കിരീടത്തിനു വേണ്ടി വിദര്‍ഭ
Saturday, October 4, 2025 11:57 PM IST
നാഗ്പുര്‍: റെസ്റ്റ് ഓഫ് ഇന്ത്യക്ക് എതിരായ ഇറാനി കപ്പില്‍ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ വിദര്‍ഭ കിരീടത്തിലേക്ക്. മൂന്നാം കിരീടത്തിലേക്ക് വിദര്‍ഭയ്ക്ക് ഇനി വേണ്ടത് എട്ട് വിക്കറ്റ് മാത്രം. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിന്റെ മുന്‍തൂക്കവും വിദര്‍ഭയ്ക്കുണ്ട്.
361 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ റെസ്റ്റ് ഓഫ് ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 30 എന്ന നിലയിലാണ് നാലാംദിനമായ ഇന്നലെ മത്സരം അവസാനിപ്പിച്ചത്. ഇഷാന് കിഷന് (5), ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ (2) എന്നിവരാണ് ക്രീസില്‍. സ്കോര്‍: വിര്‍ഭ 342, 232. റെസ്റ്റ് ഓഫ് ഇന്ത്യ 214, 30/2.