ബ്ലൈന്‍ഡ് വനിതാ ഫുട്ബോള്‍ : ഇംഗ്ലണ്ട്- അര്‍ജന്റീന ഫൈനല്‍
Saturday, October 11, 2025 4:49 AM IST
കൊച്ചി: കാക്കനാട് യുണൈറ്റഡ് സ്പോര്‍ട്സ് സെന്റര്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഐബിഎസ്എ വനിതാ ബ്ലൈന്‍ഡ് ഫുട്ബോള്‍ ലോകകപ്പില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം. ഇന്നലെ രാവിലെ അഞ്ചാം സ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തില്‍ ഇന്ത്യ തുര്‍ക്കിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ഇന്ത്യക്കുവേണ്ടി ഷെഫാലി റാവത്താണു വിജയഗോള്‍ നേടിയത്.
വൈകുന്നേരം നടന്ന ഒന്നാം സെമയില്‍ ജപ്പാനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചു. ഇതാദ്യമായാണ് ഇംഗ്ലണ്ട് വനിതകളുടെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് 1-0ന് ഇംഗ്ലണ്ട് വിജയിച്ചത്.
രാത്രി നടന്ന രണ്ടാം സെമിയില്‍ അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീലിനെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു. ഇന്നു വൈകുന്നേരം ആറിനാണ് ഫൈനല്‍ . ഏഴാം സ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തില്‍ പോളണ്ട് കാനഡയെ പരാജയപ്പെടുത്തി. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു പോളണ്ടിന്റെ വിജയം.