ശ്രീജേഷിന്റെ പയ്യന്മാര് കലക്കി
Sunday, October 12, 2025 12:41 AM IST
ജോഹര്‍ ബഹ്രു (മലേഷ്യ): അണ്ടര്‍ 21 പുരുഷന്മാര്ക്കുള്ള സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പ് ഹോക്കിയില്‍ മലയാളിതാരം പി.ആര്. ശ്രീജേഷ് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ജൂണിയര്‍ ടീമിനു ജയം.
ഗ്രേറ്റ് ബ്രിട്ടനെ രണ്ടിന് എതിരേ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യന്‍ ജൂണിയര്‍ സംഘം കീഴടക്കി. ക്യാപ്റ്റന്‍ രോഹിത്തിന്റെ (45’, 52’) ഇരട്ടഗോളാണ് ഇന്ത്യക്കു ജയമൊരുക്കിയത്.