ബാസ്കറ്റ്: കേരള ജയം
Monday, October 6, 2025 3:21 AM IST
ഡെറാഡൂണ്‍: 50-ാമത് ദേശീയ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള പെണ്‍കുട്ടികള്‍ക്കു തുടര്‍ച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കര്‍ണാടകയെ 53-68നു കീഴടക്കിയ കേരള പെണ്‍കുട്ടികള്‍, ഇന്നലെ ആന്ധ്രപ്രദേശിനെ നിലംപരിശാക്കി. സ്കോര്‍: 106-5. അതേസമയം, കേരള ആണ്‍കുട്ടികള്‍ കളിച്ച രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടു.