ഇന്ത്യന്‍ ടീം 15നു പുറപ്പെടും
Thursday, October 9, 2025 12:52 AM IST
മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ പുരുഷ ഏകദിന ടീം 15ന് പുറപ്പെടുമെന്നു റിപ്പോര്‍ട്ട്. രണ്ട് ബാച്ച് ആയിയാണ് ഇന്ത്യന്‍ ടീം യാത്രതിരിക്കുക.
ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്നു മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം 19ന് പെര്‍ത്തിലാണ്. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഡല്‍ഹിയില്‍ ടീമിനൊപ്പം ചേരും.
രോഹിത്തിനു സമ്മര്‍ദം
ഓസ്ട്രേലിയന്‍ പര്യടനം കഴിയുന്നതോടെ രോഹിത് ശര്‍മ ഏകദിനത്തില്‍നിന്നും വിരമിക്കുമെന്നുള്ള അഭ്യൂഹം ശക്തിപ്പെട്ടു. രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍നിന്ന് ഒഴിവാക്കി, പകരം ശുഭ്മാന്‍ ഗില്ലിനെ ബിസിസിഐ നിയമിച്ചിരുന്നു.
ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം ഏകദിനത്തില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് മാന്യമായി കളംവിടുന്നതാണ് നല്ലതെന്ന് രോഹിത്തിനെ ഉപദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.