ഓസ്ട്രേലിയൻ പര്യടനത്തിന് സഞ്ജു
Saturday, October 4, 2025 11:57 PM IST
മുംബൈ: 2025 ഏഷ്യ കപ്പ് നേട്ടത്തിനുശേഷം ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ അടുത്ത പോരാട്ടവേദി ഓസ്ട്രേലിയ.
ഏഷ്യ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും ഉള്‍പ്പെട്ടു. ഈ മാസം 29 മുതലാണ് ഓസ്ട്രേലിയ x ഇന്ത്യ അഞ്ച് മത്സര ട്വന്റി-20 പരമ്പര. പരിക്കിനെത്തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കി.
ഇന്ത്യയുടെ ട്വന്റി-20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍.