യുണൈറ്റഡ്, ഗണ്ണേഴ്സ് ജയം
Saturday, October 4, 2025 11:57 PM IST
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്സണല്‍, ടോട്ടന്‍ഹാം ഹോട്ട്സ്പുര്‍ ടീമുകള്‍ക്കു ജയം.
ഹോം മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-0ന് സണ്ടര്‍ലന്‍ഡിനെ തോല്‍പ്പിച്ചു. മാന്സണ് മൗണ്ടും ബെഞ്ചമിന്‍ സീക്കോയുമാണ് യുണൈറ്റഡിനായി ഗോള്‍ നേടിയത്. ടോട്ടന്‍ഹാം 2-1ന് ലീഡ്സിനെയാണ് തോല്‍പ്പിച്ചത്.
ആഴ്സണല്‍ 2-0ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ കീഴടക്കി. റീസ്, ബുകായൊ സാക്ക എന്നിവര്‍ ഗണ്ണേഴ്സിനായി ലക്ഷ്യംകണ്ടു. 16 പോയിന്റുമായി ആഴ്സണല്‍ ലീഗിന്റെ തലപ്പത്തെത്തി.