വിനു മങ്കാദ്: കേരളം തോറ്റു
Sunday, October 12, 2025 12:41 AM IST
പുതുച്ചേരി: 19 വയസില്‍ താഴെയുള്ളവര്‍ക്കായുള്ള വിനു മങ്കാദ് ട്രോഫിയിലെ രണ്ടാം മത്സരത്തിലും കേരളത്തിനു തോല്‍വി. 51 റണ്‍സിന് സൗരാഷ്ട്രയോടാണ് കേരളം പരാജയപ്പെട്ടത്.
ആദ്യം ബാറ്റ് ചെയ്ത കേരളം 47.2 ഓവറില്‍ 204 റണ്‍സിന് പുറത്തായി. സൗരാഷ്ട്ര മറുപടി ബാറ്റിംഗില്‍ 33 ഓവറില്‍ രണ്ട് വിക്കറ്റിന് 156 റണ്‍സെടുത്ത് നില്ക്കുമ്പോള് മഴയെത്തി. തുടര്‍ന്ന് മഴ നിയമപ്രകാരം സൗരാഷ്ട്ര ജേതാക്കളായി.