ജോ​​ഹ​​ർ (മ​​ലേ​​ഷ്യ): സു​​ൽ​​ത്താ​​ൻ ഓ​​ഫ് ജോ​​ഹ​​ർ ക​​പ്പ് ജൂ​​ണി​​യ​​ർ ഹോ​​ക്കി​​യി​​ൽ ഇ​​ന്ത്യ​​ക്കു വെ​​ള്ളി മെ​​ഡ​​ൽ. ഫൈ​​ന​​ലി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യോ​​ട് ഇ​​ന്ത്യ​​ൻ ജൂ​​ണി​​യ​​ർ ടീം ​​പൊ​​രു​​തി​​ത്തോ​​റ്റു. സ്കോ​​ർ: 2-1.

13-ാം മി​​നി​​റ്റി​​ൽ ഇ​​യാ​​ൻ ഗ്രോ​​ബ​​ലാ​​റി​​ന്‍റെ ഗോ​​ളി​​ൽ ലീ​​ഡ് നേ​​ടി​​യ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ 2-ാം ക്വാ​​ർ​​ട്ട​​റി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ എ​​ക്ക​​യു​​ടെ ഗോ​​ളി​​ൽ ഇ​​ന്ത്യ ഒ​​പ്പ​​മെ​​ത്തി. 59-ാം മി​​നി​​റ്റി​​ൽ ഗ്രോ​​ബ​​ലാ​​റി​​ന്‍റെ അ​​ടു​​ത്ത ഗോ​​ൾ ഇ​​ന്ത്യ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി.


സു​​ൽ​​ത്താ​​ൻ ഓ​​ഫ് ജോ​​ഹ​​ർ ക​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​ഞ്ചാം വെ​​ള്ളി മെ​​ഡ​​ലാ​​ണി​​ത്. ക​​ഴി​​ഞ്ഞ ര​​ണ്ട് പ്രാ​​വ​​ശ്യ​​വും വെ​​ങ്ക​​ല മെ​​ഡ​​ലാ​​യി​​രു​​ന്നു. മു​​ൻ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ പി.​​ആ​​ർ. ശ്രീ​​ജേ​​ഷാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ.