പിഎസ്ജിയെ തളച്ചു
Tuesday, October 7, 2025 12:36 AM IST
ലില്ല: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മെയ്നെ (പിഎസ്ജി) ലില്ല 1-1 സമനിലയില്‍ കുടുക്കി.
66-ാം മിനിറ്റില്‍ പിഎസ്ജി ലീഡ് നേടി. എന്നാല്‍, 85-ാം മിനിറ്റില്‍ ഏഥന് എംബപ്പെയുടെ ഗോളില്‍ ലില്ല സമനില സ്വന്തമാക്കി.