു ചെ​ത്തി ഇ​ട​ത്ത​രം വ​ലി​പ്പ​മു​ള്ള ക​ഷ​ണ​ങ്ങ​ളാ​ക്കി ക​ഴു​കി വാ​രു​ക. ഇ​തി​ൽ ഉ​പ്പും മ​ഞ്ഞ​ളും ചേ​ർ​ത്ത് പാ​ക​ത്തി​നു വെ​ള്ള​മൊ​ഴി​ച്ച് വേ​വി​ച്ചു വാ​ങ്ങു​ക. ച​ക്ക ന​ന്നാ​യി ച​ത​യ്ക്കു​ക. ഇ​തി​ൽ മു​ള​പ്പി​ച്ച ചെ​റു​പ​യ​ർ ചേ​ർ​ക്കു​ക.

തേ​ങ്ങ, ജീ​ര​കം, മു​ള​കു​പൊ​ടി, വെ​ളു​ത്തു​ള്ളി, ഒ​രു ത​ണ്ട് ക​റി​വേ​പ്പി​ല എ​ന്നി​വ ന​ന്നാ​യി ച​ത​ച്ച് വെ​ന്ത ക​ഷ​ണ​ത്തോ​ടൊ​പ്പം ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കു​ക.

എ​ണ്ണ ചൂ​ടാ​ക്കി​യ ചീ​ന​ച്ച​ട്ടി​യി​ൽ ഒ​ഴി​ച്ച് ചൂ​ടാ​ക്കി ക​ടു​ക്, ഉ​ഴു​ന്ന്, ര​ണ്ടാ​യി മു​റി​ച്ച ഉ​ണ​ക്ക​മു​ള​ക്, ഒ​രു ത​ണ്ട് ക​റി​വേ​പ്പി​ല എ​ന്നി​വ​യി​ട്ട് ന​ന്നാ​യി​ള​ക്കി ക​ടു​ക് പൊ​ട്ടി​യാ​ൽ കൂ​ട്ടു ചേ​ർ​ത്ത ക​ഷ​ണം ഇ​തി​ലേ​ക്ക് കു​ട​ഞ്ഞി​ട്ട് ന​ന്നാ​യി ഉ​ല​ർ​ത്തി വാ​ങ്ങു​ക.

3. കൈ​ത​ച്ച​ക്ക- ഈ​ന്ത​പ്പ​ഴം പ​ച്ച​ടി

ചേ​രു​വ​ക​ൾ:

കൈ​ത​ച്ച​ക്ക- കാ​ൽ കി​ലോ
ഈ​ന്ത​പ്പ​ഴം (കു​രു നീ​ക്ക​യ​ത്)- 4 എ​ണ്ണം
ഉ​പ്പ്- പാ​ക​ത്തി​ന്
തൈ​ര്- 1 ക​പ്പ്
മ​ഞ്ഞ​ൾ​പ്പൊ​ടി- അ​ര ടീ ​സ്പൂ​ണ്‍
മു​ള​കു​പൊ​ടി- ഒ​രു നു​ള്ള്
ചു​ര​ണ്ടി​യ തേ​ങ്ങ- ഒ​രു ക​പ്പ്
പ​ച്ച​മു​ള​ക്- 2 എ​ണ്ണം
ക​ടു​ക്- അ​ര ടീ​സ്പൂ​ണ്‍
ഉ​ലു​വ- കാ​ൽ ടീ​സ്പൂ​ണ്‍
ഉ​ണ​ക്ക​മു​ള​ക്- ര​ണ്ടാ​യി മു​റി​ച്ച​ത്, ര​ണ്ടെ​ണ്ണം
എ​ണ്ണ- 2 ടീ​സ്പൂ​ണ്‍
ക​റി​വേ​പ്പി​ല- 2 ത​ണ്ട്

ത​യാ​റാ​ക്കു​ന്ന വി​ധം:

കൈ​ത​ച്ച​ക്ക​യു​ടെ തൊ​ലി​യും കൂ​ഞ്ഞി​യും ചെ​ത്തി ക​ഴു​കി ചെ​റു ക​ഷ​ണ​ങ്ങ​ളാ​യി അ​രി​യു​ക. ഈ​ന്ത​പ്പ​ഴം ചെ​റു​താ​യി അ​രി​യു​ക. കൈ​ത​ച്ച​ക്ക അ​രി​ഞ്ഞ​തി​ൽ ഉ​പ്പും മ​ഞ്ഞ​ളും വേ​കാ​ൻ പാ​ക​ത്തി​ന് വെ​ള്ള​വും ചേ​ർ​ത്ത് വേ​വി​ച്ചു വാ​ങ്ങു​ക. തേ​ങ്ങ, പ​ച്ച​മു​ള​ക്, കാ​ൽ ടീ​സ്പൂ​ണ്‍ ക​ടു​ക് എ​ന്നി​വ വെ​ണ്ണ​പോ​ലെ അ​ര​ച്ച് തൈ​രി​ൽ ക​ല​ക്കു​ക. ഇ​ത് വെ​ന്ത ക​ഷ​ണ​ത്തോ​ടൊ​പ്പം ചേ​ർ​ക്കു​ക. ഈ​ന്ത​പ്പ​ഴം അ​രി​ഞ്ഞ​തും ക​റി​വേ​പ്പി​ല ച​ത​ച്ച​തും ചേ​ർ​ക്കാം.

എ​ണ്ണ ചൂ​ടാ​ക്കി ക​ടു​ക് (കാ​ൽ ടീ​സ്പൂ​ണ്‍), ഉ​ലു​വ, ഉ​ണ​ക്ക​മു​ള​ക്, ഒ​രു ത​ണ്ട് ക​റി​വേ​പ്പി​ല എ​ന്നി​വ​യി​ട്ട് വ​റു​ത്ത് ക​ടു​കു പൊ​ട്ടി​യാ​ൽ ക​റി ഇ​തി​ൽ ചേ​ർ​ത്ത് തി​ള​പ്പി​ച്ചു വാ​ങ്ങു​ക.

4. ഏ​ത്ത​ക്കാ​യ- ച​ക്ക​ക്കു​രു എ​രി​ശേ​രി

ചേ​രു​വ​ക​ൾ:

ഏ​ത്ത​ക്കാ​യ- ഒ​രെ​ണ്ണം
ച​ക്ക​ക്കു​രു- 5-8 എ​ണ്ണം
മു​രി​ങ്ങ​യ്ക്ക- ഒ​രെ​ണ്ണം
ഉ​പ്പ്- പാ​ക​ത്തി​ന്
മ​ഞ്ഞ​ൾ​പ്പൊ​ടി-
മു​ക്കാ​ൽ ടീ​സ്പൂ​ണ്‍
തേ​ങ്ങ ചു​ര​ണ്ടി​യ​ത്- ഒ​ന്ന​ര ക​പ്പ്,
ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍
മു​ള​കു​പൊ​ടി- ഒ​രു ടീ​സ്പൂ​ണ്‍
കു​രു​മു​ള​ക്- 4 എ​ണ്ണം
വെ​ളു​ത്തു​ള്ളി- 3 അ​ല്ലി
ക​റി​വേ​പ്പി​ല- 2 ത​ണ്ട്
ഉ​ണ​ക്ക​മു​ള​ക്- 2 എ​ണ്ണം,
ര​ണ്ടാ​യി മു​റി​ച്ച​ത്
ക​ടു​ക്, ഉ​ഴു​ന്ന്-
കാ​ൽ ടീ​സ്പൂ​ണ്‍ വീ​തം
എ​ണ്ണ- ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന വി​ധം:

ഏ​ത്ത​ക്കാ​യ​യു​ടെ പു​റം​തൊ​ലി ചെ​ത്തി ര​ണ്ടാ​യി നെ​ടു​കെ കീ​റി അ​ര​യി​ഞ്ച് ക​ന​ത്തി​ൽ അ​രി​യു​ക. വെ​ള്ള​ത്തി​ലി​ട്ട് ക​റ നീ​ക്കു​ക. മു​രി​ങ്ങ​യ്ക്ക നീ​ള​ത്തി​ൽ അ​രി​യു​ക. ച​ക്ക​ക്കു​രു​വി​ന്‍റെ തൊ​ലി ക​ള​ഞ്ഞ് വ​ട്ട​ത്തി​ൽ അ​ര​യി​ഞ്ച് ക​ന​ത്തി​ൽ അ​രി​യു​ക.

ഇ​വ​യെ​ല്ലാം ക​ഴു​കി​വാ​രി ഉ​പ്പും മ​ഞ്ഞ​ളും ആ​വ​ശ്യ​ത്തി​നു വെ​ള്ള​വും ചേ​ർ​ത്ത് വേ​വി​ച്ചു വാ​ങ്ങു​ക. ഒ​ന്ന​ര ക​പ്പ് തേ​ങ്ങ, കു​രു​മു​ള​ക്, മു​ള​കു​പൊ​ടി എ​ന്നി​വ ത​രു​ത​രു​പ്പാ​യി അ​ര​യ്ക്കു​ക. ച​ത​ച്ച വെ​ളു​ത്തു​ള്ളി​യും ഒ​രു ത​ണ്ട് ക​റി​വേ​പ്പി​ല​യും ചേ​ർ​ക്കു​ക. ഇ​ത് വെ​ന്ത ക​ഷ​ണ​ത്തോ​ടൊ​പ്പം ചേ​ർ​ക്കു​ക.

അ​ല്പം എ​ണ്ണ​യി​ൽ ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍ തേ​ങ്ങ​യി​ട്ട് വ​റു​ത്തു കോ​രു​ക. ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍ എ​ണ്ണ​യി​ൽ ക​ടു​ക്, ഉ​ഴു​ന്ന്, ഉ​ണ​ക്ക​മു​ള​ക്, ഒ​രു ത​ണ്ട് ക​റി​വേ​പ്പി​ല എ​ന്നി​വ​യി​ട്ട് വ​റു​ത്ത് ക​ടു​കു പൊ​ട്ടി​യാ​ൽ ക​റി ഇ​തി​ലേ​ക്കൊ​ഴി​ച്ച് തി​ള​പ്പി​ച്ചു വാ​ങ്ങു​ക. വ​റു​ത്ത തേ​ങ്ങ​യി​ട്ട് അ​ല​ങ്ക​രി​ക്കു​ക.

SUNDAY DEEPIKA

മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട​പ്പോ​ൾ...

മ​ര​ണ​ത്തി​ൽ​നി​ന്നു ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​ന്ന നി​മി​ഷം. ഈ ​അ​നു​ഭ​വം ദ​സ്ത​യേ​വ്സ്കി​യെ പു​തി​യൊ​രു മ​നു​ഷ്യ​നാ​ക്കി മാ​റ്റി. അ​ന്നു​മു​ത​ൽ ഓ​രോ ദി​വ​സ​വും ഓ​രോ പു​തി​യ സ​മ്മാ​ന​മാ​യി​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തി​നു തോ​ന്നി​യ​ത്. ഓ​രോ സൂ​ര്യോ​ദ​യ​വും ഓ​രോ സം​ഭാ​ഷ​ണ​വും ഓ​രോ ചെ​റി​യ അ​നു​ഭ​വ​വും- എ​ല്ലാം വി​ല​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹ​ത്തി​നു മാ​റി. ത​ന്‍റെ ജീ​വ​നു​ൾ​പ്പെ​ടെ എ​ല്ലാം ദൈ​വ​ത്തി​ന്‍റെ സ​മ്മാ​ന​മാ​യി അ​ദ്ദേ​ഹം ക​ണ്ടു.

 

 നോ​വ​ലി​സ്റ്റ്, ചെ​റു​ക​ഥാ​കൃ​ത്ത്, ജേ​ർ​ണ​ലി​സ്റ്റ്, ത​ത്വ​ചി​ന്ത​ക​ൻ എ​ന്നി​ങ്ങ​നെ വി​വി​ധ രീ​തി​ക​ളി​ൽ പ്ര​ശോ​ഭി​ച്ച റ​ഷ്യ​ൻ സാ​ഹി​ത്യ​കാ​ര​നാ​ണ് ഫി​യ​ദോ​ർ ദ​സ്ത​യേ​വ്സ്കി (1821-1881).

മ​നു​ഷ്യ​ന്‍റെ ആ​ത്മ​സം​ഘ​ർ​ഷം, പാ​പ​ബോ​ധം, വി​ശ്വാ​സം, മോ​ച​നം എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​ദ്ദേ​ഹം അ​തി​മ​നോ​ഹ​ര​മാ​യി ത​ന്‍റെ ര​ച​ന​ക​ളി​ൽ പ്ര​തി​ഫ​ലി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ജീ​വി​ത​ത്തി​ലു​ണ്ടാ​യ ഒ​ര​നു​ഭ​വ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്ത​ക​ളെ പൂ​ർ​ണ​മാ​യും മാ​റ്റി​മ​റി​ച്ച​ത്.

ദ​സ്ത​യേ​വ്സ്കി യു​വാ​വാ​യി​രു​ന്ന​കാ​ല​ത്ത് മോ​സ്കോ​യി​ലെ പു​രോ​ഗ​മ​ന ചി​ന്താ​ഗ​തി​ക്കാ​രു​ടെ ബൗ​ദ്ധി​ക കൂ​ട്ടാ​യ്മ​യി​ൽ അം​ഗ​മാ​യി​രു​ന്നു.

ച​ക്ര​വ​ർ​ത്തി​ഭ​ര​ണ​ത്തി​ലെ അ​നീ​തി​ക​ളും സ​മൂ​ഹ​ത്തി​നാ​വ​ശ്യ​മാ​യ ന​വീ​ക​ര​ണ​വു​മൊ​ക്കെ​യാ​യി​രു​ന്നു അ​വ​രു​ടെ ച​ർ​ച്ചാ​വി​ഷ​യം. പ​ല​പ്പോ​ഴും ച​ർ​ച്ച​ചെ​യ്തി​രു​ന്ന​തു നി​രോ​ധി​ക്ക​പ്പെ​ട്ട എ​ഴു​ത്തു​കാ​രു​ടെ ര​ച​ന​ക​ളാ​യി​രു​ന്നു. ഭ​ര​ണ​കൂ​ട​ത്തെ വി​മ​ർ​ശി​ക്കു​ന്ന​തു രാ​ജ്യ​ദ്രോ​ഹ​മാ​യി ക​രു​ത​പ്പെ​ട്ടി​രു​ന്ന കാ​ല​മാ​യി​രു​ന്നു അ​ത്.

ത​ന്മൂ​ലം ദ​സ്ത​യേ​വ്സ്കി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ട്ടു​കാ​രും അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടു. നീ​തി​പീ​ഠം അ​വ​ർ​ക്കു വി​ധി​ച്ച​തു വ​ധ​ശി​ക്ഷ​യാ​യി​രു​ന്നു. 1849ലെ ​ഒ​രു ത​ണു​ത്ത ഡി​സം​ബ​ർ പ്ര​ഭാ​ത​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ​യും മ​റ്റു ത​ട​വു​കാ​രെ​യും ഒ​രു പൊ​തു​മൈ​താ​ന​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​യി. വെ​ടി​വ​ച്ചു​കൊ​ല്ലാ​ൻ​വേ​ണ്ടി അ​വ​രെ തൂ​ണു​ക​ളി​ൽ കെ​ട്ടി നി​ർ​ത്തി. തോ​ക്കേ​ന്തി​യ സൈ​നി​ക​ർ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നു​ള്ള ക​ല്പ​ന​യ്ക്കാ​യി കാ​ത്തു​നി​ന്നു.

നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ എ​ല്ലാം അ​വ​സാ​നി​ക്കും എ​ന്നോ​ർ​ത്ത​പ്പോ​ൾ ദ​സ്ത​യേ​വ്സ്കി​യു​ടെ മ​ന​സു പി​ട​ഞ്ഞു. ആ ​നി​മി​ഷ​ങ്ങ​ളി​ൽ മ​ന​സി​ലൂ​ടെ ക​ട​ന്നു​പോ​യ ചി​ന്ത​ക​ളെ​ക്കു​റി​ച്ച് പി​ന്നീ​ട​ദ്ദേ​ഹം ഇ​പ്ര​കാ​രം എ​ഴു​തി:

""ജീ​വി​തം എ​ത്ര മ​നോ​ഹ​ര​മാ​ണ്. ഓ​രോ നി​മി​ഷ​വും എ​ത്ര​മാ​ത്രം വി​ല​പ്പെ​ട്ട​ത്! ഇ​ത്ര​യും​നാ​ൾ അ​വ​യൊ​ന്നും വി​ല​മ​തി​ക്കാ​തെ ജീ​വി​ച്ചു. ഇ​നി ജീ​വി​ക്കാ​ൻ കു​റേ നി​മി​ഷ​ങ്ങ​ൾ​കൂ​ടി മാ​ത്രം ല​ഭി​ച്ചാ​ൽ മ​തി​യാ​യി​രു​ന്നു. എ​ങ്കി​ൽ അ​തു ശ​രി​യാ​യ രീ​തി​യി​ൽ ജീ​വി​ക്കു​വാ​ൻ ശ്ര​മി​ക്കു​മാ​യി​രു​ന്നു!''

ദ​സ്ത​യേ​വ്സ്കി​യു​ടെ മ​ന​സി​ലൂ​ടെ ഈ ​ചി​ന്ത​ക​ൾ ക​ട​ന്നു പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ച​ക്ര​വ​ർ​ത്തി​യു​ടെ ഒ​രു ദൂ​ത​ൻ ഓ​ടി​യെ​ത്തി. മ​ര​ണ​ശി​ക്ഷ റ​ദ്ദാ​ക്കി​യെ​ന്നും അ​തി​നു​പ​ക​രം അ​ദ്ദേ​ഹ​ത്തെ​യും സ​ഹ​ത​ട​വു​കാ​രെ​യും സൈ​ബീ​രി​യ​യി​ൽ ക​ഠി​ന​ത​ട​വി​നു വി​ധി​ച്ചി​രി​ക്കു​ന്നു എ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശം.

മ​ര​ണ​ത്തി​ൽ​നി​ന്നു ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​ന്ന നി​മി​ഷം. ഈ ​അ​നു​ഭ​വം ദ​സ്ത​യേ​വ്സ്കി​യെ പു​തി​യൊ​രു മ​നു​ഷ്യ​നാ​ക്കി മാ​റ്റി. അ​ന്നു​മു​ത​ൽ ഓ​രോ ദി​വ​സ​വും ഓ​രോ പു​തി​യ സ​മ്മാ​ന​മാ​യി​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തി​നു തോ​ന്നി​യ​ത്. ഓ​രോ സൂ​ര്യോ​ദ​യ​വും ഓ​രോ സം​ഭാ​ഷ​ണ​വും ഓ​രോ ചെ​റി​യ അ​നു​ഭ​വ​വും- എ​ല്ലാം വി​ല​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹ​ത്തി​നു മാ​റി. ത​ന്‍റെ ജീ​വ​നു​ൾ​പ്പെ​ടെ എ​ല്ലാം ദൈ​വ​ത്തി​ന്‍റെ സ​മ്മാ​ന​മാ​യി അ​ദ്ദേ​ഹം ക​ണ്ടു.

ഇ​നി ന​മ്മു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ഒ​ന്നു തി​രി​ഞ്ഞു​നോ​ക്കാം. പ​ല​പ്പോ​ഴും എ​ത്ര​യോ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് നാം ​ജീ​വി​ത​ത്തെ കാ​ണു​ന്ന​ത്. ന​മ്മു​ടെ ജീ​വ​നും, ജീ​വി​ത​ത്തി​ലെ ഓ​രോ നി​മി​ഷ​വും ദൈ​വ​ത്തി​ന്‍റെ ദാ​ന​മാ​യി നാം ​കാ​ണാ​റു​ണ്ടോ? ന​മ്മു​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളും ശ​രി​യാ​ക്കാ​ൻ ഏ​റെ സ​മ​യ​മു​ണ്ടെ​ന്ന​ല്ലേ നാം ​പ​ല​പ്പോ​ഴും ക​രു​തു​ന്ന​ത്? അ​ക്കാ​ര​ണ​ത്താ​ല​ല്ലേ അ​ക​ന്നു​പോ​യ സ്നേ​ഹ​ബ​ന്ധ​ങ്ങ​ൾ പു​തു​ക്കാ​നും മ​റ്റു​ള്ള​വ​രോ​ടു സ്നേ​ഹ​പൂ​ർ​വം ക്ഷ​മി​ക്കാ​നും വി​വി​ധ ന​ന്മ​പ്ര​വൃ​ത്തി​ക​ൾ ചെ​യ്യാ​നു​മൊ​ക്കെ നാം ​മ​ടി​ച്ചു​നി​ൽ​ക്കു​ന്ന​ത്?

ദ​സ്ത​യേ​വ്സ്കി​ക്കു ത​ന്‍റെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​മെ​ന്ന അ​വ​സ്ഥ വ​ന്ന​പ്പോ​ഴാ​ണ് സ്വ​ന്തം ജീ​വി​ത​ത്തി​ന്‍റെ വി​ല മ​ന​സി​ലാ​യ​ത്. അ​ങ്ങ​നെ​യൊ​ര​വ​സ​രം ഉ​ണ്ടാ​യി​ട്ടു​വേ​ണോ ന​മ്മ​ളും ജീ​വ​ന്‍റെ വി​ല മ​ന​സി​ലാ​ക്കാ​ൻ? ""ഞ​ങ്ങ​ളു​ടെ ദി​വ​സ​ങ്ങ​ൾ എ​ണ്ണു​വാ​ൻ ഞ​ങ്ങ​ളെ പ​ഠി​പ്പി​ക്ക​ണ​മേ'' (സ​ങ്കീ 90:12) എ​ന്ന് സ​ങ്കീ​ർ​ത്ത​ക​ൻ പ്രാ​ർ​ഥി​ക്കു​ന്നു​ണ്ട്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​തൃ​ക പി​ന്തു​ട​ർ​ന്നു പ്രാ​ർ​ഥി​ച്ചാ​ൽ ദൈ​വം ത​ന്നി​രി​ക്കു​ന്ന ജീ​വ​ന്‍റെ യ​ഥാ​ർ​ഥ മൂ​ല്യം നാ​മും മ​ന​സി​ലാ​ക്കും. അ​ത​നു​സ​രി​ച്ച് ജീ​വി​ത​ത്തെ ക്ര​മ​പ്പെ​ടു​ത്താ​ൻ നാം ​ത​യാ​റാ​വു​ക​യും ചെ​യ്യും.
ഇ​നി ദ​സ്ത​യേ​വ്സ്കി​യു​ടെ ക​ഥ​യി​ലേ​ക്കു മ​ട​ങ്ങി​വ​ര​ട്ടെ. ദൈ​വാ​നു​ഗ്ര​ഹം​കൊ​ണ്ട് ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ അ​ദ്ദേ​ഹം എ​പ്പോ​ഴും അ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വാ​നാ​യി​രു​ന്നോ? സൈ​ബീ​രി​യ​യി​ലെ ക​ഠി​ന​ത​ട​വി​ൽ​നി​ന്നു മോ​ചി​ത​നാ​യ അ​ദ്ദേ​ഹം ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ അ​മി​ത​മാ​യ പു​ക​വ​ലി​ക്കും ചൂ​താ​ട്ട​ത്തി​നും അ​ടി​മ​യാ​യി​മാ​റി എ​ന്ന​ത് ച​രി​ത്ര​വ​സ്തു​ത​യാ​ണ്.

എ​ന്നാ​ൽ ത​ന്‍റെ ഈ ​വീ​ഴ്ച​ക​ൾ​ക്കി​ട​യി​ലും ദൈ​വ​വി​ശ്വാ​സം അ​ദ്ദേ​ഹം വെ​ടി​ഞ്ഞി​ല്ല. എ​ന്നു​മാ​ത്ര​മ​ല്ല ആ​ഴ​മു​ള്ള ഒ​രു ക്രൈ​സ്ത​വ​വി​ശ്വാ​സി​യാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം മ​രി​ച്ച​ത്. കാ​ര​ണം ജീ​വ​നും ജീ​വി​ത​ത്തി​ലെ ഓ​രോ നി​മി​ഷ​വും ദൈ​വ​ത്തി​ന്‍റെ ദാ​ന​മാ​ണെ​ന്ന​ത് അ​ദ്ദേ​ഹം വി​സ്മ​രി​ച്ചി​ല്ല.

അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന ഈ ​ബോ​ധ്യം ജീ​വി​ത​ത്തി​ൽ ന​മു​ക്കും ഉ​ണ്ടാ​യാ​ൽ വീ​ഴ്ച​ക​ൾ​ക്കി​ട​യി​ലും നാം ​ആ​ഴ​ത്തി​ൽ പ്രാ​ർ​ഥി​ക്കും. നാം ​കൂ​ടു​ത​ൽ സ്നേ​ഹി​ക്കും. വേ​ഗ​ത്തി​ൽ ക്ഷ​മി​ക്കും. മ​റ​ക്കാ​തെ ന​ന്മ​പ്ര​വൃ​ത്തി​ക​ൾ ചെ​യ്യും. അ​ങ്ങ​നെ നാം ​ജീ​വി​തം പൂ​ർ​ണ​മാ​യി ജീ​വി​ക്കു​ക​യും ചെ​യ്യും.

SUNDAY DEEPIKA

വാ​തി​ൽ ഭീ​തി​യും ഭൂ​ത​ബാ​ധ​യും, വാ​രാ​ണ​സി​യി​ൽ​നി​ന്നൊ​രു വി​മാ​ന​സം​ഭ​വം!

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​ത്തെ ചി​ല പ​ത്ര​ങ്ങ​ളി​ൽ അ​ധി​ക​മാ​രും വാ​യി​ച്ചി​രി​ക്കാ​നി​ട​യി​ല്ലാ​ത്ത ഒ​രു വി​മാ​ന വാ​ർ​ത്ത​യു​ണ്ടാ​യി​രു​ന്നു.

മാ​ർ​ച്ച് 28 ശ​നി​യാ​ഴ്ച, ബം​ഗ​ളു​രു​വി​ൽ​നി​ന്ന് വാ​രാ​ണ​സി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഇ​ൻ​ഡി​ഗോ​യു​ടെ ഒ​രു എ​യ​ർ​ബ​സ് എ321-252​എ​ൻ​എ​ക്‌​സ് വി​മാ​നം VT-IRW (ഫ്‌​ളൈ​റ്റ് ന​മ്പ​ർ 6ഇ185) ​രാ​ത്രി എ​ട്ടേ​കാ​ലി​ന് പ​റ​ന്നു പൊ​ങ്ങി പ​തി​ന​ഞ്ചു മി​നി​റ്റു ക​ഴി​യു​മ്പോ​ഴേ​ക്കും മു​ഹ​മ്മ​ദ് അ​ഡ്‌​നാ​ൻ എ​ന്ന യാ​ത്ര​ക്കാ​ര​ൻ സീ​റ്റി​ൽ നി​ന്നെ​ഴു​ന്നേ​റ്റു​ചെ​ന്ന് വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി വാ​തി​ലി​ന്‍റെ പി​ടി​യി​ൽ കൈ​വ​ച്ചു.

കാ​ബി​ൻ ക്രൂ ​ഓ​ടി​ച്ചെ​ന്ന​പ്പോ​ഴേ​ക്ക്, അ​ബ​ദ്ധം പ​റ്റി​യ​താ​ണ് എ​ന്നു പ​റ​ഞ്ഞ അ​ഡ്‌​നാ​നോ​ട് ഇ​നി അ​തി​ലൊ​ന്നും പി​ടി​ക്കാ​ൻ നി​ൽ​ക്കേ​ണ്ടെ​ന്ന് പ​റ​ഞ്ഞ് സീ​റ്റി​ലേ​ക്ക് തി​രി​കെ വി​ടു​ക​യും ചെ​യ്തു.

എ​ന്നാ​ൽ വാ​രാ​ണ​സി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​നം ഇ​റ​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ്, രാ​ത്രി 10.22ന് ​അ​ഡ്‌​നാ​ൻ വീ​ണ്ടും വി​മാ​ന വാ​തി​ലി​ൽ പി​ടു​ത്ത​മി​ട്ട് വ​ലി​ച്ചു​തു​റ​ക്കാ​ൻ ശ്ര​മം​തു​ട​ങ്ങി. പ​രി​ഭ്രാ​ന്ത​രാ​യ ഫ്‌​ളൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റു​മാ​ർ അ​ഡ്‌​നാ​നെ വാ​തി​ലി​ൽ​നി​ന്ന് പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൈ​ല​റ്റി​നെ വി​വ​ര​മ​റി​യി​ച്ചു.

റ​ൺ​വേ​യി​ൽ​നി​ന്ന് വെ​റും 500 അ​ടി പൊ​ക്ക​ത്തി​ലാ​യി​രു​ന്ന വി​മാ​നം പൈ​ല​റ്റു​മാ​ർ അ​പ്പോ​ൾ​ത്ത​ന്നെ 2500 അ​ടി​യി​ലേ​ക്ക് ഉ​യ​ർ​ത്തി. അ​പ്പോ​ൾ സ​മ​യം 10.24 ആ​യി​രു​ന്നു. അ​ഡ്‌​നാ​ൻ ഇ​നി കു​ഴ​പ്പ​മു​ണ്ടാ​ക്കി​ല്ല എ​ന്നു​റ​പ്പാ​ക്കാ​ൻ, വ​രാ​ണ​സി​ക്കു​മീ​തേ ഒ​ന്നു വ​ട്ടം​ചു​റ്റി വി​മാ​നം 10.35ന് ​സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡു ചെ​യ്തു.

വി​മാ​നം പ​റ​ക്കു​ന്ന​തി​നി​ടെ വാ​തി​ൽ തു​റ​ന്നാ​ൽ അ​ത് അ​പ​ക​ട​മാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ങ്കി​ലും, മേ​ൽ​പ്പ​റ​ഞ്ഞ​ത​ത്ര​യും വാ​യി​ച്ചു ക​ഴി​യു​മ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും ചി​ല സം​ശ​യ​ങ്ങ​ളു​ണ്ടാ​കാം.

പ​റ​ക്ക​ലി​നി​ടെ വി​മാ​ന വാ​തി​ൽ തു​റ​ക്കാ​ൻ ക​ഴി​യു​മോ?

വി​മാ​നം ന​ല്ല പൊ​ക്ക​ത്തി​ൽ പ​റ​ക്കു​മ്പോ​ൾ തു​റ​ക്കാ​നാ​വി​ല്ല എ​ന്നു​ത​ന്നെ​യാ​ണ് ഉ​ത്ത​രം. ക്രൂ​സിം​ഗ് ഓ​ൾ​ട്ടി​റ്റ്യൂ​ഡ് എ​ന്നു സാ​ധാ​ര​ണ പ​റ​യു​ന്ന 35,000 അ​ടി ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ന്ന ഒ​രു വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ക്കു​ന്ന​ത് മ​നു​ഷ്യ സാ​ധ്യ​മ​ല്ല.

ര​ണ്ടു കാ​ര​ണ​ങ്ങ​ളാ​ണ്

-ആ​ദ്യം അ​ക​ത്തേ​ക്കു വ​ലി​ച്ച് പി​ന്നെ പു​റ​ത്തേ​ക്കു ത​ള്ളി​യാ​ണ് വി​മാ​ന വാ​തി​ൽ തു​റ​ക്കു​ന്ന​ത് എ​ന്ന കാ​ര്യം.

-വി​മാ​ന​ത്തി​ന്‍റെ ഉ​ള്ളി​ലെ ക്ര​മീ​ക​രി​ച്ച വാ​യു മ​ർ​ദ​വും വ​ൻ ഉ​യ​ര​ത്തി​ൽ തീ​രെ നേ​ർ​ത്ത വാ​യു​വു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ മ​ർ​ദ​വും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം. പു​റ​ത്തെ വാ​യു​വി​നേ​ക്കാ​ൾ ഏ​ക​ദേ​ശം 7.5 പി​എ​സ്‌​ഐ കൂ​ടു​ത​ൽ മ​ർ​ദം അ​ക​ത്തു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ, 1.8 മീ​റ്റ​ർ പൊ​ക്ക​വും 0.8 മീ​റ്റ​ർ വീ​തി​യു​മു​ള്ള വി​മാ​ന വാ​തി​ലി​ൽ ഈ ​മ​ർ​ദ​വ്യ​ത്യാ​സം ചെ​ലു​ത്തു​ന്ന സ​മ്മ​ർ​ദം 77,000 ന്യൂ​ട്ട​ൺ അ​ഥ​വാ 7,800 കി​ലോ​ഗ്രാം വ​രും. തു​റ​ക്കാ​നാ​യി വാ​തി​ൽ അ​ക​ത്തേ​ക്കു വ​ലി​ക്ക​ണ​മെ​ങ്കി​ൽ ഏ​ഴ​ര ട​ൺ ബ​ലം പ്ര​യോ​ഗി​ക്കേ​ണ്ടി​വ​രും എ​ന്ന​ർ​ഥം.

പി​ന്നെ എ​ന്തി​നാ​ണ് കാ​ബി​ൻ ക്രൂ ​പ​രി​ഭ്രാ​ന്ത​രാ​യ​ത്?

അ​ഡ്‌​നാ​ൻ ര​ണ്ടാ​മ​ത് വാ​തി​ലി​ൽ പി​ടി​ച്ചു​വ​ലി​ച്ച സ​മ​യ​മാ​ണ് കു​ഴ​പ്പം. വാ​രാ​ണ​സി റ​ൺ​വേ​യി​ലേ​ക്ക് താ​ഴ്ന്നു​കൊ​ണ്ടി​രു​ന്ന വി​മാ​നം വെ​റും 500 അ​ടി ഉ​യ​ര​ത്തി​ലാ​യി​രു​ന്നു അ​പ്പോ​ൾ എ​ന്ന​ത് ഓ​ർ​ക്കു​ക. ലാ​ൻ​ഡ് ചെ​യ്യാ​ൻ വ​രു​ന്ന വി​മാ​നം ഈ ​പൊ​ക്ക​ത്തി​ലാ​കു​മ്പോ​ൾ അ​ക​ത്തെ​യും പു​റ​ത്തെ​യും അ​ന്ത​രീ​ക്ഷ മ​ർ​ദം ഏ​ക​ദേ​ശം ഒ​രു​പോ​ലെ​യാ​യി​ക്ക​ഴി​യും. കു​റ്റി​യു​ടേ​യും കൊ​ളു​ത്തി​ന്‍റെ​യും മെ​ക്കാ​നി​സം അ​റി​ഞ്ഞാ​ൽ, ആ ​പൊ​ക്ക​ത്തി​ൽ വാ​തി​ൽ തു​റ​ക്കാ​ൻ പ്ര​യാ​സ​മി​ല്ല എ​ന്ന​ർ​ഥം.

 കാ​ബി​ൻ ക്രൂ​വി​ൽ​നി​ന്ന് വി​വ​രം അ​റി​ഞ്ഞ പൈ​ല​റ്റു​മാ​ർ ലാ​ൻ​ഡിം​ഗ് വേ​ണ്ടെ​ന്നു​വ​ച്ച് വി​മാ​നം ഉ​ട​ന​ടി 2500 അ​ടി പൊ​ക്ക​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത് വി​മാ​ന​ത്തി​ന് അ​ക​ത്തെ​യും പു​റ​ത്തെ​യും മ​ർ​ദ​ങ്ങ​ൾ ത​മ്മി​ൽ വ്യ​ത്യാ​സം ഉ​ണ്ടാ​ക്കാ​ൻ വേ​ണ്ടി​യാ​യി​രു​ന്നോ?

അ​ല്ല എ​ന്നാ​ണ് ഉ​ത്ത​രം. 2500 അ​ടി​പ്പൊ​ക്ക​ത്തി​ൽ പു​റ​ത്തേ അ​ന്ത​രീ​ക്ഷ​വാ​യു​വും വി​മാ​ന​ത്തി​ന​ക​ത്തെ വാ​യു​വും ത​മ്മി​ൽ കാ​ര്യ​മാ​യ മ​ർ​ദ​വ്യ​ത്യാ​സ​മൊ​ന്നും ഉ​ണ്ടാ​വു​ക​യി​ല്ല. കൂ​ടി​യാ​ൽ 0.2 പി​എ​സ്‌​ഐ. വാ​തി​ലി​ലെ ത​ള്ള​ൽ പ​ര​മാ​വ​ധി 300 കി​ലോ​ഗ്രാം. ആ​ഞ്ഞു വ​ലി​ച്ചാ​ൽ തു​റ​ക്കാ​നാ​വു​ന്ന​തേ​യു​ള്ളു എ​ന്ന​ർ​ഥം.

വാ​തി​ൽ തു​റ​ക്കാ​തി​രി​ക്കാ​നു​ള്ള മ​ർ​ദം സൃ​ഷ്ടി​ക്കാ​ന​ല്ല, ലാ​ൻ​ഡ് ചെ​യ്യു​ന്ന നേ​ര​ത്തു​ള്ള അ​നി​ശ്ചി​ത​ത്വ​വും പ്ര​ശ്‌​ന​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നാ​ണ് പൈ​ല​റ്റു​മാ​ർ പ​റ​ന്നു​ക​യ​റി​യ​ത് എ​ന്ന​താ​ണ് വാ​സ്ത​വം. 500 അ​ടി പൊ​ക്ക​ത്തി​ൽ, ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നു തൊ​ട്ടു​മു​മ്പ്, എ​യ​ർ​ഹോ​സ്റ്റ​സു​മാ​രു​ടെ പി​ടി​വി​ടു​വി​ച്ച് അ​ഡ്‌​നാ​ൻ വാ​തി​ൽ തു​റ​ന്നി​രു​ന്നെ​ങ്കി​ൽ ഉ​ള്ളി​ലേ​ക്കു​ള്ള വാ​യു പ്ര​വാ​ഹ​ത്തി​ൽ കാ​ബി​നു​ള്ളി​ൽ കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​കാം.

യാ​ത്ര​ക്കാ​രോ കാ​ബി​ൻ ക്രൂ​വോ പു​റ​ത്തേ​ക്കു തെ​റി​ച്ചു​വീ​ഴാം. ലാ​ൻ​ഡ് ചെ​യ്യു​ന്ന നേ​രം ചെ​യ്യേ​ണ്ട അ​നേ​കം കാ​ര്യ​ങ്ങ​ളി​ൽ​നി​ന്ന് പൈ​ല​റ്റു​മാ​രു​ടെ ശ്ര​ദ്ധ വ്യ​തി​ച​ലി​ക്കാം. വി​മാ​നം മൊ​ത്തം അ​പ​ക​ട​ത്തി​ൽ​പ്പെ​ടാം.

2500 അ​ടി​യി​ലേ​ക്കു പ​റ​ന്നു ക​യ​റു​മ്പോ​ൾ, പൈ​ല​റ്റു​മാ​ർ​ക്കും കാ​ബി​ൻ ക്രൂ​വി​നും എ​ല്ലാ​റ്റി​നും അ​ല്പം സാ​വ​കാ​ശം കി​ട്ടു​ക​യാ​ണ്. പ​റ​ന്നു ക​യ​റു​ന്ന​തി​നി​ടെ ഇ​നി വാ​തി​ൽ തു​റ​ന്നു​പോ​യാ​ലും ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ തു​റ​ക്കു​ന്ന​ത്ര അ​പ​ക​ട​സാ​ധ്യ​ത​യും ഇ​ല്ല. അ​ഞ്ചോ പ​ത്തോ മി​നി​റ്റ് ചു​റ്റി​പ്പ​റ​ക്കു​ന്ന​തി​നി​ടെ യാ​ത്ര​ക്കാ​ര​നെ പി​ടി​ച്ചു​മാ​റ്റാ​നും പി​ടി​ച്ചി​രു​ത്താ​നും സ​മ​യ​മു​ണ്ട്. പൈ​ല​റ്റു​മാ​ർ​ക്ക് വീ​ണ്ടും സാ​വ​കാ​ശ​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി പ​റ​ന്നി​റ​ങ്ങു​ക​യും ചെ​യ്യാം.

സം​ഭ​വ​ത്തി​ന് ദു​രൂ​ഹ​ത​യു​ടെ നി​റം കൊ​ടു​ക്കു​ന്ന ഒ​രു അ​നു​ബ​ന്ധം വാ​ർ​ത്ത​ക​ളി​ലു​ള്ള​ത് കൂ​ടി പ​റ​യാ​തി​രി​ക്കു​ന്ന​തെ​ങ്ങ​നെ: വി​മാ​ന​ത്താ​വ​ള​ത്തി​ൽ സി​ഐ​എ​സ്എ​ഫി​ന് കൈ​മാ​റി​യ, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മാ​വു ജി​ല്ല​ക്കാ​ര​നാ​യ അ​ഡ്‌​നാ​ന് പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത് ഒ​രേ​യൊ​രു കാ​ര്യ​മാ​യി​രു​ന്നു- ഭൂ​ത​ബാ​ധ​യാ​ണ് ത​ന്നെ​ക്കൊ​ണ്ട് ഇ​ങ്ങി​നെ​യെ​ല്ലാം ചെ​യ്യി​ച്ച​തെ​ന്ന്!

SUNDAY DEEPIKA

നി​ത്യ​സ്നേ​ഹ​ഗീ​ത​ത്തി​ന് സു​വ​ർ​ണ​ജൂ​ബി​ലി​പ്ര​ഭ

 

എ​ഴു​ത്തു​വ​ഴി​ക​ളി​ലെ പ​രി​ചി​ത​നാ​മ​വും വ​ച​ന​വേ​ദി​ക​ളി​ലെ സൗ​മ്യ​സാ​ന്നി​ധ്യ​വു​മാ​ണ് ഫാ. ​മൈ​ക്കി​ൾ പ​ന​ച്ചി​ക്ക​ൽ വി​സി. അ​ദ്ദേ​ഹം ര​ചി​ച്ച​ത് എ​ഴു​നൂ​റി​ലേ​റെ ഗാ​ന​ങ്ങ​ൾ. ആ​ദ്യ​ഗാ​നം റെ​ക്കോ​ർ​ഡ് ചെ​യ്തി​ട്ട് അ​ന്പ​താ​ണ്ടു​ക​ൾ തി​ക​യു​ന്നു...

1976. കൊ​ച്ചി​ൻ ആ​ർ​ട്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ലെ ഒ​രു ഗാ​യ​ക​ൻ പാ​ടി​യ "നി​ത്യ​ത തീ​ർ​ക്കു​ന്ന നി​മി​ഷ​ങ്ങ​ളേ, സ്വ​ർ​ഗം തു​റ​ക്കു​ന്ന നി​മി​ഷ​ങ്ങ​ളേ' എ​ന്നു തു​ട​ങ്ങു​ന്ന ഭ​ക്തി​ഗാ​നം​കേ​ട്ട് ഗാ​ന​ഗ​ന്ധ​ർ​വ​ൻ യേ​ശു​ദാ​സ് പ​റ​ഞ്ഞു: ""വ​ള​രെ ന​ല്ല പാ​ട്ട്. അ​ർ​ഥ​സ​ന്പു​ഷ്ടം. ന​മ്മ​ൾ ഇ​റ​ക്കാ​ൻ​പോ​കു​ന്ന എ​ൽ​പി ഡി​സ്കി​ൽ ചേ​ർ​ത്താ​ലോ? ഞാ​ൻ​ത​ന്നെ പാ​ടി ചേ​ർ​ക്കാം.'' അ​തു​കേ​ട്ട ഗാ​ന​ര​ച​യി​താ​വാ​യ യു​വ​വൈ​ദി​ക​ന് സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും തോ​ന്നി.

അ​ദ്ദേ​ഹം പെ​ട്ടെ​ന്ന് സ​മ്മ​തം കൊ​ടു​ത്തു. മൈ​ക്കി​ൾ പ​ന​ച്ചി​ക്ക​ൽ എ​ന്ന വി​ൻ​സ​ൻ​ഷ്യ​ൻ വൈ​ദി​ക​നാ​യി​രു​ന്നു ആ ​ഗാ​ന​ര​ച​യി​താ​വ്. അ​ദ്ദേ​ഹം ര​ചി​ച്ച ആ​ദ്യ​ത്തെ ഗാ​നം അ​ങ്ങ​നെ 1977 ഡി​സം​ബ​ർ 10ന് ​യേ​ശു​ദാ​സി​ന്‍റെ ശ​ബ്ദ​ത്തി​ൽ പു​റ​ത്തു​വ​ന്നു. ആ ​ഗാ​നം റെ​ക്കോ​ർ​ഡ് ചെ​യ്തി​ട്ട് അ​ര​നൂ​റ്റാ​ണ്ടാ​കു​ന്നു...

ഗാ​ന​ത്തി​ന്‍റെ പി​റ​വി​യു​ടെ ഓ​ർ​മ​യി​ൽ പ​ന​ച്ചി​ക്ക​ല​ച്ച​ൻ സം​സാ​രി​ക്കു​ന്നു...

വി​ൻ​സ​ൻ​ഷ്യ​ൻ സ​ഭ​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്‍റെ ജൂ​ബി​ലി വ​ർ​ഷ​മാ​യി​രു​ന്നു 1976. ഒ​രു ജൂ​ബി​ലി ഗാ​ന​ത്തി​ന് ഞ​ങ്ങ​ൾ ആ​ബേ​ല​ച്ച​നെ സ​മീ​പി​ച്ചു. വ​ലി​യ തി​ര​ക്കി​ലാ​യി​രു​ന്ന അ​ച്ച​ൻ ഒ​രാ​ഴ്ച ക​ഴി​ഞ്ഞു ചെ​ല്ലാ​ൻ പ​റ​ഞ്ഞു. പ​റ​ഞ്ഞ സ​മ​യ​മാ​യി​ട്ടും തി​ര​ക്കു​മൂ​ലം അ​ച്ച​ന് എ​ഴു​താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

എ​ന്നെ ചൂ​ണ്ടി ഇ​ള​ന്പാ​ശേ​രി​ൽ അ​ച്ച​നോ​ട് ആ​ബേ​ല​ച്ച​ൻ പ​റ​ഞ്ഞു- "ഈ ​അ​ച്ച​ന് ഭാ​വ​ന ഉ​ണ്ട​ല്ലോ, അ​ച്ച​ൻ എ​ഴു​ത​ട്ടെ..' ഇ​ള​ന്പാ​ശേ​രി​ൽ അ​ച്ച​ന്‍റെ പ്രോ​ത്സാ​ഹ​ന​ത്തോ​ടെ ഞാ​ൻ എ​ഴു​തി. വ​രി​ക​ൾ കാ​ണി​ച്ച​പ്പോ​ൾ ആ​ബേ​ല​ച്ച​ന് ഇ​ഷ്ട​മാ​യി. അ​ങ്ങ​നെ ജെ​റി അ​മ​ൽ​ദേ​വി​ന്‍റെ ഈ​ണ​ത്തി​ൽ ഗാ​നം പി​റ​ന്നു.

