ഇന്ത്യക്കെതിരായ ടീമില്‍ സ്റ്റാര്‍ക്ക്
Wednesday, October 8, 2025 12:25 AM IST
സിഡ്നി: ഓസ്ട്രേലിയയുടെ ഏകദിന ക്രിക്കറ്റ് ടീമിലേക്ക് മിച്ചല്‍ സ്റ്റാര്‍ക്ക് തിരിച്ചെത്തി. ഇന്ത്യക്കെതിരേ ഈ മാസം 19ന് ആരംഭിക്കുന്ന മൂന്നു മത്സര ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിലാണ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഉള്‍പ്പെട്ടത്.
സ്റ്റാര്‍ക്കിനൊപ്പം മാത്യു റെന്‍ഷോ, മാറ്റ് ഷോട്ട്, മൈക്ക് ഓവന് എന്നിവരെയും ക്രിക്കറ്റ് ഓസ്ട്രേലിയ മടക്കി വിളിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 2-1നു പരമ്പര നഷ്ടപ്പെട്ടതില്‍നിന്നു പാഠമുള്‍ക്കൊണ്ടാണ് ഓസ്ട്രേലിയ ഇന്ത്യക്കെതിരേ ടീമിനെ അണിനിരത്തുന്നതെന്നു വ്യക്തം.
ക്യാപ്റ്റന്‍ മാര്‍ഷ്
പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ മിച്ചല്‍ മാര്‍ഷ് ആണ് ഇന്ത്യക്കെതിരായ പരമ്പരയില്‍ ഓസ്ട്രേലിയയെ നയിക്കുക. ആഷസിനു മുന്നോടിയായി പരിക്കില്‍നിന്നു മുക്തനാകാന്‍ കമ്മിന്‍സിന് ഇതോടെ കൂടുതല്‍ സമയം ലഭിക്കും. മാര്‍നസ് ലബൂഷെയ്നെയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല.
ഇന്ത്യക്കെതിരായ അഞ്ച് മത്സര ട്വന്റി-20 പരമ്പരയിലെ ആദ്യ രണ്ടു പോരാട്ടങ്ങള്‍ക്കുള്ള ടീമിനെയും ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. പെറ്റേണിറ്റി ലീവിലായിരുന്ന നഥാന്‍ എല്ലിസ് ടീമില്‍ തിരിച്ചെത്തിയതാണ് ശ്രദ്ധേയം.
ഏകദിന ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, അലക്സ് കാരെ, കൂപ്പര്‍ കോണോളി, ബെന്‍ ഡ്വാര്‍ഷൂയിസ്, നഥാന്‍ എല്ലിസ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മിച്ചല്‍ ഓവന്, മാത്യു റെന്‍ഷാ, മാത്യു ഷോര്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ.
ട്വന്റി-20 ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ഷോണ്‍ അബോട്ട്, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, ടിം ഡേവിഡ്, ബെന്‍ ഡ്വാര്‍ഷൂയിസ്, നഥാന്‍ എല്ലിസ്, ജോഷ് ഹെയ്സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു ഖുനെമാന്, മിച്ചല്‍ ഓവന്, മാത്യു ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിന്‍സ്, ആദം സാംപ.