ന്യൂ​​ഡ​​ൽ​​ഹി: അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം ഡ​​ൽ​​ഹി​​ക്കു സ്വ​​ന്ത​​മാ​​യി വീ​​ണ്ടും ഐ​​എ​​സ്എ​​ൽ ടീം. 2022​​ലെ ലീ​​ഗ് ചാ​​ന്പ്യ​​ൻ​​മാരാ​​യ ഹൈ​​ദ​​രാ​​ബാ​​ദ് എ​​ഫ്സി​​യാ​​ണ് ‘സ്പോ​​ർ​​ട്ടിം​​ഗ്് ക്ല​​ബ് ഡ​​ൽ​​ഹി’ എ​​ന്ന പേ​​രി​​ൽ ഡ​​ൽ​​ഹി​​യി​​ലേ​​ക്ക് ആ​​സ്ഥാ​​നം മാ​​റ്റി​​യ​​ത്. 25ന് ​​ഗോ​​വ​​യി​​ൽ തു​​ട​​ങ്ങു​​ന്ന സൂ​​പ്പ​​ർ ക​​പ്പി​​ൽ സ്പോ​​ർ​​ട്ടിം​​ഗ്് ക്ല​​ബ് ഡ​​ൽ​​ഹി അ​​ര​​ങ്ങേ​​റ്റം കു​​റി​​ക്കും.


ബി.​​സി. ജി​​ൻ​​ഡ​​ൽ ഗ്രൂ​​പ്പാ​​ണ് ടീ​​മി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ർ. ടീ​​മി​​ന്‍റെ പേ​​രും ലോ​​ഗോ​​യും പ്ര​​കാ​​ശ​​നം ചെ​​യ്തു. ഐ​​എ​​സ്എ​​ൽ സ്ഥാ​​പ​​ക ടീ​​മു​​ക​​ളി​​ലൊ​​ന്നാ​​യ ഡ​​ൽ​​ഹി ഡൈ​​നാ​​മോ​​സ് 2009ൽ ​​ഒ​​ഡീ​​ഷ എ​​ഫ്സി​​യാ​​യി മാ​​റി​​യ​​തോ​​ടെ​​യാ​​ണ് ഐ​​എ​​സ്എ​​ലി​​ൽ ഇ​​ട​​ക്കാ​​ല​​ത്തു സാ​​ന്നി​​ധ്യ​​മി​​ല്ലാ​​താ​​യ​​ത്.