കൊ​ച്ചി​ൻ ആ​ർ​ട്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ലാ​ണ് റെ​ക്കോ​ർ​ഡ് ചെ​യ്ത​ത്. യേ​ശു​ദാ​സ് ആ ​പാ​ട്ടു​പാ​ടാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​ത് എ​നി​ക്കു വ​ലി​യ അ​ഭി​മാ​ന​മാ​യി. അ​ദ്ദേ​ഹം സൗ​ജ​ന്യ​മാ​യാ​ണ് പാ​ടി​യ​ത്. ദൈ​വ​പു​ത്ര​ൻ എ​ന്ന എ​ൽ​പി ഡി​സ്ക്കി​ൽ ചേ​ർ​ക്കു​ക​യും ചെ​യ്തു. കേ​ര​ളം മു​ഴു​വ​ൻ ആ ​പാ​ട്ട് ഏ​റ്റു​പാ​ടി.

എ​ഴു​ത്തു​വ​ഴി​ക​ളി​ലെ പ​രി​ചി​ത​നാ​മ​വും വ​ച​ന വേ​ദി​ക​ളി​ലെ സൗ​മ്യ​സാ​ന്നി​ധ്യ​വു​മാ​ണ് അ​ച്ച​ൻ ഇ​ന്ന്. ദീ​പി​ക പ​ത്ര​ത്തി​ൽ "സൂ​ര്യ​ഗ്ര​ഹ​ണം' എ​ന്ന തു​ട​ർ​നോ​വ​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച വൈ​ദി​ക വി​ദ്യാ​ർ​ഥി, "ക​ന്മ​ഴ പെ​യ്യു​ന്പോ​ൾ' എ​ന്ന ച​ല​ച്ചി​ത്രം നി​ർ​മി​ച്ച പു​രോ​ഹി​ത​ൻ, സ്വ​ന്ത​മാ​യി നാ​ട​ക ട്രൂ​പ്പു​ണ്ടാ​ക്കി​യ സ​ന്യാ​സി, ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളെ ദു​രു​പ​യോ​ഗി​ച്ച് ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തെ​ക്കു​റി​ച്ച് അ​ബ​ദ്ധ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ സ​ത്യം അ​റി​യി​ക്കു​വാ​ൻ "ഫ്രീ​ഡം ടി​വി' എ​ന്ന ചാ​ന​ൽ ന​ട​ത്തി​യ​യാ​ൾ... അ​ച്ച​ന്‍റെ വി​ശേ​ഷ​ണ​ങ്ങ​ൾ ന​ര​വ​ധി.

തി​രു​നാ​മ​കീ​ർ​ത്ത​നം പാ​ടു​വാ​ന​ല്ലെ​ങ്കി​ൽ നാ​വെ​നി​ക്കെ​ന്തി​ന് നാ​ഥാ, നി​ത്യ​ത തീ​ർ​ക്കു​ന്ന നി​മി​ഷ​ങ്ങ​ളേ, മേ​ലേ മാ​ന​ത്തെ ഈ​ശോ​യേ... എ​ന്നി​വ തു​ട​ങ്ങി മ​ന​സി​നെ​യും ആ​ത്മാ​വി​നെ​യും ചി​ന്ത​ക​ളെ​യും പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്ന 700 ലേ​റെ ഗാ​ന​ങ്ങ​ൾ പി​റ​ന്ന ഭാ​വ​ന​യ്ക്ക് സു​വ​ർ​ണ​ജൂ​ബി​ലി​യു​ടെ പ്ര​ഭ.
ഓ​രോ ഗാ​ന​വും പി​റ​ക്കു​ന്ന​ത്

ബൈ​ബി​ളി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള, അ​ങ്ങേ​യ​റ്റം ഹൃ​ദ്യ​വും ല​ളി​ത​വും സ​ന്പു​ഷ്ട​വു​മാ​ണ് പ​ന​ച്ചി​ക്ക​ല​ച്ച​ന്‍റെ ര​ച​നാ​ശൈ​ലി. ഓ​രോ ഗാ​ന​വും പി​റ​ക്കു​ന്ന​ത് ഓ​രോ സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്ന് അ​ച്ച​ൻ ഓ​ർ​ക്കു​ന്നു. എ​ല്ലാം പ്രാ​ർ​ഥ​ന​യി​ൽ​നി​ന്നും, ക്രി​സ്തു​ര​ഹ​സ്യ​ങ്ങ​ളെ​ക്കു​റി​ച്ചും ജീ​വി​ത​യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള മ​ന​ന​ങ്ങ​ളി​ൽ​നി​ന്നും ഉ​യി​ർ​കൊ​ണ്ട​വ​യാ​ണ്. ക​രി​സ്മാ​റ്റി​ക് ധ്യാ​ന​ങ്ങ​ളി​ൽ വ​ന്നാ​ലും കൈ ​ഉ​യ​ർ​ത്തി പാ​ടാ​നും മ​റ്റും മ​ടി​ക്കു​ന്ന വി​ശ്വാ​സി​ക​ളെ സ​ജീ​വ​രാ​ക്കാ​ൻ എ​ഴു​തി​യ​താ​ണ് "തി​രു​നാ​മ കീ​ർ​ത്ത​നം പാ​ടു​വാ​ന​ല്ലെ​ങ്കി​ൽ' എ​ന്ന ഗാ​നം.

ക​ത്തോ​ലി​ക്കാ ക​രി​സ്മാ​റ്റി​ക് പ്ര​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ​പ​ത്രം എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന "വ​ച​നോ​ത്സ​വ'​ത്തി​ന്‍റെ സ്ഥാ​പ​ക പ​ത്രാ​ധി​പ​രാ​ണ് പ​ന​ച്ചി​ക്ക​ല​ച്ച​ൻ. വ​ച​നോ​ത്സ​വം എ​ന്ന പേ​രും പി​റ​ന്ന​ത് അ​ച്ച​ന്‍റെ ഹൃ​ദ​യ​ത്തി​ലാ​ണ്. അ​ങ്ക​മാ​ലി ഹൗ​സി​ലെ പ്രൊ​ക്യു​റേ​റ്റ​ർ, വി​വി​ധ ആ​ശ്ര​മ​ങ്ങ​ളി​ൽ സു​പ്പീ​രി​യ​ർ, പോ​പ്പു​ല​ർ മി​ഷ​ൻ ഡ​യ​റ​ക്ട​ർ, നോ​വി​സ് മാ​സ്റ്റ​ർ, വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ൽ, ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ധ്യാ​ന​ങ്ങ​ൾ തു​ട​ങ്ങി സ​ഭ ഏ​ൽ​പ്പി​ച്ച എ​ല്ലാ നി​യോ​ഗ​ങ്ങ​ളും നി​റ​വേ​റ്റി​ക്കൊ​ണ്ടാ​ണ് അ​ച്ച​ൻ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

അ​വാ​ർ​ഡു​ക​ൾ

സ​ഭ​യും സ​മൂ​ഹ​വും എ​ണ്ണം​പ​റ​ഞ്ഞ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു​കൊ​ണ്ട് ഈ ​പ്ര​തി​ഭ​യെ ആ​ദ​രി​ച്ചു. മി​ക​ച്ച ഗാ​ന​ര​ച​യി​താ​വി​നു​ള്ള കെ​സി​ബി​സി​യു​ടെ അ​വാ​ർ​ഡ് ര​ണ്ടു​ത​വ​ണ അ​ച്ച​നു ല​ഭി​ച്ചു. മാ​ധ്യ​മ​രം​ഗ​ത്തെ സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള ശാ​ലോം അ​വാ​ർ​ഡ്, വി​ൻ​സ​ൻ​ഷ്യ​ൻ സ​ഭ​യു​ടെ 2025 ലെ ​ലൂ​മി​ന​സ് അ​വാ​ർ​ഡ് എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ലി​റ്റ​ർ​ജി​ക്ക​ൽ ക​മ്മി​റ്റി വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ഗാ​ന​ങ്ങ​ൾ ര​ചി​ക്കാ​ൻ അ​ച്ച​നെ നി​യോ​ഗി​ച്ചി​രു​ന്നു.

"ദൈ​വ​ത്തി​ന്‍റെ ശ​ബ്ദം'

കേ​ര​ള​സ​ഭ​യി​ലെ ഒ​രു മെ​ത്രാ​ൻ ഒ​രി​ക്ക​ൽ പ​ന​ച്ചി​ക്ക​ൽ അ​ച്ച​നെ ക​ണ്ട​പ്പോ​ൾ പ​റ​ഞ്ഞു: ""കു​റേ​ക്കാ​ല​മാ​യി അ​ച്ച​ന്‍റെ ശ​ബ്ദം എ​നി​ക്കു ദൈ​വ​ത്തി​ന്‍റെ ശ​ബ്ദ​മാ​ണ്.'' അ​ച്ച​ൻ വാ​യി​ച്ചു റെ​ക്കോ​ർ​ഡ് ചെ​യ്ത സ​ന്പൂ​ർ​ണ മ​ല​യാ​ള ബൈ​ബി​ളി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു ആ ​സി​ഡി ദി​വ​സ​വും കേ​ൾ​ക്കു​ന്ന പി​താ​വ് പ​രാ​മ​ർ​ശി​ച്ച​ത്. അ​ത്ര വി​ശേ​ഷ​മാ​ണ് ആ ​ഓ​ഡി​യോ ബൈ​ബി​ൾ.

ഞാ​ൻ എ​ഴു​തി​യ പാ​ട്ടു​ക​ള​ട​ക്കം മ​റ്റു​പ​ല സു​വി​ശേ​ഷ മാ​ധ്യ​മ​സം​രം​ഭ​ങ്ങ​ളും ഏ​റെ മു​ന്നൊ​രു​ക്ക​ങ്ങ​ളോ​ടെ ഉ​ണ്ടാ​യ​വ​യാ​ണ്. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലു​ള്ള ഒ​ന്നും ഈ ​ഓ​ഡി​യോ ബൈ​ബി​ളി​നു പി​ന്നി​ലി​ല്ല- പ​ന​ച്ചി​ക്ക​ല​ച്ച​ൻ പ​റ​യു​ന്നു.

അ​തൊ​രു ദൈ​വി​ക പ​ദ്ധ​തി​യാ​യി​രു​ന്നു. 171 ദി​വ​സം​കൊ​ണ്ടാ​ണ് ആ ​ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​ത്ര​യും വാ​യി​ച്ചി​ട്ടും ഒ​രേ ടോ​ണി​ൽ അ​വ​സാ​നം​വ​രെ എ​നി​ക്ക് വാ​യി​ക്കാ​നാ​യി എ​ന്ന​തും ഒ​ര​ത്ഭു​ത​മാ​ണ്. ഇ​ന്ന് നാ​ട്ടി​ലും വി​ദേ​ശ​ത്തും മ​ല​യാ​ളി​ക​ൾ ഏ​റെ താ​ത്പ​ര്യ​ത്തോ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​ന്നാ​ണ് ഓ​ഡി​യോ ബൈ​ബി​ൾ.

വി​യ​ന്ന​യി​ലു​ള്ള സ​ജി ജേ​ക്ക​ബാ​ണ് ആ ​ദൗ​ത്യ​ത്തി​നു പി​ൻ​ബ​ല​മാ​യ​ത്. സൗ​ണ്ട് എ​ൻ​ജി​നീ​യ​ർ​മാ​രാ​യ റി​ജോ ചാ​ക്കോ, രാ​ജു എ​ന്നി​വ​രും ഫ്ളോ​ർ മാ​നേ​ജ​രാ​യ ജോ​യി​യും സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി.
ഈ ​ദൗ​ത്യ​ത്തി​നി​ടെ ത​ന്‍റെ ആ​സ്ത്മ, സോ​റി​യാ​സി​സ് രോ​ഗ​ങ്ങ​ൾ ഭേ​ദ​മാ​യ​ത് അ​ച്ച​ൻ പ്ര​ത്യേ​കം ഓ​ർ​മി​ക്കു​ന്നു.

ശി​ക്ഷി​ക്കാ​ത്ത ദൈ​വം

പാ​പി​യാ​യ മ​നു​ഷ്യ​നെ സ്വ​ന്ത​മാ​ക്കു​വാ​ൻ അ​വ​സാ​ന തു​ള്ളി ര​ക്തം​വ​രെ ചി​ന്തു​ന്ന​വി​ധം ദൈ​വം സ്നേ​ഹി​ക്കു​ന്നു​വെ​ന്ന് ഈ​ശോ ജീ​വി​ച്ചു കാ​ണി​ച്ചു​ത​ന്നു. ഈ ​ചി​ന്ത പ​ങ്കു​വ​യ്ക്കു​ന്ന പ​ത്തു പു​സ്ത​ക​ങ്ങ​ൾ പ​ന​ച്ചി​ക്ക​ല​ച്ച​ൻ എ​ഴു​തി​യി​ട്ടു​ണ്ട്.

ആ​ത്മാ​വി​ൽ ദ​രി​ദ്ര​ർ ഭാ​ഗ്യ​വാ​ന്മാ​ർ എ​ന്ന പു​സ്ത​ക​മാ​ണ് ആ​ദ്യം എ​ഴു​തി​യ​ത്. സ​ത്യം നി​ങ്ങ​ളെ സ്വ​ത​ന്ത്ര​രാ​ക്കും,വീ​ണ്ടെ​ടു​പ്പി​ന്‍റെ വി​ശ്വാ​സ വ​ഴി, ജീ​സ​സ് ക്രൈ​സ്റ്റ് ദി ​അ​ൾ​ട്ടി​മേ​റ്റ് ട്രൂ​ത്ത്, ക്രി​സ്തു പ​ര​മാ​ർ​ത്ഥം, ദ ​ട്രൂ​ത്ത് ബി​യോ​ണ്ട് അ​റ്റോ​ണ്‍​മെ​ന്‍റ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പു​സ്ത​ക​ങ്ങ​ൾ. ഇം​ഗ്ലി​ഷി​ലും മ​ല​യാ​ള​ത്തി​ലും പു​സ്ത​ക​ങ്ങ​ൾ എ​ഴു​തി.

ജീ​വി​ത​രേ​ഖ

പാ​ലാ രൂ​പ​ത​യി​ലെ ഭ​ര​ണ​ങ്ങാ​നം ഇ​ട​വ​ക​യി​ൽ പ​ന​ച്ചി​ക്ക​ൽ ദേ​വ​സ്യ -ഏ​ലി ദ​ന്പ​തി​ക​ളു​ടെ നാ​ലാ​മ​ത്തെ മ​ക​നാ​യി 1948 സെ​പ്റ്റം​ബ​ർ ആ​റി​നാ​ണ് മൈ​ക്കി​ൾ പ​ന​ച്ചി​ക്ക​ലി​ന്‍റെ ജ​ന​നം. ഭ​ര​ണ​ങ്ങാ​ന​ത്ത് ചാ​ച്ച​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു കു​ട്ടി​ക്കാ​ലം.

അ​ഞ്ചാം വ​യ​സി​ൽ തൊ​ടു​പു​ഴ​യ്ക്ക​ടു​ത്ത് നെ​ടി​യ​ശാ​ല​യി​ൽ കു​ടും​ബം താ​മ​സ​മാ​ക്കി. നെ​ടി​യ​ശാ​ല എ​ൽ​പി സ്കൂ​ളി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം. അ​തി​നു​മു​ന്പ് അ​ന്പാ​ട്ടാ​ശാ​ന്‍റെ ക​ള​രി​യി​ൽ 56 അ​ക്ഷ​ര​ങ്ങ​ളും ക​ണ​ക്കും പ​ഠി​ച്ചു. പു​റ​പ്പു​ഴ​മു​ട്ടം യു​പി സ്കൂ​ൾ, ക​രി​ങ്കു​ന്നം ഹൈ​സ്ക്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ഠി​ച്ചു.

ദൈ​വ​വി​ളി​യു​ടെ മ​ഹ​ത്വം ചെ​റു​പ്രാ​യ​ത്തി​ൽ​ത​ന്നെ മ​ന​സി​ൽ നി​റ​ഞ്ഞി​രു​ന്നു. പ​ത്താം ക്ലാ​സ് പാ​സാ​യ​പ്പോ​ൾ വൈ​ദി​ക​നാ​കാ​നു​ള്ള ആ​ഗ്ര​ഹം പ​റ​ഞ്ഞു. ചാ​ച്ച​ൻ സ​മ്മ​തി​ച്ചു. 1965 ലാ​ണ് മൈ​ന​ർ സെ​മി​നാ​രി​യി​ൽ ചേ​ർ​ന്ന​ത്.

1974ൽ ​അ​ങ്ക​മാ​ലി​യി​ൽ​വ​ച്ച് മാ​ർ സെ​ബാ​സ്റ്റ്യ​ൻ മ​ങ്കു​ഴി​ക്ക​രി പി​താ​വി​ൽ​നി​ന്നു തി​രു​പ്പ​ട്ടം സ്വീ​ക​രി​ച്ചു. വൈ​ദി​ക പ​ട്ട​ത്തി​നു​ശേ​ഷം ആ​ലു​വ യു​സി കോ​ള​ജി​ൽ ചേ​ർ​ന്ന് മ​ല​യാ​ള​ത്തി​ൽ ബി​രു​ദ​മെ​ടു​ത്തു. ബോം​ബെ സെ​ന്‍റ് സേ​വ്യേ​ഴ്സി​ൽ​നി​ന്നു മീ​ഡി​യ സ്റ്റ​ഡീ​സി​ൽ പി​ജി ഡി​പ്ലോ​മ​യും കൊ​ച്ചി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ൽ​നി​ന്നു പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഡി​പ്ലോ​മ​യും നേ​ടി​യി​ട്ടു​ണ്ട്.

SUNDAY DEEPIKA

അ​വ​ർ മ​നു​ഷ്യ​ന്‍റെ​യും ആ​ൾ​ക്കു​ര​ങ്ങി​ന്‍റെ​യും "പൂ​ർ​വി​ക​ർ'

മ​നു​ഷ്യ​ന്‍റെ​യും ആ​ൾ​ക്കു​ര​ങ്ങു​ക​ളു​ടെ​യും പ​രി​ണാ​മ ച​രി​ത്ര​ത്തെ മാ​റ്റി​മ​റി​ക്കാ​ൻ ശേ​ഷി​യു​ള്ള അ​പൂ​ർ​വ ക​ണ്ടെ​ത്ത​ലു​മാ​യി ഗ​വേ​ഷ​ക​ർ. വ​ട​ക്ക​ൻ ഈ​ജി​പ്തി​ലെ വാ​ഡി മോ​ഗ്ര മ​രു​ഭൂ​മി കേ​ന്ദ്രീ​ക​രി​ച്ചു​ന​ട​ന്ന പ​ര്യ​വേ​ഷ​ണ​ത്തി​ലാ​ണു താ​ടി​യെ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ൾ ശാ​സ്ത്ര​ജ്ഞ​ർ ക​ണ്ടെ​ത്തി​യ​ത്.

അ​വ​യു​ടെ പ​ഴ​ക്ക​മോ, ഏ​ക​ദേ​ശം 1.7 കോ​ടി വ​ർ​ഷം! മ​ൻ​സൂ​റ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പാ​ലി​യ​ന്‍റോ​ള​ജി​സ്റ്റു​ക​ളാ​യ ഹെ​ഷാം സ​ല്ലാം, ഷൊ​റൂ​ഖ് അ​ൽ അ​ഷ്ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഫോ​സി​ലു​ക​ളു​ടെ ക​ണ്ടെ​ത്ത​ലി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.

വാ​ലി​ല്ലാ കു​ര​ങ്ങു​ക​ളു​ടെ പ​രി​ണാ​മം പ്ര​ധാ​ന​മാ​യും കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക കേ​ന്ദ്രീ​ക​രി​ച്ചാ​ണെ​ന്ന നി​ല​വി​ലെ ധാ​ര​ണ​ക​ളെ തി​രു​ത്തു​ന്ന​താ​ണു പു​തി​യ പ​ഠ​നം. "മ​സ്രി​പി​ത്തി​ക്ക​സ് മോ​ഗ്രാ​യെ​ൻ​സി​സ്' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന വ​ർ​ഗം, മ​യോ​സീ​ൻ കാ​ല​ഘ​ട്ട​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലാ​ണു ജീ​വി​ച്ചി​രു​ന്ന​ത​ത്രേ.

നി​ല​വി​ലു​ള്ള എ​ല്ലാ ആ​ൾ​ക്കു​ര​ങ്ങു​ക​ളു​ടെ​യും മ​നു​ഷ്യ​രു​ടെ​യും പൊ​തു​വാ​യ പൂ​ർ​വി​ക​നോ​ട് ഈ ​വ​ർ​ഗ​ത്തി​നു വ​ലി​യ​തോ​തി​ൽ സാ​മ്യ​മു​ണ്ടെ​ന്നു ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്നു. കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​യി​ൽ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന കു​ര​ങ്ങു​ക​ളു​ടെ പ​രി​ണാ​മ​ച​രി​ത്ര​ത്തി​ൽ വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​യ്ക്ക് വ​ലി​യൊ​രു പ​ങ്കു​ണ്ടെ​ന്നു പു​തി​യ ക​ണ്ടെ​ത്ത​ൽ അ​ടി​വ​ര​യി​ടു​ന്നു.

അ​ഞ്ചു​വ​ർ​ഷം​നീ​ണ്ട ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ​ക്കൊ​ടു​വി​ലാ​ണ്, കു​ര​ങ്ങു​ക​ളു​ടെ പ​രി​ണാ​മ​ഘ​ട്ട​ത്തി​ലെ മ​റ​ഞ്ഞി​രു​ന്ന ക​ണ്ണി​യെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ച​തെ​ന്നും ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു.

താ​ടി​യെ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും പ്ര​ത്യേ​ക​ത​ക​ൾ ഇ​വ​യെ സാ​ധാ​ര​ണ കു​ര​ങ്ങു​ക​ളി​ൽ​നി​ന്നു വേ​റി​ട്ടു​നി​ർ​ത്തു​ന്നു. വ​ള​രെ ക​രു​ത്തു​റ്റ താ​ടി​യെ​ല്ലു​ക​ളും വ​ലി​പ്പ​മേ​റി​യ പ​ല്ലു​ക​ളു​മാ​ണ് ഇ​വ​യ്ക്കു​ള്ള​ത്.

പ​ല്ലു​ക​ളു​ടെ ഉ​പ​രി​ത​ല​ത്തി​ലെ സ​ങ്കീ​ർ​ണ​മാ​യ ഘ​ട​ന സൂ​ചി​പ്പി​ക്കു​ന്ന​ത് ഇ​വ പ​ഴ​ങ്ങ​ൾ​ക്കു പു​റ​മെ ക​ട്ടി​കൂ​ടി​യ ഭ​ക്ഷ​ണ​ങ്ങ​ളും ക​ഴി​ച്ചി​രു​ന്നു എ​ന്നാ​ണ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ മാ​റ്റാ​ൻ ഈ ​വ​ർ​ഗ​ത്തി​നു സാ​ധി​ക്കു​മാ​യി​രു​ന്നു.

ജ​നി​ത​ക വി​വ​ര​ങ്ങ​ളും ഫോ​സി​ൽ സ​വി​ശേ​ഷ​ത​ക​ളും സം​യോ​ജി​പ്പി​ച്ചു ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ഗി​ബ്ബ​ൺ, ഗൊ​റി​ല്ല, ചി​മ്പാ​ൻ​സി, ഒ​റാം​ഗ് ഉ​ട്ടാ​ൻ എ​ന്നി​വ​യു​ടെ​യും മ​നു​ഷ്യ​രു​ടെ​യും വം​ശാ​വ​ലി​യോ​ട് മ​സ്രി​പി​ത്തി​ക്ക​സി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് തെ​ളി​ഞ്ഞ​താ​യും ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കി.

ഈ ​ക​ണ്ടെ​ത്ത​ൽ ആ​ഫ്രി​ക്ക​യി​ൽ നി​ന്നു​ള്ള ആ​ൾ​ക്കു​ര​ങ്ങു​ക​ളു​ടെ കു​ടി​യേ​റ്റ ച​രി​ത്ര​ത്തി​ലേ​ക്കും വെ​ളി​ച്ചം​വീ​ശു​ന്നു. നേ​ര​ത്തേ ക​രു​തി​യി​രു​ന്ന​തു​പോ​ലെ കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​യി​ൽ നി​ന്ന​ല്ല; മ​റി​ച്ച് വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​യി​ൽ​നി​ന്നോ, അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ൽ​നി​ന്നോ ആ​യി​രി​ക്കാം കു​ര​ങ്ങു​ക​ളു​ടെ വ്യാ​പ​നം തു​ട​ങ്ങി​യ​തെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ ഇ​പ്പോ​ൾ അ​നു​മാ​നി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ പ​രി​ണാ​മ​ച​രി​ത്രം പൂ​ർ​ണ​മാ​യും മാ​റ്റി​യെ​ഴു​താ​ൻ സാ​ധി​ക്കു​ക​യു​ള്ളു. എ​ങ്കി​ലും, ഭൂ​ത​കാ​ല​ത്തെ​ക്കു​റി​ച്ചു​ള്ള വ​ലി​യൊ​രു സ​മ​സ്യ പൂ​രി​പ്പി​ക്കാ​ൻ ഈ ​ക​ണ്ടെ​ത്ത​ൽ ഗ​വേ​ഷ​ക​ർ​ക്കു തു​ണ​യാ​യി. ആ​ൾ​ക്കു​ര​ങ്ങു​ക​ളു​ടെ ഉ​ത്ഭ​വ​ത്തെ​ക്കു​റി​ച്ച്, ചെ​റി​യ ഭൂ​പ്ര​ദേ​ശം മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി പ​റ​ഞ്ഞു​പ​ഴ​കി​യ ക​ഥ​ക​ളി​ൽ വ​ലി​യ മാ​റ്റം​വ​രു​ത്തും, ഈ​ജി​പ്ഷ്യ​ൻ ഫോ​സി​ലു​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ!

SUNDAY DEEPIKA

ആ​ന​വ​ണ്ടി-​യാ​ത്ര, അ​നു​ഭ​വം, ഓ​ർ​മ

ആ​ന​വ​ണ്ടി-​യാ​ത്ര, അ​നു​ഭ​വം, ഓ​ർ​മ

എ​ഡി: കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ
പേ​ജ്: 176 വി​ല: ₹ 250
ഡി​സി ബു​ക്സ്, കോ​ട്ട​യം
ഫോ​ൺ: 7290092216

കെ​എ​സ്ആ​ർ​ടി​സി​യി​ലെ യാ​ത്രാ​നു​ഭ​വ​ങ്ങ​ളു​ടെ സ​മാ​ഹാ​രം. കേ​ര​ളീ​യ ജീ​വി​ത​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി വ​ഹി​ച്ച പ​ങ്ക് പ്ര​മു​ഖ​രു​ടെ ഓ​ർ​മ​ക​ളി​ലൂ​ടെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു.

നാ​ട്ട​ര​ങ്ങ്-​സ്വ​രൂ​പ​വും സാ​ധ്യ​ത​ക​ളും

ഡോ. ​പി.​എ​സ്. ജ്യോ​തി​ല​ക്ഷ്മി, ഡോ. ​റെ​ജി​മോ​ൾ ജോ​സ്
പേ​ജ്: 160 വി​ല: ₹ 160
ബു​ക്ക് മീ​ഡി​യ, പാ​ലാ
ഫോ​ൺ: 9447536240

അ​നു​ഷ്ഠാ​ന​പ​ര​വും അ​ല്ലാ​ത്ത തു​മാ​യ അ​ര​ങ്ങു​വൈ​വി​ധ്യ​ങ്ങ​ളെ​ക്കു റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​രം. ഗ​വേ​ഷ ക​ർ​ക്കും ആ​സ്വാ​ദ​ക​ർ​ക്കും ഒ​രു​പോ​ലെ ഉ​പ​കാ​ര​പ്ര​ദം.

ഋ​തു​ഭേ​ദ​ങ്ങ​ൾ

ഗ​ബ്രി​യേ​ൽ ത​ളി​യ​ച്ചി​റ
പേ​ജ്: 130 വി​ല: ₹ 220
യെ​സ്പ്ര​സ് ബു​ക്സ്, പെ​രു​ന്പാ​വൂ​ർ
ഫോ​ൺ: 9048588887

ഓ​രോ ഋ​തു​വി​ലും സ​ജീ​വ​മാ​കു​ന്ന ഭാ​വ​സ്മ​ര​ണ​ക​ൾ അ​നു​ഭ​വി​പ്പി​ക്കു​ന്ന ക​വി​ത​ക​ളു​ടെ സ​മാ​ഹാ​രം. പ്ര​വാ​സി​യു​ടെ സ്വ​ദേ​ശാ​നു​ഭ​വ​ങ്ങ​ൾ ഭാ​ഷ​യി​ൽ നി​റ​യു​ന്നു. ല​ളി​ത​സു​ന്ദ​ര​മാ​യ ശൈ​ലി.

Brighter English Grammar

ജോ​സ് ച​ന്ദ​ന​പ്പ​ള്ളി
പേ​ജ്: 216 വി​ല: ₹ 350
അ​ന​ശ്വ​രം ബു​ക്സ്, തി​രു​വ​ന​ന്ത​പു​രം

ഫോ​ൺ: 9496196751ഇം​ഗ്ലീ​ഷ് വ്യാ​ക​ര​ണം ല​ളി​ത​മാ​യി വി​ശ​ദീ​ക​രി​ക്കു​ന്ന പു​സ്ത​ക​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം. വി​ദേ​ശ​ങ്ങ​ളി​ൽ ഉ​പ​രി​പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ ഗു​ണ​ക​രം. ചി​ത്ര​ങ്ങ​ള​ട​ക്കം വി​ശ​ദീ​ക​രി​ക്കു​ന്നു.

SUNDAY DEEPIKA

റെ​ബേ​ക്ക നോ​വ​ൽ അ​ധ്യാ​യം- 27

രാ​വി​ലെ ആ​റു മ​ണി​യാ​യ​പ്പോ​ഴേ​ക്കും ഞാ​ൻ ഉ​ണ​ർ​ന്നെ​ഴു​ന്നേ​റ്റു. ജ​നാ​ല തു​റ​ന്നു. റോ​സ് ഗാ​ർ​ഡ​നി​ൽ പ​തി​വു​പോ​ലെ റോ​സാ​പ്പു​ക്ക​ൾ വി​ട​ർ​ന്നു പു​ഞ്ചി​രി​ക്കു​ന്നു, ചു​റ്റും സു​ഗ​ന്ധം പ​ര​ത്തു​ന്നു. അ​തു പ​തി​വു​തെ​റ്റാ​തെ അ​വ​യു​ടെ ചു​മ​ത​ല​യാ​ണ്. എ​ന്‍റെ​യും മാ​ക്സി​മി​ന്‍റെ​യും മാ​ന​സി​ക വി​ഷ​മ​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളും അ​വ​യ്ക്ക് അ​റി​യേ​ണ്ട ക

മാ​ക്സിം ന​ല്ല ഉ​റ​ക്ക​ത്തി​ലാ​ണ്. ഉ​ണ​ർ​ത്താ​ൻ ശ്ര​മി​ച്ചി​ല്ല. കു​റ​ച്ചു​കൂ​ടി ഉ​റ​ങ്ങ​ട്ടെ. ഇ​ന്ന​ത്തെ ഞ​ങ്ങ​ളു​ടെ യാ​ത്ര നീ​ണ്ട​തും ക്ഷീ​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​ണ്. ഹൈ​റോ​ഡു​ക​ൾ, ഇ​ട​തി​ങ്ങി​പ്പാ​യു​ന്ന മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ, അ​വ​യ്ക്കി​ട​യി​ലൂ​ടെ ഞെ​ങ്ങി​ഞെ​രു​ങ്ങി​യു​ള്ള യാ​ത്ര.

ല​ണ്ട​നി​ലേ​ക്കു​ള്ള ഈ ​യാ​ത്ര​യു​ടെ അ​വ​സാ​നം എ​ങ്ങ​നെ​യാ​യി​രി​ക്കും? ഞ​ങ്ങ​ളു​ടെ ഭാ​വി എ​ന്താ​യി​രി​ക്കും? ല​ണ്ട​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്ത് എ​വി​ടെ​യോ താ​മ​സി​ക്കു​ന്ന ബേ​ക്ക​ർ എ​ന്നു​പേ​രാ​യ മ​നു​ഷ്യ​ൻ. അ​ദ്ദേ​ഹം ഞ​ങ്ങ​ളെ​പ്പ​റ്റി കേ​ട്ടി​ട്ടേ​യി​ല്ല. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ലാ​ണ് ഞ​ങ്ങ​ളു​ടെ ഭാ​വി. ഈ ​സ​മ​യ​ത്ത് അ​ദ്ദേ​ഹ​വും അ​വി​ടെ ഉ​ണ​ർ​ന്ന് കോ​ട്ടു​വാ​യി​ട്ട് എ​ഴു​ന്നേ​റ്റു​കാ​ണും. കു​റേ​ക്ക​ഴി​യു​ന്പോ​ൾ അ​ദ്ദേ​ഹം ത​ന്‍റെ ദി​ന​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടും.

ഞാ​ൻ എ​ഴു​ന്നേ​റ്റ് ബാ​ത്ത്റൂ​മി​ൽ പോ​യി. കു​ളി​ച്ചു. ബെ​ഡ് റൂ​മി​ൽ ചെ​ന്നു ഡ്ര​സ് മാ​റി. ഈ ​സ​മ​യ​ത്ത് പു​റ​ത്തു മൃ​ദു​വാ​യ കാ​ല​ടി​ശ​ബ്ദം അ​ടു​ത്തു​വ​രു​ന്ന​തി​ന്‍റെ​യും വാ​തി​ലി​ന്‍റെ പൂ​ട്ട് സാ​വ​ധാ​നം തു​റ​ക്കു​ന്ന​തി​ന്‍റെ​യും തു​ട​ർ​ന്ന് കാ​ല​ടി​ശ​ബ്ദം അ​ക​ന്നു​പോ​കു​ന്ന​തി​ന്‍റെ​യും സ്വ​രം. അ​തു മി​സി​സ് ഡാ​ൻ​വേ​ഴ്സ് ആ​യി​രു​ന്നു.

മാ​ക്സിം എ​ഴു​ന്നേ​റ്റ് പ്രാ​ഥ​മി​ക​കൃ​ത്യ​ങ്ങ​ളും കു​ളി​യും ക​ഴി​ഞ്ഞ് ക​ട​ന്നു​വ​ന്നു. അ​പ്പോ​ഴേ​ക്കും ക്ലാ​രീ​സ് ഞ​ങ്ങ​ൾ​ക്കു​ള്ള ചാ​യ​യു​മാ​യെ​ത്തി. ല​ണ്ട​നി​ൽ ഒ​രു​ദി​വ​സം താ​മ​സി​ക്കു​ന്ന​തു​കൊ​ണ്ട് അ​തി​നാ​വ​ശ്യ​മാ​യ ഡ്ര​സു​ക​ളും മ​റ്റും പെ​ട്ടി​ക​ളി​ലും ബാ​ഗു​ക​ളി​ലും നി​റ​ച്ചു. തു​ട​ർ​ന്ന് ഞ​ങ്ങ​ൾ ഡൈ​നിം​ഗ് റൂ​മി​ൽ പോ​യി ബ്രേ​ക്ക്ഫാ​സ്റ്റി​ന് ഇ​രു​ന്നു. അ​ന്യോ​ന്യം ഒ​ന്നും സം​സാ​രി​ക്കാ​തെ വേ​ഗം അ​തു പൂ​ർ​ത്തി​യാ​ക്കി. മാ​ക്സിം വാ​ച്ച് നോ​ക്കു​ന്നു​ണ്ട്. ഏ​താ​ണ്ടു സ​മ​യ​മാ​യി. മു​റ്റ​ത്തു നി​ൽ​ക്കു​ന്ന കാ​റി​ൽ റോ​ബ​ർ​ട്ട് സാ​ധ​ന​ങ്ങ​ൾ എ​ല്ലാം ക​യ​റ്റി​വ​ച്ചു.

ഇ​റ​ങ്ങാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന, ഞ​ങ്ങ​ളു​ടെ ഭാ​വി നി​ർ​ണ​യി​ക്കാ​ൻ പോ​കു​ന്ന ഈ ​മു​ഹൂ​ർ​ത്ത​ത്തി​ൽ എ​ല്ലാ ഉ​ത്ക​ണ്ഠ​ക​ളും വ്യ​സ​ന​ങ്ങ​ളും ദൈ​വ​തി​രു​മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചു. ഉ​ള്ളു​രു​കി​യ പ്രാ​ർ​ഥ​ന​യു​ടെ ചി​റ​കി​ൽ മ​ന​സ് ദൈ​വ​സ​ന്നി​ധി​യി​ലേ​ക്കു പ​റ​ന്നു.

എ​ന്‍റെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു​തു​ളു​ന്പി. അ​പ്പോ​ഴേ​ക്കും മാ​ക്സി​മി​ന്‍റെ വി​ളി​യെ​ത്തി. ക​ണ്ണു​ക​ൾ തു​ട​ച്ച് ഞാ​ൻ മു​റ്റ​ത്തേ​ക്കി​റ​ങ്ങി. ഫ്രാ​ങ്കി​ന്‍റെ കാ​റും എ​ത്തി​ച്ചേ​ർ​ന്നു. കേ​ണ​ൽ ജൂ​ലി​യ​ന്‍റെ കാ​ർ അ​പ്പു​റ​ത്ത് എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഫ്രാ​ങ്ക് പ​റ​ഞ്ഞു.

""ഞാ​ൻ മു​ഴു​വ​ൻ സ​മ​യ​വും ഓ​ഫീ​സി​ലു​ണ്ടാ​വും. ബേ​ക്ക​റെ ക​ണ്ട​തി​ന്‍റെ വി​വ​രം ഉ​ട​നെ എ​ന്നെ അ​റി​യി​ക്കു​മ​ല്ലോ.''
""തീ​ർ​ച്ച​യാ​യും''- മാ​ക്സിം പ​റ​ഞ്ഞു.
""മം​ഗ​ള​ക​ര​മാ​യ ന​ല്ലൊ​രു യാ​ത്ര ഞാ​ൻ നേ​രു​ന്നു.''
""താ​ങ്ക് യൂ!''

​ഞ​ങ്ങ​ളെ നോ​ക്കി​നി​ൽ​ക്കു​ന്ന ഫ്രി​ത്തി​നും റോ​ബ​ർ​ട്ടി​നും നേ​രേ ഞാ​ൻ കൈ​വീ​ശി. കാ​ത്തു​നി​ൽ​ക്കു​ന്ന കേ​ണ​ൽ ജൂ​ലി​യ​ൻ മാ​ക്സി​മി​ന്‍റെ അ​രി​കി​ലി​രി​ക്കു​ന്ന എ​ന്നെ​ക്ക​ണ്ട് ആ​ശ്ച​ര്യ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​മ​ന്‍റ്: ""ഇ​ത് നീ​ണ്ടൊ​രു യാ​ത്ര​യാ​ണ്. ഭ​ർ​ത്താ​വി​നെ ഞാ​ൻ ന​ല്ല ശ്ര​ദ്ധ​യോ​ടെ കാ​ത്തു​സൂ​ക്ഷി​ക്കു​മാ​യി​രു​ന്നു.'' ആ ​ന​ർ​മ​ര​സ​ത്തി​ൽ മൂ​ന്നു​പേ​രും ചി​രി​ച്ചു. ഞാ​ൻ പ​റ​ഞ്ഞു: ""ഈ ​യാ​ത്ര​യി​ൽ ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്ന് എ​നി​ക്കാ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു.''
""ന​ല്ല കാ​ര്യം.''

അ​ദ്ദേ​ഹം പി​ൻ​സീ​റ്റി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യി ഇ​രു​ന്നു. ഞ​ങ്ങ​ൾ യാ​ത്ര തു​ട​ങ്ങി. കു​റേ​ദൂ​രം ചെ​ന്ന് ഒ​രു ക്രോ​സ് റോ​ഡി​ൽ​വ​ച്ച് ഫാ​വെ​ൽ ഓ​ടി​ക്കു​ന്ന നീ​ള​മു​ള്ള പ​ച്ച കാ​ർ ക​ണ്ടു. ചി​ല​പ്പോ​ൾ ഞ​ങ്ങ​ളു​ടെ പി​റ​കി​ലും ചി​ല​നേ​ര​ത്തു ഞ​ങ്ങ​ളെ മ​റി​ക​ട​ന്നും ഫാ​വെ​ലി​ന്‍റെ കാ​ർ ഓ​ടി.

കേ​ണ​ൽ ജൂ​ലി​യ​ൻ പി​ൻ​സീ​റ്റി​ൽ ഇ​രു​ന്നും ചാ​രി​ക്കി​ട​ന്നും കു​റേ​ശ്ശെ ഉ​റ​ങ്ങി​യും ഉ​ണ​ർ​ന്നും യാ​ത്ര​ചെ​യ്തു. ഉ​ച്ച​യാ​യ​പ്പോ​ൾ ഭേ​ദ​പ്പെ​ട്ട ഒ​രു ഹോ​ട്ട​ലി​ൽ ക​യ​റി ഞ​ങ്ങ​ൾ ല​ഞ്ച് ക​ഴി​ച്ചു. ഏ​ക​ദേ​ശം മൂ​ന്നു​മ​ണി​യാ​യ​പ്പോ​ൾ ഞ​ങ്ങ​ൾ ല​ണ്ട​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി.

നീ​ണ്ട യാ​ത്ര​യും ട്രാ​ഫി​ക് ബ്ലോ​ക്കും അ​ന്ത​രീ​ക്ഷ​ത്തി​ലെ ചൂ​ടും മൂ​ലം എ​നി​ക്കു ന​ല്ല ക്ഷീ​ണം തോ​ന്നി. മാ​ക്സിം യാ​ത്രാ​ക്ഷീ​ണ​മു​ണ്ടെ​ങ്കി​ലും അ​തു പ്ര​ക​ടി​പ്പി​ക്കാ​തെ വ​ള​രെ ശ്ര​ദ്ധാ​പൂ​ർ​വം ഡ്രൈ​വ് ചെ​യ്യു​ക​യാ​ണ്. കേ​ണ​ൽ ത​ന്‍റെ കോ​ട്ടി​ന്‍റെ പോ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ചെ​റി​യ മാ​പ്പി​ൽ നോ​ക്കി ബാ​ർ​നെ​റ്റി​ലേ​ക്കു​ള്ള വ​ഴി മാ​ക്സി​മി​നു പ​റ​ഞ്ഞു​കൊ​ടു​ത്തു. ആ ​സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ കാ​ർ നി​ർ​ത്തി ഒ​രു വ​ഴി​യാ​ത്ര​ക്കാ​ര​നോ​ടു ചോ​ദി​ച്ചു.

""ഈ ​ഭാ​ഗ​ത്ത് റോ​സ് ലാ​ന്‍​ഡ് എ​ന്ന പേ​രി​ൽ ഒ​രു വീ​ടു​ണ്ടോ? റി​ട്ട​യ​ർ ചെ​യ്ത ഒ​രു ഡോ​ക്ട​ർ ബേ​ക്ക​ർ ആ​ണ് താ​മ​സി​ക്കു​ന്ന​ത്.''
""ഡോ​ക്ട​ർ ബേ​ക്ക​ർ? എ​നി​ക്ക​റി​യി​ല്ല. ഇ​വി​ടെ പ​ള്ളി​ക്കു സ​മീ​പം ഒ​രു റോ​സ് കോ​ട്ടേ​ജ് ഉ​ണ്ട്. അ​വി​ടെ ഒ​രു മി​സി​സ് വി​ൽ​സ​നാ​ണ് താ​മ​സി​ക്കു​ന്ന​ത്.''
""അ​ത​ല്ല. റോ​സ് ലാ​ന്‍​ഡ് എ​ന്ന വീ​ട്ടി​ലെ ഡോ​ക്ട​ർ ബേ​ക്ക​ർ!''
കു​റ​ച്ചു​കൂ​ടി നീ​ങ്ങി പി​ന്നെ​യും ര​ണ്ടു​മൂ​ന്നു പേ​രോ​ടു ചോ​ദി​ച്ചു. ഡോ​ക്ട​ർ ആ​രെ​ന്നും എ​വി​ടെ​യെ​ന്നും ആ​ർ​ക്കും നി​ശ്ച​യ​മി​ല്ല.

ഞാ​ൻ മാ​ക്സി​മി​നെ നോ​ക്കി. പാ​വം, വ​ല്ലാ​തെ ക്ഷീ​ണി​ച്ചി​രി​ക്കു​ന്നു. അ​ല്പം ക​ഴി​ഞ്ഞ​പ്പോ​ൾ ഫാ​വെ​ലി​ന്‍റെ കാ​ർ പൊ​ടി​യി​ൽ മു​ങ്ങി​യ നി​ല​യി​ൽ എ​ത്തി. മാ​ക്സിം വ​ണ്ടി മു​ന്നോ​ട്ടെ​ടു​ത്തു. കേ​ണ​ൽ ജൂ​ലി​യ​ൻ അ​ന്വേ​ഷ​ണം തു​ട​ർ​ന്നു. ഒ​ടു​വി​ൽ ഒ​രു പോ​സ്റ്റു​മാ​നാ​ണ് ഡോ​ക്ട​ർ ബേ​ക്ക​റു​ടെ വ​ഴി​യും വീ​ടും പ​റ​ഞ്ഞു​ത​ന്ന​ത്. ഗേ​റ്റി​ൽ നെ​യിം​ബോ​ർ​ഡ് ഇ​ല്ല. ഇ​തേ വീ​ടി​ന്‍റെ മു​ന്നി​ലൂ​ടെ ര​ണ്ടു​ത​വ​ണ ന​മ്മ​ൾ പോ​യ​താ​ണ്. എ​ന്തു​ചെ​യ്യാം!

മാ​ക്സിം കാ​ർ ഒ​തു​ക്കി​നി​ർ​ത്തി. കാ​റി​ൽ അ​ല്പ​നേ​രം ഞ​ങ്ങ​ളി​രു​ന്നു. കേ​ണ​ൽ പ​റ​ഞ്ഞു: ""ഇ​പ്പോ​ൾ സ​മ​യം അ​ഞ്ചു​ക​ഴി​ഞ്ഞു. അ​വ​ർ ചാ​യ​കു​ടി​ക്കു​ന്ന സ​മ​യ​മാ​വും. ന​മു​ക്ക് അ​ല്പം​കൂ​ടി കാ​ത്തി​രി​ക്കാം.''
മാ​ക്സിം ഒ​രു സി​ഗ​ര​റ്റെ​ടു​ത്തു ക​ത്തി​ച്ചു.

