ചർച്ച മരവിപ്പിച്ചു മെസി പിഎസ്ജി വിടും
Thursday, March 16, 2023 12:27 AM IST
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബായ പിഎസ്ജിയിൽനിന്നു ലയണൽ മെസി ഈ സീസണ് അവസാനത്തോടെ പുറത്തുകടക്കുമെന്നു റിപ്പോർട്ട്.
മെസിക്കൊപ്പം സെർജിയോ റാമോസും പിഎസ്ജിയുമായുള്ള കരാർ പുതുക്കൽ ചർച്ച താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. യുവേഫ നിഷ്കർഷിക്കുന്ന സാന്പത്തിക അച്ചടക്കം പാലിക്കാത്തതിന്റെ പേരിൽ പിഎസ്ജി നടപടി നേരിട്ടേക്കും എന്ന അഭ്യൂഹത്തിനു പിന്നാലെയാണിത്. പിഎസ്ജിക്ക് യുവേഫ ചാന്പ്യൻസ് ലീഗിൽനിന്ന് വിലക്കുൾപ്പെടെയുള്ള ശിക്ഷ ലഭിച്ചേക്കാം.
2022-23 സീസണോടെ പിഎസ്ജിയുമായുള്ള ലയണൽ മെസിയുടെ കരാർ അവസാനിക്കും.സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിന്റെ റിയാദ് എതിരാളിയായ അൽ ഹിലാൽ, ഇംഗ്ലീഷ് മുൻ താരം ഡേവിഡ് ബെക്കാമിന്റെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി എന്നീ ടീമുകൾ മെസിക്കായി രംഗത്തുണ്ട്. പിഎസ്ജിക്കായി 65 മത്സരങ്ങളിൽ 29 ഗോളും 32 അസിസ്റ്റും മെസി ഇതുവരെ നടത്തിയിട്ടുണ്ട്.