ഓസീസിനു പരമ്പര
Saturday, October 4, 2025 11:57 PM IST
ടൗറംഗ (ന്യൂസിലന്‍ഡ്): ന്യൂസിലന്‍ഡിന് എതിരായ മൂന്നു മത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പര 2-0ന് ഓസ്ട്രേലിയ സ്വന്തമാക്കി.
മൂന്നാം മത്സരത്തില്‍ മൂന്നു വിക്കറ്റ് ജയം സ്വന്തമാക്കിയതോടെയാണിത്. സ്കോര്‍: ന്യൂസിലന്‍ഡ് 20 ഓവറില്‍ 156/9. ഓസ്ട്രേലിയ 18 ഓവറില്‍ 160/7. മിച്ചല്‍ മാര്‍ഷ് (52 പന്തില്‍ 103*) ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്.