ഞാ​ൻ ബാ​ഗി​ൽ​നി​ന്ന് പൗ​ഡ​ർ എ​ടു​ത്ത് മു​ഖം​മി​നു​ക്കി. കാ​റി​ൽ ഇ​രു​ന്ന് ഞാ​ൻ വ​ലി​യ കാ​ര്യ​ങ്ങ​ളി​ലൊ​ന്നും ശ്ര​ദ്ധി​ക്കാ​തെ ബ​സി​റ​ങ്ങി ന​ട​ന്നു​പോ​കു​ന്ന ര​ണ്ടു സ്ത്രീ​ക​ളെ​യും റോ​ഡി​ലൂ​ടെ ഓ​ടി​പ്പോ​കു​ന്ന ഒ​രു പ​യ്യ​നെ​യും നോ​ക്കി. കേ​ണ​ൽ ത​ന്‍റെ മാ​പ്പ് മ​ട​ക്കി പോ​ക്ക​റ്റി​ൽ വ​ച്ചു. എ​ന്നി​ട്ട് ഡോ​ക്ട​ർ ബേ​ക്ക​റി​ന്‍റെ വീ​ടും മു​റ്റ​വും നോ​ക്കി പ​റ​ഞ്ഞു: ""ഇ​ദ്ദേ​ഹം ന​ല്ലൊ​രു തോ​ട്ട​ക്കാ​ര​ന​ല്ല. ക​ണ്ടി​ല്ലേ ശു​ശ്രൂ​ഷ​യി​ല്ലാ​തെ വാ​ടി​നി​ൽ​ക്കു​ന്ന ചെ​ടി​ക​ളു​ടെ അ​വ​സ്ഥ.''

കേ​ണ​ൽ കാ​റി​ന്‍റെ ഡോ​ർ തു​റ​ന്ന് റോ​ഡ​രി​കി​ൽ നി​ന്നു.
""മാ​ക്സിം! എ​ന്തു​പ​റ​യു​ന്നു?''
""ഞാ​ൻ റെ​ഡി.''
മാ​ക്സി​മും ഞാ​നും പു​റ​ത്തി​റ​ങ്ങി. അ​പ്പോ​ഴേ​ക്കും ഫാ​വെ​ൽ എ​ത്തി.
""ഇ​നി ആ​രെ​യാ​ണ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത്?''

ആ​രും മ​റു​പ​ടി പ​റ​ഞ്ഞി​ല്ല. ഗേ​റ്റ് ക​ട​ന്ന് വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ​ക്ക​ലേ​ക്കു ഞ​ങ്ങ​ൾ ന​ട​ന്നു.
""ഇ​പ്പോ​ൾ ചാ​യ​കു​ടി​ക​ഴി​ഞ്ഞു വ​ന്നി​ട്ടു​ണ്ടാ​കും.'' കേ​ണ​ൽ അ​ല്പം നി​ന്നി​ട്ടു മാ​ക്സി​മി​നെ നോ​ക്കി​യ​ശേ​ഷം ബെ​ല്ല​ടി​ച്ചു. അ​തു വീ​ടി​ന്‍റെ ഉ​ള്ളി​ൽ എ​വി​ടെ​യോ മു​ഴ​ങ്ങി. കു​റേ​നേ​ര​ത്തേ​ക്ക് ആ​രെ​യും കാ​ണു​ന്നി​ല്ല. പി​ന്നെ യു​വ​തി​യാ​യ ഒ​രു വേ​ല​ക്കാ​രി വ​ന്നു വാ​തി​ൽ​തു​റ​ന്നു. അ​പ​രി​ചി​ത​രാ​യ ഞ​ങ്ങ​ളെ ക​ണ്ട​പ്പോ​ൾ അ​വ​രൊ​ന്നു പ​ക​ച്ചു.

കേ​ണ​ൽ ജൂ​ലി​യ​ൻ ചോ​ദി​ച്ചു: ""ഡോ​ക്ട​ർ ബേ​ക്ക​ർ?''
""അ​തേ സ​ർ. അ​ക​ത്തു​ക​യ​റി ഇ​രി​ക്ക്.'' ചൂ​ണ്ടി​ക്കാ​ട്ടി​യ ഇ​ട​തു​വ​ശ​ത്തെ സ്വീ​ക​ര​ണ​മു​റി​യി​ൽ ഞ​ങ്ങ​ൾ പോ​യി ഇ​രു​ന്നു. ചു​മ​രി​ൽ ഒ​രു സ്ത്രീ​യു​ടെ ഛായാ​ചി​ത്രം ക​ണ്ടു. അ​തു മി​സി​സ് ബേ​ക്ക​റാ​യി​രി​ക്കു​മോ?

ഫാ​വെ​ൽ ആ ഛാ​യാ​ചി​ത്ര​ത്തി​ൽ നോ​ക്കി നി​ൽ​ക്കു​ക​യാ​ണ്. ഞാ​നും മാ​ക്സി​മും ജ​നാ​ല​യി​ലൂ​ടെ വെ​ളി​യി​ലേ​ക്കു നോ​ക്കി​യി​രു​ന്നു. അ​വി​ടെ ഒ​രു ടെ​ന്നീ​സ് കോ​ർ​ട്ട് ക​ണ്ടു. ചി​ല കു​ട്ടി​ക​ളു​ടെ ക​ളി​യും ചി​രി​യും ബ​ഹ​ള​വും. അ​ഞ്ചു മി​നി​റ്റു ക​ഴി​ഞ്ഞു കാ​ത്തി​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്.

അ​ല്പം ക​ഴി​ഞ്ഞ​പ്പോ​ൾ വാ​തി​ൽ തു​റ​ന്ന് അ​ദ്ദേ​ഹം ക​ട​ന്നു​വ​ന്നു. ശ​രാ​ശ​രി ഉ​യ​ര​വും വ​ണ്ണ​വും. മു​ടി ന​ര​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഡോ​ക്ട​ർ ബേ​ക്ക​ർ പ​റ​ഞ്ഞു: ""ക്ഷ​മി​ക്ക​ണം. നി​ങ്ങ​ൾ കാ​ത്തി​രു​ന്നു മു​ഷി​ഞ്ഞു​കാ​ണും. ഒ​രു ഗ്രൂ​പ്പ് ആ​ളു​ക​ൾ കാ​ണാ​ൻ വ​ന്നി​ട്ടു​ണ്ടെ​ന്ന് സെ​ർ​വ​ന്‍റ് പ​റ​ഞ്ഞ​പ്പോ​ൾ തി​ടു​ക്ക​ത്തി​ൽ പോ​യി ഞാ​നൊ​ന്നു കു​ളി​ച്ചു. ടെ​ന്നീ​സ് ക​ളി​ക്കു​ക​യാ​യി​രു​ന്നു ഞാ​ൻ.''
കേ​ണ​ൽ കാ​ര്യ​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചു.

""ഇ​വി​ടെ​വ​ന്നു താ​ങ്ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യ​തി​ൽ വി​ന​യ​പൂ​ർ​വം മാ​പ്പ് ചോ​ദി​ക്കു​ന്നു. എ​ന്‍റെ പേ​ര് ജൂ​ലി​യ​ൻ, ഇ​തു മി​സ്റ്റ​ർ മാ​ക്സിം, ഇ​ത് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ, ഇ​തു മി​സ്റ്റ​ർ ഫാ​വെ​ൽ. മാ​ക്സി​മി​ന്‍റെ പേ​ര് ഈ​യി​ടെ താ​ങ്ക​ൾ പ​ത്ര​ത്തി​ൽ ക​ണ്ടി​ട്ടു​ണ്ടാ​വും.''

ഡോ​ക്ട​ർ ബേ​ക്ക​ർ പ​റ​ഞ്ഞു: ""ഓ! ​ഞാ​ൻ ഓ​ർ​ക്കു​ന്നു. ഏ​തോ ഒ​രു തെ​ളി​വെ​ടു​പ്പോ മ​റ്റോ ആ​ണ്, അ​ല്ലേ? എ​ന്‍റെ ഭാ​ര്യ എ​ല്ലാം വി​ശ​ദ​മാ​യി വാ​യി​ക്കും.''
ഫാ​വെ​ൽ മു​ന്നോ​ട്ടു​വ​ന്നു: ""ആ​ത്മ​ഹ​ത്യ എ​ന്നാ​ണ് ജൂ​റി​യു​ടെ വി​ധി. അ​തി​ന് ഒ​രി​ക്ക​ലും സാ​ധ്യ​ത​യി​ല്ല. റെ​ബേ​ക്ക എ​ന്‍റെ ക​സി​നാ​ണ്. ഞാ​ന​വ​ളെ അ​ടു​ത്ത​റി​യും. അ​വ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും, ഒ​രി​ക്ക​ലും അ​തു ചെ​യ്യി​ല്ല. അ​വ​ൾ മ​രി​ച്ച​ദി​വ​സ​ത്തെ ഒ​രു സു​പ്ര​ധാ​ന സം​ഗ​തി​യെ​ക്കു​റി​ച്ചു സം​സാ​രി​ക്കാ​നാ​ണ് ഞ​ങ്ങ​ൾ വ​ന്നി​രി​ക്കു​ന്ന​ത്.''

ഉ​ട​നെ മാ​ക്സിം പ​റ​ഞ്ഞു: ""ഈ ​വി​ഷ​യം ജൂ​ലി​യ​നും എ​നി​ക്കും വി​ട്ടു​ത​രൂ. ഞ​ങ്ങ​ൾ സം​സാ​രി​ക്ക​ട്ടെ. ഡോ​ക്ട​ർ ബേ​ക്ക​റി​ന് ഇ​തേ​പ്പ​റ്റി ഒ​ന്നു​മ​റി​യി​ല്ല.''
തു​ട​ക്ക​ത്തി​ൽ ഡോ​ക്ട​റു​ടെ മു​ഖ​ത്തു​ക​ണ്ട പു​ഞ്ചി​രി മാ​ഞ്ഞു.

(തു​ട​രും)

SUNDAY DEEPIKA

നി​ത്യ​വ​സ​ന്ത​ത്തി​ന്‍റെ വാ​ഗ്ദാ​നം

മ​ര​ണ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി യേ​ശു ഉ​ത്ഥാ​നം​ചെ​യ്ത​ത് ന​മു​ക്ക് നി​ത്യ​വ​സ​ന്തം സ​മ്മാ​നി​ക്കാ​നാ​യി​രു​ന്നു- ഈ ​ലോ​ക​ജീ​വി​ത​ത്തി​ലെ​ന്ന​പോ​ലെ വ​രാ​നി​രി​ക്കു​ന്ന ജീ​വി​ത​ത്തി​ലും. ""പു​ന​രു​ത്ഥാ​ന​വും ജീ​വ​നും ഞാ​നാ​കു​ന്നു. എ​ന്നി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​ൻ മ​രി​ച്ചാ​ലും ജീ​വി​ക്കും'' (യോ​ഹ 11:25) എ​ന്ന് യേ​ശു പ​റ​ഞ്ഞ​ത് അ​വി​ട​ന്നു ന​മു​ക്കു ന​ൽ​കി​യ നി​ത്യ​ജീ​വ​ന്‍റെ വാ​ഗ്ദാ​ന​മാ​യി​രു​ന്നു.

 

ഗ്രീ​ക്ക് പു​രാ​ണ​ങ്ങ​ളി​ൽ പ​റ​യു​ന്ന ഒ​രു ക​ഥ. വി​ള​വി​ന്‍റെ ദേ​വി​യാ​യ ഡെ​മി​റ്റ​റി​ന്‍റെ ഏ​ക​മ​ക​ളാ​യി​രു​ന്നു പെ​ർ​സ​ഫോ​ണ്‍. ഒ​രു​ദി​വ​സം അ​വ​ൾ പൂ​ക്ക​ൾ ശേ​ഖ​രി​ച്ചു ന​ട​ക്കു​ന്പോ​ൾ പാ​താ​ള ദേ​വ​നാ​യ ഹെ​യ്ഡ്സ് അ​വ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​വാ​ഹം​ക​ഴി​ച്ചു.

മ​ക​ളെ കാ​ണാ​താ​യ അ​മ്മ വ​യ​ലു​ക​ളി​ലും വ​ന​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലു​മെ​ല്ലാം മ​ക​ളെ​ത്തേ​ടി ന​ട​ന്നു. എ​ങ്കി​ലും അ​വ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. അ​മ്മ​യു​ടെ ദുഃ​ഖം ഭൂ​മി​യെ ബാ​ധി​ച്ചു. വി​ള​ക​ൾ ഉ​ണ​ങ്ങി. പു​ഷ്പ​ങ്ങ​ൾ വാ​ടി. മ​ണ്ണ് മ​ര​വി​ച്ചു. ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ഭൂ​മി ശൂ​ന്യ​മാ​യി. ലോ​കം നീ​ണ്ട ഒ​രു ശീ​ത​കാ​ല​ത്തി​ലേ​ക്കു ക​ട​ന്നു. എ​ല്ലാം അ​വ​സാ​നി​ച്ചു എ​ന്നു തോ​ന്നി​യ നി​മി​ഷം.

എ​ന്നാ​ൽ ക​ഥ അ​വി​ടെ അ​വ​സാ​നി​ച്ചി​ല്ല. ഭൂ​മി​യി​ലെ മ​നു​ഷ്യ​രു​ടെ നി​സ​ഹാ​യാ​വ​സ്ഥ ക​ണ്ട സീ​യൂ​സ് ദേ​വ​ൻ പെ​ർ​സ​ഫോ​ണി​നെ ഭൂ​മി​യി​ലേ​ക്ക് മ​ട​ക്കി അ​യ​യ്ക്കാ​ൻ പാ​താ​ള ദേ​വ​നോ​ട് ആ​ജ്ഞാ​പി​ച്ചു. അ​ങ്ങ​നെ, ഡെ​മി​റ്റ​റി​ന്‍റെ മ​ക​ൾ ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി. അ​പ്പോ​ൾ ആ ​അ​മ്മ​യു​ടെ മു​ഖ​ത്ത് വീ​ണ്ടും പ്ര​കാ​ശം ക​ളി​യാ​ടി. ഭൂ​മി വീ​ണ്ടും ജീ​വ​ൻ​കൊ​ണ്ടു നി​റ​ഞ്ഞു. അ​ങ്ങ​നെ ശീ​ത​കാ​ലം മാ​റി വ​സ​ന്ത​കാ​ല​മെ​ത്തി.

ശീ​ത​കാ​ലം ക​ഴി​ഞ്ഞ് വ​സ​ന്ത​കാ​ലം വ​രു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ഒ​രു പ്ര​കൃ​തി​വ്യാ​ഖ്യാ​ന​മാ​യി​രു​ന്നു ഈ ​ക​ഥ. എ​ന്നാ​ൽ ഈ ​ക​ഥ​യു​ടെ പി​ന്നി​ൽ വ​ലി​യൊ​രു സ​ത്യം ഒ​ളി​ഞ്ഞി​രി​പ്പു​ണ്ട്: ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടാ​ൽ അ​തു തി​രി​ച്ചു​വ​രും എ​ന്നു​ള്ള പ്ര​ത്യാ​ശ.

മ​നു​ഷ്യ​ഹൃ​ദ​യം ഒ​രി​ക്ക​ലും പൂ​ർ​ണ​മാ​യി നി​രാ​ശ​യി​ൽ മു​ങ്ങി​പ്പോ​കു​ന്നി​ല്ല. എ​ത്ര ത​ക​ർ​ച്ച​ക​ൾ നേ​രി​ട്ടാ​ലും അ​തി​നി​ട​യി​ൽ ഒ​രു തീ​ക്ക​ന​ൽ​പോ​ലെ പ്ര​ത്യാ​ശ ജ്വ​ലി​ച്ചു​കൊ​ണ്ടി​രി​ക്കും. ഈ ​പ്ര​ത്യാ​ശ​യാ​ണ് പെ​ർ​സ​ഫോ​ണി​നെ​ക്കു​റി​ച്ചു​ള്ള ക​ഥ​യ്ക്ക് രൂ​പം​ന​ൽ​കി​യ​ത്.

എ​ന്നാ​ൽ പെ​ർ​സ​ഫോ​ണി​ന്‍റെ തി​രി​ച്ചു​വ​ര​വ് വെ​റും ക​ഥ​യാ​ണ്. അ​താ​യ​ത് ഭാ​വ​നാ​സൃ​ഷ്ടി. എ​ന്നാ​ൽ, ഈ​സ്റ്റ​ർ പ​റ​യു​ന്ന​ത് ദൈ​വ​പു​ത്ര​നാ​യ യേ​ശു​വി​ന്‍റെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന്‍റെ ഒ​രു സാ​ങ്ക​ല്പി​ക ക​ഥ​യ​ല്ല. പ്ര​ത്യു​ത ഒ​രു യ​ഥാ​ർ​ഥ സം​ഭ​വ​ക​ഥ​യാ​ണ്.

യേ​ശു​വി​ന്‍റെ ക​ല്ല​റ​യി​ലേ​ക്കു പോ​യ സ്ത്രീ​ക​ൾ ഒ​രു അ​ദ്ഭു​തം പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. അ​വ​ർ സു​ഗ​ന്ധ​വ​സ്തു​ക്ക​ൾ കൊ​ണ്ടു​പോ​യ​ത് യേ​ശു​വി​ന്‍റെ മൃ​ത​ശ​രീ​ര​ത്തി​ൽ പൂ​ശാ​നാ​യി​രു​ന്നു. അ​പ്പോ​ൾ അ​വ​രു​ടെ മ​ന​സി​ൽ പ്ര​ത്യാ​ശ​യു​ടെ ഒ​രു ക​ണി​ക​പോ​ലും ഇ​ല്ലാ​യി​രു​ന്നു.

ക​ല്ല​റ​യു​ടെ വാ​തി​ൽ അ​ട​ച്ചി​രു​ന്ന ക​ല്ല് അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ളു​ടെ അ​വ​സാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​വ​ർ ക​ണ്ട​ത് ശൂ​ന്യ​മാ​യ ക​ല്ല​റ​യാ​ണ്. പി​ന്നെ അ​വ​ർ കേ​ട്ട വാ​ക്കു​ക​ൾ അ​വി​ശ്വ​നീ​യ​വും: ""അ​വ​ൻ ഇ​വി​ടെ​യി​ല്ല. അ​വ​ൻ ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റി​രി​ക്കു​ന്നു'' (ലൂ​ക്കാ 24:6).

മ​നു​ഷ്യ​ച​രി​ത്ര​ത്തി​ന്‍റെ ദി​ശ​മാ​റ്റി​യ നി​മി​ഷ​മാ​ണ് ഈ​സ്റ്റ​ർ. നി​ത്യ​ജീ​വ​നെ​ക്കു​റി​ച്ച് മ​നു​ഷ്യ​ർ​ക്കു​ണ്ടാ​യി​രു​ന്ന പ്ര​തീ​ക്ഷ പൂ​വ​ണി​ഞ്ഞ ദി​വ​സ​മാ​ണ് ഈ​സ്റ്റ​ർ.

ഗ്രീ​ക്ക് ക​ഥ​യ​നു​സ​രി​ച്ച്, എ​ല്ലാ വ​ർ​ഷ​വും ത​ന്‍റെ ഭ​ർ​ത്താ​വി​നെ കാ​ണാ​ൻ പെ​ർ​സ​ഫോ​ണി​നു പാ​താ​ള​ത്തി​ലേ​ക്കു മ​ട​ങ്ങേ​ണ്ടി​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ശീ​ത​കാ​ലം ആ​രം​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ​സ്റ്റ​ർ ന​മ്മെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​ത് നി​ത്യ​വ​സ​ന്ത​മാ​ണ്. അ​താ​യ​ത് യേ​ശു​വി​ന് ഇ​നി മ​ര​ണ​മി​ല്ലെ​ന്നു സാ​രം. ത​ന്മൂ​ല​മാ​ണ് ദൈ​വ​വ​ച​നം പ​റ​യു​ന്ന​ത്: ""മ​രി​ച്ച​വ​രി​ൽ​നി​ന്നു ഉ​ത്ഥാ​നം​ചെ​യ്ത ക്രി​സ്തു ഇ​നി ഒ​രി​ക്ക​ലും മ​രി​ക്കു​ക​യി​ല്ല'' (റോ​മാ 6:9).

മ​ര​ണ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി യേ​ശു ഉ​ത്ഥാ​നം​ചെ​യ്ത​ത് ന​മു​ക്ക് നി​ത്യ​വ​സ​ന്തം സ​മ്മാ​നി​ക്കാ​നാ​യി​രു​ന്നു- ഈ ​ലോ​ക​ജീ​വി​ത​ത്തി​ലെ​ന്ന​പോ​ലെ വ​രാ​നി​രി​ക്കു​ന്ന ജീ​വി​ത​ത്തി​ലും. ""പു​ന​രു​ത്ഥാ​ന​വും ജീ​വ​നും ഞാ​നാ​കു​ന്നു. എ​ന്നി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​ൻ മ​രി​ച്ചാ​ലും ജീ​വി​ക്കും'' (യോ​ഹ 11:25) എ​ന്ന് യേ​ശു പ​റ​ഞ്ഞ​ത് അ​വി​ട​ന്നു ന​മു​ക്കു ന​ൽ​കി​യ നി​ത്യ​ജീ​വ​ന്‍റെ വാ​ഗ്ദാ​ന​മാ​യി​രു​ന്നു.

എ​ന്നാ​ൽ വ​രാ​നി​രി​ക്കു​ന്ന ജീ​വി​ത​ത്തി​ൽ മാ​ത്ര​മ​ല്ല അ​വി​ട​ന്ന് ന​മു​ക്ക് ന​വ​ജീ​വ​ൻ ന​ൽ​കു​ന്ന​ത്. ഈ ​ലോ​ക​ജീ​വി​ത​ത്തി​ലും അ​വി​ട​ന്ന് ന​മു​ക്കു ജീ​വ​ൻ ന​ൽ​കാ​ൻ ത​യാ​റാ​ണ് എ​ന്ന​താ​ണു വാ​സ്ത​വം.

അ​തു​കൊ​ണ്ട​ല്ലേ യേ​ശു പ​റ​ഞ്ഞ​ത്, ""അ​ധ്വാ​നി​ക്കു​ന്ന​വ​രും ഭാ​രം​വ​ഹി​ക്കു​ന്ന​വ​രു​മാ​യ നി​ങ്ങ​ളെ​ല്ലാ​വ​രും എ​ന്‍റെ അ​ടു​ക്ക​ൽ വ​രു​വി​ൻ. ഞാ​ൻ നി​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാം'' (മ​ത്താ 11:28) എ​ന്ന്? ജീ​വി​തം എ​പ്പോ​ഴും വ​സ​ന്ത​കാ​ലം​പോ​ലെ വ​ർ​ണാ​ഭ​മാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ന​മ്മു​ടെ ആ​ഗ്ര​ഹം.

എ​ന്നാ​ൽ നാം ​പ​ല​പ്പോ​ഴും ക​ട​ന്നു​പോ​കു​ന്ന​തു ശീ​ത​കാ​ല​ത്തി​ലൂ​ടെ​യാ​ണ്. ന​ഷ്ട​പ്പെ​ട്ട ആ​രോ​ഗ്യ​വും ത​ക​ർ​ന്ന ബ​ന്ധ​ങ്ങ​ളും പൊ​ലി​ഞ്ഞു​പോ​യ സ്വ​പ്ന​ങ്ങ​ളു​മൊ​ക്കെ ന​മ്മു​ടെ ജീ​വി​തം ശീ​ത​കാ​ല​തു​ല്യ​മാ​ക്കു​ന്നു. ജീ​വി​ത​ത്തി​ലെ പി​ഴ​വു​ക​ളും കു​റ്റ​ബോ​ധ​വും നി​രാ​ശ​യും ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വു​മൊ​ക്കെ ന​മ്മെ ക​ല്ല​റ​യി​ൽ അ​ട​ച്ചി​ടാ​ൻ ഇ​ട​യാ​ക്കു​ന്നു.

അ​ത്ത​രം നി​മി​ഷ​ങ്ങ​ളി​ൽ ഈ​സ്റ്റ​ർ ന​മ്മോ​ടു പ​റ​യു​ന്നു: "ക​ല്ല് നീ​ക്ക​പ്പെ​ടും'. കാ​ര​ണം ന​മ്മു​ടെ ജീ​വി​ത​ത്തെ അ​ട​ച്ചി​ടു​ന്ന ഏ​തു ക​ല്ലും നീ​ക്കി​ക്ക​ള​യാ​ൻ ശ​ക്ത​നാ​ണ് ദൈ​വം. ""ദൈ​വ​ത്തി​ന് അ​സാ​ധ്യ​മാ​യി ഒ​ന്നു​മി​ല്ല'' (ലൂ​ക്കാ 1:37) എ​ന്ന​ല്ലേ ദൈ​വ​വ​ച​നം പ​ഠി​പ്പി​ക്കു​ന്ന​ത്? എ​ന്നാ​ൽ, ന​മു​ക്കു വി​ശ്വാ​സ​മു​ണ്ടോ എ​ന്ന​താ​ണ് പ്ര​സ​ക്ത​മാ​യ ചോ​ദ്യം. പ്ര​ത്യേ​കി​ച്ചും ഉ​ത്ഥാ​നം​ചെ​യ്ത ക്രി​സ്തു​വി​ൽ.

ഈ​സ്റ്റ​ർ ന​മ്മു​ടെ വി​ശ്വാ​സ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​ണ്. പൗ​ലോ​സ് അ​പ്പ​സ്തോ​ല​ൻ ഓ​ർ​മി​പ്പി​ക്കു​ന്ന​തു​പോ​ലെ ""ക്രി​സ്തു ഉ​യി​ർ​ത്തി​ട്ടി​ല്ലെ​ങ്കി​ൽ ന​മ്മു​ടെ വി​ശ്വാ​സം വ്യ​ർ​ഥ​മാ​ണ്'' (1 കോ​റി 15:14). ഉ​ത്ഥാ​നം​ചെ​യ്ത യേ​ശു​വി​ലു​ള്ള വി​ശ്വാ​സ​മാ​ണ് ന​മു​ക്കു ന​വ​ജീ​വ​ൻ ന​ൽ​കു​ന്ന​ത്. ത​ക​ർ​ച്ച​ക​ളി​ൽ ന​മു​ക്കു ശ​ക്തി​പ​ക​രു​ന്ന​ത്. ജീ​വി​ത​പാ​ത​ക​ളി​ൽ ന​മു​ക്കു ദൈ​വ​കൃ​പ ല​ഭി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്.

ഈ​സ്റ്റ​ർ യേ​ശു​വി​ന്‍റെ ഉ​ത്ഥാ​ന​ത്തി​ന്‍റെ വെ​റു​മൊ​രു ഓ​ർ​മ​യ​ല്ല. അ​തു ജീ​വി​ത​ത്തെ പു​തു​ക്കി​പ്പ​ണി​യാ​നു​ള്ള ക്ഷ​ണ​മാ​ണ്. അ​തു നി​ത്യ​ജീ​വ​നി​ൽ പ​ങ്കു​പ​റ്റാ​നു​ള്ള ഒ​രാ​ഹ്വാ​ന​മാ​ണ്.

ശൂ​ന്യ​മാ​യ ക​ല്ല​റ ന​മ്മോ​ടു പ​റ​യു​ന്നു: നി​രാ​ശ​യു​ടെ രാ​ത്രി​ക്കു​ശേ​ഷം പ്ര​ത്യാ​ശ​യു​ടെ ഒ​രു പൊ​ൻ​പു​ല​രി​യു​ണ്ട്. മ​ര​ണ​ത്തി​ന്‍റെ നി​ശ​ബ്ദ​ത​യ്ക്കു​ശേ​ഷം നി​ത്യ​ജീ​വ​ന്‍റെ ഗാ​നാ​ലാ​പ​മു​ണ്ട്. ക​ല്ല​റ​യു​ടെ ഇ​രു​ട്ടി​നു​ശേ​ഷം ക​ണ്ണ​ഞ്ചി​ക്കു​ന്ന പ്ര​ഭാ​ത​മു​ണ്ട്. കാ​ര​ണം, യേ​ശു​ക്രി​സ്തു ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റി​രി​ക്കു​ന്നു. എ​ല്ലാ​വ​ർ​ക്കും ഈ​സ്റ്റ​റി​ന്‍റെ മം​ഗ​ളാ​ശം​സ​ക​ൾ!

SUNDAY DEEPIKA

ഈ​സ്റ്റ​ർ വി​ഭ​വ​ങ്ങ​ൾ

പ്രോ​ണ്‍ പു​ലാ​വ്

ചേ​രു​വ​ക​ൾ:
കൊ​ഞ്ച്- 250 ഗ്രാം
​ബ​സു​മ​തി അ​രി- 250 ഗ്രാം
​ക​റു​വ​പ്പ​ട്ട- ഒ​രി​ഞ്ച് നീ​ള​ത്തി​ൽ ഒ​ന്ന്
ബേ​ലീ​ഫ്- 2 എ​ണ്ണം.
ഗ്രാ​ന്പൂ- 3 എ​ണ്ണം.
ഗ​രം മ​സാ​ല​പ്പൊ​ടി- 1 ടീ​സ്പൂ​ണ്‍
തേ​ങ്ങ- ഒ​രു പ​കു​തി
മ​ഞ്ഞ​ൾ​പൊ​ടി- അ​ര ടീ​സ്പൂ​ണ്‍
ഉ​പ്പ്- പാ​ക​ത്തി​ന്
എ​ണ്ണ- 1 ടീ​സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന​വി​ധം

അ​രി വേ​വി​ക്കാ​ൻ വ​യ്ക്കു​ക. പ​കു​തി വേ​വാ​ക്കി വാ​ങ്ങു​ക. കൊ​ഞ്ച് വൃ​ത്തി​യാ​ക്കി​യ​ത് ഒ​രു പാ​ത്ര​ത്തി​ലി​ട്ട് കു​റ​ച്ചു വെ​ള്ളം ഒ​ഴി​ച്ച് തി​ള​പ്പി​ക്കു​ക.

മ​റ്റൊ​രു പാ​ത്ര​ത്തി​ൽ എ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​ക്കി പ​കു​തി വേ​വി​ച്ച അ​രി ഗ്രാ​ന്പൂ, ബേ​ലീ​ഫ്, കൊ​ഞ്ച്, പ​ട്ട, ഗ​രം മ​സാ​ല, ഉ​പ്പ്, മ​ഞ്ഞ​ൾ, ചു​ര​ണ്ടി​യ തേ​ങ്ങ എ​ന്നി​വ ചേ​ർ​ത്ത് ഇ​ള​ക്കു​ക. പാ​ത്ര​ത്തി​ന്‍റെ അ​രി​കു​ക​ൾ ഗോ​ത​ന്പു​മാ​വ് കു​ഴ​ച്ച​തു​വ​ച്ച് സീ​ൽ ചെ​യ്ത് വേ​വി​ക്കു​ക. വാ​ങ്ങു​ക.

മ​സാ​ല ഫി​ഷ് ഫ്രൈ

​ചേ​രു​വ​ക​ൾ:
ആ​വോ​ലി മീ​ൻ- 2 എ​ണ്ണം
എ​ണ്ണ- വ​റു​ക്കാ​ൻ
സ്റ്റ​ഫിം​ഗി​ന്:
മ​ല്ലി​യി​ല- ര​ണ്ടു ത​ണ്ട്
പു​തി​ന​യി​ല- ഒ​രു ത​ണ്ട്
തേ​ങ്ങ- ഒ​രു മു​റി​യു​ടെ പ​കു​തി
പ​ട്ട- അ​ര​യി​ഞ്ച് നീ​ള​ത്തി​ൽ ഒ​രെ​ണ്ണം
പ​ച്ച​മു​ള​ക്- ഒ​രെ​ണ്ണം
ഗ്രാ​ന്പൂ- ര​ണ്ടെ​ണ്ണം
ഏ​ല​ക്ക- ര​ണ്ടെ​ണ്ണം
ഉ​പ്പ്- പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന​വി​ധം

മീ​ൻ വൃ​ത്തി​യാ​ക്കി ര​ണ്ടു​മൂ​ന്നു ത​വ​ണ ക​ഴു​കു​ക. ര​ണ്ടു​വ​ശ​വും വ​ര​ഞ്ഞു​വ​യ്ക്കു​ക. സ്റ്റ​ഫിം​ഗി​നു​ള്ള ചേ​രു​വ​ക​ൾ ന​ന്നാ​യ​ര​ച്ച് മീ​നി​ന് ഉ​ള്ളി​ലും പു​റ​മേ​യും ന​ന്നാ​യി തേ​ച്ച് അ​ര മ​ണി​ക്കൂ​ർ വ​യ്ക്കു​ക. ഇ​നി ഇ​വ ചൂ​ടെ​ണ്ണ​യി​ൽ തി​രി​ച്ചും മ​റി​ച്ചു​മി​ട്ട് വ​റു​ത്തു കോ​രു​ക.

വീ​റ്റ് ആ​ൻ​ഡ് ഹ​ണി കേ​ക്ക്

ചേ​രു​വ​ക​ൾ:
ഗോ​ത​ന്പു​പൊ​ടി- ഒ​ന്ന​ര ക​പ്പ്
മൈ​ദ- അ​ര ക​പ്പ്
പാ​ൽ​പ്പൊ​ടി- 4 ടേ​ബി​ൾ സ്പൂ​ണ്‍
ബേ​ക്കിം​ഗ് പൗ​ഡ​ർ- 2 ടീ​സ്പൂ​ണ്‍
സോ​ഡാ​പ്പൊ​ടി- അ​ര ടീ​സ്പൂ​ണ്‍
തൈ​ര്- അ​ര ക​പ്പ്
തേ​ൻ- ഒ​രു ക​പ്പ്
പ​ഞ്ച​സാ​ര- അ​ര ക​പ്പ്
എ​ണ്ണ- മു​ക്കാ​ൽ ക​പ്പ്
കേ​ക്ക് ഫ്രൂ​ട്ട്- അ​ര ക​പ്പ്
പ​ട്ട​പ്പൊ​ടി- ഒ​രു ടീ​സ്പൂ​ണ്‍
ഗ്രാ​ന്പൂ, ചു​ക്ക് പൊ​ടി- ഒ​രു നു​ള്ള് വീ​തം

ത​യാ​റാ​ക്കു​ന്ന​വി​ധം

മൈ​ദ, ഗോ​ത​ന്പു​പൊ​ടി, ബേ​ക്കിം​ഗ് പൗ​ഡ​ർ, സോ​ഡാ​പ്പൊ​ടി എ​ന്നി​വ ഒ​രു​മി​ച്ചാ​ക്കി തെ​ള്ളി ഒ​രു ബൗ​ളി​ൽ ഇ​ടു​ക. എ​ണ്ണ, തൈ​ര്, പാ​ൽ​പ്പൊ​ടി, അ​ര ക​പ്പ് തേ​ൻ, പ​ട്ട-​ഗ്രാ​ന്പൂ-​ചു​ക്ക് പൊ​ടി​ക​ൾ, പ​ഞ്ച​സാ​ര എ​ന്നി​വ ത​മ്മി​ൽ ചേ​ർ​ത്ത് അ​ഞ്ചു​മു​ത​ൽ എ​ട്ടു മി​നി​റ്റു​വ​രെ ന​ന്നാ​യി ബീ​റ്റ് ചെ​യ്യു​ക.

ഇ​തി​ലേ​ക്ക് തെ​ള്ളി​വ​ച്ച നാ​ലു ചേ​രു​വ​ക​ളും കേ​ക്ക് ഫ്രൂ​ട്ടും ചേ​ർ​ക്കു​ക. പ​ത്തു​മി​നി​റ്റ് ബീ​റ്റ് ചെ​യ്ത ക്രീം ​പ​രു​വ​ത്തി​ലാ​ക്കു​ക. ആ​വ​ശ്യ​മെ​ങ്കി​ൽ അ​ല്പം പാ​ൽ ചേ​ർ​ക്കാം. കേ​ക്ക് ടി​ന്നി​ൽ മ​യം​പു​ര​ട്ടി അ​ല്പം ഗോ​ത​ന്പു​പൊ​ടി വി​ത​റി ത​യാ​റാ​ക്കി​യ ബാ​റ്റ​ർ അ​തി​ലേ​ക്കു പ​ക​രു​ക.

പ്രീ​ഹീ​റ്റ് ചെ​യ്ത ഓ​വ​നി​ൽ​വ​ച്ച് 30-35 മി​നി​റ്റോ​ളം ബേ​ക്ക് ചെ​യ്തെ​ടു​ക്കു​ക. ഒ​രു ഫോ​ർ​ക്കി​ന്‍റെ സ​ഹാ​യ​ത്താ​ൽ കേ​ക്കി​ൽ അ​വി​ട​വി​ടെ കു​ത്തു​ക. മി​ച്ച​മു​ള്ള തേ​ൻ മീ​തേ ഒ​ഴി​ക്കു​ക.

ചി​ക്ക​ൻ ഫ്രൈ ​വി​ത്ത് വെ​ജി​റ്റ​ബി​ൾ​സ്

ചേ​രു​വ​ക​ൾ:
കോ​ഴി​യി​റ​ച്ചി- മു​ക്കാ​ൽ കി​ലോ
മ​ഷ്റൂം- 100 ഗ്രാം
​കോ​ളി​ഫ്ള​വ​ർ- 100 ഗ്രാം
​ബീ​ൻ​സ്- 2 എ​ണ്ണം
ത​ക്കാ​ളി പ്യൂ​രി- ഒ​രു ക​പ്പ്
എ​ണ്ണ- വ​റു​ക്കാ​ൻ
മാ​രി​നേ​റ്റ് ചെ​യ്യാ​ൻ:
സ്പ്രിം​ഗ് ഒ​നി​യ​ൻ ബ​ൾ​ബ്- ര​ണ്ടെ​ണ്ണ​ത്തി​ന്‍റെ
ഇ​ഞ്ചി- വെ​ളു​ത്തു​ള്ളി പേ​സ്റ്റ്- 1 ടേ​ബി​ൾ സ്പൂ​ണ്‍
മു​ള​കു​പൊ​ടി- ഒ​ന്ന​ര ടേ​ബി​ൾ സ്പൂ​ണ്‍
കു​രു​മു​ള​കു​പൊ​ടി- അ​ര ടീ​സ്പൂ​ണ്‍
ഗ​രം മ​സാ​ല​പ്പൊ​ടി- അ​ര ടീ​സ്പൂ​ണ്‍
കോ​ണ്‍​ഫ്ളോ​ർ- 1 ടീ​സ്പൂ​ണ്‍
ഉ​പ്പ്- പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന​വി​ധം

സ്പ്രിം​ഗ് ഒ​നി​യ​ന്‍റെ ബ​ൾ​ബ് ഭാ​ഗം ന​ന്നാ​യി അ​ര​യ്ക്കു​ക. മാ​രി​നേ​റ്റ് ചെ​യ്യാ​നു​ള്ള ചേ​രു​വ​ക​ൾ എ​ല്ലാം ഒ​ന്നി​ച്ചു​ചേ​ർ​ത്ത് ന​ന്നാ​യി അ​ര​ച്ചു​വ​യ്ക്കു​ക. ഇ​നി​യി​ത് എ​ല്ലാം​കൂ​ടി ഇ​ട​ത്ത​രം വ​ലി​പ്പ​ത്തി​ൽ മു​റി​ച്ചു​വ​ച്ച കോ​ഴി​ക്ക​ഷ​ണ​ങ്ങ​ളി​ൽ പു​ര​ട്ടി വ​യ്ക്കു​ക. 15- 20 മി​നി​റ്റ് എ​ല്ലാം ഇ​റ​ച്ചി​യി​ൽ പി​ടി​ക്കാ​നാ​യി വ​യ്ക്കു​ക. ബീ​ൻ​സ് ചെ​റു​താ​യി അ​രി​യു​ക.

കോ​ളി ഫ്ള​വ​ർ ഓ​രോ പൂ​ക്ക​ൾ അ​ട​ർ​ത്തി​യെ​ടു​ത്ത് ചൂ​ടു​വെ​ള്ള​ത്തി​ൽ അ​ല്പ​നേ​രം ഇ​ട്ടു​വ​ച്ച് വൃ​ത്തി​യാ​ക്കു​ക. മ​ഷ്റൂം അ​രി​ഞ്ഞു​വ​യ്ക്കു​ക. ബീ​ൻ​സും കോ​ളി​ഫ്ള​വ​റും കോ​രി​യെ​ടു​ത്ത​തും മ​ഷ്റൂ​മും (ഉ​പ്പു​ചേ​ർ​ത്ത്) ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍ എ​ണ്ണ​യി​ലി​ട്ട് വ​ഴ​റ്റു​ക.

അ​ഞ്ചു​മി​നി​റ്റ് വ​ഴ​റ്റി​യ​ശേ​ഷം വാ​ങ്ങി​വ​യ്ക്കു​ക. ര​ണ്ടു ടേ​ബി​ൾ സ്പൂ​ണ്‍ എ​ണ്ണ ഒ​രു ഫ്രൈ​യിം​ഗ് പാ​നി​ൽ ഒ​ഴി​ച്ചു ചൂ​ടാ​ക്കി മാ​രി​നേ​റ്റ് ചെ​യ്ത കോ​ഴി​ക്ക​ഷ​ണ​ങ്ങ​ൾ ഇ​ട്ട് വ​റു​ക്കു​ക. മാ​രി​നേ​റ്റ് ചെ​യ്ത് അ​വ​ശേ​ഷി​ക്കു​ന്ന​വ​യും ഇ​തി​ൽ ചേ​ർ​ക്കാം. ഉ​യ​ർ​ന്ന തീ​യി​ൽ അ​ഞ്ചു​മി​നി​റ്റ് വ​ച്ച് വ​റു​ക്കു​ക.

തീ ​കു​റ​ച്ച് ഇ​റ​ച്ചി ന​ന്നാ​യി വേ​വി​ക്കു​ക. വ​ഴ​റ്റി​വ​ച്ച കോ​ളി ഫ്ള​വ​റും മ​ഷ്റൂ​മും ചേ​ർ​ത്ത് അ​ഞ്ചു​മി​നി​റ്റു​കൂ​ടി വ​ഴ​റ്റി​യ​ശേ​ഷം ത​ക്കാ​ളി പ​ൾ​പ്പ് ചേ​ർ​ക്കാം. ന​ന്നാ​യി ഇ​ള​ക്കി വ​ര​ണ്ടു വ​രു​മ്പോ​ൾ വാ​ങ്ങു​ക.

SUNDAY DEEPIKA

തി​രു​വു​ത്ഥാ​ന​ത്തി​ന്‍റെ നി​ശ​ബ്ദ സാ​ക്ഷ്യം

ഈ​ശോ​യു​ടെ മൃ​ത​ദേ​ഹം പൊ​തി​ഞ്ഞി​രു​ന്ന ക​ച്ച എ​ന്നു വി​ശ്വാ​സി​ക​ൾ ക​രു​തി​പ്പോ​രു​ന്ന അ​മൂ​ല്യ​മാ​യ ഒ​രു പു​രാ​ത​ന വ​സ്ത്രം ഇ​റ്റ​ലി​യി​ലെ ടൂ​റി​ൻ ന​ഗ​ര​ത്തി​ലെ വി​ശു​ദ്ധ സ്നാ​പ​ക​യോ​ഹ​ന്നാ​ന്‍റെ ഭ​ദ്രാ​സ​ന പ്പ​ള്ളി​യി​ലു​ണ്ട്. "ടൂ​റി​നി​ലെ തി​രു​ക്ക​ച്ച' എ​ന്ന പേ​രി​ൽ അ​തി​പ്ര​ശ​സ്ത​മാ​യ ഈ ​ലി​ന​ൻ തു​ണി​യെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളും പ​ഠ​ന​ങ്ങ​ളും ഇ​ന്നും തു​ട​രു​ന്നു...

 

അ​രി​മ​ത്തെ​യ​ക്കാ​ര​ൻ ജോ​സ​ഫ് എ​ന്നു പേ​രു​ള്ള ഒ​രു ശി​ഷ്യ​നാ​ണ് ആ ​നി​യോ​ഗം പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന് നാ​ലു സു​വി​ശേ​ഷ​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തു​ന്നു. കു​രി​ശി​ൽ ത​റ​യ്ക്ക​പ്പെ​ട്ടു മ​രി​ച്ച ഈ​ശോ​യു​ടെ മൃ​ത​ശ​രീ​രം സം​സ്ക​രി​ച്ച ജോ​സ​ഫ് ഈ​ശോ​യു​ടെ ഒ​രു ര​ഹ​സ്യ ശി​ഷ്യ​നാ​യി​രു​ന്നു.

റോ​മ​ൻ പ്ര​വി​ശ്യ​യാ​യി​രു​ന്ന യൂ​ദ​യാ​യു​ടെ ഗ​വ​ർ​ണ​ർ പ​ന്തി​യോ​സ് പീ​ലാ​ത്തോ​സി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ ജോ​സ​ഫ് ഈ​ശോ​യു​ടെ മൃ​ത​ശ​രീ​രം അ​മ്പ​തു കി​ലോ​യോ​ളം സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളോ​ടു​കൂ​ടെ ക​ച്ച​യി​ൽ പൊ​തി​ഞ്ഞ് ക്രൂ​ശി​ക്ക​പ്പെ​ട്ട സ്ഥ​ല​ത്തി​ന​ടു​ത്ത് ഉ​ണ്ടാ​യി​രു​ന്ന തോ​ട്ട​ത്തി​ലെ ഒ​രു പു​തി​യ ക​ല്ല​റ​യി​ൽ സം​സ്ക​രി​ച്ചു.

യ​ഹൂ​ദ​രു​ടെ സാ​ൻ​ഹെ​ദ്രീ​ൻ എ​ന്ന ഉ​ന്ന​താ​ധി​കാ​ര സം​ഘ​ത്തി​ലെ ഒ​രം​ഗ​വും ഈ​ശോ​യു​ടെ ഒ​രു ര​ഹ​സ്യ ഗു​ണ​കാം​ക്ഷി​യും ആ​യി​രു​ന്നു നി​ക്കോ ദെ​മോ​സ്. അ​ദ്ദേ​ഹ​വും ഈ​ശോ​യെ സം​സ്ക​രി​ക്കാ​ൻ സ​ഹ​ക​രി​ച്ചു.

യ​ഹൂ​ദ പാ​ര​മ്പ​ര്യ​ത്തി​ൽ മൃ​ത​സം​സ്കാ​രം പാ​വ​ന​മാ​യ ഒ​രു പു​ണ്യ​ക​ർ​മ​മാ​ണ്. പ്ര​ത്യേ​കി​ച്ചും ആ​രോ​രു​മി​ല്ലാ​ത്ത അ​ഗ​തി​ക​ളു​ടെ. പ​ഴ​യ​നി​യ​മ ഗ്ര​ന്ഥ​മാ​യ തോ​ബി​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം തോ​ബി​ത്തി​ന്‍റെ​യും മ​ക​ൻ തോ​ബി​യാ​സി​ന്‍റെ​യും ച​രി​ത്ര​മാ​ണ​ല്ലോ.

