ഇംഗ്ലണ്ടിന് നാല് വിക്കറ്റ് ജയം
Wednesday, October 8, 2025 12:25 AM IST
ഗോഹട്ടി: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഹീതർ നൈറ്റിന്റെ ബാറ്റിംഗ് മികവിൽ ബംഗ്ലാദേശിന് എതിരേ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് ജയം.
179 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനായി ഹീതർ നൈറ്റ് 79 റണ്‍സുമായി പുറത്താകാതെ നിന്നു. ഹീതർ നൈറ്റാണ് പ്ലെയർ ഓഫ് ദ മാച്ച്. സ്കോർ: ബംഗ്ലാദേശ് 49.4 ഓവറിൽ 178. ഇംഗ്ലണ്ട് 46.1 ഓവറിൽ 182/6.
78 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ജയത്തിലേക്കുള്ള തിരിച്ചുവരവ്. മൂന്നു വിക്കറ്റ് വീഴ്ത്തിയ സോഫി എക്ലെസ്റ്റോണ്‍ ആണ് ബൗളിംഗിൽ ഇംഗ്ലണ്ടിനായി തിളങ്ങിയത്.