ഇന്ത്യന്‍ റേസിംഗ്: ഹൈമനു ജയം
Monday, October 6, 2025 3:21 AM IST
കോയമ്പത്തൂര്‍: ഇന്ത്യന്‍ റേസിംഗ് ഫെസ്റ്റിവല്‍ മൂന്നാം റൗണ്ടില്‍ ഗോവ ഏസസ് ജെ.എ. റേസിംഗിന്റെ റൗള്‍ ഹൈമന് സീസണിലെ രണ്ടാമത്തെ ജയം നേടി. ഇന്ത്യന്‍ റേസ് ലീഗ് വിഭാഗത്തില്‍ ആണ് റൗള്‍ ഹൈമന് ജേതാവായത്.
ഫോര്‍മുല 4ല്‍ ചെന്നൈ ടര്‍ബോ റൈഡേഴ്സിന്റെ ഷെയിന്‍ ചന്ദാരിയ, അഹമ്മദാബാദ് ഏപെക്സ് റേസേഴ്സിന്റെ ഇത്സുകി സാറ്റോ, കോല്‍ക്കത്ത റോയല്‍ ടൈഗേഴ്സിന്റെ ഇഷാന് മാദേശ് എന്നിവര്‍ ജയം സ്വന്തമാക്കി. ജെ.കെ. ടയര്‍ എഫ്.എം.എസ്.സി.ഐയില്‍ ബംഗളൂരുവിലെ എംസ്പോര്ട്ടിന്റെ ധ്രുവ് ഗോസ്വാമി ജയിച്ചു.