ടിയാഗോ ബ്ലാസ്റ്റേഴ്സില്‍
Thursday, October 9, 2025 12:52 AM IST
കൊച്ചി: പോര്‍ച്ചുഗീസ് മുന്നേറ്റനിര താരമായ ടിയാഗോ അലക്സാണ്ടര്‍ മെന്‍ഡസ് ആല്‍വെസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍. ജപ്പാനിലെ ജെ1 ലീഗില്‍നിന്നാണ് 29 കാരനായ ആല്‍വെസിന്റെ വരവ്.
സെന്റര്‍ ഫോര്‍വേഡായും അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായും ഇദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്. സ്പോര്‍ട്ടിംഗ് സിപി, അക്കാഡമിക്ക കൊയിമ്പ്ര, ഓസ്ബെലെനെന്സസ് തുടങ്ങിയ ക്ലബ്ബുകളുടെ യൂത്ത് സിസ്റ്റത്തിലാണ് ആല്‍വെസ് ഫുട്ബോള്‍ പരിശീലനം ആരംഭിച്ചത്. പോര്‍ച്ചുഗീസ് ലീഗുകളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു.