ല​​ണ്ട​​ന്‍: ഐ​​സി​​സി ടൂ​​ര്‍​ണ​​മെ​​ന്‍റു​​ക​​ളി​​ല്‍​നി​​ന്ന് ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ടം ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന നി​​ര്‍​ദേ​​ശ​​വു​​മാ​​യി മൈ​​ക്ക് ആ​​ത​​ര്‍​ട്ട​​ണ്‍.

ചി​​ര​​വൈ​​രി​​ക​​ളാ​​യ ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ക്രി​​ക്ക​​റ്റ് മ​​ത്സ​​രം രാ​​ഷ്‌ട്രീ​​യ താ​​ത്പ​​ര്യ​​ങ്ങ​​ളി​​ലേ​​ക്ക് പൂ​​ര്‍​ണ​​മാ​​യി മാ​​റ്റ​​പ്പെ​​ട്ട​​താ​​യി നി​​രീ​​ക്ഷി​​ച്ചാ​​ണ് ആ​​ത​​ര്‍​ട്ട​​ണ്‍ ഈ ​​നി​​ര്‍​ദേ​​ശം. ദ ​​ടൈം​​സ് ല​​ണ്ട​​നി​​ല്‍ ത​​ന്‍റെ കോ​​ള​​ത്തി​​ലാ​​ണ് ഇം​​ഗ്ലീ​​ഷ് മു​​ന്‍​താ​​രം ത​​ന്‍റെ അ​​ഭി​​പ്രാ​​യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

2025 എ​​സി​​സി ഏ​​ഷ്യ ക​​പ്പ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ ഇ​​ന്ത്യ, പാ​​ക് താ​​ര​​ങ്ങ​​ള്‍ ഹ​​സ്ത​​ദാ​​നം ന​​ല്‍​കാ​​തി​​രു​​ന്ന​​തും ചാ​​മ്പ്യ​​ന്മാ​​രാ​​യ ഇ​​ന്ത്യ, പാ​​ക്കി​​സ്ഥാ​​ന്‍​മ​​ന്ത്രി​​യാ​​യ എ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മൊ​​ഹ്‌​​സി​​ന്‍ ന​​ഖ്‌വി​​യി​​ല്‍​നി​​ന്ന് ട്രോ​​ഫി സ്വീ​​ക​​രി​​ക്കാ​​തി​​രു​​ന്ന​​തും ന​​ഖ്‌വി ​​ട്രോ​​ഫി​​യു​​മാ​​യി മ​​ട​​ങ്ങി​​യ​​തു​​മെ​​ല്ലാം ആ​​ത​​ര്‍​ട്ട​​ണ്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി.


2013 മു​​ത​​ല്‍ ന​​ട​​ന്ന എ​​ല്ലാ ഐ​​സി​​സി പോ​​രാ​​ട്ട​​വേ​​ദി​​ക​​ളി​​ലും ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​രം അ​​ര​​ങ്ങേ​​റി​​യി​​രു​​ന്നു. ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ക്രി​​ക്ക​​റ്റ് ഏ​​റ്റു​​മു​​ട്ട​​ലി​​ലൂ​​ടെ ല​​ഭി​​ക്കു​​ന്ന വ​​ന്‍ സാ​​മ്പ​​ത്തി​​ക നേ​​ട്ട​​മാ​​ണ് ഐ​​സി​​സി ഇ​​ക്കാ​​ല​​മ​​ത്ര​​യും ല​​ക്ഷ്യ​​വ​​ച്ച​​ത്. ഇ​​രു ടീ​​മി​​നെ​​യും ര​​ണ്ട് ഗ്രൂ​​പ്പി​​ലാ​​ക്കി​​യാ​​ല്‍ ഐ​​സി​​സി വേ​​ദി​​യി​​ല്‍​നി​​ന്ന് ഇ​​വ​​രു​​ടെ രാ​​ഷ്‌ട്രീ​​യ വൈ​​രം ഒ​​ഴി​​വാ​​ക്കാ​​മെ​​ന്നും ആ​​ത​​ര്‍​ട്ട​​ണ്‍ പ​​റ​​യാ​​തെ പ​​റ​​ഞ്ഞു.

പ​​ഹ​​ല്‍​ഗാം ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ല്‍ 26 ഇ​​ന്ത്യ​​ക്കാ​​ര്‍ കൊ​​ല്ല​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ത​​മ്മി​​ലു​​ള്ള ക്രി​​ക്ക​​റ്റ് സൗ​​ഹൃ​​ദ​​ത്തി​​ന്‍റെ ഇ​​ഴ​​ബ​​ന്ധം അ​​ക​​ന്ന​​ത്.