മക്ലാരന് ചാമ്പ്യന്‍
Monday, October 6, 2025 3:21 AM IST
സിംഗപ്പുര്‍: 2025 സീസൺ ഫോര്‍മുല വണ്‍ കാര്‍ റേസിംഗില്‍ കണ്‍സ്ട്രക്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ മക്ലാരന് കിരീടം ഉറപ്പിച്ചു. സീസണില്‍ ആറ് മത്സരങ്ങള്‍ ബാക്കിനില്‍ക്കേയാണ് മക് ലാരന് ചാമ്പ്യന്മാരായത്. ഇന്നലെ നടന്ന സിംഗപ്പൂര്‍ എഫ് വണ്ണില്‍ മക് ലാരന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലന്‍ഡോ നോറിസ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് 650 പോയിന്റുമായി അവര്‍ കണ്‍സ്ട്രക്റ്റേഴ്സ് ചാമ്പ്യന്‍പട്ടം ഉറപ്പിച്ചത്.
സിംഗപ്പുരിൽ ജോര്‍ജ് റസല്‍
സിംഗപ്പുര്‍ ഗ്രാന്‍പ്രീ കാറോട്ടത്തില്‍ മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ജോര്‍ജ് റസല്‍ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. റെഡ്ബുള്ളിന്റെ ഡച്ച് ഡ്രൈവര്‍ മാക്സ് വെര്‍സ്റ്റപ്പനാണ് രണ്ടാം സ്ഥാനം. മക് ലാരന്റെ ഡ്രൈവര്‍മാരായ ലന്‍ഡോ നോറിസ് മൂന്നാമതും ഓസ്ട്രേലിയക്കാരന് ഓസ്കര് പിയാസ്ട്രി നാലാമതും ഫിനിഷ് ചെയ്തു. ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ 336 പോയിന്റുമായി പിയാസ്ട്രിയാണ് ഒന്നാം സ്ഥാനത്ത്.