വ​ലി​യ പ​രോ​പ​കാ​രി​യാ​യി​രു​ന്ന തോ​ബി​ത്ത് അ​ജ്ഞാ​ത​മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ക എ​ന്ന സ​ൽ​ക​ർ​മ്മം ചെ​യ്യു​ന്ന​ത് മ​ഹ​ത്താ​യ കാ​ര്യ​മാ​യി ക​രു​തി. ദൈ​വ​ത്തി​ന്‍റെ ഛായ​യി​ലും സാ​ദൃ​ശ്യ​ത്തി​ലും സൃ​ഷ്ടി​ക്ക​പ്പെ​ട്ട മ​നു​ഷ്യ​ൻ (ഉ​ത്പ 1: 27) ജീ​വ​ൻ വെ​ടി​യു​മ്പോ​ൾ പോ​ലും അ​വ​ന്‍റെ ആ​ത്മാ​വ് നി​വ​സി​ച്ച മ​ൺ​കൂ​ടാ​ര​മാ​യ ശ​രീ​ര​ത്തി​ന് ഉ​ചി​ത​മാ​യ സം​സ്കാ​രം ന​ൽ​കേ​ണ്ട​ത് മ​നു​ഷ്യ​ജീ​വ​ന്‍റെ മ​ഹ​ത്വം അം​ഗീ​ക​രി​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും ക​ട​മ​യാ​ണ്. "നീ ​പൊ​ടി​യാ​ണ്, പൊ​ടി​യി​ലേ​ക്കു​ത​ന്നെ നീ ​മ​ട​ങ്ങും" (ഉ​ത്പ 3:19) എ​ന്ന് ആ​ദ്യ​മ​നു​ഷ്യ​നോ​ട് ദൈ​വം പ​റ​ഞ്ഞ വാ​ക്കു​ക​ൾ ഓ​രോ മ​ര​ണ​ത്തി​ലും അ​ന്വ​ർ​ഥ​മാ​കു​ന്നു.

യ​ഹൂ​ദ മൃ​ത​സം​സ്കാ​ര പാ​ര​മ്പ​ര്യ​ങ്ങ​ൾ അ​തി​പു​രാ​ത​ന​മാ​യ ബൈ​ബി​ൾ പ​രാ​മ​ർ​ശ​ങ്ങ​ൾ പ​ക​രു​ന്ന മൂ​ല്യ​ബോ​ധ​ത്തി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന​വ​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് മൃ​ത​ദേ​ഹം ശു​ദ്ധി​വ​രു​ത്തി സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ​പൂ​ശി ക​ച്ച​കൊ​ണ്ടു പൊ​തി​ഞ്ഞ് സം​സ്ക​രി​ക്കു​ന്ന​ത്.

ഈ​ശോ​യു​ടെ മൃ​ത​ദേ​ഹം പൊ​തി​ഞ്ഞി​രു​ന്ന ക​ച്ച എ​ന്നു വി​ശ്വാ​സി​ക​ൾ ക​രു​തി​പ്പോ​രു​ന്ന അ​മൂ​ല്യ​മാ​യ ഒ​രു പു​രാ​ത​ന വ​സ്ത്രം ഇ​റ്റ​ലി​യി​ലെ ടൂ​റി​ൻ ന​ഗ​ര​ത്തി​ലെ വി​ശു​ദ്ധ സ്നാ​പ​ക​യോ​ഹ​ന്നാ​ന്‍റെ ഭ​ദ്രാ​സ​ന​പ്പ​ള്ളി​യി​ലു​ണ്ട്. "ടൂ​റി​നി​ലെ തി​രു​ക്ക​ച്ച' എ​ന്ന പേ​രി​ൽ അ​തി​പ്ര​ശ​സ്ത​മാ​യ ഈ ​ലി​ന​ൻ തു​ണി​യെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ഇ​ന്നും അ​വ​സാ​നി​ച്ചി​ട്ടി​ല്ല.

ച​രി​ത്ര​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും നി​രീ​ക്ഷ​ണ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ട്ടു​ള്ള ഒ​രു വ​സ്തു​വാ​ണ​ത്. ഈ ​തു​ണി​യി​ലാ​ണ് സം​സ്കാ​ര​ത്തി​നു വേ​ണ്ടി ഈ​ശോ​യു​ടെ മൃ​ത​ദേ​ഹം കി​ട​ത്തി​യി​രു​ന്ന​തെ​ന്ന് അ​നേ​ക​ർ വി​ശ്വ​സി​ക്കു​ന്നു.

എ​ന്നാ​ൽ മ​ധ്യ ശ​ത​ക​ങ്ങ​ളി​ൽ എ​ന്നോ ഉ​ണ്ടാ​ക്കി​യ ഒ​രു കൃ​ത്രി​മ സൃ​ഷ്ടി​യാ​ണ​ത് എ​ന്നു വാ​ദി​ക്കു​ന്ന​വ​രും കു​റ​വ​ല്ല. ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തി​ലു​ള്ള ഈ ​ക​ച്ച​യെ​പ്പ​റ്റി അ​ത് ആ​ധി​കാ​രി​ക​മാ​ണെ​ന്നോ അ​ല്ലെ​ന്നോ സ​ഭ പ​റ​ഞ്ഞി​ട്ടി​ല്ല. "മി​ശി​ഹാ​യു​ടെ പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ഒ​രു ചി​ത്രം" എ​ന്നു മാ​ത്ര​മാ​ണ് സ​ഭ​യു​ടെ നി​ല​പാ​ട്. മാ​ത്ര​മ​ല്ല ഇ​തു സം​ബ​ന്ധി​ച്ച ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ങ്ങ​ളെ സ​ഭ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

ടൂ​റി​നി​ലെ ക​ച്ച

പ​തി​നാ​ല​ര അ​ടി നീ​ള​വും മൂ​ന്നേ മു​ക്കാ​ൽ അ​ടി വീ​തി​യു​മു​ള്ള ടൂ​റി​നി​ലെ ക​ച്ച​യു​ടെ പ്ര​ത്യേ​ക​ത ചാ​ട്ട​വാ​റ​ടി​യേ​ൽ​ക്കു​ക​യും ക്രൂ​ശി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത ഒ​രു വ്യ​ക്തി​യു​ടെ പൂ​ർ​ണ​കാ​യ​ചി​ത്രം അ​തി​ൽ പ​തി​ഞ്ഞി​രി​ക്കു​ന്നു എ​ന്ന​താ​ണ്.

വ്യ​ക്തി​യു​ടെ മു​ൻ​വ​ശ​വും പി​ൻ​വ​ശ​വും തു​ണി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. തു​ണി​യു​ടെ ഒ​ര​റ്റ​ത്ത് കി​ട​ത്തി ശി​രോ​ഭാ​ഗ​ത്തു​കൂ​ടി മു​ഖം മ​റ​ച്ച് മു​ൻ​വ​ശ​വും പൊ​തി​യു​ക​യാ​യി​രു​ന്നു. തു​ണി നെ​യ്തി​രി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ ഒ​ന്നാം നൂ​റ്റാ​ണ്ടി​ലെ പാ​ല​സ്തീ​നാ​യി​ൽ അ​ജ്ഞാ​ത​മാ​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ മ​ധ്യ​കാ​ല യൂ​റോ​പ്പി​ൽ അ​ത് വ്യാ​പ​ക​മാ​യി​രു​ന്നി​ല്ല​താ​നും. അ​തു​കൊ​ണ്ട് തു​ണി​യു​ടെ ഉ​ത്ഭ​വ​സ്ഥ​ല​വും സം​ശ​യ​ര​ഹി​ത​മാ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല.

ക​ച്ച​യി​ൽ പ​തി​ഞ്ഞി​രി​ക്കു​ന്ന വ്യ​ക്തി​യു​ടെ രൂ​പ​രേ​ഖ വ്യ​ക്ത​മാ​ണ്. തു​ണി നെ​യ്തി​രി​ക്കു​ന്ന നൂ​ലു​ക​ളി​ൽ ശ​രീ​ര​ത്തോ​ട് തൊ​ട്ടി​രി​ക്കു​ന്ന വ​ശ​ത്ത് മാ​ത്ര​മാ​ണ് മ​ങ്ങി​യ നി​റ​ത്തി​ൽ ചി​ത്രം ഉ​ള്ള​ത്. എ​ന്നാ​ൽ തു​ണി​യി​ൽ ര​ക്ത​ത്തു​ള്ളി​ക​ൾ പ​തി​ഞ്ഞ ഭാ​ഗം ര​ക്തം​കൊ​ണ്ട് ന​ന​ഞ്ഞി​ട്ടു​ണ്ട്.

തു​ണി​യി​ൽ പ​തി​ഞ്ഞി​രി​ക്കു​ന്ന വ്യ​ക്തി​ക്ക് താ​ടി മീ​ശ ഉ​ണ്ടാ​യി​രു​ന്നു. ക്രൂ​ശാ​രോ​ഹ​ണ​ത്തി​ൽ പ​തി​വാ​യി​രു​ന്ന​തു​പോ​ലു​ള്ള മു​റി​വു​ക​ൾ വ്യ​ക്ത​മാ​ണ്. കൈ​ക​ളി​ലും കാ​ല​ടി​ക​ളി​ലും നെ​ഞ്ചി​ലും കൂ​ടാ​തെ മു​ൾ​മു​ടി പ​തി​പ്പി​ച്ച​തു​പോ​ലെ ത​ല​യ്ക്കു​ചു​റ്റും മു​റി​വു​ക​ളു​ണ്ട്.

ക​ച്ച​യു​ടെ അ​സാ​ധാ​ര​ണ പ്ര​ത്യേ​ക​ത​ക​ൾ

ക​ച്ച​യി​ലു​ള്ള ചി​ത്ര​ത്തി​ന്‍റെ നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ളാ​ണ് ഗ​വേ​ഷ​ക​രെ കു​ഴ​യ്ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ത്രി​മാ​ന സ്വ​ഭാ​വ​മാ​ണ് അ​തി​ലൊ​ന്ന്. അ​മേ​രി​ക്ക​യി​ലെ ഊ​ർ​ജ​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള നാ​ഷ​ണ​ൽ ന്യൂ​ക്ലി​യ​ർ സെ​ക്യൂ​രി​റ്റി അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ സാ​ൻ​ഡ്യ ലാ​ബ​റ​ട്ട​റീ​സി​ൽ 1976ൽ ​ന​ട​ത്തി​യ പ​രീ​ക്ഷ​ണ​മാ​ണ് ഈ ​സ​വി​ശേ​ഷ​ത വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​ന്ന​ത്.

വി​പി- 8 ഇ​മേ​ജ് അ​ന​ലൈ​സ​ർ എ​ന്ന യ​ന്ത്രം ചി​ത്ര​ങ്ങ​ളു​ടെ പ്ര​ത​ലം സം​ബ​ന്ധി​ച്ച പ​ഠ​ന​ത്തി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ടൂ​റി​നി​ലെ ക​ച്ച​യു​ടെ 1931ൽ ​എ​ടു​ത്ത ഒ​രു ചി​ത്രം ഈ ​യ​ന്ത്ര​ത്തി​ൽ വി​ശ​ക​ല​നം ചെ​യ്ത​പ്പോ​ൾ അ​ത് ഫോ​ട്ടോ​യെ​ടു​ത്ത​തോ പെ​യി​ൻ​റ് ചെ​യ്ത​തോ അ​ല്ലെ​ന്നു വ്യ​ക്ത​മാ​യി.

സാ​ധാ​ര​ണ ചി​ത്ര​ങ്ങ​ൾ ഈ ​യ​ന്ത്ര​ത്തി​ൽ വി​ശ​ക​ല​നം ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഒ​രു മ​നു​ഷ്യ വ്യ​ക്തി​യു​ടെ കൃ​ത്യ​മാ​യ ഒ​രു റി​ലീ​ഫ് ചി​ത്ര​മാ​ണ് ക​ച്ച​യു​ടെ ചി​ത്ര​ത്തി​ൽ​നി​ന്ന് കൈ​വ​ന്ന​ത്. ഇ​തി​ന്‍റെ കാ​ര​ണം ക​ച്ച വ്യ​ക്തി​യു​ടെ ശ​രീ​ര​ത്തോ​ട് ചേ​ർ​ന്നി​രു​ന്നു എ​ന്നു​ള്ള​താ​ണ്.

മൂ​ക്കി​ന്‍റെ അ​ഗ്ര​വും ക​വി​ളെ​ല്ലു​ക​ളും പോ​ലെ തു​ണി​യോ​ട് മു​ട്ടി​യി​രു​ന്ന ഭാ​ഗ​ങ്ങ​ൾ ക​റു​ത്തും അ​ക​ന്നി​രു​ന്ന ഭാ​ഗ​ങ്ങ​ൾ (ക​ൺ​കു​ഴി​ക​ൾ, ക​ഴു​ത്ത്...) മ​ങ്ങി​യും കാ​ണ​പ്പെ​ട്ടു. ഛായാ ​ചി​ത്ര​ങ്ങ​ളി​ലോ ഫോ​ട്ടോ​ക​ളി​ലോ ഈ ​പ്ര​ത്യേ​ക​ത കാ​ണാ​ൻ ക​ഴി​യി​ല്ല. ബ്ര​ഷ് ഉ​പ​യോ​ഗി​ച്ചു​ള്ള ഒ​രു ചി​ത്ര​ത്തി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു സ​വി​ശേ​ഷ​ത ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ഇ​ത്ത​രം ഒ​രു സ​വി​ശേ​ഷ​ത​യ്ക്കു രൂ​പം കൊ​ടു​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു മ​ധ്യ​കാ​ല ചി​ത്ര​ക​ലാ രീ​തി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല​താ​നും. ഈ ​സ​വി​ശേ​ഷ​ത​ത​ന്നെ​യാ​ണ് ടൂ​റി​നി​ലെ ക​ച്ച ഒ​രു കൃ​ത്രി​മ സൃ​ഷ്ടി ആ​ണെ​ന്നു​ള്ള ആ​രോ​പ​ണ​ത്തി​നു​ള്ള മ​റു​പ​ടി​യും.

സാ​ൻ​ഡ്യ ലാ​ബ​റ​ട്ട​റീ​സി​ലെ 30 ശാ​സ്ത്ര​ജ്ഞ​ർ​ത​ന്നെ 1978ൽ ​ടൂ​റി​നി​ലെ ക​ച്ച​യെ​കു​റി​ച്ച് പ​ഠി​ക്കാ​ൻ മാ​ത്ര​മാ​യി ഒ​രു പ്രോ​ജ​ക്ട് ആ​രം​ഭി​ച്ചു (ഷ്റൗ​ഡ് ഓ​ഫ് ടൂ​റി​ൻ റി​സ​ർ​ച്ച് പ്രോ​ജ​ക്ട്). അ​തി​വി​ശ​ദ​വും സു​ദീ​ർ​ഘ​വു​മാ​യ പ​ഠ​ന​ത്തി​ന്‍റെ ഫ​ല​മാ​യി ക​ച്ച​യി​ലെ ചി​ത്രം നി​ർ​മി​ക്കു​ന്ന​തി​ന് ചാ​യം, നി​റ​ങ്ങ​ൾ, മ​ഷി എ​ന്നി​വ​യോ മ​റ്റേ​തെ​ങ്കി​ലും വ​സ്തു​വോ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് അ​വ​ർ ക​ണ്ടെ​ത്തി.

തു​ണി​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ ലോ​ല​മാ​യ നൂ​ലി​ഴ​ക​ളു​ടെ നി​റം മാ​റ്റ​ത്തി​ലൂ​ടെ മാ​ത്രം സം​ഭ​വി​ച്ചി​രി​ക്കു​ന്ന ഒ​രു പ്ര​തി​ഭാ​സം. അ​തും ശ​രീ​ര​വു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന നൂ​ലി​ന്‍റെ വ​ശ​ത്തു മാ​ത്ര​വും. ഈ ​ചി​ത്ര​ത്തെ ശാ​സ്ത്ര​ജ്ഞ​ർ വി​ളി​ക്കു​ന്ന​ത് "മോ​ണോ​ക്രോ​മാ​റ്റി​ക് ഹാ​ഫ്ടോ​ൺ" എ​ന്നാ​ണ്.

അ​താ​യ​ത് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു സൂ​ക്ഷ്മ​ക​ണി​ക​ക​ൾ ചേ​ർ​ന്നു​ണ്ടാ​യ ഒ​രു പ്ര​തി​ഭാ​സം. ഇ​ത്ത​രം ക​ണി​ക​ക​ൾ ധാ​രാ​ള​മാ​യി ചേ​ർ​ന്ന ഇ​ട​ങ്ങ​ളി​ൽ ക​റു​പ്പു​നി​റം കൂ​ടു​ത​ലു​ണ്ട്. തു​ണി​യി​ലു​ള്ള ര​ക്ത​ക​ണി​ക​ക​ളു​ടെ ഗ്രൂ​പ്പ് എ​ബി ആ​ണ്. ലോ​ക ജ​ന​സം​ഖ്യ​യി​ൽ ഏ​താ​ണ്ട് മൂ​ന്നു ശ​ത​മാ​നം പേ​ർ​ക്കു മാ​ത്ര​മു​ള്ള ഈ ​ഗ്രൂ​പ്പ് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ണ​പ്പെ​ടു​ന്ന​ത് മ​ധ്യ​ധ​ര​ണ്യാ​ഴി​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ങ്ങ​ളി​ലാ​ണ്.

ഒ​രു റേ​ഡി​യോ കാ​ർ​ബ​ൺ കാ​ല​നി​ർ​ണ​യ​വും വി​വാ​ദ​വും

1988ൽ ​മൂ​ന്നു സ്വ​ത​ന്ത്ര ലാ​ബ​റ​ട്ട​റി​ക​ൾ ന​ട​ത്തി​യ ഒ​രു റേ​ഡി​യോ കാ​ർ​ബ​ൺ പ​രീ​ക്ഷ​ണ​വും അ​തി​ന്‍റെ നി​ഗ​മ​ന​ങ്ങ​ളും പ​രാ​മ​ർ​ശി​ക്കേ​ണ്ട​തു​ണ്ട്. ഈ ​പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഫ​ല​മാ​യി അ​വ​ർ എ​ത്തി​ച്ചേ​ർ​ന്ന നി​ഗ​മ​നം ടൂ​റി​നി​ലെ ക​ച്ച എ​ഡി 1260നും 1390​നും മ​ധ്യേ നി​ർ​മി​ക്ക​പ്പെ​ട്ട​താ​ണ് എ​ന്നാ​ണ്.

തു​ണി​യു​ടെ ഒ​രു മൂ​ല​യി​ൽ​നി​ന്നു​ള്ള ചെ​റി​യൊ​രു ക​ഷ​ണ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് ഉ​പ​യോ​ഗി​ച്ച​ത്. നൂ​റ്റാ​ണ്ടു​ക​ളി​ലൂ​ടെ അ​നേ​കം കൈ​ക​ൾ മാ​റി​മാ​റി ടൂ​റി​നി​ൽ എ​ത്തി​ച്ചേ​ർ​ന്ന ഈ ​തു​ണി​യു​ടെ മൂ​ല​ക​ളി​ൽ ധാ​രാ​ളം പു​തി​യ സൂ​ക്ഷ്മ ക​ണി​ക​ക​ൾ എ​ത്തി​ച്ചേ​രാ​നും അ​വ ഗ​വേ​ഷ​ണ​ഫ​ല​ത്തെ സ്വാ​ധീ​നി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. മ​നു​ഷ്യ​ഹ​സ്ത​ങ്ങ​ളു​മാ​യു​ള്ള സ​മ്പ​ർ​ക്കം​വ​ഴി ഇ​ങ്ങ​നെ സം​ഭ​വി​ക്കാം എ​ന്നു​ള്ള ക​ണ്ടെ​ത്ത​ൽ ന​ട​ന്ന​ത് 1988നു ​ശേ​ഷ​മാ​ണ്.

ഇ​റ്റ​ലി​യി​ലെ നാ​ഷ​ണ​ൽ റി​സ​ർ​ച്ച് കൗ​ൺ​സി​ൽ 2022ൽ ​വൈ​ഡ് ആം​ഗി​ൾ എ​ക്സ്റേ സ്കാ​റ്റ​റിം​ഗ് എ​ന്ന മ​റ്റൊ​രു മാ​ർ​ഗം ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രീ​ക്ഷ​ണ​വും ശ്ര​ദ്ധേ​യ​മാ​ണ്. വ​സ്തു​വി​ന്‍റെ കാ​ർ​ബ​ൺ ഉ​ള്ള​ട​ക്ക​ത്തേ​ക്കാ​ൾ അ​തി​ൻ​റെ മൂ​ല​പ​ദാ​ർ​ഥ​ത്തി​നു കാ​ലാ​ന്ത​ര​ത്തി​ൽ വ​ന്നു​ചേ​രാ​വു​ന്ന ജീ​ർ​ണ​ത ആ​ധാ​ര​മാ​ക്കി​യു​ള്ള​താ​ണ് ഈ ​പ​ഠ​നം.

ഈ ​പ​ഠ​ന​ത്തി​ന്‍റെ ഫ​ല​മാ​യി ക​ച്ച​യു​ടെ കാ​ല​ഘ​ട്ടം എ​ഡി 55-74 വ​ർ​ഷ​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ലി​ലെ മ​സാ​ദ കോ​ട്ട​യി​ലെ യ​ഹൂ​ദ ചെ​റു​ത്തു​നി​ൽ​പ്പി​ന്‍റെ കാ​ല​ത്തു​നി​ന്നു ല​ഭി​ച്ച ഒ​രു തു​ണി​യു​ടേ​തു​ത​ന്നെ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഗ​വേ​ഷ​ക​ർ എ​ത്തി​ച്ചേ​ർ​ന്ന​ത്. ടൂ​റി​നി​ലെ ക​ച്ച​യ്ക്ക് 2000 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് ഈ ​നി​ഗ​മ​ന​ത്തി​ന്‍റെ അ​ർ​ഥം.

മ​ധ്യ​ധ​ര​ണി​ക്ക​ട​ലി​ന്‍റെ കി​ഴ​ക്ക​ൻ തീ​ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള ചെ​ടി​ക​ളു​ടെ പൂ​മ്പൊ​ടി​ക​ൾ ഗ​വേ​ഷ​ക​ർ ക​ച്ച​യി​ൽ​നി​ന്നു ക​ണ്ടെ​ത്തി. കാ​രോ​ബ് മ​രം, മ​രു​ഭൂ​മി​യി​ലെ ഈ​ന്ത​പ്പ​ന, യൂ​ദാ​സ് മ​രം എ​ന്നി​വ​യു​ടെ അം​ശ​ങ്ങ​ളാ​ണ് ക​ച്ച​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

പാ​ല​സ്തീ​നാ​യി​ൽ സാ​ധാ​ര​ണ കാ​ണ​പ്പെ​ടു​ന്ന വൃ​ക്ഷ​ങ്ങ​ളാ​ണ് ഇ​വ. ഒ​രു യൂ​റോ​പ്യ​ൻ പൂ​ച്ചെ​ടി​യു​മാ​യും തു​ണി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്നി​ട്ടു​ണ്ട്. നൂ​റ്റാ​ണ്ടു​ക​ളാ​യി ടൂ​റി​നി​ലെ ക​ച്ച ഫ്രാ​ൻ​സി​ലും ഇ​റ്റ​ലി​യി​ലും ആ​യി​രു​ന്ന​ല്ലോ.

ചിത്രം എങ്ങനെ കച്ചയിൽ പതിഞ്ഞു

ഗ​വേ​ഷ​ക​രെ അ​ല​ട്ടു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ചോ​ദ്യ​മാ​ണി​ത്. പ​ല സി​ദ്ധാ​ന്ത​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും എ​ല്ലാ​റ്റി​നു​മു​ള്ള ഉ​ത്ത​രം ഇ​ന്നും ല​ഭ്യ​മ​ല്ല. മ​നു​ഷ്യ​ശ​രീ​രം ജീ​ർ​ണി​ക്കു​മ്പോ​ൾ പു​റ​പ്പെ​ടു​ന്ന അ​മോ​ണി​യാ​വാ​ത​കം തു​ണി​യി​ലു​ള്ള വ്യ​ത്യ​സ്ത സം​യു​ക്ത​ങ്ങ​ളു​മാ​യി ചേ​ർ​ന്നാ​ണ് ചി​ത്രം രൂ​പ​പ്പെ​ടു​ന്ന​തെ​ന്ന് 1902ൽ ​ചി​ല ഗ​വേ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​തേ ആ​ശ​യം​ത​ന്നെ പ​രി​ഷ്ക​രി​ച്ച് പി​ന്നീ​ടും അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളു​ടെ വി​ക​ര​ണ​മോ വൈ​ദ്യു​ത വീ​ചി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന മ​റ്റെ​ന്തെ​ങ്കി​ലും പ്ര​തി​ഭാ​സ​മോ എ​ന്ന​ല്ലാ​തെ കൃ​ത്യ​മാ​യി നി​ർ​ണ​യി​ക്കാ​ൻ ശാ​സ്ത്ര​ജ്ഞ​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.

ചി​ത്ര​ത്തി​ന്‍റെ ഏ​തെ​ങ്കി​ലും ഒ​രു സ​വി​ശേ​ഷ​ത​യ​ല്ലാ​തെ എ​ല്ലാം സ​മ​ന്വ​യി​പ്പി​ക്കു​ന്ന ഒ​രു സ​മ്പൂ​ർ​ണ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ക​ച്ച ടൂ​റി​നി​ൽ എ​ത്തു​ന്ന​തു​വ​രെ

1350ക​ളി​ലാ​ണ് ക​ച്ച​യു​ടെ ലി​ഖി​ത ച​രി​ത്രം ആ​രം​ഭി​ക്കു​ന്ന​ത്. അ​ക്കാ​ല​ഘ​ട്ട​ത്തി​ൽ ഫ്രാ​ൻ​സി​ലെ ലി​റെ​യ് പ​ട്ട​ണ​ത്തി​ൽ ഇ​ത് സൂ​ക്ഷി​ക്ക​പ്പെ​ട്ടു. 1355 മു​ത​ൽ 1418 വ​രെ അ​വി​ട​ത്തെ ഇ​ട​വ​ക പ​ള്ളി​യി​ൽ സൂ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്ന ക​ച്ച അ​വി​ടെ​നി​ന്ന് ബ​ർ​ഗ​ണ്ടി​യി​ലെ കോ​ട്ട​യി​ലേ​ക്കും പി​ന്നീ​ട് ഷാം​ബെ​റി പ​ട്ട​ണ​ത്തി​ലേ​ക്കും മാ​റ്റ​പ്പെ​ട്ടു.

ഷാം​ബെ​റി, സാ​വോ​യ് രാ​ജ​കു​ടും​ബ​ത്തി​ന്‍റെ ആ​സ്ഥാ​ന​വും സാ​വോ​യ് പ്ര​ദേ​ശ​ത്തി​ന്‍റെ ത​ല​സ്ഥാ​ന​വും ആ​യി​രു​ന്നു. 1532ലെ ​ഒ​രു തീ​പി​ടി​ത്ത​ത്തി​ൽ ക​ച്ച​യ്ക്ക് കേ​ടു​പാ​ടു​ക​ൾ പ​റ്റു​ക​യു​ണ്ടാ​യി. രാ​ജ​കു​ടും​ബ​മാ​ണ് 1578ൽ ​ക​ച്ച ടൂ​റി​നി​ലെ ഭ​ദ്രാ​സ​ന​പ്പ​ള്ളി​ക്കു കൈ​മാ​റു​ന്ന​ത്.

അ​ന്നു​മു​ത​ൽ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ ടൂ​റി​നി​ലാ​ണ് ക​ച്ച​യു​ള്ള​ത്. അ​ങ്ങ​നെ "ടൂ​റി​നി​ലെ തി​രു​ക്ക​ച്ച’ (Shroud of Turin) എ​ന്ന പേ​ര് ഇ​തി​ന് കൈ​വ​ന്നു. 1983ല്‍ ​മാ​ത്ര​മാ​ണ് കു​ടും​ബം ക​ച്ച​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക് സ​മ്മാ​നി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ടൂ​റി​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​ണ് ക​ച്ച​യു​ടെ ക​സ്റ്റോ​ഡി​യ​ൻ.

ലി​റെ​യ് പ​ട്ട​ണ​ത്തി​ൽ എ​ത്തു​ന്ന​തി​നു മു​മ്പു​ള്ള ക​ച്ച​യു​ടെ ച​രി​ത്രം അ​വ്യ​ക്ത​മാ​ണ്. 1192- 95 വ​ർ​ഷ​ങ്ങ​ളി​ൽ വി​ര​ചി​ത​മാ​യ "ഹം​ഗേ​റി​യ​ൻ പ്രേ ​കോ ഡെ​ക്സ്' എ​ന്ന ക​യ്യെ​ഴു​ത്തു പ്ര​തി​യി​ലു​ള്ള ഒ​രു ചി​ത്രം ക​ച്ച​യി​ലെ ചി​ത്ര​വു​മാ​യി വ​ള​രെ സാ​മ്യ​മു​ള്ള​താ​ണ്. ശ​രീ​രം സം​സ്കാ​ര​ത്തി​നാ​യി ത​യാ​റാ​ക്കു​ന്ന​താ​ണ് ക​യ്യെ​ഴു​ത്തു പ്ര​തി​യി​ലു​ള്ള​ത്.

നെ​റ്റി​യി​ലു​ള്ള ര​ക്ത​ക്ക​റ, കൈ​ക​ൾ വ​ച്ചി​രി​ക്കു​ന്ന രീ​തി, വി​ര​ലു​ക​ൾ, ശ​രീ​രം ന​ഗ്ന​മാ​ണെ​ന്ന കാ​ര്യം, L ആ​കൃ​തി​യി​ൽ കാ​ണു​ന്ന മൂ​ന്ന് ബി​ന്ദു​ക്ക​ൾ എ​ന്നി​വ​യെ​ല്ലാം സൂ​ചി​പ്പി​ക്കു​ന്ന​ത് ചി​ത്ര​കാ​ര​ന് ടൂ​റി​നി​ലെ ക​ച്ച പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ്. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ റേ​ഡി​യോ കാ​ർ​ബ​ൺ കാ​ല​നി​ർ​ണ​യം ഒ​രു നൂ​റ്റാ​ണ്ട് കൂ​ടി പി​ന്നി​ലേ​ക്ക് മാ​റ്റി​വ​യ്ക്കേ​ണ്ട​താ​യി വ​രും.

സ​ഭ​യു​ടെ നി​ല​പാ​ട്

ലി​റെ​യ് ഉ​ൾ​പ്പെ​ടു​ന്ന ത്രോ​യെ പ​ട്ട​ണ​ത്തി​ലെ ബി​ഷ​പ് പി​യ​ർ ദ് ​ആ​ർ​ച്ചി​സ് 1389ൽ​ത​ന്നെ ക​ച്ച ഒ​രു വ്യാ​ജ നി​ർ​മി​തി​യാ​ണെ​ന്ന് പ​റ​യു​ക​യു​ണ്ടാ​യി. ക്ലെ​മ​ന്‍റ് ഏ​ഴാ​മ​ൻ പാ​പ്പ (1523-1534) ഒ​രു ഭ​ക്ത​ചി​ത്രം എ​ന്ന നി​ല​യി​ൽ വ​ണ​ങ്ങു​ന്ന​തി​ന് അ​നു​വ​ദി​ച്ചു.

വി​ശു​ദ്ധ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ പാ​പ്പാ "സു​വി​ശേ​ഷ​ത്തി​ന്‍റെ ദ​ർ​പ്പ​ണം' എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ക​യു​ണ്ടാ​യി. ഈ​ശോ​യു​ടെ പീ​ഡാ​സ​ഹ​ന​ങ്ങ​ളെ അ​തേ​പ​ടി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ഒ​രു സു​പ്ര​ധാ​ന അ​ട​യാ​ള​മാ​ണ് ക​ച്ച എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ക​ച്ച ആ​ധി​കാ​രി​ക​മാ​ണെ​ന്നോ ഇ​തൊ​രു തി​രു​ശേ​ഷി​പ്പ് ആ​ണെ​ന്നോ സ​ഭ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ ക​ച്ച പ​ര​സ്യ വ​ണ​ക്ക​ത്തി​ന് പ്ര​ദ​ർ​ശി​പ്പി​ക്കാ​റു​ള്ളൂ.

മൊ​റെ​യ്സി​ന്‍റെ ഗ​വേ​ഷ​ണ​വും വി​മ​ർ​ശ​ന​വും

2025ൽ ​ബ്ര​സീ​ലി​യ​ൻ ഗ​വേ​ഷ​ക​നാ​യ സി​സ​റോ മൊ​റെ​യ്സ് ഒ​രു ഓ​ക്സ്ഫോ​ർ​ഡ് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ "ആ​ർ​ക്കെ​യോ മെ​ട്റി'​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ൽ ടൂ​റി​നി​ലെ ക​ച്ച ഒ​രു മ​ധ്യ​കാ​ല നി​ർ​മി​തി​യാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​ണ്ടാ​യി.

ഒ​രു ബാ​സ് റി​ലീ​ഫി​ന്‍റെ രൂ​പ​മാ​ണ് ക​ച്ച​യി​ൽ ഉ​ള്ള​ത്, മ​നു​ഷ്യ ശ​രീ​ര​ത്തി​ന്‍റേ​ത​ല്ല എ​ന്നാ​ണു മൊ​റെ​യ്സ് പ​റ​യാ​ൻ ശ്ര​മി​ച്ച​ത്. മൊ​റെ​യ്സി​നു​ള്ള മ​റു​പ​ടി​യാ​യി ഇ​റ്റാ​ലി​യ​ൻ ഗ​വേ​ഷ​ക​രാ​യ ടി​സ്റ്റാ​ൻ കാ​സാ​ബി​യാ​ൻ​ക, എ​മ്മാ​നു​വേ​ല മാ​രി​നെ​ല്ലി, അ​ലെ​സാ​ന്ദ്രോ പി​യാ​ന എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ഇ​തേ ജേ​ർ​ണ​ലി​ൽ ഒ​രു ലേ​ഖ​നം എ​ഴു​തി.

ചി​ത്ര​ത്തി​ലെ മ​നു​ഷ്യ ശ​രീ​ര​ത്തി​ന്‍റെ മു​ൻ​വ​ശം മാ​ത്ര​മേ മൊ​റെ​യ്സ് പ​രി​ശോ​ധി​ക്കു​ന്നു​ള്ളൂ, ശ​രീ​ര​ത്തി​ന്‍റെ ഇ​ട​തു വ​ല​തു കൈ​ക​ൾ പ​ര​സ്പ​രം മാ​റി പ​രി​ഗ​ണി​ക്കു​ന്നു, ശ​രീ​ര​ത്തി​ന്‍റെ ഉ​യ​രം 180 സെ​ൻ​റീ​മീ​റ്റ​ർ എ​ന്നു നി​ജ​പ്പെ​ടു​ത്തു​ന്നു, കൃ​ത്യ​മ​ല്ലാ​ത്ത അ​ള​വു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു, 1931ലെ ​ഒ​രു ഫോ​ട്ടോ മാ​ത്ര​മാ​ണ് ആ​ധാ​ര​മാ​ക്കു​ന്ന​ത്, ലി​ന​നു പ​ക​രം പ​രു​ത്തി​ത്തു​ണി​യി​ലാ​ണ് മൊ​റെ​യ്സി​ന്‍റെ പ​രീ​ക്ഷ​ണം മു​ത​ലാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ അ​വ​ർ ഉ​ന്ന​യി​ച്ചു.

തു​ണി​യി​ലെ ചി​ത്ര​ത്തി​ന്‍റെ ഘ​ന​രാ​ഹി​ത്യം, ര​ക്ത ക​ണി​ക​ക​ളു​ടെ സാ​ന്നി​ധ്യം എ​ന്നി​വ മൊ​റെ​യ്സ് അ​വ​ഗ​ണി​ച്ചു. 1980 മു​ത​ലു​ള്ള പ​ല പ​ഠ​ന​ങ്ങ​ളും ബാ​സ് റി​ലീ​ഫ് സി​ദ്ധാ​ന്തം നി​രാ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ്. ഒ​രു തു​ണി​യി​ൽ വ​ച്ചി​ട്ടു​ള്ള ശ​രീ​രം എ​ങ്ങ​നെ​യാ​ണ് ആ ​തു​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​ത് 1902ൽ ​ത​ന്നെ ഫ്ര​ഞ്ച് ശാ​സ്ത്ര​ജ്ഞ​നാ​യ പോ​ൾ വി​ഞ്ഞോ​ൺ പ​രീ​ക്ഷി​ച്ചി​ട്ടു​ള്ള​താ​ണ്. ആ ​പ​ഠ​ന​വും മൊ​റെ​യ്സ് അ​വ​ഗ​ണി​ച്ചു.

ഈ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി അ​തേ ജേ​ർ​ണ​ലി​ൽ ത​ന്നെ മൊ​റെ​യ്സ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​തി​ൽ അ​ദ്ദേ​ഹം ത​ന്‍റെ ഗ​വേ​ഷ​ണ​ത്തി​ന്‍റെ രീ​തി​ശാ​സ്ത്രം ന്യാ​യീ​ക​രി​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. 11-14 നൂ​റ്റാ​ണ്ടു​ക​ളി​ലെ നാ​ലു ക​ലാ​വ​സ്തു​ക്ക​ൾ ആ​യി​രി​ക്ക​ണം ക​ച്ച​യി​ലെ ചി​ത്ര​ത്തി​ന്‍റെ മാ​തൃ​ക എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞെ​ങ്കി​ലും ത​ന്‍റെ രീ​തി​ശാ​സ്ത്രം അ​ദ്ദേ​ഹം ഉ​പേ​ക്ഷി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

നാ​ലും ക്രൂ​ശി​ച്ച​തി​നു ശേ​ഷ​മു​ള്ള യേ​ശു​വി​ന്‍റെ ശ​രീ​ര​മ​ല്ല ചി​ത്രീ​ക​രി​ക്കു​ന്ന​ത്. പ​തി​നാ​ലാം ശ​ത​ക​ത്തി​ന്‍റെ മ​ധ്യ​ത്തി​ലെ വി​ദൂ​ര​മാ​യ ഒ​രു ഫ്ര​ഞ്ച് ഗ്രാ​മ​ത്തി​ൽ എ​ങ്ങ​നെ ഈ ​ചി​ത്രം രൂ​പം​കൊ​ണ്ടു എ​ന്ന് വി​ശ​ദ​മാ​ക്കാ​ൻ ഈ ​ചി​ത്ര​ങ്ങ​ൾ​ക്കും ക​ഴി​യു​ന്നി​ല്ല.

1898ലാ​ണ് ആ​ദ്യ​മാ​യി ക​ച്ച​യു​ടെ ഫോ​ട്ടോ എ​ടു​ക്കു​ന്ന​ത്. സെ​ക്കോ​ന്തോ പി​യാ എ​ടു​ത്ത ആ ​ഫോ​ട്ടോ ക​ച്ച​യു​ടെ ഉ​ത്ഭ​വം ക​ണ്ടെ​ത്താ​നു​ള്ള ശാ​സ്ത്രീ​യ​മാ​യ പ​രീ​ക്ഷ​ണ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു. ഗ​ഹ​ന​മാ​യ എ​ത്ര​യോ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ന്നു.

ഏ​റ്റ​വു​മ​വ​സാ​നം അ​മേ​രി​ക്ക​ൻ ന്യൂ​ക്ലി​യ​ർ എ​ൻ​ജി​നീ​യ​റാ​യ റോ​ബ​ർ​ട്ട് റ​ക്ക​ർ 2013 മു​ത​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഫ​ലം ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ കാ​ർ​ബ​ൺ 14 എ​ന്ന അ​ള​വി​നു മാ​റ്റം​വ​രാ​മെ​ന്നും അ​തു കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദം.

2014ൽ ​ന​ട​ത്തി​യ ന്യൂ​ക്ലി​യ​ർ അ​നാ​ലി​സി​സ് ക​ച്ച യ​ഥാ​ർ​ഥ​ത്തി​ൽ ഈ​ശോ​യു​ടെ മൃ​ത​ശ​രീ​രം പൊ​തി​ഞ്ഞ ക​ച്ച​യാ​ണെ​ന്നാ​ണ് തെ​ളി​യി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു.

ഒ​രു വി​ശ്വാ​സി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം തി​രു​ക്ക​ച്ച ഈ​ശോ​മി​ശി​ഹാ​യു​ടെ മൃ​ത​ശ​രീ​ര​ത്തെ അ​രി​മ​ത്തെ​യാ​ക്കാ​ര​ൻ ജോ​സ​ഫ് പു​ത​പ്പി​ച്ച അ​തേ ക​ച്ച ത​ന്നെ​യാ​ണ്. ഈ​ശോ​യു​ടെ ഉ​ത്ഥാ​ന​ശേ​ഷം ക​ല്ല​റ​യി​ലെ​ത്തി​യ പ​ത്രോ​സ് ക​ച്ച ക​ല്ല​റ​യി​ൽ കി​ട​ക്കു​ന്ന​തു​ക​ണ്ടു എ​ന്നാ​ണ​ല്ലോ യോ​ഹ​ന്നാ​ൻ സു​വി​ശേ​ഷ​ക​ൻ എ​ഴു​തി​യി​രി​ക്കു​ന്ന​ത് (20:6).

അ​വി​ട​ത്തെ യ​ഥാ​ർ​ഥ​ത്തി​ലു​ള്ള പീ​ഡാ​സ​ഹ​ന​വും കു​രി​ശു​മ​ര​ണ​വും സം​സ്കാ​ര​വും ഉ​ത്ഥാ​ന​വും ദ്യോ​തി​പ്പി​ക്കു​ന്ന ഏ​റ്റ​വും അ​ർ​ഥ​വ​ത്താ​യ അ​ട​യാ​ള​മാ​ണ് ഈ ​ക​ച്ച. ഈ​ശോ മ​നു​ഷ്യ വ​ർ​ഗ​ത്തെ സ്നേ​ഹി​ക്കു​ക​യും മ​നു​ഷ്യ​ന്‍റെ മ​ഹ​ത്വ​ത്തെ ആ​ദ​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ അ​ട​യാ​ള​മാ​ണ​ത്.

അ​വി​ട​ത്തെ മ​ഹ​ത്താ​യ ആ​ത്മ​ദാ​ന​ത്തി​ന്‍റെ ഉ​ത്കൃ​ഷ്ട​മാ​യ ഔ​ന്ന​ത്യ​ങ്ങ​ളി​ലേ​ക്ക് ഈ ​ക​ച്ച വി​ശ്വാ​സി​ക​ളെ ക്ഷ​ണി​ക്കു​ന്നു. സു​വി​ശേ​ഷ​ങ്ങ​ളെ ധ്യാ​ന​വി​ഷ​യ​മാ​ക്കു​വാ​നും സു​വി​ശേ​ഷ​മൂ​ല്യ​ങ്ങ​ളി​ൽ ജീ​വി​ക്കു​വാ​നും ഈ ​ക​ച്ച പ്രേ​ര​ണ​യാ​കു​ന്നു. വി​ശു​ദ്ധ കു​ർ​ബാ​ന പോ​ലെ ത​ന്നെ അ​വി​ട​ത്തെ ശ​രീ​ര​ത്തി​ന്‍റെ​യും ര​ക്ത​ത്തി​ന്‍റെ​യും ജീ​വ​ൻ തു​ടി​ക്കു​ന്ന അ​ട​യാ​ള​മാ​ണ​ത്.

2015ൽ ​ഫ്രാ​ൻ​സി​സ് പാ​പ്പ പ​റ​ഞ്ഞു, വേ​ദ​ന​ക​ൾ സ​ഹി​ച്ച ഈ​ശോ​യു​ടെ തി​രു​മു​ഖ​വും തി​രു​ശ​രീ​ര​വും ധ്യാ​നി​ക്കാ​നു​ള്ള ക്ഷ​ണ​മാ​ണു ക​ച്ച ത​രു​ന്ന​ത്. അ​ന്യാ​യ​മാ​യി സ​ഹി​ക്കു​ക​യും പീ​ഡി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന എ​ല്ലാ​വ​രോ​ടു​മു​ള്ള ന​മ്മു​ടെ ഐ​ക്യ​ദാ​ർ​ഢ്യം ഈ ​ക​ച്ച​യു​ടെ മു​മ്പി​ൽ നി​ൽ​ക്കു​മ്പോ​ൾ സ​ജീ​വ​മാ​കു​ന്നു.

ഈ​ശോ​മി​ശി​ഹാ​യെ പോ​ലെ സ​ക​ല​മ​നു​ഷ്യ​രെ​യും സ്നേ​ഹി​ക്കു​ക​യാ​ണ​ത്. ശാ​സ്ത്രം വി​ശ്വാ​സ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്ന് ക​രു​തു​ന്ന ചി​ല​രെ​ങ്കി​ലു​മു​ണ്ട്. എ​ന്നാ​ൽ ഇ​വി​ടെ ശാ​സ്ത്ര​വും ഈ ​ക​ച്ച​യ്ക്കു മു​മ്പി​ൽ നി​ഷ്പ്ര​ഭ​വും ശ​ക്തി ഹീ​ന​വു​മാ​യി മാ​റു​ക​യാ​ണ്. ശാ​സ്ത്ര​ത്തി​ന്‍റെ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളെ നി​ഷ്പ​ക്ഷ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് ക​ച്ച​യു​ടെ ആ​ധി​കാ​രി​ക​ത​യി​ൽ വി​ശ്വ​സി​ക്കാ​നാ​വും. ശാ​സ്ത്രം വി​ശ്വാ​സ​ത്തി​ന്‍റെ സ​ഹാ​യ​ത്തി​നെ​ത്തു​ക​യാ​ണ്.

 

SUNDAY DEEPIKA

സു​ര​ക്ഷ​യ്ക്കും നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും ന​ടു​വി​ൽ ഒ​ഴി​യാ​തെ​പോ​യ ദു​ര​ന്തം

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ന്യൂ​യോ​ർ​ക്കി​ലെ ലാ ​ഗാ​ർ​ഡി​യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജാ​സ് ക​നേ​ഡെ​യ​റി​ന്‍റെ, C-GNJZ ര​ജി​സ്‌​ട്രേ​ഷ​നു​ള്ള ഒ​രു സി​ആ​ർ​ജെ-900 വി​മാ​നം കാ​ന​ഡ​യി​ലെ മോ​ൺ​ട്രി​യോ​ളി​ൽ നി​ന്ന് പ​റ​ന്നെ​ത്തി ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നി​ട​യി​ൽ, ഒ​രു ഫ​യ​ർ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പൈ​ല​റ്റു​മാ​രും മ​രി​ക്കു​ക​യും 41 യാ​ത്ര​ക്കാ​ർ​ക്കും ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വം ഏ​റ്റ​വും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ​ക്കി​ട​യി​ലും വ്യോ​മ​ഗ​താ​ഗ​ത​ത്തി​ന് ഇ​പ്പോ​ഴു​മു​ള്ള ദൗ​ർ​ബ​ല്യ​ങ്ങ​ളി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

ശൃം​ഖ​ല​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​നേ​കം ഘ​ട​ക​ങ്ങ​ളു​ടെ പ​രി​സ​മാ​പ്തി​യാ​ണ് ഓ​രോ അ​പ​ക​ട​വും എ​ന്ന പ​ഴ​യ ത​ത്വം വീ​ണ്ടും ഓ​ർ​മി​പ്പി​ക്കു​ന്ന​തു​കൂ​ടി​യാ​യി ഈ ​ദാ​രു​ണ​മാ​യ അ​പ​ക​ടം.

