വനിതാ ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പ് ; കൊച്ചിയിൽ കിക്കോഫ്
Saturday, October 4, 2025 11:57 PM IST
കൊച്ചി: ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ (ഐബിഎഫ്എഫ്) സംഘടിപ്പിക്കുന്ന വനിതാ ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ ഇന്നുമുതൽ 11 വരെ കാക്കനാട് യുണൈറ്റഡ് സ്പോർട്സ് സെന്ററിൽ.
ഇന്ത്യക്കു പുറമെ ബ്രസീൽ, അർജന്റീന, ഇംഗ്ലണ്ട്, പോളണ്ട്, തുർക്കി, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ടീമുകളും പങ്കെടുക്കും.
മത്സരങ്ങളുടെ ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് നടക്കും. ഹൈക്കോടതി ജഡ്ജിമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, രാജ വിജയരാഘവൻ, ബെച്ചു കുര്യൻ തോമസ്, പി. ഗോപിനാഥ് എന്നിവർ കണ്ണുകെട്ടി വിളക്കേൽപ്പിക്കൽ നടത്തിയാണ് ഉദ്ഘാടനം നിർവഹിക്കുക. ഇന്ത്യയും ബ്രസീലും തമ്മിലുള്ള ആദ്യമത്സരം.