ബാപുന കപ്പ്: ആകര്ഷിനു സെഞ്ചുറി
Wednesday, October 8, 2025 12:25 AM IST
നാഗ്പുര്‍: ബാപുന കപ്പ് ക്രിക്കറ്റില്‍ (അണ്ടര്‍ 23) ഒഡീഷയ്ക്കെതിരേ കേരളത്തിന്റെ എ.കെ. ആകര്ഷിനു സെഞ്ചുറി. ആകര്‍ഷിന്റെ ഇന്നിംഗ്സ് ബലത്തില്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 323 റണ്‍സ് എന്ന ശക്തമായ നിലയിലാണ്.
ഒമര്‍ അബൂബക്കറും (24) അഭിഷേക് ജെ. നായരും (64) ചേര്‍ന്നുള്ള ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 51 റണ്‍സ് പിറന്നു. അഭിഷേക് - പവന് ശ്രീധര്‍ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 79 റണ്‍സ് നേടി. 97 പന്തുകളില്‍ 70 റണ്‍സുമായി പവന് മടങ്ങി.
മഴയെ തുടര്‍ന്ന് കളി നിര്‍ത്തുമ്പോള്‍ 104 റണ്‍സുമായി ആകര്‍ഷും ഏഴ് റണ്‍സ് നേടിയ ക്യാപ്റ്റന്‍ അഭിജിത്തുമായിരുന്നു ക്രീസില്‍. ഒമ്പത് ഫോറും മൂന്ന് സിക്സുമടങ്ങുന്നതായിരുന്നു ആകര്‍ഷിന്റെ സെഞ്ചുറി.