റിലയൻസിനു ലാഭം കുതിച്ചു
റിലയൻസിനു ലാഭം കുതിച്ചു
Friday, October 18, 2019 11:46 PM IST
മും​ബൈ: റി​ക്കാ​ർ​ഡ് ലാ​ഭ​വു​മാ​യി മു​കേ​ഷ് അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ്, സെ​പ്റ്റം​ബ​ർ 30 ന​വ​സാ​നി​ച്ച ത്രൈ​മാ​സം ക​ന്പ​നി 11,262 കോ​ടി രൂ​പ​യു​ടെ അ​റ്റാ​ദാ​യം ഉ​ണ്ടാ​ക്കി.
പെ​ട്രോ​ളി​യം ബി​സി​ന​സി​ലും ടെ​ലി​കോ​മി​ലും റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യി​ലും ലാ​ഭ​ത്തോ​ത് വ​ർ​ധി​ച്ച​താ​ണ് ക​ന്പ​നി​യെ സ​ഹാ​യി​ച്ച​ത്.

ത​ലേ​വ​ർ​ഷം ഇ​തേ ത്രൈ​മാ​സ​ത്തി​ൽ 9516 കോ​ടി രൂ​പ​യാ​യി​രു​ന്ന അ​റ്റാ​ദാ​യ​മാ​ണ് 18.6 ശ​ത​മാ​നം വ​ർ​ധി​ച്ച​ത്. മൊ​ത്ത​വ​രു​മാ​നം 1,63,854 കോ​ടി രൂ​പ​യാ​യി വ​ർ​ധി​ച്ചു. വ​ർ​ധ​ന 4.8 ശ​ത​മാ​നം. നി​കു​തി​ക്കു മു​ന്പു​ള്ള ലാ​ഭം 15.5 ശ​ത​മാ​നം വ​ർ​ധി​ച്ച് 25,820 കോ​ടി രൂ​പ​യാ​യി.

ടെ​ലി​കോം വി​ഭാ​ഗ​മാ​യ റി​ല​യ​ൻ​സ് ജി​യോ​യു​ടെ വ​രു​മാ​നം 33.7 ശ​ത​മാ​നം വ​ർ​ധി​ച്ച് 12,345 കോ​ടി രൂ​പ​യാ​യി. അ​റ്റാ​ദാ​യം 45.4 ശ​ത​മാ​നം ഉ​യ​ർ​ന്ന് 990 കോ​ടി രൂ​പ​യി​ലെ​ത്തി.


റി​ല​യ​ൻ​സ് റീ​ട്ടെ​യി​ലി​നു നി​കു​തി​ക്കു മു​ന്പു​ള്ള ലാ​ഭം 13 ശ​ത​മാ​നം കൂ​ടി 2322 കോ​ടി രൂ​പ​യാ​യി.


വി​പ​ണി​മൂ​ല്യം 9,05214 കോ​ടി

ക​ന്പ​നി​യു​ടെ ഓ​ഹ​രി​ക​ൾ ഇ​ന്ന​ലെ ഗ​ണ്യ​മാ​യ നേ​ട്ട​മു​ണ്ടാ​ക്കു​ക​യും ക​ന്പ​നി​യു​ടെ വി​പ​ണി​മൂ​ല്യം (മു​ഴു​വ​ൻ ഓ​ഹ​രി​ക​ളു​ടെ​യും കൂ​ടി വി​ല) ഒ​ന്പ​തു​ല​ക്ഷം കോ​ടി രൂ​പ എ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ടു​ക​യും ചെ​യ്തു. ഓ​ഹ​രി​വി​ല ര​ണ്ടു​ശ​ത​മാ​നം ഉ​യ​ർ​ന്ന് 1428 രൂ​പ​യി​ലെ​ത്തി​യ​പ്പോ​ൾ മൊ​ത്തം വി​പ​ണി​മൂ​ല്യം 9,05214 കോ​ടി രൂ​പ​യി​ലെ​ത്തി. പി​ന്നീ​ട് ഓ​ഹ​രി​വി​ല താ​ണ​പ്പോ​ൾ വി​പ​ണി​മൂ​ല്യം 8.97 ല​ക്ഷം കോ​ടി​യാ​യി. വി​പ​ണി​മൂ​ല്യം ഒ​ന്പ​തു​ല​ക്ഷം കോ​ടി ക​ട​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ക​ന്പ​നി​യാ​യി റി​ല​യ​ൻ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.