റ​ൺ​വേ 4ൽ ​ലാ​ൻ​ഡ് ചെ​യ്യാ​ൻ എ​യ​ർ കാ​ന​ഡ വി​മാ​ന​ത്തി​ന് രാ​വി​ലെ 11.35ന് ​അ​നു​മ​തി കി​ട്ടു​ന്ന​തി​ന് പ​തി​നേ​ഴു മി​നി​റ്റു മു​മ്പ്, രാ​വി​ലെ 11.18ന്, ​അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം ഒ​രു​ങ്ങി​ത്തു​ട​ങ്ങി​യി​രു​ന്നു.

ഷി​ക്കാ​ഗോ​യി​ലേ​ക്കു പ​റ​ക്കു​ന്ന​തി​ന് 11.17ന് ​അ​നു​മ​തി കി​ട്ടി​യ യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സി​ന്‍റെ ഒ​രു വി​മാ​നം (ഫ്‌​ളൈ​റ്റ് 2384) 11.18ന് ​ടേ​ക്കോ​ഫ് റ​ദ്ദാ​ക്കി. വി​മാ​ന​ത്തി​നു​ള്ളി​ൽ​നി​ന്ന് എ​ന്തോ രൂ​ക്ഷ​ഗ​ന്ധം വ​രു​ന്നു​വെ​ന്ന് എ​ടി​സി​യെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​രു റെ​സ്‌​ക്യൂ ആ​ൻ​ഡ് ഫ​യ​ർ​ഫൈ​റ്റിം​ഗ് ട്ര​ക്ക് വി​മാ​ന​ത്തി​ന​ടു​ത്തേ​ക്ക് വി​ടാ​ൻ 11.36ന് ​തീ​രു​മാ​നി​ച്ചു.

ഇ​തി​ന് ഒ​രു മി​നി​റ്റു മു​മ്പ്, 11.35ന് ​എ​യ​ർ കാ​ന​ഡ വി​മാ​ന​ത്തി​ന് ലാ​ൻ​ഡ് ചെ​യ്യാ​ൻ അ​നു​മ​തി കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന യു​ണൈ​റ്റ​ഡ് വി​മാ​ന​ത്തി​ന്‍റെ അ​ടു​ത്തേ​ക്കു​പോ​കാ​ൻ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തെ ഫ​യ​ർ​സ്റ്റ​ഷ​നി​ൽ കി​ട​ന്ന ട്ര​ക്കി​ന് റ​ൺ​വേ 4 മു​റി​ച്ചു​ക​ട​ക്കാ​നു​ള്ള അ​നു​മ​തി 11.36:58ന് ​എ​ടി​സി ന​ൽ​കി. 11:37:17ന് ​എ​യ​ർ കാ​ന​ഡ വി​മാ​നം റ​ൺ​വ 4ൽ ​നി​ലം​തൊ​ട്ടു.

ഇ​തി​നോ​ട​കം അ​പ​ക​ടം തി​രി​ച്ച​റി​ഞ്ഞ ക​ൺ​ട്രോ​ൾ ട​വ​റി​ലു​ള്ള​വ​ർ, എ​യ​ർ കാ​ന​ഡ വി​മാ​ന​ത്തോ​ട് വീ​ണ്ടും പ​റ​ന്നു​യ​രാ​നും ഫ​യ​ർ ട്ര​ക്കി​നോ​ട് നി​ർ​ത്താ​നും പ​റ​ഞ്ഞു​വെ​ങ്കി​ലും എ​ല്ലാം വൈ​കി​പ്പോ​യി​രു​ന്നു.
11:38ന് ​വി​മാ​ന​വും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു.

മ​ണി​ക്കൂ​റി​ൽ ഏ​ക​ദേ​ശം 167.4 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​യി​രു​ന്ന, ഏ​ക​ദേ​ശം 22 ട​ൺ ഭാ​ര​മു​ണ്ടാ​യി​രു​ന്ന എ​യ​ർ കാ​ന​ഡ​യു​ടെ സി​ആ​ർ​ജെ-900 വി​മാ​നം ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തി​ന്‍റെ ആ​ഘാ​തം 990,000 കി​ലോ​ഗ്രാം മീ​റ്റ​ർ/​സെ​ക്ക​ൻ​ഡ് ആ​യി​രു​ന്നി​രി​ക്കും എ​ന്നാ​ണ് ക​ണ​ക്ക്.

പ​ര​മാ​വ​ധി ഭാ​രം​നി​റ​ച്ച ഒ​രു ട്ര​ക്ക് ഹൈ​വേ​യി​ലൂ​ടെ പോ​കു​മ്പോ​ൾ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ഒ​രു വാ​ഹ​ന​ത്തി​ൽ കൂ​ട്ടി​യി​ടി​ക്കു​മ്പോ​ഴു​ണ്ടാ​കാ​വു​ന്ന ഈ ​ആ​ഘാ​ത​ത്തി​ൽ വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റ് മൊ​ത്ത​മാ​യി ത​ക​ർ​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഒ​രു ഫ്‌​ളൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റ് സീ​റ്റു​ൾ​പ്പെ​ടെ പു​റ​ത്തേ​ക്കു തെ​റി​ച്ചു പോ​യി. പ​രി​ക്കേ​റ്റ 41 പേ​രി​ൽ ഒ​ൻ​പ​തു യാ​ത്ര​ക്കാ​ർ ഗു​രു​ത​രാ​വ​സ്ഥി​ലാ​ണ്. ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ​ക്കും പ​രി​ക്കേ​റ്റു.

അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള ഈ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​പ​ക​ട​സ​മ​യ​ത്ത് ര​ണ്ടേ​ര​ണ്ടു വ്യോ​മ​ഗ​താ​ഗ​ത നി​യ​ന്ത്ര​ക​ർ മാ​ത്ര​മാ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത് എ​ന്ന​തു മാ​ത്ര​മ​ല്ല, വീ​ഴ്ച​ക​ളു​ടെ​യും യാ​ദൃ​ച്ഛി​ക​ത​യു​ടെ​യും ഒ​രു നി​ര​ത​ന്നെ കൂ​ടി​ച്ചേ​ർ​ന്നാ​ണ് ഈ ​അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്ന​താ​ണ് വാ​സ്ത​വം.

വി​മാ​ന​ങ്ങ​ളി​ലു​ള്ള​തു​പോ​ലെ​യു​ള്ള ട്രാ​ൻ​സ്‌​പോ​ണ്ട​ർ ഘ​ടി​പ്പി​ച്ചു വേ​ണം ട്ര​ക്കു​ക​ൾ എ​യ​ർ​പോ​ർ​ട്ടി​നു​ള്ളി​ൽ സ​ഞ്ച​രി​ക്കാ​ൻ എ​ന്നാ​ണ് ച​ട്ടം. ഇ​വി​ടെ പ​ക്ഷ,േ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ട്ര​ക്കി​ന് ട്രാ​ൻ​സ്‌​പോ​ണ്ട​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ ട്ര​ക്കി​ന്‍റെ സ്ഥാ​ന​വും വേ​ഗ​വു​മൊ​ന്നും കൃ​ത്യ​മാ​യ എ​ടി​സി​ക്ക് അ​റി​യാ​മാ​യി​രു​ന്നി​ല്ല.

ആ ​നേ​രം​ത​ന്നെ യു​ണൈ​റ്റ​ഡ് വി​മാ​ന​ത്തി​നു​ണ്ടാ​യ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ എ​ടി​സി​യു​ടെ ശ്ര​ദ്ധ വി​ഭാ​ഗി​ച്ചു പോ​യ​ത് അ​പ​ക​ട​ത്തി​ന്‍റെ മൂ​ല​കാ​ര​ണ​വു​മാ​യി. റ​ൺ​വേ​യു​ടെ കി​ട​പ്പും നി​ല​യും സൂ​ചി​പ്പി​ക്കു​ന്ന മു​ന്ന​റി​യി​പ്പു വി​ള​ക്കു​ക​ൾ ശ​രി​യാ​യി ക​ത്തു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന​തും പ്ര​ശ്‌​ന​മാ​യി​രു​ന്നു.

വി​മാ​ന​ങ്ങ​ൾ വ​രു​ന്ന സ​മ​യം അ​ല്ലെ​ങ്കി​ൽ പോ​കു​ന്ന സ​മ​യം റ​ൺ​വേ​യി​ൽ ക​യ​റാ​ൻ ഒ​രു വാ​ഹ​ന​ത്തെ​യും അ​നു​വ​ദി​ച്ചു​കൂ​ടാ എ​ന്ന നി​യ​മ​വും തി​ര​ക്കി​ൽ ലം​ഘി​ക്ക​പ്പെ​ട്ടു. ട്ര​ക്ക് ഉ​ട​ൻ നി​ർ​ത്ത​ണ​മെ​ന്ന് എ​ടി​സി പ​റ​ഞ്ഞ​ത് ട്ര​ക്കി​ലു​ള്ള​വ​ർ വ്യ​ക്ത​മാ​യി കേ​ൾ​ക്കാ​തി​രു​ന്ന​തും വി​മാ​നം പ​റ​ന്നു​യ​ര​ണ​മെ​ന്ന് പ​റ​ഞ്ഞ​ത് പൈ​ല​റ്റു​മാ​ർ​ക്ക് വ്യ​ക്ത​മാ​കാ​തി​രു​ന്ന​തും അ​പ​ക​ടം ഉ​റ​പ്പി​ക്കു​ന്ന​താ​യി.

SUNDAY DEEPIKA

മു​ദ്ര​ക​ൾ ചാ​ർ​ത്തു​ന്നു,വി​ശ്വാ​സം

ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 20. എ​റ​ണാ​കു​ളം ടൗ​ൺ​ഹാ​ളി​ൽ "കേ​രാ​പെ​ക്സ് 2026' ഫി​ലാ​റ്റ​ലി എ​ക്സി​ബി​ഷ​ൻ ന​ട​ക്കു​ക​യാ​ണ്. അ​ഞ്ചു​വ​ർ​ഷം കൂ​ടു​മ്പോ​ൾ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ കെ.​ടി. ജോ​സ​ഫ് എ​ന്ന ക​ടു​ത്തു​രു​ത്തി​ക്കാ​ര​ന്‍റെ ഫ്രെ​യി​മു​ക​ൾ കാ​ണാ​ൻ വ​ന്ന​വ​ർ ആ​ദ്യ​മൊ​ന്നു ഞെ​ട്ടി.

പ​ക്ഷി​ക​ളു​ടെ തീ​മി​ൽ പ​ല​ത​വ​ണ സം​സ്ഥാ​ന, ദേ​ശീ​യ സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള​യാ​ൾ ഇ​ത്ത​വ​ണ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു തീം- ​യേ​ശു​വി​ന്‍റെ പീ​ഡാ​നു​ഭ​വ ച​രി​ത്രം. ഉ​ത്ത​രേ​ന്ത്യ​ൻ ജൂ​റി​ക്ക് അ​ത്ര പ​രി​ചി​ത​മ​ല്ലാ​ത്ത ഒ​രു തീം ​അ​വ​ത​രി​പ്പി​ച്ച് എ​ന്തി​നാ​ണ് ഉ​റ​പ്പാ​യ ഒ​രു സ​മ്മാ​നം ക​ള​ഞ്ഞു​കു​ളി​ച്ച​തെ​ന്നു​വ​രെ പ​ല​രും ചോ​ദി​ച്ചു.

അ​ഞ്ചു​വ​ർ​ഷ​ത്തെ പ​ഠ​നം, ഗ​വേ​ഷ​ണം, മു​ന്നൊ​രു​ക്കം, ക​ഷ്ട​പ്പാ​ട് എ​ന്നി​വ​യെ​ല്ലാം വൃ​ഥാ​വി​ലാ​കു​മോ എ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യെ​ങ്കി​ലും ഇ​ത് പ​രോ​ക്ഷ​മാ​യൊ​രു സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ണ​മാ​കു​മ​ല്ലോ എ​ന്ന ആ​ശ്വാ​സ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്.

ഒ​ടു​വി​ൽ 23ന് ​രാ​വി​ലെ ഫ​ലം വ​ന്നു: തി​മാ​റ്റി​ക് വി​ഭാ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും ലാ​ർ​ജ് വെ​ർ​മെ​യ്ൽ മെ​ഡ​ലും ജോ​സ​ഫി​ന്. കൂ​ടാ​തെ ആ​ദ്യ​മാ​യി ബെ​സ്റ്റ് എ​ക്സി​ബി​റ്റ​ർ പു​ര​സ്കാ​ര​വും!. തി​മാ​റ്റി​ക് സ്പെ​ഷ​ലി​സ്റ്റും ജൂ​റിം​ഗ​വു​മാ​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി സ​ന്തോ​ഷ് ഏ​റെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു: ഗം​ഭീ​ര അ​വ​ത​ര​ണം. ദേ​ശീ​യ​ത​ല മ​ത്സ​ര​ത്തി​ൽ എ​ന്താ​യാ​ലും പ​ങ്കെ​ടു​ക്ക​ണം. ജോ​സ​ഫി​ന​ത് ആ​ത്മ​സാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ നി​മി​ഷ​മാ​യി​രു​ന്നു.

സ്റ്റാ​മ്പ് ശേ​ഖ​രി​ച്ചു​തു​ട​ങ്ങി​യ അ​ൾ​ത്താ​ര ബാ​ല​ൻ

ക​ടു​ത്തു​രു​ത്തി ക​യ്യാ​ല​യ്ക്ക​ൽ തോ​മ​സ്-​ഏ​ല​മ്മ ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​നാ​യ ജോ​സ​ഫ് അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് സ്റ്റാ​മ്പ് ശേ​ഖ​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

ക​ടു​ത്തു​രു​ത്തി മാ​ന്നാ​ർ പ​ള്ളി വി​കാ​രി​യാ​യ ഫാ. ​ഫി​ലി​പ്പ് കൊ​ട്ടു​കാ​പ്പി​ള്ളി​യാ​ണ് അ​ൾ​ത്താ​ര ബാ​ല​നാ​യ ജോ​സ​ഫി​ന് ആ​ദ്യം സ്റ്റാ​ന്പു​ക​ൾ ന​ൽ​കി പ്രോ​ത്സാ​ഹി​പ്പി​ച്ച​ത്. കി​ട്ടു​ന്ന സ്റ്റാ​ന്പു​ക​ൾ ഒ​രു ക​വ​റി​ലി​ട്ടു സൂ​ക്ഷി​ച്ചു​തു​ട​ങ്ങി. കോ​ൽ​ക്ക​ത്ത​യി​ൽ സ​ലേ​ഷ്യ​ൻ വൈ​ദി​ക​നാ​യി ശു​ശ്രൂ​ഷ ചെ​യ്തി​രു​ന്ന ചേ​ട്ട​ൻ ഫാ. ​തോ​മ​സും വ​ട​ക്കേ ഇ​ന്ത്യ​യി​ൽ ശു​ശ്രൂ​ഷ ചെ​യ്തി​രു​ന്ന ചേ​ച്ചി സി​സ്റ്റ​ർ ബോ​ർ​ജി​യ​യും (അ​സീ​സി സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ്) അ​വ​ർ​ക്കു കി​ട്ടു​ന്ന സ്റ്റാ​മ്പു​ക​ളെ​ല്ലാം ശേ​ഖ​രി​ച്ച് കൊ​ണ്ടു​വ​ന്നു ന​ൽ​കി​യി​രു​ന്നു.

അ​ത് പ​ത്താം ക്ലാ​സ് ക​ഴി​യു​ന്ന​തു​വ​രെ തു​ട​ർ​ന്നു. പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ സ​മ​യ​ത്താ​ണ് ദീ​പി​ക ഏ​ജ​ന്‍റ് കൂ​ടി​യാ​യി​രു​ന്ന ഏ​റ്റ​വും മൂ​ത്ത സ​ഹോ​ദ​ര​ൻ കെ.​ടി. കു​ര്യ​ൻ ഒ​രു സ്റ്റോ​ക്ക് ബു​ക്ക് വാ​ങ്ങി സ​മ്മാ​നി​ച്ച​ത്. പ്രീ​ഡി​ഗ്രി​യും ഡി​ഗ്രി​യും കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​ത കോ​ള​ജി​ലും ബി​എ​ഡ് മാ​ന്നാ​നം സെ​ന്‍റ്് ജോ​സ​ഫ് കോ​ള​ജി​ലു​മാ​യി​രു​ന്നു.

ജോ​ലി​ക്കാ​യി ബം​ഗാ​ളി​ൽ

ബം​ഗാ​ളി​ലെ ബാ​ൻ​ഡ​ൽ ഡോ​ൺ​ബോ​സ്കോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ബ​യോ​ള​ജി അ​ധ്യാ​പ​ക​നാ​യാ​ണ് ആ​ദ്യം ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. അ​വി​ടെ​വ​ച്ച് പ​ഴ​യ അ​ഭി​രു​ചി വീ​ണ്ടും ശ​ക്ത​മാ​യി. ആ ​സ്കൂ​ളി​ലെ പ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്റ്റാ​മ്പ് ശേ​ഖ​ര​ണ​മു​ണ്ടാ​യി​രു​ന്നു.

അ​വ​രു​മാ​യി പ​ല സ്റ്റാ​മ്പു​ക​ളും എ​ക്സ്ചേ​ഞ്ച് ചെ​യ്തു. ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം കോ​ൽ​ക്കൊ​ത്ത​യി​ലെ ബാ​ങ്ക് ഓ​ഫ് കൊ​ച്ചി​നി​ൽ ജോ​ലി​കി​ട്ടി. ആ ​സ​മ​യ​ത്ത് അ​വി​ടെ ന​ട​ന്ന അ​ന്ത​ർ​ദേ​ശീ​യ ഫി​ലാ​റ്റ​ലി എ​ക്സി​ബി​ഷ​ൻ കാ​ണാ​നി​ട​യാ​യി.

അ​വി​ട​ത്തെ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളാ​യ പ്രി​ൻ​സ് തെ​ക്ക​ൻ, ജോ​ണി ഞാ​ളി​യ​ത്ത് എ​ന്നി​വ​ർ​വ​ഴി മ​ദ​ർ തെ​രേ​സ​യു​ടെ സെ​ക്ര​ട്ട​റി സി​സ്റ്റ​ർ മെ​ലാ​നി​നെ പ​രി​ച​യ​പ്പെ​ട്ടു. മ​ദ​റി​നും മ​ദ​ർ ഹൗ​സി​ലേ​ക്കും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു വ​രു​ന്ന പ​ല സ്റ്റാ​മ്പു​ക​ളും ല​ഭി​ക്കാ​ൻ ഇ​ട​യാ​യ​ത് അ​ങ്ങ​നെ​യാ​ണ്. മൂ​ന്നാ​ലു​ത​വ​ണ വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​ത​ന്നെ നേ​രി​ട്ട് സ്റ്റാ​മ്പു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.

കൊ​ച്ചി​ൻ ഫി​ലാ​റ്റ​ലി ക്ല​ബ്ബി​ലേ​ക്ക്

ബാ​ങ്ക് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ ജോ​ലി ല​ഭി​ച്ച​തോ​ടെ അ​ധി​കം വൈ​കാ​തെ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി. ഇ​തി​നി​ടെ എ​റ​ണാ​കു​ള​ത്തു​ള്ള റി​ലീ​ജി​യ​സ് സ്റ്റാ​മ്പ് എ​ക്സ്ചേ​ഞ്ച് ക്ല​ബ്ബി​നെ​ക്കു​റി​ച്ച് കേ​ട്ട​റി​ഞ്ഞ് അ​തി​ൽ ചേ​ർ​ന്നു. ബി​ഷ​പ് മാ​ർ പൗ​ളി​നോ​സ് ജീ​ര​ക​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​വ​ച്ച ക്ല​ബ് ആ​യി​രു​ന്നു അ​ത്. ഇ​പ്പോ​ൾ കൊ​ച്ചി​ൻ സ്റ്റാ​മ്പ് എ​ക്സ്ചേ​ഞ്ച് ക്ല​ബ് എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

അ​വി​ടെ പ​ല പ്ര​ഗ​ത്ഭ​രും ഉ​ണ്ടാ​യി​രു​ന്നു. അ​വ​രി​ൽ​നി​ന്ന് ഫി​ലാ​റ്റ​ലി​യു​ടെ പ​ല പു​തി​യ പാ​ഠ​ങ്ങ​ളും പ​ഠി​ച്ചു. അ​ങ്ങ​നെ വി​ഷ​യാ​ധി​ഷ്ഠി​ത​മാ​യി സ്റ്റാ​മ്പു​ക​ളും അ​നു​ബ​ന്ധ​സാ​മ​ഗ്രി​ക​ളും ത​രം​തി​രി​ക്കാ​നും തു​ട​ങ്ങി. അ​ങ്ങ​നെ​യി​രി​ക്കേ​യാ​ണ് കോ​ട്ട​യ​ത്ത് ഒ​രു ഫി​ലാ​റ്റ​ലി ക്ല​ബ് ഉ​ണ്ടെ​ന്ന​റി​യു​ന്ന​ത്.

വ​യ​ക്ക​ര മൂ​സ് തു​ട​ങ്ങി​വ​ച്ച ഈ ​ക്ല​ബ്ബി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ര​ണ്ടു പ​തി​റ്റാ​ണ്ടോ​ളം പ്ര​വ​ർ​ത്തി​ച്ച​ത് പ്ര​ഫ. ജോ​ർ​ജ് ജോ​ൺ നി​ധീ​രി ആ​യി​രു​ന്നു. ആ​റു​വ​ർ​ഷ​മാ​യി ജോ​സ​ഫ് ആ​ണ് പ്ര​സി​ഡ​ന്‍റ്.

കേ​രാ​പെ​ക്സ് 1999 എ​ന്ന പേ​രി​ൽ കോ​ട്ട​യ​ത്തു ന​ട​ന്ന സം​സ്ഥാ​ന​ത​ല എ​ക്സി​ബി​ഷ​നി​ൽ ആ​ദ്യ​മാ​യി പ​ങ്കെ​ടു​ത്ത് വെ​ർ​മെ​യ്ൽ മെ​ഡ​ൽ നേ​ടാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ ഉ​ത്സാ​ഹ​മു​ള​വാ​ക്കി. നീ​ർ​പ​ക്ഷി​ക​ൾ വി​ഷ​യ​മാ​യു​ള്ള പ്ര​ദ​ർ​ശ​ന​ത്തി​നാ​യി​രു​ന്നു അ​വാ​ർ​ഡ്.

പി​ന്നെ കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ ന​ട​ന്ന ആ​റു മ​ത്സ​ര​ങ്ങ​ളി​ലും ജോ​സ​ഫ് പ​ങ്കെ​ടു​ത്തു. ഗോ​ൾ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി. ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ലും പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി.

പാ​ഷ​ൻ ഓ​ഫ് ക്രൈ​സ്റ്റ്

ബാ​ങ്ക് ജോ​ലി​ക്കി​ട​യി​ലും പ​തി​റ്റാ​ണ്ടു​ക​ൾ മ​താ​ധ്യാ​പ​ക​നെ​ന്ന​നി​ല​യി​ലും വി​ശ്ര​മ ജീ​വി​ത​ത്തി​ൽ ബൈ​ബി​ൾ പ​ഠി​താ​വെ​ന്ന നി​ല​യി​ലും വ്യാ​പ​രി​ച്ച ജോ​സ​ഫി​ന് വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ഒ​രു അ​വ​ത​ര​ണം ന​ട​ത്ത​ണ​മെ​ന്ന മോ​ഹ​മു​ദി​ച്ചു.

സം​സ്ഥാ​ന-​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ സാ​ധാ​ര​ണ​യാ​യി അ​ഞ്ച് ഫ്രെ​യി​മു​ക​ളി​ലാ​യി (ഒ​രു ഫ്രെ​യി​മി​ൽ എ3 ​വ​ലി​പ്പ​മു​ള്ള എ​ട്ടു ഷീ​റ്റു​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്താ​നാ​വു​ക ) 40 എ3 ​ഷീ​റ്റു​ക​ളേ പ്ര​ദ​ർ​ശി​പ്പി​ക്കാ​നാ​വൂ എ​ന്ന​തി​നാ​ൽ ബൈ​ബി​ൾ മു​ഴു​വ​നാ​യോ യേ​ശു​വി​ന്‍റെ ജ​ന​നം മു​ത​ൽ മ​ര​ണം വ​രെ​യോ പ്ര​തി​പാ​ദി​ക്കു​ക എ​ളു​പ്പ​മ​ല്ല.

ക്രി​സ്മ​സ് മാ​ത്ര​മാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ങ്കി​ൽ നി​ര​വ​ധി​യാ​യ രാ​ജ്യ​ങ്ങ​ൾ കാ​ർ​ഡു​ക​ളും സ്റ്റാ​മ്പു​ക​ളും മ​റ്റ് സാ​മ​ഗ്രി​ക​ളും ഇ​റ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും മി​ക്ക​തും ഒ​രു​പോ​ലെ ആ​യ​തി​നാ​ൽ വൈ​വി​ധ്യ​ങ്ങ​ൾ ഇ​ല്ല. അ​ങ്ങ​നെ​യാ​ണ് ഒ​ടു​വി​ൽ പാ​ഷ​ൻ ഓ​ഫ് ക്രൈ​സ്റ്റി​ൽ എ​ത്തി​നി​ന്ന​ത്. പി​ന്നെ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം അ​തി​നു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ളും പ്ര​യ​ത്ന​ങ്ങ​ളു​മാ​യി​രു​ന്നു.

വി​ശ്വാ​സ​മു​ദ്ര​ക​ൾ

ബ​ഥാ​നി​യാ​യി​ലെ തൈ​ലാ​ഭി​ഷേ​കം മു​ത​ൽ കു​രി​ശു​മ​ര​ണ​വും ഉ​ത്ഥാ​ന​വും ഉ​ൾ​പ്പെ​ടെ 1200ൽ ​അ​ധി​കം സ്റ്റാ​മ്പു​ക​ളും ക​വ​ർ, എ​യ​ർ മെ​യി​ൽ, പോ​സ്റ്റ് കാ​ർ​ഡു​ക​ൾ, എ​യ​റോ​ഗ്രാ​മു​ക​ൾ, ഇ​ൻ​ലാ​ൻ​ഡ് തു​ട​ങ്ങി വി​വി​ധ സ്റ്റേ​ഷ​ന​റി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഫ്രെ​യി​മു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഓ​ശാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, അ​പ്പം മു​റി​ക്ക​ൽ എ​ന്നി​വ​യും പീ​ഡാ​നു​ഭ​വ ച​രി​ത്ര​ത്തി​ൽ പ​റ​യു​ന്ന മു​ഴു​വ​ൻ സം​ഭ​വ​ങ്ങ​ളും അ​ധി​ക​രി​ച്ച് ലോ​ക​ത്ത് ഇ​ന്നു​വ​രെ ഇ​റ​ങ്ങി​യി​ട്ടു​ള്ള ഈ​സ്്റ്റ​ർ സം​ബ​ന്ധ​മാ​യ ത​പാ​ൽ വ​സ്തു​ക്ക​ളി​ൽ 90 ശ​ത​മാ​ന​വും ഉ​ൾ​പ്പെ​ടു​ത്താ​നാ​യി എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ അ​ഭി​മാ​നം.

ബ്ര​സീ​ൽ, മെ​ക്സി​ക്കോ, ഇ​റ്റ​ലി, ജ​ർ​മ​നി, അ​യ​ർ​ല​ൻ​ഡ്, ഫി​ലി​പ്പൈ​ൻ​സ്, പോ​ർ​ച്ചു​ഗ​ൽ, ഫ്രാ​ൻ​സ്, നൈ​ജീ​രി​യ, എ​ത്യോ​പ്യ, ജോ​ർ​ദാ​ൻ, റാ​സ​ൽ​ഖ​യ്മ, ഫു​ജൈ​റ തു​ട​ങ്ങി ഭൂ​ഖ​ണ്ഡ​ഭേ​ദ​മ​ന്യേ നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലെ സ്റ്റാ​മ്പു​ക​ളും ഇ​ത​ര ത​പാ​ൽ വ​സ്തു​ക്ക​ളു​മാ​ണ് ഫ്രെ​യി​മു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​തി​ൽ ഈ ​തീ​മി​ൽ ഇ​ന്ത്യ​യി​ൽ പു​റ​ത്തി​റ​ങ്ങി​യ ഒ​രേ​യൊ​രു സ്റ്റാ​മ്പും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. മാ​ർ​തോ​മാ​യു​ടെ മ​ര​ണ​ത്തി​ന്‍റെ പ​ത്തൊ​ന്പ​താം ശ​താ​ബ്ദി സ്മാ​ര​ക​മാ​യി 1973ൽ ​ഭാ​ര​ത സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ മാ​ർ​ത്തോ​മാ കു​രി​ശി​ന്‍റെ ചി​ത്ര​മു​ള്ള സ്റ്റാ​മ്പാ​ണി​ത്.

“ഈ ​ലാ​ർ​ജ് വെ​ർ​മെ​യ്ൽ മെ​ഡ​ൽ എ​ന്നെ സം​ബ​ന്ധി​ച്ച് വ​ലി​യൊ​രു ആ​ത്മ​സാ​ക്ഷാ​ത്കാ​ര​മാ​ണ്. ദേ​ശീ​യ മ​ത്സ​രം എ​പ്പോ​ഴാ​ണെ​ന്ന് ഇ​തു​വ​രെ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. എ​വി​ടെ​യാ​യാ​ലും പോ​ക​ണം; ഇ​വ അ​വ​ത​രി​പ്പി​ക്ക​ണം. ക​ർ​ത്താ​വെ​ന്നി​ൽ നി​ക്ഷേ​പി​ച്ച ഈ ​സ​വി​ശേ​ഷ അ​ഭി​രു​ചി​യി​ലൂ​ടെ പ​രോ​ക്ഷ​മാ​യ ഒ​രു സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ണം ന​ട​ത്ത​ണം. അ​തി​ൽ സ​മ്മാ​നം കി​ട്ടു​മോ ഇ​ല്ല​യോ എ​ന്നു​ള്ള​ത് ര​ണ്ടാ​മ​ത്തെ കാ​ര്യം-” ഏ​റെ അ​ഭി​മാ​ന​ത്തോ​ടെ ജോ​സ​ഫ് പ​റ​ഞ്ഞു.

ചെ​റു​തും ച​രി​ത്ര​മാ​കും

ഭാ​ര്യ വ​ത്സ​മ്മ​യു​ടെ​യും (റി​ട്ട​യേ​ഡ് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്), മ​ക​ൻ ഡോ. ​ജി​നോ ജോ​യ് (ജെ​റി​യാ​ട്രി​ക്സ് വി​ഭാ​ഗം ത​ല​വ​ൻ, മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ഹോ​സ്പി​റ്റ​ൽ, എ​റ​ണാ​കു​ളം), മ​രു​മ​ക​ൾ പ്ര​ഫ. ഇ​ന്ദു പീ​റ്റ​ർ (അ​ധ്യാ​പി​ക, കെ​ഇ കോ​ള​ജ്, മാ​ന്നാ​നം) എ​ന്നി​വ​രു​ടെ​യും പ്രോ​ത്സാ​ഹ​ന​മാ​ണ് എ​ഴു​പ​താം വ​യ​സി​ലും ഇ​ദ്ദേ​ഹ​ത്തി​ന് ഫി​ലാ​റ്റ​ലി യാ​ത്ര​യി​ൽ ക​രു​ത്താ​വു​ന്ന​ത്.

ന​ല്ലൊ​രു ഹോ​ബി​യു​ണ്ടെ​ങ്കി​ൽ വാ​ർ​ധ​ക്യം ഏ​റെ ആ​ന​ന്ദ​ക​ര​മാ​ക്കാ​മെ​ന്നും ജോ​സ​ഫേ​ട്ട​ൻ പ​റ​യു​ന്നു; കാ​ണി​ച്ചു​ത​രു​ന്നു. സ്റ്റാ​മ്പു​ക​ളു​ടെ ചെ​റു​ലോ​ക​ത്തി​ൽ വി​ശ്വാ​സ​ത്തി​ന്‍റെ മ​ഹ​ത്താ​യ ക​ഥ വ​ര​ച്ചു​കാ​ട്ടു​ന്ന അ​ദ്ദേ​ഹം തെ​ളി​യി​ക്കു​ന്നു- പാ​ഷ​നും സ​മ​ർ​പ്പ​ണ​വും ഉ​ണ്ടെ​ങ്കി​ൽ ചെ​റു​തും ച​രി​ത്ര​മാ​കും!

SUNDAY DEEPIKA

നീ​തി​യും ക​രു​ണ​യും ഉ​ട​ലാ​ർ​ന്ന മ​നു​ഷ്യ​പു​ത്ര​ൻ

ഇ​തു​വ​രെ നാം ​കേ​ട്ടി​ട്ടു​ള്ള ജീ​വി​ത​ക​ഥ​ക​ളി​ൽ ഏ​റ്റ​വും വ​ലു​താ​ണ് യേ​ശു​വി​ന്‍റെ ക​ഥ. സം​ഘ​ർ​ഷാ​ത്മ​ക​വും ക​രു​ണാ​മ​സൃ​ണ​വു​മാ​യ ആ ​ക​ഥ​യു​ടെ ധ്യാ​നം അ​നേ​കം ഹൃ​ദ​യ​ങ്ങ​ളെ ന​വീ​ക​രി​ക്കു​ക​യും രൂ​പാ​ന്ത​ര​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

മ​നു​ഷ്യ​പു​ത്ര​നും ദൈ​വ​പു​ത്ര​നു​മാ​യ യേ​ശു​വി​ൽ മ​നു​ഷ്യ​വം​ശ​ത്തി​ന്‍റെ എ​ല്ലാ ആ​ശ​യാ​ഭി​ലാ​ഷ​ങ്ങ​ളും ദ​ർ​ശ​ന​ങ്ങ​ളും സ​ന്പൂ​ർ​ത്തി​യി​ലെ​ത്തു​ന്നു.

പ​ഴ​യ​നി​യ​മ​ത്തി​ലെ പ്ര​വ​ച​ന​ങ്ങ​ളെ​ല്ലാം അ​വി​ട​ന്നി​ൽ സാ​ഫ​ല്യ​മ​ട​യു​ന്നു. കു​രി​ശി​ൽ ഉ​യ​ർ​ത്ത​പ്പെ​ട്ട യേ​ശു ത​ന്‍റെ സ​ർ​വ​സ​മാ​ശ്ലേ​ഷ​ക​മാ​യ സ്നേ​ഹ​ത്താ​ലും സ​ർ​വാം​ഗീ​ണ​മാ​യ ക​രു​ണ​യാ​ലും സ​ർ​വാ​ദ​ര​ണീ​യ​മാ​യ ധ​ർ​മ തേ​ജ​സി​നാ​ലും രാ​ജാ​ധി​രാ​ജ​നാ​യി നി​ല​കൊ​ള്ളു​ക​യാ​ണ്. ക്രി​സ്തു​വി​നെ​ക്കൂ​ടാ​തെ ഇ​ന്ന് മാ​ന​വ​ത​യ്ക്ക് മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ല.

നീ​തി​യു​ടെ ആ​ൾ​രൂ​പം

പ്ര​വാ​ച​ക​രെ​ല്ലാം നീ​തി​യെ​പ്പ​റ്റി സം​സാ​രി​ക്കു​ക​യും പ്ര​ഘോ​ഷി​ക്കു​ക​യും ചെ​യ്തെ​ങ്കി​ൽ, നീ​തി മ​നു​ഷ്യ​രൂ​പ​മെ​ടു​ത്ത് യേ​ശു എ​ന്ന വ്യ​ക്തി​യി​ലൂ​ടെ ഭൂ​മി​യി​ൽ അ​വ​ത​രി​ച്ചു. പാ​വ​പ്പെ​ട്ട​വ​രു​ടെ പ​ക്ഷം​ചേ​ർ​ന്ന് അ​വ​രെ കൈ​കൊ​ടു​ത്തു​യ​ർ​ത്തി സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തും നാ​നാ​വി​ധ ബ​ന്ധ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​വ​രെ മോ​ചി​പ്പി​ച്ച് സ്വ​ത​ന്ത്ര​രാ​ക്കു​ന്ന​തു​മാ​ണ് പ്ര​വാ​ച​ക​ർ സ്വ​പ്നം​ക​ണ്ട നീ​തി​സ​ങ്ക​ല്പം.

നീ​തി​യെ കു​റി​ക്കാ​ൻ "സെ​ദാ​ക്കാ' എ​ന്ന ഹീ​ബ്രൂ പ​ദ​ത്തി​ന്‍റെ സ്ഥാ​ന​ത്ത് "ദി​ക്കാ​യി​യോ​സൂ​നേ' എ​ന്ന ഗ്രീ​ക്കു പ​ദ​മാ​ണ് പു​തി​യ​നി​മ​യ ഗ്ര​ന്ഥ​കാ​ര​ന്മാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

സ​ർ​വ​സ​ന്പ​ത്തി​ന്‍റെ​യും ഉ​ട​യ​വ​നാ​യ ക്രി​സ്തു പ​ര​മ​ദ​രി​ദ്ര​നാ​യി കാ​ലി​ത്തൊ​ഴു​ത്തി​ൽ ജ​നി​ച്ച​ത് ദ​രി​ദ്ര ജ​ന​കോ​ടി​ക​ളോ​ട് താ​ദാ​ത്മ്യ​പ്പെ​ടാ​നാ​യി​രു​ന്നു. കാ​ൽ​വ​രി ക്രൂ​ശി​ൽ നി​ന്ദ​ന​ങ്ങ​ളേ​റ്റു മ​രി​ച്ച​ത് ചൂ​ഷി​ത​രോ​ടും മ​ർ​ദി​ത​രോ​ടും സാ​ത്മ്യ​പ്പെ​ടാ​നാ​യി​രു​ന്നു.

"കു​റു​ന​രി​ക​ൾ​ക്ക് മാ​ള​ങ്ങ​ളും ആ​കാ​ശ​പ്പ​റ​വ​ക​ൾ​ക്കു കൂ​ടു​ക​ളു​മു​ണ്ട്. എ​ന്നാ​ൽ മ​നു​ഷ്യ​പു​ത്ര​ന് ത​ല​ചാ​യ്ക്കാ​ൻ ഇ​ട​മി​ല്ല' (മ​ത്താ 8:20) എ​ന്നു സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ താ​ൻ ജീ​വി​ത​ത്തി​ൽ സ്വ​മേ​ധ​യാ വ​രി​ച്ച ദാ​രി​ദ്ര്യ​മാ​ണ് അ​വി​ട​ന്ന് എ​ടു​ത്തു​കാ​ട്ടി​യ​ത്.

ഇ​ത്ര​വ​ലി​യ ദാ​രി​ദ്ര്യ​വും നി​സ്വ​ത​യും സ്വ​യം ഏ​റ്റെ​ടു​ത്ത​തി​ലൂ​ടെ ഈ ​ലോ​ക​ത്തി​ലെ പ​ട്ടി​ണി​പ്പാ​വ​ങ്ങ​ളോ​ടും അ​രി​കു​വ​ല്ക​രി​ക്ക​പ്പെ​ട്ട​വ​രോ​ടു​മു​ള്ള ത​ന്‍റെ പ​ക്ഷ​പാ​തി​ത്വ​വും അ​വ​രു​ടെ മോ​ച​ന​ത്തി​നു​ള്ള തീ​രാ​ദാ​ഹ​വു​മാ​ണ് അ​വി​ട​ന്ന് പ്ര​ക​ട​മാ​ക്കി​യ​ത്. അ​തി​ലൂ​ടെ സ​ന്പ​ന്ന​ർ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന ചൂ​ഷ​ണ വ്യ​വ​സ്ഥ​യ്ക്കെ​തി​രേ അ​വി​ട​ന്ന് ധ​ർ​മ​ത്തി​ന്‍റെ പ​ട​വാ​ൾ ചു​ഴ​റ്റി.

മ​ല​യി​ലെ പ്ര​സം​ഗ​ത്തി​ലെ അ​ഷ്ട​ഭാ​ഗ്യ​ങ്ങ​ളി​ൽ (മ​ത്താ 5:2-12) ആ​ത്മാ​വി​ൽ ദ​രി​ദ്ര​ർ​ക്കും ക​ര​യു​ന്ന​വ​ർ​ക്കും ശാ​ന്ത​ശീ​ല​ർ​ക്കും ധ​ർ​മ​ത്തി​നു​വേ​ണ്ടി വി​ശ​ക്കു​ക​യും ദാ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കു​മാ​ണ് യേ​ശു ഭാ​ഗ്യം ആ​ശം​സി​ക്കു​ന്ന​ത്.

ഇ​തി​നോ​ടു​ചേ​ർ​ത്ത് ക​രു​ണാ​ശീ​ല​ർ​ക്കും ഹൃ​ദ​യ​ശു​ദ്ധി​യു​ള്ള​വ​ർ​ക്കും സ​മാ​ധാ​ന​സ്ഥാ​പ​ക​ർ​ക്കും ധ​ർ​മ​സം​സ്ഥാ​പ​നാ​ർ​ഥം പീ​ഡ സ​ഹി​ക്കു​ന്ന​വ​ർ​ക്കും അ​നു​ഗ്ര​ഹം പ്ര​ഖ്യാ​പി​ക്കു​ന്നു​ണ്ട്. ഈ ​എ​ട്ടു ഗ​ണ​ത്തി​ൽ​പ്പെ​ട്ട​വ​രും പാ​വ​ങ്ങ​ളു​ടെ പ​ക്ഷം​ചേ​ർ​ന്ന് നീ​തി​ക്കു​വേ​ണ്ടി പോ​രാ​ടു​ന്ന​വ​രാ​ണ്.

ദാ​രി​ദ്ര്യ​വും ചൂ​ഷ​ണ​വു​മി​ല്ലാ​ത്ത, സ​മ​ത്വ​വും സാ​ഹോ​ദ​ര്യ​വും പു​ല​രു​ന്ന, ദൈ​വ​ത്തി​ന്‍റെ പു​തി​യ ഭ​ര​ണ​സം​വി​ധാ​നം (ദൈ​വ​രാ​ജ്യം) ആ​ഗ​ത​മാ​യ​തു​കൊ​ണ്ടാ​ണ് ദ​രി​ദ്ര​രും ക​ര​യു​ന്ന​വ​രും വി​ശ​ക്കു​ന്ന​വ​രും പീ​ഡ സ​ഹി​ക്കു​ന്ന​വ​രും ഭാ​ഗ്യ​വാ​ന്മാ​രാ​കു​ന്ന​ത്.

സ​മ​ത്വ​വും സാ​ഹോ​ദ​ര്യ​വും നീ​തി​യും ധ​ർ​മ​വും പു​ല​രു​ന്ന പു​തി​യ ലോ​ക​ത്തി​ൽ ദാ​രി​ദ്ര്യ​വും വി​ലാ​പ​വും വി​ശ​പ്പും പീ​ഡ​ന​വു​മി​ല്ല. ഈ ​പു​തി​യ ലോ​ക​ത്തി​നു​വേ​ണ്ടി അ​ധ്വാ​നി​ക്കാ​നും കൈ​കോ​ർ​ക്കാ​നു​മു​ള്ള ഉ​ദ്ബോ​ധ​ന​മാ​ണ് സു​വി​ശേ​ഷ​ഭാ​ഗ്യ​ങ്ങ​ളി​ൽ അ​ന്തഃ​സ്ഥി​ത​മാ​യി​രി​ക്കു​ന്ന​ത്.

യേ​ശു​വി​ന്‍റെ അ​ദ്ഭു​ത​ങ്ങ​ളെ​ല്ലാം പാ​വ​പ്പെ​ട്ട​വ​ർ​ക്ക് പ്ര​വ​ർ​ത്ത​ന​രൂ​പ​ത്തി​ൽ ന​ൽ​കി​യ വി​മോ​ച​ന​ത്തി​ന്‍റെ സു​വി​ശേ​ഷ​മാ​യി​രു​ന്നു. പാ​വ​പ്പെ​ട്ട​വ​രെ വി​ളി​ച്ചു സ​ൽ​ക്ക​രി​ച്ച യേ​ശു​വി​ന്‍റെ ഉൗ​ട്ടു​മേ​ശ​ക​ളും ധ​നി​ക​ർ സം​ഘ​ടി​പ്പി​ച്ച ഉൗ​ട്ടു​മേ​ശ​ക​ളി​ൽ പ​ങ്കെ​ടു​ത്ത് പാ​വ​പ്പെ​ട്ട​വ​ർ​ക്കു​വേ​ണ്ടി വാ​ദി​ച്ച അ​വി​ട​ത്തെ നി​ല​പാ​ടു​ക​ളും സ​മ​ത്വ​വും സാ​ഹോ​ദ​ര്യ​വും പു​ല​രു​ന്ന പു​തി​യ ലോ​ക​ത്തി​നു​വേ​ണ്ടി​യു​ള്ള വി​പ്ല​വ​ക​ര​മാ​യ മു​ന്നേ​റ്റ​മാ​യി​രു​ന്നു.

ഈ ​ഉൗ​ട്ടു​മേ​ശ​ക​ളു​ടെ പാ​ര​മ്യ​മാ​ണ് അ​ന്ത്യ​ത്താ​ഴ​ത്തി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന സ്ഥാ​പ​നം. അ​തി​നാ​ൽ സാ​മൂ​ഹി​ക​നീ​തി​ക്കും വി​ശ്വ​സാ​ഹോ​ദ​ര്യ​ത്തി​നും വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ന് ശ​ക്തി​പ​ക​രു​ന്ന ബ​ലി​യാ​ണ് വി​ശു​ദ്ധ കു​ർ​ബാ​ന.

യേ​ശു​വി​ന്‍റെ പ്ര​ബോ​ധ​ന​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്ന പ്ര​ധാ​ന​പ്പെ​ട്ട പ​ദ​മാ​ണ് ദൈ​വ​രാ​ജ്യം. ഇ​തൊ​രു ഭൂ​പ്ര​ദേ​ശ​മ​ല്ല, ജീ​വി​താ​വ​സ്ഥ​യാ​ണ്. ദൈ​വം മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ സ​ക​ല​ത​ല​ങ്ങ​ളെ​യും ഭ​രി​ക്കു​ന്പോ​ൾ ഉ​ള​വാ​കു​ന്ന വി​മോ​ച​ന​വും സ്വാ​ത​ന്ത്ര്യ​വും വെ​ളി​പ്പെ​ടു​ത്തു​ന്ന പ​ദം. നീ​തി​യും ധ​ർ​മ​വും പു​ല​രു​ന്ന സാ​മൂ​ഹി​ക ക്ര​മ​വും ലോ​ക​ക്ര​മ​വു​മാ​ണ​ത്.

ഇ​തു രൂ​പ​പ്പെ​ട​ണ​മെ​ങ്കി​ൽ മാ​ന​സാ​ന്ത​രം ആ​വ​ശ്യ​മാ​ണ്. വ്യ​ക്തി​ജീ​വി​ത​ത്തി​ന്‍റെ മാ​റ്റം മാ​ത്ര​മ​ല്ല, നീ​തി​നി​ഷ്ഠ​മാ​യ പു​തി​യ സാ​മൂ​ഹി​ക ക്ര​മ​ത്തി​നു വേ​ണ്ടി​യു​ള്ള സ​മ​ർ​പ്പ​ണ​വും ഈ ​മാ​ന​സാ​ന്ത​രം ഉ​ൾ​ക്കൊ​ള്ളു​ന്നു​ണ്ട്.

