വി​​ശാ​​ഖ​​പ​​ട്ട​​ണം: ഐ​സി​സി 2025 വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്ക് ആ​ദ്യ തോ​ൽ​വി. സൂ​പ്പ​ർ ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ടാ​ണ് ഇ​ന്ത്യ തോ​ൽ​വി സ​മ്മ​തി​ച്ച​ത്. ഏ​ഴ് പ​ന്ത് ബാ​ക്കി​വ​ച്ച് മൂ​ന്നു വി​ക്ക​റ്റി​നാ​യി​രു​ന്നു പ്രോ​ട്ടീ​സ് വ​നി​ത​ക​ളു​ടെ ത്രി​ല്ലിം​ഗ് ജ​യം. സ്കോ​ർ: ഇ​ന്ത്യ 49.5 ഓ​വ​റി​ൽ 251. ദ​ക്ഷി​ണാ​ഫ്രി​ക്ക 48.5 ഓ​വ​റി​ൽ 252/7.

ലോ​ക​ക​പ്പി​ൽ ര​ണ്ടു ജ​യ​ത്തി​നു​ശേ​ഷം ഇ​ന്ത്യ​യു​ടെ ആ​ദ്യ തോ​ൽ​വി​യാ​ണ്. മൂ​ന്നു മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ര​ണ്ടാം ജ​യം. നാ​ല് പോ​യി​ന്‍റ് വീ​ത​മു​ള്ള ഇ​ന്ത്യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും യ​ഥാ​ക്ര​മം മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. ഓ​സ്ട്രേ​ലി​യ, ഇം​ഗ്ല​ണ്ട് ടീ​മു​ക​ളാ​ണ് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ൽ.

252 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ക്രീ​സി​ൽ എ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​രു ഘ​ട്ട​ത്തി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 81 റ​ണ്‍​സ് എ​ന്ന നി​ലി​യി​ലാ​യി​രു​ന്നു. ത​സ്മി​ൻ ബി​റ്റ്സ് (0), സ​ണ്‍ ലൂ​സ് (5), മാ​രി​സ​ൻ കാ​പ്പ് (20), അ​ന്നെ​ക് ബോ​ഷ് (1), സി​നി​ലോ ജോ​ഫ്റ്റ (14) എ​ന്നി​വ​ർ 19.4 ഓ​വ​റി​നു​ള്ളി​ൽ പു​റ​ത്താ​യ​തോ​ടെ ആ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ, ക്യാ​പ്റ്റ​ൻ ലോ​വ്റ വോ​ൾ​വാ​ഡ്റ്റും ഷോ​ലെ ട്ര​യോ​ണും നാ​ദി​ൻ ഡി ​ക്ല​ർ​ക്കും ചേ​ർ​ന്ന് ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​ക​ൾ ത​ക​ർ​ത്തു.

54 പ​ന്തി​ൽ അ​ഞ്ച് സി​ക്സും എ​ട്ട് ഫോ​റും അ​ട​ക്കം 84 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന എ​ട്ടാം ന​ന്പ​ർ ബാ​റ്റ​റാ​യ ഡി ​ക്ല​ർ​ക്കാ​ണ് മ​ത്സ​രം ഒ​റ്റ​യ്ക്ക് പ്രോ​ട്ടീ​സി​ന്‍റെ വ​രു​തി​യി​ലാ​ക്കി​യ​ത്. 111 പ​ന്തി​ൽ 70 റ​ണ്‍​സു​മാ​യി ലോ​വ്റ​യും 66 പ​ന്തി​ൽ 49 റ​ണ്‍​സു​മാ​യി ഷോ​ലെ ട്ര​യോ​ണും മ​ത്സ​രം തി​രി​കെ പി​ടി​ക്കു​ന്ന​തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഇ​ന്നിം​ഗ്സി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

40 ഓ​​വ​​റി​​ല്‍ 153/7

ടോ​​സ് നേ​​ടി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ബൗ​​ളിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ത്യ​​യു​​ടെ ഓ​​പ്പ​​ണ​​ര്‍​മാ​​രാ​​യ പ്ര​​തീ​​ക റാ​​വ​​ലും സ്മൃ​​തി മ​​ന്ദാ​​ന​​യും ആ​​ദ്യ വി​​ക്ക​​റ്റി​​ല്‍ 55 റ​​ണ്‍​സ് നേ​​ടി. 32 പ​​ന്തി​​ല്‍ 23 റ​​ണ്‍​സ് നേ​​ടി​​യ സ്മൃ​​തി​​യാ​​ണ് ആ​​ദ്യം പു​​റ​​ത്താ​​യ​​ത്. മൂ​​ന്നാം ന​​മ്പ​​റി​​ല്‍ എ​​ത്തി​​യ ഹ​​ര്‍​ലീ​​ന്‍ ഡി​​യോ​​ളി​​ന് (23 പ​​ന്തി​​ല്‍ 13) അ​​ധി​​ക നേ​​രം ക്രീ​​സി​​ല്‍ തു​​ട​​രാ​​ന്‍ സാ​​ധി​​ച്ചി​​ല്ല. 56 പ​​ന്തി​​ല്‍ 37 റ​​ണ്‍​സ് നേ​​ടി​​യ പ്ര​​തീ​​ക​​യും പി​​ന്നാ​​ലെ പു​​റ​​ത്ത്.


