പ്രൈം വോളി: മുംബൈ കുതിപ്പ്
Thursday, October 9, 2025 12:52 AM IST
ഹൈദരാബാദ്: 2025 സീസണ് പ്രൈം വോളിബോളില്‍ കുതിപ്പു തുടര്‍ന്ന് മുംബൈ മിറ്റിയോഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ മിറ്റിയോഴ്സ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഡല്‍ഹി തൂഫാന്‍സിനെ തകര്‍ത്തു.
സ്കോര്‍: 15-12, 15-10, 15-11. മൂന്നു മത്സരങ്ങളില്‍നിന്ന് ഒമ്പത് പോയിന്റുമായി ഒന്നാമതാണ് മുംബൈ.