കായികമേള: കീർത്തി സുരേഷ് അംബാസഡർ
Thursday, October 16, 2025 12:16 AM IST
തിരുവനന്തപുരം: നടി കീർത്തി സുരേഷ് സംസ്ഥാന സ്കൂൾ കായികമേളയുടെ ഗുഡ്വിൽ അംബാസഡറാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
12 സ്റ്റേഡിയങ്ങളിലായി നടക്കുന്ന കായികമേളയുടെ ഉദ്ഘാടനം 21ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വിളംബര ഘോഷയാത്ര
67-ാമത് സംസ്ഥാന സ്കൂൾ കായിക മേളയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര ഇന്നു രാവിലെ എട്ടിന് കാഞ്ഞങ്ങാട് നിന്ന് ആരംഭിക്കും. 21ന് തിരുവനന്തപുരത്ത് സമാപിക്കും.