തകർപ്പൻ ഇന്ത്യ എ
Monday, October 6, 2025 3:21 AM IST
കാൺപുർ: ഓസ്ട്രേലിയ എയ്ക്ക് എതിരായ മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരന്പര ഇന്ത്യ എ 2-1നു സ്വന്തമാക്കി. നിർണായകമായ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയ എ മുന്നോട്ടുവച്ച 317 റൺസ് എന്ന ലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നാണ് ഇന്ത്യ എ പരന്പര സ്വന്തമാക്കിയത്. സ്കോർ: ഓസ്ട്രേലിയ എ 49.1 ഓവറിൽ 316. ഇന്ത്യ എ 46 ഓവറിൽ 322/8.
പ്രഭ്സിമ്രാൻ സിംഗ് (68 പന്തിൽ 102), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (58 പന്തിൽ 62), റിയാൻ പരാഗ് (55 പന്തിൽ 62) എന്നിവർ ഇന്ത്യ എയ്ക്ക് രണ്ട് വിക്കറ്റ് ജയമൊരുക്കി.