ധ​ർ​മ​ത്തി​ന്‍റെ​യും ക​രു​ണ​യു​ടെ​യും ആ​ൾ​രൂ​പം

യേ​ശു പ​ഠി​പ്പി​ച്ച പു​തി​യ ധാ​ർ​മി​ക​ത​യി​ൽ പ​ത്തു പ്ര​ധാ​ന മൂ​ല്യ​ങ്ങ​ൾ അ​ട​ങ്ങു​ന്നു: മ​നു​ഷ്യ​വ്യ​ക്തി​യു​ടെ അ​ന്ത​സി​നോ​ടു​ള്ള ആ​ദ​ര​വ്, അ​നു​ര​ഞ്ജ​നം, ലൈം​ഗി​ക​ത​യു​ടെ പ​രി​ശു​ദ്ധി​യും സ്ത്രീ​യും പു​രു​ഷ​നും ത​മ്മി​ലു​ള്ള ആ​രോ​ഗ്യ​ക​ര​മാ​യ ബ​ന്ധ​വും, വി​വാ​ഹ​ത്തി​ന്‍റെ അ​ഭേ​ദ്യ​ത, സ​ത്യ​സ​ന്ധ​ത​യും സു​താ​ര്യ​ത​യും, വ്യ​വ​സ്ഥാ​ര​ഹി​ത​മാ​യ ക്ഷ​മ, അ​വ​കാ​ശം അ​ടി​യ​റ​വ​ച്ചു​പോ​ലും ഐ​ക്യ​പ്പെ​ടാ​നു​ള്ള സ​ന്ന​ദ്ധ​ത, ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ല​ധി​കം സേ​വ​നം ചെ​യ്യാ​നു​ള്ള ഒൗ​ദാ​ര്യം, തി​രി​ച്ചു​കി​ട്ടു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാ​തെ​യു​ള്ള ദാ​നം, ശ​ത്രു​ക്ക​ളെ​പ്പോ​ലും ഉ​ൾ​ക്കൊ​ള്ളു​ന്ന സാ​ർ​വ​ലൗ​കി​ക സ്നേ​ഹം. ഈ ​മൂ​ല്യ​ങ്ങ​ൾ സ്നേ​ഹ​ത്തി​ന്‍റെ പ​രി​പൂ​ർ​ണ​ത​യി​ലേ​ക്കാ​ണ് വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.

വി​ധി​ക്കാ​ത്ത​തും വ്യ​വ​സ്ഥ​യി​ല്ലാ​ത്ത​തും ക​രു​ണാ​ർ​ദ്ര​മാ​യ​തും സ​ക​ല​രേ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​തും സ​ക​ല​രോ​ടും ക്ഷ​മി​ക്കു​ന്ന​തും വി​നീ​ത​മാ​യി സേ​വ​നം ചെ​യ്യു​ന്ന​തും എ​ല്ലാം പ​ങ്കു​വ​യ്ക്കു​ന്ന​തു​മാ​യ സ്നേ​ഹ​മാ​ണ​ത്. ഈ ​സ്നേ​ഹ​ത്തെ അ​ഗാ​പ്പേ എ​ന്നാ​ണ് സു​വി​ശേ​ഷ​ക​ൻ വി​ളി​ക്കു​ന്ന​ത്.

ദൈ​വ​ത്തി​ൽ​നി​ന്നാ​ണ് ഇ​ത് ഉ​ത്ഭ​വി​ക്കു​ന്ന​ത്. ദൈ​വം സ്നേ​ഹ​മാ​ണ് എ​ന്നു വെ​ളി​പ്പെ​ടു​ത്താ​ൻ യേ​ശു​വി​നു മാ​ത്ര​മേ ക​ഴി​യൂ. സ്നേ​ഹി​ത​നു​വേ​ണ്ടി ജീ​വ​ന​ർ​പ്പി​ക്കു​ന്ന ആ​ത്മ​ദാ​ന​ത്തി​ന്‍റെ പ​ര​മ​കാ​ഷ്ഠ​യാ​ണ് സ്നേ​ഹ​മെ​ന്ന് പ്ര​ഖ്യാ​പി​ക്കാ​ൻ യേ​ശു​വി​നേ ക​ഴി​യൂ.

താ​ൻ ന​മ്മെ സ്നേ​ഹി​ച്ച​തു​പോ​ലെ നാ​മും അ​ന്യോ​ന്യം സ്നേ​ഹി​ക്ക​ണ​മെ​ന്നാ​ണ് അ​വി​ട​ന്ന് ന​മ്മെ അ​നു​ശാ​സി​ക്കു​ന്ന​ത് (യോ​ഹ 13:34-35). സാ​മൂ​ഹി​ക നീ​തി​യി​ല​ധി​ഷ്ഠി​ത​മാ​യ ക​രു​ണ​യാ​ണ് അ​വ​സാ​ന​വി​ധി​യു​ടെ ഏ​ക മാ​ന​ദ​ണ്ഡ​മെ​ന്ന് വി​ളം​ബ​രം ചെ​യ്യാ​നും അ​വി​ട​ന്ന് മ​ടി​ച്ചി​ല്ല (മ​ത്താ 25:31-46).

യേ​ശു​വി​ന്‍റെ കാ​രു​ണ്യം പാ​രാ​വാ​രം​പോ​ലെ വി​ശാ​ല​ത​യാ​ർ​ന്ന​താ​ണ്. ഒ​റ്റ മ​നു​ഷ്യ​നേ​യും അ​വി​ട​ന്ന് കൈ​വി​ട്ടി​ല്ല. സ​ക​ല​രും അ​വി​ട​ന്നി​ൽ​നി​ന്ന് സൗ​ഖ്യ​വും സ​മാ​ധാ​ന​വും നേ​ടി. പാ​പി​നി​യാ​യ സ്ത്രീ (​ലൂ​ക്കാ 7:36-50), ന​ല്ല ക​ള്ള​ൻ (ലൂ​ക്കാ 23:42-43), സ​ക്കേ​വൂ​സ് (ലൂ​ക്കാ 19:1-10). സ​മ​രി​യാ​ക്കാ​രി സ്ത്രീ (​യോ​ഹ 4:1-42) മു​ത​ലാ​യ എ​ത്ര​യോ​പേ​ർ ആ ​കാ​രു​ണ്യ​ത്തി​ന്‍റെ ദി​വ്യ​പ്ര​കാ​ശ​ത്തി​ൽ തേ​ജോ​മ​യ​രാ​യി മാ​റി.

ഖ​ലീ​ൽ ജി​ബ്രാ​ന്‍റെ മ​നു​ഷ്യ​പു​ത്ര​നാ​യ യേ​ശു​വി​ൽ മ​ഗ്ദ​ല​ന​മ​റി​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെ, ""മി​ത്ര​മേ, ഞാ​ൻ മ​രി​ച്ച​വ​ളാ​യി​രു​ന്നു; സ്വ​ന്തം ആ​ത്മാ​വി​നെ ഉ​പേ​ക്ഷി​ച്ച സ്ത്രീ​യാ​യി​രു​ന്നു. അ​വ​രെ​ന്നെ വേ​ശ്യ​യെ​ന്നും ഏ​ഴു പി​ശാ​ചു​ക്ക​ൾ ബാ​ധി​ച്ച​വ​ളെ​ന്നും വി​ളി​ച്ചു.

എ​ന്നാ​ൽ അ​വ​ന്‍റെ പു​ല​ർ​നേ​ത്ര​ങ്ങ​ൾ എ​ന്‍റെ ക​ണ്ണു​ക​ളി​ലേ​ക്കു നോ​ക്കി​യ​പ്പോ​ൾ ആ ​നി​ശാ​താ​ര​ക​ങ്ങ​ളെ​ല്ലാം മാ​ഞ്ഞു​പോ​യി. ഞാ​ൻ മി​റി​യ​മാ​യി...'' ക​ല്ലെ​റി​യ​പ്പെ​ടാ​ൻ യേ​ശു​വി​ന്‍റെ പ​ക്ക​ലേ​ക്ക് ആ​ട്ടി​ത്തെ​ളി​ക്ക​പ്പെ​ട്ട മ​റ്റൊ​രു സ്ത്രീ​യും അ​വി​ട​ത്തെ ക​രു​ണ​യാ​ൽ വി​മോ​ച​നം നേ​ടി.

യേ​ശു​വി​ന്‍റെ ആ​ജ്ഞാ​സ്വ​ര​ത്തി​ൽ ക​ല്ലെ​റി​യാ​ൻ ആ​ഞ്ഞു​നി​ന്ന​വ​രെ​ല്ലാം ക​ല്ലു​ക​ൾ താ​ഴെ​യി​ട്ടു ല​ജ്ജി​ച്ചു പി​ൻ​വാ​ങ്ങി​യ​പ്പോ​ൾ, യേ​ശു​വും ആ ​സ്ത്രീ​യും മാ​ത്രം ശേ​ഷി​ച്ചു. അ​ഗ​സ്റ്റി​ന്‍റെ ഭാ​ഷ​യി​ൽ മി​സേ​രാ​യും മി​സേ​രി​കോ​ർ​ദി​യാ​യും. "മി​സേ​രാ' എ​ന്നാ​ൽ പ​ര​മ​ദീ​ന​യാ​യ സ്ത്രീ, "​മി​സ്േ​രി​കോ​ർ​ദി​യാ' ക​രു​ണ​യു​ടെ മൂ​ർ​ത്തീ​ഭാ​വ​മാ​യ ദൈ​വ​പു​ത്ര​ൻ. അ​വ​ൻ മൊ​ഴി​ഞ്ഞു: ""ഞാ​നും നി​ന്നെ വി​ധി​ക്കു​ന്നി​ല്ല. പൊ​യ്ക്കൊ​ള്ളു​ക; മേ​ലി​ൽ പാ​പം ചെ​യ്യ​രു​ത്'' (യോ​ഹ 8:1-11). ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സ്ത്രീ-​പു​രു​ഷ തു​ല്യ​ത പ്ര​ഖ്യാ​പി​ക്കു​ക​യും ചൂ​ഷി​ത​രും പീ​ഡി​ത​രു​മാ​യ സ്ത്രീ​ക​ൾ​ക്ക് വി​മോ​ച​ന​വും മ​ഹ​ത്വ​വും ക​ല്പി​ച്ച​രു​ളു​ക​യും ചെ​യ്ത ക​രു​ണാ​വാ​രി​ധി​യാ​ണ് അ​വി​ട​ന്ന്.

പു​തി​യ കാ​ഴ്ച​പ്പാ​ടു​ക​ൾ

ധ​നം, അ​ധി​കാ​രം, സെ​ക്സ്, കു​ടും​ബം മു​ത​ലാ​യ​വ​യ്ക്ക് യേ​ശു പു​തി​യ വ്യാ​ഖ്യാ​നം ന​ൽ​കി. ധ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ൻ ദൈ​വ​മാ​ണ്; മ​നു​ഷ്യ​ൻ കാ​ര്യ​സ്ഥ​ൻ മാ​ത്രം. അ​തി​നാ​ൽ സ​ന്പ​ത്ത് പാ​വ​പ്പെ​ട്ട​വ​രു​മാ​യി പ​ങ്കു​വ​ച്ചേ​തീ​രു. ധ​നാ​സ​ക്തി വ​രു​ത്തു​ന്ന അ​പ​ക​ട​ത്തെ​പ്പ​റ്റി ഇ​ത്ര ഗൗ​ര​വ​മാ​യി പ​ഠി​പ്പി​ച്ച മ​റ്റൊ​രു ഗു​രു​വു​മി​ല്ല. അ​ധി​കാ​രം ആ​ധി​പ​ത്യം ചെ​ലു​ത്താ​നു​ള്ള​ത​ല്ല, വി​നീ​ത​മാ​യ ശു​ശ്രൂ​ഷ​യ്ക്കു വേ​ണ്ടി​യു​ള്ള​താ​ണ്.

സ്നേ​ഹ​ത്തി​നും ജീ​വ​നും ശു​ശ്രൂ​ഷ​ചെ​യ്യാ​ൻ ദൈ​വം സ്ത്രീ​ക്കും പു​രു​ഷ​നും ന​ൽ​കി​യ മ​ഹാ​ദാ​ന​മാ​ണ് സെ​ക്സ്. എ​ന്നാ​ൽ ആ​സ​ക്തി​യോ​ടു​കൂ​ടി​യ നോ​ട്ടം (മ​ത്താ 5:27) സ്ത്രീ​യു​ടെ​യും പു​രു​ഷ​ന്‍റെ​യും ശ​രീ​ര​ത്തെ ഭോ​ഗ​വ​സ്തു​വും വി​പ​ണ​ന​ച്ച​ര​ക്കു​മാ​ക്കി മാ​റ്റും.

വി​ശ്വ​സ്ത​ത​യി​ലും അ​ഭേ​ദ്യ​ത​യി​ലു​മ​ധി​ഷ്ഠി​ത​മാ​യ ഭാ​ര്യാ​ഭ​ർ​തൃ​ബ​ന്ധ​ത്തി​ൽ​നി​ന്നാ​ണ് ന​ല്ല കു​ടും​ബം പി​റ​ന്നു​വീ​ഴു​ന്ന​ത്. സാ​ബ​ത്ത് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് തി​ന്മ​ചെ​യ്ത​പ്പോ​ഴും ക്ഷാ​ള​ന നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് ആ​ന്ത​രി​ക വി​ശു​ദ്ധി​യു​ടെ പ്രാ​ധാ​ന്യം എ​ടു​ത്തു​കാ​ട്ടി​യ​പ്പോ​ഴും മ​നു​ഷ്യ​ന്‍റെ ശ്രേ​ഷ്ഠ​ത​യ്ക്കാ​ണ് അ​വി​ട​ന്ന് പ്രാ​ധാ​ന്യം ന​ൽ​കി​യ​ത്.

സം​ഘ​ർ​ഷം

യേ​ശു​വി​ന്‍റെ ന​വ​ദ​ർ​ശ​ന​ങ്ങ​ളും കാ​ഴ്ച​പ്പാ​ടു​ക​ളും പ്ര​വ​ർ​ത്ത​ന​ശൈ​ലി​യും അ​ധി​കാ​രി​വ​ർ​ഗ​ത്തെ വി​റ​ളി​പി​ടി​പ്പി​ച്ചു. ദേ​വാ​ല​യം അ​ശു​ദ്ധ​മാ​ക്കി, പാ​വ​പ്പെ​ട്ട തീ​ർ​ഥാ​ട​ക​രെ ചൂ​ഷ​ണം​ചെ​യ്ത് കൊ​ള്ള​ലാ​ഭം കൊ​യ്യു​ക​യും പു​രോ​ഹി​ത പ്ര​മാ​ണി​ക​ൾ​ക്ക് ലാ​ഭ​വി​ഹി​തം ന​ൽ​കു​ക​യും ചെ​യ്ത വാ​ണി​ഭ​ക്കാ​രെ യേ​ശു ചാ​ട്ട​വാ​റേ​ന്തി അ​ധി​കാ​ര​പൂ​ർ​വം പു​റ​ത്താ​ക്കി. ഇ​തു ചെ​യ്യാ​ൻ അ​ധി​കാ​ര​മു​ണ്ടെ​ന്ന​തി​ന് അ​ട​യാ​ളം കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട പു​രോ​ഹി​ത​രോ​ട് യേ​ശു പ​റ​ഞ്ഞു: "നി​ങ്ങ​ൾ ഈ ​ആ​ല​യം ത​ക​ർ​ക്കു​വി​ൻ. ഞാ​ന​ത് മൂ​ന്നു​ദി​വ​ത്തി​ന​കം പു​ന​രു​ദ്ധ​രി​ക്കും.'

ഈ ​വാ​ക്യം പ്ര​വാ​ച​ക​പ​ര​മാ​യ ഐ​റ​ണി​യാ​ണ്. ദേ​വാ​ല​യം ത​ക​ർ​ക്കാ​ന​ല്ല യേ​ശു ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​റി​ച്ച് യ​ഹൂ​ദ​ർ ത​ങ്ങ​ളു​ടെ അ​നീ​തി​പ​ര​മാ​യ പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ ദേ​വാ​ല​യം ത​ക​ർ​ത്തു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു എ​ന്നു പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ് ചെ​യ്ത​ത​ത്.

നീ​തി​യും ധ​ർ​മ​വു​മി​ല്ലാ​ത്തി​ട​ത്ത് ദേ​വാ​ല​യ​മി​ല്ല. അ​തു നി​ലം​പൊ​ത്തി​ക്ക​ഴി​ഞ്ഞു. യേ​ശു​വി​ന്‍റെ മ​ര​ണ​വും ഉ​ത്ഥാ​ന​വും വി​ശ്വ​വ്യാ​പ​ക​മാ​യ പു​തി​യ ദേ​വാ​ല​യ​ത്തെ പ​ടു​ത്തു​യ​ർ​ത്തും. നീ​തി​ക്കും ധ​ർ​മ​ത്തി​നും​വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന​വ​രൊ​ക്കെ ഈ ​പു​തി​യ ദേ​വാ​ല​യം പ​ണി​യു​ന്ന​വ​രാ​ണ്.

യേ​ശു​വി​ന്‍റെ നീ​തി​ക്കും ധ​ർ​മ​ത്തി​നും വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​വും ക​രു​ണാ​ർ​ദ്ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ധി​കാ​ര​വ​ർ​ഗ​ത്തി​ന്‍റെ അ​ഴി​മ​തി​ക്കെ​തി​രാ​യ ഗ​ർ​ജ​ന​ങ്ങ​ളും പാ​വ​ങ്ങ​ളു​ടെ പ​ക്ഷം​ചേ​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ശൈ​ലി​യു​മാ​ണ് അ​വി​ട​ത്തെ കു​രി​ശി​ലേ​ക്കു ന​യി​ച്ച​ത്.

പീ​ലാ​ത്തോ​സ് യേ​ശു​വി​നെ വി​ധി​ക്കു​ന്ന രം​ഗം ഐ​റ​ണി​യി​ൽ കു​തി​ർ​ന്ന ഹാ​സ്യ​ത്തോ​ടെ യോ​ഹ​ന്നാ​ൻ രേ​ഖ​പ്പെ​ടു​ത്തു​ന്നു (19:13). ""പീ​ലാ​ത്തോ​സ് യേ​ശു​വി​നെ പു​റ​ത്തേ​ക്കു കൊ​ണ്ടു​വ​ന്ന് ഗ​ബാ​ത്താ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന സ്ഥ​ല​ത്ത് ന്യാ​യാ​സ​ന​ത്തി​ൽ ഇ​രു​ന്നു.'' "എ​ക്കാ​ത്തി​സെ​ൻ' എ​ന്ന ഗ്രീ​ക്കു ക്രി​യാ​പ​ദ​മാ​ണ് "ഇ​രു​ന്നു' എ​ന്നു വി​വ​ർ​ത്ത​നം​ചെ​യ്തി​രി​ക്കു​ന്ന​ത്.

ഈ ​ക്രി​യ​യ്ക്ക് ര​ണ്ട് അ​ർ​ഥ​ങ്ങ​ളു​ണ്ട്: "ഇ​രു​ന്നു' എ​ന്നും "ഇ​രു​ത്തി' എ​ന്നും. "ഇ​രു​ത്തി' എ​ന്ന അ​ർ​ഥ​ത്തി​ലെ​ടു​ത്താ​ൽ പീ​ലാ​ത്തോ​സ് യേ​ശു​വി​നെ ന്യാ​യാ​സ​ന​ത്തി​ൽ ഇ​രു​ത്തി എ​ന്നു നാം ​വാ​യി​ക്കേ​ണ്ടി​വ​രും. വാ​സ്ത​വ​ത്തി​ൽ ഇ​താ​ണ് സു​വേ​ശ​ഷ​ക​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

പീ​ലാ​ത്തോ​സ​ല്ല, നി​ത്യ​വി​ധി​യാ​ള​നും രാ​ജാ​ധി​രാ​ജ​നു​മാ​യ ക്രി​സ്തു​വാ​ണ് ന്യാ​യാ​സ​ന​ത്തി​ലി​രു​ന്ന് പീ​ലാ​ത്തോ​സ് പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന അ​നീ​തി​യു​ടെ ഭ​ര​ണ​കൂ​ട​ങ്ങ​ളെ​യും ക​യ്യാ​ഫാ​സ് പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന അ​ഴി​മ​തി​യു​ടെ മ​ത​സം​വി​ധാ​ന​ങ്ങ​ളെ​യും വി​ധി​ക്കു​ന്ന​ത്.

യു​ദ്ധ​ത്തി​ന്‍റെ കാ​ലു​ഷ്യം​നി​റ​ഞ്ഞ വി​ച്ഛി​ന്ന​വും വി​ഭ്ര​മാ​ത്മ​ക​വു​മാ​യ ദ​ശാ​സ​ന്ധി​യി​ൽ, ധ​ർ​മ​ത്തി​ന്‍റെ അ​വ​സാ​ന വെ​ളി​ച്ച​വും കെ​ട്ടു​പോ​യ ഈ ​അ​ന്ധ​കാ​രാ​വൃ​ത ലോ​ക​ത്തെ ത​ന്‍റെ വ​ച​ന​മാ​കു​ന്ന വാ​ളാ​ൽ വി​ധി​ച്ചു​കൊ​ണ്ട് ക്രൂ​ശി​ത​നും ഉ​ത്ഥി​ത​നു​മാ​യ ക്രി​സ്തു നീ​തി​പീ​ഠ​ത്തി​ൽ ഇ​രി​ക്കു​ന്പോ​ൾ സാ​മ്രാ​ജ്യ​ത്വ​വാ​ദി​ക​ളും മ​ത​രാ​ഷ്ട്ര​വാ​ദി​ക​ളും ഒ​രു​പോ​ലെ ഞെ​ട്ടി​വി​റ​യ്ക്കു​മെ​ന്ന​തി​ൽ തെ​ല്ലും സം​ശ​യം​വേ​ണ്ട.

നി​ര​പ​രാ​ധി​ക​ളാ​യ സ്ത്രീ​ക​ളും കു​ഞ്ഞു​ങ്ങ​ളും പാ​വ​പ്പെ​ട്ട​വ​രും മ​രി​ച്ചു​വീ​ഴു​ന്പോ​ൾ, അ​വ​രു​ടെ ര​ക്തം ഭൂ​മി​യി​ൽ​നി​ന്നു നി​ല​വി​ളി​ക്കു​ന്പോ​ൾ "ധ​ർ​മ​പു​രാ​ണ'​ത്തി​ലെ സി​ദ്ധാ​ർ​ഥ​നെ​പ്പോ​ലെ "യു​ദ്ധം ആ​ർ​ക്കു​വേ​ണ്ടി' എ​ന്ന് ഉ​ച്ച​ത്തി​ൽ ആ​ക്രോ​ശി​ക്കാ​ൻ യേ​ശു​വി​ന്‍റെ കു​രി​ശ് ന​മു​ക്ക് പ്രേ​ര​ണ​യാ​യെ​ങ്കി​ൽ!

പു​തു​ജീ​വ​ൻ

നീ​തി​ക്കും ധ​ർ​മ​ത്തി​നും വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മാ​ണ് യേ​ശു​വി​നെ കു​രി​ശി​ലെ​ത്തി​ച്ച​തെ​ങ്കി​ലും അ​വി​ട​ത്തെ കു​രി​ശു​മ​ര​ണം സ​ക​ല മ​നു​ഷ്യ​ർ​ക്കും ര​ക്ഷ പ്ര​ദാ​നം​ചെ​യ്യാ​നു​ള്ള ദൈ​വി​ക​പ​ദ്ധ​തി​യു​ടെ നി​റ​വേ​റ​ലാ​യി​രു​ന്നു. ലോ​ക​ത്തി​ന്‍റെ പാ​പം വ​ഹി​ക്കു​ന്ന കു​ഞ്ഞാ​ടാ​യി​ട്ടാ​ണ് അ​വി​ട​ന്ന് കു​രി​ശി​ൽ മ​രി​ക്കു​ന്ന​ത്.

അ​വി​ട​ത്തെ കു​രി​ശു​മ​ര​ണം പാ​പ​പ​രി​ഹാ​ര ബ​ലി​യാ​യി​രു​ന്നു. ഏ​ശ​യ്യാ​യു​ടെ സ​ഹ​ന​ദാ​സ​നെ​ക്കു​റി​ച്ചു​ള്ള പ്ര​വ​ച​ന​മാ​ണ് ക്രി​സ്തു​വി​ന്‍റെ കു​രി​ശു​മ​ര​ണ​ത്തി​ൽ നി​റ​വേ​റി​യ​ത് (ഏ​ശ 52:13-54:12). മാ​ന​വ​കു​ല​ത്തി​ന് പാ​പ​ദാ​സ്യ​ത്തി​ൽ​നി​ന്നു​ള്ള വീ​ണ്ടെ​ടു​പ്പും സൗ​ജ​ന്യ​മാ​യ നീ​തി​വ​ത്ക​ര​ണ​വും (റോ​മ 3:21-26) പു​തു​ജീ​വ​നും നേ​ടി​ത്ത​ന്ന ഉ​ത്ഥാ​ന​ത്തി​ന്‍റെ പ്ര​ഭ​വി​ത​റു​ന്ന കു​രി​ശ് ച​രി​ത്ര​ത്തി​ന്‍റെ കേ​ന്ദ്ര​ത്തി​ൽ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച് അ​ക്ഷ​യ​തേ​ജ​സോ​ടെ ജ്വ​ലി​ച്ചു നി​ൽ​ക്കു​ക​യാ​ണ്. കു​രി​ശി​ന് ന​മോ​വാ​കം.

SUNDAY DEEPIKA

മ​ഹാ​നാ​യ മ​ല​യാ​ളി​യും മ​ഹ​ത്താ​യ വ​ലി​യ​പാ​ഠാ​രം​ഭ​വും

മ​ഹാ​നാ​യ മ​ല​യാ​ളി​യും മ​ഹ​ത്താ​യ വ​ലി​യ​പാ​ഠാ​രം​ഭ​വും

ഡോ. ​തോ​മ​സ് മൂ​ല​യി​ൽ
പേ​ജ്: 192 വി​ല: ₹ 290
ജീ​വ​ൻ ബു​ക്സ്, കോ​ട്ട​യം
ഫോ​ൺ: 8078999125

ഹെ​ർ​മ​ൻ ഗു​ണ്ട​ർ​ട്ടി​ന്‍റെ "വ​ലി​യ പാ​ഠാ​രം​ഭം' എ​ന്ന ഒ​ന്ന​ര നൂ​റ്റാ​ണ്ടു പ​ഴ​ക്ക​മു​ള്ള പു​സ്ത​ക​ത്തി​ന്‍റെ പു​ന​ര​വ​ത​ര​ണം. മ​ല​യാ​ള​ത്തി​ന്‍റെ എ​ഴു​ത്ത്, അ​ച്ച​ടി എ​ന്നി​വ​യു​ടെ വി​കാ​സ പ​രി​ണാ​മ​ങ്ങ​ളു​ടെ പ​ഠ​നം.

വി​ശു​ദ്ധ പു​ണ്യാ​ത്മാ​ക്ക​ൾ

ഫാ. ​അ​ഗ​സ്റ്റി​ൻ പു​ന്ന​ശ്ശേ​രി എം​സി​ബി​എ​സ്
പേ​ജ്: 208 വി​ല: ₹ 275
ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ൺ: 9746077500

തി​രു​സ​ഭ​യി​ലെ ഏ​താ​നും വി​ശു​ദ്ധാ ത്മാ​ക്ക​ളെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ൽ അ​റി​വു​പ​ക​രു​ന്ന ഗ്ര​ന്ഥം. പ്ര​ധാ​ന​പ്പെ​ട്ട തി​രു​നാ​ളു​ക​ളെ​ക്കു​റി​ച്ചും പ്ര​തി​പാ​ദി ക്കു​ന്നു. വാ​യ​ന​ക്കാ​ർ​ക്ക് പ്ര​ചോ​ദ​നം ന​ൽ​കു​ന്ന ഉ​ള്ള​ട​ക്കം.

ഡി​ജി​റ്റ​ൽ വെ​ൽ​ന​സ്

ജോ​സ​ഫ് കു​ന്പു​ക്ക​ൽ
പേ​ജ്: 140 വി​ല: ₹ 250
പ​ബ്ലി​ക്കേ​ഷ​ൻ ഡി​വി​ഷ​ൻ, എ​സ്എ​ച്ച് കോ​ള​ജ്, തേ​വ​ര. ഫോ​ൺ: 9446144836

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​ടി​മ​യാ​കാ​തെ എ​ങ്ങ​നെ അ​തി​ന്‍റെ യ​ജ​മാ​ന​നാ​കാ​മെ​ന്ന് ശാ​സ്ത്രീ​യ​മാ​യി ച​ർ​ച്ച​ചെ​യ്യു​ന്ന പു​സ്ത​കം. പു​തു​ത​ല​മു​റ​യ്ക്ക് ഒ​രു ഉ​ണ​ർ​ത്തു​പാ​ട്ട്.

സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ത​നി​മ

ഫാ.​ഡോ. ജോ​സ് ആ​ല​ഞ്ചേ​രി
പേ​ജ്: 192 വി​ല: ₹ 210
മ​ധ്യ​സ്ഥ​ൻ ബു​ക്സ്, ച​ങ്ങ​നാ​ശേ​രി
ഫോ​ൺ: 0481 2410101

സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ആ​രാ​ധ​നാ​ക്ര​മ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ക​ല​നം. സ​ഭ​യെ കൂ​ടു​ത​ൽ അ​റി​യാ​നും സ്നേ​ഹി​ക്കാ​നും വി​ല​മ​തി​ക്കാ​നും പ്ര​ചോ​ദ​ന​മാ​കു​ന്നു.

SUNDAY DEEPIKA

ജ​ല​മൊ​ഴു​കി​യി​രു​ന്നു, ചൊ​വ്വ​യി​ൽ!

ചൊ​വ്വ, മ​നു​ഷ്യ​നെ​ന്നും അ​ദ്ഭു​ത​ഗ്ര​ഹ​മാ​ണ്! ആ ​ചു​വ​ന്ന​ഗ്ര​ഹം കേ​ന്ദ്രീ​ക​രി​ച്ചു നി​ര​വ​ധി പ​ഠ​ന​ങ്ങ​ളാ​ണു ന​ട​ക്കു​ന്ന​ത്. ഭാ​വി​യി​ൽ ചൊ​വ്വ​യി​ൽ മ​നു​ഷ്യ​വാ​സം സാ​ധ്യ​മാ​ണോ എ​ന്നു​പോ​ലും ഗ​വേ​ഷ​ണം ന​ട​ക്കു​ന്ന കാ​ലം കൂ​ടി​യാ​ണി​ത്.

ഇ​പ്പോ​ൾ നാ​സ​യു​ടെ പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​ർ, ചൊ​വ്വ​യു​ടെ ഉ​പ​രി​ത​ല​ത്തി​ലൂ​ടെ ന​ദി​യൊ​ഴു​കി​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നു​പി​ന്നാ​ലെ, ചു​വ​ന്ന ഗ്ര​ഹം വീ​ണ്ടും ശാ​സ്ത്ര​ലോ​ക​ത്തു വ​ലി​യ ച​ർ​ച്ച​യാ​കു​ക​യാ​ണ്.

ചൊ​വ്വ​യു​ടെ ഉ​പ​രി​ത​ല​ത്തി​ലെ വ​ലി​യ ഗ​ർ​ത്ത​മാ​യ ജെ​സീ​റോ ക്രേ​റ്റ​റി​ൽ കോ​ടി​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പു ജ​ല​സ​മൃ​ദ്ധ​മാ​യ പ​രി​സ്ഥി​തി നി​ല​നി​ന്നി​രു​ന്നു എ​ന്നാ​ണ് നാ​സ​യു​ടെ ക​ണ്ടെ​ത്ത​ൽ.

ഉ​പ​രി​ത​ല​മേ​ഖ​ല​യ്ക്കു​താ​ഴെ മ​റ​ഞ്ഞു​കി​ട​ക്കു​ന്ന പു​രാ​ത​ന ന​ദീ​ത​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് റോ​വ​റി​ലെ അ​ത്യാ​ധു​നി​ക ഗ്രൗ​ണ്ട് പെ​ന​ട്രേ​റ്റിം​ഗ് റ​ഡാ​ർ ഉ​പ​യോ​ഗി​ച്ച് ശാ​സ്ത്ര​ജ്ഞ​ർ തി​രി​ച്ച​റി​ഞ്ഞ​ത്. ചൊ​വ്വ​യു​ടെ ഭൂ​ത​കാ​ല​ത്തെ​ക്കു​റി​ച്ചും അ​വി​ടെ ജീ​വ​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന​തി​നെ​ക്കു​റി​ച്ചും നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ.

ജെ​സീ​റോ ക്രേ​റ്റ​റി​ലൂ​ടെ ഏ​ക​ദേ​ശം 6.1 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച റോ​വ​ർ, ഉ​പ​രി​ത​ല​ത്തി​ന് 35 മീ​റ്റ​ർ താ​ഴെ​യു​ള്ള ഘ​ട​ന​ക​ളാ​ണു വി​ശ​ക​ല​നം ചെ​യ്ത​ത്. ഏ​ക​ദേ​ശം 370 കോ​ടി മു​ത​ൽ 420 കോ​ടി വ​ർ​ഷം​വ​രെ പ​ഴ​ക്ക​മു​ള്ള​താ​ണ് ഈ ​ഡെ​ൽ​റ്റ എ​ന്നു ഗ​വേ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ചൊ​വ്വ​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ഈ ​പ്ര​ദേ​ശം ഒ​രു വ​ലി​യ ത​ടാ​ക​മാ​യി​രു​ന്നു എ​ന്നാ​ണു പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. റോ​വ​റി​ലെ "റിം​ഫാ​ക്സ്’ എ​ന്ന ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് ഭൂ​മി​ക്ക​ടി​യി​ലേ​ക്ക് അ​യ​ച്ച റ​ഡാ​ർ ത​രം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​തി​ന്‍റെ ത്രി​മാ​ന ചി​ത്രം ത​യാ​റാ​ക്കി​യ​ത്.

ഒ​രു ന​ദി വ​ലി​യൊ​രു ജ​ലാ​ശ​യ​ത്തി​ലേ​ക്കു പ​തി​ക്കു​മ്പോ​ൾ അ​ടി​ഞ്ഞു​കൂ​ടു​ന്ന മ​ണ്ണും മ​ണ​ലും ചേ​ർ​ന്നാ​ണ് ഡെ​ൽ​റ്റ​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത്. ഭൂ​മി​യി​ലെ ഇ​ത്ത​രം ന​ദീ​ത​ട​ങ്ങ​ൾ സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്ക് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ങ്ങ​ളാ​ണ്.

അ​തു​കൊ​ണ്ട്, ചൊ​വ്വ​യി​ലെ ഈ ​പു​രാ​ത​ന ഡെ​ൽ​റ്റ​യി​ൽ പ​ണ്ടു ജീ​വ​ന്‍റെ അ​ട​യാ​ള​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടാ​കാം. ചൊ​വ്വ​യി​ൽ ഒ​രു​കാ​ല​ത്തു ജ​ലം ദ്രാ​വ​കാ​വ​സ്ഥ​യി​ൽ നി​ല​നി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന അ​ന്ത​രീ​ക്ഷ​വും താ​പ​നി​ല​യും ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​തി​ലേ​ക്കാ​ണു പു​തി​യ ക​ണ്ടെ​ത്ത​ൽ വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.

നേ​ര​ത്തേ ന​ട​ന്ന ഗ​വേ​ഷ​ണ​ങ്ങ​ളി​ലും ചൊ​വ്വ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജ​ല​മു​ണ്ടാ​യി​രു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ചൈ​ന​യു​ടെ "സു​റോം​ഗ്’ റോ​വ​റും സ​മാ​ന​മാ​യ രീ​തി​യി​ൽ പു​രാ​ത​ന സ​മു​ദ്ര​തീ​ര​ത്തി​ന്‍റേ​തെ​ന്നു ക​രു​തു​ന്ന തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഓ​രോ പു​തി​യ ക​ണ്ടെ​ത്ത​ലും ചു​വ​ന്ന ഗ്ര​ഹ​ത്തി​ന്‍റെ അ​തി​സ​ങ്കീ​ർ​ണ​മാ​യ ച​രി​ത്ര​ത്തി​ലേ​ക്കും, അ​വി​ടെ ജീ​വ​ൻ നി​ല​നി​ന്നി​രു​ന്നോ എ​ന്ന​തി​ന്‍റെ ഉ​ത്ത​ര​ത്തി​ലേ​ക്കു​മു​ള്ള ഗ​വേ​ഷ​ക​രു​ടെ ദൂ​രം കു​റ​യ്ക്കു​ക​യാ​ണ്.

SUNDAY DEEPIKA

റെ​ബേ​ക്ക- നോ​വ​ൽ അ​ധ്യാ​യം- 26

കേ​ണ​ൽ ജൂ​ലി​യ​ൻ തി​ക​ഞ്ഞ മ​തി​പ്പോ​ടെ ഫ്രാ​ങ്കി​നു കൈ​കൊ​ടു​ത്തി​ട്ടു പ​റ​ഞ്ഞു: ""വെ​രി ഗു​ഡ്. അ​ഡ്ര​സ് സം​ഘ​ടി​പ്പി​ച്ച​ല്ലോ. ബ​ഹു​സ​മ​ർ​ഥ​നാ​ണ് താ​ങ്ക​ൾ.''

""ല​ണ്ട​ന്‍റെ വ​ട​ക്ക് ബാ​ർ​നെ​റ്റ് എ​ന്ന സ്ഥ​ല​ത്തി​ന​ടു​ത്താ​ണ്. ഫോ​ണ്‍ ന​ന്പ​ർ ഇ​ല്ല.''
""ഇ​ത്ര​യും കി​ട്ടി​യ​ല്ലോ. ഫ്രാ​ങ്കി​നെ മാ​ത്ര​മ​ല്ല മി​സി​സ് ഡാ​ൻ​വേ​ഴ്സി​നെ​യും ഇ​ക്കാ​ര്യ​ത്തി​ൽ ഞാ​ൻ അ​ഭി​ന​ന്ദി​ക്കു​ന്നു. കി​ട്ടി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മി​സി​സ് ഡാ​ൻ​വേ​ഴ്സി​ന് എ​ന്തെ​ങ്കി​ലും പ​റ​യാ​ൻ ക​ഴി​യു​മോ?''

""ഇ​ല്ല സ​ർ. റെ​ബേ​ക്ക​യ്ക്ക് ഒ​രി​ക്ക​ലും ഒ​രു ഡോ​ക്ട​റു​ടെ സേ​വ​നം ആ​വ​ശ്യം വ​ന്നി​ട്ടി​ല്ല. ഒ​രി​ക്ക​ൽ അ​വ​ളു​ടെ കൈ ​ഉ​ളു​ക്കി​യ​പ്പോ​ൾ കെ​രി​ത്തി​ലെ ഡോ​ക്ട​ർ ഫി​ലി​പ്സി​നെ​യാ​ണ് ക​ണ്ട​ത്. ഡോ​ക്ട​ർ ബേ​ക്ക​റി​നെ​പ്പ​റ്റി ഒ​രി​ക്ക​ൽ​പ്പോ​ലും എ​ന്നോ​ടു പ​റ​ഞ്ഞി​ട്ടി​ല്ല.''

ഉ​ട​നെ ഫാ​വെ​ൽ പ​റ​ഞ്ഞു: ""ഇ​യാ​ൾ ആ​രാ​ണെ​ന്ന​റി​ഞ്ഞി​ട്ടു ന​മു​ക്കി​വി​ടെ എ​ന്താ കാ​ര്യം? ഇ​യാ​ൾ ഒ​രു​പ​ക്ഷേ മു​ഖ​ത്തു​പു​ര​ട്ടു​ന്ന ക്രീ​മോ മു​ടി ക​റു​പ്പി​ക്കു​ന്ന ഏ​തെ​ങ്കി​ലും സു​ഗ​ന്ധ​തൈ​ല​മോ പു​തു​താ​യി ക​ണ്ടു​പി​ടി​ച്ച ആ​ളാ​യി​രി​ക്കും. കേ​ശാ​ല​ങ്കാ​ര​ത്തി​നു ചെ​ന്ന​പ്പോ​ൾ റെ​ബേ​ക്ക അ​ത​റി​ഞ്ഞു​കാ​ണും. കൈ​യോ​ടെ അ​തൊ​ന്നു പ​രീ​ക്ഷി​ക്കാ​മെ​ന്നു ക​രു​തി ര​ണ്ടു​മ​ണി​ക്ക് അ​വി​ടെ പോ​യ​താ​വും.''

ഫ്രാ​ങ്ക് അ​തി​നെ എ​തി​ർ​ത്തു. ""നി​ങ്ങ​ൾ പ​റ​ഞ്ഞ​ത് തെ​റ്റാ​ണ്. അ​ഡ്ര​സ് പ​റ​ഞ്ഞു​ത​ന്ന ആ​ളു പ​റ​ഞ്ഞ​ത് ഡോ​ക്ട​ർ പ്ര​സി​ദ്ധ​നാ​യ വ​നി​താ സ്പെ​ഷ​ലി​സ്റ്റാ​ണെ​ന്നാ​ണ്.''
കേ​ണ​ൽ താ​ടി​ചൊ​റി​ഞ്ഞ് ഒ​ന്നു മൂ​ളി​ക്കൊ​ണ്ടു പ​റ​ഞ്ഞു: ""അ​വ​ർ​ക്കു കാ​ര്യ​മാ​യ എ​ന്തോ പ്ര​ശ്ന​മു​ണ്ടാ​കും. മി​സി​സ് ഡാ​ൻ​വേ​ഴ്സി​നോ​ടു​പോ​ലും പ​റ​ഞ്ഞി​ട്ടി​ല്ല എ​ന്ന​തു ജി​ജ്ഞാ​സ വ​ർ​ധി​പ്പി​ക്കു​ന്നു.''

ഫാ​വെ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു: ""അ​വ​ൾ വ​ള​രെ മെ​ലി​ഞ്ഞി​രി​ക്കു​ന്ന​തു​ക​ണ്ട് ഞാ​ൻ ചോ​ദി​ച്ച​പ്പോ​ൾ അ​ത് അ​വ​ൾ​ക്കി​ഷ്ട​മാ​ണ് എ​ന്നു​പ​റ​ഞ്ഞ് ചി​രി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഒ​രു​പ​ക്ഷേ ഡ​യ​റ്റ് നി​ശ്ച​യി​ച്ചു​കി​ട്ടാ​ൻ പോ​യ​താ​വും.''

""ഈ ​പ​റ​ഞ്ഞ​തു ശ​രി​യാ​വാ​ൻ വ​ഴി​യു​ണ്ടോ?''
""ഞാ​നി​തു​കേ​ട്ട് അ​ന്പ​ര​ക്കു​ക​യാ​ണ്. എ​നി​ക്കി​തൊ​ന്നും മ​ന​സി​ലാ​കു​ന്നി​ല്ല. എ​ല്ലാം എ​ന്നോ​ടു പ​റ​യു​ന്ന അ​വ​ൾ ഇ​ത് എ​ന്തു​കൊ​ണ്ടു പ​റ​ഞ്ഞി​ല്ല?''

""അ​തു​പ​റ​ഞ്ഞു നി​ങ്ങ​ളെ വി​ഷ​മി​പ്പി​ക്കേ​ണ്ട എ​ന്നു തോ​ന്നി​ക്കാ​ണും. എ​ന്താ​യാ​ലും റെ​ബേ​ക്ക ഡോ​ക്ട​ർ ബേ​ക്ക​റെ അ​ന്നു ക​ണ്ടി​ട്ടു​ണ്ട്. അ​ത് ഉ​റ​പ്പാ​ണ്.''
""ഈ ​ഫാ​വെ​ലി​നു​ള്ള കു​റി​പ്പി​ൽ നി​ന്നെ അ​ത്യാ​വ​ശ്യ​മാ​യി​ട്ടു കാ​ണ​ണം, പ്ര​ധാ​ന​പ്പെ​ട്ട ചി​ല കാ​ര്യ​ങ്ങ​ൾ പ​റ​യാ​നു​ണ്ട് എ​ന്നെ​ഴു​തി​യി​രി​ക്കു​ന്നു.''

കേ​ണ​ൽ പ​റ​ഞ്ഞു: ""ശ​രി​യാ​ണ്. അ​തെ​ന്ത്, എ​ന്തി​ന്? സ​ത്യാ​വ​സ്ഥ ന​മു​ക്ക​റി​യേ​ണ്ടേ?''

ഞാ​ൻ ശ്ര​ദ്ധി​ച്ച​പ്പോ​ൾ മി​സി​സ് ഡാ​ൻ​വേ​ഴ്സ് ഫാ​വെ​ലി​നെ രൂ​ക്ഷ​മാ​യി നോ​ക്കു​ന്നു​ണ്ട്. തു​ട​ർ​ന്ന് അ​തേ രൂ​ക്ഷ​ത​യോ​ടെ മാ​ക്സി​മി​നെ​യും. നാ​വു​കൊ​ണ്ട് ഇ​ട​യ്ക്കി​ടെ ചു​ണ്ടു​ന​ന​ച്ചു​കൊ​ണ്ടു​ള്ള നോ​ട്ടം. അ​വ​രു​ടെ ഉ​ള്ളി​ലു​ള്ള രോ​ഷം ആ ​ക​ണ്ണു​ക​ളി​ൽ ജ്വ​ലി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, അ​വ​ർ​ക്കി​നി ഞ​ങ്ങ​ളെ ഒ​ന്നും ചെ​യ്യാ​നാ​വി​ല്ല. അ​വ​രു​ടെ ശ​ക്തി എ​ന്നേ ക്ഷ​യി​ച്ചു​ക​ഴി​ഞ്ഞു. മാ​ക്സിം ആ ​സ്ത്രീ​യെ ശ്ര​ദ്ധി​ച്ചേ​യി​ല്ല.

മാ​ക്സിം കേ​ണ​ലി​നോ​ടു ചോ​ദി​ച്ചു: ""എ​ന്താ​ണ് താ​ങ്ക​ളു​ടെ അ​ഭി​പ്രാ​യം? ഡോ​ക്ട​ർ ബേ​ക്ക​റി​ൽ​നി​ന്നു കൃ​ത്യ​മാ​യ വി​വ​ര​മ​റി​യാ​ൻ രാ​വി​ലെ ഞാ​ൻ കാ​റെ​ടു​ത്തു പോ​യാ​ലോ?''

