ബ്ലൈന്‍ഡ് ലോകകപ്പ്: ഇനി സെമി
Thursday, October 9, 2025 12:52 AM IST
കൊച്ചി: വനിതകളുടെ ബ്ലൈന്‍ഡ് ഫുട്ബോള്‍ ലോകകപ്പില്‍ അര്‍ജന്റീന, ജപ്പാന്, ബ്രസീല്‍, ഇംഗ്ലണ്ട് ടീമുകള്‍ സെമിയില്‍ പ്രവേശിച്ചു.
ഇന്നലെ രാവിലെ ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഗ്രൂപ്പ് ചാന്പ്യന്മാരായാണു അര്‍ജന്റീനയുടെ സെമി പ്രവേശം. രണ്ടാം സ്ഥാനക്കാരായി ജപ്പാനും സെമിയില്‍.
ഗ്രൂപ്പ് എയില്‍ ഒരു വിജയവും രണ്ടു സമനിലയുമായി അഞ്ചു പോയിന്റോടെ ബ്രസീല്‍ സെമി ഉറപ്പിച്ചു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റു. ഇതോടെ ഏഴു പോയിന്റുമായി ഗ്രൂപ്പ് ചാന്പ്യന്മാരായ ഇംഗ്ലണ്ട് സെമിയിൽ പ്രവേശിച്ചു.