ജില്ഷയ്ക്ക് സ്വര്‍ണം
Saturday, October 11, 2025 4:49 AM IST
ഭുവനേശ്വര്‍: 40-ാമത് ദേശീയ ജൂണിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം കേരളത്തിന് ആശ്വാസ സ്വര്‍ണം. മീറ്റിന്റെ ആദ്യദിനം 14 ഫൈനലുകള്‍ അരങ്ങേറിയെങ്കിലും കേരളത്തിന് ഒരു സ്വര്‍ണം മാത്രമാണ് ലഭിച്ചത്. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 60 മീറ്റര്‍ ഓട്ടത്തില്‍ ജില്‍ഷ ജിനില്‍ കേരളത്തിനായി സ്വര്‍ണം സ്വന്തമാക്കി.
7.81 സെക്കന്‍ഡില്‍ ജില്‍ഷ ഫിനിഷിംഗ് ലൈന്‍ കടന്നു. മഹാരാഷ്ട്രയുടെ മിഹിക സര്‍വെയെ ഫോട്ടോ ഫിനിഷിംഗിലൂടെ പിന്തള്ളിയാണ് ജില്ഷയുടെ സ്വര്‍ണം.