ഏകദിനത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി!
Monday, October 6, 2025 3:21 AM IST
സിഡ്നി: കാത്തിരിപ്പുകള്‍ക്ക് അവസാനം, ഏകദിന ക്രിക്കറ്റില്‍ ചരിത്രത്തില്‍ ആദ്യമായി ട്രിപ്പിള്‍ സെഞ്ചുറി പിറന്നു. ഓസ്ട്രേലിയ ആഭ്യന്തര ക്രിക്കറ്റിലാണിതെന്നു മാത്രം.
സിഡ്നി ഗ്രേഡ് ക്രിക്കറ്റില്‍ വെസ്റ്റേണ്‍ സബര്ബിനുവേണ്ടി ഇന്ത്യന്‍ വംശജനായ ഹര്‍ജാസ് സിംഗാണ് 50 ഓവര്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി സ്വന്തമാക്കിയത്. 141 പന്ത് നേരിട്ട ഹര്‍ജാസ് സിംഗ് 35 സിക്സിന്റെ അകമ്പടിയോടെ 314 റണ്‍സ് അടിച്ചുകൂട്ടി. സിഡ്നി ക്രിക്കറ്റ് ക്ലബ്ബിന് എതിരായ മത്സരത്തില്‍ വെസ്റ്റേണ്‍ സബര്‍ബന്റെ ഇന്നിംഗ്സിലെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍ 37 ആയിരുന്നു എന്നതും രസകരം.