""ഇ​യാ​ൾ ഒ​റ്റ​യ്ക്ക് അ​ങ്ങ​നെ പോ​കാ​ൻ പ​റ്റി​ല്ല''- ഫാ​വെ​ൽ പ​റ​ഞ്ഞു. ""അ​ത​റി​യാ​നു​ള്ള അ​വ​കാ​ശം എ​നി​ക്കു​മു​ണ്ട്. ഇ​ല്ലേ? ഇ​യാ​ളോ​ടൊ​പ്പം ഇ​ൻ​സ്പെ​ക്ട​ർ വെ​ൽ​ച്ചി​നെ കൂ​ട്ടി അ​യ​യ്ക്കാ​മെ​ങ്കി​ൽ എ​നി​ക്കു പി​ന്നെ വി​രോ​ധ​മി​ല്ല.''

കേ​ണ​ലി​ന്‍റെ മ​റു​പ​ടി: ""ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ വെ​ൽ​ച്ചി​ന്‍റെ സേ​വ​നം വേ​ണ്ട. അ​യാ​ളു​ടെ പ​രു​ക്ക​ൻ സ​മീ​പ​ന​രീ​തി എ​നി​ക്കി​ഷ്ട​മ​ല്ല. ഒ​രു കാ​ര്യം​ചെ​യ്യാം. വി​രോ​ധ​മി​ല്ലെ​ങ്കി​ൽ മാ​ക്സി​മി​നോ​ടൊ​പ്പം ഞാ​ൻ പോ​കാം. ക​ണ്ടു മ​ട​ങ്ങു​ന്ന​തു​വ​രെ മു​ഴു​വ​ൻ സ​മ​യ​വും ഞാ​ൻ ഒ​പ്പ​മു​ണ്ടാ​വാം.''

""ശ​രി. വി​രോ​ധ​മി​ല്ല. പ​രാ​തി​ക്കാ​ര​നാ​യ ഞാ​നും കൂ​ടെ വ​രും. കാ​ര്യ​ങ്ങ​ൾ എ​നി​ക്കും അ​റി​യ​ണ​മ​ല്ലോ. എ​ന്തു പ​റ​യു​ന്നു?''
""വ​രു​ന്ന​തു​കൊ​ണ്ടു വി​രോ​ധ​മൊ​ന്നു​മി​ല്ല. പ​ക്ഷേ എ​നി​ക്കൊ​രു നി​ർ​ബ​ന്ധ​മു​ണ്ട്. അ​വി​ടെ​വ​ച്ച് വ​ള​രെ മ​യ​ത്തി​ലും സ​മ​ചി​ത്ത​ത വി​ടാ​തെ​യും സം​സാ​രി​ക്ക​ണം. പ​റ്റു​മോ?''

""അ​ക്കാ​ര്യ​ത്തി​ൽ താ​ങ്ക​ൾ പേ​ടി​ക്കേ​ണ്ട. സ​മ​ചി​ത്ത​ത​യോ​ടെ​ത​ന്നെ പെ​രു​മാ​റും. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ ഈ ​മാ​ക്സി​മി​നെ ജ​ഡ്ജി ശി​ക്ഷി​ക്കും. ഡോ​ക്ട​ർ ബേ​ക്ക​ർ ത​രു​ന്ന മൊ​ഴി​ക​ൾ എ​ന്‍റെ ആ​രോ​പ​ണം തെ​ളി​യി​ക്കും. ശ​രി​വ​യ്ക്കും.''

ഇ​തു​പ​റ​ഞ്ഞു ഫാ​വെ​ൽ ചു​റ്റു​മു​ള്ള​വ​രെ നോ​ക്കി​യി​ട്ടു ചി​രി​ച്ചു.
കേ​ണ​ൽ ചോ​ദി​ച്ചു: ""ശ​രി. രാ​വി​ലെ ന​മ്മ​ൾ എ​പ്പോ​ൾ പു​റ​പ്പെ​ട​ണം? മാ​ക്സിം എ​പ്പോ​ൾ റെ​ഡി​യാ​വും?''
""എ​പ്പോ​ൾ വേ​ണ​മെ​ന്നു പ​റ​ഞ്ഞോ​ളൂ.''

""കാ​ല​ത്ത് ഒ​ന്പ​തു മ​ണി.''
""ശ​രി, ഒ​ന്പ​തു മ​ണി.''
ഫാ​വെ​ലി​ന്‍റെ സം​ശ​യം: ""മാ​ക്സിം ആ​രു​മ​റി​യാ​തെ രാ​ത്രി വാ​തി​ൽ തു​റ​ന്ന് കാ​റെ​ടു​ത്ത് ഒ​റ്റ​യ്ക്കു പോ​യാ​ലോ?''

ബാ​ലി​ശ​മാ​യ ഈ ​സം​ശ​യം ഉ​ന്ന​യി​ച്ച​തി​ൽ കേ​ണ​ൽ ജൂ​ലി​യ​ൻ ഫെ​വെ​ലി​നെ അ​തൃ​പ്തി​യോ​ടെ​യും മാ​ക്സി​മി​നെ നി​സ​ഹാ​യ​ത​യോ​ടെ​യും നോ​ക്കി.

ഉ​ട​നെ മാ​ക്സിം പ​റ​ഞ്ഞു: ""മി​സി​സ് ഡാ​ൻ​വേ​ഴ്സ്! ഞാ​നും മി​സി​സും ഉ​റ​ങ്ങാ​ൻ പോ​യാ​ൽ, ബെ​ഡ് റൂ​മി​ന്‍റെ വാ​തി​ൽ നി​ങ്ങ​ൾ പു​റ​ത്തു​നി​ന്നു പൂ​ട്ടി​ക്കോ​ളൂ. രാ​വി​ലെ ഏ​ഴു മ​ണി​ക്കു നി​ങ്ങ​ൾ​വ​ന്നു തു​റ​ന്നി​ട്ടു വി​ളി​ച്ചാ​ൽ മ​തി.''

കേ​ണ​ൽ ഒ​ന്നു പു​ഞ്ചി​രി​ച്ചു: ""ഇ​നി ച​ർ​ച്ച​ചെ​യ്യാ​ൻ വേ​റൊ​ന്നു​മി​ല്ലെ​ന്നു തോ​ന്നു​ന്നു. രാ​വി​ലെ കൃ​ത്യം ഒ​ന്പ​തു മ​ണി​ക്ക് ഞാ​നെ​ത്തും. നി​ങ്ങ​ളു​ടെ കാ​റി​ൽ എ​നി​ക്കും സ്ഥ​ലം ത​ര​ണം.''
""തീ​ർ​ച്ച​യാ​യും. ഫാ​വെ​ൽ അ​യാ​ളു​ടെ കാ​റി​ൽ ന​മ്മു​ടെ പി​റ​കേ എ​ത്തി​ക്കൊ​ള്ളും.''

ഒ​ര​റ്റ​ത്തു​നി​ൽ​ക്കു​ന്ന എ​ന്‍റെ അ​ടു​ത്തേ​ക്ക് കേ​ണ​ൽ വ​ന്നു. എ​ന്‍റെ കൈ​യെ​ടു​ത്തു പി​ടി​ച്ച് ഗു​ഡ്നൈ​റ്റ് പ​റ​ഞ്ഞു. ""ഇ​ങ്ങ​നെ​യെ​ല്ലാം സം​ഭ​വി​ക്കു​ന്ന​തി​ൽ നി​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന മ​നോ​വി​ഷ​മം ഞാ​ൻ ന​ന്നാ​യി മ​ന​സി​ലാ​ക്കു​ന്നു​ണ്ട്. സാ​ര​മി​ല്ല. എ​ല്ലാം ന​ന്മ​യ്ക്കാ​വും.''

കേ​ണ​ൽ ജൂ​ലി​യ​ൻ ഇ​റ​ങ്ങി. യാ​ത്ര​യാ​ക്കാ​ൻ ഒ​പ്പം ഫ്രാ​ങ്കും പോ​യി. ഫാ​വെ​ൽ കു​നി​ഞ്ഞു സി​ഗ​ര​റ്റി​ന്‍റെ പെ​ട്ടി തു​റ​ന്ന് അ​തി​ൽ​നി​ന്നു പാ​ക്ക​റ്റി​ലേ​ക്കു സി​ഗ​ര​റ്റു​ക​ൾ നി​റ​ച്ച​ശേ​ഷം ഗു​ഡ്ബൈ പ​റ​ഞ്ഞു. മി​സി​സ് ഡാ​ൻ​വേ​ഴ്സി​നോ​ട് ""ഡാ​നീ! മു​റി പൂ​ട്ടാ​ൻ മ​റ​ക്ക​രു​ത്'' എ​ന്നു​പ​റ​ഞ്ഞു പു​റ​ത്തേ​ക്കു പോ​യി. പി​റ​കേ ആ ​സ്ത്രീ​യും മു​റി​വി​ട്ടു പോ​യി.

മു​റി​യി​ൽ ഞാ​നും മാ​ക്സി​മും ത​നി​ച്ചാ​യി. മാ​ക്സിം ജ​നാ​ല​യ്ക്ക​രി​കേ ചി​ന്താ​മൂ​ക​നാ​യി നി​ൽ​ക്കു​ക​യാ​ണ്. എ​ന്‍റെ​യ​ടു​ത്തേ​ക്ക് വ​രു​ന്നി​ല്ല. ജാ​സ്പ​ർ ഹാ​ളി​ൽ​നി​ന്നു ചാ​ടി​ക്കു​തി​ച്ചെ​ത്തി. ഉ​ച്ച​മു​ത​ൽ അ​തി​നെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​തെ​ന്‍റെ പാ​വാ​ട​യു​ടെ തു​ന്പു ക​ടി​ച്ചും തു​ള്ളി​ച്ചാ​ടി​യും സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ചു.

ഞാ​ൻ മാ​ക്സി​മി​നോ​ടു പ​റ​ഞ്ഞു: ""രാ​വി​ലെ ഞാ​നും കൂ​ടെ വ​രു​ന്നു​ണ്ട് ല​ണ്ട​നി​ലേ​ക്ക്.''
""ശ​രി. ന​മു​ക്കൊ​രു​മി​ച്ചു പോ​കാം.''
ഫ്രാ​ങ്ക് മു​റി​യി​ലേ​ക്കു തി​രി​ച്ചു​വ​ന്നു. ""അ​വ​രെ​ല്ലാം പോ​യി. അ​ത്യാ​വ​ശ്യ​മാ​യി ഇ​നി​യെ​ന്തെ​ങ്കി​ലും ചെ​യ്യാ​നു​ണ്ടോ?''

""ഒ​ന്നു​മി​ല്ല. ഉ​ണ്ടെ​ങ്കി​ൽ അ​റി​യി​ക്കാം. ഫ്രാ​ങ്ക് പൊ​യ്ക്കോ​ളൂ.''
ഗു​ഡ്നൈ​റ്റ് പ​റ​ഞ്ഞു ഫ്രാ​ങ്ക് പോ​യി. വാ​തി​ല​ട​ച്ചു.
ഞാ​ൻ നി​ൽ​ക്കു​ന്നി​ട​ത്തേ​ക്ക് മാ​ക്സിം വ​ന്നു. ഞാ​ൻ ഇ​രു ക​ര​ങ്ങ​ളും നീ​ട്ടി. ഒ​രു കു​ഞ്ഞി​നെ​പ്പോ​ലെ മാ​ക്സിം എ​ന്‍റെ ക​ര​വ​ല​യ​ത്തി​ലേ​ക്ക്. ഞാ​ൻ വ​ട്ടം കെ​ട്ടി​പ്പു​ണ​ർ​ന്നു. അ​ല്പ​നേ​ര​ത്തേ​ക്ക് മാ​ക്സിം ഒ​ന്നും മി​ണ്ടി​യി​ല്ല. ക​ര​വ​ല​യ​ത്തി​ൽ​നി​ന്നു സ്വ​ത​ന്ത്ര​നാ​യി എ​ന്നെ ഗാ​ഢ​മാ​യി ചും​ബി​ച്ചു. ഞാ​ൻ പ​ല​തും​പ​റ​ഞ്ഞ് മാ​ക്സി​മി​നെ ആ​ശ്വ​സി​പ്പി​ച്ചു.

""നാ​ളെ നി​ന്നെ അ​ടു​ത്തി​രു​ത്തി ന​മു​ക്കൊ​രു​മി​ച്ചു പോ​കാം.''
""സ​ന്തോ​ഷം.''

""നാ​ളെ രാ​ത്രി​യും അ​വി​ടെ ത​ങ്ങാം. ഡോ​ക്ട​ർ ബേ​ക്ക​ർ എ​വി​ടെ​യാ​ണെ​ന്ന​ന്വേ​ഷി​ച്ച്, ആ ​സ്ഥ​ല​ത്തു​പോ​യി അ​ദ്ദേ​ഹ​ത്തെ ക​ണ്ടു​പി​ടി​ച്ച്, കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​ൻ സ​മ​യം കു​റേ​യെ​ടു​ക്കും. അ​തി​നി​ട​യ്ക്ക് പ്ര​ഗ​ത്ഭ​നാ​യ അ​ഡ്വ​ക്കേ​റ്റ് ഹേ​സ്റ്റിം​ഗ്സി​നെ ഒ​ന്നു കാ​ണാ​ൻ ശ്ര​മി​ക്ക​ണം. അ​ദ്ദേ​ഹ​ത്തി​ന് എ​ന്‍റെ ഫാ​ദ​റി​നെ​യും അ​റി​യാം.''

""ശ​രി.''
""ഉ​ണ്ടാ​യ സം​ഭ​വം അ​തേ​പ​ടി അ​ദ്ദേ​ഹ​ത്തോ​ടു തു​റ​ന്നു​പ​റ​യാം. കേ​സ് വാ​ദി​ക്കാ​ൻ അ​താ​ണ് ഗു​ണം​ചെ​യ്യു​ക.''
വാ​തി​ലി​ൽ മു​ട്ടു​കേ​ട്ട് ഞാ​ൻ വാ​തി​ൽ തു​റ​ന്നു. ഫ്രി​ത്ത് പ​റ​ഞ്ഞു: ""ഡി​ന്ന​ർ റെ​ഡി​യാ​യി​ട്ടു​ണ്ട് സ​ർ.''

ഈ ​സ​മ​യ​ത്ത് ഫോ​ണ്‍ ബെ​ല്ല​ടി​ച്ചു. ഞാ​ൻ പോ​യി അ​റ്റ​ൻ​ഡ് ചെ​യ്തു.
""ഹ​ലോ! ങാ!... ​ബി​യാ​ട്രീ​സ്.''

""ര​ണ്ടു​മൂ​ന്നു​വ​ട്ടം ഞാ​ൻ വി​ളി​ച്ചു. എ​പ്പോ​ഴും എ​ൻ​ഗേ​ജ്ഡ്... കേ​സി​ന്‍റെ വി​ധി, എ​നി​ക്കും ഗൈ​ൽ​സി​നും അ​ത് വ​ല്ലാ​ത്ത ഷോ​ക്കാ​യി. മാ​ക്സിം എ​ന്തു പ​റ​യു​ന്നു?''
""എ​ല്ലാ​വ​ർ​ക്കും ഷോ​ക്കാ​യി​രി​ക്കു​ക​യാ​ണ്.''

""ബു​ദ്ധി​ക്കും യു​ക്തി​ക്കും നി​ര​ക്കാ​ത്ത ഒ​രു ന​ശി​ച്ച വി​ധി. ഇ​ന്ന​ത്തെ ഈ​വ​നിം​ഗ് പ​ത്ര​ത്തി​ൽ വി​സ്ത​രി​ച്ചു വാ​ർ​ത്ത വ​ന്നി​ട്ടു​ണ്ട്. ഇ​തു വ​ല്ലാ​ത്ത നാ​ണ​ക്കേ​ടാ​യി. ന​മു​ക്കു മാ​ത്ര​മ​ല്ല ന​മ്മു​ടെ കു​ടും​ബ​ത്തി​നും ചീ​ത്ത​പ്പേ​രാ​യി.''

""കേ​ണ​ൽ ജൂ​ലി​യ​നും മ​റ്റും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹം മ​ജി​സ്ട്രേ​റ്റാ​ണ്. വേ​ണ്ട​തെ​ല്ലാം മാ​ക്സിം ചെ​യ്യു​ന്നു​ണ്ട്. വേ​ണ്ട... വേ​ണ്ട... ഇ​ങ്ങോ​ട്ടു വ​രേ​ണ്ട ആ​വ​ശ്യ​മി​ല്ല. ശ​രി ഞാ​ൻ പി​ന്നീ​ട് അ​ങ്ങോ​ട്ടു വി​ളി​ക്കാം.''

ഫോ​ണ്‍ വ​ച്ചു. വി​ശേ​ഷ​ങ്ങ​ൾ മാ​ക്സി​മി​നോ​ട് പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ വീ​ണ്ടും ഫോ​ണി​ന്‍റെ തു​ട​ർ​ച്ച​യാ​യു​ള്ള ബെ​ല്ല​ടി. അ​ത​വി​ടെ കി​ട​ന്ന് അ​ടി​ക്ക​ട്ടെ. ഞാ​ന​ത് അ​റ്റ​ൻ​ഡ് ചെ​യ്യാ​ൻ പോ​യി​ല്ല.

(തു​ട​രും)

SUNDAY DEEPIKA

ജീ​വി​ത​ത്തി​ൽ കൂ​രി​രു​ൾ വ്യാ​പി​ക്കുമ്പോൾ

മ​നു​ഷ്യ​ജീ​വി​ത​ത്തി​ലെ നി​ശ​ബ്ദ​സ​ത്യ​ങ്ങ​ളെ അ​തീ​വ​ഹൃ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള പോ​ർ​ച്ച്ഗീ​സ് നോ​വ​ലി​സ്റ്റാ​ണ് ജൊ​സെ സാ​ര​മാ​ഗോ. 1922ൽ ​ജ​നി​ച്ച അ​ദ്ദേ​ഹം ടെ​ക്നി​ക്ക​ൽ സ്കൂ​ളി​ൽ പ​ഠി​ച്ച് കാ​ർ മെ​ക്കാ​നി​ക്കാ​യി ജോ​ലി ആ​രം​ഭി​ച്ചു.

പി​ന്നീ​ട് സി​വി​ൽ സെ​ർ​വ​ന്‍റാ​യും ജേ​ർ​ണ​ലി​സ്റ്റാ​യും പ്ര​വ​ർ​ത്തി​ച്ചു. ഒ​രു ദി​ന​പ്പ​ത്ര​ത്തി​ന്‍റെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ​ന്ന പ​ദ​വി​വ​രെ എ​ത്തി​യ അ​ദ്ദേ​ഹം, പി​ന്നീ​ട് ആ ​പ​ദ​വി​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട​പ്പെ​ട്ടു. അ​തേ​ത്തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം സാ​ഹി​ത്യ​ര​ച​ന​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

1998ലെ ​നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ സാ​ര​മാ​ഗോ​യു​ടെ പ്ര​സി​ദ്ധ​മാ​യ ഒ​രു നോ​വ​ലാ​ണ് "ബ്ലൈ​ൻ​ഡ്നെ​സ്.' ഈ ​നോ​വ​ലി​ലെ ക​ഥ​യ​നു​സ​രി​ച്ച്, ഒ​രു ന​ഗ​ര​ത്തി​ലെ ആ​ളു​ക​ൾ​ക്ക് വി​ചി​ത്ര​മാ​യ രീ​തി​യി​ൽ അ​ന്ധ​ത ബാ​ധി​ക്കു​ന്നു.

ഒ​രാ​ൾ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്പോ​ൾ പെ​ട്ടെ​ന്ന് ഒ​ന്നും കാ​ണാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​കു​ന്നു. പി​ന്നാ​ലെ അ​തേ അ​ന്ധ​ത മ​റ്റു​ള്ള​വ​രി​ലേ​ക്കും പ​ട​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ആ ​ന​ഗ​ര​ത്തി​ലെ അ​നേ​കം​പേ​ർ​ക്ക് കാ​ഴ്ച ന​ഷ്ട​പ്പെ​ടു​ന്നു.

പു​തി​യ രോ​ഗ​ബാ​ധ​ക​ണ്ട് അ​ന്ധാ​ളി​ച്ച ഗ​വ​ണ്‍​മെ​ന്‍റ് രോ​ഗ​ബാ​ധി​ത​രെ മു​ഴു​വ​ൻ ഒ​രു വ​ലി​യ കെ​ട്ടി​ട​ത്തി​ൽ അ​ട​ച്ചു​പൂ​ട്ടി അ​വി​ടെ താ​മ​സി​പ്പി​ച്ചു.

അ​വി​ട​ത്തെ താ​മ​സ​ത്തി​നി​ട​യി​ൽ അ​വ​രു​ടെ ത​നി​സ്വ​ഭാ​വം പു​റ​ത്തു​വ​രാ​ൻ തു​ട​ങ്ങി. ചി​ല​ർ സ്വാ​ർ​ഥ​മാ​യും ക്രൂ​ര​മാ​യും പെ​രു​മാ​റി. എ​ന്നാ​ൽ മ​റ്റു​ചി​ല​രാ​ക​ട്ടെ ക​രു​ണ​യോ​ടെ​യും സ്നേ​ഹ​ത്തോ​ടെ​യു​മാ​യി​രു​ന്നു മ​റ്റു​ള്ള​വ​രോ​ടു ബ​ന്ധ​പ്പെ​ട്ട​ത്.

ഈ ​ക​ഥ​യി​ൽ ശ്ര​ദ്ധേ​യ​മാ​യ ഒ​രു ക​ഥാ​പാ​ത്ര​മു​ണ്ട്. അ​ത് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റു​ടെ ഭാ​ര്യ​യാ​ണ്. പേ​രി​ല്ലാ​ത്ത ഈ ​ക​ഥാ​പാ​ത്ര​ത്തി​നു കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. പ​ക്ഷേ ആ ​സ്ത്രീ ഇ​ക്കാ​ര്യം മ​റ്റാ​രോ​ടും പ​റ​യു​ന്നി​ല്ല. അ​ന്ധ​രാ​യ ആ​ളു​ക​ളെ സ​ഹാ​യി​ക്കാ​നും അ​വ​രെ ന​യി​ക്കാ​നും ആ ​സ്ത്രീ അ​വ​രോ​ടൊ​പ്പം തു​ട​രു​ന്നു. അ​തി​നി​ട​യി​ൽ അ​ന്ധ​കാ​ര​ത്തി​ൽ ക​ഴി​യു​ന്ന അ​വി​ടെ​യു​ള്ള മ​നു​ഷ്യ​രു​ടെ ദു​ർ​ബ​ല​ത​യും മ​ഹ​ത്വ​വും ആ ​സ്ത്രീ​ക്ക് ദ​ർ​ശി​ക്കാ​ൻ സാ​ധി​ക്കു​ന്നു.

ഈ ​ക​ഥ ത​ൽ​ക്കാ​ലം ഇ​വി​ടെ നി​ൽ​ക്ക​ട്ടെ. ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ പ​ല​പ്പോ​ഴും നാം ​അ​റി​യാ​തെ ഇ​രു​ട്ട് ക​ട​ന്നു​വ​രാ​റു​ണ്ട്. അ​തു രോ​ഗ​മാ​യി​രി​ക്കാം. സാ​ന്പ​ത്തി​ക​ന​ഷ്ട​മാ​യി​രി​ക്കാം. നി​രാ​ശ​യാ​യി​രി​ക്കാം. അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും വ​ലി​യ പ്ര​തി​സ​ന്ധി​യാ​യി​രി​ക്കാം. അ​പ്പോ​ൾ നാം ​അ​റി​യാ​തെ ചോ​ദി​ച്ചു​പോ​കും: എ​ന്തു​കൊ​ണ്ടാ​ണ് ഇ​പ്ര​കാ​രം സം​ഭ​വി​ച്ച​ത്?

എ​ന്നാ​ൽ ജീ​വി​ത​ത്തി​ന്‍റെ അ​ദ്ഭു​ത​ക​ര​മാ​യ ഒ​രു സ​ത്യം എ​ന്താ​ണെ​ന്നോ? പ​ല​പ്പോ​ഴും ആ ​ഇ​രു​ൾ​മൂ​ടു​ന്പോ​ഴാ​ണ് ജീ​വി​ത​ത്തി​ന്‍റെ അ​ർ​ഥം എ​ന്താ​ണെ​ന്ന് നാം ​തി​രി​ച്ച​റി​യു​ക. നോ​ന്പ് ആ​ച​ര​ണ​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തോ​ടെ വ​ലി​യ ആ​ഴ്ച​യി​ലേ​ക്കു ക​ട​ക്കു​ന്പോ​ൾ ഈ ​യാ​ഥാ​ർ​ഥ്യ​മാ​ണ് ന​മ്മു​ടെ മു​ന്നി​ൽ കൂ​ടു​ത​ലാ​യി ചു​രു​ള​ഴി​യു​ക.

ദൈ​വ​പു​ത്ര​നാ​യ യേ​ശു ഒ​രു ക​ഴു​ത​പ്പു​റ​ത്ത് ജ​റൂ​സ​ലെം ന​ഗ​ര​ത്തി​ലേ​ക്ക് ക​ട​ന്നു​ചെ​ന്ന​പ്പോ​ൾ, ജ​നം ഓ​ശാ​ന വി​ളി​ക​ളോ​ടെ അ​വി​ട​ത്തെ ആ​വേ​ശ​പൂ​ർ​വം സ്വീ​ക​രി​ച്ചു. ""ഓ​ശാ​ന. ക​ർ​ത്താ​വി​ന്‍റെ നാ​മ​ത്തി​ൽ വ​രു​ന്ന​വ​ൻ അ​നു​ഗൃ​ഹീ​ത​ൻ'' (മാ​ർ​ക്കോ 11:9), ജ​നം ആ​ർ​ത്തു​വി​ളി​ച്ചു. അ​തു വ​ലി​യ സ​ന്തോ​ഷ​ത്തി​ന്‍റെ ദി​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ ചു​രു​ക്കം ദി​ന​ങ്ങ​ൾ​ക്കു​ശേ​ഷം അ​തേ ന​ഗ​ര​ത്തി​ൽ ജ​നം ആ​ക്രോ​ശി​ച്ചു: ""അ​വ​നെ ക്രൂ​ശി​ക്കൂ.. അ​വ​നെ ക്രൂ​ശി​ക്കൂ...''

ഓ​ശാ​ന ഞാ​യ​റാ​ഴ്ച ആ​രം​ഭി​ച്ച യേ​ശു​വി​ന്‍റെ യാ​ത്ര അ​വി​ട​ത്തെ എ​ത്തി​ച്ച​ത് ദുഃ​ഖ​വെ​ള്ളി​യു​ടെ ഇ​രു​ട്ടി​ലേ​ക്കാ​യി​രു​ന്നു. മ​നു​ഷ്യ​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൂ​രി​രു​ട്ടി​ന്‍റെ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു യേ​ശു​വി​ന്‍റെ കു​രി​ശു​മ​ര​ണം. എ​ന്നാ​ൽ ഈ ​കൂ​രി​രു​ളി​ലാ​ണ് ദൈ​വ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ്നേ​ഹം വെ​ളി​പ്പെ​ട്ട​ത്. മ​നു​ഷ്യ​വം​ശ​ത്തെ പാ​പ​ത്തി​ന്‍റെ ദാ​സ്യ​ത്തി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നാ​യി സ്വ​ന്തം പു​ത്ര​നെ കു​രി​ശു​മ​ര​ണ​ത്തി​നു വി​ട്ടു​കൊ​ടു​ത്ത പി​താ​വാ​യ ദൈ​വ​ത്തി​ന്‍റെ സ്നേ​ഹം.

ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""ആ ​വെ​ളി​ച്ചം ഇ​രു​ളി​ൽ പ്ര​കാ​ശി​ക്കു​ന്നു. അ​തി​നെ കീ​ഴ​ട​ക്കാ​ൻ ഇ​രു​ളി​നു ക​ഴി​ഞ്ഞി​ല്ല'' (യോ​ഹ 1:5). ത​ന്മൂ​ല​മാ​ണ് ദുഃ​ഖ​വെ​ള്ളി​യു​ടെ ഇ​രു​ളി​നു​ശേ​ഷം ഈ​സ്റ്റ​ർ പ്ര​ഭാ​തം ഉ​ദ​യം​ചെ​യ്ത​ത്. ജീ​വി​ത​ത്തി​ൽ ഇ​രു​ട്ടു​വീ​ഴു​ന്പോ​ൾ ഓ​ർ​മി​ക്കേ​ണ്ട കാ​ര്യ​മാ​ണി​ത്. ദൈ​വ​ത്തി​ന്‍റെ മ​ക്ക​ളാ​യ ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ ഇ​രു​ട്ടു​വീ​ണാ​ലും അ​തു ന​മ്മെ കീ​ഴ​ട​ക്കു​മെ​ന്നു ഭ​യ​പ്പെ​ടേ​ണ്ട. കാ​ര​ണം എ​ത്ര കൂ​രി​രു​ട്ടി​നി​ട​യി​ലും വെ​ളി​ച്ചം​പ​ക​രു​ന്ന​വ​നാ​ണ് ന​മ്മു​ടെ ദൈ​വം.

ഇം​ഗ്ലീ​ഷ് ക​വി​യാ​യ ടി.​എ​സ്. എ​ലി​യ​ട്ട് ഒ​രി​ട​ത്ത് ഇ​പ്ര​കാ​രം പ​റ​യു​ന്നു: ""ഇ​രു​ട്ടി​ലൂ​ടെ ക​ട​ന്നു​പോ​കാ​തെ വെ​ളി​ച്ച​ത്തി​ന്‍റെ അ​ർ​ഥം മ​നു​ഷ്യ​നു മ​ന​സി​ലാ​വു​ക​യി​ല്ല.'' പ്ര​കൃ​തി​യി​ൽ ഇ​തേ സ​ത്യം നാം ​കാ​ണു​ന്നു. മ​ണ്ണി​ന്‍റെ ഇ​രു​ണ്ട അ​ടി​ത്ത​ട്ടി​ൽ വി​ത്ത് അ​ട​ക്കം​ചെ​യ്യ​പ്പെ​ടാ​തെ ഒ​രു ചെ​ടി​യാ​യി അ​ത് മു​ള​ച്ചു​വ​രി​ക​യി​ല്ല. രാ​ത്രി​യു​ടെ ഇ​രു​ട്ടി​നു ശേ​ഷ​മാ​ണ​ല്ലോ പ്ര​ഭാ​തം വ​രു​ന്ന​ത്.

ജീ​വി​ത​ത്തി​ലെ ഇ​രു​ണ്ട നി​മി​ഷ​ങ്ങ​ൾ ന​മ്മെ ത​ക​ർ​ക്കാ​നു​ള്ള​വ​യ​ല്ല. പ്ര​ത്യു​ത അ​വ ന​മ്മെ ന​ല്ല രീ​തി​യി​ൽ രൂ​പ​പ്പെ​ടു​ത്താ​നു​ള്ള​താ​ണ്. അ​തു​കൊ​ണ്ട് ജീ​വി​ത​ത്തി​ൽ ഇ​രു​ട്ടു വ​രു​ന്പോ​ൾ അ​തു ശാ​പ​മാ​യി ക​രു​തേ​ണ്ട​തി​ല്ല. കാ​ര​ണം അ​ത് ന​മ്മെ ര​ക്ഷി​ക്കു​ന്ന വെ​ളി​ച്ച​ത്തി​ലേ​ക്കു​ള്ള വ​ഴി​ത​ന്നെ​യാ​യി​രി​ക്കും.

ഇ​നി നോ​വ​ലി​ലെ ക​ഥ​യി​ലേ​ക്കു മ​ട​ങ്ങി​വ​ര​ട്ടെ. അ​ന്ധ​രാ​യി​ത്തീ​ർ​ന്ന​വ​രെ​ല്ലാ​വ​രും ഒ​രു​ദി​വ​സം പെ​ട്ടെ​ന്ന് അ​വ​രു​ടെ കാ​ഴ്ച​ശ​ക്തി വീ​ണ്ടെ​ടു​ക്കു​ന്ന​തോ​ടെ​യാ​ണ് ക​ഥ അ​വ​സാ​നി​ക്കു​ന്ന​ത്. ഇ​തൊ​രു അ​ദ്ഭു​തം​ത​ന്നെ. എ​ന്നാ​ൽ അ​തെ​ങ്ങ​നെ സം​ഭ​വി​ച്ചു എ​ന്ന് നോ​വ​ലി​സ്റ്റ് വ്യ​ക്ത​മാ​ക്കു​ന്നി​ല്ല.

ദുഃ​ഖ​വെ​ള്ളി പ​ട​ർ​ത്തി​യ കൂ​രി​രു​ൾ എ​ങ്ങ​നെ​യാ​ണ് ഈ​സ്റ്റ​ർ പ്ര​ഭാ​ത​ത്തി​ൽ അ​പ്ര​ത്യ​ക്ഷ​മാ​യ​തെ​ന്നു ന​മു​ക്ക​റി​യാം. അ​തു ദൈ​വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലാ​യി​രു​ന്നു. ജീ​വി​ത​ത്തി​ൽ കൂ​രി​രു​ൾ വീ​ഴാ​നി​ട​യാ​യാ​ൽ അ​തു മാ​റി വെ​ളി​ച്ച​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന ദൈ​വ​മാ​ണ് ന​മ്മോ​ടൊ​പ്പ​മു​ള്ള​തെ​ന്ന് മ​റ​ക്കാ​തി​രി​ക്കാം.

SUNDAY DEEPIKA

ഓ ​ജ​റു​സ​ലെം

ഡോ. ​റാ​ൽ​ഫ് എ​ഫ്. വി​ൽ​സ​ൺ എ​ഴു​തി​യ 'ഓ​ശാ​ന​യു​ടെ ദൃ​ക്സാ​ക്ഷി: രാ​ജ​കീ​യ​പ്ര​വേ​ശം' (Eyewitness to Palm Sunday: The Triumphal Entry) എ​ന്ന ക​ഥ​യു​ടെ സ്വ​ത​ന്ത്രാ​വി​ഷ്കാ​രം.

ഞാ​ൻ യാ​ക്കോ​ബ്. ബെ​ത്ഫാ​ഗേ​യി​ലെ എ​ന്‍റെ വീ​ട്ടി​ലേ​ക്ക് ഇ​വി​ടെ​നി​ന്നു സു​മാ​ർ ര​ണ്ടു മൈ​ൽ ദൂ​ര​മേ​യു​ള്ളു. ഒ​ലി​വു​മ​ല ക​ട​ന്നു ബ​ഥാ​നി​യാ​യി​ലേ​ക്കു പോ​കു​ന്ന​വ​ഴി​യി​ലു​ള്ള ചെ​റി​യ ഗ്രാ​മം. ഞാ​നി​പ്പോ​ൾ ജ​റൂ​സ​ലെ​മി​ലെ​ത്തി​യ​ത് വി​ശ്വ​സി​ക്കാ​നാ​കാ​ത്ത ഒ​രു കാ​ര്യം അ​റി​ഞ്ഞാ​ണ്. പ​ക്ഷേ, അ​പ്പോ​ഴേ​ക്കും വൈ​കി. കേ​ട്ട​തു ശ​രി​യാ​ണ്. ഗൊ​ൽ​ഗോ​ഥാ​യി​ൽ​നി​ന്നു​ള്ള വ​ഴി​യേ പ​ട്ട​ണ​ത്തി​ലേ​ക്കു വ​ന്ന​വ​രാ​ണു പ​റ​ഞ്ഞ​ത്, യേ​ശു​വി​നെ ഗാ​ഗു​ൽ​ത്താ​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ന്ന്.

പെ​ട്ടെ​ന്ന് എ​ന്‍റെ ത​ല​മു​ടി​യി​ഴ​ക​ളി​ലു​ണ്ടാ​യി​രു​ന്ന ഒ​രു കൈ ​വ​ഴു​തി​പ്പോ​യ​തു​പോ​ലെ. എ​നി​ക്ക് ഇ​രി​ക്ക​ണ​മെ​ന്നു തോ​ന്നി. പൊ​ടി​നി​റ​ഞ്ഞ ഒ​രു പാ​റ​യി​ലേ​ക്ക് ഇ​രി​ക്ക​വേ ചി​ല​രെ​ന്‍റെ സ​മീ​പ​ത്തു​കൂ​ടെ എ​ന്തോ അ​ട​ക്കം പ​റ​ഞ്ഞ് ന​ട​ന്നു​പോ​യി. ഗാ​ഗു​ൽ​ത്താ​യി​ൽ എ​ന്തോ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ഞാ​ൻ ഇ​പ്പ​റ​ഞ്ഞ യേ​ശു​വി​നെ ആ​ദ്യ​മാ​യി ക​ണ്ട​ത്. പി​ന്നീ​ടൊ​രി​ക്ക​ലും ക​ണ്ടി​ട്ടു​മി​ല്ല. ഇ​പ്പോ​ൾ പോ​യാ​ൽ അ​വ​സാ​ന​മാ​യി​ട്ടൊ​ന്നു​കൂ​ടി കാ​ണാം. ഗൊ​ൽ​ഗോ​ഥ കു​റ്റ​വാ​ളി​ക​ളെ തൂ​ക്കി​ലേ​റ്റു​ന്ന സ്ഥ​ല​മാ​ണെ​ന്നും പാ​റ​യി​ടു​ക്കു​ക​ളി​ൽ ത​ല​യോ​ടു​ക​ളും അ​സ്ഥി​ക​ളും ചി​ത​റി​ക്കി​ട​പ്പു​ണ്ടെ​ന്നു​മൊ​ക്കെ പ​റ​ഞ്ഞി​ട്ടു​ള്ള​തു​കൊ​ണ്ട് ഞ​ങ്ങ​ളാ​രും അ​ങ്ങോ​ട്ടു പോ​കാ​റി​ല്ല. അ​വി​ടേ​ക്കാ​ണ് യേ​ശു​വി​നെ കൊ​ണ്ടു​പോ​യി​ട്ടു​ള്ള​തെ​ങ്കി​ൽ... എ​നി​ക്ക​തു കാ​ണ​ണ്ട.

അ​പ്പ​ൻ പ​റ​ഞ്ഞ​യ​ച്ച​താ​ണ് എ​ന്നെ. അ​ദ്ദേ​ഹം ര​ണ്ടു ദി​വ​സം മു​ന്പ് ഞ​ങ്ങ​ളു​ടെ ഗോ​ത​ന്പു​വ​യ​ലി​ലെ വ​ര​ന്പി​ൽ​നി​ന്നു കാ​ൽ വ​ഴു​തി വീ​ണ​തു​കൊ​ണ്ട് ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്. ഒ​രി​ക്ക​ൽ ബ​ഥാ​നി​യാ​യി​ലെ ത​ന്‍റെ സ്നേ​ഹി​ത​നാ​യ ലാ​സ​റി​ന്‍റെ വീ​ടി​ന​ടു​ത്തു​ള്ള മാ​ത​ള​നാ​ര​ക​ത്തോ​ട്ട​ത്തി​ൽ വ​ച്ചാ​ണ് അ​പ്പ​ൻ യേ​ശു​വി​നെ ആ​ദ്യ​മാ​യി ക​ണ്ട​ത്.

ആ​ൾ​ക്കൂ​ട്ട​ത്തോ​ടു ക​ഥ​ക​ൾ പ​റ​യു​ക​യാ​യി​രു​ന്ന​ത്രേ. പി​ന്നീ​ട് അ​ടു​ത്തെ​വി​ടെ യേ​ശു എ​ത്തി​യാ​ലും അ​പ്പ​ൻ വ​യ​ലി​ലാ​ണെ​ങ്കി​ലും ഓ​ടി​പ്പോ​കും. പ​ണി​ക്കാ​രും ചീ​ത്ത സ്ത്രീ​ക​ളെ​ന്നു പ​റ​ഞ്ഞ് നാ​ട്ടു​കാ​ർ അ​ധി​ക്ഷേ​പി​ച്ചി​രു​ന്ന​വ​രും വീ​ടി​ല്ലാ​ത്ത​വ​രും മീ​ൻ​പി​ടി​ത്ത​ക്കാ​രു​മൊ​ക്കെ യേ​ശു പ​റ​യു​ന്ന ക​ഥ​ക​ൾ കേ​ൾ​ക്കാ​നെ​ത്തും. ചി​ല​പ്പോ​ൾ സോ​ള​മ​ന്‍റേ​തു​പോ​ലെ ക​വി​ത​ക​ൾ ആ​ല​പി​ക്കും.

ഗ​ലീ​ലി​യ​യി​ലെ മ​ല​ഞ്ചെ​രു​വി​ൽ വ​ച്ചാ​ണ്, ""ആ​ത്മാ​വി​ൽ ദ​രി​ദ്ര​രേ നി​ങ്ങ​ളാ​ണു ഭാ​ഗ്യ​വാ​ന്മാ​ർ! സ്വ​ർ​ഗം നി​ങ്ങ​ളു​ടേ​ത്''​എ​ന്നു തു​ട​ങ്ങു​ന്ന ക​വി​ത ചൊ​ല്ലി​യ​ത്. അ​തൊ​രു മ​ധു​ര​ഭാ​ഷ​ണ​മാ​യി ചി​ല​ർ​ക്കു തോ​ന്നി. എ​ന്താ​യാ​ലും ജ​റൂ​സ​ലേ​മി​ന്‍റെ പു​റം​പോ​ക്കി​ലു​ള്ള​വ​രും അ​നാ​ഥ​രു​മാ​യ​വ​രും മാ​ത്ര​മ​ല്ല, ചി​ല ധ​ന​വാ​ന്മാ​രും അ​വ​നെ വി​ട്ടു​മാ​റാ​തെ ന​ട​ന്നു.

ആ​ളു​ക​ൾ ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ കേ​ട്ടി​രി​ക്കും. പ​ങ്കു​വ​ച്ചാ​ൽ തി​ക​യാ​ത്ത​തൊ​ന്നു​മി​ല്ലെ​ന്ന് യേ​ശു പ​റ​ഞ്ഞ​തു​കേ​ട്ട് കൈ​യി​ലു​ണ്ടാ​യി​രു​ന്ന അ​പ്പ​വും പ​ഴ​ങ്ങ​ളും മീ​നു​മൊ​ക്കെ എ​ല്ലാ​വ​രും ഒ​ന്നി​ച്ചി​രു​ന്നു ക​ഴി​ക്കാ​റു​ണ്ട്. യേ​ശു​വും അ​വ​രു​ടെ​കൂ​ടെ കൂ​ടും.

അ​പ്പ​ൻ ഒ​രി​ക്ക​ൽ അ​മ്മ​യോ​ടു പ​റ‍​യു​ന്ന​തു കേ​ട്ടു. ""സ​ലോ​മീ, അ​ദ്ദേ​ഹം മ​നു​ഷ്യ​ന​ല്ലെ​ന്നു തോ​ന്നു​ന്നു കേ​ട്ടോ. നീ ​കേ​ട്ടി​ട്ടി​ല്ലേ ഗ​ലീ​ലി​യ​യു​ടെ മ​റു​ക​ര​യി​ലെ മ​ഗ്ദ​ലേ​ന​യി​ൽ​നി​ന്നു​ള്ള മ​റി​യ​ത്തെ. ഇ​ന്ന​ലെ ജ​റൂ​സ​ലെം ദേ​വാ​ല​യ​ത്തി​ന​ടു​ത്തേ​ക്ക് ന​മ്മു​ടെ പ്ര​മാ​ണി​മാ​രെ​ല്ലാം ചേ​ർ​ന്ന് അ​വ​ളെ യേ​ശു​വി​ന്‍റെ മു​ന്നി​ലെ​ത്തി​ച്ച്, വ്യ​ഭി​ചാ​ര​ത്തി​ൽ പി​ടി​ച്ച​താ ക​ല്ലെ​റി​ഞ്ഞു കൊ​ല്ല​ട്ടേ​യെ​ന്നു ചോ​ദി​ച്ചു.
""എ​ന്നി​ട്ട്..‍?''

""ഒ​ന്നു​മി​ല്ല, ക​ല്ലു​ക​ൾ താ​ഴെ​യി​ട്ട് ആ​ളു​ക​ൾ നൊ​ടി​യി​ട​യി​ൽ ദേ​വാ​ല​യ പ​രി​സ​ര​ത്തെ ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് ഊ​ളി​യി​ട്ടു.''""​അ​തെ​ങ്ങ​നെ​യാ?''
യേ​ശു പ​റ​ഞ്ഞു: ""പാ​പ​മി​ല്ലാ​ത്ത​വ​ർ മാ​ത്ര​മേ ക​ല്ലെ​റി​യാ​വൂ''

""അ​വ​ർ​ക്ക​റി​യാം നു​ണ പ​റ​ഞ്ഞ് ക​ല്ലെ​റി​യാ​ൻ തു​നി​ഞ്ഞാ​ൽ യേ​ശു മു​ഖ​ത്തു​നോ​ക്കി ഓ​രോ​രു​ത്ത​രു​ടെ​യും ര​ഹ​സ്യ​ങ്ങ​ൾ വാ​യി​ക്കു​മെ​ന്ന്. സ​ലോ​മീ, ഉ​റ​പ്പാ അ​ദ്ദേ​ഹം മ​നു​ഷ്യ​ന​ല്ല.''

ഇ​തൊ​ക്കെ കേ​ട്ടു​കേ​ട്ട് എ​നി​ക്കും യേ​ശു​വി​നെ കാ​ണ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. ക​ണ്ടു, ഒ​രി​ക്ക​ൽ മാ​ത്രം.
ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഞ​ങ്ങ​ളു​ടെ ക​ഴു​ത​പ്പു​റ​ത്താ​ണ് യേ​ശു ഇ​തി​ലേ ക​ട​ന്നു​പോ​യ​ത്. ആ​ർ​പ്പു വി​ളി​ച്ച​വ​ർ അ​ന്നു കൈ​യി​ലേ​ന്തി​യി​രു​ന്ന ഒ​ലി​വു ചി​ല്ല​ക​ൾ ദേ​വാ​ല​യ​ത്തി​ലേ​ക്കു​ള്ള നി​ര​ത്തി​ന​പ്പു​റം ഇ​പ്പോ​ഴും ചി​ത​റി​ക്കി​ട​ക്കു​ന്നു​ണ്ട്. അ​വ​യി​ലെ ഇ​ല​ക​ൾ കൊ​ഴി​ഞ്ഞി​ട്ടു​പോ​ലു​മി​ല്ല.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​രി​ച​ത​രാ​യ ര​ണ്ടു​പേ​ർ ഞ​ങ്ങ​ളു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. അ​വ​ർ ആ​രോ​ടും ചോ​ദി​ക്കാ​തെ ഞ​ങ്ങ​ളു​ടെ പെ​ൺ​ക​ഴു​ത സാ​റാ​യി​യെ കെ​ട്ടി​യി​ട്ടി​രു​ന്നി​ട​ത്തു​നി​ന്ന് അ​ഴി​ക്കാ​ൻ തു​ട​ങ്ങി. ക​ണ്ടാ​ൽ തോ​ന്നും സാ​റാ​യി അ​വ​രു​ടേ​താ​യി​രു​ന്നെ​ന്ന്. ഞാ​ൻ ഓ​ടി​ച്ചെ​ന്ന് അ​പ്പ​നെ വി​ളി​ച്ചു. അ​ദ്ദേ​ഹം ഓ​ടി​വ​ന്നു.