ഹ​​ര്‍​മ​​ന്‍​പ്രീ​​ത് കൗ​​ര്‍ (9), ജെ​​മീ​​മ റോ​​ഡ്രി​​ഗ​​സ് (0), ദീ​​പ്തി ശ​​ര്‍​മ (4) എ​​ന്നി​​വ​​ര്‍ ര​​ണ്ട​​ക്കം കാ​​ണാ​​തെ മ​​ട​​ങ്ങി​​യ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ സ്‌​​കോ​​ര്‍ 26 ഓ​​വ​​റി​​ല്‍ ആ​​റി​​ന് 102. 40-ാം ഓ​​വ​​ര്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ അ​​മ​​ന്‍​ജോ​​ത് കൗ​​റും (44 പ​​ന്തി​​ല്‍ 13) മ​​ട​​ങ്ങി. അ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ അ​​ക്കൗ​​ണ്ട് 153/7.

സൂ​​പ്പ​​ര്‍ റി​​ച്ച

തു​​ട​​ര്‍​ന്നാ​​ണ് എ​​ട്ടാം ന​​മ്പ​​ര്‍ ബാ​​റ്റ​​റാ​​യ റി​​ച്ച ഘോ​​ഷും ഒ​​മ്പ​​താം ന​​മ്പ​​റു​​കാ​​രി​​യാ​​യ സ്‌​​നേ​​ഹ റാ​​ണ​​യും ക്രീ​​സി​​ല്‍ ഒ​​ന്നി​​ച്ച​​തും അ​​ദ്ഭു​​ത ഇ​​ന്നിം​​ഗ്‌​​സ് കാ​​ഴ്ച​​വ​​ച്ച​​തും. 200 ക​​ട​​ക്കി​​ല്ലെ​​ന്നു തോ​​ന്നി​​ച്ച ഇ​​ന്ത്യ​​ന്‍ സ്‌​​കോ​​ര്‍ 251വ​​രെ എ​​ത്തി​​ച്ച​​ത് റി​​ച്ച​​യു​​ടെ​​യും സ്‌​​ന​​ഹ റാ​​ണ​​യു​​ടെ​​യും എ​​ട്ടാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ടാ​​യി​​രു​​ന്നു.

77 പന്തി​​ല്‍ നാ​​ല് സി​​ക്‌​​സും 11 ഫോ​​റും അ​​ട​​ക്കം റി​​ച്ച ഘോ​​ഷ് 94 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തു. 50-ാം ഓ​​വ​​റി​​ന്‍റെ നാ​​ലാം പ​​ന്തി​​ല്‍ കൂ​​റ്റ​​ന​​ടി​​ക്കു​​ ശ്ര​​മി​​ച്ചാ​​യി​​രു​​ന്നു റി​​ച്ച മ​​ട​​ങ്ങി​​യ​​ത്. അ​​ര്‍​ഹി​​ച്ച സെ​​ഞ്ചു​​റി​​ക്ക് ആ​​റ് റ​​ണ്‍​സ് അ​​ക​​ലെ​​വ​​ച്ചു​​ള്ള മ​​ട​​ക്കം.

24 പ​​ന്ത് നേ​​രി​​ട്ട് ആ​​റ് ഫോ​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ 33 റ​​ണ്‍​സ് നേ​​ടി​​യ സ്‌​​നേ​​ഹ റാ​​ണ​​യും ഇ​​ന്ത്യ​​ന്‍ സ്‌​​കോ​​ര്‍ ഉ​​യ​​ര്‍​ത്തു​​ന്ന​​തി​​ല്‍ നി​​ര്‍​ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ച്ചു. എ​​ട്ടാം വി​​ക്ക​​റ്റി​​ല്‍ സ്‌​​നേ​​ഹ റാ​​ണ​​യും റി​​ച്ച ഘോ​​ഷും ചേ​​ര്‍​ന്ന് 53 പ​​ന്തി​​ല്‍ 88 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തു.