ചാമ്പ്യന്മാര് ജയിച്ചു
Thursday, October 9, 2025 12:51 AM IST
കുന്നംകുളം: 69-ാമത് സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ എറണാകുളം 62-54ന് ആലപ്പുഴയെ കീഴടക്കി.
വനിതാ വിഭാഗത്തിലെ ചാമ്പ്യന്മാരായ തിരുവനന്തപുരം 76-26ന് മലപ്പുറത്തെ തോല്‍പ്പിച്ചു. പുരുഷ വിഭാഗം മറ്റു മത്സരങ്ങളില്‍ ഇടുക്കി 73-33ന് വയനാടിനെയും മലപ്പുറം 71-56ന് കാസര്‍ഗോഡിനെയും തോല്‍പ്പിച്ചു.
വനിതാ വിഭാഗത്തില്‍ എറണാകുളം 26-16ന് കാസര്‍ഗോഡിനെയും ആലപ്പുഴ 66-23ന് കണ്ണൂരിനെയും കോട്ടയം 61-26ന് കോഴിക്കോടിനെയും മറികടന്നു.