ശീമാട്ടി കോട്ടയം ഷോറൂം തുറന്നു
Wednesday, May 20, 2020 12:14 AM IST
കൊച്ചി: ശീമാട്ടി കോട്ടയം ഷോറൂം പ്രവർത്തനമാരംഭിച്ചു. സര്‍ക്കാരും ജില്ലാ ഭരണകൂടവും നിർദേശിച്ചിരിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ചാണ് ഷോറൂം പ്രവര്‍ത്തിക്കുന്നതെന്നു ശീമാട്ടി സിഇഒ ബീന കണ്ണന് പറഞ്ഞു.
ഷോറൂമിൽ വരുന്ന എല്ലാ ഉപഭോക്താക്കളും മാസ്ക് ധരിച്ചിരിക്കണം. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കിയ ശേഷമേ പ്രവേശിക്കാവൂ. അണുനശീകരണത്തിനുള്ള നവീന രീതിയായ ബ്രോഡ് സ്പെക്ട്രം സ്റ്റെറിലൈസേഷന്‍ ഷോറൂമിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാന്‍ എല്ലാ ഉപഭോക്താക്കളും ശ്രദ്ധിക്കണമെന്നും ബീന കണ്ണന് പറഞ്ഞു.