കേരളം സെമിയില്‍
Thursday, October 9, 2025 12:51 AM IST
ഡെറാഡൂണ്‍: 50-ാമത് ദേശീയ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള പെണ്‍കുട്ടികള്‍ സെമിയില്‍.
ക്വാര്‍ട്ടറില്‍ തെലങ്കാനയെ പരാജയപ്പെടുത്തിയാണ് കേരളം അവസാന നാലില്‍ ഇടം നേടിയത്. സ്കോര്‍: 67-29. സെമിയില്‍ തമിഴ്നാടാണ് എതിരാളികള്‍.