ഡിഫെന്‍ഡേഴ്സ് ജയം
Saturday, October 4, 2025 11:57 PM IST
ഹൈദരാബാദ്: പ്രൈം വോളിബോളില്‍ അഞ്ച് സെറ്റ് നീണ്ട സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍ അഹമ്മദാബാദ് ഡിഫെന്‍ഡേഴ്സ് ഡല്‍ഹി തൂഫാന്‍സിനെ തോല്‍പ്പിച്ചു. ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെട്ടശേഷമാണ് അഹമ്മദാബാദിന്റെ ജയം; 15-13, 15-13, 13-15, 8-15, 16-18.