കേരളം ജയിച്ചു
Saturday, October 18, 2025 12:22 AM IST
മൊഹാലി: ദേശീയ സീനിയര്‍ വനിതാ ട്വന്റി-20 ക്രിക്കറ്റില്‍ കേരളം നാല് വിക്കറ്റിന് ഗുജറാത്തിനെ തോല്‍പ്പിച്ചു.
ഗുജറാത്ത് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എടുത്തു. 16.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തി.