തിരുവനന്തപുരം, തൃശൂര്‍ മുന്നേറ്റം
Saturday, October 11, 2025 4:49 AM IST
കുന്നംകുളം: 69-ാമത് സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തിൽ തിരുവനന്തപുരം, തൃശൂര്‍, കോട്ടയം ടീമുകൾ സെമിയിൽ. വനിതാ വിഭാഗത്തില്‍ ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, തൃശൂർ ടീമുകൾ അവസാന നാലില്‍ കടന്നു.
വനിതാ ക്വാര്‍ട്ടറില്‍ തിരുവനന്തപുരം 77-47ന് കോഴിക്കോടിനെയും തൃശൂര്‍ 82-26ന് എറണാകുളത്തെയും ആലപ്പുഴ 60-49ന് പാലക്കാടിനെയും കോട്ടയം 65-32ന് പത്തനംതിട്ടയെയും കീഴടക്കി.
പുരുഷ ക്വാര്‍ട്ടറില്‍ തിരുവനന്തപുരം 85-72ന് മലപ്പുറത്തെയും തൃശൂര്‍ 85-38ന് പാലക്കാടിനെയും കോട്ടയം 60-51ന് ആലപ്പുഴയെയും മറികടന്നു.