ബാഴ്സ വീണു; റയൽ തലപ്പത്ത്
Monday, October 6, 2025 3:21 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് അപ്രതീക്ഷിത തോൽവി. എവേ പോരാട്ടത്തിൽ സെവിയ്യ എഫ്സിയോട് 4-1ന് ബാഴ്സ പരാജയപ്പെട്ടു.
അതേസമയം, വിനീഷ്യസ് ജൂണിയറിന്റെ ഇരട്ടഗോള്‍ ബലത്തില്‍ റയല്‍ മാഡ്രിഡ് 3-1ന് വിയ്യാറയലിനെ തോല്‍പ്പിച്ചു. റയലിന്റെ സ്വന്തം മൈതാനമായ സാന്റിയാഗൊ ബര്‍ണബ്യൂവില്‍ 47, 69 (പെനാല്‍റ്റി) മിനിറ്റുകളിലായിരുന്നു വിനീഷ്യസ് ജൂണിയറിന്റെ ഗോളുകള്‍. കിലിയന്‍ എംബപ്പെ (81’) റയലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. 77-ാം മിനിറ്റില്‍ സാന്റിയാഗൊ മൗറീനോ ചുവപ്പുകാര്‍ഡ് കണ്ടതോടെ വിയ്യാറയലിന്റെ അംഗബലം പത്തിലേക്കു ചുരുങ്ങിയിരുന്നു.
എട്ട് മത്സരങ്ങളിൽനിന്ന് 21 പോയിന്റുമായി റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് എത്തി. 19 പോയിന്റുമായി ബാഴ്സലോണ രണ്ടാമതുണ്ട്.