ടെസ്റ്റും തൂത്തുവാരി ഇന്ത്യ അണ്ടര്‍ 19
Thursday, October 9, 2025 12:52 AM IST
മക്കെ (ഓസ്ട്രേലിയ): ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയ ഇന്ത്യയുടെ അണ്ടര്‍ 19 പുരുഷ ടീമിനു സമ്പൂര്‍ണ ജയം. ഓസ്ട്രേലിയ അണ്ടര്‍ 19ന് എതിരായ മൂന്നു മത്സര ഏകദിന പരമ്പര 3-0നു തൂത്തുവാരിയ ഇന്ത്യ അണ്ടര്‍ 19, യൂത്ത് ടെസ്റ്റും ഏകപക്ഷീയമായി സ്വന്തമാക്കി.
രണ്ടുദിനം മാത്രം നീണ്ട രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ഏഴ് വിക്കറ്റ് ജയം നേടിയതോടെ, ഇന്ത്യ അണ്ടര്‍ 19 രണ്ടു മത്സര ടെസ്റ്റ് പരമ്പര 2-0നു നേടി.
81 റണ്‍സ് എന്ന ലക്ഷ്യത്തിനായി ഇന്നലെ രണ്ടാം ഇന്നിംഗ്സിനു ക്രീസില്‍ എത്തിയ ഇന്ത്യ അണ്ടര്‍ 19ന്റെ വൈഭവ് സൂര്യവംശി ഗോള്‍ഡന്‍ ഡക്കായതു മാത്രമാണ് ക്ഷീണമായത്. സ്കോര്‍: ഓസ്ട്രേലിയ അണ്ടര്‍ 19: 135, 116. ഇന്ത്യ അണ്ടര്‍ 19: 171, 84/3.