കേരളത്തിനു തോല്‍വി
Thursday, October 9, 2025 12:51 AM IST
മൊഹാലി: ദേശീയ സീനിയര്‍ വനിതാ ട്വന്റി-20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ കേരളത്തിനു തോല്‍വി.
19 റണ്‍സിന് ഉത്തര്‍പ്രദേശാണ് കേരളത്തെ തോല്‍പ്പിച്ചത്. ഉത്തര്‍പ്രദേശ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് നേടി. കേരളത്തിന്റെ മറുപടി 18.2 ഓവറില്‍ 88ല്‍ അവസാനിച്ചു.