തിരുവനന്തപുരത്തിന് ഇരട്ടക്കിരീടം
Sunday, October 12, 2025 11:32 PM IST
കുന്നംകുളം: 69-ാമത് സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരത്തിന് ഇരട്ടക്കിരീടം. പുരുഷ-വനിതാ വിഭാഗങ്ങളിൽ തിരുവനന്തപുരം കിരീടം സ്വന്തമാക്കി.
വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരം കിരീടം നിലനിര്‍ത്തി. ഫൈനലില്‍ കോട്ടയത്തെ കീഴടക്കിയാണ് രാജ്യാന്തര താരങ്ങള്‍ അണിനിരന്ന തിരുവനന്തപുരത്തിന്റെ കിരീടധാരണം.
സ്കോര്‍: 95-61. രാജ്യാന്തര താരങ്ങളായ ആര്. ശ്രീകല, അനീഷ ക്ലീറ്റസ്, സൂസന് ഫ്ളോറ്റീന, കവിത ജോസ് തുടങ്ങിയവരായിരുന്നു തിരുവന്തപുരത്തിന്റെ ആക്രമണം നയിച്ചത്. ശ്രീകല 34ഉം കവിത 23ഉം സൂസന് 14ഉം അനീഷ 13ഉം പോയിന്റ് വീതം സ്വന്തമാക്കി. കോട്ടയത്തിനായി അക്ഷയ ഫിലിപ്പ്, റീമ റൊണാള്‍ഡ് എന്നിവര്‍ 18 പോയിന്റ് വീതം നേടി.

പുരുഷ വിഭാഗത്തിൽ നിലവിലെ ചാന്പ്യന്മാരായ എറണാകുളത്തെ 53-50ന് അട്ടിമറിച്ചാണ് തിരുവനന്തപുരം ട്രോഫി സ്വന്തമാക്കിയത്. തിരുവനന്തപുരത്തിന്റെ സജിൻ മാത്യു 16ഉം ഗ്രിഗോ മാത്യു 13ഉം പോയിന്റ് വീതം നേടി.
പുരുഷ വിഭാഗത്തില്‍ തൃശൂരും വനിതാ വിഭാഗത്തില്‍ ആലപ്പുഴയും മൂന്നാം സ്ഥാനം സ്വന്തമാക്കി. മൂന്നാം സ്ഥാന പോരാട്ടത്തില്‍ ആലപ്പുഴ 54-49ന് തൃശൂരിനെ കീഴടക്കി. പുരുഷ വിഭാഗത്തില്‍ തൃശൂര്‍ 102-77നു കോട്ടയത്തെയാണ് ലൂസേഴ്സ് ഫൈനലില്‍ കീഴടക്കിയത്.