""എ​ന്താ​യി​ത്, നി​ങ്ങ​ളാ​രാ​ണ്?''
""ഞ​ങ്ങ​ൾ യേ​ശു​വി​ന്‍റെ ശി​ഷ്യ​രാ​ണ്. അ​ദ്ദേ​ഹ​മാ​ണു പ​റ​ഞ്ഞ​ത്, ഇ​തി​നെ അ​ഴി​ച്ചു​കൊ​ണ്ടു ചെ​ല്ലാ​ൻ. ആ​രെ​ങ്കി​ലും ചോ​ദി​ച്ചാ​ൽ യേ​ശു​വി​ന് ഇ​തി​നെ ആ​വ​ശ്യ​മു​ണ്ടെ​ന്നു പ​റ​ഞ്ഞാ​ൽ വി​ട്ടു​ത​രു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. അ​തു​കൊ​ണ്ടാ ധൈ​ര്യ​ത്തോ​ടെ ഞ​ങ്ങ​ൾ ഇ​തി​നെ അ​ഴി​ച്ച​ത്'' ആ​ഗ​ത​ർ പു​ഞ്ചി​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ജാ​ള്യ​ത​യെ മ​റ​യ്ക്കാ​നാ​യി​ല്ല.

യേ​ശു​വെ​ന്നു കേ​ട്ട​തേ അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​പം കെ​ട്ടു​പോ​യി.
""യേ​ശു​വോ... അ​ദ്ദേ​ഹ​മി​പ്പോ​ൾ എ​വി​ടെ​യാ​ണ്.''
"" ഇ​പ്പോ​ൾ ജ​റൂ​സ​ലെ​മി​ലേ​ക്കു ന​ട​ന്നി​ട്ടേ​യു​ള്ളു.''

""അ​ദ്ദേ​ഹം മ​ഹാ​ഗു​രു​വാ​ണ് കേ​ട്ടോ. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗം ഞാ​ൻ മ​ണി​ക്കൂ​റു​ക​ൾ കേ​ട്ടി​രു​ന്നി​ട്ടു​ണ്ട്. ദൈ​വ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു മ​റ്റാ​രും പ​റ​ഞ്ഞു ഞാ​ൻ മു​ന്പു കേ​ട്ടി​ട്ടി​ല്ല. ര​ണ്ടു ദി​വ​സം മു​ന്പ് അ​ദ്ദേ​ഹം ബ​ഥാ​നി​യാ​യി​ൽ വ​ന്ന​പ്പോ​ഴും ഞാ​ൻ ക​ണ്ടി​രു​ന്നു. അ​ന്നു ലാ​സ​റി​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​യി​രു​ന്ന​ല്ലോ അ​ദ്ദേ​ഹം അ​ത്താ​ഴം ക​ഴി​ച്ച​ത്.''

അ​പ്പ​ൻ സാ​റാ​യി​യെ അ​ഴി​ച്ചു. ""എ​നി​ക്കു​ള്ള​തെ​ന്തും അ​ങ്ങേ​ക്ക് ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ എ​ടു​ത്തോ​ളാ​ൻ ഞാ​ൻ പ​റ​ഞ്ഞി​രു​ന്നു.''
""ആ​വ​ശ്യം ക​ഴി​ഞ്ഞാ​ലു​ട​നെ ഞാ​ൻ ത​ന്നെ ഇ​തി​നെ തി​രി​ച്ചു​കൊ​ണ്ടു​വ​ന്നു​കൊ​ള്ളാം.'' ശി​ഷ്യ​ന്മാ​രി​ൽ ഒ​രാ​ൾ പ​റ​ഞ്ഞു.

""അ​പ്പാ, എ​ന്നാ​ൽ ഞാ​നും പോ​കാം. സാ​റാ​യി​ക്ക് ഇ​വ​രെ പ​രി​ച​യ​മി​ല്ല​ല്ലോ. യേ​ശു​വി​നും ശി​ഷ്യ​ർ​ക്കും കാ​ര്യം എ​ളു​പ്പ​മാ​കു​ക​യും ചെ​യ്യും. ഞാ​ൻ ത​ന്നെ തി​രി​ച്ചും കൊ​ണ്ടു​വ​രാം.''

""എ​ങ്കി​ൽ അ​വ​നും പോ​ര​ട്ടെ. ക​ഴു​ത​യും പ്ര​ശ്ന​മു​ണ്ടാ​ക്കാ​തി​രി​ക്കു​മ​ല്ലോ.'' ശി​ഷ്യ​രി​ൽ ഒ​രാ​ൾ പ​റ​ഞ്ഞു.
അ​പ്പ​ൻ സ​മ്മ​തി​ച്ചു. അ​ങ്ങ​നെ, ഞാ​ൻ മ​റ​ക്കാ​നാ​കാ​ത്ത ആ ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി. ഞ​ങ്ങ​ൾ കു​റ​ച്ചു​ദൂ​രം ചെ​ന്ന​പ്പോ​ൾ യേ​ശു​വും ശി​ഷ്യ​രും കു​റ​ച്ചു നാ​ട്ടു​കാ​രും കാ​ത്തു​നി​ൽ​ക്കു​ന്ന​തു ക​ണ്ടു. ഞാ​നാ​ദ്യ​മാ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ക​ണ്ട​ത്. ക​ഴു​ത​യു​മാ​യി ഞ​ങ്ങ​ൾ വ​രു​ന്ന​തു ക​ണ്ട​പ്പോ​ൾ യേ​ശു​വി​ന​ടു​ത്തു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ അ​ൽ​പ​മൊ​ന്നു നി​ശ​ബ്ദ​രാ​യി. ഞാ​നാ​ണെ​ങ്കി​ൽ ക​യ​റി​ൽ പി​ടി​ച്ച് ഒ​രു വ​ഴി​കാ​ട്ടി​യെ​പ്പോ​ലെ ത​ല​യു​യ​ർ​ത്തി നി​ന്നു.

""കു​ഞ്ഞേ, നി​ന്‍റെ പേ​രെ​ന്താ​ണ്?''​യേ​ശു​വാ​ണ് ചോ​ദി​ച്ച​ത്.
""യാ​ക്കോ​ബ്''
""ഈ ​ക​ഴു​ത​ക്കു​ട്ടി​യെ നീ​യെ​ന്താ വി​ളി​ക്കു​ന്ന​ത്''
""സാ​റാ​യി''
""നി​ന്‍റെ അ​പ്പ​നെ കു​റ​ച്ചു​നാ​ളാ​യി എ​നി​ക്ക​റി​യാം. ന​ല്ല മ​നു​ഷ്യ​ൻ. ഞാ​ൻ ന​ന്ദി പ​റ​ഞ്ഞെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ടു പ​റ​യ​ണം.''

ഉ​വ്വെ​ന്ന വാ​ക്ക് പ​ക്ഷേ, പു​റ​ത്തേ​ക്കു വ​ന്നി​ല്ല. സം​ഭാ​ഷ​ണ സ​മ​യ​ത്ത് ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്തേ​ക്കു നോ​ക്കു​ക​യാ​യി​രു​ന്നു. എ​ന്തൊ​രു വ​ശ്യ​ത​യാ​ണ് ക​ണ്ണു​ക​ൾ​ക്ക്. പ​ക്ഷേ, ത​ലേ​ന്ന് ഉ​റ​ങ്ങാ​ത്ത​തു​പോ​ലെ​യു​ണ്ട്. വേ​ഗ​ത്തി​ല​ല്ല, ഒ​രു ഇ​ളം​തെ​ന്ന​ൽ​പോ​ലെ ച​ലി​ക്കു​ന്ന ക​ൺ​പോ​ള​ക​ൾ. വി​ള​യാ​ത്ത ഗോ​ത​ന്പി​ന്‍റെ നി​റ​മു​ള്ള കു​പ്പാ​യ​ത്തി​ൽ തു​ന്ന​ലൊ​ന്നും കാ​ണാ​നി​ല്ല. കാ​റ്റി​ൽ പ​റ​ക്കു​ന്ന മു​ടി​യി​ഴ​ക​ളി​ൽ പൊ​ടി പ​റ്റി​യി​രി​ക്കു​ന്നു.

വാ​ത്സ​ല്യ​ത്തോ​ടെ അ​ദ്ദേ​ഹം എ​ന്‍റെ മു​ടി​യി​ഴ​ക​ളി​ലൂ​ടെ വി​ര​ലോ​ടി​ച്ച് ഒ​ന്നു ചി​രി​ച്ച് സാ​റാ​യി​യു​ടെ അ​ടു​ത്തേ​ക്കു ന​ട​ന്നു. ഞാ​നെ​ന്‍റെ ശി​ര​സി​ൽ തൊ​ട്ടു. യേ​ശു​വി​ന്‍റെ വി​ര​ലു​ക​ൾ തേ​ടി​യെ​ന്ന​പോ​ലെ. ആ​രോ സാ​റാ​യി​യു​ടെ പു​റ​ത്ത് ഒ​രു തു​ണി വി​രി​ച്ചു. യേ​ശു ഇ​രു​ന്നു. ഒ​ലി​വു​മ​ല​യി​റ​ങ്ങി​വ​ന്ന കാ​റ്റ് യേ​ശു​വി​ന്‍റെ മു​ടി​ക​ളി​ൽ ഓ​ള​മി​ട്ടു.

ആ​ളു​ക​ൾ ഓ​രോ വീ​ടു​ക​ളി​ൽ​നി​ന്നും ഇ​റ​ങ്ങി​ക്കൊ​ണ്ടി​രു​ന്നു. പ​ല​രും യേ​ശു​വി​നൊ​പ്പം ന​ട​ന്നു. ചി​ല​ർ ഒ​ലി​വു​മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ൾ ഒ​ടി​ച്ച് കൊ​ടി​യാ​ക്കി ഒ​രു രാ​ജാ​വി​നെ​ന്ന​പോ​ലെ ഓ​ശാ​ന എ​ന്ന് ആ​ർ​പ്പു​വി​ളി​ച്ചു. കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മൊ​ക്കെ ഓ​ടി ഒ​പ്പ​മെ​ത്താ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രു​ന്നു. ആ​വേ​ശം​കൊ​ണ്ട് എ​ന്‍റെ ഹൃ​ദ​യം പൊ​ട്ടി​പ്പോ​കു​ന്ന​തു​പോ​ലെ തോ​ന്നി. ഞാ​നാ​ണ് യേ​ശു​വി​നോ​ട് ഏ​റ്റ​വും ചേ​ർ​ന്നു ന​ട​ക്കു​ന്ന​ത്.

ഇ​തി​നി​ടെ ആ​ൾ​ക്കൂ​ട്ട​ത്തി​ൽ എ​ന്‍റെ കൂ​ട്ടു​കാ​രാ​യ ജോ​നാ​ഥ​ൻ, ജോ​ഷ്വ, ജോ​വാ​ന്ന എ​ന്നി​വ​രെ ക​ണ്ടു. അ​വ​ർ അ​ദ്ഭു​ത​ത്തോ​ടെ എ​ന്നെ നോ​ക്കു​ക​യും ചി​രി​ക്കു​ക​യും കൈ​വീ​ശു​ക​യും ചെ​യ്തു. ജോ​ഷ്വ ആ ​ബ​ഹ​ള​ത്തി​നി​ടെ എ​ന്നെ വി​ളി​ക്കു​ക​യും ചെ​യ്തു.

എ​ന്തു ചെ​യ്യ​ണ​മെ​ന്ന് എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു.
ഒ​ലി​വു​മ​ല​യി​ൽ​നി​ന്നു ഗെ​ത്‌​സ​മേ​ൻ തോ​ട്ട​ത്തി​ന​ടു​ത്തു​ള്ള കെ​ദ്രോ​ൺ താ​ഴ്‌​വ​ര​യി​ലെ​ത്തി​യ​പ്പോ​ൾ പ​ട്ട​ണം കാ​ണാ​റാ​യി. ജ​നം സം​ഘ​ങ്ങ​ളാ​യി വ​ന്നു​കൊ​ണ്ടി​രു​ന്നു. അ​വ​ർ ദാ​വീ​ദി​ന്‍റെ പു​ത്രാ ഓ​ശാ​ന എ​ന്നു വ​ളി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. തി​ര​ക്കി​നി​ടെ ചി​ല​ർ യേ​ശു​വി​ന്‍റെ കു​പ്പാ​യ​ത്തി​ലെ​ങ്കി​ലും തൊ​ടാ​ൻ നോ​ക്കി.
പെ​ട്ടെ​ന്നാ​ണ് ഞാ​ന​തു ശ്ര​ദ്ധി​ച്ച​ത്.

ഒ​ലി​വു​മ​ല​യു​ടെ പ​ടി​ഞ്ഞാ​റെ ചെ​രു​വി​ലെ​ത്തി​യ​പ്പോ​ൾ യേ​ശു ക​ര​യു​ന്നു. സാ​റാ​യി ഒ​രു നി​മി​ഷം നി​ന്നു. പ​ട്ട​ണ​ത്തി​ലേ​ക്കു നോ​ക്കി യേ​ശു പ​റ​ഞ്ഞു: ""ശ​ത്രു​ക്ക​ൾ വ​രു​മ​ല്ലോ, നീ ​ഞെ​രു​ക്ക​പ്പെ​ടും. ജ​റൂ​സ​ലെം നീ ​ക​ല്ലി​ന്മേ​ൽ ക​ല്ലു ശേ​ഷി​ക്കാ​തെ ത​ക​ർ​ക്ക​പ്പെ​ടും... നി​ന്‍റെ മ​ക്ക​ൾ....''

യേ​ശു ക​ര​യു​ന്ന​തു ക​ണ്ട​പ്പോ​ൾ എ​ന്‍റെ​യും ക​ണ്ണു​ക​ൾ നി​റ​ഞ്ഞു. പ്രി​യ​മു​ള്ള​വ​ർ സ​ങ്ക​ട​പ്പെ​ട്ടാ​ൽ എ​നി​ക്ക് അ​ങ്ങ​നെ​യാ​ണ്.

പ​ടി​ഞ്ഞാ​റേ ക​വാ​ടം ക​ട​ന്ന​പ്പോ​ഴേ​ക്കും ശി​ഷ്യ​ന്മാ​ർ​ക്കും ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്തി​ക്കാ​നാ​വാ​തെ​യാ​യി. ഓ​ശാ​ന വി​ളി ഉ​ച്ച​ത്തി​ലാ​യി. ഒ​ലി​വു​ചി​ല്ല​ക​ളും ഈ​ന്ത​പ്പ​ന​യോ​ല​ക​ളും ആ​ളു​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു. ചി​ല​ര​തു വ​ഴി​യി​ൽ വി​രി​ച്ചു. ഇ​തി​നി​ടെ ആ​രൊ​ക്കെ​യോ സ്വ​ന്തം രാ​ജാ​വി​നെ ക​ണ്ട​തു​പോ​ലെ അ​വ​രു​ടെ മേ​ൽ​വ​സ്ത്ര​ങ്ങ​ൾ ഊ​രി യേ​ശു ക​ട​ന്നു​വ​രു​ന്നി​ട​ത്ത് വി​രി​ച്ചു കാ​ത്തു​നി​ന്നു. അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ അ​വ​ർ ദൈ​വ​മ​ക​നേ​യെ​ന്ന് വി​ളി​ച്ചു ക​ര​ഞ്ഞു.

ഫ​രി​സേ​യ​രും വ​ഴി​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഞാ​ൻ സാ​റാ​യി​യു​ടെ ക​യ​റി​ൽ മു​റു​കെ പി​ടി​ച്ചു.
""യേ​ശു, എ​ന്തൊ​രു ബ​ഹ​ള​മാ​ണി​ത്. നി​ന​ക്ക് ഇ​വ​രോ​ടു വാ​യ​ട​യ്ക്കാ​ൻ പ​റ​ഞ്ഞു​കൂ​ടേ?''
യേ​ശു ഫ​രി​സേ​യ​രെ നോ​ക്കി. ""ഇ​വ​ർ നി​ശ​ബ്ദ​രാ​യാ​ൽ ഈ ​ക​ല്ലു​ക​ൾ ആ​ർ​പ്പു​വി​ളി​ക്കും.''

ഗ​ലീ​ല​യ ത​ടാ​ക​ത്തി​ലെ ഓ​ള​ങ്ങ​ളി​ലൊ​ന്ന് ക​ര​യെ തൊ​ടു​ന്ന​ത്ര ശാ​ന്ത​മാ​യി​രു​ന്നു യേ​ശു​വി​ന്‍റെ സ്വ​രം. പ​ക്ഷേ, ഫ​രി​സേ​യ​ർ എ​ന്തോ കേ​ട്ടു ഭ​യ​ന്ന​തു​പോ​ലെ ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്കു വ​ലി​ഞ്ഞു.

ഇ​പ്പോ​ഴെ​നി​ക്ക​റി​യാം. അ​ന്ന​ത്തെ ആ ​ഫ​രി​സേ​യ​രും കൂ​ട്ട​രു​മാ​യി​രി​ക്കാം യേ​ശു​വി​നെ ഇ​പ്പോ​ൾ ഗാ​ഗു​ൽ​ത്താ​യി​ലേ​ക്കു കൊ​ണ്ടു​പോ​യി​രി​ക്കു​ന്ന​ത്. അ​പ്പ​ൻ പ​റ​ഞ്ഞ​ത് ഞാ​നോ​ർ​ക്കു​ന്നു. ""യേ​ശു​വി​നെ​യും ലാ​സ​റി​നെ​യും അ​പാ​യ​പ്പെ​ടു​ത്താ​ൻ അ​വ​ർ ത​ക്കം പാ​ർ​ത്തി​രി​ക്കു​ക​യാ​ണ്.''

ഓ​ശാ​ന​വി​ളി​ക​ൾ ജ​റൂ​സ​ലെ​മി​നെ മു​ഖ​രി​ത​മാ​ക്കെ ഞ​ങ്ങ​ൾ ദേ​വാ​ല​യ മു​റ്റ​ത്തെ​ത്തി. ആ​ളു​ക​ൾ അ​വി​ടെ​യും നി​റ​ഞ്ഞു. ക​ഴു​ത​പ്പു​റ​ത്തു​നി​ന്നി​റ​ങ്ങി​യ​പ്പോ​ൾ യേ​ശു വീ​ണ്ടും എ​ന്‍റെ ശി​ര​സി​ലൂ​ടെ കൈ​യോ​ടി​ച്ചു. ""ന​ന്ദി യാ​ക്കോ​ബ്, അ​പ്പ​നോ​ടു പ​റ​യൂ, അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്നേ​ഹി​ത​ൻ ലാ​സ​റി​നെ ആ​രു​മൊ​ന്നും ചെ​യ്യി​ല്ലെ​ന്ന്.''

പെ​ട്ടെ​ന്ന് ഞാ​നോ​ർ​ത്തു, അ​പ്പ​ൻ അ​ങ്ങ​നെ ഭ​യ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഞാ​ൻ യേ​ശു​വി​നോ​ടു പ​റ​ഞ്ഞി​രു​ന്നി​ല്ല​ല്ലോ. ഞാ​ൻ ത​രി​ച്ചു​പോ​യി. യേ​ശു മ​നു​ഷ്യ​ന​ല്ലേ..? എ​ന്‍റെ തൊ​ണ്ട​യി​ൽ ഒ​രു ഓ​ശാ​ന​വി​ളി കു​ടു​ങ്ങി​ക്കി​ട​ന്നു. അ​പ്പോ​ഴേ​ക്കും ആ​ൾ​ക്കൂ​ട്ട​ത്തി​നൊ​പ്പം യേ​ശു ദേ​വാ​ല​യ​ത്തി​ലേ​ക്കു ക​യ​റി.

ഇ​ന്ന് ആ​റാം ദി​വ​സ​മാ​ണ്. പാ​വ​ങ്ങ​ളോ​ടൊ​പ്പം അ​ത്താ​ഴം ക​ഴി​ച്ചി​രു​ന്ന, വെ​റു​ക്ക​പ്പെ​ട്ട​വ​രു​ടെ തോ​ളി​ൽ കൈ​യി​ട്ടു​ന​ട​ന്ന, ഗ​ലീ​ലി​യ​യി​ലെ മീ​ൻ​പി​ടി​ത്ത​ക്കാ​രെ​യും ചു​ങ്ക​ക്കാ​രെ​യും കൂ​ട്ടു​കാ​രാ​ക്കി​യ, ഞ​ങ്ങ​ളു​ടെ അ​യ​ൽ​ഗ്രാ​മ​ത്തി​ലെ ലാ​സ​റി​നെ ഉ​യി​ർ​പ്പി​ച്ച, എ​ന്‍റെ അ​പ്പ​നെ ഇ​ഷ്ട​മാ​യി​രു​ന്ന... യേ​ശു രാ​ജാ​വാ​കു​മാ​യി​രു​ന്നെ​ന്നു ക​രു​തി.

പ​ക്ഷേ, ഇ​ന്നെ​നി​ക്ക​റി​യാം അ​വ​ൻ ഈ ​പ​ട്ട​ണ​ത്തി​നും കാ​ല​ത്തി​നും വേ​ണ്ടി മാ​ത്ര​മു​ള്ള രാ​ജാ​വാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ ഭ​യ​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും യ​ഹൂ​ദ​പു​രോ​ഹി​ത​ർ​ക്കും പ്ര​മാ​ണി​മാ​ർ​ക്കു​മൊ​ന്നും യേ​ശു​വി​നെ കാ​ണു​ന്ന​തേ ഇ​ഷ്ട​മ​ല്ലാ​യി​രു​ന്നു. അ​ന്ന്, ദേ​വാ​ല​യ​ത്തി​ലേ​ക്കു ക​യ​റി​യ യേ​ശു, അ​തി​ന​ക​ത്തു ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​വ​രെ ത​ല്ലി​യോ​ടി​ച്ചെ​ന്നാ​ണ് ഞാ​ൻ പി​ന്നീ​ട​റി​ഞ്ഞ​ത്. അ​തോ​ടെ അ​വ​രു​ടെ ഗൂ​ഢാ​ലോ​ച​നാ​രാ​ത്രി​ക​ൾ നീ​ള​മേ​റി​യ​താ​യി.

ഗാ​ഗു​ൽ​ത്താ എ​ന്‍റെ സ​മീ​പ​ത്തേ​ക്കു വ​രു​ന്ന​തു​പോ​ലെ തോ​ന്നി. എ​നി​ക്കി​വി​ടെ ഒ​രു നി​മി​ഷം നി​ൽ​ക്കാ​നാ​കി​ല്ല. പ​ട്ട​ണ​ത്തി​ൽ ആ​ളു​ക​ൾ തീ​രെ​യി​ല്ല. എ​ന്തോ പാ​പം ചെ​യ്ത​തു​പോ​ലെ ജ​റൂ​സ​ലെം സൂ​ര്യ​നി​ൽ​നി​ന്നു മു​ഖം മ​റ​യ്ക്കാ​ൻ ശ്ര​മി​ച്ചു. ഞാ​ൻ വീ​ട്ടി​ലേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ ദൂ​രെ കു​ശ​വ​ന്‍റെ പ​റ​ന്പി​ലെ വൃ​ക്ഷ​ച്ചി​ല്ല​ക​ളി​ലൊ​ന്ന് എ​ന്തോ ഭാ​ര​ത്താ​ൽ ഭൂ​മി​യോ​ളം താ​ഴ്ന്നു കി​ട​ന്നു.

ഞാ​ൻ ഓ​ടി​ക്കൊ​ണ്ടേ​യി​രു​ന്നു. എ​നി​ക്ക് സാ​റാ​യി​യെ കെ​ട്ടി​പ്പി​ടി​ച്ചൊ​ന്നു ക​ര​യ​ണം.
വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പ​ക്ഷേ, സാ​റാ​യി ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ത്തി​മ​ര​ത്തി​ന​ടു​ത്ത് അ​വ​ളു​ടെ ക​യ​ർ അ​ഴി​ക്ക​പ്പെ​ട്ടു കി​ട​ന്നു. ഞാ​ൻ ആ​കാ​ശ​ത്തേ​ക്കു നോ​ക്കി. സൂ​ര്യ​ൻ ഇ​രു​ണ്ടു​പോ​യി​രി​ക്കു​ന്നു.

SUNDAY DEEPIKA

നി​ല​ച്ചു​പോ​യ ക്ലോ​ക്കു​ക​ൾ

1989ൽ ​പു​റ​ത്തി​റ​ങ്ങി​യ പ്ര​സി​ദ്ധ​മാ​യ ഒ​രു ഹോ​ളി​വു​ഡ് സി​നി​മ​യാ​ണ് "ഡെ​ഡ് പോ​യ​റ്റ്സ് സൊ​സൈ​റ്റി'. അ​മേ​രി​ക്ക​ൻ സം​വി​ധാ​യ​ക​നാ​യ പീ​റ്റ​ർ വി​യ​ർ സം​വി​ധാ​നം​ചെ​യ്ത ഈ ​സി​നി​മ​യി​ൽ ഒ​രു അ​ധ്യാ​പ​ക​ക​ഥാ​പാ​ത്ര​മാ​യി അ​ഭി​നി​യി​ച്ച റോ​ബി​ൻ വി​ല്യം​സ് ആ​ണ് നാ​യ​ക​ൻ. ജീ​വി​ത​ത്തി​ന്‍റെ അ​ർ​ഥം, യു​വ​ത്വ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ, ആ​ത്മ​ധൈ​ര്യ​ത്തോ​ടെ ജീ​വി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത എ​ന്നി​വ​യെ​ക്കു​റി​ച്ചൊ​ക്കെ ആ​ഴ​ത്തി​ൽ ചി​ന്തി​പ്പി​ക്കു​ന്ന സി​നി​മ​ക​ളി​ൽ ഇ​തി​നു പ്ര​ത്യേ​ക സ്ഥാ​ന​മു​ണ്ട്.

ക​ഥ ന​ട​ക്കു​ന്ന​ത് 1954 കാ​ല​ഘ​ട്ട​ത്തി​ലെ ഒ​രു ബോ​ർ​ഡിം​ഗ് സ്കൂ​ളി​ലാ​ണ്. ക​ർ​ശ​ന​മാ​യ നി​യ​മ​ങ്ങ​ളും ക​ടു​ത്ത നി​യ​ന്ത്ര​ണ​വു​മു​ള്ള ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​ണി​ത്. അ​വി​ടെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജീ​വി​തം എ​ന്ന​ത് പ​ണ​വും പ്രൗ​ഢി​യും സ്ഥാ​ന​മാ​ന​ങ്ങ​ളും നേ​ടു​ന്ന​തി​നു​ള്ള ഒ​രു യാ​ത്ര​യാ​യാ​ണ് അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. മാ​താ​പി​താ​ക്ക​ളു​ടെ പ്ര​തീ​ക്ഷ​ക​ളും സ​മൂ​ഹ​ത്തി​ന്‍റെ സ​മ്മ​ർ​ദ​ങ്ങ​ളും അ​നു​സ​രി​ച്ച് മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ് അ​വ​രു​ടെ പ​തി​വ്.

ഈ ​സ്കൂ​ളി​ലേ​ക്ക് ജോ​ണ്‍ കീ​റ്റിം​ഗ് എ​ന്ന പേ​രി​ലു​ള്ള ഒ​രു ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ൻ ക​ട​ന്നു​വ​രു​ന്നു. മ​റ്റ് അ​ധ്യാ​പ​ക​രെ​പ്പോ​ലെ​യ​ല്ല അ​ദ്ദേ​ഹം. അ​വ​ർ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ മാ​ത്രം പ​ഠി​പ്പി​ക്കു​ന്പോ​ൾ, കീ​റ്റിം​ഗ് ചെ​യ്യു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളെ ചി​ന്തി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യാ​ണ്. ജീ​വി​ത​മെ​ന്ന​ത് പ​രീ​ക്ഷ​ക​ളു​ടെ​യും മാ​ർ​ക്കു​ക​ളു​ടെ​യും മാ​ത്രം കാ​ര്യ​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം അ​വ​രെ ഓ​ർ​മി​പ്പി​ക്കു​ന്നു.

ഒ​രു ദി​വ​സം കീ​റ്റിം​ഗ് അ​വ​രോ​ടു പ​റ​ഞ്ഞു: ""കാ​ർ​പെ ഡി​യെം''. ഈ ​ദി​വ​സം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക എ​ന്ന് മ​ല​യാ​ള​ത്തി​ൽ ഈ ​ലാ​റ്റി​ൻ പ്ര​യോ​ഗ​ത്തെ പ​രി​ഭാ​ഷ​പ്പെ​ടു​ത്താം. ജീ​വി​തം വ​ള​രെ ഹ്ര​സ്വ​മാ​ണെ​ന്നും ത​ന്മൂ​ലം ഓ​രോ ദി​വ​സ​വും അ​ർ​ഥ​വ​ത്താ​യി ജീ​വി​ക്ക​ണ​മെ​ന്നു​മാ​ണ് അ​ദ്ദേ​ഹം അ​വ​രെ ഓ​ർ​മി​പ്പി​ച്ച​ത്. ""നി​ങ്ങ​ളു​ടെ ജീ​വി​തം സാ​ധാ​ര​ണ​മാ​യി​രി​ക്ക​രു​ത്''- അ​ദ്ദേ​ഹം പ​റ​ഞ്ഞു. ""അ​ത് അ​തു​ല്യ​മാ​യി​രി​ക്ക​ണം''.

ഈ ​വാ​ക്കു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ലി​യ സ്വാ​ധീ​നം​ചെ​ലു​ത്താ​ൻ തു​ട​ങ്ങി. അ​വ​രി​ൽ ചി​ല​ർ സ്വ​ന്തം സ്വ​പ്ന​ങ്ങ​ളെ​ക്കു​റി​ച്ച് ഭാ​വ​ന ചെ​യ്യാ​നാ​രം​ഭി​ച്ചു. ചി​ല​ർ അ​സാ​ധാ​ര​ണ​മാ​യ ധൈ​ര്യ​ത്തോ​ടെ പു​തി​യ വ​ഴി​ക​ൾ തെ​ര​ഞ്ഞെ​ടു​ത്തു. എ​ന്നാ​ൽ, മ​റ്റു ചി​ല​രാ​ക​ട്ടെ ഭ​യ​ത്തി​ലും സം​ശ​യ​ത്തി​ലും കു​ടു​ങ്ങി​ക്കി​ട​ന്നു. അ​വ​ർ പ​ല കാ​ര്യ​ങ്ങ​ളും പി​ന്നീ​ടു ചെ​യ്യാ​മെ​ന്നു ക​രു​തി മാ​റ്റി​വ​ച്ചു.

ഈ ​ക​ഥ ഒ​രു സു​പ്ര​ധാ​ന സ​ത്യ​ത്തി​ലേ​ക്കാ​ണ് വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്. അ​താ​യ​ത്, നാം ​ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്യേ​ണ്ട സ​മ​യ​ത്തു ചെ​യ്യാ​തെ അ​ത് അ​കാ​ര​ണ​മാ​യി മാ​റ്റി​വ​യ്ക്കു​ന്നു​വെ​ന്ന യാ​ഥാ​ർ​ഥ്യം. ഉ​ദാ​ഹ​ര​ണ​മാ​യി, സ​ത്യ​ത്തി​നും നീ​തി​ക്കും ന​ന്മ​യ്ക്കും​വേ​ണ്ടി നി​ല​കൊ​ള്ളേ​ണ്ട സാ​ഹ​ച​ര്യം വ​രു​ന്പോ​ൾ അ​തു പി​ന്നീ​ടാ​കാ​മെ​ന്നു ക​രു​തി നീ​ട്ടി​വ​യ്ക്കു​ന്നു.

അ​ല്ലെ​ങ്കി​ൽ, ഒ​രാ​ളെ സ​ഹാ​യി​ക്കേ​ണ്ട അ​വ​സ​രം വ​രു​ന്പോ​ൾ അ​തി​നു സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്നു പ​റ​ഞ്ഞ് മു​ന്നോ​ട്ട് അ​തു മാ​റ്റി​വ​യ്ക്കു​ന്നു. ജീ​വി​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ കാ​ര്യം വ​രു​ന്പോ​ഴും നാം ​സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് പ​ല​പ്പോ​ഴും ഇ​തു​പോ​ലെ​യാ​യി​രി​ക്കും. ഇ​നി​യും സ​മ​യ​മു​ണ്ട​ല്ലോ, അ​ല്പം​കൂ​ടി ക​ഴി​ഞ്ഞി​ട്ടാ​വാം എ​ന്ന ചി​ന്താ​ഗ​തി.

എ​ന്നാ​ൽ ജീ​വി​തം ഒ​രി​ക്ക​ലും ന​മു​ക്കാ​യി കാ​ത്തു​നി​ൽ​ക്കി​ല്ല എ​ന്ന​താ​ണ് വ​സ്തു​ത. അ​തു​കൊ​ണ്ടാ​ണ് ദൈ​വ​വ​ച​നം പ​റ​യു​ന്ന​ത്: ""ഇ​താ​ണ് സ്വീ​കാ​ര്യ​മാ​യ സ​മ​യം; ഇ​തു​ത​ന്നെ​യാ​ണ് ര​ക്ഷ​യു​ടെ ദി​വ​സം'' (2 കോ​റി 6:2). ഇ​തേ ആ​ശ​യം ഏ​ശ​യ്യാ പ്ര​വാ​ച​ക​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഇ​പ്ര​കാ​ര​മാ​ണ്: ""ദൈ​വ​ത്തെ ക​ണ്ടെ​ത്താ​വു​ന്ന സ​മ​യ​ത്ത് അ​വി​ട​ത്തെ അ​ന്വേ​ഷി​ക്കു​വി​ൻ.

അ​വി​ട​ന്ന് സ​മീ​പ​മു​ള്ള​പ്പോ​ൾ അ​വി​ട​ത്തെ വി​ളി​ച്ച​പേ​ക്ഷി​ക്കു​വി​ൻ'' (55:6). ഒ​രാ​ൾ​ക്ക് അ​തി​മ​നോ​ഹ​ര​മാ​യൊ​രു ക്ലോ​ക്ക് ഉ​ണ്ടാ​യി​രു​ന്നു. ഒ​രു ദി​വ​സം അ​തു പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. അ​പ്പോ​ൾ ആ ​ക്ലോ​ക്കി​ന്‍റെ ഉ​ട​മ സ്വ​യം പ​റ​ഞ്ഞു: "ഇ​തു നാ​ളെ റി​പ്പ​യ​ർ ചെ​യ്യാം.' എ​ന്നാ​ൽ ആ ​ക്ലോ​ക്കെ​ടു​ത്ത് സ്വ​യം അ​തു ന​ന്നാ​ക്കാ​നോ അ​തു സാ​ധ്യ​മ​ല്ലെ​ങ്കി​ൽ മ​റ്റൊ​രാ​ളെ​ക്കൊ​ണ്ട് ന​ന്നാ​ക്കി​ക്കാ​നോ അ​യാ​ൾ തു​നി​ഞ്ഞി​ല്ല.

ഒ​രു ദി​വ​സം ഒ​രു സു​ഹൃ​ത്ത് അ​യാ​ളെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി. നി​ശ്ച​ല​മാ​യ ആ ​ക്ലോ​ക്ക് ക​ണ്ട​പ്പോ​ൾ സു​ഹൃ​ത്ത് ചോ​ദി​ച്ചു: ""നി​ങ്ങ​ൾ എ​ന്തു​കൊ​ണ്ടാ​ണ് ഈ ​ക്ലോ​ക്ക് ന​ന്നാ​ക്കാ​ത്ത​ത്?'' ഉ​ട​നെ ഉ​ട​മ​സ്ഥ​ൻ പ​റ​ഞ്ഞു: ""ഈ ​ക്ലോ​ക്ക് നി​ന്നു​പോ​യി​ട്ട് കു​റേ​നാ​ളാ​യി. ഇ​തു ന​ന്നാ​ക്കി​യി​ട്ട് വ​ലി​യ കാ​ര്യ​മി​ല്ലെ​ന്നു തോ​ന്നി.''

ന​മ്മു​ടെ ജീ​വി​ത​ത്തി​ലും പ​ല​പ്പോ​ഴും സം​ഭ​വി​ക്കു​ന്ന​ത് ഇ​തു​ത​ന്നെ​യാ​ണ്. ചെ​യ്യേ​ണ്ട പ​ല​കാ​ര്യ​ങ്ങ​ളും നാം ​പ​ല​പ്പോ​ഴും മാ​റ്റി​വ​യ്ക്കും. എ​ന്നാ​ൽ കു​റേ​ക്ക​ഴി​യു​ന്പോ​ൾ അ​തി​ന്‍റെ പ്രാ​ധാ​ന്യം ന​മു​ക്കു ന​ഷ്ട​പ്പെ​ടും. അ​തു​കൊ​ണ്ടു​ത​ന്നെ നാം ​ഒ​രി​ക്ക​ലും അ​വ ചെ​യ്യു​ക​യു​മി​ല്ല. അ​പ്പോ​ൾ​പ്പി​ന്നെ ന​മ്മു​ടെ ജീ​വി​തം മു​ര​ടി​ച്ചു നി​ൽ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ദ്ഭു​ത​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ല​ല്ലോ.

ന​മ്മു​ടെ ആ​ധ്യാ​ത്മി​ക​ജീ​വി​തം മു​ര​ടി​ച്ചാ​ണോ ഇ​പ്പോ​ൾ ഇ​രി​ക്കു​ന്ന​ത്? എ​ങ്കി​ൽ അ​തി​ന്‍റെ കാ​ര​ണം "പി​ന്നീ​ടാ​വാം' എ​ന്ന ന​മ്മു​ടെ നി​ല​പാ​ടാ​ണ്. ഈ ​നി​ല​പാ​ടി​ൽ​നി​ന്നു ക​ര​ക​യ​റ​ണ​മെ​ങ്കി​ൽ സ​ങ്കീ​ർ​ത്ത​ക​നെ​പ്പോ​ലെ ന​മ്മ​ളും പ്രാ​ർ​ഥി​ക്ക​ണം, ""ഞ​ങ്ങ​ളു​ടെ ദി​വ​സ​ങ്ങ​ളെ എ​ണ്ണു​വാ​ൻ ഞ​ങ്ങ​ളെ പ​ഠി​പ്പി​ക്ക​ണ​മേ, അ​ങ്ങ​നെ ഞ​ങ്ങ​ൾ ഹൃ​ദ​യ​വി​ജ്ഞാ​നം നേ​ട​ട്ടെ'' (90:12) എ​ന്ന്.

വ​ള​രെ വേ​ഗം ക​ട​ന്നു​പോ​കു​ന്ന​താ​ണ് ന​മ്മു​ടെ ദി​വ​സ​ങ്ങ​ളും വ​ർ​ഷ​ങ്ങ​ളും. കീ​റ്റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളെ അ​നു​സ്മ​രി​പ്പി​ച്ച​തു​പോ​ലെ ഇ​പ്പോ​ഴ​ത്തെ ഈ ​നി​മി​ഷം, അ​ല്ലെ​ങ്കി​ൽ ഈ ​ദി​വ​സം ന​മു​ക്ക് ഏ​റ്റ​വും പ്ര​യോ​ജ​ന​പ്പെ​ട്ട​താ​യി മാ​റ്റാം. ന​മ്മു​ടെ ആ​ധ്യാ​ത്മി​ക​ജീ​വി​ത​ത്തി​ന്‍റെ ക്ലോ​ക്ക് നി​ല​ച്ചു​പോ​യി​ട്ടു​ണ്ടോ? എ​ങ്കി​ൽ, എ​ത്ര​യും​വേ​ഗം ആ ​ക്ലോ​ക്ക് ന​ന്നാ​ക്കി അ​തു പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാം. ഇ​നി​യും അ​തു മാ​റ്റി​വ​യ്ക്കാ​ൻ നാം ​ഇ​ട​യാ​ക്ക​രു​ത്.

ആ​ധ്യാ​ത്മി​ക​ജീ​വി​ത​ത്തി​ലെ​ന്ന​പോ​ലെ, ജീ​വി​ത​ത്തി​ന്‍റെ സ​ർ​വ​മേ​ഖ​ല​ക​ളി​ലും ന​ന്നാ​യി പോ​കു​വാ​ൻ ന​മു​ക്കു ശ്ര​ദ്ധ​യു​ണ്ടാ​ക​ണം. അ​തു നാ​ളെ​യാ​ക​ട്ടെ എ​ന്നു ക​രു​തി ഒ​രി​ക്ക​ലും മാ​റ്റി​വ​യ്ക്ക​രു​ത്. കാ​ര​ണം, ന​മു​ക്ക് എ​ത്ര നാ​ളെ​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ദൈ​വ​ത്തി​നു മാ​ത്ര​മേ അ​റി​വു​ള്ളൂ​വ​ല്ലോ.

SUNDAY DEEPIKA

ഭൂ​മി​യി​ല്‍ ഇ​ടി​ക്കി​ല്ല; ച​ന്ദ്ര​നി​ലും

അ​ങ്ങ​നെ ആ ​ആ​ശ​ങ്ക ഒ​ഴി​ഞ്ഞു..! 2032ല്‍ ​ച​ന്ദ്ര​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​മെ​ന്ന് ആ​ശ​ങ്ക പ​ര​ത്തി​യ "2024 YR4' എ​ന്ന ഛിന്ന​ഗ്ര​ഹം ച​ന്ദ്ര​നെ തൊ​ടു​ക​പോ​ലും ചെ​യ്യി​ല്ലെ​ന്ന് നാ​സ അ​റി​യി​ച്ചു. ജ​യിം​സ് വെ​ബ് ബ​ഹി​രാ​കാ​ശ ദൂ​ര​ദ​ര്‍​ശി​നി ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ഏ​റ്റ​വും പു​തി​യ നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഛിന്ന​ഗ്ര​ഹ​ത്തി​ന്‍റെ ഭ്ര​മ​ണ​പ​ഥം നാ​സ​യി​ലെ ശാ​സ്ത്ര​ജ്ഞ​ര്‍ കൃ​ത്യ​മാ​യി നി​ര്‍​ണ​യി​ച്ച​ത്.

2024 അ​വ​സാ​ന​ത്തോ​ടെ​യാ​ണ് നാ​സ ഈ ഛി​ന്ന​ഗ്ര​ഹ​ത്തെ ക​ണ്ടെ​ത്തി​യ​ത്. 2032 ഡി​സം​ബ​ര്‍ 22ന് ​ഇ​തു ഭൂ​മി​യി​ല്‍ പ​തി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഗ​വേ​ഷ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. 2025 ഫെ​ബ്രു​വ​രി​യി​ലെ ശാ​സ്ത്ര​ജ്ഞ​രു​ടെ ഈ ​അ​നു​മാ​നം വ​ലി​യ ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി. തു​ട​ര്‍​ന്ന്, വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട നാ​സ, ഛിന്ന​ഗ്ര​ഹം ഭൂ​മി​ക്കു ഭീ​ഷ​ണി​യ​ല്ലെ​ന്നു വി​ല​യി​രു​ത്തി. ഭൂ​മി​യി​ല്‍ ഇ​ടി​ച്ചി​ല്ലെ​ങ്കി​ലും ഇ​ത് ച​ന്ദ്ര​നി​ല്‍ ഇ​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു പി​ന്നീ​ട് നാ​സ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. ഇ​തും വ​ലി​യ ആ​ശ​ങ്ക​യാ​യി​രു​ന്നു.

ജ​യിം​സ് വെ​ബി​ന്‍റെ ക​ണ്ടെ​ത്ത​ല്‍

ഭൂ​മി​യി​ല്‍​നി​ന്നും ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ല്‍​നി​ന്നും ദൃ​ശ്യ​മാ​കാ​ത്ത​ത്ര അ​ക​ലെ​യാ​യി​രു​ന്ന ഛിന്ന​ഗ്ര​ഹ​ത്തെ ക​ണ്ടെ​ത്താ​ന്‍ ജ​യിം​സ് വെ​ബ് ദൂ​ര​ദ​ര്‍​ശി​നി മാ​ത്ര​മാ​യി​രു​ന്നു ഏ​ക പോം​വ​ഴി. 280 ദ​ശ​ല​ക്ഷം മൈ​ല്‍ അ​ക​ലെ​വ​ച്ചാ​ണ് ഇ​തി​നെ നി​രീ​ക്ഷി​ച്ച​ത്. ഇ​ത്ര​യും കു​റ​ഞ്ഞ വെ​ളി​ച്ച​മു​ള്ള ഒ​രു സൗ​ര​യൂ​ഥ വ​സ്തു​വി​നെ നി​രീ​ക്ഷി​ക്കു​ന്ന​ത് ച​രി​ത്ര​ത്തി​ല്‍​ത​ന്നെ ആ​ദ്യ​മാ​ണെ​ന്ന് ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് അ​പ്ലൈ​ഡ് ഫി​സി​ക്‌​സ് ലാ​ബി​ലെ പ്ലാ​ന​റ്റ​റി അ​സ്‌​ട്രോ​ണ​മ​ര്‍ ആ​ന്‍​ഡി റി​വ്കി​ന്‍ പ​റ​ഞ്ഞു.

13,200 മൈ​ല്‍ അ​ക​ലം

ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍, ഛിന്ന​ഗ്ര​ഹം ച​ന്ദ്ര​നി​ല്‍ ഇ​ടി​ക്കാ​നു​ള്ള സാ​ധ്യ​ത പൂ​ര്‍​ണ​മാ​യും ഇ​ല്ലെ​ന്ന് നാ​സ​യു​ടെ ജെ​റ്റ് പ്രൊ​പ്പ​ല്‍​ഷ​ന്‍ ല​ബോ​റ​ട്ട​റി സ്ഥി​രീ​ക​രി​ച്ചു. ച​ന്ദ്ര​നി​ല്‍​നി​ന്ന് ഏ​ക​ദേ​ശം 13,200 മൈ​ല്‍ അ​ക​ല​ത്തി​ലൂ​ടെ ഛിന്ന​ഗ്ര​ഹം ക​ട​ന്നു​പോ​കു​മെ​ന്നാ​ണ് നി​ല​വി​ല്‍ ശാ​സ്ത്ര​ജ്ഞ​ര്‍ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

15നി​ല കെ​ട്ടി​ട​ത്തി​ന്‍റെ വ​ലി​പ്പം

2024 ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ ചി​ലി​യി​ലെ നാ​സ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന "ആ​സ്റ്റ​റോ​യി​ഡ് ടെ​റ​സ്ട്രി​യ​ല്‍-​ഇം​പാ​ക്റ്റ് ലാ​സ്റ്റ് അ​ല​ര്‍​ട്ട് സി​സ്റ്റം' (ATLAS) ആ​ണ് ഛിന്ന​ഗ്ര​ഹ​ത്തെ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്. ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തെ മു​റി​ച്ചു​ക​ട​ക്കു​ന്ന ചി​ന്ന​ഗ്ര​ഹ​ത്തി​ന് ഏ​ക​ദേ​ശം 174 മു​ത​ല്‍ 220 അ​ടി വ​രെ (53-67 മീ​റ്റ​ര്‍) വ്യാ​സ​മു​ണ്ട്. അ​താ​യ​ത്, ഒ​രു 15 നി​ല കെ​ട്ടി​ട​ത്തി​ന്‍റെ വ​ലി​പ്പം..!

Latest News

Corehub Up